News

Category: Exclusive

96 ഗോള്‍… 96 മരങ്ങള്‍

14062309ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ ജിവ വൈവിധ്യ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ലോകകപ്പിനോടനുബന്ധിച്ച് ‘ഒരു ഗോള്‍ ഒരു മരം’ പദ്ധതിയില്‍ ഇന്നുവരെ തൊണ്ണൂറ്റിആറോളം ഗോളുകള്‍  പിറന്നപ്പോള്‍ അത്രതന്നെ മരങ്ങളും നട്ടുകഴിഞ്ഞു. ക്രൈസ്റ്റ് കോളേജ് ബി പി ഇ ഡിപ്പാര്‍ട്ട്മെന്റിലെ കായികാധ്യാപകനും വൈദികനുമായ ഫാ ജോയ് പീനിക്കപറമ്പിലിന്റെ പ്രത്യേക താത്പര്യപ്രകാരമാണ്  ഈ പദ്ധതിയുടെ വിജയത്തിന് അടിസ്ഥാനം. 2010 ലെ വേള്‍ഡ്കപ്പില്‍ ഈ പദ്ധതി പ്രകാരം കോളേജിലെ ക്യാമ്പസില്‍ മാത്രമാണ് ഗോളുകള്‍ക്ക് ഒപ്പം മരങ്ങള്‍ നാട്ടിരുന്നതാണ് .എന്നാല്‍ ഇത്തവണ ഇരിങ്ങാലക്കുടയിലെ വിവിധ മേഖലയിലും  ഇതോടൊപ്പം  ഇതോടൊപ്പം നൂറോളം മരങ്ങളും നട്ടുകഴിഞ്ഞു. മാവുകളാണ് അധികവും നടുന്നത്. കേരളത്തിലെ വിവിധ ഇടങ്ങളില്‍ നിന്നുള്ള മാവിന്‍ തൈ ഇതിനായി ക്രൈസ്റ്റ് ആശ്രമ പറമ്പില്‍  ഫാ ജോയ് പീനിക്കപറമ്പില്‍ ശേഖരിച്ച് വച്ചിട്ടുണ്ട്. ലോകകപ്പില്‍ പരമാവധി ഗോളുകള്‍ കൂടട്ടെ എന്നും ഈ ‘ഫുട്ബോള്‍  മരങ്ങള്‍’ നാട്ടുകാര്‍ക്ക്  വരും വര്‍ഷങ്ങളില്‍ തണലേകട്ടെ എന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിനെ പ്രകൃതിയോടിണക്കിയുള്ള ഈ  ഫുട്ബോള്‍ജ്വരം ഏവര്‍ക്കും   മാതൃകയാക്കാവുന്ന ഒന്നാണ്.

ശ്രീ കൂടല്‍മാണിക്യം ക്ഷേത്ര പടിഞ്ഞാറേ നടപ്പുര അപകടാവസ്ഥയില്‍

14062304ഇരിങ്ങാലക്കുട: ശ്രീ  കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടപ്പുരയുടെ മേല്‍പ്പുരയുടെ മദ്ധ്യഭാഗം  വിട്ടകന്ന നിലയില്‍ കാണപ്പെട്ടതായി ഭക്തജനങ്ങള്‍ പരാതിപ്പെട്ടു. നടപ്പുരയുടെ ജീര്‍ണ്ണാവസ്ഥയെക്കുറിച്ച് വിവിധ സംഘടനകള്‍ പലതവണ ക്ഷേത്ര ഭരണ സമിതിയെ അറിയിച്ചിട്ടും യാതൊരുവിധ നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ഉണ്ടായ ശതമായ കാറ്റിലും മഴയിലും നടപ്പുരയുടെ മേല്‍പ്പുരയില്‍ നിന്നും ഭക്തജനങ്ങള്‍   അസ്വാഭാവികമായ ശബ്ദം കേട്ടതിനെ തുടര്‍ന്ന് ദേവസ്വം അധികൃതരോട്  പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഭക്തജനങ്ങൾ നടപ്പുരയിലൂടെ പ്രവേശിക്കാതിരിക്കാൻ  അതിനു ചുറ്റും കയര്‍  കെട്ടി തിരിച്ചിരിക്കുകയാണ് .വിശ്വ ഹിന്ദു പരിഷത്ത് ജില്ല പ്രസിഡണ്ട് എ പി ഗംഗാതരന്‍  ,മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി രാജി സുരേഷ്,ആറാട്ടുപുഴ പൂരം സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട്  രവീന്ദ്രന്‍ ഊരകം,ഭാസ്ക്കര വാര്യര്‍ , വിശ്വ ഹിന്ദു പരിഷത്ത് നേതാക്കളായ  ടി രാധാകൃഷ്ണന്‍ ,വി സുരേഷ് കുമാര്‍ എന്നിവര്‍ നടപ്പുര സന്ദര്‍ശിച്ച് അഡ്മിനിസ്ട്രെറ്റര്‍ക്ക് പരാതി സമര്‍പ്പിച്ചു .

