News

Archive for: August 2017

ചേലൂര്‍ തിരുന്നാള്‍ : തത്സമയസംപ്രേഷണം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍

ചേലൂര്‍ : പരിശുദ്ധ അമലോത്ഭവ മാതാവിന്‍റെ പള്ളിതിരുന്നാളിനോട് അനുബന്ധിച്ച് ഇല്യൂമിനേഷന്‍ സ്വിച്ച്ഓണ്‍ കര്‍മ്മം കാട്ടൂര്‍ എസ് ഐ മനു നായര്‍ നിര്‍വഹിച്ചു . ശനിയാഴ്ച അമ്പുതിരുന്നാല്‍ ദിവസം റവ ഫാ ജോസഫ് ചെറുവത്തൂരിന്റെ കാര്‍മ്മികത്വത്തില്‍ രൂപം എഴുന്നള്ളിച്ചുവച്ചു, വീടുകളിലേക്ക് അമ്പും വളയും എഴുന്നള്ളിച്ചു. വൈകുന്നേരം 7 മണിക്ക് അമ്പ് വള എഴുന്നള്ളിപ്പ് പള്ളിയില്‍ സമാപിക്കും. 7:35 ന് ആഘോഷമായ വേസ്പര ഉണ്ടാകും. ജനുവരി 1 പെരുന്നാള്‍ ദിവസം രാവിലെ 6:30 നും 7:30 ന് ദിവ്യബലി ഉണ്ടായിരിക്കും. 10 മണിക്ക് ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍ ലാസര്‍ കുറ്റിക്കാടന്റെ നേതൃത്വത്തില്‍ ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാന തുടര്‍ന്ന് ആലുവ സെമിനാരി റവ ഡോ സെബാസ്റ്റിയന്‍ പഞ്ഞിക്കാടന്‍ തിരുനാള്‍ സന്ദേശം നല്‍കും, 2:30 ന് പ്രദക്ഷിണം ആരംഭിച്ച് 7:30 ന് പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം വര്‍ണ്ണമഴ എന്നിവ ഉണ്ടായിരിക്കും. 31,1 ദിവസങ്ങളിലെ തിരുന്നാള്‍ ഇരിങ്ങാലക്കുട ലൈവ്.കോമില്‍ തത്സമയം സംപ്രേഷണം ചെയ്യുന്നു

കൂടല്‍മാണിക്യ ക്ഷേത്ര ഭണ്ഡാരത്തില്‍ നിരോധിച്ച നോട്ടുകള്‍

ഇരിങ്ങാലക്കുട : ഗവണ്‍മെന്റ് നിരോധിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും 9000 രൂപയുടെ നോട്ടുകള്‍ കൂടല്‍മാണിക്യം ദേവസ്വം ഭണ്ഡാരത്തില്‍. നോട്ട് നിരോധിച്ചതിന് ശേഷം രണ്ടു തവണ ഭണ്ഡാരം തുറന്നിരുന്നു. ഡിസംബര്‍ 28 ന് തുറന്നപ്പോഴാണ് നിരോധിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും 9000 രൂപക്കുള്ള നോട്ടുകള്‍ കണ്ടെത്തിയത്.

തൊമ്മാന സംസ്ഥാന പാതയില്‍ മാലിന്യ നിക്ഷേപം കൂടുന്നു

തൊമ്മാന : ഒറ്റപ്പെട്ട് കിടക്കുന്ന തൊമ്മാന പാടശേഖരത്തിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതയില്‍ മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നു. ശനിയാഴ്ച്ച രാവിലെ കെ എല്‍ ഡി സി പാലത്തിനോട് ചേര്‍ന്ന് റോഡില്‍ വലിയ മൃഗാവശിഷ്ട്ട മാലിന്യ ചാക്കുകള്‍ നിക്ഷേപിച്ചിരുന്നു. ഇത് അല്‍പ്പസമയം ഗതാഗതകുരുക്ക് സൃഷ്ടിച്ചിരുന്നു. രാത്രികാലങ്ങളില്‍ ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് വര്‍ദ്ധിച്ച് വരികയാണ്.

