News

Category: Flash

കനത്ത കാറ്റില്‍ തെങ്ങ് വീണു

14061807ഇരിങ്ങാലക്കുട: ബുധനാഴ്ച നാലരയോടുകൂടി ഇരിങ്ങാലക്കുടയില്‍ മഴയുടെ അകമ്പടിയോടുകൂടി വീശിയടിച്ച കനത്ത കാറ്റില്‍  ഠാണാവ് മറീന ആശുപത്രിക്ക് സമീപം റയില്‍വേ സ്റ്റേഷൻ റോഡിനു   എതിർവശത്തുള്ള മതിലിലേക്ക് തെങ്ങ് ഒടിഞ്ഞു വീണു. നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.

വല്ലക്കുന്നില്‍ വീണ്ടും അപകടം

14061806വല്ലക്കുന്ന് : വല്ലക്കുന്നില്‍ പാരടിച്ചിറ ഇറക്കത്തില്‍ നിയന്ത്രണം വിട്ട  ടിപ്പര്‍ ലോറി  മതിലും  പോസ്റ്റും തകര്‍ത്തു.ബുധനാഴ്ച രാവിലെ ആറരക്കായിരുന്നു അപകടം .വല്ലക്കുന്ന് ഇറക്കത്തുള്ള സര്‍വ്വീസ് സ്റ്റേഷന് മുമ്പില്‍ അമിത വേഗതയില്‍ വന്ന ലോറി നിയന്ത്രണം വിടുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല . അപകട മേഖലയായ വല്ലക്കുന്നില്‍ കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ നടക്കുന്ന മൂന്നാമത്തെ അപകടമാണിത്.

കരുപ്പടന്ന ഗവ .ഹൈസ്കൂളില്‍ സമ്പൂര്‍ണ്ണ അദാലത്ത് നടന്നു

14061803കരുപ്പടന്ന : ജില്ലയിലെ പ്രശ്നപരിഹാര നിര്‍വ്വഹണം കരുപ്പടന്ന ഗവ .ഹൈസ്കൂളില്‍ നടന്നു. കൊടുങ്ങല്ലൂര്‍ വിദ്യാഭ്യാസ ഉപജില്ല ഒഫീസര്‍  ഗീതാലക്ഷ്മി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എച്ച് എം ഇന്‍ചാര്‍ജ് ദിവാകരന്‍ എം വി അദ്ധ്യക്ഷത വഹിച്ചു.എഴുപതോളം സ്കൂളുകളില്‍ നിന്ന് എത്തിയ അദ്ധ്യാപകരുടെ സഹായത്താല്‍ അവരവരുടെ സ്കൂളിലെ കുട്ടികളുടെ വിവരങ്ങള്‍ സമ്പൂര്‍ണ്ണ സോഫ്റ്റ്‌വെയര്‍ വഴി  ഓണ്‍ലൈന്‍ ചെയ്ത വിവരങ്ങളിലെ  പ്രശ്നങ്ങളും പരിഹാരങ്ങളും ഐ ടി സ്കൂള്‍ മാസ്റ്റര്‍  ട്രെയിനര്‍മാരുടെ  സഹായത്താൽ പരിഹരിച്ചു. അനില്‍ കുമാര്‍ ,ശശിധരന്‍ ,രാധാകൃഷ്ണന്‍, വാസുദേവന്‍ , രാജീവ്,രവി കുമാര്‍ ,ജോബ്സണ്‍,അബ്രഹാം ,അഷറഫ് എന്നിവര്‍ നേതൃത്വം നല്കി.

വായനാദിനം ആചരിക്കുന്നു

13061802എടക്കുളം : എസ് എന്‍  ജി എസ് എസ് എടക്കുളം സ്കൂളില്‍  വായനാദിനം ആചരിക്കുന്നു.ജൂണ്‍ 19 മുതല്‍ 25 വരെ ആചരിക്കുന്ന വായനാവാരത്തിന്റെ ഉദ്ഘാടനം സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവ് കെ മായ ടീച്ചര്‍ നിര്‍വഹിക്കും  .സ്കൂളില്‍ നടക്കുന്ന ചടങ്ങിന്  പി കെ സുജിത്ത് അദ്ധ്യക്ഷത വഹിക്കും.പി ടി എ കമ്മിറ്റി ഭാരവാഹികളും പൂര്‍വ്വ
വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.