ട്രിപ്പിള്‍ എ പ്രോഫിറ്റ് സേവനം ഇനി മുതല്‍ ചെറുകിട നിഷേപകര്‍ക്കും ലഭ്യമാകും

ഫൈനാഷ്യല്‍ സയിന്റിസ്റ്റും സീനിയര്‍ ചാര്‍ട്ടേഡ്  അക്കൌണ്ടാന്റും ഇരിങ്ങലക്കുടകാരനായ സജീഷ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സ്റ്റോക്ക്‌ മാര്‍ക്കറ്റ് അഡ്വൈസര്‍ സ്ഥാപനമായ ട്രിപ്പിള്‍ എ പ്രോഫിറ്റ് എന്ന സ്ഥാപനത്തിന്റെ സേവനം ഇനി മുതല്‍ കേരളത്തിലെ ചെറുകിട നിക്ഷേപകര്‍ക്കും ലഭ്യമാകും.ചെന്നൈ ,ബാഗ്ലൂര്‍ ,ഹൈദരാബാദ് ,വിജയവാഡ ,കോയമ്പത്തൂർ എന്നി  വലിയ നഗരങ്ങളിലെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് നിക്ഷേപ ഉപദേശം നല്14062106കുന്ന സ്ഥാപനത്തിന്റെ സേവനം ലഭിക്കാന്‍ www.aaaprofitanalytics.com എന്ന വെബ്‌ സൈറ്റിൽ രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും. കഴിഞ്ഞ 20 വ ര്‍ഷമായി   സ്റ്റോക്ക്‌ മാര്‍ക്കറ്റില്‍  നിരന്തരമായ ഗവേഷണങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സജീഷ് കൃഷ്ണന് സാധിച്ചിട്ടുണ്ട്. സയിന്റിഫിക് ഫോര്‍മുലകളിലൂടെ  കൃത്യ സമയത്ത് വാങ്ങാനും അതുപോലെ തന്നെ ലാഭമെടുത്ത് വിറ്റൊഴിയാനും  ട്രിപ്പിള്‍ എ പ്രോഫിറ്റിന് കഴിയുന്നു എന്നതാണ് സേവനത്തിന്റെ പ്രധാന പ്രത്യേകത. സ്റ്റോക്ക്‌ മാര്‍ക്കറ്റിനെ പറ്റി ഒന്നും അറിയാത്തവര്‍ക്ക് പോലും  ട്രിപ്പിള്‍ എ പ്രോഫിറ്റ് സേവനം ലഭിക്കുകയാണെങ്കില്‍ ഏറ്റവും നല്ല ഷയറുകളിൽ നിക്ഷേപിച്ച് ലാഭം നേടാന്‍ സാധിക്കുന്നുണ്ട്.  ഇന്ത്യന്‍ സ്റ്റോക്ക്‌ മാര്‍ക്കറ്റ്  വിദേശികളുടെ ലാഭമെടുക്കാനുള്ള ഏറ്റവും നല്ല ഇടമെന്നിരിക്കെ സാധാരണക്കാരന് ട്രിപ്പിള്‍ എ പ്രോഫിറ്റ് ഉപകാരപ്രദമായിരിക്കും. +91 9995972222   www.aaaprofitanalytics.com

