News

Category: Politics

സി.പി.ഐ.എം. ആളൂര്‍ നോര്‍ത്ത് ലോക്കല്‍ ‍കമ്മിറ്റി- ചരിത്ര രചന സമിതിയെ തിരഞ്ഞെടുത്തു

ആളൂര്‍: സി.പി.ഐ.എം.ആളൂര്‍ നോര്‍ത്ത് ലോക്കല്‍ ‍കമ്മിറ്റിയുടെ കേരള പാര്‍ട്ടി ചരിത്ര രചന സമിതിയെ തിരഞ്ഞെടുത്തു. 32 അംഗ കമ്മിറ്റിയുടെ കണ്‍വീനര്‍ ആയി പി.കെ.രവി വല്ലക്കുന്നിനെയും,ചെയര്‍മാനായി എ.ടി.ഉണ്ണികൃഷ്ണനെയും തിരഞ്ഞെടുത്തു.മേയ് 10 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ കമ്മിറ്റി വിവര ശേഖരണം നടത്തും.അതിനുമുന്‍പ്‌ താഴെത്തട്ടില്‍ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കും.ആളൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ആര്‍.ജോജോ പാര്‍ട്ടി മെഷിനറിയുടെ നേതൃത്വം വഹിക്കും.

ശ്രീ കൂടല്‍മാണിക്യം ഉത്സവം ദീപകാഴ്ച്ച 2017 ഓഫീസ് തുറന്നു

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച്  ഠാണാ മുതല്‍ ക്ഷേത്രം വരെ വീഥികള്‍ ആധുനികരീതിയിലുള്ള പിക്‌സല്‍ എല്‍ഇഡി ദീപങ്ങളെ കൊണ്ട് അലങ്കരിച്ച് ദീപകാഴ്ചയൊരുക്കുന്നു. ദീപകാഴ്ച 2017 എന്ന പേരിലാണ് പരിപാടി നടക്കുന്നത്.  കൂടാതെ ദീപാലങ്കാരത്തോടെയുള്ള ബഹുനില പന്തല്‍, കടകളും കെട്ടിടങ്ങളും അലങ്കരിക്കല്‍ തുടങ്ങിയവയും ഇത്തവണത്തെ പ്രത്യേകതയാണ്. ദീപകാഴ്ച 2017ന്റെ ഓഫീസ് ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യാ ഷിജു നിര്‍വഹിച്ചു. ആല്‍ത്തറയ്ക്ക് സമീപം അമ്പിളി ജ്വല്ലറിക്കു മുകളിലാണ്  ഓഫീസ് പ്രവര്‍ത്തിക്കുന്നത്. യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ റോളി ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീകൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പനമ്പിള്ളി രാഘവമേനോന്‍, സംഘാടകസമിതി ചീഫ് കോഡിനേറ്റര്‍ കൃപേഷ് ചെമ്മണ്ട, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സന്തോഷ് ചെറാക്കുളം, ഡോ.ഇ.പി. ജനാര്‍ദ്ദനന്‍, കൃഷ്ണകുമാര്‍ വല്ലൂപറമ്പില്‍, കല്ലിങ്ങപ്പുറം ചന്ദ്രന്‍, എം.കെ.സുബ്രഹ്മണ്യന്‍, കൗണ്‍സിലര്‍ മാരായ സോണിയ ഗിരി, അമ്പിളിജയന്‍, സന്തോഷ് ബോബന്‍, സരസ്വതി ദിവാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുടയിലെ പൗരപ്രമുഖരും ബിസിനസ്, പ്രവാസി പ്രമുഖരും, പൊതുജനങ്ങളും ഒത്തുചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നുള്ളത് എന്‍റെ ഇഷ്ട്ടം: എന്നെ ആരും ചോദ്യം ചെയ്യെണ്ട – മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍

