News

Category: Sports

തൃശ്ശൂരും പാലക്കാടും സംസ്ഥാന സബ് ജൂനിയര്‍ ആട്യാ പാട്യാ ചാമ്പ്യന്‍മാര്‍

ഇരിങ്ങാലക്കുട : പതിനാലാം സംസ്ഥാന സബ് ജൂനിയര്‍ ആട്യാ പാട്യാ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയത്തെ തോല്‍പ്പിച്ചു തൃശ്ശൂരും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടിനെ തോല്‍പ്പിച്ച് പാലക്കാടും ജേതാക്കളായി . പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാസര്‍ഗോഡും എറണാകുളവും മൂന്നാം സ്ഥാനം പങ്കിട്ടു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറവും കോട്ടയവും മൂന്നാം സ്ഥാനം പങ്കിട്ടു. ചാമ്പ്യന്‍ഷിപ്പിലെ മികച്ച കളിക്കാരായി ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ബിജോയ് യു (പാലക്കാട് ) പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അനു എം (തൃശൂര്‍) എന്നിവര്‍ അര്‍ഹരായി . ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 14 ജില്ലകളില്‍ നിന്നായി 350 കായികതാരങ്ങളാണു പങ്കെടുത്തത്.

അണ്ടര്‍ 14 സുബ്രതോ കപ്പ് : ഇരിങ്ങാലക്കുട സബ് ജില്ലയില്‍ എച്ച് ഡി പി സമാജം സ്‌കൂള്‍ ജേതാക്കളായി

എടതിരിഞ്ഞി : ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടില്‍ നടന്ന ഇരിങ്ങാലക്കുട സബ് ജില്ല സുബ്രതോ കപ്പ് അണ്ടര്‍ 14 -ബോയ്സിന്റെ ഫുട്ബാള്‍ മത്സരത്തില്‍ എടതിരിഞ്ഞി എച്ച് ഡി പി സമാജം സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനം നേടി. കൂടാതെ അണ്ടര്‍ 17 വിഭാഗത്തിലും റണ്ണര്‍ അപ് ആണ് ഈ ടീം. വിജയികളെ അധ്യാപകരും മാനേജ്‌മെന്റും വിദ്യാര്‍ത്ഥികളും അഭിനന്ദിച്ചു.

ക്രൈസ്റ്റ് കോളേജിലെ സമ്മര്‍ കോച്ചിങ് ക്യാമ്പിന് സമാപനം

ഇരിങ്ങാലക്കുട : ഒന്നരമാസമായി ക്രൈസ്റ്റ് കോളേജ് അത്‌ലറ്റിക് ക്ലബ്ബിന്റെയും ജംപിങ് അക്കാദമിയുടെയും നേതൃത്വത്തില്‍ ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തില്‍ നടന്നു വന്നിരുന്ന അത്‌ലറ്റിക് കോച്ചിങ് ക്യാമ്പിന് സമാപനമായി . സായ് കോച്ച് വാള്‍ട്ടര്‍ പി ജോണിന്റെയും സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ച് സേവ്യര്‍ പൗലാസിന്റെയും ദേശീയതാരം സ്വരൂപ് രാജന്റെ നേതൃത്വത്തിലും പോള്‍ വാള്‍ട്ടില്‍ 25 ഭാവി വാഗ്ദാനങ്ങള്‍ക്കു അന്തര്‍ദേശിയ താരം ജീഷ് കുമാറിന്റെ നേതൃത്വത്തിലും വളരെ ഭംഗിയായി നടന്ന അവധിക്കാല കോച്ചിങ് ക്യാമ്പ് സമാപിച്ചു . കോച്ച്മാരായ വാള്‍ട്ടര്‍ പി ജോണ്‍ , അന്തര്‍ദേശിയ താരം ജീഷ്കുമാര്‍ , കോച്ച് സേവ്യര്‍ പൗലോസ് , ദേശീയതാരം സ്വരൂപ് രാജന്‍ , ഫാ .ജോയ് പിണിക്കപ്പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ടാസ ഷട്ടില്‍ ടൂര്‍ണമെന്റ് 2017 – ലയണ്‍സ്‌ ക്ലബ് ഇരിങ്ങാലക്കുട ജേതാക്കള്‍