അമ്മന്നൂര്‍ സ്ക്വയര്‍ നിര്‍മ്മാണവുമായി നഗരസഭയ്ക്ക് നേരിട്ട് ബന്ധമില്ലെന്ന് ചെയര്‍പേഴ്സണ്‍

14062008ഇരിങ്ങാലക്കുട: കഴിഞ്ഞ നഗരസഭാ ചെയര്‍പേഴ്സണ്‍ ബെന്‍സി ഡേവിഡിന്റെ കാലഘട്ടത്തില്‍  കാട്ടൂര്‍ ബൈപ്പാസ് റോഡിന് മുന്‍വശം സ്ഥാപിക്കുമെന്ന് പറഞ്ഞ അമ്മന്നൂര്‍ സ്ക്വയര്‍ നിര്‍മ്മാണത്തിന് ഇരിങ്ങാലക്കുട നഗരസഭയുമായി നേരിട്ട് ബന്ധമില്ലെന്ന് ഇപ്പോഴത്തെചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്  പറഞ്ഞു. സ്ഥാനം ഒഴിയുന്ന അവസരത്തില്‍ മുന്‍  ചെയര്‍പേഴ്സണ്‍  ഉദ്ഘാടനം ചെയ്ത പല  സ്ക്വയറുകളും സ്വകാര്യ പങ്കാളിത്തത്തിലൂടെയും സ്പോന്‍സര്‍ഷിപ്പിലൂടെയുമാണ്  നിര്‍മ്മാണം നടത്താം എന്ന് ഏറ്റിരുന്നത്. നഗരസഭയ്ക്കോ, സെക്രട്ടറിക്കോ ഇതുമായി യാതൊരുവിധ ബന്ധവുമില്ലെന്ന്  ചെയര്‍പേഴ്സണ്‍ പറഞ്ഞു. എന്നാല്‍ അമ്മന്നൂരിനോട് നഗരസഭയ്ക്ക് അനാദരവ് ഇല്ലെന്നും ,കാനയില്‍ കിടക്കുന്ന തകര്‍ന്ന ശിലാഫലകം എടുത്തുമാറ്റാന്‍ ആരോഗ്യ വിഭാഗത്തിനോട് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും , അമ്മന്നൂര്‍ സ്ക്വയര്‍  നിര്‍മ്മാണം   സ്പോന്‍സറെ കണ്ടെത്തി പൂര്‍ ത്തികരിക്കുമെന്നും അവര്‍ പറഞ്ഞു.

ലാംബ്രട്ടയെ അര്‍ജന്റിനിയനാക്കി ജോയല്‍ ജോസ് തുളുവത്ത്

14062103കല്ലേറ്റുംകര: ലോകകപ്പ്‌ ഫുട്ബോളിനോടനുബന്ധിച്ച് അര്‍ജന്റിന ആരാധകനായ ജോയല്‍ ജോസ് തുളുവത്ത് ഒരുക്കിയ സ്കൂട്ടര്‍ തരംഗമാകുന്നു. ഒരാഴ്ചയായുള്ള ശ്രമഫലമായി ജോയല്‍ തന്നെയാണ് പൈയ്ന്റിങ്ങ് ഉള്‍പടെയുള്ള പണികള്‍ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ലോകകപ്പ്‌ സമയത്ത് ഈ സ്കൂട്ടര്‍ വാങ്ങി പെയിന്റ് ജോലി പുരോഗമിക്കവേ അര്‍ജന്റിന പ്രി ക്വട്ടറില്‍ പുറത്താവുകയായിരുന്നു . അതോടെ ആ ശ്രമം ഉപേക്ഷിച്ചു.ലാംബിയുടെയും ചേതക്കിന്റെയും ശരീര ഭാഗങ്ങള്‍ ഈ ഫുട്ബോള്‍ സ്കൂട്ടറിനുണ്ട്. മാള ഗവണ്‍മെന്റ് ഐ ടി ഐ വിദ്യാര്‍ത്ഥിയാണ് ജോയല്‍ .

