News

Category: വിപണി

നവരത്‌ന ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ 9-ാമത് ഷോറൂം തിങ്കളാഴ്ച മുതല്‍ ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : നവരത്‌ന ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ 9-ാമത് ഷോറൂം തിങ്കളാഴ്ച ഇരിങ്ങാലക്കുടയിലെ സിവില്‍ സ്റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തനമാരംഭിക്കും. ഉദ്ഘാടന ദിവസം ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്കും പര്‍ച്ചെയ്‌സ് ചെയ്യുന്നവര്‍ക്കും ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ സ്വന്തമാക്കാം. പുതിയ ഡിസൈനര്‍ ലുക്കിലുള്ള ലേഡീസ് വെയര്‍, കിഡ്‌സ് വെയര്‍, പാര്‍ട്ടി വെയര്‍, ജെന്റസ് വെയര്‍, ഫാഷന്‍ റെഡിമെയ്ഡ് ആന്‍ഡ് ഗാര്‍മെന്റ്‌സ് കളക്ഷന്‍, പുതിയ ബാഗുകളുടെയും ഫുട്ട്വെയറുകളുടെയും കളക്ഷന്‍, ശുദ്ധമായ പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും വിപുലമായ ശ്രേണി, വൈവിധ്യമേറും മധുര പലഹാരങ്ങള്‍, പുതിയ പുതിയ മീനും ഇറച്ചിയും, ഗ്രോസറി, സ്റ്റേഷനറി, കോസ്‌മെറ്റിക്‌സ് തുടങ്ങിയവയെല്ലാമുണ്ട്.

ശ്രീകൂടല്‍മാണിക്യം ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ശ്രീകൂടല്‍മാണിക്യം ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ ഓഫീസ് തപസ്യ കലാസഹിത്യവേദി സംസ്ഥാന സംഘടനാസെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു . ജന്മഭൂമി ദിനപത്രം ഓഫീസ്, തപസ്യ കലാസഹിത്യ വേദി ,  ഇരിങ്ങാലക്കുട ഉപജില്ല സമിതി ഓഫീസ് എന്നിവയും ഇതിനോടൊപ്പം ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി.സി.സുരേഷ്,  പി.വിജയകുമാര്‍, ശിവശങ്കരന്‍ മാസ്റ്റര്‍, ഹരിദാസ് നാഗത്ത്, ശ്രീജിത്ത് മുത്തേടത്ത്, സുനിത ഹരിദാസ്, രാജീവ് ചാത്തമ്പിള്ളി എന്നിവര്‍ സംസാരിച്ചു. പാര്‍ട്ടനര്‍മാരായ വി.ബാബു, ഷൈജുകുറ്റിക്കാട്ട്, ഇ.കെ.കേശവന്‍, രഞ്ചിത്ത് മേനോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീര്‍ത്ഥയാത്രകളും വിനോദയാത്രകളും സംഘടിപ്പിക്കുന്നത്.9846822031, 8086340364

ലേസ് അക്കാദമി റെഗുലര്‍ സ്കീമില്‍ കോഴ്സുകള്‍ ആരംഭിക്കുന്നു

ഇരിങ്ങാലക്കുട : ഭാരതീയര്‍ യൂണിവേഴ്സിറ്റിയുടെ പാര്‍ട്ടിസിപ്പന്റ് പ്രോഗ്രാം സെന്ററായ ലേസ് ഫിനിഷിങ്ങ് സ്കൂള്‍ പുതിയ അധ്യയന വര്‍ഷത്തില്‍ ഇരിങ്ങാലക്കുടയിലും ചാലക്കുടിയിലും ബി .കോം , ബി ബി എ ,ബി സി എ,  ബി എ ഇംഗ്ലീഷ്, ബി എസ് സി മാത്‍സ് , ബി എസ് സി ഒപ്‌റ്റോമെറ്ററി എം ബി എ കോഴ്സുകള്‍ റെഗുലര്‍ സ്കീമില്‍ (സെമസ്റ്റര്‍ ) ആരംഭിക്കുന്നു . വിദൂര വിദ്യാഭാസ സമ്പ്രദായത്തില്‍ എല്ലാ വിഷയങ്ങളിലും ഡിഗ്രി. പി ജി കോഴ്സുകളുമുണ്ട് .അഡ്മിഷന് ബന്ധപ്പെടുക: 0480 -2822551 , 8943782499 , 9388612688 ഏപ്രില്‍ 10 മുതല്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സുകളിലേക്കു അഡ്മിഷന്‍ തുടരുന്നു.