കെ കെ ഭാസ്കരന്‍ മാസ്റ്റര്‍ സ്മാരക മന്ദിര ശിലാസ്ഥാപനം നടത്തി

കാറളം : കിഴുത്താണിയില്‍ കെ കെ ഭാസ്കരന്‍ മാസ്റ്റര്‍ സ്മാരക മന്ദിര ശിലാസ്ഥാപനം നടത്തി. പഴയകാല നേതാക്കളെക്കുറിച്ചുള്ള അനുസ്മരണങ്ങള്‍ പുതിയ തലമുറക്ക് പൊതുപ്രവര്‍ത്തന രംഗത്ത് ദിശാബോധവും കരുത്തും പകരുമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അഭിപ്രായപ്പെട്ടു. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും അധ്യാപകനായിരുന്ന കെ കെ ഭാസ്കരന്‍ മാസ്റ്ററുടെ പേരിലുള്ള സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍ഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാറളം ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കെ കെ വത്സരാജ് ഉദ്‌ഘാടനം ചെയ്തു. എന്‍ കെ ഉദയപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ ശ്രീകുമാര്‍ അനുസ്മരണ പ്രസംഗം നടത്തി. ടി കെ സുധീഷ്, പി മണി, എം സുധീര്‍ദാസ്, പ്രൊഫ എം എസ് വിശ്വനാഥന്‍, അനില്‍ മംഗലത്ത്, കെ കെ അച്ചുതന്‍ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക സുഭാഷ്, മെമ്പര്‍മാരായ ഷീജ സന്തോഷ്, പ്രമീള ദാസന്‍, രമ രാജന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷംല അസീസ് എന്നിവര്‍ പങ്കെടുത്തു. ലോക്കല്‍ സെക്രട്ടറി കെ എസ് ബൈജു സ്വാഗതവും കിഴുത്താണി ബ്രാഞ്ച് സെക്രട്ടറി പി കെ വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.

അശരണര്‍ക്ക് അത്താണിയായി നഗരസഭയുടെ സ്വാപ്പ് ഷോപ്പ്

ഇരിങ്ങാലക്കുട : പുനരുപയോഗ സാധ്യമായ വൃത്തിയുള്ള വസ്‌തുക്കള്‍ ശേഖരിച്ചു ഹരിത കേരള മിഷന്‍ ക്യാമ്പയ്‌നിന്റെ ഭാഗമായി സൗജന്യമായി ആവശ്യക്കാര്‍ക്ക് നല്‍കുന്ന സ്വാപ്പ് ഷോപ്പുകളുടെ രണ്ടാമത്തെ വിതരണോദ്‌ഘാടനം മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡില്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ രാജേശ്വരി ശിവരാമന്‍ നിര്‍വഹിച്ചു.

വിവിധ വാര്‍ഡുകളില്‍ നിന്ന് ശേഖരിച്ച വസ്ത്രങ്ങളും നഗരസഭ ജീവനക്കാരും കൗണ്‍സിലര്‍മാരും നല്‍കിയതുമുള്‍പ്പെടെ 1000 ത്തോളം വസ്ത്രങ്ങള്‍ സൗജന്യ വിതരണത്തിനുണ്ടായിരുന്നു. എല്ലാ മാസവും സ്വാപ്പ് ഷോപ്പിംഗ് സംഘടിപ്പിക്കുമെന്ന് നഗരസഭ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എ അബ്‌ദുള്‍ ബഷീര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായ പി സി വര്‍ഗ്ഗീസ്, കൗസിലര്‍മാരായ എം സി രമണന്‍, ഗിരിജ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ കൃഷ്ണന്‍ പി പി, അനില്‍കുമാര്‍ കെ ജി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

