News

Category: Latest

തനിമയില്‍ മതസൗഹാര്‍ദ്ദ സമ്മേളനവും, നൃത്തരാവും

15020802ഇരിങ്ങാലക്കുട: തനിമ സാംസ്കാരികോത്സവത്തോടനുബന്ധിച്ച് മതസൗഹാര്‍ദ്ദ സമ്മേളനം നടന്നു. സി.എന്‍. ജയദേവന്‍ എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ. തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, അമരിപ്പാടം ഗുരുനാരായണാശ്രമം മഠാധിപതി സ്വാമി ബ്രഹ്മസ്വരൂപാനന്ദ, ടൗണ്‍ ജുമാ മസ്ജിദ് ഇമാം വലിയുള്ള അല്‍ ഖാസിമി എന്നിവര്‍ ചേര്‍ന്ന് വെള്ളരിപ്രാവുകളെ പറത്തിവിട്ട് സമ്മേളനത്തിന് തുടക്കമിട്ടു. പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബേബി ലോഹിതാക്ഷന്‍, തനിമ ഭാരവാഹികളായ പി.കെ. പ്രസന്നന്‍, ഡോ. എസ്. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. ബാംഗ്ലൂരില്‍നിന്നും ചെന്നൈയില്‍നിന്നുമുള്ള അയേണ്‍മാനിന്റേയും ട്വിന്‍സ് ബ്രദേഴ്‌സിന്റെയും ആകര്‍ഷകമായ പരിപാടികളും സിനിമാതാരം ആശ ശരത്തും സംഘവും അവതരിപ്പിച്ച ഡാന്‍സ് വിത്ത് സ്റ്റാഴ്‌സും ആസ്വാദകര്‍ക്ക് ആവേശമായി.. തുടര്‍ന്ന്‌ ബാന്റ്‌ അസാലിസിന്റെ പരിപാടിയും നടന്നു.

തനിമയില്‍ ആവേശം വിതറി അസാസീലും

ഇരിങ്ങാലക്കുട: കാണികളില്‍ ആവേശം വിതറി ഇരിങ്ങാലക്കുടയുടെ സ്വന്തം ബാന്റ് ആയ അസാസീലും തനിമ സാംസ്കാരികോത്സവത്തിന്റെ ശനിയാഴ്ചയിലെ രാത്രി സ്വന്തമാക്കി. ഏഷ്യാനെറ്റ് ചാനല്‍ സംഘടിപ്പിച്ച “മ്യൂസിക്‌ ഇന്ത്യ” റിയാലിറ്റി ഷോയില്‍ വിജയികളായ ഇരിങ്ങാലക്കുട ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അസാസീല്‍ ബാന്റ് ടിമിന്റെ അവിസ്മരണിയ പ്രകടനമായിരുന്നു തനിമയിലേത്. മലയാള കവിതകളും നാടന്‍ പാട്ടുകളും ആംഗലേയ റോക്ക് ശൈലിയില്‍ അവതരിപ്പിച്ച അസാസീല്‍ സദസ്സിനെ കൈയ്യിലെടുത്തു. കടമ്മനിട്ടയുടെ കുറത്തി, ഒ.എന്‍.വി യുടെ ഭൂമിക്കൊരു ചരമഗീതം എന്നീ കവിതകളുടെ അവതരണം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി.

സമസ്ത പ്രശ്നങ്ങള്‍ക്കും മതത്തിലൂടെ ഉത്തരം കണ്ടെത്തുന്നവര്‍ ലഹരിക്കടിമപ്പെട്ടവര്‍ : സി.എന്‍.ജയദേവന്‍ എം.പി

15020803ഇരിങ്ങാലക്കുട: സമസ്ത പ്രശ്നങ്ങള്‍ക്കും മതത്തിലൂടെ ഉത്തരം കണ്ടെത്തുന്നവര്‍ ലഹരിക്കടിമപ്പെട്ടവരാണെന്ന് സി.എന്‍,ജയദേവന്‍ എം.പി അഭിപ്രായപ്പെട്ടു. തനിമ സാംസ്കാരികോത്സവത്തോടനുബന്ധിച്ച് നടന്ന മത സൌഹാര്‍ദ്ദ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്തരത്തില്‍ ചിന്തിക്കുന്നവരാണ് മതരാഷ്ട്രത്തിനു വേണ്ടി വാദിക്കുന്നവരും മത തീവ്രവാദികളാവുന്നവരും, മതം മനുഷ്യ നിര്‍മിതമാണ്. അതിനാല്‍ തന്നെ മതം രൂപികരിക്കുന്നതിലൂടെ അതുമായി ബന്ധപ്പെട്ട ഈശ്വര സങ്കല്‍പ്പങ്ങളും നിര്‍മ്മിക്കുന്നത് മനുഷ്യന്‍ തന്നെയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെട്ടിപൊളിച്ച റോഡ്‌ നന്നാക്കാന്‍ ശയന പ്രദക്ഷണ സമരവുമായി സി പി ഐ (എം)