ഇരിങ്ങാലക്കുട : ടാസ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ക്രൈസ്റ്റ് അക്വാട്ടിക് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയ ഷട്ടില്‍ ടൂര്‍ണമെന്റ് 2017 ലയണ്‍സ്‌ ക്ലബ് ഇരിങ്ങാലക്കുട തൃശൂര്‍ ബാഡ്മിന്റണ്‍ വെല്‍ഫെയര്‍ അസോസിയേഷനെ പരാജയപ്പെടുത്തികൊണ്ട് ലയണ്‍സ്‌ ക്ലബ് ചാമ്പ്യാന്മാരായി. ഡി സി സി സെക്രട്ടറി സോണിയ ഗിരി , ക്യാഷ് അവാര്‍ഡും ട്രോഫിയും വിതരണം ചെയ്തു . ടാസ പ്രസിഡന്റ് ജോസഫ് ചാക്കോ , കെ എം ധര്‍മരാജന്‍ , ക്ലബ് കോര്‍ഡിനേറ്റര്‍ പ്രവീണ്‍സ് ഞാറ്റുവെട്ടി, ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ പീറ്റര്‍ ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു .

ജില്ലാ ഷട്ടില്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ടാസാ ഇരിങ്ങാലക്കുടയും  ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടില്‍ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ഉണ്ണിപ്പറമ്പത് രാജീവ് മെമ്മോറിയല്‍ ഷട്ടില്‍ ടൂര്‍ണമെന്റ് , ടാസാ ഇരിങ്ങാലക്കുട എന്നിവയുടെ ഉദ്ഘാടനം എം പി ജാക്സണ്‍ നിര്‍വഹിച്ചു . ടാസാ പ്രസിഡന്റ് ജോസഫ് ചാക്കോയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ .സണ്ണി പുന്നേലിപറമ്പില്‍ , ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രിന്‍സിപ്പല്‍  മുഖ്യാതിഥിയായിരുന്നു . സോണിയ ഗിരി , വാര്‍ഡ് കൗണ്‍സിലര്‍ ബേബി ജോസ് കാട്ടള  എന്നിവര്‍ പങ്കെടുത്തു.  ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ പീറ്റര്‍ ജോസഫ് സ്വാഗതവും  ടാസാ കോര്‍ഡിനേറ്റര്‍ പ്രിന്‍സ് ഞാറ്റുവേറ്റി നന്ദിയും പറഞ്ഞു.

ജില്ലാ ഷട്ടില്‍ ടൂര്‍ണമെന്റ് മെയ് 6 ,7 തീയതികളില്‍ ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : ടാസ ഇരിങ്ങാലക്കുടയും ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടില്‍ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഉണ്ണിപറമ്പത്ത് രാജീവ് മെമ്മോറിയല്‍ തൃശൂര്‍ ജില്ലാ ഷട്ടില്‍ ടൂര്‍ണമെന്റ് മെയ് 5 ,6 തീയ്യതികളിലായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടില്‍ അക്കാദമി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തുന്നു.  ജില്ലയിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് മെയ് 6 നു വൈകീട്ട് 6 മണിക്ക് കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്സണ്‍ ഉദ്ഘാടനം നിര്‍വഹിക്കും .

ജില്ലാതല ഫ്ളഡ് ലിറ്റ് വോളിബോള്‍ ടൂര്‍ണമെന്റില്‍ ആരാധനാ ഇരിങ്ങാലക്കുടക്കു വിജയം

ഇരിങ്ങാലക്കുട : ലോര്‍ഡ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മുന്‍സിപ്പല്‍ മൈതാനിയില്‍ നടന്ന ജില്ലാതല ഫ്ളഡ് ലിറ്റ് വോളിബോള്‍ ടൂര്‍ണമെന്റില്‍ ആരാധനാ ഇരിങ്ങാലക്കുട ടീം വിജയിച്ചു. കളര്‍ പെന്‍സില്‍ ടീം ഇരിങ്ങാലക്കുടയെയാണ് ആരാധനാ ഇരിങ്ങാലക്കുട ടീം തോല്‍പ്പിച്ചത്.  25/23 , 25 /19 ആയിരുന്നു സ്‌കോര്‍ നില. വിജയികള്‍ക്കുള്ള ട്രോഫിയും ക്യാഷ്പ്രൈസും ആരാധനാ ടീം അംഗങ്ങളും ടീം ക്യാപ്ടന്‍ ഡിപുനും ചേര്‍ന്നു വാര്‍ഡ് കൗണ്‍സിലര്‍ ശിവകുമാറില്‍ നിന്നും ഏറ്റുവാങ്ങി.