ICL ഫിന്‍കോര്‍പ്പിന്റെ എല്ലാ ബ്രാഞ്ചുകളും മാര്‍ച്ച് 26 ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കും

ഇരിങ്ങാലക്കുട : സാമ്പത്തിക വര്‍ഷാവസാനം പ്രമാണിച്ചു ICL ഫിന്‍കോര്‍പ്പിന്റെ കേരളത്തിലെ എല്ലാ ബ്രാഞ്ചുകളും, തെലുങ്കാന, ഹൈദ്രബാദ്, ചെന്നൈ ബ്രാഞ്ചുകളും മാര്‍ച്ച് 26 ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.

ഇരിങ്ങാലക്കുട ടൗണ്‍ കോഓപ്പറേറ്റീവ് ബാങ്ക് മാര്‍ച്ച് 25 ശനി, 26 ഞായര്‍ എന്നീ ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കും

ഇരിങ്ങാലക്കുട : മാര്‍ച്ച് 25 ശനി, 26 ഞായര്‍ എന്നീ ദിവസങ്ങളില്‍ ഇരിങ്ങാലക്കുട ടൗണ്‍ കോഓപ്പറേറ്റീവ് ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് ബാങ്ക് മാനേജര്‍ അറിയിച്ചു.

വൈവിധ്യമാര്‍ന്ന ശേഖരവുമായി ഇന്റിമേറ്റ് സൂപ്പര്‍ ഷോപ്പി ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : ആകര്‍ഷവും ആദായകരവുമായി ഫാമിലി ഷോപ്പിംഗ് എന്ന വാഗ്ദാനവുമായി ഇന്റിമേറ്റ് സൂപ്പര്‍ ഷോപ്പി ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബസ് സ്റ്റാന്‍ഡില്‍ പോസ്റ്റ് ഓഫീസിന് എതിര്‍വശത്തായി പ്രവര്‍ത്തിക്കുന്ന ഇന്റിമേറ്റ് സൂപ്പര്‍ ഷോപ്പിയില്‍ ബാഗുകള്‍, ഫുട് വെയറുകള്‍, ഫാന്‍സി ആര്‍ട്ടിക്കിളുകള്‍, ടോയ്‌സ്, ഗിഫ്റ്റ്‌സ്, ആര്‍ട്ടിക്കിളുകള്‍, ലേഡീസ് ഇന്നര്‍ വെയറുകള്‍, ന്യൂ ബോണ്‍ ബേബി ഐറ്റംസ് ഗ്രോസറികള്‍ മറ്റ് നിത്യോപയോഗ സാമഗ്രികള്‍ എന്നിവ ആദായകരമായ നിരക്കില്‍ ഇവിടെ ഒരുക്കിയിരിക്കുന്നതായി ഇന്റിമേറ്റ് സൂപ്പര്‍ ഷോപ്പി മാനേജിങ് പാര്‍ട്ണര്‍ അഡ്വ പി ആര്‍ കണ്ണന്‍ പറഞ്ഞു. ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്‌ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ കെ യു അരുണന്‍ അധ്യക്ഷത വഹിച്ചു. കൈപ്പമംഗലം എം എല്‍ എ ഇ ടി ടൈസണ്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു. അഡ്വ തോമസ് ഉണ്ണിയാടന്‍, ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ പി വി ശിവകുമാര്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി സി വര്‍ഗീസ്, സി പി ഐ എം ഏരിയ സെക്രട്ടറി ഉല്ലാസ് കളക്കാട്ട്, സി പി ഐ മണ്ഡലം സെക്രട്ടറി പി മണി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടെനിസണ്‍ തെക്കേക്കര, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി കെ എം സജീവന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇന്റിമേറ്റ് സൂപ്പര്‍ ഷോപ്പി മാനേജിങ് പാര്‍ട്ണര്‍ അഡ്വ പി ആര്‍ കണ്ണന്‍ സ്വാഗതവും ഇന്റിമേറ്റ് സൂപ്പര്‍ ഷോപ്പി പാര്‍ട്ണര്‍ ഇ കെ രമേശ് നന്ദിയും പറഞ്ഞു.

