News

Category: election

ഇരിങ്ങാലക്കുടയില്‍ എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളിയും സ്വീകരിച്ചും മുന്നണികള്‍

ഇരിങ്ങാലക്കുട: വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിനും വോട്ടിങ്ങിനും ശേഷം ഫലമറിയാനുള്ള രണ്ടു ദിവസത്തെ ഇടവേളകളില്‍ മുന്നണികളുടെ ഉറക്കം കെടുത്തി എക്സിറ്റ് പോള്‍ ഫലം വന്നപ്പോള്‍ ഇരിങ്ങാലക്കുടയില്‍ അട്ടിമറി നടക്കുമോ എന്ന സംശയത്തിലാണ് പൊതുജനത്തിനൊപ്പം മുന്നണികളും. ചൊവ്വാഴ്ച ഇതിന്റെ പ്രതിഫലനങ്ങള്‍ മൂന്നു മുന്നണികളുടെ ഓഫിസുകളിലും പ്രകടമായി .പോള്‍ ചെയ്ത 1,48,000 വോട്ടില്‍ തങ്ങള്‍ക്കെത്ര ലഭിക്കുമെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇടതുപക്ഷവും വലതുപക്ഷവും . എന്നാല്‍ 62,000 വോട്ടോളം തങ്ങള്‍ക്ക് ഉറപ്പാണെന്ന് എന്‍ ഡി എയുടെ തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ച ഹിന്ദു ഐക്യവേദി നേതാവ് രമേശ്‌ കൂട്ടാല പറഞ്ഞു. ഇതിനായി എസ് എന്‍ ഡി പി യുടെ വോട്ടുകളും പരമ്പരാഗതമായി ബി ജെ പി ക്ക് ലഭിച്ചുകൊണ്ടിരുന്ന വോട്ടുകളും , ഇത് കൂടാതെ പുതുതലമുറയുടെ പുതിയ വോട്ടുകളും അനുകൂലമാകുമെന്ന പ്രതീക്ഷയും സന്തോഷ്‌ ചെറാകുളത്തിന്റെ വിജയവും സുനിശ്ചിതമാണെന്ന് എന്‍ ഡി എ പറയുന്നു. കാറളം , പടിയൂര്‍, പൊറത്തിശ്ശേരി തുടങ്ങിയ മേഖലകളില്‍ യു ഡി എഫിനെ നിഷ്പ്രഭമാക്കിക്കൊണ്ട് എന്‍ ഡി എ യും എല്‍ ഡി എഫ് ഉം തമ്മിലായിരുന്നു മത്സരമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

എല്‍ ഡി എഫിന് പ്രതീക്ഷയേകുന്നത് കേരളത്തിലെ പൊതു ഇടത് തരംഗത്തോടൊപ്പം , തൃശൂര്‍ ജില്ലയിലെ ഒന്നൊഴികെയുള്ള സീറ്റുകള്‍ എല്‍ ഡി എഫിന് ലഭിക്കുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയാകുമെന്ന കണക്കുകള്‍ തങ്ങളുടെ കൈയ്യിലുണ്ടെന്നുള്ളതാണ് . 15 വര്‍ഷമായി നഷ്ടപ്പെട്ട മണ്ഡലം അരുണന്‍ മാഷിലൂടെ തിരിച്ച് പിടിക്കാന്‍ ആകുമെന്ന വിശ്വാസത്തിലുമാണ്ഇവര്‍ . 5000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷം ഉറപ്പാണെന്ന് എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സി പി എം ഏരിയ കമ്മിറ്റി നേതാവ് ഉല്ലാസ് കളക്കാട്ട് വോട്ടിന്റെ കണക്കുകള്‍ നിരത്തി ഉറപ്പിക്കുന്നു. ബി ഡി ജെ എസിലേയ്ക്ക് ഒരു പരിധിവരെ വോട്ടുകള്‍ ചോരിലെന്ന വിശ്വാസത്തിലാണ് അവര്‍. ചില ബൂത്തുകളില്‍ ഉച്ചയ്ക്ക് ശേഷം ബി ജെ പി സജീവമാല്ലാതായത്. കോണ്‍ഗ്രസ് ബി ജെ പി ധാരണകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് സി പി എം നേതാക്കള്‍ പറഞ്ഞു.