ഇരിങ്ങാലക്കുട : ജില്ലയിലെ റൂറല്‍ വനിത പോലീസ് സ്റ്റേഷന്‍ കാട്ടുങ്ങച്ചിറയില്‍ മുഖ്യമന്ത്രി
ഉദ്ഘാടനം ചെയ്തപ്പോള്‍ ചടങ്ങില്‍ പങ്കെടുക്കേണ്ട ചെയര്‍പേഴ്സണ്‍ എന്തുകൊണ്ട് വന്നില്ല എന്ന് കൗണ്‍സിലില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയോ മറ്റാരായാലും അവരുടെ കൂടെ ചടങ്ങില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നുള്ളത് തന്റെ വ്യക്തിപരമായ തീരുമാനം ആണെന്നും ഇതില്‍ തന്നെ ആരും ചോദ്യം ചെയ്യെണ്ടന്നും ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു കൗണ്‍സിലില്‍ പറഞ്ഞത് ബഹളത്തിനിടയാക്കി. രാഷ്ട്രീയ വിരോധം കൊണ്ടാണ് ചെയര്‍പേഴ്സണ്‍ ചടങ്ങില്‍ പങ്കെടുക്കാത്തത് എന്നും പ്രതിപക്ഷം കൗണ്‍സിലില്‍ വിമര്‍ശിച്ചു.

ജാതിപ്പേര് വിളിച്ചു ആക്ഷേപിച്ച വനിതകൗണ്‍സിലറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു കൗണ്‍സിലിലേക്കു എല്‍ ഡി എഫ് പ്രതിഷേധ മാര്‍ച്ച്

ഇരിങ്ങാലക്കുട: എല്‍ ഡി എഫ് കൗണ്‍സിലര്‍ പി സി മുരളീധരനെ ജാതിപ്പേര് വിളിച്ചു മര്‍ദിച്ച യു ഡി എഫ്
വനിത കൗണ്‍സിലര്‍ സുജ സജീവ്കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു ബുധനാഴ്ച രാവിലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ എല്‍ ഡി എഫ് റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി .ഇതിനു പുറമെ വനിത കൗണ്‍സിലര്‍ മാപ്പു പറയണമെന്നും എല്‍ ഡി എഫ് ആവശ്യപ്പെട്ടു . കൗണ്‍സില്‍ ആരംഭിക്കുന്നതിനു മുന്‍പ് ഈ വിഷയത്തില്‍ ഒരു തീരുമാനം എടുക്കണമെന്നും കൗണ്‍സില്‍ യോഗത്തില്‍ പി വി ശിവകുമാര്‍ ആവശ്യപ്പെട്ടു. ജാതിപ്പേര് വിളിച്ചു ആക്ഷേപിച്ചിട്ടില്ലെന്നും കള്ള പരാതിയാണെന്നും കൗണ്‍സിലില്‍ കോണ്‍ഗ്രസ് അംഗം അഡ്വ . വി സി വര്‍ഗീസ് പറഞ്ഞു . സുജയെ മര്‍ദിച്ച പി സി മുരളീധരനും മറ്റു വനിത കൗണ്‍സിലര്‍മാര്‍ക്കും എതിരെ ചെയര്‍പേഴ്സണ്‍ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . ഇതോടെ പ്രതിപക്ഷം ഒന്നടങ്കം എണിറ്റു. ഏതു വനിത കൗണ്‍സിലര്‍മാരാണ് സുജയെ ആക്രമിച്ചതെന്ന് ഭരണപക്ഷം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു . ബഹളം രൂക്ഷമായപ്പോള്‍ ചെയര്‍പേഴ്സണ്‍ ഇടപ്പെടുകയും പരാതിമേല്‍ യുക്തമായ തീരുമാനം എടുക്കുമെന്നും പറഞ്ഞു ബഡ്ജറ്റിനുള്ള ചര്‍ച്ച ആരംഭിച്ചു . ആരോപണ വിധേയ രണ്ടു കൗണ്‍സിലര്‍മാരും ഇന്നത്തെ യോഗത്തില്‍ ഹാജരായില്ല .