ഡിജിറ്റല്‍ ബാങ്കിങ്ങ് ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ആളൂര്‍ : ബി ജെ പി ആളൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ബാങ്കിങ്ങ് ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ആളൂര്‍ പൊരുന്നും കുന്ന് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി എസ് സുബീഷ് അധ്യക്ഷത വഹിച്ചു. ബാങ്കിങ്ങ് രംഗത്തെ വിദഗ്ദരായ ആര്‍ ഹരിഹരന്‍, ശിവദാസ് പള്ളിപ്പാട്ട് എന്നിവര്‍ ക്ലാസെടുത്തു. ക്യാഷ് ലെസ് പഞ്ചായത്ത് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ക്കാണ് പരിശീലനം നല്‍ കിയത്. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ സി വേണു മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് സുനിലന്‍ പീണിക്കല്‍, സുരേഷ് പാട്ടത്തില്‍, കെ സി ഉണ്ണികൃഷ്ണന്‍, മണിക്കുട്ടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഡി വൈ എഫ് ഐ നരേന്ദ്രമോദിയുടെ കോലം കത്തിച്ചു

പുല്ലൂര്‍ : ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്‍വലിച്ചിട്ട് 50 ദിവസം പിന്നിട്ടിട്ടും കേന്ദ്രസര്‍ക്കാരിന് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്തതില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ പുല്ലൂര്‍ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. പ്രസിഡന്റ് സര്‍ഗന്‍ ടി എല്‍, സെക്രട്ടറി അരുണ്‍നാഥ്, ട്രഷറര്‍ സുജയ് പടിയൂര്‍മന, വൈസ് പ്രസിഡന്റുമാരായ സുധികുമാര്‍, സുജിത്ത് കെ എസ് എന്നിവര്‍ നേതൃത്വം നല്‍കി.

നോട്ട് നിരോധനത്തിന്റെ 50- ാം നാളിലും പാവപെട്ട ജനങ്ങളുടെ ദുരിതങ്ങള്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചു ഡി വൈ എഫ് ഐ കാറളം മേഖല കമ്മറ്റി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു . പ്രതിഷേധ പ്രകടനത്തിന് ഡി വൈ എഫ് ഐ മേഖല സെക്രട്ടറി അഖില്‍ ലക്ഷ്മണന്‍, ഡി വൈ എഫ് ഐ മേഖല പ്രസിഡണ്ട് ഐ വി സജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ദനഹാതിരുന്നാള്‍ : പന്തല്‍ കാല്‍ നാട്ടല്‍ കര്‍മ്മം നിര്‍വഹിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ 2017 ജനുവരി 7, 8, 9 തിയ്യതികളില്‍ നടക്കുന്ന ദനഹാതിരുന്നാളിന്റെ പന്തല്‍ കാല്‍ നാട്ടല്‍ കര്‍മ്മം വികാരി റവ ഫാ ജോയ് കടമ്പാട്ട് നിര്‍വഹിച്ചു . കൈക്കാരന്മാരായ ജോണി പൊഴോലിപറമ്പില്‍, ഒ എസ് ടോമി, ടെല്‍സണ്‍ കോട്ടോളി, അസി വികാരിമാര്‍, തിരുന്നാള്‍ ജനറല്‍ കണ്‍വീനര്‍ പി ടി ജോര്‍ജ്, ജോ കണ്‍വീനര്‍മാരായ ജോസഫ് ആന്റണി, അന്‍വിന്‍ വിന്‍സണ്‍, പബ്ലിസിറ്റി കണ്‍വീനര്‍ മിനി ജോസ് കാളിയങ്കര, പള്ളികമ്മിറ്റി അംഗങ്ങള്‍ വിവിധ കണ്‍വീനര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഡിജിറ്റല്‍ യുഗത്തില്‍ ഹാന്‍ഡ് മെയ്ഡ് ആശംസാകാര്‍ഡുകള്‍ക്കു പുതുജീവന്‍