48 മണിക്കൂര്‍ ചക്രസ്തംഭന സമരം: പ്രചാരണ വാഹനജാഥയ്ക്ക് സ്വീകരണം

14061805ഇരിങ്ങാലക്കുട: മോട്ടോര്‍ വാഹന തൊഴിലാളി സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍  ജൂലൈ 1,2 തിയ്യതികളില്‍ സംഘടിപ്പിക്കുന്ന 48 മണിക്കൂര്‍  ചക്രസ്തംഭന സമരത്തിന്റെ പ്രചരണാര്‍ത്ഥം ഇരിങ്ങാലക്കുടയിലെത്തിയ ജില്ല സമര പ്രചരണ വാഹനജാഥയ്ക്ക് ബസ്‌ സ്റാന്‍ന്റ്  പരിസരത്ത് സ്വീകരണം നല്കി. അന്യായമായ മോട്ടോര്‍ വാഹന നികുതി പിന്‍വലിക്കുക, ക്ഷേമനിധിയിലെ അപാകതകള്‍ പരിഹരിക്കുക , പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്‌. ഇതിന് മുന്നോടിയായി  ജൂണ്‍ 24 ന് ആര്‍ ടി ഓ ഓഫീസ് മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട് ,കൂടാതെ ഉച്ചവരെ സര്‍വ്വീസ് നിര്‍ത്തിവച്ച് എല്ലാ മോട്ടോര്‍ വാഹന തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും.ജാത ക്യാപ്റ്റന്‍ ഹരിദാസ് ,സി ഐ ടി യു ,ഐ എന്‍ ടി യു സി ,ബി എം എസ് ,എ ഐ ടി യു സി  നേതാക്കള്‍ ചേര്‍ന്നാണ് ജാഥയ്ക്ക്  സ്വീകരണം നല്കിയത്.

വിലകൂടിയ പ്രാവുകളെ മോഷ്ടിക്കുന്ന യുവാവ് അറസ്റ്റില്‍

14061804ഇരിങ്ങാലക്കുട: വിവിധ ഇടങ്ങളില്‍ നിന്നായി ലക്ഷങ്ങള്‍ വിലവരുന്ന ആഡംബരപ്രാവുകളെ മോഷ്ടിച്ച യുവാവിനെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. എസ് എന്‍ പുരം കണിയത്ത് വീട്ടില്‍ ജോസഫ് ഗ്രിഗറി (28)നെയാണ്
ഇരിങ്ങാലക്കുട എസ് ഐ. പി ആര്‍ ജിജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പൗട്ടര്‍ ,ഹിപ്പി, ജാക്ക് ഹോര്‍മിന്‍ തുടങ്ങിയ വിലകൂടിയ പ്രാവുകളെയാണ് ഇയാള്‍ മോഷ്ടിച്ചത്. പട്ടേപ്പാടം അന്‍വറിന്റെ വീട്ടില്‍നിന്ന് 4 പ്രാവ് ,പുത്തൻചിറ പറക്കാപ്പിള്ളി സലിം,മങ്കിടി മന്‍സൂര്‍ ,കണ്ണിക്കുളങ്ങര മുബീന ,എന്നിവരുടെ വീട്ടില്‍ നിന്നും രണ്ടു പ്രാവുകളെ വീതനാണ് ഇയാള്‍ മോഷ്ടിച്ചത്. പ്രാവുകളെ വളര്‍ത്തുന്നതില്‍ കമ്പമുള്ള ഗ്രിഗറി തന്റെ 2 പ്രാവുകള്‍ ചത്തു പോയപ്പോള്‍ അതിനു പകരം വളര്ത്താനാണ് പ്രാവ് മോഷണം ആരംഭിച്ചത്.

കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഞാറ്റുവേല ചന്ത സംഘടിപ്പിക്കുന്നു

14061802കരുവന്നൂര്‍: തിരുവാതിര ഞാറ്റുവേല കാര്‍ഷിക സമൃദ്ധമാക്കാന്‍ കരുവന്നൂര്‍  സര്‍വ്വീസ് സഹകരണ ബാങ്ക് ഞാറ്റുവേല ചന്ത സംഘടിപ്പിക്കുന്നു. കരുവന്നൂര്‍ ഹെഡ് ഓഫീസ് പരിസരത്ത് സംഘടിപ്പിക്കുന്ന പരിപാടി പുതുക്കാട് എം എല്‍ എ പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്  ടി ജി ശങ്കരനാരായണന്‍ അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക്  സൗജന്യ പച്ചക്കറി തൈകളുടെ വിതരണം ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍ സി കൃഷ്ണകുമാറും തിരഞ്ഞെടുത്ത കര്‍ഷകര്‍ക്കുള്ള സൗജന്യ വലം വിതരണം നഗരസഭാ വൈസ് ചെയര്‍മാന്‍ ആന്റോ പെരുമ്പിള്ളിയും നിര്‍വഹിക്കും. “മീറ്റ്‌ പ്രൊഡക്ട്സ് ഓഫ് ഇന്ത്യ” – മാസോത്പ്പന്നങ്ങളുടെ സ്റ്റാള്‍ ബാങ്ക് മുന്‍  പ്രസിഡണ്ട് സി കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പുഷ്പ-ഫലസസ്യങ്ങള്‍ ,ഔഷധ സസ്യങ്ങള്‍ , മുട്ടകോഴികള്‍ ശാസ്ത്രീയമായി നിര്‍മ്മിച്ച കോഴിക്കൂട് ,കാര്‍ഷിക  ഉപകരണങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വില്പനയും ഞാറ്റുവേല ചന്തയിലുണ്ടാകും. ജൂണ്‍ 21 ശനിയാഴ്ച 3 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കൌണ്‍സിലര്‍ വി കെ സരള,മുന്‍  പ്രസിഡണ്ട്മാരായ എം വി ജസ്റിന്‍ ,എ സി ഷണ്‍മുഖന്‍ മാസ്റ്റര്‍ ,   മുന്‍  പ്രസിഡണ്ട്എം ബി രാജു മാസ്റ്റര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കും. പൊറത്തിശ്ശേരി കൃഷി ഒഫീസർ എം മുരളിധരമേനോന്‍ നയിക്കുന്ന ശാസ്ത്രിയ കൃഷി രീതികളെ കുറിച്ചും  വിള  സംരക്ഷണത്തെ കുറിച്ചുമുള്ള ഡോക്യുമെന്ററി    പ്രദര്‍ശനവും അവതരണവും  ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച്  സംഘടിപ്പിച്ചിട്ടുണ്ട്.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാര്‍ഷിക സമ്മേളനം ആഘോഷിച്ചു

14061801വെള്ളാങ്കല്ലുര്‍:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാക്കളായ  സി  എം  ജോര്‍ജിന്റെയും  എം വി ജോണിന്റെയും ഓര്‍മ ദിനത്തില്‍ കാരുണ്യ സ്മൃതി എന്ന പേരില്‍  ജില്ലയില്‍ മൂന്നു കോടി രൂപയുടെ  ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ജില്ല പ്രസിഡണ്ട്  കെ വി അബ്ദുൽ ഹമീദ് പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളാങ്കല്ലുര്‍ യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  യൂനിറ്റ് പ്രസിഡണ്ട് വി വി സോമന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ എന്‍ന്റോമെന്റ്  വിതരണവും  ,നിയോജകമണ്ഡലം  കണ്‍ വീനര്‍ കെ ഐ നജാഹ്  സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.  ജോസ് മാളിയേക്കല്‍ ,കെ ജെ ജോണ്‍ , പി പി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി  വി വി സോമന്‍ (പ്രസിഡണ്ട്) , എം കെ സണ്ണി (സെക്രട്ടറി)ജോര്‍ജ്ജ് പാറയില്‍ (ട്രഷറര്‍)  , ജോന്സണ്‍  ജോസഫ്  (ജോയിന്റ്  സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

