News

Category: വിപണി

ഐ സി എല്‍ ന്റെ പുതിയ ബ്രാഞ്ച് ചെന്നൈയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

15090304ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രെഡിറ്റ്‌സ് ആന്‍ഡ്‌ ലീസിംഗ് കമ്പനി ലിമിറ്റഡ് ” ഐ സി എല്‍ ന്റെ ചെന്നൈ അശോക നഗര്‍ ബ്രാഞ്ച് ഉദ്ഘാടനം മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ടി എന്‍ വള്ളിനായകവും മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എസ് കെ കൃഷ്ണനും നിര്‍വഹിച്ചു. ചടങ്ങില്‍ മാനേജിങ്ങ് ഡയറക്ടറും സി ഇ ഒ യുമായ കെ ജി അനില്‍ കുമാര്‍ , ജനറല്‍ മാനേജര്‍ ഉമ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വൈവിധ്യ ശേഖരവുമായി റിഥം ഹോം ഇന്‍റ്റിരിയേഴ്സ്

1508170215081703കിഴുത്താണി : ഇന്‍റ്റിരിയര്‍ രംഗത്തെ ആധുനിക ഫാഷനുകളുടെ അതുല്യ ശേഖരവുമായി കിഴുത്താണിയില്‍ റിഥം ഹോം ഇന്‍റ്റിരിയേഴ്സ് പ്രവര്‍ത്തനം ആരംഭിച്ചു. കേരള ഗവ ചീഫ് വിപ്പ് അഡ്വ തോമസ്‌ ഉണ്ണിയാടന്‍ ചിങ്ങം 1 ന് സ്ഥാപനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. കിഴുത്താണിയില്‍ മൂന്നു നിലകളിലായി പ്രവര്‍ത്തിക്കുന്ന റിഥം ഹോം ഇന്‍റ്റിരിയേഴ്സ് ലോകോത്തര നിലവാരത്തിലുള്ള മള്‍ട്ടി യൂട്ടിലിട്ടി ഫര്‍ണ്ണിച്ചറുകളും ഒപ്പം തന്നെ കസ്റ്റം മേഡ് ഫര്‍ണ്ണിച്ചര്‍ , ട്രഡിഷണല്‍ ഫര്‍ണ്ണിച്ചര്‍ എന്നിവ ലഭ്യമാണ്. റിഥം ഹോം ഇന്‍റ്റിരിയേഴ്സ് ചെയര്‍മാന്‍ എം എസ് അനില്‍കുമാര്‍ , മാനേജിങ്ങ് ഡയറക്ടര്‍ മോഹനന്‍ പുള്ളില്‍ , പ്രശസ്ത സാഹിത്യകാരന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് , കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്സണ്‍ , കെ പി സി സി എക്സിക്യുട്ടിവ് മെമ്പര്‍ ടി വി ജോണ്‍സണ്‍ , കാറളം പഞ്ചായത്തുബ് പ്രസിഡണ്ട് എന്‍ കെ ഓമന , കാറളം സര്‍വ്വീസ് കോ -ഓപ്പറെറ്റിവ് ബാങ്ക് പ്രസിഡണ്ട് വി കെ ഭാസ്കരന്‍ , കാട്ടൂര്‍ സര്‍വ്വീസ് കോ -ഓപ്പറെറ്റിവ് ബാങ്ക് പ്രസിഡണ്ട് വര്‍ഗ്ഗീസ് പുത്തനങ്ങാടി , വാര്‍ഡ്‌ മെമ്പര്‍ സുന്ദര്‍ലാല്‍ ,മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി വി ചാര്‍ളി , കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പനമ്പിള്ളി രാഘവമേനോന്‍ , മുരളി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.

ഫാര്‍മസിസ്റ്റിനെ ആവശ്യമുണ്ട്

pharmacistഇരിങ്ങാലക്കുടയിലെ പ്രമുഖ മെഡിക്കല്‍ ഷോപ്പിലേയ്ക്ക് ഫാര്‍മസിസ്റ്റിനെ ആവശ്യമുണ്ട്. 8 കിലോ മീറ്റര്‍ ചുറ്റളവില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന .ഫോണ്‍ : 9387505474.

