News

Archive for: August 17th, 2017

ഇരിങ്ങാലക്കുടക്കാരില്‍ വിസ്മയം സൃഷ്ടിച്ച് വലിയങ്ങാടി സ്ട്രീറ്റ് ഫെസ്റ്റിവല്‍

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടക്കാരില്‍ വിസ്മയം സൃഷ്ടിച്ച് വലിയങ്ങാടി സ്ട്രീറ്റ് ഫെസ്റിവല്‍ ആരംഭിച്ചു. ഠാണാ മുതല്‍ ആല്‍ത്തറ വരെ നീളുന്ന വലിയങ്ങാടി സ്ട്രീറ്റ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ചാലക്കുടി എം പി . ടി വി ഇന്നസെന്റ് നിര്‍വഹിച്ചു. പ്രൊഫ കെ യു അരുണന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനം തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു. വിവിധ സമുദായ രാഷ്ട്രീയ പ്രതിനിധികള്‍ പങ്കെടുത്തു. വര്‍ണ്ണങ്ങളുടേയും വെളിച്ചങ്ങളുടേയും അകമ്പടിയോടെ ഇരിങ്ങാലക്കുട ബസ്‌ സ്റ്റാന്റ് മുതല്‍ ഠാണാ വരെയുള്ള മെയിന്‍ റോഡ്‌ അലങ്കരിക്കുകയും തിരഞ്ഞെടുത്ത വിവിധയിടങ്ങളിലെ താത്കാലിക സ്റ്റേജുകളില്‍ മാജിക് ഷോ, മ്യൂസിക് ഷോ, കിഡ്സ് കോര്‍ണര്‍, ജഗ്ഗിങ്‌, ബാന്‍ഡ് മ്യൂസിക്, സ്കൈ ഡാന്‍സ് തുടങ്ങിയ സ്ട്രീറ്റ് ഷോകളുമാണ് ഒരുക്കിയിരിക്കുന്നത്.

ഫെസ്റ്റിവല്‍ ചെയര്‍മാന്‍ മാസ്സ് ആലേങ്ങാടന്‍ , രക്ഷാധികാരികളായ മാര്‍ട്ടിന്‍ ആലേങ്ങാടന്‍, തോമസ് വെള്ളാനിക്കാരന്‍, ജോണി പി ആലേങ്ങാടന്‍, സെക്രട്ടറി ജോണി ടി വെള്ളാനിക്കാരന്‍, ട്രെഷറര്‍ മനീഷ് അരിക്കാട്ട്, കണ്‍വീനര്‍ ജോസഫ് വെള്ളാനിക്കാരന്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അമ്പു ഫെസ്റ്റിവലിന് നേതൃത്വം നല്‍കുന്നത്.


വലിയങ്ങാടി സ്പെക്ടക്കുലര്‍ ലൈറ്റ് ആന്റ് സ്ട്രീറ്റ് ഫെസ്റ്റിവെല്‍ തത്സമയ സംപ്രേക്ഷണം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ . click here to watch VIDEOS

ഫുട്ബോള്‍ ഷൂട്ടൗട്ട് ടൂര്‍ണമെന്റ്

പുല്ലൂര്‍ : ഡി വൈ എഫ് ഐ അഖിലേന്ത്യ സമ്മേളന പ്രചാരണാര്‍ഥം പുല്ലൂര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഫുട്ബോള്‍-ഷൂട്ടൗട്ട് ടൂര്‍ണമെന്റിന്റെ ഉദ്‌ഘാടനം ജനുവരി 15 ഞായറാഴ്ച രാവിലെ 9 .30 നു പുല്ലൂര്‍ സെന്ററില്‍ ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ കെ യു അരുണന്‍ നിര്‍വഹിക്കും. ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഒന്നാം സമ്മാനമായി 2501 രൂപയും രണ്ടാം സമ്മാനമായി 1501 രൂപയുമാണ് നല്‍കുക. ഷൂട്ടൗട്ട് ടൂര്‍ണമെന്റില്‍ ഒന്നാം സമ്മാനമായി 2501 രൂപയാണ് നല്‍കുക. പങ്കെടുക്കുന്നതിനായുള്ള രജിസ്ട്രേഷന് ബന്ധപ്പെടുക ജനുവരി 13 നു മുന്‍പ്  – 9446893008 (സുജയ് പടിയൂര്‍ മന), 9995118587 (സര്‍ഗന്‍  ടി എല്‍), 8129539080 (അരുണ്‍ നാഥ് കെ എം). ഫുട്ബോള്‍ ടൂര്‍ണമെന്റ് രെജിസ്‌ട്രേഷന്‍ ഫീസ്:250 രൂപ. ഷൂട്ടൗട്ട് ടൂര്‍ണമെന്റ് (ഷാര്‍പ് ഷൂട്ടര്‍ )  റെജിസ്‌ട്രേഷന്‍ ഫീസ്:50 രൂപ.