ഇരിങ്ങാലക്കുടയില്‍ വിജയം ഉറപ്പാണെന്ന് കരുതിയിരിക്കവേ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വിപരീതമായി വന്നത് കോണ്‍ഗ്രസ് ക്യാമ്പില്‍ അങ്കലാപ്പ് വര്‍ദ്ധിച്ചിട്ടുണ്ട് .ഫലം വിപരീതമായാല്‍ കോണ്‍ഗ്രസ് , കേരള കോണ്‍ഗ്രസ് ബന്ധങ്ങളെ പോലും ബാധിക്കുമെന്ന രീതിയില്‍ ഇപ്പോഴേ സംസാരം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും അഡ്വ തോമസ്‌ ഉണ്ണിയാടന്‍ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുമെന്നും കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പിന് മുഖ്യചുമതല വഹിച്ച കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്സണ്‍ പറഞ്ഞു. ഭൂരിപക്ഷം എത്ര വര്‍ദ്ധിക്കുമെന്ന ചിത മാത്രമേ തങ്ങള്‍ക്കുള്ളൂ എന്ന് തോമസ്‌ ഉണ്ണിയാടനും പ്രതികരിച്ചു. സുഹൃത്തുക്കളായ ബി ജെ പി , ബി ഡി ജെ എസ്സുകാരുടെ വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്നും വിജയത്തില്‍ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം എസ് എന്‍ ഡി പി യുടെ വോട്ടുകള്‍ എങ്ങൊട്ടൊഴുകും എന്നുള്ളതാണ്. എന്‍ ഡി എ അടക്കം ഒരു മുന്നണികള്‍ക്കും ഇത് പ്രവചിക്കാന്‍ സാധിക്കുന്നില്ല എന്നുള്ളതും തിരഞ്ഞെടുപ്പ് ഫലം ആര്‍ക്ക് അനുകൂലമാകുമെന്ന് വ്യക്തമായി പറയാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇരിങ്ങാലക്കുടയില്‍ ത്രികോണ മത്സരം ആയിരുന്നു എന്നുള്ളത് ഇപ്പോള്‍ ഏറെക്കുറെ എല്ലാവരും സമ്മതിച്ചു എന്നുള്ളതാണ് ഈ തിരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത. എക്സിറ്റ് പോള്‍ ഫലം ആരെ സന്തോഷിപ്പിക്കും ദു:ഖിപ്പിക്കും എന്നുള്ളത് വരും ദിവസങ്ങളില്‍ അറിയാം.

ഇരിങ്ങാലക്കുടയില്‍ കനത്ത പോളിങ്ങ്

16051602ഇരിങ്ങാലക്കുട : മഴയെ അവഗണിച്ചും ഇരിങ്ങാലക്കുടയില്‍ കനത്ത പോളിങ്ങ്. ആളൂര്‍ , മുരിയാട് , വേളൂക്കര തുടങ്ങി ഇരിങ്ങാലക്കുടയിലെ പല മേഖലകളിലും രാവിലെ കനത്ത മഴ അനുഭവപ്പെട്ടിരുന്നു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ ആകെ ആണ്‍ : 90490 , പെണ്‍ : 101253 എന്നിങ്ങനെ ആകെ 191743 വോട്ടര്‍മാരാണ് ഉള്ളത് , 157 പോളിംഗ് ബൂത്തുകളും. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഇരിങ്ങാലക്കുടയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ തോമസ്‌ ഉണ്ണിയാടന്‍ രണ്ടില അടയാളത്തിലും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പ്രൊഫ കെ യു അരുണന്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തിലും , എന്‍ ഡി എ സ്ഥാനാര്‍ത്ഥി സന്തോഷ്‌ ചെറാകുളം താമര ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്. ഇവരെ കൂടാതെ സി പി ഐ (എം എല്‍ ) സ്ഥാനാര്‍ത്ഥി അയ്യപ്പന്‍ മനയ്ക്കല്‍ മെഴുകുതിരി അടയാളത്തിലും ബി എസ് പി യുടെ വി സി ഉണ്ണികൃഷ്ണന്‍ ആന അടയാളത്തിലും സ്വതന്ത്രനായി മത്സരിക്കുന്ന ഡേവിസ് ചാതേലി ടെലിവിഷന്‍ ചിഹ്നത്തിലും മത്സരിക്കുന്നുണ്ട്.മേഖലയില്‍ ഇതുവരെ അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. പല പോളിങ്ങ് സ്റ്റേഷനുകളിലും സ്ത്രീകളുടെ നീണ്ട നിരയാണ് രാവിലെ മുതല്‍ കാണുന്നത്. സ്ഥാനാര്‍ത്ഥികളായ അഡ്വ തോമസ്‌ ഉണ്ണിയാടന്‍ ബസ്‌ സ്റ്റാന്റ് പരിസരത്തെ ടെക്നിക്കല്‍ സ്കൂളിലും , സന്തോഷ്‌ ചെറാകുളവും കുടുംബവും ഇരിങ്ങാലക്കുട ബോയ്സ് ഹൈസ്കൂളിലും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അരുണന്‍ മാഷിന് മണ്ഡലത്തിന് പുറത്താണ് വോട്ട്. ടി വി ഇന്നസെന്റ് എം പിയും രാവിലെ 7.30 തോടെ വോട്ട് രേഖപ്പെടുത്തി. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍  77.32 % വോട്ടാണ് രേഖപ്പെടുത്തിയത്.