പാര്‍ക്കിംഗ് : സീബ്ര ലൈന്‍ നോക്കുകുത്തിയാകുന്നു

14061902ഇരിങ്ങാലക്കുട: ഏറെ   തിരക്കുള്ള  ബസ്‌ സ്റാന്‍ഡ് പരിസരത്ത് നഗരസഭാ ഷോപ്പിംഗ്‌   കോംപ്ലക്സിന് എതിര്‍വശം കൂടല്‍മാണിക്യം  റോഡില്‍ യാത്രക്കാര്‍ക്ക് റോഡ്‌ മുറിച്ച്   കടക്കാന്‍വേണ്ടി  നിര്‍മ്മിച്ച സീബ്ര ലൈനിന് ഇരുവശവും ബ്ലോക്ക്‌ ചെയ്യുന്ന രീതിയില്‍ ഓട്ടോ റിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നതുമൂലം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് .റോഡിന് ഏറെ വീതിയും  ഗതാഗത രൂക്ഷതയുമുള്ള ഈ ഭാഗത്ത് സീബ്ര ലൈന്‍ വേണമെന്ന  ആവശ്യം ഏറിയതിനെ  തുടര്‍ന്നാണ് അധികൃതർ ഇത് നിര്‍മ്മിച്ചത്.സീബ്ര ലൈനിന് തടസമില്ലാത്ത രീതിയില്‍ ഓട്ടോ റിക്ഷ പാര്‍ക്കിംഗ്  നടത്തിയാല്‍ ജനങ്ങള്‍ക്ക്‌ ഇതുകൊണ്ട് പ്രയോജനമുണ്ടാകും .ബസ്‌ സ്റാന്‍ ദില നിന്നും പുറത്തേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള എന്‍ട്രന്‍സില്‍ നിന്ന് പുറത്തെയ്ക്കിറങ്ങുന്ന ഭാഗത്ത് സ്റ്റെപ്പുകള്‍ പണ്ടേ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഷോപ്പിംഗ്‌ കോംപ്ലക്സിന് മുന്നിലെ അനധികൃത ഇരുചക്ര വാഹന പാര്‍ക്കിങ്ങും കാല്‍ നടക്കാര്‍ക്ക് എന്നും ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയാണ്. പോലിസ് ഇടപെട്ട് ഒരു പരിഹാരം ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ സംഘടിതമായ യൂണിയന്‍ ശക്തി ഉപയോഗിച്ച് ഓട്ടോ തൊഴിലാളികള്‍  ഇവയെ എതിര്‍ത്ത് തോല്‍പ്പിക്കുകയായിരുന്നു.സീബ്ര ലൈന്‍ കടന്നു പോകുന്നിടത്ത് രണ്ടു ഓട്ടോറിക്ഷകള്‍ക്കുള്ള  പാര്‍ക്കിങ്ങ് ഇടം ഒഴിച്ചിട്ടാല്‍ തിരാവുന്ന ഈ നിസാര പ്രശ്നം നീട്ടിക്കൊണ്ട് പോവുന്നതില്‍ മറ്റു ചില സ്ഥാപിത താത്പര്യങ്ങള്‍ ഉണ്ടെന്നാണ് അറിയുന്നത്.