ഉദ്‌ഘാടന ദിവസം മുതല്‍ മാര്‍ച്ച് 31 വരെ എല്ലാ തിങ്കളാഴ്ച്ചകളിലും വൈകിട്ട് 6 മണിക്ക് നറുക്കെടുപ്പ്. വിജയിക്ക് ഓരോ സ്മാര്‍ട്ട് ഫോണ്‍ സമ്മാനമായി നല്‍കുന്നു. മാര്‍ച്ച് 31 ന് മെഗാ നറുക്കെടുപ്പിലൂടെ 1 ഹോണ്ട ഡിയോ സമ്മാനമായി നല്‍കുന്നു. 500 രൂപക്ക് മുകളില്‍ വാട്സാപ്പിലൂടെ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യ ഹോം ഡെലിവറി ഇന്റിമേറ്റ് സൂപ്പര്‍ ഷോപ്പി നല്‍കുന്നുണ്ട്.

വേള്‍ഡ് ക്ലാസ് മേക്ക് ഓവറുമായി നവീകരിച്ച സ്നോ വ്യൂ ടെക്സ് കളക്‌ഷന്‍സ്

ഇരിങ്ങാലക്കുട : പ്രൊഫഷണല്‍ ഡിസൈനര്‍ വസ്ത്രങ്ങളുടെ ഇരിങ്ങാലക്കുടയിലെ ഏറ്റവും വലിയ വുമണ്‍ ഡിസൈനര്‍ ഫാക്ടറിയായ ഐ സി എല്‍ ന്റെ നവീകരിച്ച സ്നോ വ്യൂ ടെക്സ് കളക്‌ഷന്റെ ഉദ്‌ഘാടനം  ജനുവരി 1 ഞായറാഴ്ച രാവിലെ 11 ന് മിനിസ്ക്രീന്‍ താരങ്ങളായ ഗായത്രി അരുണും സ്നേഹയും ചേര്‍ന്ന് നിര്‍വഹിക്കുന്നു. ഐ സി എല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ കെ ജി അനില്‍കുമാറും സി ഇ ഒ ഉമാ അനില്‍കുമാറും ചേര്‍ന്ന് ഭദ്രദീപം തെളിയിക്കും. ഉദ്‌ഘാടനത്തോടനുബന്ധിച്ച് ജനുവരി 15 വരെ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കളില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് 4000 രൂപയുടെയും, 2 പേര്‍ക്ക് 2000 രൂപയുടെയും, 3 പേര്‍ക്ക് 1000 രൂപയുടെയും ഗിഫ്റ്റ് വൗച്ചറുകള്‍ സമ്മാനമായി നല്‍കുന്നു. കൂടാതെ ഉദ്‌ഘാടന ദിവസം ഷോറൂം സന്ദര്‍ശിക്കുന്നവരില്‍ നിന്ന് ലക്കി കൂപ്പണിലൂടെ തിരഞ്ഞെടുക്കുന്ന 5 പേര്‍ക്ക് 2000 രൂപയുടെ ഗിഫ്റ് വൗച്ചറും നല്‍കുന്നു.