കൊടും ചൂടിനെ വെല്ലും പ്രചരണാവേശത്തിന് കൊട്ടിക്കലാശത്തോടെ കൊടിയിറങ്ങി

16051408

1605140516051407ഇരിങ്ങാലക്കുട: രണ്ടു മാസം നീണ്ടു നിന്ന തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം വൈകീട്ട് 6 മണിക്ക് സമാപിക്കും . ഇത്തവണ മൂന്ന് മുന്നണികളും ഒരുപോലെ ആവേശകരമായ പ്രചാരണമാണ് നടത്തിയിരുന്നത്. കൊട്ടിക്കാലാശത്തിന് അണികളുടെ ആവേശം അതിരുവിടാതിരിക്കാന്‍ പോലീസ് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു . കൂടാതെ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാനിദ്ധ്യവും ഉണ്ടായിരിക്കും. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ കൊട്ടിക്കലാശത്തിനായി എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ഠാണാ മുതല്‍ ആല്‍ത്തറവരെയുള്ള സ്ഥലമാണ് തിരഞ്ഞെടുത്തതെങ്കില്‍ യു ഡി എഫ് കാട്ടൂരിലും ബി ജെ പി ബസ്‌ സ്റ്റാന്റ് പരിസരവുമാണ് കയ്യടക്കിയത്. കൊടിതോരണങ്ങളും കട്ട്ഔട്ട്‌കളും ഫ്ലെക്സുകളും കൊണ്ട് അലങ്കരിച്ച വാഹനങ്ങള്‍ നഗരത്തില്‍ നിറഞ്ഞ് നിന്നത് പ്രവര്‍ത്തകരില്‍ ആവേശമുയര്‍ത്തി .മറ്റു പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും മൂന്ന് മുന്നണികളുടേയും കൊട്ടിക്കലാശം ശക്തമാണ്. ഞായറാഴ്ച നിശബ്ദ പ്രചരണത്തിനുള്ള ദിവസമാണ്. മെയ്‌ 16 തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കും. 19 ന് വോട്ടെണ്ണല്‍.

നിയമസഭയില്‍ ബി ജെ പി അംഗങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അഴിമതിയുടെ കൂടാരമായ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പുറത്താക്കുമായിരുന്നെന്ന് : സുരേഷ്ഗോപി എം പി

