News

Archive for: August 17th, 2017

മാപ്രാണം നന്തിക്കര റോഡില്‍ അമിത വേഗതമൂലം വാഹനാപകടങ്ങള്‍ കൂടുന്നു

മാപ്രാണം : അമിത വേഗതമൂലം മാപ്രാണം നന്തിക്കര റോഡില്‍ വാഹനാപകടങ്ങള്‍ കൂടുന്നു. മെക്കാര്‍ഡാം ടാറിങ്ങിനു ശേഷം റോഡിൻറെ നിലവാരം ഉയര്‍ന്നതിനെ തുടര്‍ന്ന് വാഹനാപകടങ്ങള്‍ക്ക് ഓവര്‍ സ്പീഡ് മൂലമാണ് അധികവും അപകടങ്ങള്‍ ഉണ്ടാക്കുന്നത് . കഴിഞ്ഞ ദിവസം മാടായിക്കോണത്ത് റെനോ ക്വിഡ് കാറും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ചു അപകടമുണ്ടായി. ഈ സമയം അതുവഴിവന്ന ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ് അരുണന്‍ മാസ്റ്റര്‍ സംഭവസ്ഥലത്തു നിറുത്തി അപകടവിവരങ്ങള്‍ തിരക്കി .

കൂടിയാട്ട മഹോത്സവത്തില്‍ കല്ല്യാണ സൗഗന്ധികം കൂടിയാട്ടം അരങ്ങേറി

ഇരിങ്ങാലക്കുട : കൂടിയാട്ട മഹോത്സവത്തില്‍ കല്ല്യാണ സൗഗന്ധികം കൂടിയാട്ടം അരങ്ങേറി. അമ്മന്നൂര്‍ രജനിഷ് ചാക്യാര്‍ വിദ്യാധരനായും സരിത കൃഷ്ണകുമാര്‍ ഗുണമഞ്ജരിയായും അരങ്ങിലെത്തി. കൂടിയാട്ടമഹോത്സവത്തില്‍ തിങ്കളാഴ്ച സൂരജ് നമ്പ്യാര്‍ മത്തവിലാസം നിര്‍വ്വഹണം നടത്തും. ബ്രഹ്മാവിന്റെ ഉപദേശപ്രകാരം ശിവനേയും പാര്‍വ്വതിയേയും ഒന്നിപ്പിക്കാന്‍ ദേവന്‍മാര്‍ കാമദേവനെ കൈലാസത്തിലേക്കയക്കുന്നു. കാമദേവന്‍ കൈലാസത്തിലെത്തുന്നതോടെ അന്തരീക്ഷം മാറുന്നു. ആണ്‍ പെണ്‍ വണ്ടുകള്‍ ഒരുമിച്ച് തേന്‍കുടിക്കുന്നതും കൃഷ്ണമൃഗം പെണ്‍മാനിന്റെ മേല്‍ കൊമ്പുകൊണ്ട് പ്രണയപൂര്‍വ്വം ഉരസുന്നതുമായ കാഴ്ചകള്‍. ഈ സമയത്ത് നന്ദികേശ്വരന്‍ തപസ് അനുഷ്ഠിക്കുന്ന ശിവന് ശല്യമാകാതിരിക്കാന്‍ എല്ലാവരോടും നിശബ്ദരാകാന്‍ പറയുന്നു. നവദ്വാരങ്ങളും അടച്ച് തപസ്സനുഷ്ഠിക്കുന്ന മഹാദേവനെ കാണുന്നതോടെ കൂടിയാട്ടം സമാപിക്കുന്നു.

എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സില്‍ വെള്ളമില്ല, ജീവനക്കാര്‍ താമസം മതിയാക്കി

