News

Category: Flash

ഇരിങ്ങാലക്കുടയില്‍ വാഹനങ്ങള്‍ ഉച്ചവരെ പണി മുടക്കി

14062401ഇരിങ്ങാലക്കുട : മോട്ടോര്‍ വാഹന തൊഴിലാളി സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍  ജൂലൈ 1,2 തിയ്യതികളില്‍ സംഘടിപ്പിക്കുന്ന 48 മണിക്കൂര്‍  ചക്രസ്തംഭന സമരത്തിന്റെ മുന്നോടിയായി ചൊവ്വാഴ്ച രാവിലെ ആര്‍ ടി ഓ ഓഫീസ് മാര്‍ച്ച് നടത്തി.എല്ലാ മോട്ടോര്‍ വാഹന തൊഴിലാളികളും ഉച്ചവരെ സര്‍വ്വീസ് നിര്‍ത്തിവച്ച് പണിമുടക്കില്‍ പങ്കെടുക്കും.അന്യായമായ മോട്ടോര്‍ വാഹന നികുതി പിന്‍വലിക്കുക, ക്ഷേമനിധിയിലെ അപാകതകള്‍ പരിഹരിക്കുക , പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്‌ .

മാപ്രാണം കള്ള് ഷാപ്പ്‌ വീണ്ടും തുറന്നത് വിവാദമായി

14062306മാപ്രാണം: ഒരു വര്‍ഷം മുമ്പ് മാപ്രാണം സെന്ററില്‍ നിന്ന് ഒഴിവാക്കിയ കള്ള് ഷാപ്പ്‌ വീണ്ടും തുറന്ന് പ്രവര്‍ത്തിച്ച് തുടങ്ങിയത് വിവാദമായി. ഞായറാഴ്ച ഉച്ചയോടെ  മാപ്രാണം സെന്ററിനു സമീപം  സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് ഷാപ്പ്‌ ആരംഭിച്ചിരിക്കുന്നത്. നെടുമ്പാളുള്ള കള്ളുഷാപ്പിന്റെ ബോര്‍ഡില്‍ കടലാസുകൊണ്ട് തിരുത്തല്‍ വരുത്തിയാണ് മാപ്രാണത്തെ ഷാപ്പിനു മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചത്. നഗരസഭയിൽ നിന്നും കെട്ടിട നമ്പറും എക്സൈസ് വകുപ്പിന്റെ ലൈസന്‍സും കള്ള് ഷാപ്പിന് നല്കിയിട്ടുണ്ട്. എന്നാല്‍ ഈ കാര്യം കൌണ്‍സിലില്‍ ആലോചിക്കുകയോ .  ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ഈ സാഹചര്യത്തിൽ എത്രയും പെട്ടന്ന് വേണ്ട  നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു.ഷാപ്പ് പ്രവര്‍ത്തിക്കുന്നത് തന്റെ അറിവോടെയല്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ വാഹിത ഇസ്മയില്‍ പറഞ്ഞു. ഷാപ്പിന് നഗരസഭ അനുമതി നല്‍കിയിട്ടില്ലെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ് അറിയിച്ചു. എന്നാല്‍  രാഷ്ട്രിയഭേതമെന്യേ നഗരസഭയിലെ മറ്റു പല കൌണ്‍സിലര്‍മാരും ഷാപ്പ്‌ നടത്തിപ്പിനായി വഴിവിട്ട പല സഹായങ്ങളും ചെയ്യുന്നതായി നാട്ടുകാര്‍  ആരോപിച്ചു.ഒരു നഗരസഭാ കൌണ്‍സിലറുടെ ബന്ധുവാണ് ഷാപ്പ്‌ നടത്തിപ്പുകാരനെന്ന് നാട്ടില്‍ സംസാരമുണ്ട്.  നേരത്തെ  മാപ്രാണത്ത് ഉണ്ടായിരുന്ന കള്ളുഷാപ്പ് പൊളിച്ചുമാറ്റിയശേഷം മാപ്രാണത്തെ വിവിധ സ്ഥലങ്ങളില്‍ ഷാപ്പ് തുടങ്ങാന്‍ നീക്കം നടത്തിയെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