16051208ഇരിങ്ങാലക്കുട: ബി ജെ പി യുടെ അഞ്ച് അംഗങ്ങള്‍ എങ്കിലും നിയമസഭയില്‍ ഉണ്ടായിരുന്നെങ്കില്‍ ബാര്‍ കോഴ , സോളാര്‍ ,പാമോയിലിന്‍ തുടങ്ങിയ അഴിമതികളില്‍ മുങ്ങിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പുറത്താക്കുമായിരുന്നെന്ന് സുരേഷ്ഗോപി എം പി പറഞ്ഞു.എന്‍ ഡി എ സ്ഥാനാര്‍ത്ഥി സന്തോഷ്‌ ചെറാകുളത്തിന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി നടത്തിയ റോഡ്‌ ഷോയ്ക്ക് ശേഷം പൂതംകുളം മൈതാനിയില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. 65 അംഗങ്ങള്‍ ഉണ്ടായിരുന്നിട്ടും എല്‍ ഡി എഫിന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കാന്‍ സാധിക്കാഞ്ഞത് ജനാധിപത്യത്തിന്റെ വീഴ്ചയാണ്‌. 16051204മര്യാദയ്ക്ക് ഭരിപ്പിക്കാന്‍ കഴിയുന്ന ശക്തിയായിട്ടാണ് ഇടതുപക്ഷത്തെ കണ്ടിരുന്നത്‌ , എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം അത് കണ്ടില്ല. രണ്ട് തട്ടായി നിന്ന് ജനങ്ങളെ കബളിപ്പിക്കുകയാണ് ഇരു മുന്നണികളും ചെയ്യുന്നതെന്നും . കേരളത്തില്‍ എന്‍ ഡി എ വന്നാല്‍ അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും സുരേഷ്ഗോപി പറഞ്ഞു. നരേന്ദ്ര മോഡി പ്രധാനമന്ത്രി ആകണമെന്നുള്ളത് ജനഹിതമായിരുന്നു. കേരളത്തില്‍ അത്തരത്തില്‍ ഒരു രചനയാണ് ജനങ്ങള്‍ നടത്തേണ്ടതെന്നും സുരേഷ്ഗോപി എം പി കൂട്ടിചേര്‍ത്തു. പാവപ്പെട്ടവര്‍ക്ക് വീടുവക്കാന്‍ സഹായം നല്‍കുന്നതിന് സിനിമ സംവിധായകന്‍ സിദ്ദിഖ് നേതൃത്വം നല്‍കിയ ഭൂമിഗീതം പരിപാടിയിലൂടെ സര്‍ക്കാരിന് നല്‍കിയ ഫണ്ടും, സുനാമി ദുരിതബാധിതര്‍ക്ക് സഹായിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ നല്‍കിയ ഫണ്ടും എന്തു ചെയ്‌തെന്ന് സുരേഷ് ഗോപി ചോദിച്ചു. ഫണ്ടു ലഭിച്ചതിനുശേഷം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സിനിമാപ്രവര്‍ത്തകരെ അപമാനിച്ചു. കോഴമാണിയുടെ അഴിമതിക്ക് കൂട്ടുനിന്ന ഉണ്ണിയാടനെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ നിയോജകമണ്ഡലം പ്രസിഡണ്ട് ഇ മുരളിധരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാഭ സുരേന്ദ്രന്‍ , ബി ഡി ജെ എസ് ജനറല്‍ കണ്‍വീനര്‍ പി കെ പ്രസന്നന്‍ , ഹിന്ദു ഐക്യവേദി നേതാവ് ബാബു , അഡ്വ രമേശ്‌ , കൂട്ടാല കൃപേഷ് ചെമ്മണ്ട തുടങ്ങിയവര്‍ നേതൃത്വം നല്‍കി.പൊതുസമ്മേളനത്തിന് മുന്നോടിയായി കൂടല്‍മാണിക്യം ക്ഷേത്ര പരിസരത്ത് നിന്ന് വാദ്യഘോഷങ്ങളോടെയും വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെയും ആരംഭിച്ച എന്‍ ഡി എ യുടെ തിരഞ്ഞെടുപ്പ് റാലിയില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സന്തോഷ്‌ ചെറാകുളം പൊതുജനങ്ങളെ അഭിവാദ്യം ചെയ്തു.ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് റോഡ്‌ ഷോയില്‍ പങ്കെടുത്തത്.
16051206

സുരേഷ് ഗോപിയുടെ റോഡ്‌ ഷോ വ്യാഴാഴ്ച ഇരിങ്ങാലക്കുടയില്‍

16051004ഇരിങ്ങാലക്കുട : എന്‍ ഡി എ സ്ഥാനാര്‍ത്ഥി സന്തോഷ്‌ ചെറാകുളത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സുരേഷ് ഗോപി എം പി ഇരിങ്ങാലക്കുടയില്‍ റോഡ്‌ ഷോയ്ക്ക് എത്തുന്നു. മെയ്‌ 12 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് കൂടല്‍മാണിക്യം പരിസരത്ത് നിന്നും നൂറ് കണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ പൂതംകുളം മൈതാനിയിലേയ്ക്കാണ് റോഡ്‌ ഷോ.