ബി വി എം ട്രോഫി ഇലവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് – ക്രൈസ്റ്റ് കോളേജ് കിരീടമണിഞ്ഞു

കല്ലേറ്റുംകര : ആവേശം മുറ്റി നിന്ന അഖില കേരള ബി.വി. എം ട്രോഫി ഇലവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ കരുത്തരായ എഫ് .സി തൃശൂരിനെ 2- 1 നു തോല്‍പ്പിച്ചു ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട കിരീടമണിഞ്ഞു. 1965 ല്‍ തുടങ്ങിയ ബി.വി.എം ട്രോഫി ടൂര്‍ണ്ണമെന്റ് ഇക്കൊല്ലം ഫ്ലഡ് ലെറ്റ് സ്റ്റേഡിയത്തിലാണ് സൗജന്യമായി മത്സരങ്ങള്‍ നടത്തിയത്. കല്ലേറ്റുംകര ഫുട്ബോള്‍ അക്കാദമിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ഫ്ലഡ് ലെറ്റില്‍ ടിക്കറ്റിലാതെ ഇലവന്‍സ് ടൂര്‍ണ്ണമെന്റ് ആദ്യമായിട്ടാണ് നടത്തുന്നത്. പ്രമാദമായി നടത്തുന്ന കേരള പ്രീമിയര്‍ ലീഗ് പോലും പകല്‍ വെളിച്ചത്തില്‍ നടത്തുമ്പോഴാണ് കല്ലേറ്റുംകര എന്ന ഗ്രാമത്തില്‍ ഇങ്ങനെയൊരു പരീക്ഷണം . സമാപന സമേളനത്തില്‍ ടൂര്‍ണമെന്റ് ഫിനാന്‍സ് കണ്‍വീനര്‍ ബെര്‍ട്ട് ഇ കരിയാട്ടില്‍ സ്വാഗതവും, ജനറല്‍ കണ്‍വീനര്‍ റോയ് ജോണ്‍ നന്ദിയും പറഞ്ഞു. കേരള ഫുട്ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിണ്ടന്റ് കെ പി സണ്ണി സമ്മാനദാനം നിര്‍വഹിച്ചു. ടൂര്‍ണ്ണമെന്റിന്റെ ധനശേഖാരണാര്‍ത്തം നടത്തിയ സമ്മാന കൂപ്പണ്‍ നറുക്കെടുപ്പ് കല്ലേറ്റുംകര സഹങ്കരണ ബാങ്ക് പ്രസിഡന്റ് എന്‍ കെ ജോസഫ് നിര്‍വഹിച്ചു.

ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്പോര്‍ട്സ് അക്കാദമിയുടെ അവധിക്കാല കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്പോര്‍ട്സ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഒരു മാസമായി നടന്നു വന്നിരുന്ന അവധിക്കാല കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. സമാപനസമ്മേളനം മാനേജര്‍ ഫാ .ജോണ്‍ തോട്ടാപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ. ജേക്കബ് ഞെരിഞ്ഞാപിള്ളി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് തേജോമയി തമ്പുരാട്ടി മുഖ്യാഥിതിയായിരുന്നു .മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫുട്ബോള്‍താരം സോളി സേവ്യര്‍, പി ടി എ മെമ്പര്‍ ജെയ്സണ്‍ പാറേക്കാടന്‍ , പീറ്റര്‍ ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു . വൈസ് പ്രിന്‍സിപ്പല്‍ ഫാ. സണ്ണി പുന്നേലിപ്പറമ്പില്‍ നന്ദി പറഞ്ഞു.