എം പിമാര്‍ക്ക് ഇരിങ്ങാലക്കുടയില്‍ പൌരസ്വീകരണം നല്കി

14061906 തൃശ്ശൂര്‍ എം.പിയായി തിരഞ്ഞെടുക്കപ്പെട്ട സി.എന്‍ ജയദേവനും, ചാലക്കുടി എം.പി ഇന്നസെന്റിനും ഇരിങ്ങാലക്കുടയില്‍ പൌരസ്വീകരണം നല്‍കി എല്‍.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കല്‍ നിന്ന് ഇരു എം പി മാരെയും സമ്മേളനം നടക്കുന്ന മുനിസിപ്പല്‍ ടൌണ്‍ഹാളിലേക്ക് സ്വീകരിച്ച് ആനയിച്ചുകൊണ്ടുവരികയും ചെയ്തു.തുടര്‍ന്ന് നടന്ന സ്വീകരണ സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു . സംസ്ഥാന സെക്രട്ടറേറിയേറ്റംഗം കെ.പി രാജേന്ദ്രന്‍, എന്‍.സി.പി ജില്ലാ പ്രസിഡന്റ് അഡ്വ. രഘു കെ. മാരാത്ത്, കേരള കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് കെ.കെ ജോര്‍ജ്ജ്, കോണ്‍ഗ്രസ്സ് എസ് ജില്ലാ പ്രസിഡന്റ് സി.ആര്‍ വത്സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.14061910

അമ്മന്നൂരിന് വീണ്ടും അവഗണന :നഗരസഭയുടെ അമ്മന്നൂര്‍ സ്ക്വയര്‍ കാനയില്‍

14061903ഇരിങ്ങാലക്കുട: യുനസ്കോ ആദരിച്ച വിശ്വവിഖ്യാതനായ കൂടിയാട്ടം കലാകാരന്‍  അമ്മന്നൂര്‍ മാധവ ചാക്യാര്‍ക്ക് ജന്മനാട്ടില്‍ നഗരസഭയുടെ വക വീണ്ടും അനാദരവ്.  പുതിയതായി നിര്‍മ്മിച്ച ബൈപ്പാസ്ജംഗ്ഷനില്‍ കഴിഞ്ഞ നഗരസഭാ ഭരണ സമിതി സ്ഥാപിച്ച  അമ്മന്നൂര്‍ സ്ക്വയര്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ദിവസങ്ങളായി കാനയില്‍ കിടക്കുന്നു. മന്ത്രിയെത്തി ഉദ്ഘാടനം നിര്‍വഹിച്ച  ശിലാസ്ഥാപക ഫലകമാണ് റോഡരികില്‍ കാനയില്‍ അനാഥമായി കിടക്കുന്നത്. നഗരസഭാ ടൌണ്‍ ഹാളിന് ഗുരു അമ്മന്നൂര്‍ മാധവചാക്യാരുടെ പേര് നല്കാന്‍  പല സംഘടനകളും ആവശ്യപ്പെട്ടെങ്കിലും നഗരസഭാ അത് ചെയ്തിരുന്നില്ല. അതിനു പകരമായിട്ടാണ് നഗരസഭാ അമ്മന്നൂർ സ്ക്വയര്‍ നിര്‍മ്മിക്കാമെന്നേറ്റത്. അമ്മന്നൂരിന്റെ ജന്മദിനമാഘോഷിക്കുന്ന  ഈ വേളയില്‍ അദ്ദേഹത്തോട് നഗരസഭ കാണിക്കുന്ന ഈ അവഗണനയ്ക്കെതിരെ ശക്തമായ പ്രതിക്ഷേധം രൂപപ്പെടുന്നുണ്ട്. ഗുരുകുലത്തിന് നല്കാമെന്നേറ്റ  സാമ്പത്തിക സഹായം പോലും വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്.

ജൂണ്‍ 19 വായനദിനം : വായനയുടെ അക്ഷയഖനിയായി മഹാത്മാഗാന്ധി റീഡിംങ്ങ് റൂം 125-ാം വര്‍ഷവും