15020801എടതിരിഞ്ഞി: കുടിവെള്ള പൈപ്പിനായി വെട്ടിപൊളിച്ച റോഡ്‌ നന്നാക്കാത്തതില്‍ പ്രതിക്ഷേധിച്ച് സി പി ഐ (എം) പ്രവര്‍ത്തകര്‍ റോഡില്‍ ശയന പ്രദക്ഷിണവും സായാഹ്ന ധര്‍ണയും നടത്തി. ഇരിങ്ങാലക്കുട- മൂന്നുപീടിക സംസ്ഥാന പാത കടന്നു പോകുന്ന പടിയൂര്‍ പഞ്ചായത്തിലെ പോസ്റ്റ്‌ ഓഫീസ് ജംഗ്ഷനിലാണ് ഈ വേറിട്ട സമരരീതി ഒരു വര്‍ഷമായി കുടിവെള്ള പൈപ്പിനായി വെട്ടിപൊളിച്ച റോഡ്‌ നന്നാക്കാന്‍ പി ഡബ്ലിയു ഡി വാട്ടര്‍ അതോറിറ്റി തുടങ്ങിയവയുടെ ഭാഗത്ത് നിന്നും ഒരു നീക്കവും ഉണ്ടാവാത്തത്തില്‍ പ്രതിക്ഷേധിച്ചാണ് സി പി ഐ (എം) പടിയൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശയന പ്രദക്ഷിണ സമരം നടത്തിയത്. സി.പി.ഐ.(എം) ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി സെക്രട്ടറി ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. സി പി ഐ (എം) പടിയൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി എ രാമാനന്ദന്‍ ,ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി.ജെ.വിശ്വനാഥന്‍, എം എ ദേവനന്ദന്‍ ,സുബീഷ് വി എസ്, വാര്‍ഡ്‌ മെമ്പര്‍ സൂരജ് കെ.എസ് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി.

ഇവര്‍ തനിമയില്‍ ആദരിക്കപ്പെട്ടവര്‍ ..

15020615ഇരിങ്ങാലക്കുട: ജീവിതത്തിന്റെ വിവിധ മേഖലകളില്‍ മികവ് പ്രകടിപ്പിച്ച 20 പേരെ തനിമ-2015 ന്റെ ഭാഗമായി ആദരിച്ചു. രാഷ്ട്രപതിയുടെ ജീവന രക്ഷാപതക് പുരസ്കാരം നേടിയ രാഹുല്‍ ടി എല്‍ ,ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞ അനുരാധ പ്രകാശ ,കുച്ചുപ്പുടി നര്‍ത്തകി ശ്രീലക്ഷ്മി ഗോവര്‍ദ്ധനന്‍ ,സെന്റ്‌ ജോസഫ്സ് കോളേജ് പ്രിന്‍സിപ്പാള്‍ ആനി കുര്യാക്കോസ്, ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പ്രസിഡണ്ട് പത്മിനി സുധീഷ്‌ ,തിരക്കഥ കൃത്ത് മനു രാമന്‍ , അദ്ധ്യാപക അവാര്‍ഡ് ജേതാക്കളായ ജോസ് ജെ കാളന്‍ ,മായ ജയരാജന്‍,നിരൂപകന്‍ ഡോ കെ കെ ശിവദാസ്, സിനിമ നടന്‍ സതീഷ് മേനോന്‍ , യു എസ് ഫെല്ലോഷിപ്പിന് അര്‍ഹയായബോബി ജോസ് ,സംവിധായകന്‍ തോംസണ്‍ കെ തോമസ്‌ ,വൃക്ഷ സ്നേഹി ഫാ ജോയ് പീനിക്കപറമ്പില്‍ ,പോലീസ് മെഡല്‍ നേടിയ അപര്‍ണ്ണ ലവകുമാര്‍ ,അനില്‍ തോപ്പില്‍ , സുജിത്ത് കുമാര്‍ പി എസ് റാഫേല്‍ ടി എ ,സന്തോഷ്‌ കെ കെ ,രാജേഷ് സി ആര്‍ ,രതീഷ് അമ്പാടി.15020701

