News

Archive for: August 17th, 2017

ഗെയില്‍ വാതക പൈപ്പ്‌ ലൈന്‍ കടന്നു പോകുന്നതുമായി ബന്ധപ്പെട്ട്‌ പൂമംഗലം ഗ്രാമ പഞ്ചായത്തില്‍ കമ്മീഷന്‍ തെളിവെടുത്തു

അരിപ്പാലം : പൂമംഗലം ഗ്രാമ പഞ്ചായത്തിലെ അരിപ്പാലം തോപ്പ്‌ ഭാഗത്തു കൂടി ഗെയില്‍ വാതക പൈപ്പ്‌ ലൈന്‍ കടന്നു പോകുന്നതുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതി കമ്മീഷന്‍ തെളിവെടുത്തു. ഡെപ്യുട്ടി കളക്ടര്‍ രാധാക്യഷ്‌ണന്റെ നേത്യത്വത്തിലുള്ള സംഘമാണ്‌ സ്ഥലം സന്ദര്‍ശിച്ച്‌ തെളിവെടുത്തത്‌. നിര്‍ദ്ദിഷ്ട ലൈനിലൂടെ വാതക പൈപ്പ്‌ ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ സ്വകാര്യ വ്യക്തി സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ഹൈക്കോടതി കമ്മീഷനെ നിയമിച്ചത്‌. ഗെയില്‍ വാതക പൈപ്പ്‌ ലൈന്‍ സീനിയര്‍ പ്രൊഡക്ഷന്‍ മാനേജര്‍ ജോര്‍ജ്ജ് വര്‍ഗീസ്‌, കോര്‍ഡിനേറ്റര്‍മാരായ സുനില്‍, സനല്‍, എഞ്ചിനിയര്‍ അജിത്ത്‌ എന്നിവരും പ്രദേശവാസികള്‍ക്കു വേണ്ടി പൂമംഗലം ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട് ഇ. ആര്‍. വിനോദ്‌ എന്നിവര്‍ കമ്മീഷനു മുന്‍പില്‍ ഹാജരായി.

നിര്‍ദ്ദിഷ്ട ലൈനിലൂടെ വാതക പൈപ്പ്‌ ലൈന്‍ സ്ഥാപിക്കണമെന്നാണ്‌ പ്രദേശവാസികളുടെ ആവശ്യം. സ്വകാര്യ വ്യക്തി ചൂണ്ടിക്കാണിക്കുന്ന രീതിയില്‍ പൈപ്പ്‌ ലൈന്‍ സ്ഥാപിച്ചാല്‍ അറുപതോളം വീടുകളിലൂടെ ജനവാസ കേന്ദ്രത്തിലൂടെയാകും കടന്നു പോകുകയെന്ന്‌ ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട് ഇ. ആര്‍. വിനോദ്‌ ചൂണ്ടിക്കാട്ടി. നേരത്തെ ജനവാസകേന്ദ്രത്തിലുടെ നിശ്ചയിച്ചിരുന്ന ഗെയില്‍ വാതക പൈപ്പ്‌ ലൈനിനെതിരെ പ്രദേശവാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്‌ ജില്ലാ കളക്ടര്‍ ഇടപെട്ടാണ്‌ ജനവാസ കേന്ദ്രത്തിനു പുറത്തു കൂടി കൊണ്ട്പോകാന്‍ തീരുമാനിച്ചത്‌, ഇതനുസരിച്ചാണ്‌ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതു. എന്നാല്‍ ഇതിനെതിരെയാണ്‌ സ്വകാര്യ വ്യക്തി ഹൈക്കോടതിയെ സമീപിച്ചത്‌.