ഇരിങ്ങാലക്കുട പ്രസ്‌ ക്ലബ് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

14062301ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രസ്‌ ക്ലബിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തി വരാറുള്ള നഗരസഭാ പരിധിക്കുള്ളിലെ ഗവണ്‍മെന്‍റ് സ്കൂളിലെ എസ് എസ് എല്‍ സി ,പ്ലസ്‌ ടു പരീക്ഷയ്ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങ് ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.ഗവണ്‍മെന്‍റ് ഗേള്‍സ്‌ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന ചടങ്ങില്‍ പ്രസ്‌ ക്ലബ് പ്രസിഡണ്ട് നവീന്‍ ഭഗീരഥന്‍ അദ്ധ്യക്ഷത വഹിച്ചു. എസ് എസ് എല്‍ സിക്ക് ഉന്നത വിജയം നേടിയ രാഗി എം ഡി ,പ്ലസ്‌ ടു വിന് ഉന്നത വിജയം കരസ്ഥമാക്കിയ വീണ കെ എസ് ,ആന്‍ മരിയ ബാബു,ആതിര പി മോഹന്‍ദാസ്‌ ,അശ്വതി കെ പി ,അലീഷ കെ എ എന്നിവരെയാണ് ആദരിച്ചത് . ഹെഡ്മിസ്ട്രെസ്സ് മോളി കെ വി ,പി ടി എ പ്രസിഡണ്ട് എം ബി രാജു മാസ്റ്റര്‍ ,സ്റ്റാഫ്‌ സെക്രട്ടറി അബ്ദുള്‍ ഹക്ക് , ദേവരാജന്‍ മാസ്റ്റര്‍ ,ഗിരി .ടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി ഷോബി കെ പോള്‍ സ്വാഗതവും പ്രസ്‌ ക്ലബ് ട്രഷറര്‍ വി ആര്‍ സുകുമാരന്‍ നന്ദിയും പറഞ്ഞു.14062302

ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ലവര്‍ സ്കൂള്‍ വാര്‍ഷിക പൊതുയോഗം നടന്നു

14062308ഇരിങ്ങാലക്കുട: ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് ഹൈസ്കൂള്‍ വാര്‍ഷിക  പൊതുയോഗം ദേശിയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് എ വൈ മോഹന്‍ദാസ്‌ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പി ടി ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. സ് എസ് എല്‍ സി പരീക്ഷയ്ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്‌ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ്ണ പതക്കവും, ഒമ്പത് എ പ്ലസ്‌ കരസ്തമാക്കിയവര്‍ക്ക് ട്രോഫിയും  സമ്മാനമായി നല്കി.മതബോധന സന്മാർഗ്ഗ പരീക്ഷയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ രൂപ രാജീവിനെയും ചടങ്ങിൽ ആദരിച്ചു. മേരി വർഗ്ഗീസ് ,ജിന്സോ ജോസ് എന്നിവര് സംസാരിച്ചു .പി ടി എ ഭാരവാഹികളായി -പ്രസിഡണ്ട് ആയി പി ടി ജോര്‍ജ്ജിനെയും വൈസ് പ്രസിഡണ്ട് ആയി പോള്‍ തിരഞ്ഞെടുത്തു.
പ്രധാനാധ്യാപിക ഫ്ലോറന്‍സ് സ്വാഗതവും ലിസി  ജോര്‍ജ്ജ് നന്ദിയും  പറഞ്ഞു.