ഇരിങ്ങാലക്കുടയുടെ സ്വന്തം ബാന്റ് ആയ അസാസീല്‍ വരുന്നു

15020711ഇരിങ്ങാലക്കുട: കാണികളില്‍ ആവേശം വിതറി ഇരിങ്ങാലക്കുടയുടെ സ്വന്തം ബാന്റ് ആയ അസാസീല്‍ വരുന്നു. തനിമ സാംസ്കാരികോത്സവത്തിന്റെ ഭാഗമായണ് ഇരിങ്ങാലക്കുട ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അസാസീല്‍ ബാന്റ് അവതരിപ്പിക്കുന്നത്. തത്സമയ സംപ്രേക്ഷണം www.irinjalakudalive.com , www.thanima-2015.com എന്നീ വെബ്സൈറ്റുകളില്‍ ഉണ്ടായിരിക്കും. എഷ്യാനെറ്റ് ചാനല്‍ സംഘടിപ്പിച്ച “മ്യൂസിക്‌ ഇന്ത്യ” റിയാലിറ്റി ഷോയില്‍ വിജയികളാണ് അസാസീല്‍. മലയാള കവിതകളും നാടന്‍ പാട്ടുകളും ആംഗലേയ റോക്ക് ശൈലിയില്‍ അവതരിപ്പിക്കുന്ന അസാസീലിന്റെ കടമ്മനിട്ടയുടെ കുറത്തി, ഒ.എന്‍.വി യുടെ ഭൂമിക്കൊരു ചരമഗീതം എന്നീ കവിതകളുടെ അവതരണം ശ്രദ്ധേയമാണ്.

ബംഗളൂരൂ എന്‍.എസ്‌.ഡി യില്‍ വാര്‍ത്ത നവരസ സാധന

15020611ഇരിങ്ങാലക്കുട: ഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമായുടെ ദക്ഷിണേന്ത്യന്‍ ശാഖയായി ബംഗളൂരു യൂണിവേഴ്‌സിറ്റിയുടെ കലാഗ്രാമത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള നാടക വിദ്യാലയത്തില്‍ ജനുവരി 16 മുതല്‍ രണ്ടാഴ്‌ച്ചക്കാലം നീണ്ടുനിന്ന, കൂടിയാട്ടം ആചാര്യന്‍ വേണുജി ഗുരുനാഥനായിട്ടുള്ള, നവരസാഭിനയ ശില്‍പ്പശാല വിദ്യാര്‍ത്ഥികളുടെ അഭിനയ പ്രകടനത്തോടുകൂടി സമാപിച്ചു. കര്‍ണ്ണാടകം, ആന്ധ്രപ്രദേശ്‌, തമിഴ്‌നാട്‌, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുപത്‌ നടീനടന്മാര്‍ക്ക്‌ ഒരുവര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന പരിശീലനത്തില്‍ വ്യത്യസ്ഥ പാരമ്പര്യ അഭിനയ ശൈലികളാണ്‌ ഇവിടെ മുഖ്യമായും പഠിപ്പിക്കുന്നത്‌. പ്രശസ്‌ത നാടക സംവിധായകന്‍ ബസവലിംഗയ്യ ആണ്‌ ബംഗളൂരു എന്‍.എസ്‌.ഡി യുടെ ഡയറക്‌ടര്‍. കൂടിയാട്ടവും കൊടുങ്ങല്ലൂര്‍ കളരിയില്‍ നടന്നിരുന്ന നവരസ പരീക്ഷണങ്ങളും ഉള്‍ക്കൊണ്ട്‌ വേണുജി ആവിഷ്‌ക്കരിച്ച നവരസ സാധനയാണ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പകര്‍ന്നു നല്‍കിയത്‌

തനിമ കാണാന്‍ ജനം ഒഴുകുന്നു ..