14061810ഇരിങ്ങാലക്കുട:കേരളത്തിലെ സാമൂഹിക സാംസ്കാരിക മേഖലയില്‍ അനുസ്യുതമായ വികാസം വിളിച്ചറിയിക്കുന്ന പല സവിശേഷതകളും ഉള്ള ഇരിങ്ങാലക്കുടയില്‍ നമ്മുടെ വിവേകമതികളായ പൂര്‍വ്വികര്‍ 124 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനൗപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചുകൊണ്ട് തുടങ്ങിയ ഒരു മഹത് സ്ഥാപനമാണ്‌ മഹാത്മാഗാന്ധി റീഡിംങ്ങ് റൂം ആന്റ് ലൈബ്രറി. 35 അംഗങ്ങളോടുകൂടി തുടക്കം കുറിച്ച വായനശാലയുടെ പ്രഥമ പ്രസിഡണ്ട് കിട്ടുണ്ണി മേനോനും സെക്രട്ടറി സി എസ് വെങ്കിടെശ്വര അയ്യരുമാണ്.  125-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ ഗ്രന്ഥശാലയുടെ കഴിഞ്ഞ 117 വര്‍ഷത്തേയും മിനിറ്റ്സ് സൂക്ഷിച്ചിട്ടുള്ളതില്‍ നിന്നും തന്നെ ഗ്രന്ഥശാലയുടെ പ്രവര്‍ത്തന നിപുണത വ്യക്തമാകുന്നതാണ്.വിക്ടോറിയ രാജ്ഞിയുടെ ജൂബിലിയാഘോഷങ്ങളില്‍ ബാക്കിവന്ന തുകകൊണ്ട് പണികഴിപ്പിച്ച വിക്ടോറിയ റീഡിംഗ് റൂം ആന്‍ഡ് ലൈബ്രറി സ്വാതന്ത്ര്യലബ്ധിക്കുശേഷം മഹാത്മാഗാന്ധി റീഡിംഗ് റൂം ആന്‍ഡ് ലൈബ്രറി എന്ന പേരു സ്വീകരിച്ച് ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യധാരയില്‍ ഇഴുകിച്ചേര്‍ന്നു. കൊല്ലവര്‍ഷം 1062 (1887) ല്‍ ഇരിങ്ങാലക്കുടയിലെ പൗരപ്രമുഖര്‍ ഒത്തുചേര്‍ന്ന് വിക്ടോറിയ രാജ്ഞിയുടെ ഭരണത്തിന്റെ ജൂബിലിയാഘോഷത്തിന് വലിയൊരു സംഖ്യ 14061812സ്വരൂപിക്കുകയുണ്ടായി. ആഘോഷ പരിപാടികള്‍ക്ക് വാരിക്കോരി പണം ചെലവഴിച്ചിട്ടും അന്നത്തെ നിലയ്ക്ക് നല്ലൊരു സംഖ്യ ബാക്കി വന്നു. 552 രൂപ 35 പൈസ, അരയണ തുകയാണ് ബാക്കിവന്നത്. ഈ തുക നാട്ടില്‍ ഗ്രന്ഥശാല സ്ഥാപിക്കുന്നതിന് മാറ്റിവെയ്ക്കുകയായിരുന്നു. 1893 ആഗസ്റ്റ് നാലിന് ഇരിങ്ങാലക്കുട ലോക്കല്‍ ഡിസ്ട്രിക്ട് സ്‌കൂളില്‍ അന്നത്തെ മുകുന്ദപുരം മജിസ്‌ട്രേറ്റ് ആയിരുന്ന എ. കിട്ടുണ്ണിമേനോന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇരിങ്ങാലക്കുട റീഡിംഗ് റൂം ആന്‍ഡ് ലൈബ്രറി എന്ന പേരില്‍ ഗ്രന്ഥശാല സ്ഥാപിക്കുവാന്‍ തീരുമാനിച്ചത്. തൃശൂര്‍ ജില്ലയില്‍ രണ്ടാം സ്ഥാനവും സംസ്ഥാനതലത്തില്‍ ഏഴാം സ്ഥാനവും ഈ ഗ്രന്ഥശാല അലങ്കരിക്കുന്നുണ്ട്.മുകുന്ദപുരം താലൂക്ക് 14061811ലൈബ്രറിയായുംഅംഗീകരിച്ചിട്ടുള്ള ഈ ഗ്രന്ഥശാലയുടെ പ്രവര്‍ത്തനം ഇതര സാസ്കാരിക കലാകായിക മേഖലയിലും സജീവമാണ്. രാവിലെ 9 മണി മുതല്‍ വൈകീട്ട് 7 മണി വരെ തുറന്നിരിക്കുന്ന റീഡിംങ്ങ് റൂമില്‍ എല്ലാ വിധ ദിനപത്രങ്ങളും മാസികകളും പൊതുജനത്തിന് ഉപയോഗപ്പെടുത്താനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