ഇരിങ്ങാലക്കുട : ഡിജിറ്റല്‍ യുഗത്തില്‍ പലരും മറന്നു പോയ ഹാന്‍ഡ്മെയ്ഡ് ആശംസാകാര്‍ഡുകള്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയില്‍ തിരിച്ചുവരുന്നു. ഇരിങ്ങാലക്കുട എയ്‌സ്‌ മള്‍ട്ടീമീഡിയ കോളേജിലെ വിദ്യാര്‍ഥികള്‍ പേപ്പറില്‍ തങ്ങളുടെ കരവിരുത് പ്രകടമാക്കിയപ്പോള്‍ പിറന്നത് വ്യത്യസ്തമായ പുതുവത്സരകാര്‍ഡുകളാണ്. വിവിധ വലുപ്പത്തിലും തരത്തിലും ഉള്ള കാര്‍ഡുകള്‍ കോളേജില്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു . പുതുവത്സരത്തിനു തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഇവരില്‍ പലരും ഇത്തവണ ഹാന്‍ഡ് മെയ്ഡ് കാര്‍ഡുകളാണ് നല്‍കിയത്. ഓണ്‍ലൈനിലും കടകളിലും ലഭിക്കുന്ന കാര്‍ഡിനേക്കാള്‍ സ്നേഹസ്പര്‍ശം ഇത്തരം ഹാന്‍ഡ് മെയ്ഡ് കാര്‍ഡുകള്‍ക്കുണ്ടെന്ന് കാര്‍ഡുകള്‍ ലഭിച്ചവര്‍ പറയുന്നു.

ചേലൂര്‍ തിരുനാള്‍ : കിരീടം എഴുന്നെള്ളിപ്പ് നടന്നു

ചേലൂര്‍ : പരിശുദ്ധ അമലോത്ഭവ മാതാവിന്‍റെ പള്ളിയില്‍ ഡിസംബര്‍ 30, 31, ജനുവരി 1 തിയ്യതികളില്‍ നടത്തപ്പെടുന്ന അമ്പുപെരുന്നാളിനോട് അനുബന്ധിച്ചു  വെള്ളിയാഴ്ച കിരീടം എഴുന്നെള്ളിപ്പ് നടന്നു.  ചൗക്ക പള്ളി വികാരി റവ ഫാ ജോണി മേനാച്ചേരിയുടെ നേതൃത്വത്തില്‍ പ്രസുദേന്തി വാഴ്ചയും,പരിശുദ്ധ മാതാവിന്റെ തിരുന്നാള്‍ എഴുന്നള്ളിപ്പും, പ്രദക്ഷിണവും ഉണ്ടായിരുന്നു . തുടര്‍ന്ന് വര്‍ണ്ണമഴയും ഉണ്ടായിരിരുന്നു   കാട്ടൂര്‍ എസ് ഐ മനു നായര്‍ എലിമിനേഷന്‍ സ്വിച്ച്ഓണ്‍ കര്‍മ്മം നിര്‍വഹിചു . ഡിസംബര്‍ 31 ശനിയാഴ്ച അമ്പുതിരുന്നാല്‍ ദിവസം റവ ഫാ ജോസഫ് ചെറുതൂര്‍ കാര്‍മികത്വം വഹിക്കും. രൂപം എഴുന്നള്ളിച്ചുവക്കല്‍, വീടുകളിലേക്ക് അമ്പും വളയും എഴുന്നള്ളിപ്പ് എന്നിവ ഉണ്ടാകും. ജനുവരി 1 പെരുന്നാള്‍ ദിവസം രാവിലെ 6:30 നും 7:30 ന് ദിവ്യബലി ഉണ്ടായിരിക്കും. 10 മണിക്ക് ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍ ലാസര്‍ കുറ്റിക്കാടന്റെ നേതൃത്വത്തില്‍ ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാന തുടര്‍ന്ന് ആലുവ സെമിനാരി റവ ഡോ സെബാസ്റ്റിയന്‍ പഞ്ഞിക്കാടന്‍ തിരുനാള്‍ സന്ദേശം നല്‍കും, 2:30 ന് പ്രദക്ഷിണം ആരംഭിച്ച് 7:30 ന് പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം വര്‍ണ്ണമഴ എന്നിവ ഉണ്ടായിരിക്കും. 31,1 ദിവസങ്ങളിലെ തിരുന്നാള്‍ ഇരിങ്ങാലക്കുടലൈവ്.കോമില്‍ തത്സമയം സംപ്രേഷണം ചെയ്യുന്നു