കൂടിയാട്ട മഹോത്സവത്തില്‍ ഉലൂഖല ബന്ധനം, ബാലലീല നങ്ങ്യാര്‍കൂത്ത് അരങ്ങേറി

ഇരിങ്ങാലക്കുട : കൂടിയാട്ട മഹോത്സവത്തില്‍ സരിത കൃഷ്ണകുമാര്‍ അവതരിപ്പിച്ച ഉലൂഖല ബന്ധനം, ബാലലീല നങ്ങ്യാര്‍കൂത്ത് അരങ്ങേറി. മണ്ണ് വാരിതിന്ന കൃഷ്ണന്‍ അമ്മയുടെ ആജ്ഞപ്രകാരം വായതുറന്നപ്പോള്‍ ബ്രഹ്മാണ്ഡം അതിനുള്ളില്‍ കണ്ട യശോദയുടെ അവസ്ഥയാണ് സരിത അഭിനയിച്ച് പ്രതിഫലിപ്പിച്ചത്.ഞായറാഴ്ച രാവിലെ മത്തവിലാസം പുറപ്പാട് നടക്കും. മാധവാമൃതഗ്രാമത്തിലെ ശിവപ്രസാദാണ് സൂത്രധാരന്റെ വേഷത്തില്‍ പുറപ്പാട് നടത്തുക. മഹാദേവനെ സ്തുതിച്ചുകൊണ്ടുള്ള സൂത്രധാരന്റെ രംഗപ്രവേശമാണിത്. പത്തിന് മാധവചാക്യാര്‍ ജന്മശതാബ്ദി പ്രഭാഷണ പരമ്പരയുടെ ഭാഗമായി കാലടി ശങ്കരാചാര്യ സര്‍വ്വകലാശാലയിലെ സാഹിത്യവിഭാഗം മേധാവി ഡോ. വി.ആര്‍ മുരളീധരന്‍ പ്രഭാഷണം നടത്തും. അഭിനവ ഭാരതിയെ അടിസ്ഥാനമാക്കി പൂര്‍വ്വരംഗം എന്ന വിഷയത്തിലാണ് പ്രഭാഷണം നടത്തുക. വൈകീട്ട് ആറിന് മാധവചാക്യാര്‍ ആട്ടപ്രകാരം ചെയ്ത സുഭദ്രധനഞ്ജയം രണ്ടാമങ്കം കൂടിയാട്ടം നടക്കും.

അളിയനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ


ഇരിങ്ങാലക്കുട :
സഹോദരി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരനടക്കം മുന്നു പേരെ കോടതി ജീവപര്യന്തം തടവിനും 75,000 രൂപവീതം പിഴയും ശിക്ഷിച്ചു. പൊറത്തിശ്ശേരി സ്വദേശികളായ കൊട്ടപ്പുറത്ത് വീട്ടില്‍ ബാബു (42), കൊട്ടപ്പുറത്ത് വീട്ടില്‍ അനീഷ് (25), കോനേക്കാട്ടില്‍ വീട്ടില്‍ പ്രദീപ്(35)എന്നിവരെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് ജി. ഗോപകുമാണ് തടവിനും പിഴയടയ്ക്കുവാനും ശിക്ഷ വിധിച്ചത്. പിഴയടക്കുന്നതില്‍ ഒന്നര ലക്ഷം രൂപ ജയരാജിന്റെ അമ്മയ്ക്ക് നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കില്‍ പ്രതികള്‍ ആറ് മാസംകൂടി കഠിന തടവ് അനുഭവിക്കേണ്ടതാണ്. ഒന്നാം പ്രതി ബാബുവിന്റെ സഹോദരി ഭര്‍ത്താവ് അളിയന്‍ രാജേഷ് എന്ന് വിളിക്കുന്ന അയ്യന്തോള്‍ വെള്ളേടത്ത് വീട്ടില്‍ ജയരാജാണ് കൊല്ലപ്പെട്ടത്. 2011 നവംബര്‍ 27 നായിരുന്നു കേസ്സിനാസ്പദമായ സംഭവം. ഒന്നാം പ്രതി ബാബുവിന്റെ സഹോദരി ശീതക്ക് ഭര്‍ത്താവ് ജയരാജ് ചിലവിന് നല്‍കാത്ത വൈരാഗ്യമാണ് സംഭവത്തിന് കാരണം.

Top
Close
Menu Title