യുവകലാസാഹിതിയുടെ സാംസ്കാരിക ഫാസിസത്തിനെതിരെയുള്ള പ്രതികരണ സായാഹ്നം

ഇരിങ്ങാലക്കുട : യുവകലാസാഹിതിയുടെ നേതൃത്വത്തില്‍ സാംസ്കാരിക ഫാസിസത്തിനെതിരെ പ്രതികരണ സായാഹ്നം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍  സംഘടിപ്പിച്ച പ്രതികരണ സായാഹ്നം സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി ബാലചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്തു. എം ടി ക്കും കമലിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ഇരുവര്‍ക്കുമെതിരെ നടന്ന അസഹിഷ്ണുതക്കുമെതിരെ പ്രതികരണ സായാഹ്നം പ്രതിഷേധിച്ചു.  ചലച്ചിത്ര സംവിധായകന്‍ പ്രേംലാല്‍, സിപി ഐ മണ്ഡലം സെക്രട്ടറി പി മണി,  ടി കെ സുധീഷ് , മീനാക്ഷി തമ്പാന്‍, കെ കൃഷ്ണനന്ദബാബു, രാജേഷ് തമ്പാന്‍ എന്നിവര്‍ പ്രതികരണ സായാഹ്‌നത്തില്‍  സംബന്ധിച്ചു.

മൂര്‍ക്കനാട് സേവ്യര്‍ അനുസ്മരണം ജനുവരി 14 ശനിയാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബില്‍

ഇരിങ്ങാലക്കുട : ആദ്യകാല പത്രപ്രവര്‍ത്തകനും മാതൃഭൂമി ലേഖകനും പ്രസ് ക്ലബ് അംഗവുമായിരുന്ന മൂര്‍ക്കനാട് സേവ്യറിന്റെ 10- ാം ചരമവാര്‍ഷികം  ജനുവരി 14 ശനിയാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബില്‍ ആചരിക്കുന്നു. ഇതിനോടനുബന്ധിച്ച് പ്രസ് ക്ലബ് പ്രസിഡണ്ട് വി ആര്‍ സുകുമാരന്റെ അധ്യക്ഷതയില്‍ ചേരുന്ന അനുസ്മരണ സമ്മേളനം പ്രൊഫ കെ യു അരുണന്‍ എം എല്‍ എ ഉദ്‌ഘാടനം ചെയ്യും. സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

റോഡിലെ വാല്‍വ് സ്ലാബ് എടതിരിഞ്ഞിയില്‍ അപകടകാരണമാകുന്നു

എടതിരിഞ്ഞി : പോട്ട മൂന്നുപീടിക സംസ്ഥാന പാത കടന്നുപോകുന്ന എടതിരിഞ്ഞി പോസ്റ്റ് ഓഫീസ് ജംങ്ഷനില്‍ ഉയര്‍ന്ന് നില്‍ക്കുന്ന സമഗ്രകുടിവെള്ള പദ്ധതിയുടെ വാല്‍വ് സ്ലാബ് ഇതുവഴി പോകുന്ന വാഹനങ്ങള്‍ക്ക് അപകട ഭീഷണി ഉണ്ടാക്കുന്നു. 2 വര്‍ഷത്തിലേറെയായി പണി നടന്നുകൊണ്ടിരിക്കുന്ന കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് വാല്‍വ് സ്ലാബ് സംസ്ഥാനപാതയുടെ നടുവില്‍ സ്ഥാപിച്ചത്. 15 സെന്റിമീറ്ററില്‍ അതികം റോഡിന്റെ ഉപരിതലത്തില്‍ സ്ലാബ് ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ വാഹനങ്ങള്‍ ഇത് ഒഴിവാക്കാനായി മറുവശത്തേക്ക് തിരിക്കുന്നത് മൂലം ഈ പ്രദേശത്ത് സ്ഥിരം അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. ചൊവ്വാഴ്ച പോസ്റ്റ് ഓഫീസ് ജംങ്ഷനില്‍ വച്ചുണ്ടായ സൈക്കിള്‍ യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയത് റോഡില്‍ ഉയര്‍ന്ന് കിടക്കുന്ന സ്ലാബ് കയറാതിരിക്കാന്‍ ലോറി വെട്ടിച്ചപ്പോഴാണ്. സമഗ്ര കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പും വാട്ടര്‍ അതോറിറ്റിയും സംസ്ഥാന പാത മുറിച്ച് വാല്‍വ് സ്ലാബ് സ്ഥാപിച്ചത് ഉയര്‍ന്ന് നില്‍ക്കുന്നത് മൂലം അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവായപ്പോള്‍ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു പറഞ്ഞു. അടിയന്തിരമായി ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകാന്‍ അതികൃതര്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

related news : ട്രക്ക് തട്ടി സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു

കെ എസ് യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് പൂര്‍ണ്ണം

ഇരിങ്ങാലക്കുട : പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ കെ എസ് യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിനെ അനുകൂലിച്ചുകൊണ്ട് ക്രൈസ്റ്റ് കോളേജിലെ കെ എസ് യു പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി, റഗുലര്‍ ക്ലാസുകള്‍ മുടക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന പ്രകടനം ഇരിങ്ങാലക്കുട നഗരം ചുറ്റി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ജില്ലാ കമ്മിറ്റി അംഗം എ സി സാറൂക്ക് ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഫായിസ് അധ്യക്ഷത വഹിച്ചു. ഡേവീസ് കുര്യന്‍, അഷ്‌ക്കര്‍ കെ എസ്, അലക്സ്, മിഥുന്‍, ജിബിന്‍, റൈഹാന്‍, അരുണ്‍, സ്റ്റെയ്ന്‍സ്, ശ്രീരാഗ്, റെയ്ഹാന്‍, റെനില്‍, എഡ്വിന്‍, ജോഷി, കിരണ്‍, ആകാശ്, ജാക്സണ്‍, ബേണില്‍, നഹൂം, അല്‍ജോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

ഊരകം ഡിവൈന്‍ കിഡ്സ് വാര്‍ഷികം ആഘോഷിച്ചു

പുല്ലൂര്‍ : ഊരകം ഡിവൈന്‍ കിഡ്സ് സ്കൂള്‍ വാര്‍ഷികാഘോഷം ‘ട്വിങ്കിള്‍ സ്റ്റാര്‍സ് 2017’ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു. റവ ഡോ ബെഞ്ചമിന്‍ ചിറയത്ത് അധ്യക്ഷത വഹിച്ചു. ഡിഡിപി കോണ്‍ഗ്രിഗേഷന്‍ ഡെലിഗേറ്റ് സുപ്പീരിയര്‍ സിസ്റ്റര്‍ റാഫേല്‍, സുപ്പീരിയര്‍ സിസ്റ്റര്‍ വിന്‍സി, പ്രധാനധ്യാപിക സിസ്റ്റര്‍ റെജീന മേരി എന്നിവര്‍ പ്രസംഗിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാക്കളുടെ ഓര്‍മ്മദിനം

വെള്ളാങ്ങല്ലൂര്‍ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളാങ്ങല്ലൂര്‍ യൂണിറ്റ് സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് വി വി സോമന്‍ അധ്യക്ഷത വഹിച്ചു. രോഗികള്‍ക്കായുള്ള ധനസഹായം വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ വിതരണം ചെയ്തു. ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗം എം ബി സെയ്തു, കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം കണ്‍വീനര്‍ കെ എ നജാഹ്, ഗ്രാമപഞ്ചായത് കണ്‍വീനര്‍ ഷമ്മി ജോസഫ്, യൂണിറ്റ് വനിത വിങ് സെക്രട്ടറി മുനീറ സജിത്ത്, അരിപ്പാലം യൂണിറ്റ് പ്രസിഡന്റ് സി എ ജോണ്‍സന്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എം കെ ഈനാശു സ്വാഗതവും, പി എം ശശി നന്ദിയും പറഞ്ഞു.