തോമസ് ഉണ്ണിയാടന്‍ ആളൂര്‍ പഞ്ചായത്തില്‍ പര്യടനം ആരംഭിച്ചു

16051001വല്ലക്കുന്ന് : യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.തോമസ് ഉണ്ണിയാടന്‍ ആളൂര്‍ പഞ്ചായത്തില്‍ പര്യടനം ആരംഭിച്ചു .വല്ലക്കുന്ന് സെന്ററില്‍ നിന്ന് തുറന്ന ജീപ്പില്‍ ആരംഭിച്ച പര്യടനത്തിന് 29 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും .കോണ്‍ഗ്രസ് ആളൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എന്‍ കെ ജോസഫ് പര്യടനം ഉദ്ഘാടനം ചെയ്തു. ഡി സി സി സെക്രട്ടറിമാരായ കെ.കെ. ശോഭനന്‍, സോണിയാഗിരി , കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.വി.ചാര്‍ളി , പി.ടി.ജോര്‍ജ്, കെ.എ.റിയാസുദ്ദീന്‍,വര്‍ഗ്ഗീസ് പുത്തനങ്ങാടി, സോമന്‍ ചിറ്റേത്ത് , അയ്യപ്പന്‍ അങ്കാരത്ത് , എ സി ജോണ്‍സണ്‍ , കെ വി രാജു തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.

കേരളസമൂഹം ആവശ്യപ്പെടുന്നത് അനിവാര്യമായ ഭരണമാറ്റം – അമര്‍ജിത് കൗര്‍

16050704ഇരിങ്ങാലക്കുട: ഇന്ത്യ മൊത്തം ഉറ്റുനോക്കുന്നതും കേരളജനത ആഗ്രഹിക്കുന്നതുമായ ഭരണമാറ്റത്തിനായി ജാഗ്രത്തായ പ്രവര്‍ത്തനം വേണം- എടതിരിഞ്ഞി എല്‍.ഡി.എഫ്. പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സി.പി.ഐ. കേന്ദ്രസെക്രട്ടേറിയറ്റ് അംഗം അമര്‍ജിത് കൗര്‍ പറഞ്ഞു. ഇടതുപക്ഷം ഭരിക്കുമ്പോഴൊക്കെയാണ് കേരളം എപ്പോഴും ഇന്ത്യയ്ക്ക് മാതൃകയായിട്ടുള്ള പാര്‍പ്പിടത്തിന്റേയും കര്‍ഷക സബ്‌സിഡിയുടെയും പൊതുവിതരണ സമ്പ്രദായത്തിന്റെയും പോലുള്ള ജനക്ഷേമ പരിപാടികള്‍ നടന്നിട്ടുള്ളത്-അവര്‍ കൂട്ടിച്ചേര്‍ത്തു. കെ.സി. ബിജു അധ്യക്ഷനായ റാലിയില്‍ സ്ഥാനാര്‍ത്ഥി പ്രൊഫ. കെ.യു. അരുണന്‍, എം.എം. വര്‍ഗ്ഗീസ്, ടി .കെ സുധീഷ്, പി.ജി. ഗോപി, അഡ്വ. പി.ജെ. ജോബി, സി.ഡി. സിജിത്ത് എന്നിവര്‍ സംസാരിച്ചു. പി.എ. രാമാനന്ദന്‍ സ്വാഗതം പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ത്ഥിതോമസ് ഉണ്ണിയാടന്‍ വേളൂക്കരയില്‍ പര്യടനം നടത്തി

16050703ഇരിങ്ങാലക്കുട: യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.തോമസ് ഉണ്ണിയാടന്‍ വേളൂക്കര പഞ്ചായത്തില്‍ പര്യടനം നടത്തി.കോമ്പാറ സെന്ററില്‍ നിന്നും ആരംഭിച്ച പര്യടനം കടുപ്പശേരി കോളനിയില്‍ സമാപിച്ചു.. നാല്‍പ്പത്തിയാറ് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി.വിവിധ കേന്ദ്രങ്ങളില്‍ കൊച്ചു കുട്ടികളും പ്രായമായവരുമുള്‍പ്പെടെ നിരവധി പേര്‍ സ്വീകരണത്തിനെത്തിയിരുന്നു. ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ.എം.എസ്.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്‍മാന്‍ ഷാറ്റോ കുര്യന്‍ അധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറിമാരായ കെ.കെ. ശോഭനന്‍, സോണിയ ഗിരി, കെ പി സി സി നിര്‍വ്വാഹക സമിതി അംഗം ടി.വി.ജോണ്‍സന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ വര്‍ഗീസ് പുത്തനങ്ങാടി, ടി.വി.ചാര്‍ളി, യുഡിഎഫ് ചെയര്‍മാന്‍ ടി.കെ.വര്‍ഗീസ് കെ.എ.റിയാസുദ്ദീന്‍, കെ.കെ.ബാബു, കെ.വി.ചന്ദ്രന്‍ ,റോക്കി ആളൂക്കാരന്‍, ടി.ഡി. ലാസര്‍, കെ.കെ.ജോണ്‍സന്‍ ജോണി കാച്ചപ്പിള്ളി, എന്‍.ജി.ശശിധരന്‍, പി.ഐ.ജോസ്, സി.ടി. ജോണി, തോമസ് കോലങ്കണ്ണി എന്നിവര്‍ പ്രസംഗിച്ചു.

