News

Category: Education

കെ കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍ എന്‍ജിനിയറിങ് ഡിപ്ലോമ കോഴ്സുകളുടെ പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു

കല്ലേറ്റുംകര : കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡി യുടെ കിഴില്‍ പ്രവര്‍ത്തിക്കുന്ന കെ കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍ 2017 -18 അധ്യയന വര്‍ഷത്തില്‍ ത്രിവത്സര എന്‍ജിനിയറിങ് ഡിപ്ലോമ കോഴ്സുകളുടെ പ്രവേശനത്തിനായി അര്‍ഹരായവരില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു .ജൂണ്‍ 3 ന് വൈകീട്ട് 5 മണി വരെ  www.ihrdmptc.org  എന്ന അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ് . ഓണ്‍ലൈന്‍ ആയി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് , ആവശ്യമായ രേഖകളും 200 രൂപയും സഹിതം (എസ് സി / എസ് ടി ക്കാര്‍ക്ക് 100 രൂപ ) ജൂണ്‍ 6 ന് 4 മണിക്ക് മുന്‍പ് കോളേജ് പ്രിന്‍സിപ്പലിന് സമര്‍പ്പിക്കേണ്ടതാണ് . പ്രവേശന യോഗ്യതയും , പ്രോസ്‌പെക്‌ടസും മറ്റു വിശദ വിവരങ്ങളും അഡ്മിഷന്‍ പോര്‍ട്ടലില്‍ ലഭ്യമാണ് .

ബി എഡ് ന് അപേക്ഷ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലിയേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇരിങ്ങാലക്കുട നമ്പൂതിരീസ്‌ കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ 2017 -19 വര്‍ഷത്തെ ബി എഡ് എല്ലാ വിഷയങ്ങള്‍ക്കും അപേക്ഷ ക്ഷണിക്കുന്നു . യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള മുഴുവന്‍ ബി എഡ് കോളേജുകള്‍ക്കും അപേക്ഷ ഓണ്‍ലൈന്‍ ആയി നല്‍കുവാനുള്ള നോഡല്‍ സെന്റര്‍ മെയ് 25 മുതല്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു . വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9447877695 , 0480 2823910

സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍ക്കു വേണ്ടി കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഉപാധിയാണ് സിവില്‍ സര്‍വീസ് : ഉമേഷ് ഐ എ എസ്

ഇരിങ്ങാലക്കുട : മറ്റുള്ള മേഖലകളെ അപേക്ഷിച്ചു വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന മേഖലകളും പാവപെട്ടവരിലും പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള ഒരു അവസരമാണ് സിവില്‍ സര്‍വീസ് പ്രധാനം ചെയ്യുന്നത് എന്ന് പാലക്കാട് അസിസ്റ്റന്റ് കളക്ടര്‍ ഉമേഷ് ഐ എ എസ് അഭിപ്രായപ്പെട്ടു . വിദ്യാര്‍ത്ഥികള്‍ ഹൈസ്കൂള്‍ തലം തൊട്ടു തന്നെ സിവില്‍ സര്‍വീസ് യോഗ്യത നേടുവാന്‍ പരിശ്രമിക്കണം എന്നും അദ്ദേഹം പറഞ്ഞു . വിവേകാനന്ദ ഐ എ എസ് അക്കാദമി ഐ എ എസ് ഫൗണ്ടേഷന്‍ കോഴ്സിന്റെ ഭാഗമായി എല്ലാ മാസവും സൗജന്യമായി സംഘടിപ്പിക്കുന്ന വിദ്യാസാഗരം പഠനവേദിയുടെ 36 – ാം മത് എഡിഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . തുടര്‍ന്ന് കുട്ടികളുടെ സംശയങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. യു പി എസ് സി മോഡല്‍ സിവില്‍ സെര്‍വീസസ് പ്രീലിമിനറി, മെയിന്‍ പരീക്ഷകളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.  ചടങ്ങില്‍ എം ആര്‍ മഹേഷ് സംസാരിച്ചു.

