News

Archive for: August 17th, 2017

അയ്യങ്കാവ് നടപ്പുര നവീകരണം : കൂപ്പണ്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വം കീഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ നടപ്പുര നവീകരണത്തോടനുബന്ധിച്ച് ഭഗവതിയുടെ അനുമതി വാങ്ങുന്ന ചടങ്ങും കൂപ്പണ്‍ ഉദ്‌ഘാടനവും നടത്തി. ആദ്യകൂപ്പണ്‍ കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ എ എസ് സുമ ശാന്ത ടീച്ചര്‍ക്ക് നല്‍കി ഉദ്‌ഘാടനം നിര്‍വഹിച്ചു. മെമ്പര്‍മാരായ ജെ മനോജ്, വിനോദ് തറയില്‍, മുരാരി, രാമചന്ദ്രന്‍, പ്രസിഡന്റ് മഹേഷ് മാധവന്‍, സെക്രട്ടറി ശ്രീനിവാസന്‍, മേല്‍ശാന്തി പി ബി ശശി എമ്പ്രാന്തിരി, ദേവി ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജനവാസ കേന്ദ്രത്തിലേയ്ക്ക്‌ വിദേശ മദ്യശാല മാറ്റുന്നതിനെതിരെ പ്രധിഷേധ ജാഥ നടത്തി

ഇരിങ്ങാലക്കുട : സിവില്‍ സ്റ്റേഷനു സമീപത്തെ ജനവാസ കേന്ദ്രത്തിലേയ്ക്ക്‌ വിദേശ മദ്യശാല മാറ്റുന്നതിനെതിരെ കൂത്തുപറമ്പ് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രധിഷേധ ധര്‍ണ്ണ സി പി എം ജില്ലാ സെക്രട്ടേറിയേറ്റ്‌ അംഗം സി കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ചെയര്‍മാന്‍ സതീഷ്‌ പുളിയത്ത്‌, കൗണ്‍സിലര്‍ എം ആര്‍ ഷാജു, സ്വാമി ബ്രഹ്മാനന്ദ സ്വരൂപ, സെമിനാരി വൈസ്‌ റെക്ട്ടര്‍ ഫാ നൗജിന്‍ വിതയത്തില്‍, ഡി സി സി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പുള്ളി, സി പി ഐ മണഡലം സെക്രട്ടറി കെ എസ്‌ പ്രസാദ്‌, ബി ജെ പി നിയോജക മണഡലം വൈസ്‌ പ്രസിഡന്റ്‌ മനോജ്‌ കല്ലിക്കാട്ടില്‍, കൗണ്‍സിലര്‍ പി വി ശിവകുമാര്‍, കൗണ്‍സിലര്‍ ഫിലോമിന ജോയ്‌, വി ആര്‍ സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. സിജോ പള്ളന്‍, സിജി സുകുമാരന്‍, ശിവന്‍ ചൂലിക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റോഡിലെ മൂടാത്ത കേബിള്‍ കുഴികളില്‍ അപകടം തുടര്‍കഥ

ഇരിങ്ങാലക്കുട : സ്വകാര്യ ടെലികോം കമ്പനികള്‍ കുഴിച്ചിട്ട റോഡിലെ കേബിള്‍ കുഴികളില്‍ വാഹനങ്ങളും യാത്രക്കാരും വീണുള്ള അപകടങ്ങള്‍ പതിവാകുന്നു. ഏറെ തിരക്കുള്ള കൂടല്‍മാണിക്യം ബസ് സ്റ്റാന്‍ഡ് റോഡില്‍ വുഡ്‌ലാന്‍ഡ്സ് ഹോട്ടലിന് മുന്‍വശത്ത് കുഴച്ചിട്ട കേബിള്‍ കുഴി ഒരാഴ്ച്ചയായിട്ടും മൂടിയിട്ടില്ല. വ്യാഴാഴ്ച്ച ഓട്ടോറിക്ഷ കുഴിയില്‍ പെട്ടു. യാത്രക്കാര്‍ ഇല്ലാതിരുന്നതില്‍ അപകടം ഒഴിവായി ഫുട്പാത്തില്‍ കുഴിയുടെ കല്ലും മണ്ണും നിക്ഷേപിച്ചതിനാല്‍ വഴിയാത്രക്കാര്‍ക്ക് റോഡിലേക്ക് ഇറങ്ങി നടക്കേണ്ട അവസ്ഥയാണിപ്പോള്‍.