15020609ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ സാംസ്കാരികോത്സവമായ തനിമ കാണാന്‍ ജനം ഒഴുക്കുന്നു. മെയിന്‍ സ്റ്റേജ് പരിപാടികള്‍ തുടങ്ങിയ വ്യാഴാഴ്ച ഉദ്ഘാടനത്തിന് മുമ്പേ സദസ്സ് നിറഞ്ഞ് കവിഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ സെക്യുരിറ്റികള്‍ നന്നേ കഷ്ടപ്പെട്ടു. പാസുകള്‍ ഉണ്ടായിട്ടുപോലും സീറ്റ് ലഭിക്കാത്ത കാണികളില്‍ നിരാശ പകര്‍ന്നു. ഫുഡ് ഫെസ്റ്റിവലും ഫ്ലവര്‍ഷോയും യന്ത ഊഞ്ഞാലും മറ്റുമായി ജനങ്ങള്‍ സമയം കളഞ്ഞു.

പോട്ട- മൂന്നുപീടിക റോഡ്‌ തകര്‍ച്ച പി ഡബ്ലിയു ഡി ഓഫിസ് മാര്‍ച്ച് നടത്തി

15020604 ഇരിങ്ങാലക്കുട: പോട്ട -മൂന്നുപീടിക സംസ്ഥാന പാത സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സി പി ഐ പടിയൂര്‍ ലോക്കല്‍ കമ്മിറ്റി പി ഡബ്ലിയു ഡി എക്സിക്യുട്ടിവ് എഞ്ചിനീയറുടെ ഓഫിസിലേയ്ക്ക് മാര്‍ച്ച് നടത്തി. സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി 2014 മാസത്തില്‍ നാടിന് സമര്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ചാണ് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചതെങ്കിലും പണി പൂര്‍ത്തികരിക്കാതിരിക്കലും പടിയൂര്‍ ഉള്‍പടെയുള്ള പല പഞ്ചായത്തുകളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുകയാണ്. അതോടൊപ്പം പദ്ധതിയ്ക്ക് വേണ്ടി 2013-2014 സാമ്പത്തിക വര്‍ഷത്തില്‍ 3 കോടി 25 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച പോട്ട -മൂന്നുപീടിക സംസ്ഥാന പാത പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെ വാട്ടര്‍ അതോറിറ്റി പൊളിച്ച് ഒരു കോടിയോളം രൂപയുടെ നഷ്ടം വരുത്തി വാട്ടര്‍ അതോറിറ്റി പണം അടയ്ക്കാതെ റോഡ്‌ സഞ്ചാരയോഗ്യമാക്കുവാന്‍ കഴിയില്ലെന്ന നിലപാടിലാണ് പി ഡബ്ലിയു ഡി . റോഡാണെങ്കില്‍ സഞ്ചാരയോഗ്യമാല്ലാതാവുകയും ദിനംപ്രതി നിരവധി അപകടങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയുമാണ് ഈ സാഹചര്യത്തിലാണ് സി പി ഐ പി ഡബ്ലിയു ഡി ഓഫിസിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. സി പി ഐ മണ്ഡലം സെക്രട്ടറി പി മണി ഉദ്ഘാടനം ചെയ്തു. ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ തനിമ പോലുള്ള സാംസ്കാരികോത്സവങ്ങള്‍ സംഘടിപ്പിച്ച് ഇരിങ്ങാലക്കുട എം എല്‍ എ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് സമരക്കാര്‍ പറഞ്ഞു. ഓ എസ് വേലായുധന്‍ അദ്ധ്യക്ഷത വഹിച്ചു. കെ വി രാമകൃഷ്ണന്‍,കെ സി ബിജു,ബേബി ലോഹിതാക്ഷന്‍ , കെ എസ് രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു . അനിത രാധാകൃഷ്ണന്‍,സുനന്ദ കൃഷ്ണന്‍,ഓ കെ രാമകൃഷ്ണന്‍,വി ആര്‍ രമേശ്‌, കെ പി കണ്ണന്‍ ,പി ടി ബിനോയ്‌ എന്നിവര്‍ നേതൃത്വം നല്കി. റോഡ്‌ സഞ്ചാരയോഗ്യമാക്കാന്‍ ഒരാഴ്ചയ്ക്കകം നടപടികള സ്വീകരിക്കുമെന്ന്‌ സമര നേതാക്കളെ അഡ്വ തോമസ്‌ ഉണ്ണിയാടന്‍ എം എല്‍ എ അറിയിച്ചു.