കോണ്‍ഗ്രസ്സുകാര്‍ സമുദായ സംഘടന ഭാരവാഹികള്‍ ആകണം -ഡി സി സി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍

ഇരിങ്ങാലക്കുട : എന്‍ എസ് എസ്, എസ് എന്‍ ഡി പി, പള്ളി കമ്മിറ്റികള്‍ തുടങ്ങിയ സമുദായ സംഘടനകളില്‍ കോണ്‍ഗ്രസ്സ് ബൂത്ത് പ്രസിഡന്റുമാര്‍ നിര്‍ബന്ധമായി പങ്കെടുക്കുകയും നേതൃസ്ഥാനങ്ങള്‍ ഏറ്റെടുക്കുകയും വേണമെന്ന് ഡി സി സി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ബൂത്ത് പ്രസിഡന്റുമാര്‍ക് ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ്സ് (ഐ) നല്‍കിയ സ്വീകരണ സമ്മേളനം മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . സമുദായ സംഘടനകള്‍ ഒരു പാര്‍ട്ടിയുടെയും സ്വകാര്യ സ്വത്തല്ലെന്നും അദ്ദേഹം കൂടി ചേര്‍ത്തു. താഴെ തട്ടിലുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ അധ്വാനിക്കുന്നതിന്റെ ഫലം മേലെ തട്ടിലുള്ള നേതാക്കള്‍ വിയര്‍പ്പൊഴുക്കാതെ ആസ്വദിക്കുന്ന രീതി ഇനി തൃശൂര്‍ ജില്ലയില്‍ വച്ചു പൊറുപ്പിക്കില്ലെന്നും ബൂത്ത് പ്രസിഡന്റുമാര്‍ അറിയാതെ സംഘടിപ്പിക്കുന്ന ഒരു കോണ്‍ഗ്രസ്സ് പരിപാടിക്കും ഡി സി സി പ്രസിഡന്റ് എന്ന നിലയില്‍ താന്‍ ഇനി പങ്കെടുക്കില്ല എന്ന് ടി എന്‍ പ്രതാപന്‍ പറഞ്ഞപ്പോള്‍ പിന്തുണയേകി സദസില്‍ നിന്നും വന്‍കരഘോഷം ഉയര്‍ന്നു . എല്ലാ ബൂത്തുകളിലെയും പ്രധാന കവലകളില്‍ കൊടിമരം നാട്ടി വാര്‍ത്താബോര്‍ഡ് സ്ഥാപിക്കണമെന്നും ആദ്യമായി ബൂത്ത് പ്രസിഡന്റുമാര്‍ക് ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ ഇരിങ്ങാലക്കുടയൊഴിച്ചു എല്ലായിടത്തും നിയോജക മണ്ഡലടിസ്ഥാനത്തിലാണ് നേതൃത്വ സമ്മേളനം വിളിച്ചു ചേര്‍ത്തത് എന്നും ഇവിടെ മാത്രം കാട്ടൂര്‍ ബ്ലോക്കിനെ ഒഴിച്ച് നിര്‍ത്തിയതിന്റെ രഹസ്യം ബ്ലോക്ക് പ്രസിഡന്റുമാരായ ടി വി ചാര്‍ളിക്കും, വര്‍ഗീസ് പുത്തനങ്ങാടിക്കും മാത്രമേ അറിയൂ എന്ന് ഡി സി സി പ്രസിഡന്റ് പരസ്യമായി പറഞ്ഞു തന്റെ നീരസം പ്രകടിപ്പിക്കുകയും ചെയ്തത് നേതൃത്വ സമ്മേളനത്തില്‍ പോലും ഗ്രുപ്പിസം വിട്ടു മാറിയിട്ടില്ല എന്നുള്ളതിന് തെളിവായി . ഐ ഗ്രുപ്പുകാരെ മനഃപൂര്‍വം മാറ്റി നിര്‍ത്താനാണ് നിയോജക മണ്ഡല തലത്തില്‍ ഒരു ആക്ഷേപം ഉണ്ട് . കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്‌സന്റെ അസാന്നിധ്യം ചടങ്ങില്‍ ശ്രദ്ധിക്കപ്പെട്ടു .

ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ടി വി ചാര്‍ളി അധ്യക്ഷനായി. ജില്ലാ കോണ്‍ഗ്രസ്സ് നേതാക്കളായ ജോസഫ് ചാലിശേരി , ടി വി ചന്ദ്രമോഹന്‍ , കെ വി ദാസന്‍ , ടി വി ജോണ്‍സന്‍ ഡി സി സി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി , കെ കെ ശോഭനന്‍, സോണിയ ഗിരി, നഗരസഭാ അധ്യക്ഷ നിമ്യ ഷിജു നിയോജക മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു .

 

സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കാനും ഷണ്‍മുഖം കനാല്‍ മാലിന്യ വിമുക്തമാക്കാനും ബി ജെ പി ദിനരാത്ര സമരം

എടതിരിഞ്ഞി : പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ സമഗ്രകുടിവെള്ള പദ്ധതി നടപ്പിലാക്കുക , ഷണ്‍മുഖം കനാല്‍ മാലിന്യ വിമുക്തമാകുക , എം എല്‍ എ യുടെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു ബി ജെ പി പടിയൂര്‍ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 22 ന് രാവിലെ 9 മണി മുതല്‍ 23 ന് വൈകിട്ട് 6 മണി വരെ എടതിരിഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ ഒന്നാം ഘട്ട ദിനരാത്ര സമരം ബി ജെ പി ജില്ലാ പ്രസിഡന്റ് എ നാഗേഷ് ഉദ്ഘാടനം നിര്‍വഹിക്കും.

റവന്യു ഡിവിഷന്‍ ഇരിങ്ങാലക്കുടയ്ക്കു തന്നെ വേണം : കെ പി പി സി ജനറല്‍ സെക്രട്ടറി എം പി ജാക്സണ്‍

ഇരിങ്ങാലക്കുട : സംസ്‌ഥാന സര്‍ക്കാര്‍ ബജറ്റില്‍ ജില്ലയില്‍ പുതുതായി അനുവദിച്ച റവന്യു ഡിവിഷന്‍ ഇരിങ്ങാലക്കുടയില്‍ തന്നെ വേണമെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്സണ്‍ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു . കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ ആവശ്യം തത്വത്തില്‍ അംഗീകരിച്ചിരുന്നതാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു റവന്യു സെക്രട്ടറി ഇത് സംബന്ധിച്ചു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും റവന്യു ഡിവിഷന് ഏറ്റവും അനുയോജ്യമായ സ്ഥലം ഇരിങ്ങാലക്കുട തന്നെയാണെന്ന് നിര്‍ദേശിച്ചിരുന്നു . അതിനെ തുടര്‍ന്നാണ് റവന്യു ഡിവിഷന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനു യു ഡി എഫ് സര്‍ക്കാര്‍ നടപടികളും സ്വീകരിച്ചിരുന്നത്. റവന്യു ഡിവിഷൻ തുടങ്ങുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഇരിങ്ങാലക്കുടയില്‍ സജ്ജമാണ് . ഭൂമിശാസ്ത്രപരമായി ഏറ്റവും അനുയോജ്യമായ സ്ഥലവും ഇരിങ്ങാലക്കുട തന്നെയാണ് . ഇരിങ്ങാലക്കുടയിലെ മുഴുവന്‍ ജനങ്ങളും റവന്യു ഡിവിഷന്‍ ഇവിടെ തന്നെ വേണമെന്ന് ആഗ്രഹിക്കുന്നതായി എം പി ജാക്സണ്‍ പറഞ്ഞു.