മത്സ്യകൃഷി ഉദ്ഘാടനം ചെയ്തു

14062204കാറളം: സംസ്ഥാന ഫിഷറീസ് വകുപ്പ് മത്സ്യ സമൃദ്ധി പദ്ധതിയുടെ ഭാഗമായി പാടശേഖരങ്ങളിലെ മത്സ്യ കൃഷി പദ്ധതിക്ക് കാറളം ചെമ്മണ്ട കായല്‍ പറും പാടത്ത് സി.എന്‍ ജയദേവന്‍ എം.പി പാടത്ത് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു. കാറളം പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഓമന അദ്ധ്യക്ഷത വഹിച്ചു. പാടശേഖര സമിതി പ്രസിഡന്റ് വി.എന്‍ ഉണ്ണികൃഷ്ണന്‍, ബ്ളോക്ക് കണ്‍വിനര്‍ പി.ഡി ലിസി പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ വിജയഘോഷ്, ബ്ളോക്കംഗം ഐ.ഡി ഫ്രാന്‍സീസ്, വാര്‍ഡ് മെമ്പര്‍ കെ.എസ് ബൈജു, ബോര്‍ഡ് മെമ്പര്‍മാരായ രാജേഷ്, പി.കെ തങ്കപ്പന്‍, അക്കോകള്‍ച്ചര്‍ കോ-ഓഡിറ്റേര്‍ അനില്‍ മംഗലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ടി.കെ കേശവന്റെ നിര്യാണത്തില്‍ എക്സ് സര്‍വ്വീസസ് ലീഗ് അനുശോചിച്ചു

14062205ഇരിങ്ങാലക്കുട: എക്സ് സര്‍വ്വീസസ് ലീഗ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ സ്ഥാപക
നേതാക്കളില്‍ പ്രമുഖും, ഇരിങ്ങാലക്കുട ബ്ളോക്ക് മുന്‍ പ്രസിഡന്റുമായിരുന്ന ടി.കെ കേശവന്റെ (91) നിര്യാണത്തില്‍ ലീഗ് ഇരിങ്ങാലക്കുട ബ്ളോക്ക് കമ്മിറ്റി അനുശോചിച്ചു. ബ്ളോക്ക് പ്രസിഡന്റ് അഡ്വ. സി.ആര്‍.എസ് മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ. ഗോപാലന്‍ നായര്‍, സെക്രട്ടറി എം.കെ ബാലന്‍, ക്യാപ്റ്റന്‍ വിന്‍സന്റ്, കെ.എസ് ബാലകൃഷ്ണന്‍, തോമസ് വീരാളി, സുലജ വത്സന്‍, വിലാസിനി ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കേരള സ്റ്റേറ്റ് വസ്തു വ്യാപാര തൊഴിലാളി യൂണിയന്റെ പ്രഥമ സംസ്ഥാന സമ്മേളനം സമാപിച്ചു

14062202ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് വസ്തു വ്യാപാര തൊഴിലാളി യൂണിയന്റെ പ്രഥമ സംസ്ഥാന സമ്മേളനം ഞായറാഴ്ച ഇരിങ്ങാലക്കുടയിൽ നടന്നു . സമ്മേളനം സംസ്ഥാന സെക്രട്ടറി എ എന്‍ രാജന്‍ ഉദ്ഘാടനം ചെയ്തു . സംസ്ഥാന പ്രസിഡണ്ട് എ ടി വര്‍ഗ്ഗീസ് ചടങ്ങിന് അദ്ധ്യക്ഷത വഹി ച്ചു . സി പി ഐ തൃശൂര്‍ ജില്ല ആക്ടിങ്ങ് സെക്രട്ടറി കെ കെ വത്സരാജ് സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു . വസ്തു വ്യാപാര മേഖലയെ തൊഴില്‍ മേഖലയായി സര്‍ക്കാര്‍ അംഗീകരിക്കുക,മാന്യമായ സേവന-വേതന വ്യവസ്ഥ നടപ്പാക്കുക, കമ്മിഷന്‍ ശതമാനം വ്യക്തമാക്കുക തനതായ ക്ഷേമ പദ്ധതിയും പെന്‍ഷനും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സംഘടന മുന്നോട്ടു വച്ചു. തുടര്‍ന്ന് നടന്ന ആദരസമ്മേളത്തില്‍ വെച്ച് നാടക നടന്‍ എം.എസ് വേണുജിയെ സിപിഐ മണ്ഡലം സെക്രട്ടറി ടി.കെ സുധീഷ് പൊന്നാട അണിയിച്ച് ആദരിച്ചു. പുതിയ സംസ്ഥാന ഭാരവാഹികളായി എ.ടി വര്‍ഗ്ഗീസ്(പ്രസി), കെ. രാധാകൃഷ്ണന്‍ (സെക്ര) എന്നിവരെ തിരഞ്ഞെടുത്തു. 14062203