വസ്ത്ര- കരകൗശല ശേഖരവുമായി ” കല സില്‍ക്ക്സ് കോട്ടന്‍ എക്സ്പോ ടൌണ്‍ ഹാളില്‍

15061905ഇരിങ്ങാലക്കുട: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വസ്ത്ര- കരകൗശല ശേഖരവുമായി ” കല സില്‍ക്ക്സ് കോട്ടന്‍ എക്സ്പോ -2015 ” രാജീവ് ഗാന്ധി മുനിസിപ്പല്‍ ടൌണ്‍ ഹാളില്‍ ആരംഭിച്ചു. മണിപൂരി കോട്ടണ്‍സാരി,ആസാം കൈത്തറി സില്‍ക്ക് സാരീസ്, ബീഹാര്‍ ടസ്സര്‍ ആന്‍റ് ഭഗല്‍പുരി പ്രിന്റ്‌ സില്‍ക്ക് സാരീസ് ,ഫാബ്രിക്, ദുപട്ട മെറ്റിരിയല്‍സ് ,ചത്തിസ്ഗഡ് ട്രൈബല്‍ വര്‍ക്കുകള്‍ ,ഗുജറാത്ത് ബാന്ദ്നി, കച്ച് എംബ്രൊയ്ഡറി ഡ്രസ്സുകള്‍ ആന്‍റ് സാരി , തുടങ്ങി നിരവധി അന്യ സംസ്ഥാന വസ്ത്ര ശേഖരമാണ് മേളയ്ക്ക് ഒരുക്കിയിട്ടുള്ളത്. വസ്ത്ര ശേഖരണത്തോടൊപ്പം ആന്ധാപ്രദേശ് ഹൈദര്‍ബാദ് പേള്‍സ്,ജയ്പുരി സ്റോണ്‍ ജുവല്ലറി , ഹരിയാന ബെഡ് കവറുകള്‍ ,ഡോര്‍ കര്‍ട്ടന്‍ , ഒറീസ പെയിന്റിങ്ങ് ,എന്നിവയും ഇവിടെ പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുണ്ട്. ഈ മാസം 28 ന് പ്രദര്‍ശനം അവസാനിക്കും.

 

വിംബീസ് ഇന്റര്‍നെറ്റ്‌ കഫേ പ്രവര്‍ത്തനം ആരംഭിച്ചു

15060502ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ വിംബീസ് ഇന്റര്‍നെറ്റ് കഫേ പ്രവര്‍ത്തനം ആരംഭിച്ചു. കഫേയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിച്ചു. കൌണ്‍സിലര്‍ ജൈസണ്‍ പാറേക്കാടന്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.കാട്ടൂര്‍ റോഡ്‌ ബൈപ്പാസിന് സമീപം പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനത്തില്‍ ഫോട്ടോസ്റ്റാറ്റ് , ലാമിനേഷന്‍, ഓണ്‍ലൈന്‍ ബ്രൌസിങ്ങ് ,മലയാളം ഇംഗ്ലീഷ് ഡി ടി പി സൗകര്യം എന്നിവ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7558841398.

കരുവന്നൂര്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

15052209കരുവന്നൂര്‍ : കേരള സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ കരുവന്നൂരിലെ റോയ്സ് കെട്ടിടത്തില്‍ ആരംഭിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ഗവ ചീഫ് വിപ്പ് അഡ്വ തോമസ്‌ ഉണ്ണിയാടന്‍ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അദ്ധ്യക്ഷത വഹിച്ചു. ആദ്യ വില്‍പ്പന ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് ടി ജി ശങ്കരനാരായണന്‍ നിര്‍വഹിച്ചു. . കോണ്‍ഗ്രസ് ബ്ലോക്ക്‌ പ്രസിഡണ്ട് ആന്റോ പെരുമ്പിള്ളി ,വാര്‍ഡ്‌ കൌണ്‍സിലര്‍ സരള , മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് കാഞ്ചന കൃഷ്ണന്‍ ,സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി മണി , ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ എ റിയാസുദ്ദിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു .

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഇന്‍ഷുറന്‍സ് പദ്ധതികള്‍ കേരള ഗ്രാമീണ്‍ ബാങ്കുകളിലും

kerala-grameen-bankഇരിങ്ങാലക്കുട: കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതികളായ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന (PMJJBY) , പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന (PMSBY) എന്നീ പദ്ധതികള്‍ കേരള ഗ്രാമീണ്‍ ബാങ്കിന്റെ ഇരിങ്ങാലക്കുട ബ്രാഞ്ചിലും നടപ്പിലാക്കി വരുന്നു. 12 രൂപ പ്രീമിയം അടക്കേണ്ട ഈ പദ്ധതിയില്‍ അപകടമരണം സംഭവിച്ചാല്‍ രണ്ടു ലക്ഷം രൂപയും ,അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.8 മുതല്‍ 70 വയസ്സ് വരെ ഉള്ളവര്‍ക്ക് ഈ പദ്ധതിയില്‍ ചേരാവുന്നതാണ്.330 രൂപ പ്രീമിയം അടക്കാവുന്ന രണ്ടാമത്തെ സ്കീമില്‍ ചേരുന്നവര്‍ക്ക്‌ അപകടമരണമായാലും സാധാരണ മരണമായാലും രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. 18 മുതല്‍ 50 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് ഇതില്‍ ചേരാവുന്നതാണ്. പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന (PMJJBY) എല്‍ ഐ സി യുമായി സഹകരിച്ചും പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന (PMSBY) യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചുമാണ് നടപ്പിലാക്കുന്നത്. ബ്രാഞ്ചില്‍ എസ് ബി അക്കൌണ്ട് ഉള്ളവര്‍ക്കും പുതിയതായി അക്കൌണ്ട് തുടങ്ങുന്നവര്‍ക്കും പദ്ധതിയില്‍ ചെരാവുന്നതാണ്.