പടിയൂര്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റ്

എടത്തിരിഞ്ഞി : വേലായുധന്‍ വൈദ്യന്‍ മെമ്മോറിയല്‍ വിന്നേഴ്സ് ട്രോഫിക്കും കുനിയത്ത് വാസു മെമ്മോറിയല്‍ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള പ്രഥമ ഫുട്ബോള്‍ ടൂര്‍ണമെന്റ് എടതിരിഞ്ഞി എച്ച് ഡി പി സമാജം ഗ്രൗണ്ട്, പടിയൂര്‍ പഞ്ചായത്ത് ഗ്രൗണ്ട് (കമ്പനിപ്പാടം) എന്നിവിടങ്ങളില്‍ വച്ച് ജനുവരി 8, 15, 22, 29 എന്നീ ഞായറാഴ്ചകളില്‍ നടത്തുന്നു. ജനുവരി 8 ഞായറാഴ്ച രാവിലെ 7:30 ന് പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു ഉദ്‌ഘാടനം നിര്‍വഹിക്കും. വാര്‍ഡ് മെമ്പര്‍മാരായ ബിനോയ് കൊലാന്ത്ര, സുഡാന്‍ ചളിങ്ങാട്ട്, സജി ഷൈജുകുമാര്‍, സംഗീത സുരേഷ്, സി എം ഉണ്ണികൃഷ്ണന്‍, സുനന്ദ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും എന്ന് പ്രസിഡന്റ് ദിനേശ് കുമാര്‍, സെക്രട്ടറി സുദേവന്‍, ട്രഷറര്‍ സുഷില്‍, കണ്‍വീനര്‍ വേണു, ജോയിന്റ് സെക്രട്ടറി അജേഷ് എന്നിവര്‍ അറിയിച്ചു.

അമ്മന്നൂര്‍ കൂടിയാട്ട മഹോത്സവത്തില്‍ പൂതനാമോക്ഷം അരങ്ങേറി

ഇരിങ്ങാലക്കുട : അമ്മന്നൂര്‍ ചാച്ചു ചാക്യാര്‍ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ മാധവനാട്യഭൂമിയില്‍ നടക്കുന്ന കൂടിയാട്ട മഹോത്സവത്തില്‍ അര്‍ച്ചന നന്ദകുമാര്‍ പൂതനാമോക്ഷം നങ്യാര്‍കൂത്ത് അവതരിപ്പിച്ചു. കംസന്റെ ആജ്ഞ പ്രകാരം പൂതന ലളിതവേഷം ധരിച്ചു ശ്രീകൃഷ്ണനെ വധിക്കാനായി അമ്പാടിയിലെത്തുന്നതും കൃഷ്ണനെ കണ്ട പൂതനയ്ക്ക് മനസ്സില്‍ ചാഞ്ചല്യം വരുന്നതും കംസനെ ഭയന്ന് സ്തനങ്ങളില്‍ വിഷം പുരട്ടി പാല്‍ കുടിപ്പിക്കുന്നതും തുടര്‍ന്ന് കൃഷ്ണനാല്‍ വധിക്കപ്പെട്ട് മോക്ഷം കിട്ടുന്നതും ആണ് കഥ. ഇവിടെ പൂതനയായും കൃഷ്ണനായും മാറി മാറി പകര്‍ന്നാടുന്നത് വിസ്തരിച്ചു അഭിനയിച്ച് കാണിച്ചു.

മഹിള മോര്‍ച്ച വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി രൂപികരിച്ചു

വെള്ളാങ്ങല്ലൂര്‍ : മഹിള മോര്‍ച്ച വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി രൂപികരിച്ചു. ബിന്ദു ഉണ്ണിക്കൃഷ്ണന്‍ പ്രസിഡന്റും, മഞ്ചുസുരേഷ് സെക്രട്ടറിയായും, വിഞ്ചു ഹിവിന്‍ ട്രഷറര്‍ ആയും സൗമ്യ വിജേഷ് ജന സെക്രട്ടറിയായും, ഉഷ വേണുഗോപാല്‍, ഓമന കുറ്റിപറമ്പില്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും തുടങ്ങി 15 അംഗ കമ്മിറ്റി രൂപികരിച്ചു. ജനുവരി 11ന് ശോഭ സുരേന്ദ്രന്‍ നയിക്കന്ന മേഘല യാത്രക്ക് മണ്ഡലം നല്‍കുന്ന സ്വീകരണ പരിപാടിക്ക് 100 മഹിളകളെ പങ്കെടുപ്പിക്കാന്‍ യോഗം തിരുമാനിച്ചു. ഷിബിന്‍ ആക്ലിപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മഹിള മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി നിഷ ബിജു ഉത്ഘാടനം ചെയ്തു. കെ യു പ്രേംജി, ശ്രീദേവി ടീച്ചര്‍, എ പി ശശി മേനോന്‍, പി ജി ശിവലാല്‍, സോമന്‍ കുറ്റിപറമ്പില്‍ എന്നിവര്‍ സംസരിച്ചു.