നരേന്ദ്രമോദിയെ പരസ്യ വിചാരണ നടത്തി

ഇരിങ്ങാലക്കുട : ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്‍വലിച്ചിട്ട് 50 ദിവസം പിന്നിട്ടിട്ടും കേന്ദ്രസര്‍ക്കാരിന് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചിട്ടില്ലാത്തതിലും നരേന്ദ്ര മോദിയുടെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ചും ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആല്‍ത്തറയില്‍ വച്ച് നരേന്ദ്രമോദിയെ പരസ്യ വിചാരണ നടത്തി . ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ. എം എസ് അനില്‍കുമാര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി വി ചാര്‍ളി അധ്യക്ഷനായിരുന്നു . നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു , ഡി സി സി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി , ടി വി ജോണ്‍സന്‍, സോണിയ ഗിരി , ബ്ലോക്ക് ജനറല്‍ സെക്രട്ടറി അഡ്വ. ആന്റണി തെക്കേക്കര, എം എസ് കൃഷ്ണകുമാര്‍ അബ്‌ദുള്‍ ബഷീര്‍, വിജയന്‍ ഇളയേടത്  എന്നിവര്‍ സംബന്ധിച്ചു.

കടുപ്പശ്ശേരി അമ്പുതിരുന്നാളിന് കൊടിയേറി, തിരുന്നാള്‍ ജനുവരി 7, 8, തിയ്യതികളില്‍

കടുപ്പശ്ശേരി : ജനുവരി 7, 8, തിയ്യതികളില്‍ നടത്തുന്ന കടുപ്പശ്ശേരി തിരുഹൃദയ ഇടവകയിലെ വി സെബാസ്റ്റ്യാനോസിന്റെ അമ്പുതിരുന്നാളിന് കൊടിയേറി. പുത്തന്‍ചിറ ഫൊറോനാ വികാരി ഫാ ജോണ്‍സന്‍ മാനാടന്‍ പതാക വന്ദനം നടത്തി. തുടര്‍ന്ന് എല്ലാ ദിവസവും വൈകിട്ട് 5 ന് ദിവ്യബലി, ആരാധന ലദീഞ്ഞ എന്നിവ ഉണ്ടാകും.
ജനുവരി 7 – ാം തിയ്യതി ശനിയാഴ്ച്ച രാവിലെ 6 ന് ആരാധനയ്‌ക്കും, നൊവേനക്കും, ദിവ്യബലിക്കും റവ ഡോ ഫ്രീജോ പാറക്കല്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. വൈകിട്ട് 9:30 ന് വിവിധ വിവിധ കുടുംബസമ്മേളന യൂണിറ്റുകളുടെ അമ്പുപ്രദക്ഷിണങ്ങള്‍ പള്ളി അങ്കണത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് വാദ്യമേള മത്സരങ്ങള്‍ ഉണ്ടായിരിക്കും. 8 – ാം തിയ്യതി ഞായറാഴ്ച രാവിലെ 5:30 ന് ആരാധന, ദിവ്യബലി. 10 മാണിയുടെ ആഘോഷമായ ദിവ്യബലിക്ക് ഫാ ജോയ് പുത്തന്‍വീട്ടില്‍ കാര്‍മ്മികത്വം വഹിക്കും, ഫാ പൊളി കണ്ണൂക്കാടന്‍ വചന സന്ദേശം നല്‍കും. വൈകിട്ട് 4 ന് ദിവ്യബലി തുടര്‍ന്ന് തിരുന്നാള്‍ പ്രദക്ഷിണം 7 മണിയോടെ പള്ളിയില്‍ സമാപിക്കുന്നു, തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വ്വാദം നല്‍കും.