ട്രക്ക് തട്ടി സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു

എടത്തിരിഞ്ഞി : ട്രക്ക് വരുന്നത് കണ്ട് റോഡ് അരികില്‍ നിറുത്തിയ സൈക്കിള്‍ യാത്രികന്‍ റോഡിലേക്ക് മറിഞ്ഞുവീണു അതെ ട്രക്ക് കയറി മരിച്ചു. പോത്താനി തെയ്യകത്ത് സുന്ദരന്‍ (60) ആണ് എടത്തിരിഞ്ഞി പോസ്റ്റ് ഓഫീസില്‍ ജംങ്ഷനില്‍ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ അപകടത്തില്‍ പെട്ടത്. റോഡിലെ ഉയര്‍ന്നു നില്‍ക്കുന്ന സ്ലാബില്‍ കയറാതിരിക്കാന്‍ ലോറി വെട്ടിച്ചപ്പോളാണ് അപകടം സംഭവിച്ചത് എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു . ചെത്ത് തൊഴിലാളിയായിരുന്നു. എടത്തിരിഞ്ഞി കള്ള് ഷാപ്പില്‍ കറി കച്ചവടം നടത്തി വരികയായിരുന്നു സുന്ദരന്‍. ഭാര്യ : രമ, മക്കള്‍ : ജിബീഷ്, ജിനീഷ്, മരുമക്കള്‍ : ജിസ്ന, നിമ.

related news : റോഡിലെ വാല്‍വ് സ്ലാബ് എടതിരിഞ്ഞിയില്‍ അപകടകാരണമാകുന്നു

ബി എം എസ് യൂണിറ്റ് രൂപികരിച്ചു

വേളൂക്കര : ഇരിങ്ങാലക്കുട മേഖലയില്‍ ബി എം എസ് ഓട്ടോറിക്ഷ മസ്ദൂര്‍ സംഘത്തിന്‍റെ ഒരു യൂണിറ്റ് വേളൂക്കര പഞ്ചായത്ത് കോവിലകത്തുംപടിയില്‍ രൂപികരിച്ചു. പ്രസിഡന്റായി ദിലീപ് കെ ആര്‍ സെക്രട്ടറിയായി ഷിജു എ വി യെയും തിരഞ്ഞെടുത്തു. വാഹനങ്ങള്‍ക്കെതിരെ സര്‍ക്കാരുകളുടെ തെറ്റായ നടപടികള്‍ മൂലം തൊഴില്‍ ചെയ്യാന്‍ പറ്റാത്ത സ്ഥിതിയായിക്കൊണ്ടിരിക്കുകയാണ്. ഈ നടപടികള്‍ക്കെതിരെ ശക്തമായി പ്രതിക്ഷേധിക്കണമെന്ന് യോഗത്തില്‍  ആവശ്യപ്പെട്ടു. യോഗത്തില്‍ മേഖല സെക്രട്ടറി എന്‍ വി ഘോഷ്, ഓട്ടോറിക്ഷ മസ്ദൂര്‍ സംഘം മേഖല സെക്രട്ടറി കെ ബി രാജേഷ്, കെട്ടിടനിര്‍മാണ തൊഴിലാളി മേഖല സെക്രട്ടറി ഉണികൃഷ്ണന്‍ പൂമംഗലം എന്നിവര്‍ പങ്കെടുത്തു. ദിലീപ് കെ ആര്‍ സ്വാഗതവും ഷിജു എ വി നന്ദിയും പറഞ്ഞു.

വേളൂക്കര ഗ്രാമജാലകം : രചനകള്‍ ക്ഷണിക്കുന്നു

കൊറ്റനല്ലൂര്‍ : വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിദ്ധീകരിച്ച് വരുന്ന ഗ്രാമപഞ്ചായത്തിന്‍റെ പുതിയ ലക്കത്തിലേക്ക് വേളൂക്കര ഗ്രാമപഞ്ചായത്തില്‍ താമസക്കാരായവരില്‍ നിന്നും രചനകള്‍ ക്ഷണിക്കുന്നു എന്ന വേളൂക്കര ഗ്രാമപഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി അറിയിച്ചു. രചനകള്‍ ജനുവരി 25 നകം എഡിറ്റര്‍, ഗ്രാമജാലകം, വേളൂക്കര ഗ്രാമപഞ്ചായത്ത്, കൊറ്റനല്ലൂര്‍ പി ഒ 680662 എന്ന വിലാസത്തില്‍ അയക്കുക.