അന്തര്‍ദേശീയ ദേശീയോദ്ഗ്രഥനദിനം ആഘോഷിച്ചു

15020607ഇരിങ്ങാലക്കുട :അന്തര്‍ദേശീയ ദേശീയോദ്ഗ്രഥന വാരാഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍, ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍, ഇരിങ്ങാലക്കുടയുടെയും ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്തര്‍ദേശീയ ദേശീയോദ്ഗ്രഥന ദിനം ആഘോഷിച്ചു. ഇരിങ്ങാലക്കുട നഗരസഭാദ്ധ്യക്ഷ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് എല്ലാവരും ഒന്നാണെന്ന അവബോധം വിദ്യാര്‍ത്ഥികളില്‍ ചെറുപ്പം മുതലേ വളര്‍ത്തിയെടുക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു. പ്രിന്‍സിപ്പല്‍ ടി കെ ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജെ സി ഐ പ്രസിഡണ്ട് പി ജെ ജിസണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് നടന്ന സെമിനാറില്‍ ജെ സി ഐ മുന്‍ പ്രസിഡണ്ട് ടെല്‍സണ്‍ കോട്ടോളി “ദേശീയോദ്ഗ്രഥനത്തിന്റെ ആവശ്യകത”യെക്കുറിച്ച് ക്ലാസ്സെടുത്തു. മാനേജര്‍ ഇ എ ഗോപി, ജെയിംസ് അക്കരക്കാരന്‍, ടി സി ജോമോന്‍, നിഷ ജിജോ എന്നിവര്‍ സംസാരിച്ചു.

നവ്യാനുഭൂതിയായി ബിസു കംസാലെ

15020509ഇരിങ്ങാലക്കുട: ആസ്വാദകര്‍ക്ക് അനുഭൂതിയുടെ നവ്യാനുഭവങ്ങള്‍ പകര്‍ന്നുകൊണ്ട് ബിസു കംസാലെ .തനിമ -2015 സാംസ്കാരികോ ത്സവത്തിന്റെ ഭാഗമായി അയ്യങ്കാവ് മൈതാനിയിലാണ് കര്‍ണ്ണാടകയുടെ അനുഷ്ഠാന കലാരൂപമായ ബിസു കംസാലെ അവതരിപ്പിച്ചത്. ബാഗ്ലൂര്‍ സ്വദേശികളായ ലിങ്കയ്യയും സംഘവുമാണ് ശിവസ്തുതിയുമായി ബന്ധപ്പെടുത്തിയ കര്‍ണ്ണാട്ടിക് നൃത്തരൂപം അവതരിപ്പിച്ചത്.

വീട് ആക്രമിച്ച കേസില്‍ 4 പേര്‍ അറസ്റ്റില്‍

15020507ഇരിങ്ങാലക്കുട: സെന്റ്‌ ജോസഫ് കോളേജിന് സമീപം വീട് ആക്രമിച്ച കേസില്‍ 4 പേരെ പോലിസ് അറസ്റ്റ് ചെയ്തു. ചക്കച്ചാംപറമ്പില്‍ ഗിരീഷ്‌ ,കിഴക്കേ വളപ്പില്‍ ഷിനില്‍,താണശ്ശേരി നിധിഷ് ,പൊഴൊലിപറമ്പില്‍ സിമല്‍ എന്നിവരെയാണ് വീട് ആക്രമിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. 4 മാസം മുമ്പ് കല്ലട ബാറില്‍ വച്ച് സിമലും സംഘവും ഷമീര്‍ എന്നയാളുടെ സംഘും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഭവത്തില്‍ സിമലിന് കുത്തേല്ക്കുകയും ചെയ്തിരുന്നു. ഈ വൈരാഗ്യത്തില്‍ ഷമീര്‍ സുഹൃത്തായ ജിബിന് വാടകയ്ക്ക് എടുത്തു നല്‍കിയ വീട് ഷമീറിന്റെ വീടാണെന്ന് തെറ്റിദ്ധരിച്ച് ആക്രമിക്കുകയായിരുന്നു. പ്രതികളിലൊരാളായ നിധിഷ് സംഘവം വാട്സ് ആപ്പ് വഴി ഗള്‍ഫിലുള്ള സുഹൃത്തിന് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. കേസില്‍ പതിനഞ്ചോളം പ്രതികളുണ്ടെന്ന് പോലീസ് പറഞ്ഞു. സി ഐ മധുവിന്റെ നിര്‍ദ്ദേശ പ്രകാരം ഇരിങ്ങാലക്കുട എസ് ഐ എം ജെ ജിജോ ,സി പി ഓ മാരായ മുരുകേഷ് കെ കെ ,മിഥുന്‍ കൃഷ്ണ ആര്‍,അനില്‍ ,സുനില്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നല്‍കി