സബ് ട്രഷറിയില്‍ പണമെത്തിയില്ല, പെന്‍ഷന്‍കാര്‍ വലഞ്ഞു

ഇരിങ്ങാലക്കുട : ഒരു കോടി മുപ്പതുലക്ഷത്തിലധികം രൂപ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളുമായി ഇന്ന് വിതരണം ചെയ്യേണ്ട പണമെത്താതുമൂലം ഇരിങ്ങാലക്കുട സബ് ട്രഷറിയില്‍ എത്തിയവര്‍ വലഞ്ഞു. 24000 രൂപ വീതമാണ് ഓരോ പെന്‍ഷന്‍കാര്‍ക്കും കൊടുക്കുന്ന പരമാവധി തുക, പക്ഷെ ഇന്ന് 5 ലക്ഷത്തിന് താഴെ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു. രൂപ കിട്ടുമെന്ന ധാരണയിലായിരുന്നു ഉച്ചവരെ. ഇനി അത് ലഭിക്കുമെന്ന് തോന്നുന്നില്ലെന്ന് ട്രഷറി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സബ് ട്രഷറിയില്‍ ഉണ്ടായിരുന്ന പൈസ വിതരണം ചെയ്തതിന് ശേഷം സബ് ട്രഷറിയില്‍ എത്തിയവരെ ജില്ലാ ട്രഷറിയിലേക്ക് പറഞ്ഞു വിടുകയാണ് ഇപ്പോള്‍.

മലയാള സാഹിത്യത്തില്‍ സൂപ്പര്‍സ്റ്റാറുകള്‍ അനിവാര്യമോ : തപസ്യ കലാസാഹിത്യവേദി

ഇരിങ്ങാലക്കുട : മലയാള സാഹിത്യത്തില്‍ വരേണ്യവല്‍കൃത തുരുത്തായി നിലനില്‍ക്കുകയും ആരോപണങ്ങള്‍ക്കു നേരേ അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്തത് എംടി സ്വമനസാലേയാണോ പരപ്രേരണയാലാണോയെന്ന് വ്യക്തമാക്കണമെന്ന് തപസ്യ തൃശ്ശൂര്‍ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഒ.വി.വിജയനെപോലെയുള്ള പ്രശസ്തരായ എഴുത്തുകാരെ ജീവിച്ചിരുന്നപ്പോഴും മരണശേഷവും തമസ്‌കരിക്കാന്‍ ഒരു കൂട്ടം ആളുകള്‍ പ്രകടിപ്പിച്ച ഉത്സാഹത്തിന്റെ യാഥാര്‍ത്ഥ പൊരുള്‍ ഇപ്പോളാണ് സാഹിത്യസമൂഹത്തിന് മനസിലാകുന്നതെന്ന് തപസ്യ പറഞ്ഞു. തെക്കിനിയും വടക്കിനിയും നാലുകെട്ടും ഇല്ലാതെ എഴുതുവാന്‍ കഴിയില്ലേ എന്നും സവര്‍ണ്ണ ഫാസിസ്റ്റെന്നും എംടിയെ ഒരുകാലത്ത് വിമര്‍ശിച്ചവര്‍തന്നെ ഇന്ന് അദ്ദേഹത്തെ ആയുധമാക്കുകയാണോ അതോ കമലിനെ രക്ഷിക്കുവാനുള്ള പരിചയാക്കുകയാണോ എന്ന് വ്യക്തമാക്കണമെന്നും തപസ്യ ആവശ്യപ്പെട്ടു. മഹാനായ ഒ വി വിജയന്റെ പ്രതിമ തിരൂരില്‍ തകര്‍ക്കപ്പെട്ടപ്പോഴും, ശവം തീനി ഉറുമ്പുകള്‍ എന്ന നാടകം ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ട് നാടകകലാകാരന്മാര്‍ തടവിലാക്കപ്പെട്ടപ്പോളും, ക്രിസ്തുവിന്റെ തിരുമുറിവ് എന്ന നാടകം കേരളത്തില്‍ അവതരിപ്പിക്കപ്പെടാതെ നിരോധിക്കപ്പെട്ടപ്പോഴും അന്ന് കപടമതേതര മൗനം പാലിച്ച നാലുകെട്ടുകാരന്‍ ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്കുനേരെ അസഹിഷ്ണുവാകുന്നതും ഹാലിളകിവിവാദമുണ്ടാക്കുന്നതും സാഹിത്യലോകം തിരിച്ചറിയണമെന്ന് തപസ്യ അഭിപ്രായപ്പെട്ടു. യോഗത്തില്‍ മേഖല സെക്രട്ടറി ഇ കെ കേശവന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടന സെക്രട്ടറി പി ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സഹസംഘടന സെക്രട്ടറി സി സി സുരേഷ്, ജില്ല സംഘടന സെക്രട്ടറി ശ്രീജിത്ത് മുത്തേടത്ത്, കെ ഉണ്ണികൃഷ്ണന്‍, രഞ്ചിത്ത് മേനോന്‍, പ്രസീദ് എന്നിവര്‍ സംസാരിച്ചു.