കരുവന്നൂരില്‍ സപൈള്കോ സൂപ്പര്‍ മാര്‍ക്കറ്റ് വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

15051905കരുവന്നൂര്‍ : കേരള സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ കരുവന്നൂരിലെ റോയ്സ് കെട്ടിടത്തില്‍ പുതിയതായി ആരംഭിക്കുന്ന സപൈള്കോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് 4.30 ന് ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ഗവ ചീഫ് വിപ്പ് അഡ്വ തോമസ്‌ ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്യും . ആദ്യ വില്‍പ്പന ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് ടി ജി ശങ്കരനാരായണന്‍ നിര്‍വഹിക്കും. കോണ്‍ഗ്രസ് ബ്ലോക്ക്‌ പ്രസിഡണ്ട് ആന്റോ പെരുമ്പിള്ളി ,വാര്‍ഡ്‌ കൌണ്‍സിലര്‍ സരള , മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് കാഞ്ചന കൃഷ്ണന്‍ സി പി ഐ എം ഏരിയ സെക്രട്ടറി ഉല്ലാസ് കളക്കാട്ട് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി മണി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും

പ്രധാനമന്ത്രി സുരക്ഷ ബീമ യോജന പദ്ധതി ഇരിങ്ങാലക്കുട ടൌണ്‍ കോപ്പറേറ്റിവ് ബാങ്കിലും

15050807ഇരിങ്ങാലക്കുട: സേവിങ്ങിസ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി സുരക്ഷ ബീമ യോജന നടപ്പാക്കുന്നതിന് ന്യു ഇന്ത്യ അഷുറന്‍സ് കമ്പനിയുമായി ഇരിങ്ങാലക്കുട ടൌണ്‍ കോപ്പറേറ്റിവ് ബാങ്ക് കൈക്കോര്‍ക്കും. 12 രൂപ വാര്‍ഷിക പ്രീമിയത്തിന്മേല്‍ അപകടം മൂലമുള്ള മരണത്തിനും ,അംഗവൈകല്യത്തിനും 2 ലക്ഷം രൂപ അവരെ ആനുകൂല്യം ലഭിക്കും. ഐ ടി സി ബാങ്കിന് വേണ്ടി ചെയര്‍മാന്‍ എം പി ജാക്സനും ,ജനറല്‍ മാനേജര്‍ ടി കെ ദിലീപ് കുമാറും ന്യു ഇന്ത്യ അഷുറന്‍സ് ലിമിറ്റഡിന് വേണ്ടി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ജോയ് ജോസഫും ,മാനേജര്‍ ജിനുവുമാണ് ധാരണ പത്രത്തില്‍ ഒപ്പ് വച്ചത്. ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ പദ്ധതിയില്‍ 18 നും 70 നും ഇടയില്‍ പ്രായമുള്ള എല്ലാ സേവിങ്ങ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും പദ്ധതിയില്‍ അംഗമാകാം. ഐ ടി സി ബാങ്കും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും ചേര്‍ന്ന് പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജനയും നടപ്പാക്കി വരുന്നുണ്ട്.

കേരളത്തിലെ എറ്റവും വലിയ എയര്‍ കണ്ടിഷ്ണര്‍ ഷോറൂം PPJ ഇരിങ്ങാലക്കുടയില്‍

15041408ഇരിങ്ങാലക്കുട :കേരളത്തിലെ എറ്റവും വലിയ എയര്‍ കണ്ടിഷനുകള്‍ക്ക് മാത്രമായ ഷോറൂം 2000 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്നിലെ PPJ എ.സി. ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലോകോത്തരങ്ങളായ 150 ല്‍ അധികം എയര്‍ കണ്ടിഷനുകളാണ് ഒരേ സമയം വില്‍പ്പനക്കായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് നേരിട്ട് കണ്ട് ഉത്പന്നം വാങ്ങുവാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് PPJ മാനേജിംഗ് പാര്‍ട്ട്ണര്‍ ജിയോ ജോണ്‍സണ്‍ പറഞ്ഞു. ലോകോത്തര കമ്പനികളായ മിസ്തുബിഷി, ഷാര്‍പ്പ്, എല്‍.ജി, പാനസോണിക്, തോഷിബ, വേള്‍പ്പൂള്‍, സാംസങ്ങ്, വോള്‍ട്ടാസ്, വീഡിയോകോണ്‍, ബ്ലൂസ്റ്റാര്‍, ജനറല്‍, ഡായ്കിന്‍, ഹിറ്റചി,ഗോദ്റെജ്, ലോയ്ഡ്, ഹയര്‍, വിസ്റ്റാര്‍, കാരിയര്‍ തുടങ്ങിയവയുടെ വില്‍പ്പനയും വില്‍പ്പനാന്തര സേവനവും ഇവിടെ ലഭ്യമാണ്. വിഷു പ്രമാണിച്ച് എ സികള്‍ക്ക് വമ്പിച്ച വില കിഴിവും ഇവിടെ നല്‍കുന്നുണ്ട്, കൂടാതെ ഉപഭോക്താക്കള്‍ക്കായി പലിശരഹിത വായ്പാ സൗകര്യവും ഇവിടെ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ppjac.com ,994728101015041407

വിഷു എത്തി ഒപ്പം പടക്കങ്ങളും …..

