News

Archive for: August 17th, 2017

റേഷന്‍ സംവിധാനത്തെ അട്ടിമറിയ്‌ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ എല്‍ഡിഎഫ്‌ സായാഹ്ന ധര്‍ണ നടത്തി

ഇരിങ്ങാലക്കുട : അരിവിഹിതം വെട്ടികുറച്ച്‌ കേരളത്തിലെ റേഷന്‍ സംവിധാനത്തെ അട്ടിമറിയ്‌ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ എല്‍ഡിഎഫ്‌ പഞ്ചായത്ത്‌ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ നടത്തി. ആളൂരില്‍ കെസി പ്രേമരാജന്‍ ഉദ്‌ഘാടനം ചെയ്‌തു.ടിസി അര്‍ജുനന്‍ അധ്യക്ഷനായി.  മാപ്രാണം സെന്ററില്‍ സിപിഐ(എം) ജില്ലാ സെക്രട്ടേറിയേറ്റ്‌ അംഗം സികെ ചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. അഡ്വ പിസി മുരളിധരന്‍ അധ്യക്ഷനായി. പുല്ലൂരില്‍ പ്രൊഫ കെയു അരുണന്‍ എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു. പി ആര്‍ സുന്ദരന്‍ അധ്യക്ഷനായി. പൂമംഗലത്ത്‌ കെപി ദിവാകരന്‍ ഉദ്‌ഘാടനം ചെയ്‌തു. ജോസ്‌ പുന്നാംപറമ്പില്‍ അധ്യക്ഷനായി. വേളൂക്കരയില്‍ കെ ശ്രീകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. കെഎ ഗോപി അധ്യക്ഷനായി. ടൗണില്‍ വിഎ മനോജ്‌കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. കെഎസ്‌ പ്രസാദ്‌ അധ്യക്ഷനായി. കിഴുത്താണിയില്‍ ടികെ സുധിഷ്‌ഉദ്‌ഘാടനം ചെയ്‌തു.കെകെ സുരേഷ്‌ബാബു അധ്യക്ഷനായി. പടിയൂരില്‍ എംബി ലത്തീഫ്‌ ഉദ്‌ഘാടനം ചെയ്‌തു. പിഎ രാമാനന്ദന്‍ അധ്യക്ഷനായി. കാട്ടൂരില്‍ എംഎസ്‌ മൊയ്‌തീന്‍ ഉദ്‌ഘാടനം ചെയ്‌തു. എജെ ബേബി അധ്യക്ഷനായി.

വിവേകാനന്ദ ദര്‍ശനങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി എ ഐ വൈ എഫ് സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സ്വാമി വിവേകാനന്ദന്‍റെ ജന്മദിനമായ ജനുവരി 12ന്  വിവേകാനന്ദ ദര്‍ശനങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി എ ഐ വൈ എഫ് സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട സബ് ട്രഷറി പരിസരത്ത് നടന്ന പരിപാടി സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദ് ഉദ്‌ഘാടനം ചെയ്തു.

നരേന്ദ്രമോദിയെ ചാപ്പകുത്താനിറങ്ങിയ വിഎസ്സിനെ സ്വന്തം പാര്‍ട്ടിതന്നെ ചാപ്പകുത്തിയെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍

ഇരിങ്ങാലക്കുട : നരേന്ദ്രമോദിയെ ചാപ്പകുത്താനിറങ്ങിയ വിഎസ്സിനെ അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടി തന്നെ ചാപ്പകുത്തിയെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു. കള്ളപ്പണ മാഫിയക്കെതിരെ ബി ജെ പി നടത്തുന്ന പ്രചരണ ജാഥക്ക് ഇരിങ്ങാലക്കുടയില്‍ നല്‍കിയ സ്വീകര സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം. നാലു ലക്ഷം കോടി രൂപ കള്ളപണമായി വന്നുവെന്ന് ആദായനികുതി വകുപ്പ് പറഞ്ഞ നിലക്ക് ആര്‍ക്കു വേണ്ടിയാണ് മനുഷ്യ ചങ്ങല നടത്തിയതെന്ന് പറയാന്‍ സി പിഎം ബാദ്ധ്യസ്ഥരാണെന്നും കള്ളപണ മാഫിയകള്‍ക്ക് വന്‍ തിരിച്ചടിയാണ് നോട്ട് പിന്‍വലിക്കലിലൂടെ ബി ജെപി സര്‍ക്കാര്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.