ഇരിങ്ങാലക്കുടയില്‍ ആര്‍ ഡി ഓ ഓഫീസ് ആരംഭിക്കണം: അഡ്വ തോമസ്‌ ഉണ്ണിയാടന്‍ എം എല്‍ എ

13092005ഇരിങ്ങാലക്കുട: ആര്‍ ഡി ഓ ഓഫീസ്  ഇരിങ്ങാലക്കുടയില്‍
ആരംഭിക്കണമെന്ന് അഡ്വ തോമസ്‌ ഉണ്ണിയാടന്‍ എം എല്‍ എ നിയമസഭയില്‍
സബ്മിഷന്‍ അവതരിപ്പിച്ചു. ജനസംഖ്യയിലും ഭൂവിസ്തൃതിയിലും മുമ്പില്‍ നില്ക്കുന്ന ജില്ലകളില്‍  ഒന്നായ തൃശൂര്‍  ജില്ലയെ അപേക്ഷിച്ച് ജനസംഖ്യയിലും ഭൂവിസ്തൃതിയിലും കുറവായ പല ജില്ലകളിലും ഒന്നിലധികം റവന്യു ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്ന കാര്യം  എം എല്‍ എ സബ്മിഷനില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് പുതിയ റവന്യു ഡിവിഷനുകളുടെ രൂപികരണം വളരെ അനിവാര്യമാണെന്ന് സംസ്ഥാന റവന്യു മന്ത്രി അടൂര്‍ പ്രകാശ്    ഉണ്ണിയാടന്റെ സബ്മിഷന് മറുപടിയായി നിയമസഭയെ അറിയിച്ചു.

യൂറോപ്പിന്റെ നാടകവേദിയില്‍ മിഴാവിന്റെ നാദം അവതരിപ്പിക്കാന്‍ സംഘം പുറപ്പെട്ടു

14061723ഇരിങ്ങാലക്കുട: കൂത്തിന്റെയും കൂടിയാട്ടത്തിന്റെയും പശ്ചാത്തലവാദ്യമായ മിഴാവിന്റെ നാദം യൂറോപ്പിന്റെ നാടകവേദിയില്‍ മുഴങ്ങുന്നു. പ്രശസ്ത നാടകസംവിധായകന്‍ റോയസ്റ്റന്‍ ആബേന്‍ ഒരുക്കിയ ‘ദി കിച്ചണ്‍’ എന്ന നാടകത്തിന്റെ ഭാഗമായാണ് ചരിത്രത്തിലാദ്യമായി ഇരിങ്ങാലക്കുട അമ്മന്നൂര്‍ ഗുരുകുലത്തിലെ കലാകാരന്മാരടക്കം പന്ത്രണ്ട് മിഴാവ് കലാകാരന്മാര്‍ ഒരുമിച്ച് വിദേശത്ത് ഒരു അവതരണത്തില്‍ പങ്കെടുക്കുന്നത്. ഫ്രാന്‍സ്, ഹോളണ്ട് എന്നിവിടങ്ങളില്‍ നടക്കുന്ന ഫെസ്റ്റിവലുകളിലാണ് ദി കിച്ചണ്‍ അരങ്ങേറുന്നത്.ജൂണ്‍ 20, 21 തീയതികളില്‍ ഫ്രാന്‍സിലും 24, 25 തീയതികളില്‍ 14061724ഹോളണ്ടിലുമാണ് നാടകം അരങ്ങേറുക . കലാമണ്ഡലം രാജീവ്, കലാമണ്ഡലം എ.എന്‍. ഹരിഹരന്‍, കലാമണ്ഡലം കെ.പി. നാരായണന്‍ നമ്പ്യാര്‍, കലാമണ്ഡലം ധനരാജന്‍, കലാമണ്ഡലം രതീഷ് ദാസ്, കലാമണ്ഡലം രവികുമാര്‍, കലാമണ്ഡലം സജിത്ത് വിജയന്‍, കലാമണ്ഡലം വിനീഷ്, കലാമണ്ഡലം ജയരാജ്, കലാമണ്ഡലം വിനീത്, കലാമണ്ഡലം മണികണ്ഠന്‍, കലാമണ്ഡലം സജികുമാര്‍ എന്നിവരാണ് മിഴാവ് വാദനത്തിനായി യൂറോപ്പിലേക്ക് പോകുന്നത്.  സംഘം ഇന്ന്  കൊച്ചിയില്‍നിന്ന് പുറപ്പെട്ടു.