15041301ഇരിങ്ങാലക്കുട: വിഷു എത്തിയതോടെ പടക്ക വിപണിയും ഉണര്‍ന്നു . കാതടിപ്പിക്കുന്ന ശബ്ദഘോഷങ്ങള്‍ക്കൊപ്പം വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന പുതിയ ഇനം ഐറ്റങ്ങളുമായാണ് വിഷു പടക്ക വിപണി ആരംഭിച്ചിരിക്കുന്നത്. ചൈനീസ് പടക്കങ്ങള്‍ തന്നെയാണ് ഈ വിഷുവിനും വിപണി കൈയ്യടക്കിയിരിക്കുന്നത്. സ്കൈ വാരിയര്‍ ഷോട്ട് ,സോണ 60 , ടെര്‍മിനെറ്റര്‍ ,ഫണ്‍, ജറ്റ്റൈസര്‍ , സ്റ്റാര്‍ വാര്‍ ഇന്‍ വണ്‍ തുടങ്ങിയവയാണ് ഈ വര്‍ഷത്തെ നവാഗത ഫാന്‍സി ഐറ്റങ്ങള്‍ .250 മുതല്‍ 3000 വരെയാണ് ഇവയുടെ വില. മറ്റ് വസ്തുക്കളെപ്പോലെ പടക്കത്തിനും ഈ വിഷുക്കാലത്ത് തീ വിലയായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10 മുതല്‍ 15 ശതമാനം വരെ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പുതിയ ഐറ്റങ്ങളോടൊപ്പം മത്താപ്പ് ,കമ്പിത്തിരി, മേശപ്പൂവ് ,ചക്രം ,ലാത്തിരി , വിവിധയിനം പടക്കങ്ങള്‍ എന്നീ പഴയ താരങ്ങളും വിപണിയില്‍ സജീവമാണ് .ക്രിസ്തുമസ് ട്രീ പോലെ വിടരുന്ന മേശപ്പൂവ്, ഒരേ സമയം 5 നിറങ്ങള്‍ കത്തുന്ന മത്താപ്പ് ,പാരച്ച്യുട്ട് പോലെ പറന്നിറങ്ങുന്ന റോക്കറ്റുകള്‍ തുടങ്ങിയവയാണ് ഈ വിഷുവിന് പൊലിമ കൂട്ടാന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. തമിഴ്നാട്ടിലെ ശിവകാശിയില്‍ നിന്നാണ് പടക്കങ്ങളിലേറെയും വരുന്നത് . നിര്‍മ്മാണ വസ്തുക്കളുടെ ദൗര്‍ലഭ്യവും തൊഴിലാളികളുടെ കൂലി വര്‍ദ്ധനയുമാണ്‌ പടക്കങ്ങളുടെ വിലയെ ബാധിച്ചിരിക്കുന്നത് എന്ന് ഉടമകള്‍ പറയുന്നു. ഞായറാഴ്ച മുതല്‍ മാത്രമേ പടക്ക വിപണി സജീവമാകുകയുള്ളൂ എന്ന് കട ഉടമകള്‍ പറഞ്ഞു. ഓല പടക്കങ്ങള്‍ ഇത്തവണ വിപണിയില്‍ നിരോധിച്ചിട്ടുണ്ട് . ഇതിനു പകരമായി വിപണിയില്‍ എത്തിയിരിക്കുന്നത് ഒറ്റ പടക്കങ്ങള്‍ ആണ് .

പീറ്റര്‍ ഇംഗ്ലണ്ട് ഷോറൂം ഇരിങ്ങാലക്കുടയില്‍

15041001ഇരിങ്ങാലക്കുട: പ്രമുഖ റെഡിമെയ്ഡ് വസ്ത്ര ബ്രാന്റായ പീറ്റര്‍ ഇംഗ്ലണ്ടിന്റെ എക്സ്ക്ലുസീവ് ഷോറൂം ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. മെയിന്‍ റോഡില്‍ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്ക്കൂളിന് സമീപം ലാപ്പക്കാരന്‍ ആര്‍ക്കേഡിലാണ് പീറ്റര്‍ ഇംഗ്ലണ്ട് ഷോറൂം പ്രവര്‍ത്തന സജ്ജമാകുന്നത്. ഏപ്രില്‍ 11 ശനിയാഴ്ച്ച രാവിലെ 10.30 ന് സംസ്ഥാന സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ:തോമസ് ഉണ്ണിയാടന്‍ ഷോറൂം ഉദ്ഘാടനം ചെയ്യും. ഐ.ടി.സി. ബാങ്ക് ചെയര്‍മാന്‍ എം.പി.ജാക്സണ്‍ ആദ്യ വില്‍പ്പന നടത്തും. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സന്‍ മേരിക്കുട്ടി ജോയ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ ടി.വി.ചാര്‍ളി, സുപ്രീം ഇന്‍വെസ്റ്റ്മെന്റ് കമ്പനി ഡയറക്ടര്‍ റമീസ് രാജ സലീം, നഗരസഭ കൌണ്‍സിലര്‍ സി.എം.ബാബു, മെര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡണ്ട് പി.ഇ.ഫെമിസണ്‍, പീറ്റര്‍ ഇംഗ്ലണ്ട് കേരള സീനിയര്‍ മാനേജര്‍ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