ട്രെന്റി ഡിസൈനര്‍ വസ്ത്രങ്ങളും ഇന്ത്യയുടെ പലഭാഗത്തുനിന്നും വിദേശത്തുനിന്നും ശേഖരിക്കുന്ന മെറ്റീരിയലുകളും സ്നോ വ്യൂ ടെക്സ് കളക്‌ഷന്‍സില്‍ ഒരുക്കിയിരിക്കുന്നു. ആഗ്രഹങ്ങള്‍ക്ക് ഇണങ്ങിയത് ഡിസൈന്‍ ചെയ്ത് തരാന്‍ പ്രൊഫഷണല്‍ ഫാഷന്‍ ഡിസൈനേഴ്‌സും കസ്റ്റമൈസ്ഡ് ഡിസൈന്‍ സ്റ്റിച്ചിങ്ങും ഉണ്ട്. വെഡിങ് ഡ്രെസ്സില്‍ എക്സ്ക്ലൂസിവ്നെസ്സ് ആഗ്രഹിക്കുന്ന പുതുതലമുറക്കായി പ്രത്യേക വെഡ്‌ഡിങ് പര്‍ച്ചേയ്‌സ് സെക്‌ഷനും സ്നോവ്യൂവിലുണ്ട്. ഡിസൈനര്‍ വെഡ്‌ഡിങ് സാരി, ലഹംഗ, ബ്രൈഡല്‍ ഗൗണ്‍സ് തുടങ്ങി വിശാലമായ കളക്ഷനുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സിനിമ ഫാഷന്‍ ഡിസൈന്‍ രംഗത്തെ പുതുതരംഗമായി മാറിയ എംബ്രോയിഡറികളും ഹാന്‍ഡ് വര്‍ക്കുകളും പുതുമയോടെ അവതരിപ്പിക്കുകയാണ് സ്നോ വ്യൂവില്‍. കൂടാതെ പരമ്പരാഗത ഫാബ്രിക് ക്രാഫ്റ്റുകളായ കലംകാരി, ജയ്‌പൂര്‍ പ്രിന്റ്സ്, ചന്ദേരി, ഇക്കത്ത് പ്രിന്റ്സ് എന്നിവയുടെ അപൂര്‍വ്വ കളക്‌ഷനുകളും സ്നോവ്യൂ സമ്മാനിക്കുന്നു. ഓരോ കളക്‌ഷനിലും നൂറുകണക്കിന് മെറ്റീരിയലുകളില്‍ നിന്ന് അനുയോജ്യമായത് തിരഞ്ഞെടുക്കാന്‍ കസ്റ്റമേഴ്സിനെ സഹായിക്കുവാനായി പ്രത്യേക പരിശീലനം നേടിയ ഡിസൈനര്‍ ടീമും കൂടെയുണ്ട്.

പൊയ്യ എയിം കോളേജ് ഓഫ് ലോയില്‍ എല്‍ എല്‍ ബി സീറ്റുകള്‍ ഒഴിവുണ്ട്

aim-lawപൊയ്യ എയിം കോളേജ് ഓഫ് ലോയില്‍ 5 വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രീ കോഴ്സ് ആയ ബി ബി എ; എല്‍ എല്‍ ബി (ഹോണേഴ്‌സ്) കോഴ്സിന് ചുരുക്കം മാനേജ്മെന്റ് സീറ്റുകള്‍ ഒഴിവുണ്ട് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലാണ് ഈ കോളേജ് പ്രവര്‍ത്തിക്കുന്നത്. ഏജ് റിലാക്‌സേഷനോട് കൂടി നിയമ ബിരുദത്തിന് അപേക്ഷിക്കാവുന്ന അവസാന വര്‍ഷമാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോണ്‍ : 9567256999.

എയ്‌സ്‌ വിദ്യാരംഭം 2016 :വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്‌ നല്‍കുന്നു

ace-vidhyaഇരിങ്ങാലക്കുട : പ്രമുഖ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ സ്ഥാപനമായ എയ്‌സ്‌ വിഷ്വല്‍ മീഡിയയില്‍ പുതിയ കോഴ്സുകളിലേക്ക് സ്കോളര്‍ഷിപ്‌ നല്‍കുന്നു. മാസ്റ്റര്‍ ഇന്‍ പ്രൊഡക്ഷന്‍ അനിമേഷന്‍ , ഇന്റീരിയല്‍ ഡിസൈനിങ് ആന്‍ഡ് മാസ്റ്റര്‍ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ എക്കൗണ്ടിങ് തുടങ്ങിയ കോഴ്സുകള്‍ക്കാണ് സ്കോളര്‍ഷിപ്‌ നല്കുന്നത്. ഒക്ടോബര്‍ 26 – ാം തിയതിക്ക് മുന്‍പ് അപേക്ഷിക്കണം കൂടുതല്‍ വിവരങ്ങള്‍ക്ക് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം റോഡില്‍ എസ് ബി ടി ബാങ്കിന് മുകളിലുള്ള എയ്‌സ്‌ കോളേജില്‍ ബന്ധപ്പെടുക.ഫോണ്‍ : 04803252023, 9544662911