ഇരിങ്ങാലക്കുട : സിവില്‍ സ്റ്റേഷനിലെ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ് വളപ്പിലെ കിണറ്റിലെ വെള്ളം മലിനമായതിനാല്‍ ഉപയോഗിക്കാനാകുന്നില്ലെന്ന് പരാതി.ഇതുമൂലം ക്വാര്‍ട്ടേഴ്‌സ് അനുവദിച്ച് കിട്ടിയകുടുംബങ്ങള്‍ താമസം മതിയാക്കി വാടകവീടുകളിലേക്ക് മടങ്ങി. പണിപൂര്‍ത്തീകരിച്ചെന്ന പൊതുമരാമത്ത് വിഭാഗത്തിന്റെയും  താമസയോഗ്യമാണെന്ന ജില്ലാഭരണകൂടത്തിന്റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ക്വാര്‍ട്ടേഴ്‌സുകള്‍ ആറുജീവനക്കാര്‍ക്ക് അനുവദിച്ചത്.താമസത്തിനെത്തിയ ജീവനക്കാരുടെ കുടുംബങ്ങള്‍ ക്വാര്‍ട്ടേഴ്‌സ് വളപ്പിലെ കിണറ്റിലെ വെള്ളം ഉപയോഗിക്കാനാവുന്നതല്ലെന്ന് കണ്ടെത്തി താമസം അവസാനിപ്പിക്കുകയായിരുന്നു.മാത്രമല്ല ക്വാര്‍ട്ടേഴ്‌സുകളിലേക്കുള്ള പൈപ്പ് കണക്ഷനുകളില്‍ തടസ്സങ്ങളുള്ളതിനാല്‍ വെള്ളം ക്വാര്‍ട്ടേഴ്‌സുകളിലേക്കെത്തുന്നുമില്ല. ഇക്കാര്യങ്ങള്‍ പൊതുമരാമത്ത് കെട്ടിട വിഭാഗത്തെ അറിയിച്ചെങ്കിലും നടപടികളായില്ല. ഇതിനിടെ ക്വാര്‍ട്ടേഴ്‌സ് അനുവദിച്ചുകിട്ടിയവരിലൊരാള്‍ വെള്ളമില്ലാത്തതിനാല്‍ തന്റെ ക്വാര്‍ട്ടേഴ്‌സ് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് അപേക്ഷയും നല്‍കി. തുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സുകളില്‍ വെള്ളം ലഭ്യമാക്കാന്‍ ജില്ലാഭരണകൂടം അടിയന്തിര നിര്‍ദ്ദേശങ്ങള്‍ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് നല്‍കിയെങ്കിലും ഫലവത്തായിട്ടില്ല. ക്വാര്‍ട്ടേഴ്‌സിലെ കുടിവെള്ള പ്രശ്‌നം അടിയന്തിരമായി പരിഹരിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ഇരിങ്ങാലക്കുട മേഖലാ കമ്മറ്റി ജില്ലാ കളക്ടര്‍,പൊതുമരാമത്ത് കെട്ടിടവിഭാഗം സബ് ഡിവിഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവര്‍ക്കു നല്‍കിയ നിവേദനങ്ങളിലാവശ്യപ്പെട്ടു. നിലവിലെ കിണറ്റിലെ വൃത്തിഹീനമായ വെള്ളം പമ്പ് ചെയ്തുമാറ്റി  കിണര്‍ ശുദ്ധീകരിക്കുകയും പൈപ്പുകളിലെ തടസ്സങ്ങള്‍ മാറ്റുകയും കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുകയും ചെയ്താലേ നിലവിലെ പ്രതിസന്ധിക്ക് പരിഹാരിക്കാനാകുകയുള്ളുവെന്ന് നിവേദനത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ദനഹാത്തിരുനാള്‍ പ്രദക്ഷിണം തത്സമയ സംപ്രേക്ഷണം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍

ഇരിങ്ങാലക്കുട : ദനഹാത്തിരുനാളിന്റെ തത്സമയ സംപ്രേക്ഷണം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ ഉണ്ടായിരിക്കുന്നതാണ്.  ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുനാള്‍ പ്രദക്ഷിണം ആരംഭിച്ച് വൈകീട്ട് 7.00 മണിക്ക് പള്ളിയില്‍ എത്തിച്ചേരും . തത്സമയ സംപ്രേക്ഷണം ഞായറാഴ്ച രാവിലെ 10 മണി മുതലും വൈകീട്ട് 3 മണി മുതലും ഉണ്ടായിരിക്കുന്നതാണ്.  click here to watch LIVE

കെ.സുരേന്ദ്രന്‍ നയിക്കുന്ന ബി ജെ പി പ്രചാരണയാത്രക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം : തത്സമയ സംപ്രേഷണം ഇരിങ്ങാലക്കുടലൈവ്.കോമില്‍

ഇരിങ്ങാലക്കുട : സഹകരണപ്രതിസന്ധി, റേഷനരി നിഷേധം, മാര്‍ക്‌സിസ്റ്റ് കൊലപാതക രാഷ്ട്രീയം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ബിജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ നയിക്കുന്ന മേഖല യാത്രക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്‍കി.  ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടന്ന സ്വീകരണപരിപാടിയുടെ തത്സമയ സംപ്രേഷണം ഇരിങ്ങാലക്കുടലൈവ്.കോമില്‍ ലഭ്യമാണ്.  click here to watch LIVE

ദനഹാത്തിരുനാളിന്റെ തത്സമയ സംപ്രേക്ഷണം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍

ഇരിങ്ങാലക്കുട : ദനഹാത്തിരുനാളിന്റെ തത്സമയ സംപ്രേക്ഷണം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ ഉണ്ടായിരിക്കുന്നതാണ്. തിരുനാള്‍ ദിനമായ ജനുവരി 8 ഞായറാഴ്ച്ച രാവിലെ 10 മണിയോടെ തിരുനാള്‍ കുര്‍ബ്ബാനയ്ക്കു രൂപതാ മെത്രാന്‍ അഭിവന്ദ്യ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുനാള്‍ പ്രദക്ഷിണം ആരംഭിച്ച് വൈകീട്ട് 7.00 മണിക്ക് പള്ളിയില്‍ എത്തിച്ചേരും . തത്സമയ സംപ്രേക്ഷണം ഞായറാഴ്ച രാവിലെ 10 മണി മുതലും വൈകീട്ട് 3 മണി മുതലും ഉണ്ടായിരിക്കുന്നതാണ്.  click here to watch LIVE

Top
Close
Menu Title