“മേക്ക് ഇന്‍ ഇന്ത്യ ” സ്വയം തൊഴില്‍ പദ്ധതിയുമായി കെ ആന്റ് കെ എന്റര്‍പ്രൈസസ്

15021004നടവരമ്പ് : തൊഴില്‍രഹിതരായ യുവതി -യുവാക്കള്‍ക്ക് സ്വയം തൊഴില്‍ പദ്ധതിയുമായി നടവരമ്പിലെ കെ ആന്റ് കെ എന്റര്‍പ്രൈസസ് .തൃശൂര്‍ ജില്ല വ്യവസായ കേന്ദ്രം മുകുന്ദപുരം താലൂക്ക് ഓഫിസറുടെ ആവശ്യാനുസരണം നടന്ന സ്കില്‍ ഡവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ആദ്യ ബാച്ച് ഫെബ്രുവരി 15 ന് പൂര്‍ത്തിയാകും. എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മാണത്തിലാണ് ഈ ബാച്ച് സ്വയം തൊഴില്‍ പര്യാപ്തത നേടിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ “മേക്ക് ഇന്‍ ഇന്ത്യ ” പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് കെ ആന്റ് കെ എന്റര്‍പ്രൈസസ് സ്വയം തൊഴില്‍ പദ്ധതി രൂപികരിച്ചിരിക്കുന്നത്. കൈകള്‍ക്കൊണ്ട് നിര്‍മ്മിക്കാവുന്ന രീതിയില്‍ ലളിതമായ ആധുനിക എല്‍ ഇ ഡി വിളക്ക് നിര്‍മ്മാണ രീതിയാണ് കെ ആന്റ് കെ എന്റര്‍പ്രൈസസ് പരിശീലിപ്പിച്ച് പ്രാപ്തമാക്കിയിരിക്കുന്നത്. കേരളത്തിന്റെ പിന്നോക്ക ഗ്രാമീണ മേഖലകളില്‍ എളുപ്പം ഈ രീതിയിലുള്ള നിര്‍മ്മാണ പരിശീലനം മൂലം ചെലവ് കുറഞ്ഞ രീതിയില്‍ എല്‍ ഇ ഡി വിളക്ക് നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുകയും തന്മൂലം കുറഞ്ഞ വിലയ്ക്ക് പരിസ്ഥിതി സൌഹൃദ വിളക്ക് എന്നറിയപ്പെടുന്ന എല്‍ ഇ ഡി വിളക്കുകളുടെ ലഭ്യത ഉറപ്പാക്കാവുന്നതുമാണ്. കൂടാതെ നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി മലിനീകരണ വിളക്കുകളെയും വൈദ്യുതി കൂടുതലായി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിളക്കുകളെയും നീക്കം ചെയ്യാനുള്ള അവസരവും ഇതിലൂടെ ലഭിക്കും.

നിലവിലുള്ള ഡാറ്റാ സ്​പീഡ് ലിമിറ്റഡിന്റെ പരിധി കഴിഞ്ഞാല്‍ ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കാന്‍ സൗകര്യം

14092601ബി.എസ്.എന്‍.എല്‍. അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള ഡാറ്റാ സ്​പീഡ് ലിമിറ്റഡിന്റെ പരിധി കഴിഞ്ഞാല്‍ തുടര്‍ന്ന് അതേ സ്​പീഡില്‍ ഡാറ്റാ ഉപയോഗിക്കാന്‍ അവസരം. 100/ 200/ 300/ 500 രൂപയ്ക്ക് യഥാക്രം 2 ജിബി/ 5 ജിബി/ 10 ജിബി/ 20 ജിബി എന്നീ നിരക്കില്‍ മാസാവസാനം വരെ ഡാറ്റ ഉപയോഗിക്കാവുന്നതാണ്. പരിധി കഴിയുമ്പോള്‍ വരുന്ന ‘പോപ്പ് അപ്പ്’ മെനുവില്‍നിന്ന് ആവശ്യമായത് തിരഞ്ഞെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400000198.

ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് വണ്‍ എത്തി

android-one-in-kerala-india-irinjalakuda-priceലോകത്തിലെ ആദ്യത്തെ ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. ഇന്ത്യന്‍ കമ്പനികളായ മൈക്രോമാക്‌സ്, കാര്‍ബണ്‍, സ്‌പൈസ് എന്നിവയുടെമായി ചേര്‍ന്നാണ് ഗൂഗിള്‍ ആന്‍േഡ്രായ്ഡ് വണ്‍ ഫോണുകള്‍ പുറത്തിറക്കിയിരിക്കുന്നത്.