വടക്കുംകര ഗവ .യു പി സ്കൂള്‍ കെട്ടിടം നിര്‍മ്മാണോല്‍ഘാടനം ഇന്ന്

ഇരിങ്ങാലക്കുട : പൂമംഗലം പഞ്ചായത്തിലെ സാമൂഹിക , സാംസ്കാരിക ചരിത്രത്തിലെ നിറസാന്നിധ്യമായ വടക്കുംകര ഗവ .യു പി സ്കൂള്‍ കെട്ടിടം നിര്‍മ്മാണോല്‍ഘാടനം മാര്‍ച്ച് 21നു എം എല്‍ എ പ്രൊഫ കെ യു അരുണന്‍ രാവിലെ 10 മണിക്ക് നിര്‍വഹിച്ചു .പൂമംഗലം പഞ്ചായത്തു പ്രസിഡന്റ് വര്‍ഷ രാജേഷ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്കൂളിന് വേണ്ടി നിര്‍മ്മിക്കുന്നതു 5 ക്ലാസ് മുറികളാണ്.

പീസ് സ്കൂള്‍ ഡയറിയില്‍ നിന്നും ദേശീയഗാനം കീറി കളഞ്ഞു വിതരണം ചെയ്തു -പ്രതിഷേധം ഭയന്നു വീണ്ടും കൂട്ടിചേര്‍ത്തു

ഇരിങ്ങാലക്കുട : പാഠ്യവിഷയ ഉള്ളടക്കത്തെ ചൊല്ലി വിവാദത്തിലായ പടിയൂര്‍ പീസ് സ്കൂളിനെ ചൊല്ലി വീണ്ടും ആരോപണം . അധ്യയന വര്‍ഷാരംഭത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത സ്കൂള്‍ ഡയറിയില്‍ നിന്നും ദേശീയഗാനം ഉള്ള പേജ് കീറി കളഞ്ഞു വിതരണം ചെയ്ത വിവരം ഇപ്പോള്‍ പുറത്തു വരുന്നു . പ്രതിഷേധം ഭയന്നു പിന്നീട് ഡയറികള്‍ തിരിച്ചു വാങ്ങി ദേശീയഗാനം പേജ് വീണ്ടും ഒട്ടിച്ചു നല്‍കുകയായിരുന്നു. ഈ സ്കൂളില്‍ ദേശീയഗാനം ആലപിക്കാറില്ലെന്നും മാസ്സങ്ങള്‍ക്കു മുന്‍പ് ദേശീയവിരുദ്ധ നടപടികളുമായി സ്കൂളിന് എതിരെ അനേഷണം ആരംഭിച്ചപ്പോള്‍ മാത്രം ആണ് ദേശീയഗാനം ആലപിച്ചു തുടങ്ങിയതെന്നും രക്ഷിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു .

എന്നാല്‍  ഡയറിയില്‍ നിന്നും ദേശീയഗാനം ഉള്ള പേജ്  മനഃപൂര്‍വം കീറി കളഞ്ഞിട്ടില്ലെന്നും , ആപേജിന്റെ മറുവശത്തുള്ള സ്കൂള്‍ യൂണിഫോം വിവരങ്ങള്‍ നല്‍ക്കുന്നതിലെ പ്രിന്‍റിംഗ് തകരാര്‍ ഉള്ളതുകൊണ്ട് മാറ്റുകയാണ് ചെയ്തതെന്നും , ദേശീയഗാനം  ഉള്‍പ്പെടുത്തിയ പേജ് പിന്നീട്  ചേര്‍ത്തിട്ടുണ്ടെന്നും പടിയൂര്‍ പീസ് സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഹരീഷ് കെ എച്ച്  വിശിദികരിച്ചു.  ഇതുനു പുറമെ ദേശീയഗാനം സ്ഥിരമായി സ്കൂളില്‍ ആലപിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു .

ഡോ. സി. ആനി കുര്യാക്കോസ് എന്‍ഡോവ്മെന്‍റ് സംസ്ഥാനതലക്വിസ് മത്സരം സമാപിച്ചു

ഇരിങ്ങാലക്കുട:  ഇരിങ്ങാലക്കുട സെന്റ്‌. ജോസഫ്സ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സി. ആനി കുര്യാക്കോസിനോടുള്ള ബഹുമാനാര്‍ഥം സഹപ്രവര്‍ത്തകരും ശിഷ്യരും ചേര്‍ന്ന് സംസ്ഥാനതലത്തില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സരം സമാപിച്ചു. ഗവ. മെഡിക്കല്‍ കോളേജ് തൃശ്ശൂരില്‍ നിന്നുള്ള ദീപക് നന്ദകുമാര്‍,  അരുണ്‍ ഘോഷ് എന്നിവര്‍ ഒന്നാം സമ്മാനമായ 10000/- രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നേടി. രണ്ടാം സമ്മാനമായ 5001/- രൂപയും പുരസ്കാരങ്ങളും പാലാ സെന്റ്‌. തോമസ്‌ കോളേജിലെ റെനില്‍ രാജു, മൊഹമ്മദ്‌ ഷെഹീന്‍ഷാ എന്നിവര്‍ നേടി. സെന്റ്‌. ജോസഫ്സ് കോളേജിലെ ആര്യ കെ. എന്‍, അഞ്ജു ഭാരതി എന്നിവര്‍ മൂന്നാം സ്ഥാനമായ 3001/- രൂപയും പുരസ്കാരങ്ങളും നേടി. വിജയികള്‍ക്ക് സി. ആനി കുര്യാക്കോസ് പുരസ്കാരങ്ങള്‍ സമ്മാനിച്ചു.