നഗരസഭ ഓഫീസ് സോളാര്‍വത്കരണം: തണല്‍ മരങ്ങള്‍ വെട്ടി മാറ്റാന്‍ ഒരുങ്ങുന്നു

14061720ഇരിങ്ങാലക്കുട: കേരളത്തിലെ പ്രഥമ സമ്പൂര്‍ണ്ണ സോളാര്‍ നഗരസഭ ഓഫീസ് എന്ന ഖ്യാതി പിടിച്ചുപറ്റാന്‍ ഇരിങ്ങാലക്കുട നഗരസഭ ഓഫിസിന് മുന്നിൽ ബാക്കി നില്ക്കുന്ന തണല്‍ മരങ്ങള്‍ കൂടെ വെട്ടി മാറ്റാന്‍ നഗരസഭ ഒരുങ്ങുന്നു. സോളാര്‍ പാനല്‍  കെട്ടിടത്തിന്  മുകളിൽ സ്ഥാപിക്കാന്‍   തണല്‍ മരങ്ങള്‍  വെട്ടി മാറ്റിയാല്‍ മാത്രമേ സാധിക്കുകയുള്ളൂവെന്ന്  നഗരസഭ ചെയര്‍പേഴ്സണ്‍ ചൊവ്വാഴ്ച ചേർന്ന കൌണ്‍സിൽ യോഗത്തിൽ പറഞ്ഞു. ആഴ്ചകള്‍ക്ക്ന് മുമ്പ് പ്രകൃതി സംരക്ഷണ പ്രതിജ്ഞ എടുത്ത ഭരണ-പ്രതിപക്ഷ കൌണ്‍സിലര്‍മാര്‍  ആരും തന്നെ മരങ്ങള്‍ വെട്ടുന്നതിന് കൌണ്‍സിലില്‍ എതിര്‍ അഭിപ്രായം പറഞ്ഞില്ല എന്നതും ശ്രദ്ധേയമായി. തന്റെ ഭരണകാലത്ത്  സോളാര്‍ സ്ഥാപിക്കുന്നതിനായി കെട്ടിടത്തിന് മുകളില്‍ കയറ്റിയ ബാറ്ററികള്‍ എല്ലാം പദ്ധതികള്‍ വൈകിപ്പിക്കുന്നതിനായി നഗരസഭയിലെ കൌണ്‍സിലര്‍മാരുടെ ഒത്താശയോടെ ചിലര്‍ വീണ്ടും താഴെ ഇറക്കിയതായി  ബെന്‍സി ഡേവിഡ്‌   കൌണ്‍സിലിൽ പരാതി പറഞ്ഞു. സോളാറിന് വേണ്ടി തണൽ മരങ്ങളുടെ കീഴെ കോടാലി വീഴുമെന്നു ഏകദേശം ധാരണയായിട്ടുണ്ട്.