കാറളം സര്‍വ്വീസ് സഹകരണ ബാങ്ക് നവീകരിച്ച ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്തു

14062201കാറളം: നവീകരിച്ച കാറളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് കെട്ടിടം സി.എന്‍. ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.എന്‍. ജയദേവന്‍ എം.പി. മുഖ്യാതിഥിയായിരുന്നു . സഹകരണ ഹാള്‍, ലോക്കര്‍ റൂം എന്നിവയുടെ ഉദ്ഘാടനവും വിദ്യാഭ്യാസ അവാര്‍ഡ് സമര്‍പ്പണവും ചടങ്ങില്‍ നടന്നു.

ഡോണ്‍ ബോസ്കോ യൂറോപ്യന്‍ പ്രൈമറി സ്കൂളില്‍ പുതിയ ബ്ബ്ലോക്കുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

14062105വെള്ളാങ്കല്ലുര്‍: ഡോണ്‍ ബോസ്കോ യൂറോപ്യന്‍  പ്രൈമറി  സ്കൂളില്‍ മുന്‍ എം പി മാരായ പി സി  ചാക്കോ ,ഡോ ചാള്‍സ് ഡയസ് എന്നിവരുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ച് പണി തീര്‍ത്ത പുതിയ ബ്ലോക്കുകളുടെ ഉദ്ഘാടന കര്‍മ്മം ഡോ  ഡോ ചാള്‍സ് ഡയസ് മുന്‍ എം പി നിര്‍വഹിച്ചു. വെള്ളാങ്കല്ലുര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആലീസ് തോമസ്‌ അദ്ധ്യക്ഷത വഹിച്ചു.   ഹെഡ്മിസ്ട്രെസ്സ് ഐഡ  ലോപ്പസ് സ്വാഗതവും റവ. ഫാ ജോസ് കുര്യാപ്പിള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. ഉണ്ണികൃഷ്ണന്‍ സി എം ,  വെള്ളാങ്കല്ലുര്‍ ബ്ലോക്ക് പഞ്ചായത്ത് ഡാര്‍ലി ഡേവിഡ്‌ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് വൈദ്യുതി കണക്ഷന്‍ ഉടന്‍ നല്കാന്‍ അവലോകനയോഗത്തില്‍ തിരുമാനം

14062104ഇരിങ്ങാലക്കുട: സമ്പൂര്‍ണ്ണ വൈദ്യുതിവത്കരണ മണ്ഡലമായ ഇരിങ്ങാലക്കുടയില്‍ പുതിയതായി അപേക്ഷിച്ച പാവപ്പെട്ടവര്‍ക്കും ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്കും വൈദ്യുതി അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും  കണക്ഷന്‍ ഉടന്‍ നല്കാനും നിയോജക മണ്ഡല വൈദ്യുതി വകുപ്പ് അവലോകന യോഗത്തില്‍ തിരുമാനമായി. അഡ്വ തോമസ്‌ ഉണ്ണിയാടന്‍ എം എല്‍ എ റസ്റ്റ്‌ ഹൌസില്‍ വിളിച്ച് ചേര്‍ത്ത   വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എക്സിക്യുട്ടിവ് എഞ്ചിനീയര്‍ സി വി രവി,നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ,ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്  ടി ജി ശങ്കരനാരായണന്‍ ,ആന്റോ പെരുമ്പിള്ളി ,പഞ്ചായത്ത് പ്രസിഡണ്ട്മാരായ അയ്യപ്പന്‍ അങ്കാരത്ത്,എം ബി രാഘവന്‍ മാസ്റ്റര്‍, ഷീജ പവിത്രന്‍ ,സി എം ഉണ്ണികൃഷ്ണന്‍തുടങ്ങിയവര്‍ പങ്കെടുത്തു. നിയോജകമണ്ഡലത്തിലെ  റോഡ്‌ വികസനം നടക്കാനിരിക്കെ റോഡിലെ പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാനും യോഗത്തില്‍ തിരുമാനമായി.