നഗരസഭ ഉദ്യോഗസ്ഥര്‍ക്ക് എതിരായ അച്ചടക്കനടപടി അട്ടിമറിക്കാന്‍ നീക്കം

ഇരിങ്ങാലക്കുട : തെരുവുവിളക്കു വിഷയത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി എടുത്ത അടിയന്തിര തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ വൈകിപ്പിച്ച നഗരസഭ ഉദ്യോഗസ്ഥര്‍ക്കു മേലുള്ള അച്ചടക്ക നടപടി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു. ചില സി പി എം കൗണ്‍സിലര്‍മാരാണ് ഇതിനു പുറകില്‍. ഡിസംബര്‍ 16നു ചേര്‍ന്ന സ്റ്റാന്റിംഗ് കമ്മിറ്റിയുടെ തീരുമാനം നടപടിയാക്കുന്നത് 20 നു മാത്രമാണെന്ന് കൗണ്‍സിലില്‍ മുനിസിപ്പല്‍ എഞ്ചിനീയര്‍ ഫയല്‍ വായിച്ചപ്പോള്‍ വ്യക്തമായിരുന്നു. അടിയന്തിര പ്രാധാന്യമുള്ള ഈ വിഷയത്തില്‍ കൃത്യവിലോപം കാണിച്ച ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്കണമെന്നു കഴിഞ്ഞ കൗണ്‍സിലില്‍ സംസാരിച്ച ബി ജെ പി കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ ചെയര്‍പേഴ്‌സണോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തെ ഇടതുപക്ഷ കൗണ്‍സിലര്‍ ഷിബിനും ഭരണകക്ഷി കൗണ്‍സിലര്‍ വി സി വര്‍ഗീസും അനുകൂലിച്ചു. ഇതേതുടര്‍ന്ന് ഇതിലുള്‍പ്പെട്ട 4 ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു കൗണ്‍സിലിനെ അറിയിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ രണ്ടുദിവസമായി സെക്രെട്ടറി അടക്കമായുള്ള ഉദ്യോഗസ്ഥരെ അച്ചടക്ക നടപടിയില്‍ നിന്നും രക്ഷിക്കാന്‍ സി പി എം ലെ ചില കൗണ്‍സിലര്‍മാര്‍ മുന്‍കൈ എടുക്കുന്നുണ്ട്. ഈ കൗണ്‍സിലിന്റെ തുടക്ക കാലത്തു സെക്രട്ടറിയും ഉദ്യോഗസ്ഥരും ഭരണപക്ഷത്തെ ചിലരും ചേര്‍ന്ന് നഗരസഭയില്‍ വന്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നു എന്ന് ആരോപിക്കുകയും ഈ വിഷയത്തിന്മേല്‍ പല തവണ കൗണ്‍സില്‍ സ്തംഭിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഇടതുപക്ഷം. എന്നാല്‍ ഇപ്പോള്‍ ഏതോ ചില ധാരണകളുടെ അടിസ്ഥാനത്തില്‍ ഇടതു പക്ഷത്തെ ചില കൗണ്‍സിലര്‍മാര്‍ പ്രവര്‍ത്തിക്കുകയാണ്. ഈ മലക്കം മറിച്ചിലില്‍ ഇടതുപക്ഷത്തെ മറ്റു കൗണ്‍സിലര്‍മാര്‍ക്ക് പ്രത്യേകിച്ച് വനിതാ കൗണ്‍സിലര്‍മാര്‍ക്ക് നീരസമുണ്ട്. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് നഗരസഭ സെക്രട്ടറിയോട് ഉണ്ടായിരുന്ന മമത കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്സണിന്റെ ഉടമയിലുള്ള എം സി പി കണ്‍വെന്‍ഷന്‍ സെന്ററിന് അധികനികുതി ചുമത്തി പിഴയിട്ടതോടെ ഇല്ലാതായിട്ടുണ്ട്. സെക്രട്ടറിയും ഉദ്യോഗസ്ഥരും മനഃപൂര്‍വം ഭരണപക്ഷത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നതായി ഇവര്‍ വിശ്വസിക്കുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ക്കും സെക്രെട്ടറിയ്ക്കും മുന്‍കാല ചെയ്തികള്‍ മറന്നു ഇടതുപക്ഷം പിന്തുണ നല്‍കുന്നതും ഇപ്പോള്‍ ഇവര്‍ക്കെതിരെയുള്ള നടപടി പിന്‍വലിക്കാനുള്ള ശ്രമം നടത്തുന്നതും.