ലോര്‍ഡ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന സൗജന്യ ക്രിക്കറ്റ് പരിശീലന ക്യാമ്പ് സമാപിച്ചു

ഇരിങ്ങാലക്കുട : ലോര്‍ഡ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗജന്യ ക്രിക്കറ്റ് പരിശീലന ക്യാമ്പ് സമാപിച്ചു . രാവിലെ 7 : 30 മുതല്‍ 10 മണി വരെ മുന്‍സിപ്പല്‍ മൈതാനിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത് . ഒരാഴ്ചത്തെ പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനത്തില്‍ ഐക്യരാഷ്ട്രസഭ പ്രോഗ്രാം മാനേജര്‍ സുജിത ശേഖര്‍ മുഖ്യാതിഥിയായിരുന്നു . കൗണ്‍സിലര്‍ വി സി വര്‍ഗീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു . ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ഗിരി , പ്രസിഡന്റ് രഞ്ജിത് മേനോന്‍ , സെക്രട്ടറി പ്രേംജി , ഷിജു എന്നിവര്‍ സംസാരിച്ചു . അന്‍പതോളം കുട്ടികള്‍ പങ്കെടുക്കുന്ന പരിശീലന ക്യാമ്പിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്രിക്കറ്റ് ടീം അംഗമായ രോഹിത്താണ് നേതൃത്വം നല്‍കിയത് . പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ബി വി എം ട്രോഫി ഇലവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് – തൃശൂര്‍ എഫ് സി ഫൈനലില്‍

കല്ലേറ്റുംകര : കല്ലേറ്റുംകര ഫുട്ബോള്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ബി വി എം ട്രോഫി ഇലവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ സെന്റ് ജോസഫ് കോളേജ് ദേവഗിരി, കോഴിക്കോടിനെ തോല്‍പ്പിച്ചു . തൃശൂര്‍ എഫ് .സി വിജയിച്ചു ഫൈനലില്‍ കടന്നു. ഏകപക്ഷീയമായ രണ്ടു ഗോളിനായിരുന്നു എഫ് .സി തൃശ്ശൂരിന്റെ വിജയം. ഞായാറാഴ്ച രാത്രി 7.30 നു നടക്കുന്ന ഫൈനലില്‍ കേരള ഫുട്ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സണ്ണി കെ പി സമ്മാനദാനം നിര്‍വഹിക്കും . ചടങ്ങില്‍ തൃശൂര്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി.സി ജോണ്‍സന്‍ മുഖ്യാഥിതിയായിരിക്കും മത്സരങ്ങള്‍ കല്ലേറ്റുംകര ബി.വി.എം ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ രാത്രി 7.30 നു ആരംഭിക്കും.

ബി.വി.എം ട്രോഫി ഇലവന്‍സ് ടൂര്‍ണമെന്റ് : പെനാല്‍റ്റി ഷൂട്ട്ഔട്ടിലൂടെ ക്രൈസ്റ്റ് കോളേജിനു വിജയം

കല്ലേറ്റുംകര : കല്ലേറ്റുംകര ഫുട്ബോള്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ബി.വി.എം ട്രോഫി ഇലവന്‍സ് ടൂര്‍ണമെന്‍റില്‍ ആദ്യ സെമി ഫൈനലില്‍ , ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട എഫ് സി കോവളത്തെ തോല്‍പ്പിച്ചു. കളിയുടെ അവസാന മിനിറ്റു വരെ 3-1 നു ലീഡ് ചെയത കോവളം എഫ്.സി യെ അവസാന സെക്കന്റുകളില്‍ രണ്ടു ഗോള്‍ തിരിച്ചടിച്ച് സമനില പിടിച്ചു വാങ്ങിയ ക്രൈസ്റ്റ് കോളേജ് (3 – 3) , പെനാല്‍റ്റി ഷൂട്ട്ഔട്ടില്‍ (4-3) വിജയിക്കുകയായിരുന്നു . ഞായാറാഴ്ച രാത്രി 7.30 നു നടക്കുന്ന ഫൈനലില്‍ കേരള ഫുട്ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സണ്ണി കെ മുഖ്യാഥിതിയായിരിക്കും. മത്സരങ്ങള്‍ കല്ലേറ്റുംകര ബി.വി.എം ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ രാത്രി 7.30 നു ആരംഭിക്കും.