അവിട്ടത്തൂര്‍ സഹകരണ ബാങ്ക് സി പി ഐ (എം) നിലപാടിനെതിരെ സി പി ഐ പ്രതിഷേധം

ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കടുപ്പശേരി ബ്രാഞ്ച് ഉദ്ഘാടനവുമായി ബന്ധപ്പെട്ടു സി പി ഐ (എം ) ന്റെ ഏകപക്ഷിയ നടപടിയില്‍ പ്രതിഷേധിച്ചു സി പി ഐ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ബാങ്ക് യോഗത്തില്‍ നിന്നിറങ്ങിപോയി.  മാര്‍ച്ച് 17 – ാം തീയതി ശനിയാഴ്ച , സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങു ഉദ്ഘാടനം ചെയുന്നത്.  ഉദ്ഘാടന പരിപാടികള്‍ ബാങ്ക് ഭരണസമിതി യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നില്ല . ആശംസ പ്രസംഗങ്ങളില്‍ വേളൂക്കര ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് സി പി ഐ പ്രതിനിധി ടി ആര്‍ .  സുനിലിന്റെ പേര് ഗ്രാമപഞ്ചായത്തു മെമ്പര്മാരുടെയും , ഉദ്യോഗസഥരുടെയും , യൂണിയന്‍ നേതാക്കളുടെയും താഴെയാണ് നോട്ടീസില്‍ അച്ചടിച്ചിരുന്നത് .   ഈ അപാകത ചൂണ്ടിക്കാട്ടിയപ്പോള്‍ നാമമാത്രമായി പകരം നോട്ടീസ് അച്ചടിച്ചിരുന്നുവെങ്കിലും , നേരത്തെ അടിച്ച നോട്ടീസാണ് വിതരണം ചെയ്തത്.  പുതിയ നോട്ടീസിലും പ്രോട്ടോക്കോള്‍ ലംഘനമുണ്ട് .സി പി ഐ (എം) നിയന്ത്രണത്തിലുള്ള കലാസമിതിയുടെ സ്റ്റേജ് പ്രോഗ്രാം തീരുമാനിച്ചതും ഭരണസമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യാതെയാണ് എന്ന് സി പി ഐ പ്രതിനിധികളായ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കെ അനില്‍കുമാര്‍ ,കെ ആര്‍ മോഹനന്‍ എന്നിവര്‍ പറഞ്ഞു .

പടിയൂര്‍ ഡോണ്‍ ബോസ്കോ യൂറോപ്യന്‍ പ്രൈമറി സ്കൂളില്‍ 71 – ാംമത് വാര്‍ഷികാഘോഷം

പടിയൂര്‍ : പടിയൂര്‍ ഡോണ്‍ ബോസ്കോ യൂറോപ്യന്‍ പ്രൈമറി സ്കൂളില്‍ 71 – ാംമത് വാര്‍ഷികാഘോഷം ,ബാലോത്സവം ,  പ്രധാന അധ്യാപികയുടെ വിരമിക്കല്‍ ചടങ്ങ് എന്നിവ നടന്നു. പടിയൂര്‍ പഞ്ചായത്തു പ്രസിഡന്റ് കെ.സി ബിജു ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ടി. ഡി. ദശോബ് , ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്റ്റാന്‍ലി റോഡ്രീഗസ് ,സി.ര്‍.സി കോഡിനേറ്റര്‍ വിക്രമന്‍,പി.ടി.എ അംഗം ബിബിത രമേശ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിരമിച്ച ഹെഡ്മിസ്ട്രസ് ട്രീസ വലറിന്‍ മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. അധ്യാപികയായ  ലവി മെന്‍റ്സ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു . അധ്യാപകരായ ജൂഡിറ്റ് .ജെ ബീവീര സ്വാഗതവും ,സക്കീന ബീവി നന്ദിയും പറഞ്ഞു.

കലാനിലയം ഗോപിക്ക് നാടിന്‍റെ ആദരം

ഇരിങ്ങാലക്കുട :  ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം അധ്യാപകവൃത്തിയില്‍ നിന്ന് ഈയിടെ വിടപറഞ്ഞ കഥകളി രംഗത്തെ അതികായന്‍ കലാനിലയം ഗോപിയെ സാംസ്‌കാരിക പ്രവര്‍ത്തകരും പൊതുസമൂഹവും ആദരിക്കുന്നു.  ഡോ കെ.എന്‍ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെയും നാദോപാസനയുടെയും സഹകരണത്തോടെ ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം ഹാളിലാണ് സമാദരണം നടക്കുന്നത്.  മാര്‍ച്ച് 19 ഞായറാഴ്ച രാവിലെ 10 നു സമാദരണസമ്മേളനം പ്രൊഫ്. സി. രവീന്ദ്രനാഥ്‌ ഉദ്ഘാടനം ചെയ്യും . പ്രൊഫ് കെ.യു അരുണന്‍ എം.ല്‍.എ  അദ്ധ്യക്ഷത വഹിക്കും . കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ മുഖ്യാഥിതിയായിരിക്കും . സി.എന്‍ ജയദേവന്‍ എം.പി. കീര്‍ത്തിപത്രവും കേരള നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ ഉപഹാര സമര്‍പ്പണവും നടത്തും.  പ്രൊഫ്.വി.കെ. ലക്ഷ്മണന്‍ നായര്‍ സ്വാഗതവും അഡ്വ രാജേഷ് തമ്പാന്‍ നന്ദിയും പറയും . ഉച്ചതിരിഞ്ഞു 3 മണിക്ക് കൂടിയാട്ടം സെന്റര്‍ ഡയറക്ടര്‍ ഡോ. ഏറ്റുമാനൂര്‍ പി.കണ്ണന്‍ ‘തൗരത്രിക പരിചയം ‘ വിഷയത്തില്‍ സോദാഹരണ പ്രഭാഷണം നടത്തും . വൈകിട്ട് 6 നു കലാനിലയം ഗോപി മുഖ്യ വേഷം ചെയുന്ന ‘നരകാസുരവധം’ കഥകളി അരങ്ങേറും .