വേള്‍ഡ് ക്ലാസ് മേക്ക് ഓവറുമായി നവീകരിച്ച സ്നോ വ്യൂ ടെക്സ് കളക്‌ഷന്‍സ്

ഇരിങ്ങാലക്കുട : പ്രൊഫഷണല്‍ ഡിസൈനര്‍ വസ്ത്രങ്ങളുടെ ഇരിങ്ങാലക്കുടയിലെ ഏറ്റവും വലിയ വുമണ്‍ ഡിസൈനര്‍ ഫാക്ടറിയായ ഐ സി എല്‍ ന്റെ നവീകരിച്ച സ്നോ വ്യൂ ടെക്സ് കളക്‌ഷന്റെ ഉദ്‌ഘാടനം  ജനുവരി 1 ഞായറാഴ്ച രാവിലെ 11 ന് മിനിസ്ക്രീന്‍ താരങ്ങളായ ഗായത്രി അരുണും സ്നേഹയും ചേര്‍ന്ന് നിര്‍വഹിക്കുന്നു. ഐ സി എല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ കെ ജി അനില്‍കുമാറും സി ഇ ഒ ഉമാ അനില്‍കുമാറും ചേര്‍ന്ന് ഭദ്രദീപം തെളിയിക്കും. ഉദ്‌ഘാടനത്തോടനുബന്ധിച്ച് ജനുവരി 15 വരെ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കളില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് 4000 രൂപയുടെയും, 2 പേര്‍ക്ക് 2000 രൂപയുടെയും, 3 പേര്‍ക്ക് 1000 രൂപയുടെയും ഗിഫ്റ്റ് വൗച്ചറുകള്‍ സമ്മാനമായി നല്‍കുന്നു. കൂടാതെ ഉദ്‌ഘാടന ദിവസം ഷോറൂം സന്ദര്‍ശിക്കുന്നവരില്‍ നിന്ന് ലക്കി കൂപ്പണിലൂടെ തിരഞ്ഞെടുക്കുന്ന 5 പേര്‍ക്ക് 2000 രൂപയുടെ ഗിഫ്റ് വൗച്ചറും നല്‍കുന്നു.

ട്രെന്റി ഡിസൈനര്‍ വസ്ത്രങ്ങളും ഇന്ത്യയുടെ പലഭാഗത്തുനിന്നും വിദേശത്തുനിന്നും ശേഖരിക്കുന്ന മെറ്റീരിയലുകളും സ്നോ വ്യൂ ടെക്സ് കളക്‌ഷന്‍സില്‍ ഒരുക്കിയിരിക്കുന്നു. ആഗ്രഹങ്ങള്‍ക്ക് ഇണങ്ങിയത് ഡിസൈന്‍ ചെയ്ത് തരാന്‍ പ്രൊഫഷണല്‍ ഫാഷന്‍ ഡിസൈനേഴ്‌സും കസ്റ്റമൈസ്ഡ് ഡിസൈന്‍ സ്റ്റിച്ചിങ്ങും ഉണ്ട്. വെഡിങ് ഡ്രെസ്സില്‍ എക്സ്ക്ലൂസിവ്നെസ്സ് ആഗ്രഹിക്കുന്ന പുതുതലമുറക്കായി പ്രത്യേക വെഡ്‌ഡിങ് പര്‍ച്ചേയ്‌സ് സെക്‌ഷനും സ്നോവ്യൂവിലുണ്ട്. ഡിസൈനര്‍ വെഡ്‌ഡിങ് സാരി, ലഹംഗ, ബ്രൈഡല്‍ ഗൗണ്‍സ് തുടങ്ങി വിശാലമായ കളക്ഷനുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സിനിമ ഫാഷന്‍ ഡിസൈന്‍ രംഗത്തെ പുതുതരംഗമായി മാറിയ എംബ്രോയിഡറികളും ഹാന്‍ഡ് വര്‍ക്കുകളും പുതുമയോടെ അവതരിപ്പിക്കുകയാണ് സ്നോ വ്യൂവില്‍. കൂടാതെ പരമ്പരാഗത ഫാബ്രിക് ക്രാഫ്റ്റുകളായ കലംകാരി, ജയ്‌പൂര്‍ പ്രിന്റ്സ്, ചന്ദേരി, ഇക്കത്ത് പ്രിന്റ്സ് എന്നിവയുടെ അപൂര്‍വ്വ കളക്‌ഷനുകളും സ്നോവ്യൂ സമ്മാനിക്കുന്നു. ഓരോ കളക്‌ഷനിലും നൂറുകണക്കിന് മെറ്റീരിയലുകളില്‍ നിന്ന് അനുയോജ്യമായത് തിരഞ്ഞെടുക്കാന്‍ കസ്റ്റമേഴ്സിനെ സഹായിക്കുവാനായി പ്രത്യേക പരിശീലനം നേടിയ ഡിസൈനര്‍ ടീമും കൂടെയുണ്ട്.