എന്തിനു വേണ്ടിയാണ് പഠിക്കുന്നതെന്ന ബോധ്യം ,എങ്ങനെ വേണം പഠിക്കാന്‍ എന്നീ ചോദ്യത്തിന് ശരിയുത്തരവുമായി ഡോ. സരിന്‍

ഇരിങ്ങാലക്കുട: എന്തിനു വേണ്ടിയാണ് പഠിക്കുന്നതെന്ന ബോധ്യം ,എങ്ങനെ വേണം പഠിക്കാന്‍ എന്നീ ചോദ്യത്തിന് ശരിയുത്തരവുമായി ഡോ. സരിന്‍.  ചെറിയ ക്ലാസ്സുകളില്‍ തന്നെ സിവില്‍ സര്‍വീസ് അഭിരുചി ശരിയായി വളര്‍ത്തിയെടുത്താല്‍ ഒരു പക്ഷെ പരീക്ഷ വിജയത്തിലൂടെ ഐ.എ.എസ്. എന്ന മൂന്നക്ഷരം നേടിത്തന്നിലെങ്കിലും , ജീവിതത്തിനു ദിശാബോധം നല്‍കുന്നതില്‍ വലിയൊരു പങ്ക് വഹിക്കും എന്ന് സ്വാനുഭവത്തിലൂടെ വിവരിക്കുകയായിരുന്നു അദ്ദേഹം. വിവേകാനന്ദ ഐ.എ.എസ്. അക്കാദമി എല്ലാ മാസവും ജില്ലയിലെ ഹൈസ്കൂള്‍,+2 ,ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യമായി സംഘടിപ്പിക്കുന്ന വിദ്യാസാഗരം പഠനവേദിയുടെ 35- ാം മത് എഡിഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .  സിവില്‍ സെര്‍വീസില്‍ നിന്ന് രാജി വച്ച് പൊതു പ്രവര്‍ത്തനത്തില്‍ സജീവമാണ് .കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ ചെയര്‍മാന്‍ കൂടിയാണ് ഡോ. സരിന്‍ .പി .ചടങ്ങില്‍ ആന്റോ  പെരുമ്പിള്ളി , എ.ടി വര്‍ഗീസ് ,മഹേഷ് എം .ആര്‍ എന്നിവരും സംസാരിച്ചു.

മുകുന്ദപുരം പബ്ലിക് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

നടവരമ്പ്: മുകുന്ദപുരം പബ്ലിക് സ്‌കൂള്‍ വാര്‍ഷികാഘോഷം പ്രൊഫ. കെ.യു അരുണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണപ്പുറം ഫൗണ്ടേഷന്റെ കിഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ പ്രൊഫ. ആര്‍.കെ നന്ദകുമാര്‍ അദ്ധ്യക്ഷനായിരുന്നു. മുകുന്ദപുരം എഡ്യുക്കേഷണല്‍ കള്‍ച്ചറല്‍ സൊസൈറ്റി സെക്രട്ടറി ഡോ. ഷിബു ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തി. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍, വാര്‍ഡ് മെമ്പര്‍ ഡെയ്‌സി ജോസ്, പ്രിന്‍സിപ്പാള്‍ പ്രേമലത നായര്‍, രെഖി വി.എസ്, എയ്ഞ്ചല മരിയ പോള്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍അരങ്ങേറി.