സൗജന്യ ഫാഷന്‍ ഡിസൈനിങ് വര്‍ക്ക്ഷോപ്പ്

16091803ഇരിങ്ങാലക്കുട : അന്തര്‍ദേശിയ ഫാഷന്‍ ഡിസൈനര്‍മാര്‍ പരിശീലനവും നേത്രത്വവും നല്‍കുന്ന രണ്ടു ദിവസത്തെ സൗജന്യ ഫാഷന്‍ ഡിസൈനിങ് വര്‍ക്ക്ഷോപ്പിലേക്ക്  അപേക്ഷ ക്ഷണിച്ചു . സെപ്റ്റംബര്‍ 29, 30 തീയതികളില്‍ ഇരിങ്ങാലക്കുട ഡ്രീം സോണില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍  ചുരിദാറിന്റെ ഏറ്റവും പുതിയ തരം ഡിസൈനിങ്ങും തയ്യലും പരിശീലിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9061951122, 9061941122 വിളിക്കുക .

ഇരിങ്ങലക്കുടയില്‍ കണ്മണി ഓണ്‍ലൈന്‍ ഫാഷന്‍ ഷോപ്പിംഗ് ആരംഭിക്കുന്നു

16090972കിഴുത്താണി : ഇരിങ്ങലക്കുടയില്‍ പുതുമയാര്‍ന്ന ഫാഷന്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ആരംഭിക്കുന്നു. കിഴുത്താണിയിലെ കണ്മണി ലേഡീസ് കോര്‍ണര്‍ ആണ് ഈ നൂതന സംരംഭത്തിന്റെ പുറകില്‍ . www.kanmanionline.com എന്ന വെബ്‌സൈറ്റില്‍ നിന്നും പുതിയ ഫാഷനിലുള്ള സ്ത്രീകള്‍ക്കുള്ള വിവിധ തരം വസ്ത്രങ്ങള്‍ ഓണ്‍ലൈനായി വാങ്ങാം. ഡ്രസ്സ് മെറ്റേറിയല്‍സ്, സാരി കുര്‍ത്തി, ചുരിദാര്‍, നൈറ്റ് വെയര്‍ , ടോപ്, സെറ്റു മുണ്ട് തുടങ്ങി വിവിധ വസ്തങ്ങള്‍ ഏറ്റവും മിതമായ നിരക്കില്‍ ഓണ്‍ലൈനായി വഴി വാങ്ങാം. ഓര്‍ഡര്‍ നല്‍കിയാല്‍ അടുത്ത ദിവസം തന്നെ ഡെലിവര്‍ ചെയ്യുന്ന രീതിയാണ് എന്ന് പത്രസമ്മേളനത്തില്‍ സനോജ് ടി രാമു, ഹരികൃഷ്ണന്‍, ബിന്ദു സനോജ്, അഞ്ജലി, വിജയ്‌ബായ് എന്നിവര്‍ അറിയിച്ചു . സെപ്റ്റംബര്‍ 10 ന് എം എല്‍ എ പ്രൊഫ കെ യു അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിക്കും.

സേലം ലംബാടി ആദിവാസി ഹാന്‍ഡ് എംബ്രോയ്ഡറി വസ്ത്രങ്ങളുടെ എക്സിബിഷന്‍ ഇരിങ്ങാലക്കുട മഹാത്മാ ലൈബ്രറി ഹാളില്‍

16090301ഇരിങ്ങാലക്കുട : ലോകപ്രസിദ്ധമായ സേലം ലംബാടി ആദിവാസി ഹാന്‍ഡ് എംബ്രോയ്ഡറി കുര്‍ത്തികളുടെയും വസ്ത്രങ്ങളുടെയും രണ്ടു ദിവസത്തെ വിപുലമായ പ്രദര്‍ശനം ഇരിങ്ങാലക്കുട മഹാത്മാ ലൈബ്രറി ഹാളില്‍  ഇന്ന് ആരംഭിച്ചു . സന്‍സ്കൃതി കളക്ഷന്‍സ് നേതൃത്വം നല്‍കുന്ന സ്പെഷ്യല്‍ ഓണം സെയില്‍ സെപ്റ്റംബര്‍ 2 , 3 തിയ്യതികളിലാണ് കൂടല്‍മാണിക്യം ക്ഷേത്രത്തിനു സമീപം മഹാത്മാ ലൈബ്രറി ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ നടക്കുന്നത്. ഇതുകൂടാതെ കേരളാ സാരി, സെറ്റ് മുണ്ട് , കോട്ടണ്‍ സാരികള്‍, കലംകാരി, മംഗല്‍ഗിരി, ഇക്കത്ത്, ചുങ്കിടി, കോട്ടണ്‍ ചുരിദാര്‍ മെറ്റീരിയല്‍സ്, ജയ്‌പൂര്‍, രാജസ്ഥാന്‍ പ്രിന്‍റ്, ബാത്തിക്ക്, ഒറീസ ഇക്കത്ത് എന്നിവയുടെ വലിയ ശേഖരവും പ്രദര്‍ശനത്തിനും വില്പനക്കും ഉണ്ട് .