ദനഹ ഫെസ്റ്റില്‍ ഫ്ലോറല്‍ എലിഫന്റ് വിസ്മയമാകുന്നു

ഇരിങ്ങാലക്കുട : കത്തീഡ്രല്‍ സിഎല്‍സിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ മൂന്നുപീടിക റോഡില്‍ പ്രത്യേകം തയ്യാറാക്കിയ ദനഹ ഫെസ്റ്റ് നഗറില്‍ നടത്തുന്ന ദനഹ ഫെസ്റ്റ് എക്‌സിബിഷനിലാണ് ഫ്ലോറല്‍ എലിഫന്റ് ഒരുക്കിയിട്ടുള്ളത്. പല നിറങ്ങളില്‍ വിലയേറിയ പൂക്കള്‍ ഇനങ്ങളായ ജറപറ, റോസ് തുടങ്ങിയ പൂക്കള്‍കൊണ്ടാണ് ആനയുടെ പുഷ്പശില്‍പം നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ചെന്നൈയിലുള്ള നെല്ലിയപ്പന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. രണ്ടായിരത്തോളം പൂക്കളാണ് ഇത് നിര്‍മിക്കുവാന്‍ എടുത്തിരിക്കുന്നത്. ഊട്ടി പുഷ്പമേളയില്‍ വിവിധ പുഷ്പശില്‍പങ്ങള്‍ നിര്‍മിച്ചീട്ടുള്ള വ്യക്തിയാണ് നെല്ലിയപ്പന്‍. ഡിസംബര്‍ 30 മുതല്‍ ആനയുടെ പുഷ്പശില്‍പം ഫ്‌ളവര്‍ ഷോയില്‍ ദൃശ്യമായിട്ടുണ്ട്. പൂക്കളാല്‍ നിര്‍മിതമായ സിംഹത്തിന്റെ ശില്‍പവും ഫ്‌ളവര്‍ ഷോയില്‍ ദൃശ്യമാകും. വരും ദിവസങ്ങളില്‍ ഡിനോസര്‍, മയില്‍ എന്നിവയുടെ ശില്‍പങ്ങളും ഒരുക്കുന്നുണ്ട്. പുഷ്പശില്‍ങ്ങളുടെ അരികില്‍ നിന്ന് സെല്‍ഫി ഫോട്ടോ എടുക്കുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ദിവസവും രാവിലെ 11.30 മുതല്‍ രാത്രി 10 മണി വരെയാണ്.

ദനഹ ഫെസ്റ്റ് 2016-17 ന്റെ ഭാഗമായി ന്യൂയര്‍ ആഘോഷത്തിനോടനുബന്ധിച്ച് ഡിസംബര്‍ 31 ന് വൈകീട്ട് 7 മണിക്ക് കേക്ക് തീറ്റ മല്‍സരം നടക്കും. എക്‌സിബിഷന്‍ പവലിയനില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് മല്‍സരം നടക്കുന്നത്. രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും 9495552098 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Top
Close
Menu Title