തുമ്പൂര്‍ ബാങ്ക് പ്രസിഡന്റിന്റെ അവകാശവാദങ്ങള്‍ പച്ചക്കള്ളം. ഓപ്പറേഷന്‍ കുബേര നടപടി സ്വീകരിക്കണം

14062101തുമ്പൂര്‍  :നിയമാനുസൃതമുള്ള കാര്‍ഷിക  വായ്പ നല്കാതെ ജനങ്ങളെ ചൂഷണം ചെയ്തു ലാഭം ഉണ്ടാക്കുന്ന തുമ്പൂര്‍ സഹകരണ ബാങ്കിനെതിരെ  ഓപ്പറേഷന്‍ കുബേര നടപടി സ്വീകരിക്കണമെന്ന് സഹകരണ സംരക്ഷണ മുന്നണി ഭാരവാഹികള്‍  പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.യു ഡി എഫ് സര്‍ക്കാര്‍ ഭരണത്തിലിരിക്കുമ്പോള്‍ തന്നെ ബാങ്കിന്റെ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടും ബാങ്കിന്റെ ഭരണം യു ഡി എഫിനായതിനാല്‍ യാതൊരുവിധ നടപടിയും സ്വീകരിക്കാതിരിക്കുകയുമാണ്. കുബേര നടപടി നടപ്പാക്കുന്നതില്‍ രാഷ്ട്രിയ ഇടപെടല്‍ അനുവദിക്കില്ലെന്ന് അവകാശപ്പെടുന്ന ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയും സഹകരണ നിയമം നടപ്പാക്കണമെന്നും സഹകരണ സംരക്ഷണ  മുന്നണി ആവശ്യപ്പെട്ടു. പത്ര സമ്മേളനത്തിൽ ടി എസ് സജീവന്‍ മാസ്റ്റര്‍ ,കെ എ ഗോപി ,സിദ്ദിക്ക് പത്താഴപ്പുരയ്ക്കല്‍   എന്നിവര്‍ പങ്കെടുത്തു.

പ്രതികാത്മക ബ്രസീല്‍ Vs അര്‍ജന്റിന ഫുട്ബോള്‍ പ്രദര്‍ശന മത്സരം

14062005ഇരിങ്ങാലക്കുട: എസ് എന്‍ ഹയര്‍  സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ പ്രതികാത്മക ബ്രസീല്‍ , അര്‍ജന്റിന ഫുട്ബോള്‍ സംഘടിപ്പിച്ചു.  പി ടി എ പ്രസിഡണ്ട്  വേണു തോട്ടുങ്കല്‍ പ്രദര്‍ശന മര്ത്സരത്ത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. രണ്ടിനെതിരെ 3 ഗോള്‍ നേടി അര്‍ജന്റിന വിജയികളായി. തൃശൂര്‍ പോലിസ് എ ആര്‍ ക്യാമ്പ് സിവില്‍ പോലിസ്  ഒഫീസര്‍ തുളസിദാസ് മത്സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. ഷാജി മാസ്റ്റര്‍ ,മായ ടീച്ചര്‍ തുടങ്ങിയവര്‍ മത്സരത്തിന് നേതൃത്വം നല്കി.

പി എന്‍ പണിക്കര്‍ അനുസ്മരണം നടത്തി

14062004ഇരിങ്ങാലക്കുട: മഹാത്മാഗാന്ധി റീഡിങ്ങ് റൂം ആന്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വായനാവാരം ആചരിക്കുന്നു. വാരാചരണത്തോടനുബന്ധിച്ച് വെള്ളിയാഴ്ച ലൈബ്രറി ഹാളില്‍ നടന്ന പി എന്‍ പണിക്കര്‍ അനുസ്മരണം ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്
ഉദ്ഘാടനം ചെയ്തു. പ്രൊഫ.ജയറാം ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. താലൂക് ലൈബ്രറി കൌണ്‍സില്‍ പ്രസിഡണ്ട് ഐ ബാലഗോപാല്‍ പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ കെ ജി അജയകുമാര്‍ ,കൌണ്‍സിലര്‍ സോണിയ ഗിരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.