സ്മാര്‍ട്ട് ഫോണുകളുടെ വിപുലമായ ശ്രേണീയുമായി ഫ്യൂഷന്‍ മൊബൈല്‍സ് & ഗാഡ്ജറ്റ്‌സ്

fusion-500ഇരിങ്ങാലക്കുട : ആധുനിക സ്മാര്‍ട്ട് ഫോണുകളുടെ വിപുലമായ ശ്രേണീയുമായി ഇരിങ്ങാലക്കുടയില്‍  ഫ്യൂഷന്‍ മൊബൈല്‍സ് & ഗാഡ്ജറ്റ്‌സ്. ലോകോത്തര ബ്രാന്‍ഡുകളായ മോട്ടറോള , സാംസങ് , എച്.റ്റി.സി, ആസുസ് , ഓപ്പോ , ലെനോവോ , മൈക്രോമാക്സ്, ഹുവൈയി , മൈക്രോസോഫ്ട്, ജിയോണി, എല്‍ വൈ എഫ് എന്നിവയുടെ വിപുലമായ ഫോണുകളുടെ ശ്രേണീയും ആകസ്‌ക്‌സറികളും ലഭിക്കുന്ന ഇരിങ്ങാലക്കുടയിലെ ഏറ്റവും വിശാലമായ ഷോറൂം ഠാണാവില്‍ ബിഷപ്പ് ഹൗസിനു മുന്നില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ഷോറൂമിന് വിപുലമായ പാര്‍ക്കിംഗ് സൗകര്യവും ഉണ്ട് . Phone : +91 9645000039

സെന്റര്‍ ഫോര്‍ ഡിസ്റ്റന്റ് സ്റ്റഡീസ് പ്രവര്‍ത്തനമാരംഭിച്ചു

16081704ഇരിങ്ങാലക്കുട: ആര്‍ട്സ്, സയന്‍സ്, കോമേഴ്സ് വിഭാഗങ്ങളില്‍ വിവിധ ഡിഗ്രി, പിജി, ഡിപ്ലോമ കോഴ്സ്യകള്‍ക്ക് വിദൂര വിദ്യാഭ്യാസo വഴി രജിസ്റ്റര്‍ ചെയ്യാന്‍ ഇരിങ്ങാലക്കട ക്രൈസ്റ്റ് കോളേജ് ജംഗ്ഷനില്‍ സെന്റര്‍ ഫോര്‍ ഡിസ്റ്റന്റ് സ്റ്റഡീസ് പ്രവര്‍ത്തനമാരംഭിച്ചു. പ്രസ്തുത കേന്ദ്രത്തിന്റെ ഉദ്ഘാടനം സഹൃദയ കോളേജിലെ ഗണിത ശാസ്ത്ര വിഭാഗം മേധാവി ഡോ.റാണി വര്‍ഗീസ് നിര്‍വഹിച്ചു.ഇതോടനുബന്ധിച്ചു നടന്ന യോഗത്തില്‍ തുമ്പൂര്‍ ലോഹിതാക്ഷന്‍ ഒ.എന്‍.ജയന്‍ നമ്പൂതിരി പ്രൊഫ.,കെ ആര്‍ വര്‍ഗീസ് കെ.പി.സുജിത്, എന്‍.വിജയകുമാര്‍, ഹീര മഹേഷ് എന്നിവര്‍ സംബന്ധിച്ചു.