മുരിയാട് ഗ്രാമീണ വായനശാലയില്‍ ഇ-വിജ്ഞാനസേവനകേന്ദ്രം ഉദ്‌ഘാടനം ചെയ്തു

മുരിയാട് : കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നടപ്പിലാക്കി വരുന്ന എല്ലാ ലൈബ്രറികളും ഇ-വിജ്ഞാനകേന്ദ്രം എന്ന പദ്ധതി പ്രകാരം മുരിയാട് പഞ്ചായത്തിലെ മുരിയാട് ഗ്രാമീണ വായനശാലയില്‍ ഇ-വിജ്ഞാനസേവനകേന്ദ്രത്തിന്റെ ഉദ്‌ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ നിര്‍വഹിച്ചു. വായനശാല പ്രസിഡന്റ് കെ പി സുബ്രമണ്യന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍ ഈസേവനകേന്ദ്രത്തിന്റെ ആദ്യസേവനം സ്വീകരിച്ചു. മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ശാസ്ത്ര ശര്‍മന്‍, പഞ്ചായത്ത് നേതൃസമിതി ചെയര്‍മാന്‍ കെ മണികണ്ഠന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. വായനശാല സെക്രട്ടറി സി ആര്‍ ദിനേശന്‍ സ്വാഗതവും, കമ്മിറ്റി അംഗം വി സി വേലായുധന്‍ നന്ദിയും പറഞ്ഞു.

ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കണ്‍വെന്‍ഷന്‍ സമാപിച്ചു

ഇരിങ്ങാലക്കുട : ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കണ്‍വെന്‍ഷന്‍ സമാപിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ബി അനൂപ് ഉദ്ഘാടനം ചെയ്തു. ഗ്രീഷ്മ അജയഘോഷ്, ഒ എസ് സുഭീഷ് എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സി ഡി സിജിത്ത് സെക്രട്ടറിയായും, ആര്‍ എല്‍ ശ്രീലാല്‍ പ്രസിഡന്റായും, പി സി നിമിത ട്രഷറര്‍ ആയും, വി എം കമറുദീന്‍, വി എ അനീഷ് എന്നിവര്‍ ജോ: സെക്രട്ടറിമാരായും, എ വി പ്രസാദ് ആര്‍ എല്‍ ജീവന്‍ലാല്‍ എന്നിവര്‍ വൈ: പ്രസിഡന്റുമാരായും, വി എന്‍ സജിത്ത്, പി കെ മനുമോഹന്‍ എന്നിവര്‍ എക്സിക്യുട്ടീവ് അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.

ഗുരുദേവ പ്രതിഷ്ഠാദിനാചരണം നടന്നു

ഇരിങ്ങാലക്കുട : എസ്എന്‍ഡിപി മുകുന്ദപുരം താലൂക്ക് യൂണിയന്‍ 4625- ാം ചെമ്മണ്ട ശാഖയുടെ പ്രഥമ ഗുരുദേവ പ്രതിഷ്ഠാദിനാചരണം നടന്നു. ഗുരുദേവമന്ദിരത്തില്‍ പ്രതിഷ്ഠാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ ഗണപതിഹോമത്തോടെ പരിപാടികള്‍ ആരംഭിച്ചു. എസ്എന്‍ഡിപി യൂണിയന്‍ പ്രതിനിധി കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി മുകുന്ദപുരം താലൂക്ക് യൂണിയന്‍ സെക്രട്ടറി പി കെ പ്രസന്നന്‍ അനുഗ്രഹപ്രഭാഷണം നടത്തി. ശാഖാസെക്രട്ടറി രാമചന്ദ്രന്‍ കോവില്‍പറമ്പില്‍, എസ് എന്‍ ക്ലബ് സെക്രട്ടറി എ കെ ലീലാധരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സര്‍വ്വൈശ്വര്യപൂജ നടന്നു.

Top
Close
Menu Title