എന്‍ ഡി എ സ്ഥാനാര്‍ത്ഥി സന്തോഷ് ചെറാക്കുളത്തിന് ഉജ്ജ്വലമായ സ്വീകരണം

16050603ഇരിങ്ങാലക്കുട: പടിയൂര്‍ പൂമംഗലം പഞ്ചായത്തുകളില്‍ ആവേശ്വജ്ജലമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി എന്‍ ഡി എ സ്ഥാനാര്‍ത്ഥി സന്തോഷ് ചെറാക്കുളം സ്ഥാനാര്‍ത്ഥി പര്യടനം രണ്ടാം ദിവസം പൂര്‍ത്തിയാക്കി. കനത്ത ചൂടിനെ വകവയ്ക്കാതെ സ്ത്രീകളും കുട്ടികളുമടങ്ങിയ വന്‍ സംഘമാണ് ഓരോ സ്വീകരണകേന്ദ്രങ്ങളിലും കാത്തു നിന്നത്. പടിയൂര്‍ പഞ്ചായത്തിലെ കാക്കാതുരുത്തി കാര്‍ത്ത്യാനിക്കാവ് ക്ഷേത്ര നടയില്‍ നിന്ന് രാവിലെ 8ന് ആരംഭിച്ച പര്യടനം ബി ഡി ജെഎസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം ട്രഷറര്‍ എം.കെ.സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. എന്‍ ഡി എ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും ബി ജെ പി മണ്ഡലം പ്രസിഡണ്ടുമായ ഇ. മുരളീധരന്‍ അധ്യക്ഷത വഹിച്ചു ബിനോയ് കോലാന്ത്ര സ്വാഗതം ആശംസിച്ചു. പടിയൂര്‍ പഞ്ചായത്തിലെ 18 കേന്ദ്രങ്ങളിലും പൂമംഗലം പഞ്ചായത്തിലെ 12 കേന്ദ്രങ്ങളിലും സ്ഥാനാര്‍ത്ഥിക്ക് സ്വീകരണമൊരുക്കിയിരുന്നു. എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ സ്വീകരണ യോഗങ്ങളില്‍ അനുമോദിച്ചു. സാമുദായിക സംഘടന നേതാക്കാള്‍ വിവിധ സാമൂഹ്യ സാംസ്‌ക്കാരിക സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ ഹാരാര്‍പ്പണം നടത്തി. സമാപന സമ്മേളനം പൂമംഗലം പഞ്ചയത്തിലെ നെറ്റിയാട് സെന്ററില്‍ നടന്നു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന വിശദീകരണയോഗങ്ങളില്‍ ബി ജെ പി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പാറയില്‍, കെ.സി വേണുമാസ്റ്റര്‍, ടി.കെ.ഷാജു, സൂരജ് കടുങ്ങാടന്‍, സുരേഷ് പാട്ടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കാറളം, പൊറത്തിശ്ശേരി പ്രദേശങ്ങളില്‍ അരുണന്‍ മാഷ് പര്യടനം നടത്തി

16050601ഇരിങ്ങാലക്കുട: കാറളം, പൊറത്തിശ്ശേരി പ്രദേശങ്ങളില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി അരുണന്‍ മാഷ് പര്യടനം നടത്തി.നൂറുകണക്കിന് യുവാക്കളും സ്ത്രീകളും തൊഴിലാളികളും മാഷിനെ ഊഷ്മളമായി എതിരേറ്റു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്‌ നേടിയ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചുകൊണ്ടാണ് പര്യടനം ആരംഭിച്ചത്.വേളൂക്കര ഈസ്റ്റിലും പൂമംഗലത്തും നടന്ന തിരഞ്ഞെടുപ്പ് റാലിയിലും അരുണന്‍ മാഷ് സംസാരിച്ചു. തുടര്‍ന്ന് വൈകുന്നേരം നടന്ന കുടുംബയോഗങ്ങളിലും പങ്കെടുത്തുകൊണ്ടാണ് അരുണന്‍ മാഷ് പര്യടനം അവസാനിപ്പിച്ചത്.എല്‍.ഡി.എഫ്. നേതാക്കളായ കെ.കെ. സുരേഷ് ബാബു, എ.വി. അജയന്‍, എം.ബി. രാജു മാസ്റ്റര്‍, എ.ആര്‍. പീതാബരന്‍ മാസ്റ്റര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. വെള്ളിയാഴ്ച വൈകീട്ട് കാട്ടൂര്‍, പടിയൂര്‍ പഞ്ചായത്തുകളില്‍ പര്യടനം തുടരും.