സ്വീകരണ സമ്മേളനത്തില്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡണ്ട് ടി.എസ്സ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.  ജില്ല പ്രസിഡണ്ട് എ. നാഗേഷ്, ബി ജെ പി മധ്യമേഖല ജനറല്‍ സെക്രട്ടറി പി. വേണുഗോപാല്‍, സെക്രട്ടറി എ. ഉണ്ണികൃഷ്ണന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി.എം. ഗോപിനാഥ്, അഡ്വ: പി.ജി ജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി പാറയില്‍ ഉണ്ണികൃഷ്ണന്‍ സ്വാഗതവും കെ.സി. വേണുമാസ്റ്റര്‍ നന്ദിയും പറഞ്ഞു. സംസ്ഥാന വൈസ്പ്രസിഡണ്ട് എം.എസ്സ് സമ്പൂര്‍ണ്ണ, അഡ്വ നിവേദിത, നസീര്‍, സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, എ.ടി. നാരായണന്‍ നമ്പൂതിരി, സുനിലന്‍ പിണിക്കല്‍, എം. ഗീരിശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നിയോജകമണ്ഡലം അതിര്‍ത്തിയില്‍ നിന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ യാത്രയെ ആനയിച്ചു. ടൗഹാളിനു മുമ്പില്‍ നിന്ന് യാത്ര നായകനെ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ആരതിയുഴിഞ്ഞ് പൂത്താലത്തോടെ സ്വീകരിച്ചു.

സ്‌മാര്‍ട്ടാകുന്ന ക്ലാസ്സ് റൂമുകളില്‍ അധ്യയനം നടത്താനുള്ള ധൈര്യം അദ്ധ്യാപകര്‍ ആര്‍ജിക്കേണ്ടിയിരിക്കന്നു: എം എല്‍ എ കെ.യു അരുണന്‍

ഇരിങ്ങാലക്കുട : എസ് എന്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് എം പി. സി എന്‍ ജയദേവന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച സ്‌മാര്‍ട്ട് ക്ലാസ്സ് റൂം എം എല്‍ എ പ്രൊഫ.കെ.യു അരുണന്‍ ഉദ്ഘാടനം ചെയ്‌തു. സ്‌മാര്‍ട്ടാകുന്ന ക്ലാസ്സ് റൂമുകളില്‍ അധ്യയനം നടത്താനുള്ള ധൈര്യം അദ്ധ്യാപകര്‍ ആര്‍ജിക്കേണ്ടിയിരിക്കന്നു എന്നും ശ്രീനാരായണ ഗുരുവാണ് ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരി എന്നും എം എല്‍ എ അഭിപ്രായപ്പെട്ടു. എസ് എന്‍ ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.സി.കെ.രവി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ രജതജൂബിലി സ്‌കോളര്‍ഷിപ്പുകള്‍ പോളശ്ശേരി ഫൗണ്ടേഷന്‍ ട്രഷറര്‍ കെ.കെ.സുകുമാരന്‍ വിതരണം ചെയ്‌തു. വിദ്യാര്‍ത്ഥികളുടെ സാഹിത്യ ആസ്വാദനക്കുറിപ്പുകളുടെ പ്രദര്‍ശനം നഗരസഭാ  ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വഹിച്ചു. പി കെ. ഭരതന്‍ മാസ്റ്റര്‍, വി.പി. രാമചന്ദ്ര മേനോന്‍, പി.കെ.പ്രസന്നന്‍, കെ.ജി.സുനിത, പി.എസ്.ബജുന എന്നിവര്‍ സംസാരിച്ചു.

കോമേഴ്‌സ് ക്വിസ്സ് കോംബാറ്റില്‍ 2017 : വിജയികള്‍

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജിലെ റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ബിസ്നസ്സ് അഡ്മിനിസ്ട്രേഷന്‍ നടത്തിയ കോമേഴ്‌സ് ക്വിസ്സ് കോംബാറ്റില്‍ 2017 ലെ വിജയികള്‍ക്കൊപ്പം ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ ജാന്‍സി ഡേവി.