ഷാജിന്‍ നടുമുറിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

14062003ഇരിങ്ങാലക്കുട: എസ് എന്‍ ഡി പി യോഗത്തിന്റെ അസി. സെക്രട്ടറി ഷാജിന്‍ നടുമുറിയുടെ ആകസ്മിക നിര്യാണത്തില്‍ മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ അനുശോചന സമ്മേളനം നടത്തി. ഇരിങ്ങാലക്കുട എസ് എന്‍ ക്ലബ് ഹാളില്‍ നടന്ന യോഗത്തിന് യൂണിയന്‍ പ്രസിഡണ്ട് സന്തോഷ്‌ ചെറാകുളം അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി പി കെ പ്രസന്നന്‍ സ്വാഗതം പറഞ്ഞു. യോഗം കൌണ്‍സിലര്‍ കെ കെ ബിനു ,എച്ച് ഡി പി സമാജം പ്രസിഡണ്ട്കെ കെ ഭരതന്‍ ,എസ് എന്‍ ക്ലബ് സെക്രട്ടറി എം വി ഗംഗാതരന്‍ ,യൂണിയന്‍ വൈസ് പ്രസിഡണ്ട് എം കെ സുബ്രഹ്മണ്യന്‍ ,യൂത്ത് മൂവ്മെന്റ് പ്രസിഡണ്ട് എന്‍ ബി ബിജോയ്‌ ,കെ കെ ചന്ദ്രന്‍ ,വി ആര്‍ സുകുമാരന്‍ ,യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി ചെയര്‍മാന്‍ സജി കുമാര്‍ കല്ലട , എസ് എന്‍ ബി എസ് സമാജം പ്രസിഡണ്ട് പ്രവി കുമാര്‍ സി ഡി , മേഖലാ നേതാക്കളായ എം കെ വിശ്വംഭരന്‍ ,സി വി സുരേന്ദ്രന്‍ ,ലോഹ്യ പനിക്കംപറമ്പി ല്‍ ,യൂണിയന്‍ കൌണ്‍സിലര്‍ രവി ആലുക്കത്തറ , ഷിജില്‍ തവരംകാട്ടില്‍ ,നന്ദ സുഗതന്‍ ,ഡോ ജനാര്‍ദ്ദനന്‍ ,കെ കെ കൃഷ്ണാനന്ദ ബാബു, എം കെ അശോകൻ ,സുലഭ മനോജ്‌ ,മാലിനി പ്രേംകുമാര്‍, കെ ആര്‍ നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.അദ്ദേഹത്തിന്റെ നിര്യാണം ശ്രീനാരായണ സമൂഹത്തിനു തീരാനഷ്ടമാണെന്ന് സമ്മേളനം വിലയിരുത്തുകയുണ്ടായി .

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തുമ്പൂര്‍ ബാങ്ക് ഭരണസമിതി

14062002ഇരിങ്ങാലക്കുട: കര്‍ഷകര്‍ക്ക്  ഉപകാരപ്രദമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന  തുമ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെതിരെ കുബേര കേസ് എടുക്കണമെന്ന ഇടതുപക്ഷത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന്  തുമ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജോണി കാച്ചപ്പിള്ളി പത്ര സമ്മേളനത്തില്‍ പറഞ്ഞു.ഇടതുപക്ഷ ഭരണത്തിനു കീഴില്‍ നഷ്ടത്തിലായിരുന്ന ബാങ്കിനെ ലാഭാത്തിലാക്കിയത് ഈ ഭരണ സമിതിയാണെന്നും തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ആരോപനങ്ങളായി വരുന്നത് രാഷ്ട്രിയ ഉദ്ദേശങ്ങളോടെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  തുമ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് ജൂണ്‍ 22 ഞായറാഴ്ച രാവിലെ 9 മണി മുതല്‍  ഉച്ചതിരിഞ്ഞ് 3 മണി വരെ വേളൂക്കര  പഞ്ചായത്ത് ഓഫിസിന് സമീപമുള്ള തോംസണ്‍ ഓയില്‍ കമ്പനി പരിസരത്ത് വച്ച് നടക്കും.

Top
Menu Title