അവധിക്കാലം അവസാനിക്കാനിരിക്കെ വിപണി സജീവമായി

16052704ഇരിങ്ങാലക്കുട: സ്കൂള്‍ വര്‍ഷാരംഭത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ വിപണിയില്‍ തിരക്കിന്റെ മണിമുഴക്കം.  കുരുന്നുകള്‍ മുതല്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വരെയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രം പതിപ്പിച്ച ബാഗുകള്‍. വ്യത്യസ്തമായ ബാഗുകള്‍ ആവശ്യപ്പെടുന്ന ഗൌരവക്കാരും കുറവല്ല. അവധിക്കാലം അവസാനിക്കാനിരിക്കെ വിപണി സജീവമായി. ബാഗ്, കുട, ലഞ്ച്ബോക്സ്, ചെരുപ്പ്, ഷൂ, റെയിന്‍കോട്ട്, നോട്ടുബുക്ക് തുടങ്ങിയവയെല്ലാം ആകര്‍ഷകമായ വൈവിധ്യങ്ങളൊരുക്കിയാണ് ഉല്‍പ്പന്നം വിപണിയിലെത്തിച്ചത്. പെന്‍സില്‍–ലഞ്ച്ബോക്സുകളും ഏറെ വ്യത്യസ്തമാണ്. കാല്‍ക്കുലേറ്റര്‍ അടങ്ങിയ പെന്‍സില്‍ ബോക്സാണ് സ്കൂള്‍ വിപണിയിലെ മിന്നുംതാരം. 30 രൂപ മുതല്‍ ബോക്സുകള്‍ ലഭിക്കും. ചൂടാറാതെ ഇരിക്കാന്‍ കാസറോള്‍ മാതൃകയിലുള്ള ലഞ്ച്ബോക്സുകളും കൂടുതല്‍ തട്ടുള്ള സ്നാക്സ് ബോക്സുകളും വിപണിയെ സമ്പന്നമാക്കി. 50 രൂപ മുതല്‍ 300 രൂപ വരെയാണ് ലഞ്ച്ബോക്സിന്റെ വില. കുപ്പികള്‍ക്ക് 50 രൂപ മുതലാണ് വില.200 രൂപ മുതല്‍ 2000 രൂപ വരെയുള്ള സ്കൂള്‍ ബാഗുകള്‍ വില്‍പ്പനക്കെത്തിയിട്ടുണ്ട്. ബ്രാന്‍ഡുകള്‍ മാറുന്നതനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഇളം–കടും നിറങ്ങളോടുള്ള താല്‍പര്യം അവസാനിച്ചിട്ടില്ല. മഴക്കാലമായതോടെ കുടകള്‍ക്കും ആവശ്യക്കാരേറെയാണ്. 200 രൂപയാണ് കുടയുടെ കുറഞ്ഞവില. വിവിധ നിറങ്ങളിലുള്ള കാലന്‍കുടകളും ആണ്‍കുട്ടികളേയും പെണ്‍കുട്ടികളെയും ആകര്‍ഷിക്കുന്നു. കാര്‍ട്ടൂണ്‍ ചിത്രം പതിച്ച റെയിന്‍കോട്ടുകളും വിപണി കീഴടക്കി.ഷൂ, ചെരുപ്പ് എന്നിവയുടെ വില്‍പ്പനയും ഊര്‍ജിതമായി. ലേസ് ലെസ് ഷൂവിനാണ് വില്‍പ്പന കൂടുതല്‍. 200 രൂപ മുതലാണ് ഷൂവിന്റെ വില. 15 രൂപ മുതല്‍ ആരംഭിക്കുന്ന നോട്ടുബുക്കിന്റെ വില ഗുണമേന്മ കൂടുന്നതനുസരിച്ച് ഉയരും. പുസ്തകങ്ങള്‍ പൊതിയുന്ന ബ്രൌണ്‍പേപ്പര്‍ മുതല്‍ എല്ലാ പഠനോപകരണങ്ങളുമൊരുക്കി വിപണി ആഘോഷത്തിലാണ്. യൂണിഫോം തുണികള്‍ക്ക് മീറ്ററിന് കുറഞ്ഞത് 120–130 വരെ ഈടാക്കുന്നുണ്ട്. യൂണിഫോം തുണിയും മറ്റും എങ്ങനെയും വാങ്ങാമെങ്കിലും തയ്യല്‍ക്കാരെ തേടി നെട്ടോട്ടത്തിലാണ് രക്ഷിതാക്കള്‍.

Top
Menu Title