ജില്ലാതല ചെസ്സ് ടൂര്‍ണമെന്റ് ജനുവരി 14 ന് ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : തൃശൂര്‍ ചെസ്സ് അസോസിയേഷനും സിഗ്നേച്ചര്‍ ഇവന്‍റ്സും സംയുക്തമായി തൃശൂര്‍ ജില്ലാ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ചെസ്സ് ടൂര്‍ണമെന്റ് ഒരുക്കുന്നു. ജനുവരി 14 – ാം തിയ്യതി ശനിയാഴ്ച രാവിലെ 8:30 ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളില്‍ ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ കെ യു അരുണന്‍ ഉദ്‌ഘാടനം ചെയ്യും. ഇന്ത്യന്‍ യൂത്ത് ചെസ്സ് കോച്ച് ടി ജെ സുരേഷ്‌കുമാര്‍ മുഖ്യാതിഥിയായിരിക്കും. 3 വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ക്ക് 12250 രൂപ ക്യാഷ് പ്രൈസും കൂടാതെ ട്രോഫി, മെഡല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയും വിതരണം ചെയ്യും. രജിസ്‌ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും ബന്ധപ്പെടുക. ഫോണ്‍ : 8289838552.

പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തില്‍ വേലാഘോഷം ജനുവരി 23, 24, തിയ്യതികളില്‍

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി കല്ലട ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷം ജനുവരി 23, 24, തിയ്യതികളില്‍ നടത്തുന്നു. ജനുവരി 17 ചൊവ്വാഴ്ച രാവിലെ 8 നും 9 നും മദ്ധ്യേ ക്ഷേത്രത്തില്‍ കൊടിയേറ്റം വൈകീട്ട് 6.30 ന് കണ്ടാരംതറയില്‍ കൊടിയേറ്റം. കൊടിയേറ്റത്തിനുള്ള കൊടിമരം തുറുപറമ്പ് ശാഖയില്‍ നിന്നും എഴുന്നള്ളിച്ച് കൊണ്ടുവരുന്നു. ജനുവരി 17 മുതല്‍ ക്ഷേത്രത്തില്‍ പറനിറക്കാന്‍ സൗകര്യം ഉണ്ടാകും. ജനുവരി 21 ശനിയാഴ്ച കണ്ടാരംതറയില്‍ രാവിലെ 8 മുതല്‍ 9:30 വരെ കലംപൂജ പൊങ്കാല പായസം സമര്‍പ്പണമായി കൊണ്ടാടുന്നു. ജനുവരി 23 തിങ്കളാഴ്ച വൈകിട്ട് 6:30 ന് ദീപാരാധന, അത്താഴപൂജ തുടര്‍ന്ന് 9 മണിക്ക് അങ്കമാലി ‘അമ്മ കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന നാടകം അമ്മയുള്ള കാലത്തോളം നാടകം ഉണ്ടാകും. വേലാഘോഷദിനമായ ജനുവരി 24 ചൊവ്വാഴ്ച രാവിലെ 5 മണിക്ക് ഗണപതി ഹോമം, ഉഷപൂജ, കലശപൂജ, കലശാഭിഷേകം, രാവിലെ 11 മണിക്ക് ഉച്ചപൂജ വൈകീട്ട് 4 മുതല്‍ വിവിധ ദേശങ്ങളില്‍ നിന്ന് വരുന്ന 7 ഗജവീരന്മാര്‍ അണിനിരക്കുന്ന കൂട്ടിയെഴുന്നുള്ളിപ്പ്, പാണ്ടിമേളത്തിന് കലാമണ്ഡലം ശിവദാസും സംഘവും നേതൃത്വം നല്‍കും. വൈകീട്ട് 6. 30 ന് ദീപാരാധന. തുടര്‍ന്ന് വൈകീട്ട് 7. 15 ന് സഹസ്രനാമാര്‍ച്ചന, അത്താഴപൂജ തുടര്‍ന്ന് കേളി പറ്റ്, തായമ്പക. 9:30 ന് ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിക്കുന്ന കേരളോത്സവം നാടന്‍പാട്ട് ദൃശ്യകലാമേള ഉണ്ടാകും എന്ന് ഭാരവാഹികളായ പ്രസിഡണ്ട് സി കെ രാജന്‍, സെക്രട്ടറി രാജന്‍ കടുങ്ങാടന്‍, ട്രഷറര്‍ കെ എ കുട്ടന്‍ എന്നിവര്‍ അറിയിച്ചു. പൊറത്തിശ്ശേരി കല്ലട വേലാഘോഷം ഇരിങ്ങാലക്കുട ലൈവ്.കോമില്‍ തത്സമയം ഉണ്ടായിരിക്കും.