മൂര്‍ക്കനാട് സേവ്യര്‍ അനുസ്മരണം ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബില്‍ : തത്സമയ സംപ്രേക്ഷണം ഇപ്പോള്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍

ഇരിങ്ങാലക്കുട : ആദ്യകാല പത്രപ്രവര്‍ത്തകനും മാതൃഭൂമി ലേഖകനും പ്രസ് ക്ലബ് അംഗവുമായിരുന്ന മൂര്‍ക്കനാട് സേവ്യറിന്റെ 10- ാം ചരമവാര്‍ഷികം മണിക്ക് ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബില്‍ ആചരിക്കുന്നു. ഇതിനോടനുബന്ധിച്ച് പ്രസ് ക്ലബ് പ്രസിഡണ്ട് വി ആര്‍ സുകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം പ്രൊഫ കെ യു അരുണന്‍ എം എല്‍ എ ഉദ്‌ഘാടനം ചെയ്തു . സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കുന്നു . തത്സമയ സംപ്രേക്ഷണം ഇപ്പോള്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ click here to watch live

18- ാമത് ദേശീയ വോളീബോള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീം ജനുവരി 10ന് തൃശൂരില്‍ നിന്നും പുറപ്പെടുന്നു

ഇരിങ്ങാലക്കുട : ഗ്വാളിയാറില്‍ നടക്കുന്ന 18- ാമത് ദേശീയ വോളീബോള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിന്റെ ജൂനിയര്‍ ബോയ്‌സ് വിഭാഗത്തെ ഇരിങ്ങാലക്കുടക്കാരനും മാപ്രാണം ഹോളിക്രോസ് വിദ്യാലയത്തിലെ 10- ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ഷാരോ വര്‍ഗ്ഗീസും, സീനിയര്‍ ബോയ്‌സ് വിഭാഗത്തെ വയനാട്ടുകാരനും എസ് എന്‍ എച്ച് എസ്സ് പൂത്താടിയിലെ 12- ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുമായ അവിനാശ് എ എസ്, സീനിയര്‍ ഗേള്‍സ് വിഭാഗത്തെ യൂണിയന്‍ എച്ച് എസ് എസ് മാമ്പ്രയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ അലീന പി എ യും, ജൂനിയര്‍ ഗേള്‍സ് വിഭാഗത്തെ എല്‍ എഫ് എച്ച് എസ് കൊരട്ടിയിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ബ്ലെസ്സി ബിജുവും നയിക്കും. ജനുവരി 12ന് ഗ്വാളിയാറില്‍ തുടങ്ങുന്ന ദേശീയമത്സരത്തിന് കേരള ടീം തൃശൂരില്‍ നിന്നും ജനുവരി 10 ന് ഉച്ചക്ക് 1.30 ന് പുറപ്പെടുന്നു.

റിട്ടയേര്‍ഡ് ബാങ്ക് മാനേജര്‍ പള്ളിപ്പാട് ജോണ്‍സന്‍ അന്തരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൌണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്  റിട്ടയേര്‍ഡ്  മാനേജര്‍ പള്ളിപ്പാട് ഔസെപ്പ്  മകന്‍ ജോണ്‍സന്‍(62 ) അന്തരിച്ചു. ഇരിങ്ങാലക്കുട മെയിന്‍ റോഡിലുള്ള വസതിയില്‍ വച്ചായിരുന്നു തിങ്കളാഴ്ച രാത്രി 11 :30 ന് ഹൃദയാഘാതം മൂലം അന്ത്യം സംഭവിച്ചത് . ഭാര്യ,  ലിസി . മക്കള്‍ മരിയ , ജോസഫ്  . മരുമക്കള്‍ ജിനു, സെറിന്‍.

Top
Close
Menu Title