കൊടിമരവുമായി ബന്ധപ്പെട്ടു ക്രൈസ്റ്റ് കോളേജില്‍ സംഘര്‍ഷം : 4 പേര്‍ക്ക് പരിക്കേറ്റു

ഇരിങ്ങാലക്കുട : കൊടിമരവുമായി ബന്ധപ്പെട്ടു ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നടന്ന സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ്സ് ടൗണ്‍ മണ്ഡലം പ്രസിഡന്റ് അടക്കം 4 പേര്‍ക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ , കെ. എസ്. യു. മുന്‍ താലൂക്ക് സെക്രട്ടറി സനല്‍ വര്‍ഗീസ് ,കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍,സെക്രട്ടറി ടോം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6 .30 നോടെയാണ്കോളേജ് ഗേറ്റിനു അടുത്ത് വച്ച് സംഘര്‍ഷം ഉണ്ടായത്‌. കെ.എസ്.യു വിന്റെ കൊടിമരം നശിപ്പിക്കാന്‍ ശ്രമിച്ച എസ.എഫ്. ഐ. യുടെ പ്രവര്‍ത്തകര്‍ പൂര്‍ണമായി മര്‍ദിച്ചുവെന്നു കെ.എസ്.യു പ്രവര്‍ത്തകര്‍ പറഞ്ഞു. പരിക്കേറ്റവരെ ഇരിങ്ങാലക്കുട ഗവണ്മെന്‍റ് ആശുപത്രിയിലും സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ക്രെെസ്റ്റ് കോളേജ് പരിസരത്തെ കെ എസ് യു കൊടിമരം നശിപ്പിക്കുന്നത് കണ്ട് ചോദ്യം ചെയ്ത കെ എസ് യു പ്രവര്‍ത്തകരേയും ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ജോസഫ് ചാക്കോയേയും ഒരുസംഘം എസ് എഫ് ഐ ഗുണ്ടകള്‍ മാരകായുധങ്ങളുമായ് ആക്രമിച്ച് പരിക്കേല്പിച്ചതില്‍ യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റി പ്രതിക്ഷേധിച് കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് ധീരജ്തേറാട്ടില്‍ ആവശ്യപ്പെട്ടു

related news : ക്രൈസ്റ്റ് കോളേജില്‍ എസ് എഫ് ഐ യുടെ കൊടിമരം പോലീസ് അറത്തുമാറ്റി : വിദ്യാര്‍ത്ഥികള്‍ റോഡ് ഉപോരോധിച്ചു

കൂടല്‍മാണിക്യം തിരുത്സവം : ഭക്തജനങ്ങളുടെ യോഗം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക്

ഇരിങ്ങാലക്കുട: 2017 ലെ കൂടല്‍മാണിക്യം തിരുത്സവം പ്രമാണിച്ചു ഭക്തജനങ്ങളുടെ യോഗം മാർച്ച് 13 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ക്ഷേത്രം തെക്കേ ഊട്ടുപുരയില്‍ വച്ച് ചേരുന്നതാണ് യോഗത്തിനു എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്നു കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു .

കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവം ആഘോഷിച്ചു

കാറളം: കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവം അതിവിപുലമായി ആഘോഷിച്ചു. നിര്‍മ്മാല്യ ദര്‍ശനം, ഉഷപൂജ, നവകം, പഞ്ചഗവ്യ അഭിഷേകങ്ങള്‍, ഉച്ചപൂജ, ശ്രീഭൂതബലി, അഞ്ച് ഗജവീരന്മാര്‍ അണിനിരക്കുന്ന പുറത്തേക്ക് എഴുന്നള്ളിപ്പ്നടന്നു . മേളകലാനിധി പെരുവനം സതീശന്‍ മാരാരുടെ നേതൃത്വത്തില്‍ നടന്ന പഞ്ചാരി മേളം ആസ്വാദകര്‍ക്ക് ഹരം പകര്‍ന്നു . ഉച്ചക്ക് അന്നദാനത്തിനു നൂറുകണക്കിന് ആളുകള്‍ എത്തിച്ചേര്‍ന്നു . ഉച്ച തിരഞ്ഞു നടന്ന കാഴ്ച ശീവേലിയില്‍ പെരുവനം കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പഞ്ചവാദ്യവും തുടര്‍ന്ന് പാണ്ടിമേളവും നടന്നു. രാത്രി 8 നു കൊല്ലം അനശ്വര അവതരിപ്പിക്കുന്ന ഒരു പകല്‍ ദൂരം നാടകം അരങ്ങേറും. 10 ന് കേളി, കൊമ്പ്പറ്റ്, കുഴല്‍പറ്റ് എന്നിവയുടെ അകമ്പടിയോടെ മൂരാക്കനാട് തേവരുടെ കുതിരപ്പുറത്തു എഴുന്നള്ളത്ത്. 11 ന് പഞ്ചവാദ്യം, നാദസ്വരം, താളം എന്നിവയോടു കൂടി ശ്രീമൂലസ്ഥാനത്തേയ്ക്ക് എഴുന്നള്ളിപ്പ്. തുടര്‍ന്ന് പാണ്ടിമേളം, പാലക്കടയ്ക്കല്‍ ഗുരുതി.
ര്‍
മാര്‍ച്ച് 4 കാര്‍ത്തികവേല ദിനത്തില്‍ ഉച്ചയ്ക്ക് 2 മുതല്‍ ഭഗവതിയുടെ ഭൂതഗണങ്ങള്‍ക്കായി ആചരിക്കുന്നു. തുടര്‍ന്ന് ആയിരങ്ങള്‍ കാവ് തീണ്ടുന്നു. ഭരണി മഹോത്സവം ഇരിങ്ങാലക്കുടലൈവ് ഡോട്ട് കോമില്‍ തത്സമയം സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. click here to watch LIVE

അനിശ്ചിതത്വം മാറി : 23ന് തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍

തൃശൂര്‍ ജില്ലയില്‍ 23ന് ഹര്‍ത്താല്‍ .  ഹര്‍ത്താല്‍ സംബന്ധിച്ച അനിശ്ചിതത്വം മാറി . ഇതു സംബന്ധിച്ച അന്തിമ തീരുമാനം വൈകീട്ട് ഫെസ്റ്റിവല്‍ കോഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. കളക്ടറുമായി ചര്‍ച്ചനടത്തിയെങ്കിലും ഉത്സവ നടത്തിപ്പ് മുന്‍വര്‍ഷങ്ങളിലേതുപോലെ നടത്താമെന്ന് ഉറപ്പ് ലഭിച്ചില്ല. ഇരിങ്ങാലക്കുടയിലെ ടൌണ്‍ അമ്പ് ഫെബ്രുവരി 23 നാണ് . ഹര്‍ത്താല്‍ ടൌണ്‍ അമ്പിനെ ബാധിക്കുമോ എന്നും ആശങ്കയുണ്ട്

കെ.സുരേന്ദ്രന്‍ നയിക്കുന്ന ബി ജെ പി പ്രചാരണയാത്രക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം : തത്സമയ സംപ്രേഷണം ഇരിങ്ങാലക്കുടലൈവ്.കോമില്‍

ഇരിങ്ങാലക്കുട : സഹകരണപ്രതിസന്ധി, റേഷനരി നിഷേധം, മാര്‍ക്‌സിസ്റ്റ് കൊലപാതക രാഷ്ട്രീയം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ബിജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ നയിക്കുന്ന മേഖല യാത്രക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്‍കി.  ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടന്ന സ്വീകരണപരിപാടിയുടെ തത്സമയ സംപ്രേഷണം ഇരിങ്ങാലക്കുടലൈവ്.കോമില്‍ ലഭ്യമാണ്.  click here to watch LIVE

Top
Menu Title