യു ഡി എഫ് സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടന്‍ മണ്ഡലം പര്യടനം ആരംഭിച്ചു

16050505ഇരിങ്ങാലക്കുട: നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ.തോമസ് ഉണ്ണിയാടന്റെ മണ്ഡലംതല സ്ഥാനാര്‍ത്ഥി പര്യടനം ആരംഭിച്ചു. പൂമംഗലം, പടിയൂര്‍ പഞ്ചായത്തുകളിലായി നാല്‍പ്പത്തിമൂന്ന് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി.ഐക്കരക്കുന്ന് സെന്ററില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി എം.പി.ജാക്സണ്‍ ഉദ്ഘാടനം ചെയ്തു. യൂ ഡി എഫ് മണ്ഡലം ചെയര്‍മാന്‍ ടി.ആര്‍.ഷാജു അധ്യക്ഷത വഹിച്ചു.ഡി സി സി സെക്രട്ടറിമാരായ അഡ്വ.എം.എസ്.അനില്‍കുമാര്‍ ,കെ.കെ. ശോഭനന്‍, ആന്റോ പെരുമ്പുള്ളി, സോണിയ ഗിരി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമാരായ വര്‍ഗീസ് പുത്തനങ്ങാടി, ടി.വി.ചാര്‍ളി, യുഡിഎഫ് ചെയര്‍മാന്‍ ടി.കെ.വര്‍ഗീസ്, കെ.കെ.ബാബു, കെ.എ.റിയാസുദ്ദീന്‍, കെ.വി.ചന്ദ്രന്‍ ,റോക്കി ആളൂക്കാരന്‍ , സുജ സജീവ് കുമാര്‍,അഡ്വ.ജോസ് മൂഞ്ഞേലി ,വിജയന്‍ ചിറ്റേത്ത്, എന്നിവര്‍ പ്രസംഗിച്ചു. എടത്തിരിഞ്ഞി പോസ്റ്റോഫീസിന് സമീപം സമാപന പൊതുയോഗം നടന്നു. പടിയൂര്‍ മണ്ഡലം ചെയര്‍മാന്‍ കെ.പി.ഋഷിപാല്‍ അധ്യക്ഷത വഹിച്ചു.

എന്‍ ഡി എ സ്ഥാനാര്‍ത്ഥി സന്തോഷ്‌ ചെറാകുളത്തിന്റെ പര്യടനം കാറളം പഞ്ചായത്തില്‍

16050502ഇരിങ്ങാലക്കുട: എന്‍ ഡി എ സ്ഥാനാര്‍ത്ഥി സന്തോഷ്‌ ചെറാകുളത്തിന്റെ സ്ഥാനാര്‍ത്ഥി പര്യടനം ആരംഭിച്ചു. കാറളം പഞ്ചായത്തില്‍ ചെമ്മണ്ട എസ് എന്‍ ഡി പി ജംഗ്ഷനില്‍ കൂടിയ പൊതുയോഗം ബി ഡി ജെ എസ് ജില്ല പ്രസിഡണ്ട് കെ വി സദാനന്ദന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബി ജെ പി നിയോജകമണ്ഡലം പ്രസിഡണ്ട് ഇ മുരളിധരന്‍ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി ജില്ല വൈസ് പ്രസിഡണ്ട് അഡ്വ രവികുമാര്‍ ഉപ്പത്ത് , നിയോജകമണ്ഡലം സെക്രട്ടറി പാറയില്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. സ്ഥാനാര്‍ത്ഥി സന്തോഷ്‌ ചെറാകുളത്തിന് വിവിധ പോഷക സംഘടനകള ഹാരാര്‍പ്പണം നടത്തി. തുടര്‍ന്ന് സന്തോഷ്‌ ചെറാകുളം സ്വീകരണത്തിനു നന്ദി പറഞ്ഞു. പര്യടനം കാട്ടൂര്‍ ബസാറില്‍ സമാപിച്ചു. വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ കാക്കാതിരുത്തി പാലത്തിന് സമീപത്ത് നിന്നും പര്യടനം ആരംഭിക്കും.