നഗരസഭ മിനിട്സില്‍ കൃത്രിമത്തിന് സാദ്ധ്യതയെന്ന് കൌണ്‍സിലര്‍മാര്‍

14061722ഇരിങ്ങാലക്കുട: നഗരസഭ കൌണ്‍സില്‍ മിനിട്സില്‍ ഭാവിയില്‍ കൃത്രിമം കാണിക്കാന്‍ പറ്റുന്ന തരത്തില്‍ ഗ്യാപ് ഇട്ട് എഴുതുന്നു എന്ന് കൌണ്‍സില്‍ അംഗങ്ങള്‍ക്ക് പരാതി. ഇന്ന് ചേര്‍ന്ന കൌണ്‍സിലില്‍ നഗരസഭാ കൌണ്‍സില്‍ അംഗങ്ങള്‍ക്ക് ലഭിക്കുന്ന മിനിട്സിന്റെ കോപ്പിയില്‍ സംശയം സാധൂകരിക്കുന്ന രീതിയിലാണ് എഴുതിയിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ നഗരസഭയില്‍ എടുക്കാത്ത പല തീരുമാനങ്ങളും മിനിട്സില്‍ പിന്നിട് എഴുതി ചേര്‍ത്തത് വന്‍ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. ചൊവ്വാഴ്ച ചേര്‍ന്ന കൌണ്‍സിലില്‍ ബി ജെ പി കൌണ്‍സിലര്‍ സന്തോഷ്‌ ബോബനാണ് ര്ചെയര്‍പേഴ്സറെ മുമ്പില്‍ ഈ വിഷയം ചൂണ്ടിക്കാണിച്ചത്. ഈ കാര്യത്തിൽ നഗരസഭാ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് പറഞ്ഞു.

നഗരസഭയില്‍ “she” തര്‍ക്കം : ചെയര്‍പേഴ്സനും മുന്‍ ചെയര്‍പേഴ്സനും നേര്‍ക്കുനേര്‍

14061721ഇരിങ്ങാലക്കുട: മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ബെന്‍സി ഡേവിഡിന്റെ കാലഘട്ടത്തില്‍ പണിയാരംഭിച്ച നഗരസഭാ ബസ്‌ സ്റ്റാന്‍ഡിലെ ഷീ ഇ-ടോയിലറ്റ് പണി പൂര്‍ത്തികരിച്ച് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കാത്തതിനെ ചൊല്ലി മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ബെന്‍സി ഡേവിഡും ഇപ്പോഴത്തെ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയിയും തമ്മില്‍ കൌണ്‍സില്‍ യോഗത്തില്‍ വാക്ക് തര്‍ക്കം. പണി പൂര്‍ത്തിയാവാത്തതാണ് ഉദ്ഘാടനം വൈകുന്നുവെന്ന മേരിക്കുട്ടിയുടെ പരാമര്‍ശമാണ് ബെന്‍സി ഡേവിഡിനെ ചൊടിപ്പിച്ചത്. പണികളെല്ലാം പൂര്‍ത്തിയായെന്നും,മറ്റുള്ളവരുടെ അധ്വാനത്തിന്റെ ഫലം കവര്‍ന്നെടുക്കാനുംമന്ത്രിമാരെ കൊണ്ടുവന്ന് ഉദ്ഘാടനം
കഴിപ്പിക്കാനുമാണ് പദ്ധതി വൈകിപ്പിക്കുന്നത് എന്നും അവര്‍ പറഞ്ഞു. അതുമാത്രമല്ല സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ് ‘ഷീ ടോയിലറ്റ്’ എന്നും ഇതിനു മന്ത്രിമാരെ കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും ‘ കൌണ്‍സില്‍ യോഗത്തില്‍ പറഞ്ഞത് ഭരണകക്ഷിയിലെ ഭിന്നിപ്പും പിടലപ്പിണക്കവും പുറത്തറിയിക്കുക കൂടെ ചെയ്തു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി തിരുമാനങ്ങള്‍ക്ക് വിരുദ്ധമായി കൌണ്‍സില്‍ അംഗങ്ങള്‍ പെരുമാറുന്ന പ്രവണത ശരിയല്ലെന്നും കൌണ്‍സിലിന് ശേഷം കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും വൈസ് ചെയര്‍മാനുമായ ആന്റോ പെരുമ്പിള്ളി മാധ്യമങ്ങളോട് പറഞ്ഞു.