പൊയ്യ എയിം കോളേജ് ഓഫ് ലോയില്‍ എല്‍ എല്‍ ബി സീറ്റുകള്‍ ഒഴിവുണ്ട്

aim-lawപൊയ്യ എയിം കോളേജ് ഓഫ് ലോയില്‍ 5 വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രീ കോഴ്സ് ആയ ബി ബി എ; എല്‍ എല്‍ ബി (ഹോണേഴ്‌സ്) കോഴ്സിന് ചുരുക്കം മാനേജ്മെന്റ് സീറ്റുകള്‍ ഒഴിവുണ്ട് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലാണ് ഈ കോളേജ് പ്രവര്‍ത്തിക്കുന്നത്. ഏജ് റിലാക്‌സേഷനോട് കൂടി നിയമ ബിരുദത്തിന് അപേക്ഷിക്കാവുന്ന അവസാന വര്‍ഷമാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോണ്‍ : 9567256999.

പി ജി കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു

tharananellur-newഇരിങ്ങാലക്കുട : തരണനെല്ലൂര്‍ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഈ വര്‍ഷം ആരംഭിക്കുന്ന എം.കോം കോഴ്‌സിനുള്ള അപേക്ഷകള്‍ നവംബര്‍ 22 വരെ സ്വീകരിക്കുന്നതാണ്. നവംബര്‍ 24 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ അഡ്മിഷനും 28 ന് ക്ലാസ്സുകള്‍ ആരംഭിക്കുകയും ചെയ്യുന്നതാണ്. നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷ നല്‌കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലോ താഴെപറയുന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.  0480  2876986, 9846730721

വൃന്ദ സയന്‍സ് ഹബ് സിഗ്മ എക്സ്പോ 2016 ഗണിതശാസ്ത്ര പ്രദര്‍ശനം ഒക്ടോബര്‍ 7, 8

ഇരിങ്ങാലക്കുട : വൃന്ദ സയന്‍സ് ഹബ് സിഗ്മ എക്സ്പോ 2016 ഗണിതശാസ്ത്ര പ്രദര്‍ശനം ഒക്ടോബര്‍ 7, 8 തിയ്യതികളില്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്നതാണെന്ന് പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. ഹൈസ്കൂള്‍ ,ഹയര്‍ സെക്കന്ററി ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗണിതശാസ്ത്രത്തില്‍ കൂടുതല്‍ താല്പര്യം ഉണ്ടാകുന്നതിനും ഗണിതത്തിന്റെ പ്രായോഗികതലങ്ങള്‍ അവരെ ബോദ്ധ്യപ്പെടുത്തുന്നതിനും സഹായിക്കുന്നതാണ് പ്രദര്‍ശനം. അതിനോടനുബന്ധിച്ച് വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബന്ധപ്പെട്ട വിഷയങ്ങളില്‍ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം 7- ാം തിയ്യതി രാവിലെ 9 മണിക്ക് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു നിര്‍വഹിക്കുന്നു. 8- ാം തിയ്യതി 3 മണിക്ക് നടക്കുന്ന സമാപന ചടങ്ങില്‍ വിജയികള്‍ക്കുള്ള നമ്മാനദാനം എം എല്‍ എ പ്രൊഫ കെ യു അരുണന്‍ നിര്‍വഹിക്കുമെന്ന് ഡയറക്ടര്‍ രേഖ കെ കര്‍ത്താ അറിയിച്ചു.

ശാന്തിനികേതനില്‍ രക്ഷിതാക്കള്‍ക്കായി ഏകദിന ശില്‍പശാല നടന്നു

16092703ഇരിങ്ങാലക്കുട :  ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍, ശാന്തിനികേതന്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കെ ജി വിഭാഗം വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് ഏകദിന ശില്‍പശാല നടത്തി. സ്കൂള്‍ മാനേജര്‍ റിട്ടയേര്‍ഡ് പ്രൊഫസ്സര്‍  എം എസ് വിശ്വനാഥന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.  പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ ഡോ. പി പി സുരേഷ് ക്ലാസ് നയിച്ചു. പ്രിന്‍സിപ്പല്‍ ടി കെ ഉണ്ണികൃഷ്ണന്‍, മാനേജര്‍ ഇ എ ഗോപി, പി ടി എ പ്രെസിഡന്റ്മാരായ പി ആര്‍ രാജേഷ്, രമ്യ സുനില്‍, പ്രൈമറി എച്ച്.എം. സജിത അനില്‍കുമാര്‍, കെ ജി എച്ച്.എം. സജിത തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.

എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ കേരളത്തിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും യൂണിഫോം അനുവദിക്കുമെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

16092606കാറളം : എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ കേരളത്തിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും യൂണിഫോം അനുവദിക്കുമെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കാറളം ഹൈസ്‌കൂളിന്റെ അമ്പതാം വാര്‍ഷികവും, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ 25- ാം വാര്‍ഷികവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ സ്‌കൂളുകളും ഹൈടെക്ക് ആക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്‌കൂളില്‍ നിര്‍മ്മിക്കുന്ന സുവര്‍ണ്ണ ജൂബിലി ഹാളിന്റെ മാതൃക മന്ത്രി പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബാബു അദ്ധ്യക്ഷത വഹിച്ചു. സി.എന്‍ ജയദേവന്‍ എം.പി വിശിഷ്ടാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ് കുമാര്‍, ത്രിതല പഞ്ചായത്തംഗങ്ങളായ എന്‍.കെ ഉദയപ്രകാശ്, ഷംല അസീസ്, മല്ലിക ചാത്തുക്കുട്ടി, അംബിക സുഭാഷ്, രമ രാജീവ്, ദേവി രാധിക, അഞ്ജലി എം.കെ, റഷീദ് കാറളം, സ്‌കൂള്‍ മാനേജര്‍ കാട്ടിക്കുളം ഭരതന്‍, പ്രിന്‍സിപ്പാള്‍ വി. മധുസൂദനന്‍, ഹെഡ്മിസ്ട്രസ്സ് പി.വി രമാദേവി എന്നിവര്‍ സംസാരിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കെ. ഭാനുമതിയെ ചടങ്ങില്‍ ആദരിച്ചു.

‘യുവതയുടെ വഴികാട്ടി ‘ – മത്സര പരീക്ഷകള്‍ക്ക് സൗജന്യ പരിശീലന പദ്ധതിയുമായി കരുവന്നൂര്‍ ബാങ്ക്

16090306കരുവന്നൂര്‍ : വിവിധ മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന യുവതി യുവാക്കള്‍ക്കായി സൗജന്യ കോച്ചിങ് ക്ലാസുകള്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് ഒരുക്കുന്നു. ‘യുവതയുടെ വഴികാട്ടി ‘ എന്ന പദ്ധതിയുടെ കിഴില്‍ ബാങ്കിന്റെ തന്നെ ടി പി സുബ്ബരാമന്‍ ജനസേവന കേന്ദ്രത്തെ വഴിയാണ് കോച്ചിങ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് . താല്‍പ്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 10 ശനിയാഴ്ച 5 മണിക്ക് മുന്‍പ് സൗത്ത് കരുവന്നൂര്‍ ഗീ വര്ഗീസ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ടി പി സുബ്ബരാമന്‍ ജനസേവന കേന്ദ്രത്തില്‍ അപേക്ഷകള്‍ നല്‍കണം എന്ന് ബാങ്ക് സെക്രട്ടറി ടി ആര്‍ സുനില്‍കുമാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0480 2886804.

ഗവ .ബോയ്സ് വിഎച് എസ്‌ ഇയില്‍ ഭക്ഷ്യമേള

16083004ഇരിങ്ങാലക്കുട: ഗവ .ബോയ്സ് വി.എച് .എസ്‌ .ഇ എന്‍ എസ്‌ എസ്‌ “തണല്‍ ” ന്റെ ഭാഗമായി ഭക്ഷ്യമേള നടത്തി. വിദ്യാത്ഥികള്‍ തയ്യാറക്കിയ വിവിധയിനം വിഭവങ്ങള്‍ മേളയില്‍ പ്രദര്‍ശനത്തിനും വില്പനയിക്കും വച്ചിരുന്നു .ഇതില്‍ നിന്നും ലഭിച്ച വരുമാനം ഉപയോഗിച്ച് ഇരിങ്ങാലക്കുട അഭയ ഭവനിലെ അന്തേവാസികള്‍ക്ക് ഓണസദ്യ നല്‍കുവാന്‍ തീരുമാനിച്ചു വിദ്യാത്ഥികള്‍ ഉണ്ടാക്കിയ പായസം കഴിച്ചു . പി.ടി.എ. പ്രസിഡന്റ് മൂത്തമ്പാടന്‍ ശ്രീനിവാസന്‍ മേള ഉത്‌ഘാടനം ചെയ്‌തു . പ്രിന്‍സിപ്പല്‍ ജിനേഷ് എ. കോര്‍ഡിനേറ്റര്‍ മഞ്ജു കെ.എന്‍ , എന്‍ എസ്‌ എസ്‌ വോളന്‍റ്റിയേര്സ് അപര്‍ണ കെ വേണു , ആശ ജോസ് , റിസാന റാഫി എന്നിവര്‍ നേതൃത്വവും നല്‍കി .

Top
Close
Menu Title