സോഡാ -കോള കമ്പനികളുടെ വൃത്തിയില്ലാത്ത അവസ്ഥ രോഗം പടര്‍ത്തുന്നു

14061701ഇരിങ്ങാലക്കുട: ലോക്കല്‍ മാര്‍ക്കറ്റുകളിലും ബാറുകളിലും കടകളിലും പെപ്‌സി, കൊക്ക കോള മുതലായ കമ്പനികളുടെ ബോട്ടിലുകള്‍ ശേഖരിച്ച്‌ അതില്‍ സോഡാ നിര്‍മിച്ച്‌ വില്‍ക്കുന്നത്‌ സാധാരണയായി കണ്ടുവരുന്നു. ഈ കാലഘട്ടത്തില്‍ രോഗങ്ങള്‍ കൂടുതലായി വ്യാപിക്കുന്നത്‌ മലിനജലോപയോഗം വഴിയാണ്‌. കേരളത്തിലെ ബഹു ഭൂരിഭാഗം സോഡാ കമ്പനികളും നല്ല രീതിയില്‍ ജലം ശുദ്ധീകരിക്കാതെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഈ സോഡാക്കുപ്പികളില്‍ പ്രൊഡക്ഷന്‍ ഡേറ്റ്‌, എക്‌സ്‌പയറി ഡേറ്റ്‌, റീട്ടെയില്‍ പ്രൈസ്‌, അഡ്രസ്സ്‌ എന്നിവ രേഖപ്പെടുത്തിയതായി കാണുന്നില്ല. എന്തെങ്കിലും പരാതി  ഉണ്ടാവുകയാണെങ്കില്‍ ആരെ സമീപിക്കുമെന്ന്‌ ഒരു വ്യക്തതയുമില്ല. ഇത്തരത്തില്‍ വില്‍ക്കുന്ന സോഡ / കോള വഴിയുണ്ടാകുന്ന രോഗങ്ങളുടെ ഉത്തരവാദിത്വം ഏത്‌ കമ്പനി ഏറ്റെടുക്കുമെന്ന കാര്യത്തിലും ഒരു തിരുമാനമില്ല . ഈ രാജ്യത്തെ രോഗ നിവാരണ പ്രസ്ഥാനങ്ങള്‍ക്ക്‌ എന്തെങ്കിലും ഉത്തരവാദിത്വം ഈ കാര്യത്തില്‍ ഉണ്ടോ എന്ന്‌ അന്വേഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സ്വകാര്യ വ്യക്തി ബൈപ്പാസ് റോഡിലെ കലിങ്ക് മൂടി: വെള്ളക്കെട്ട് രൂക്ഷം

14061602ഇരിങ്ങാലക്കുട:ബൈപ്പാസ് റോഡിലെ മൂന്നാം ഘട്ടം ആരംഭിക്കുന്നിടത്ത് സ്വകാര്യ വ്യക്തി റോഡിലെ കലിങ്ക് മണ്ണിട്ട് മൂടിയതുമൂലം വെള്ളക്കെട്ട് രൂപപ്പെട്ടു.നിലവിലെ എം എല്‍ എ റോഡ്‌ ബൈപ്പാസ് മൂന്നാം ഘട്ടം കടന്നുപോകുന്നിടത്തെ ട്രാന്‍സ്ഫോമറിനോട് സമീപമുള്ള വര്‍ഷങ്ങള്‍ പഴക്കമുള്ള കലിങ്കാണ് ഇയാള്‍ മൂടിയത്. റോഡിന്റെ കിഴക്ക് വസഥ് നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് വെള്ളം ഒഴുകിയിരുന്നത്‌ ഇതുവഴിയാണ്. ബൈപ്പാസ് റോഡ്‌ മൂന്നാം ഘട്ടം ആരംഭിക്കുന്നതിനടുത്തെ പുതിയ കലുങ്കിന്റെ ഒരു വശവും ഇയാള്‍ മൂടിയിട്ടുണ്ട്. നഗ്നമായ ഈ നിയമലംഘനങ്ങള്‍ പകല്‍ വെളിച്ചത്തില്‍ നടത്തിയിട്ട് പോലും നഗരസഭാ അധികൃതര്‍ നിസംഗത പാളിക്കുന്നതുകൊണ്ടാണ് വെള്ളക്കെട്ട് ഇവിടെ രൂക്ഷമായത് എന്ന് സമീപവാസികള്‍ പറയുന്നു. ചില റിയൽ എസ്റ്റേറ്റ് മാഫിയകൾ ഈ നീക്കത്തിന് പുറകിലുണ്ടെന്ന് സംശയിക്കുന്നു.

Top
Menu Title