മൈക്രോമാക്‌സ് ക്യാന്‍വാസ് എ1, കാര്‍ബണ്‍ സ്പാര്‍ക്കിള്‍ വി, സ്‌പൈസ് ഡ്രീം യൂനോ എന്നിവയാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ഫോണുകള്‍. 6,399 രൂപ (105 ഡോളര്‍) ആണ് ഫോണുകളുടെ വില.

കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകളുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ നേരിട്ട് ഫോണുകള്‍ പുറത്തിറക്കുന്ന സംരംഭമായ ആന്‍ഡ്രോയ്ഡ് വണ്‍ ആരംഭിച്ചിരിക്കുന്നത്.

ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് പതിപ്പുമായാണ് ആന്‍േഡ്രായ്ഡ് വണ്‍ ഫോണുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ആകര്‍ഷകമായ ഡിസൈന്‍, ദീര്‍ഘമായ ബാറ്ററി ലൈഫ്, കരുത്തുറ്റ് സുരക്ഷാ സവിശേഷതകള്‍, മികച്ച നോട്ടിഫിക്കേഷനുകള്‍ എന്നിവയാണ് ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകളുടെ പ്രധാന സവിശേഷതകളായ ഗൂഗിള്‍ അവകാശപ്പെടുന്നത്.

സമാനമായ സവിശേഷതകളുമായാണ് മൂന്ന് ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകളും എത്തിയിരിക്കുന്നത്. 4.5 ഇഞ്ച് ഐപിഎസ് എഫ്ഡബ്ല്യുവിജിഎ ഡിസ്‌പ്ലേ, 1.3 ജിഗാഹെര്‍ട്‌സ് ക്വാഡ്-കോര്‍ മീഡിയടെക് പ്രൊസസ്സര്‍, 1 ജിബി റാം, 4 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ ഉയര്‍ത്താവുന്ന എക്‌സ്‌റ്റേണല്‍ സ്‌റ്റോറേജ് എന്നീ സവിശേഷതകള്‍ ഫോണുകള്‍ക്കുണ്ട്.

എല്‍ഇഡി ഫ്‌ലാഷോടു കൂടിയ 5 മെഗാപിക്‌സല്‍ ക്യാമറയുള്ള ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകള്‍ക്ക് 2 മെഗാപിക്‌സല്‍ മുന്‍ ക്യാമറയാണുള്ളത്. കണക്ടിവിറ്റിയ്ക്കായി വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ, ജിപിആര്‍എസ്-എഡ്ജ്, 3ജി സവിശേഷതകളുണ്ട്. 1700 എംഎച്ച് ബാറ്ററിയാകും ഫോണുകള്‍ക്ക് ഊര്‍ജം പകരുക. എല്ലാ ഫോണുകളും ഡ്യുവല്‍ സിം സവിശേഷതയുള്ളവയാണ്.

ഗൂഗിളിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ മികച്ച സ്‌പെസിഫിക്കേഷനുകളുമായി കുറഞ്ഞ വിലയില്‍ എത്തുന്ന ഫോണുകള്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. ജിമെയില്‍, ഗൂഗിള്‍ മാപ്പ്‌സ്, യൂട്യൂബ്, ഗൂഗിള്‍ സെര്‍ച്ച് , ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് തുടങ്ങിയ ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍ ആന്‍ഡ്രോയ്ഡ് വണ്ണില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു.

എയര്‍ടെല്ലുമായി ചേര്‍ന്ന് ഉപയോക്താക്കള്‍ക്കായി ഡാറ്റ ഉപയോഗത്തിനും മറ്റും പ്രത്യേക ഓഫറും ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. യൂട്യൂബില്‍ ഓഫ്‌ലൈന്‍ വീഡിയോകള്‍ എന്ന സംവിധാനവും ഗൂഗിള്‍ ലോഞ്ചിങ് ചടങ്ങില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഫോണുകള്‍ ഇന്നു മുതല്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ലഭ്യമായി തുടങ്ങും. എന്നാല്‍ ഒക്‌ടോബറിലേ ആന്‍ഡ്രോയ്ഡ് വണ്‍ ഷോപ്പുകള്‍ വഴി ലഭ്യമായി തുടങ്ങൂ.