ജില്ലാ ഇന്റര്‍ ക്ലബ് ഷട്ടില്‍ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഇരിങ്ങാലക്കുട ലയണ്‍സ്‌ ക്ലബിന്

ഇരിങ്ങാലക്കുട : തൃശൂര്‍ ജില്ലാ ഇന്റര്‍ ക്ലബ് ഷട്ടില്‍ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഇരിങ്ങാലക്കുട ലയണ്‍സ്‌ ക്ലബ് നിലനിര്‍ത്തി . തിരൂര്‍ ജയശ്രീ ബാഡ്‌മിന്റണ്‍ അക്കാദമിയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഒല്ലൂര്‍ വൈറ്റ് ഫെദെര്‍സിനെ പരാജയപ്പെടുത്തിയാണ് ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തിയത് . മനോജ് , ശ്രീജിത്ത് , ബിജുമോഹന്‍ , പീറ്റര്‍ ജോസഫ് , അനില്‍ , ശ്രീകുമാര്‍ , ബാബു മേനോന്‍ എന്നിവര്‍ ആണ് ഈ ടീമില്‍ ഉള്ളത് . ഇത് മൂന്നാം തവണയാണ് ഇരിങ്ങാലക്കുട ലയണ്‍സ്‌ ക്ലബ് ഈ നേട്ടം കൈവരിക്കുന്നത്.

ബി വി എം ട്രോഫി ഇലവന്‍സ് ടൂര്‍ണമെന്‍റില്‍ ബുധനാഴ്ച എഫ്.സി കോവളം ഫാറൂക്ക് കോളേജ് കോഴിക്കോടിനെ നേരിടും

കല്ലേറ്റുംങ്കര : കല്ലേറ്റുംകര ഫുട്ബോള്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ബി വി എം ട്രോഫി അഖില കേരള ഇലവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ ഏപ്രില്‍ 26ന് എഫ് .സി കോവളം ഫാറൂക്ക് കോളേജ് കോഴിക്കോടിനെ നേരിടും. കല്ലേറ്റുംകര ബി വി എം ഹൈസ്കൂള്‍ ഫ്ളഡ് ലൈറ്റ് മൈതാനിയില്‍ ഏപ്രില്‍ 23 മുതല്‍ 30 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത് . വൈകിട്ട് 7 മണിക്കാണ് മത്സരങ്ങള്‍ .

ചൊവാഴ്ച  നടന്ന ബി വി എം ട്രോഫി  ഫുട്ബോള്‍ മത്സരത്തില്‍ ക്രെസ്റ്റ് കോളേജ് ഇരിങ്ങാലക്കുട 2 – 1 ന് ആതിഥേയരായ വറെറ്റി ക്ലബ് കല്ലേറ്റുംങ്കരയെ തോല്‌പിച്ചു സെമി ഫൈനലില്‍ കടന്നു

ബി.വി.എം ട്രോഫി ഇലവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു- സെന്റ് : ജോസഫ്‌ കോളേജ് ദേവഗിരി ആദ്യ മത്സര വിജയി

കല്ലേറ്റുംകര : ബി.വി.എം ട്രോഫി ഇലവന്‍സ് ടൂര്‍ണമെന്റ് കൊടകര എസ് ഐ പോള്‍സണ്‍ ഉദ്ഘാടനം ചെയ്തു. ആളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡേവിസ് കെ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു . വാര്‍ഡ് മെബര്‍ ഷാജന്‍ ജോണ്‍ സ്വാഗതവും ബിജു പനംകൂടന്‍ നന്ദിയും പറഞ്ഞു . ജില്ലാ പഞ്ചായത്ത് മെബര്‍ കാതറിന്‍ പോള്‍ കല്ലേറ്റുംങ്കര ഫുട്ബോള്‍ അക്കാദമിയുടെ പതാക ഉയര്‍ത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് നടന്ന ആവേശകരമായ മത്സരത്തില്‍ സെന്റ്: ജോസഫ്‌ കോളേജ്, ദേവഗിരി പെനാല്‍ട്ടി ഷൂട്ടിലൂടെ (5-4) റെഡ് ആര്‍മി കേരളയെ തോല്‍പ്പിച്ചു.  തിങ്കളാഴ്ച്ച രാത്രി 7.3‌0 നു നടക്കുന്ന മത്സരത്തില്‍ എഫ് .സി തൃശൂര്‍ റിയല്‍ എഫ് .സി കോഴിക്കോടിനേ നേരിടും.

Top
Close
Menu Title