ചങ്ങമ്പുഴയുടെ ചരമ വാര്‍ഷികം ആചരിച്ചു

downloadഇരിങ്ങാലക്കുട: മലയാള കവിതാശാഖയില്‍ പുതിയ പ്രസ്ഥാനങ്ങള്‍ക്ക്‌ തുടക്കം കുറിച്ച ആദ്യത്തെ ജനകീയ കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പതിനെട്ടാം ചരമ വാര്‍ഷികം ശക്തി സാംസ്കാരികവേദി വിവിധ പരിപാടികളോടെ ആചരിച്ചു . പ്രസിഡണ്ട് ഉണ്ണികൃഷണന്‍ കിഴുത്താനി അദ്ധ്യക്ഷത വഹിച്ചു. പ്രൊ .കെ ജെ ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. ബാബുരാജ് പൊറത്തിശ്ശേരി, പി മുരളികൃഷ്ണന്‍ ,എം കെ മോഹനന്‍ പി എന്‍ നൗഷാദ്  തുടങ്ങിയവര്‍ സംസാരിച്ചു.

സ്വകാര്യ വ്യക്തി ബൈപ്പാസ് റോഡിലെ കലിങ്ക് മൂടി: വെള്ളക്കെട്ട് രൂക്ഷം

14061602ഇരിങ്ങാലക്കുട:ബൈപ്പാസ് റോഡിലെ മൂന്നാം ഘട്ടം ആരംഭിക്കുന്നിടത്ത് സ്വകാര്യ വ്യക്തി റോഡിലെ കലിങ്ക് മണ്ണിട്ട് മൂടിയതുമൂലം വെള്ളക്കെട്ട് രൂപപ്പെട്ടു.നിലവിലെ എം എല്‍ എ റോഡ്‌ ബൈപ്പാസ് മൂന്നാം ഘട്ടം കടന്നുപോകുന്നിടത്തെ ട്രാന്‍സ്ഫോമറിനോട് സമീപമുള്ള വര്‍ഷങ്ങള്‍ പഴക്കമുള്ള കലിങ്കാണ് ഇയാള്‍ മൂടിയത്. റോഡിന്റെ കിഴക്ക് വസഥ് നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് വെള്ളം ഒഴുകിയിരുന്നത്‌ ഇതുവഴിയാണ്. ബൈപ്പാസ് റോഡ്‌ മൂന്നാം ഘട്ടം ആരംഭിക്കുന്നതിനടുത്തെ പുതിയ കലുങ്കിന്റെ ഒരു വശവും ഇയാള്‍ മൂടിയിട്ടുണ്ട്. നഗ്നമായ ഈ നിയമലംഘനങ്ങള്‍ പകല്‍ വെളിച്ചത്തില്‍ നടത്തിയിട്ട് പോലും നഗരസഭാ അധികൃതര്‍ നിസംഗത പാളിക്കുന്നതുകൊണ്ടാണ് വെള്ളക്കെട്ട് ഇവിടെ രൂക്ഷമായത് എന്ന് സമീപവാസികള്‍ പറയുന്നു. ചില റിയൽ എസ്റ്റേറ്റ് മാഫിയകൾ ഈ നീക്കത്തിന് പുറകിലുണ്ടെന്ന് സംശയിക്കുന്നു.

ചെറുമുക്ക്‌ ക്ഷേത്രത്തിനു മുന്നിലെ റോഡ്‌ മഴയില്‍ തകര്‍ന്നു

14061720ഇരിങ്ങാലക്കുട ; ചെറുമുക്ക്‌ ക്ഷേത്രത്തിനു മുന്നിലെ റോഡ്‌ മഴയില്‍ തകര്‍ന്നു . ടൌണ്‍ ഹാള്‍, കൂടല്‍മാണിക്യം റോഡ്‌ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന വഴികള്‍ സംഗമിക്കുന്ന ഗായത്രി ഹോളിനു മുന്‍ വശത്താണ് റോഡ്‌ പൂര്‍ണമായി തകർന്നിരിക്കുന്നത്. റോഡ്‌ ചെളിക്കുളമായത്   ഭക്തജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. പരാതികള്‍ ഉയര്‍ന്നിട്ടും നടപടിയെടുക്കാത്ത നഗരസഭാ നിലപാടിനെതിരെ റോഡില്‍ വാഴനട്ട് പ്രതിഷേധിക്കുകയാണ് നാട്ടുകാര്‍.

Top
Close
Menu Title