ലോകത്തിലെ ഏറ്റവും വളര്‍ച്ചയുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിപണി എന്ന നിലയിലാണ് ഗൂഗിള്‍, ഇന്ത്യയെ ആന്‍ഡ്രോയ്ഡ് വണ്‍ പുറത്തിറക്കാന്‍ തിരഞ്ഞെത്തിരിക്കുന്നത്. എല്ലാവര്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍ എന്ന ലക്ഷ്യത്തോടെയാണ് ആന്‍ഡ്രോയ്ഡ് വണ്‍ എത്തിയിരിക്കുന്നത്. ഫിലിപ്പീന്‍സ്, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളിലും മറ്റു ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ആനഡ്രോയ്ഡ് വണ്‍ ഉടനെ പുറത്തിറക്കുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വിന്‍ഡോസ് ഫോണുമായി മൈക്രോമാക്‌സ്

16410_589094ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തെ ഇന്ത്യക്കാര്‍ക്ക് സുപരിചിതമാക്കിയതില്‍ മൈക്രോമാക്‌സിനുളള പങ്ക് വളരെ വലുതാണ്. സാംസങും എച്ച്.ടി.സിയും പോലുള്ള വമ്പന്‍ കളിക്കാര്‍ രാജ്യത്ത് ആന്‍ഡ്രോയ്ഡ് ഫോണുകളിറക്കിയ കാലത്താണ് തനി ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ് ആന്‍ഡ്രോയ്ഡ് ഫോണ്‍ പരീക്ഷണാര്‍ഥം വിപണിയിലെത്തിച്ചത്. 2010 നവംബറിലായിരുന്നു അത്. ആന്‍ഡ്രോ എ60 എന്ന് പേരുള്ള ആ ഫോണില്‍ ആന്‍ഡ്രോയ്ഡ് 2.1 എക്ലയര്‍ വെര്‍ഷനായിരുന്നു ഉണ്ടായിരുന്നത്. വില 8000 രൂപ. പന്ത്രണ്ടായിരം രൂപയില്‍ കുറഞ്ഞ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ കിട്ടാനില്ലാത്ത അക്കാലത്തിറങ്ങിയ ആ ബജറ്റ് സ്മാര്‍ട്‌ഫോണ്‍ പെട്ടെന്ന് ജനശ്രദ്ധ നേടി.

അവിടെ തുടങ്ങുകയായിരുന്നു മൈക്രോമാക്‌സും ആന്‍ഡ്രോയ്ഡും തമ്മിലുള്ള വിജയസഖ്യം. പിന്നീട് ആഴ്ചതോറും പുതിയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ അവതരിപ്പിച്ചുകൊണ്ട് മൈക്രോമാക്‌സ് ഏവരെയും ഞെട്ടിച്ചു. എണ്ണായിരം രൂപയില്‍ തുടങ്ങിയെങ്കിലും പിന്നീട് അയ്യായിരത്തിന്റെയും നാലായിരത്തിന്റെയുമെല്ലാം ഫോണുകള്‍ കമ്പനിയിറക്കി. കഴിഞ്ഞ വര്‍ഷം ഫിബ്രവരിയില്‍ കമ്പനി അവതരിപ്പിച്ച ബോള്‍ട്ട് എ27 എന്ന ഫോണിന് 3195 രൂപയായിരുന്നു വില. ആന്‍ഡ്രോയ്ഡ് 2.3.5 ജിഞ്ചര്‍ബ്രെഡ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ബോള്‍ട്ട് എ27 ആകും ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ആന്‍ഡ്രോയ്ഡ് ഫോണ്‍.

മൈക്രോമാക്‌സിന്റെ ഈ വിപ്ലവ നീക്കത്തിലൂടെയാണ് ഇടത്തരക്കാര്‍ക്ക് ആന്‍ഡ്രോയ്ഡിന്റെ സേവനങ്ങള്‍ പ്രാപ്യമായത്. ഇന്നിപ്പോള്‍ 15.6 കോടി സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളുണ്ട് രാജ്യത്ത്. 2014 കഴിയുന്നതോടെ അത് ഇരട്ടിയാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൈക്രോമാക്‌സാകട്ടെ ലോകത്തെ പത്താമത് വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായി മാറിക്കഴിഞ്ഞു. ഇന്ത്യന്‍വിപണിയില്‍ സാംസങിന് തൊട്ടുപുറകില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ മൈക്രോമാക്‌സ്.

ഇപ്പോഴിതാ മൈക്രോസോഫ്റ്റുമായി പുതിയ കൂട്ടുകെട്ടിലൂടെ മൈക്രോമാക്‌സ് വീണ്ടും പത്രത്തലക്കെട്ടുകളില്‍ സ്ഥാനം പിടിക്കുന്നു. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമിലുള്ള ലോകത്തെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചുകൊണ്ടാണിപ്പോള്‍ മൈക്രോമാക്‌സ് വീണ്ടും ശ്രദ്ധനേടുന്നത്.

മൈക്രോമാക്‌സിന്റെ വിന്‍ഡോസ് ഫോണുകള്‍ തിങ്കളാഴ്ചയാണ് വിപണിയിലെത്തിയത്. രണ്ടുമാസംമുമ്പ് കമ്പനിയെ തങ്ങളുടെ വിന്‍ഡോസ് ഫോണ്‍ പങ്കാളിയായി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന കാന്‍വാസ് വിന്‍ ഡബ്ല്യു092 ( Canvas Win W092 ), കാന്‍വാസ് വിന്‍ ഡബ്ല്യു121 ( Canvas Win W121 ) എന്നീ ഫോണുകളാണ് മൈക്രോമാക്‌സ് ഇന്ത്യക്കാര്‍ക്ക് സമ്മാനിക്കുന്നത്. ആദ്യത്തെ ഫോണിന് 6500 രൂപയും, രണ്ടാമത്തേതിന് 9,500 രൂപയുമാണ് വില.