കാവടിയുടെ നിറചാര്‍ത്തില്‍ തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ അഭിഷേക മഹോത്സവം

തുമ്പൂര്‍ : പീലിക്കാവടികളും, പൂക്കാവടികളും നൃത്തംവെച്ച തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ കാവടി അഭിഷേക മഹോത്സവം ആവേശമായി. വ്യാഴാഴ്ച രാവിലെ 8 മുതല്‍ 10.30 വരെ 5 ഗജവീരന്മാര്‍ അണിനിരന്ന് ആയിരങ്ങളെ സാക്ഷിയാക്കി പെരുവനം കുട്ടന്‍മാരാര്‍ നയിച്ച പഞ്ചാരിമേളപ്പെരുക്കത്തില്‍ മേളാസ്വാദകര്‍ ആസ്വാദനസായുജ്യത്തിലാണ്ടു . ഉച്ചതിരിഞ്ഞ് 4 മുതല്‍ 7 വരെ പകല്‍പ്പൂരം, പകല്‍പ്പൂരത്തിന് 5 ഗജവീരന്മാര്‍ അണിനിരക്കുന്നു. ഗുരുവായൂര്‍ പത്മനാഭന്‍ തിടമ്പേറ്റും, പെരുവനം കുട്ടന്‍മാരാരും, കലാമണ്ഡലം ശിവദാസും നയിക്കുന്ന പാണ്ടിമേളം. 3 മുതല്‍ 4.30 വരെ പഞ്ചവാദ്യം, തുടര്‍ന്ന് പഞ്ചാരിമേളം വൈകീട്ട് 5 മണിക്ക് കുടമാറ്റം, വൈകീട്ട് 7 മണിക്ക് ദീപാരാധന, വൈകീട്ട് 7. 45 ന് തായമ്പക. 8 മണിക്ക് ഉദിമാനം നാടന്‍ കലാസംഘം ആനന്ദപുരം നയിക്കുന്ന ഉദിമാനക്കളം നാടന്‍പാട്ട് ദൃശ്യാവിഷ്കാരങ്ങളും തുടര്‍ന്ന് കാവടി വരവും ആട്ടവും തുടര്‍ന്ന് പുലര്‍ച്ചെ 2:30 ന് ആറാട്ട് പുറപ്പാട്, 3:30 മുതല്‍ ആറാട്ട് എഴുന്നള്ളിപ്പ് തുടര്‍ന്ന് കൊടിയിറക്കല്‍ എന്നിവ നടക്കും.

എച് ഡി പി സമാജം ഹയര്‍ സെക്കന്‍ററി സ്കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും ആഘോഷിച്ചു

എടതിരിഞ്ഞി : എച് ഡി പി സമാജം ഹയര്‍ സെക്കന്‍ററി സ്കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും പടിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുനിത മനോജ് ഉദ്‌ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എ എസ് ഗിരീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇരിങ്ങാലക്കുട ഡി ഇ ഓ അരവിന്ദാക്ഷന്‍ എ കെ മുഖ്യാതിഥിയായിരുന്നു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി. ഉച്ചക്ക് 2:30 ന് ദീര്‍ഘകാലത്തെ സ്‌തുത്യര്‍ഹമായ സേവനത്തിന് ശേഷം വിദ്യാലയത്തില്‍ നിന്ന് വിരമിക്കുന്ന കെ കെ വിജയലക്ഷ്മി അദ്ധ്യാപകമാരായ കെ വി പ്രസന്ന, സി കെ ഷീജ, സി കെ മേരി ഗ്രേയ്സ് എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് സമ്മേളനം ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ കെ യു അരുണന്‍ ഉദ്‌ഘാടനം ചെയ്തു. പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എച് ഡി പി സമാജം മാനേജര്‍ ഭരതന്‍ കണ്ടെങ്കാട്ടില്‍ ഫോട്ടോ അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി. പ്രിന്‍സിപ്പല്‍ കെ എ സീമ, ഹെഡ്മാസ്റ്റര്‍ എം ഡി സുരേഷ്, എച് ഡി പി സമാജം സെക്രട്ടറി ദിനചന്ദ്രന്‍ കോപ്പുള്ളിപ്പറമ്പില്‍, സ്കൂള്‍ ചെയര്‍മാന്‍ അക്ഷയ് ശങ്കര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Top
Close
Menu Title