പ്രൊഫ്‌.കെ.യു.അരുണന്‍ മാസ്റ്റര്‍ ആളൂരില്‍ സന്ദര്‍ശനം നടത്തി

16050401ഇരിങ്ങാലക്കുട: പ്രൊഫ്‌.കെ.യു.അരുണന്‍ മാസ്റ്റര്‍ ആളൂരില്‍ സന്ദര്‍ശനം നടത്തി.പഴയ മാള മണ്ഡലത്തില്‍ അന്നത്തെ മാളയിലെ മാണിക്യം എന്ന് മാധ്യമങ്ങള്‍ ഉല്‍ഘോഷിച്ച കെ.കരുണാകരനെതിരെ ശക്തമായ പ്രവര്‍ത്തനം നടത്തിയ ഇടതുപക്ഷ സ്ഥാനാര്‍ഥിയായിരുന്ന പോള്‍ കോക്കാട്ട് മാസ്റ്റര്‍ ,എം.ബി.ലത്തിഫ്,കെ.ആര്‍.ജോജോ ,ഏടത്താട്ടില്‍ മാധവന്‍ മാസ്റ്റര്‍ എന്നിവര്‍ ആളൂരിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ശബ്ദത്തിന്റ ലോകത്തിലേക്ക് കൈപിടിച്ച് നടത്തിയ ജനനായകന് കുഞ്ഞു അന്‍സയുടെ ആദരം

16050309ഇരിങ്ങാലക്കുട : ഒരിക്കലും ലഭിക്കില്ലെന്നുറപ്പിച്ച ശബ്ദത്തിന്റെ ലോകത്തിലേക്ക് സഹായഹസ്തം നീട്ടിയ ജനനായകന് കുഞ്ഞു അന്‍സയുടെ ആദരം. സംസ്ഥാന സര്‍ക്കാരിന്റെ കോക്ലിയര്‍ ഇംപ്ലാന്റേഷനിലൂടെ സംസാരശേഷി ലഭിച്ച മുരിയാട് വേഴേക്കാട്ടുക്കര തൊടുപറമ്പില്‍ ജെയ്സന്റെ മകള്‍ നാലുവയസുക്കാരി അന്‍സയാണ് തനിക്ക് ഇതിനു വേണ്ട എല്ലാ സഹായവും ചെയ്തു തന്ന തോമസ് ഉണ്ണിയാടന് പൂക്കള്‍ നല്‍കി സന്തോഷം പ്രകടിപ്പിച്ചത്.ജന്മനാ സംസാരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്ന അന്‍സക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ വഴിയാണ് നന്നായി സംസാരിക്കാന്‍ സാധിച്ചത്.നാലര ലക്ഷം രൂപ ചിലവു വന്ന ഈ ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ട എല്ലാ സഹായവും ചെയ്തത് തോമസ് ഉണ്ണിയാടനായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ തോമസ് ഉണ്ണിയാടന്‍ മുരിയാടെത്തിയപ്പോഴാണ് കുഞ്ഞുകൈയ്യില്‍ പൂവുമായി വന്ന് അന്‍സ തന്റെ സന്തോഷവും നന്ദിയും സ്നേഹവും പ്രകടിപ്പിച്ചത്.

എല്‍.ഡി.എഫ്.ഇരിങ്ങാലക്കുട മണ്ഡലം മെയ്‌ ദിന റാലിയും ,പൊതു യോഗവും സംഘടിപ്പിച്ചു

16050205 16050204ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട അസ്സംബ്ലി മണ്ഡലം മെയ്‌ ദിന റാലിയും പൊതുയോഗവും മാപ്രാണം സെന്ററില്‍ നടന്നു.സി.പി.എം.പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.എല്‍.ഡി.എഫ്.ഇരിങ്ങാലക്കുട അസ്സംബ്ലി മണ്ഡലം സ്ഥാനാര്‍ത്ഥി പ്രൊഫ്‌.കെ.യു.അരുണന്‍ മാസ്റ്റര്‍ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. വാദ്യഘോഷങ്ങളും, കാവടി ആട്ടവും അലങ്കാരങ്ങളും റാലിയെ ഉജ്വലമാക്കി.വന്‍ ജനാവലി റാലിയിലും പൊതുയോഗത്തിലും പങ്കെടുത്തു.നിരവധി എല്‍.ഡി.എഫ്.നേതാക്കള്‍ പൊതുയോഗത്തില്‍ സംസാരിച്ചു.

Top
Close
Menu Title