രണ്ടുഫോണുകളും ഡ്യുവല്‍ സിം മോഡലുകളാണ്. ഡ്യുവല്‍ സിം സൗകര്യമുളള വിന്‍ഡോസ് ഫോണുകള്‍ വളരെ കുറവാണിപ്പോള്‍. നോക്കിയയുടെ ലൂമിയ 630 ല്‍ മാത്രമാണ് ഇതുവരെ ആ സൗകര്യമുണ്ടായിരുന്നത്.

480 X 800 പിക്‌സല്‍സ് റിസൊല്യൂഷനുളള നാലിഞ്ച് ഡബ്ല്യു.വി.ജി.എ. ഐ.പി.എസ്. ഡിസ്‌പ്ലേയുളള ഫോണാണ് കാന്‍വാസ് വിന്‍ ഡബ്ല്യു092. 1.2 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, എട്ട് ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറി, എസ്.ഡി. കാര്‍ഡ് സൗകര്യം എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷന്‍. അഞ്ച് മെഗാപിക്‌സല്‍ പിന്‍ക്യാമറയും 0.3 മെഗാപിക്‌സല്‍ മുന്‍ക്യാമറയും ഇതിലുണ്ട്. കണക്ടിവിറ്റിക്കായി 3ജി, വൈഫൈ, ജി.പി.ആര്‍.എസ്./എഡ്ജ്, ബ്ലൂടൂത്ത് സംവിധാനങ്ങളും. 1500 എം.എച്ച്. ബാറ്ററിയാണ് ഫോണിന് ഊര്‍ജ്ജം പകരുന്നത്.

കാന്‍വാസ് വിന്‍ ഡബ്ല്യു121 ല്‍ 720 X 1280 പിക്‌സല്‍സ് റിസൊല്യൂഷനുള്ള അഞ്ചിഞ്ച് എച്ച്.ഡി. ഐ.പി.എസ്. ഡിസ്‌പ്ലേയാണുളളത്. 1.2 ഗിഗാഹെര്‍ട്‌സ് ക്വാഡ്-കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, എട്ട് ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറി, 32 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡ് സൗകര്യം എന്നിവയും ഇതിലുണ്ട്. ഫ് ളാഷോടു കൂടിയ എട്ട് മെഗാപിക്‌സല്‍ പിന്‍ക്യാമറയും രണ്ട് മെഗാപിക്‌സല്‍ മുന്‍ക്യാമറയുമാണ് ഇതിലുള്ളത്. കണക്ടിവിറ്റിക്കായി 3ജി, വൈഫൈ, ജി.പി.ആര്‍.എസ്./എഡ്ജ്, ബ്ലൂടൂത്ത് സംവിധാനങ്ങളുമുണ്ട്. 2000 എം.എച്ച്. ബാറ്ററിയാണ് ഫോണില്‍. തുടര്‍ച്ചയായ എട്ടു മണിക്കൂര്‍ സംസാരസമയവും 150 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.

മൈക്രോമാക്‌സുമായി കൈകോര്‍ക്കാനുള്ള മൈക്രോസോഫ്റ്റിന്റെ തീരുമാനം ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ അവര്‍ക്ക് മേല്‍ക്കൈ നേടിക്കൊടുക്കുമെന്നാണ് പലരും കരുതുന്നത്. മൊബൈല്‍ ഒ.എസ്. രംഗത്ത് സ്വാധീനമുറപ്പിക്കാന്‍ മൈക്രോസോഫ്റ്റ് ശ്രമം നടത്തിവരികയാണ്. അതിന്റെ ഭാഗമായി ഒമ്പതിഞ്ചില്‍ താഴെ സ്‌ക്രീന്‍ വലിപ്പമുള്ള ഡിവൈസുകള്‍ക്ക് വിന്‍ഡോസ് ഫോണ്‍ ഒ.എസ്. ലൈസന്‍സ് സൗജന്യമാക്കാന്‍ മൈക്രോസോഫ്റ്റ് തീരുമാനമെടുത്തിരുന്നു.

നിലവില്‍ നോക്കിയ ലൂമിയ ഫോണുകള്‍ മാത്രമാണ് വിന്‍ഡോസ് ഫോണ്‍ 8.1 വെര്‍ഷന്‍ ഒ.എസ്. ഉപയോഗിക്കുന്നത്. എന്നാല്‍ മൈക്രോസോഫ്റ്റ് പ്രതീക്ഷിക്കുന്ന തരത്തിലൊരു വില്പന ലൂമിയ ഫോണുകള്‍ക്കുണ്ടാകുന്നില്ല. വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസ്. ജനപ്രിയമാക്കാന്‍ മൈക്രോമാക്‌സിന് സാധിക്കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ കണക്കുകൂട്ടല്‍.

Top
Menu Title