15020505ഇരിങ്ങാലക്കുട: സഹകരണ മേഖലയെ സംരക്ഷിക്കുക , സഹകരണ മേഖലയിലെ ശമ്പള പരിഷ്കരണങ്ങള്‍ നടപ്പിലാക്കുക ,നിയമ നിര്‍മ്മാണത്തിലൂടെ സഹകരണ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 11 ന് സഹകരണ ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി ന പണിമുടക്കി ജില്ലാ കേന്ദ്രങ്ങളില്‍ ജീവനക്കാരുടെ പ്രതിക്ഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നതിന്റെ മുന്നോടിയായി കേരള കോ – ഓപ്പറെറ്റിവ്എംപ്ലോയീസ് യൂണിയന്‍ സംഘടിപ്പിച്ച വാഹന പ്രചരണ ജാഥയ്ക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്‍കി.

ബാങ്ക് നയത്തിനെതിരെ AIBEA യുടെ തെരുവ് നാടകം

15020502ഇരിങ്ങാലക്കുട : കേന്ദ്ര സര്‍ക്കാരിന്റെ ബാങ്കിങ്ങ് നയങ്ങള്‍ തിരുത്തുക ,എസ് ബി ടി യെ എസ് ബി ഐ യുടെ നിയന്ത്രത്ത്തില്‍ നിന്നും വേര്‍പ്പെടുത്തി സ്വതന്ത്രമാക്കുക ,പൊതുമേഖലാ ബാങ്കുകള്‍ പരസ്പരം ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തൊഴിലും തൊഴില്‍ നിയമങ്ങളും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്എസ് ബി ടി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ബസ് സ്റാന്‍ഡില്‍ തെരുവ് നാടകം അവതരിപ്പിച്ചു. നാടകം മുന്‍ തൃശൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. എ എല്‍ റപ്പായി ,പി രാമചന്ദ്രന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

വിശ്വാസികള്‍ക്ക് അത്ഭുതമായി മാപ്രാണം ഹോളി ക്രോസ് ദേവാലയത്തില്‍ യേശുവിന്റെ രൂപത്തില്‍ നിന്നും മഞ്ഞ് കണങ്ങള്‍ പൊഴിയുന്നു

15020504ഇരിങ്ങാലക്കുട: യേശുവിന്റെ രൂപത്തില്‍ നിന്ന് മഞ്ഞ് കണങ്ങള്‍ പൊഴിയുന്നത് വിശ്വാസികള്‍ക്ക് അത്ഭുതമായി. മാപ്രാണം ഹോളിക്രോസ് ദേവാലയത്തിലെ ആള്‍ത്താരയ്ക്ക് കീഴെ സ്ഥാപിച്ചിരിക്കുന്ന (ഗദ്സമൈന്‍) തോട്ടത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന യേശുവിന്റെ രൂപത്തില്‍ നിന്നുമാണ് മഞ്ഞ് കണങ്ങള്‍ പൊഴിയുന്നത്. 4 ദിവസം മുമ്പ് കണ്ടിരുന്നെങ്കിലും വ്യാഴാഴ്ചയാണ് വിശ്വാസികള്‍ പള്ളിയിലേയ്ക്ക് ഒഴുകിയെത്തി തുടങ്ങിയതെന്ന് വികാരി ഫാ ജോസ് മാളിയേക്കല്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു. സഭയുടെ ഔദ്യോഗിക തിരുമാനത്തിനായി മേലധികാരികളെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഫാദര്‍ കൂട്ടിച്ചേര്‍ത്തു.അത്ഭുതം കാണാന്‍ ആയിരക്കണക്കിന് വിശ്വാസികളാണ് ദേവാലയത്തിലേയ്ക്ക് ഒഴുകിയെത്തുന്നത്.

Top
Menu Title