News

Archive for: May 2017

മുരിയാട് സെന്റ്‌ ജോസഫ്സ് ദേവാലയ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു : തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍

മുരിയാട് : മുരിയാട് സെന്റ്‌ ജോസഫ്സ് ദേവാലയ ഇടവകയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വി യൌസേപ്പ് പിതാവിന്റെയും രക്തസാക്ഷിത്വം വരിച്ച വി സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ അതിവിപുലമായി ആഘോഷിച്ചു. ഞായറാഴ്ച തിരുനാള്‍ ദിനത്തില്‍ രാവിലെ ഫാ . ജെയിംസ് അതിയുന്തന്‍ കാര്‍മികത്വം വഹിക്കുന്ന ആഘോഷമായ പാട്ടുകുര്‍ബാന, വൈകിട്ട്  തിരുനാള്‍ പ്രദക്ഷിണം എന്നിവ നടന്നു. 7 മണിക്ക് വര്‍ണ്ണമഴ , തുടര്‍ന്നു എയ്ഞ്ചല്‍ വോയ്‌സ് മൂവാറ്റുപുഴ അവതരിപ്പിക്കുന്ന ഗാനമേള എന്നിവ ഉണ്ടാകും . തിരുനാള്‍ തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍

ബഹ്റൈനില്‍ ഊരകം ഇടവകയുടെ ജൂബിലി കൂട്ടായ്മ

മനാമ : ഊരകം സെന്റ് ജോസഫ്സ് പള്ളിയുടെ ശതോത്തര സുവര്‍ണ്ണ ജൂബിലിയാഘോഷത്തിന്റെ മാറ്റൊലി ഗള്‍ഫിലും. ബഹ്റൈനില്‍ താമസിക്കുന്ന ഇടവകാംഗങ്ങളാണ് ആഘോഷത്തിന്റെ ഭാഗമായി കൂട്ടായ്മ നടത്തിയത്‌. ബഹ്റൈനിലെ റിഫ, ഹമദ് ടൗണ്‍, സല്ലാഖ്, മൊഹ്റഖ്, മനാമ, അല്‍ബ, സദാദ്, ബുദയ, സിത്ര, ഇസ്സ ടൌണ്‍, ജനബിയ എന്നിവിടങ്ങളില്‍ താമസിക്കുന്ന ഊരകം ഇടവകാംഗങ്ങളും കുടുംബങ്ങളുമാണ് ജൂബിലിയാഘോഷത്തിന്റെ ഭാഗമായി ഒത്തു ചേര്‍ന്നത്. രക്ഷാധികാരി ഡേവിസ് ടി.മാത്യു അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സിന്റോ തെറ്റയില്‍, സെക്രട്ടറി റോയ് ജോസ് കൂള, ട്രഷറര്‍ ടി. ഐ. ജോണ്‍, ടി.എ.പോള്‍, വിപിന്‍ വര്‍ഗീസ്‌, അഗ്നല്‍ വര്‍ഗീസ്, ബിജി ബിജു എന്നിവര്‍ പ്രസംഗിച്ചു.

പാലരുവി എക്സ്പ്രസ്സിന് ഇരിങ്ങാലക്കുടയില്‍ സ്റ്റോപ്പ് നേടിയെടുക്കുന്നതിനായി യാത്രക്കാര്‍ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

കല്ലേറ്റുംകര : ജില്ലയിലെ രണ്ടാമത്തെ വലിയ സ്റ്റേഷനായ ആദര്‍ശ് പദവിയുള്ള ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ പാലരുവി എക്സ്പ്രെസ്സിനു സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചു പാസ്ഞ്ചേഴ്സ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു. ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 11 മണി വരെ റെയില്‍വേ സ്റ്റേഷനില്‍ കറുത്ത ബാഡ്ജ് ധരിച്ചു വായ് മൂടിക്കെട്ടി യാണ് പ്രതിഷേധം സംഘടിപ്പിച്ചത് . യാത്രക്കാര്‍ക്ക് പുറമെ വിവിധ സംഘടനകളും പ്രതിഷേധത്തിന് പിന്തുണ നല്‍കിയിരുന്നു .  ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സന്ധ്യ നൈസന്‍, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. ഷാജു , ഷാജന്‍ കള്ളിവളപ്പില്‍, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ സന്തോഷ് ബോബന്‍, അഡ്വ.തോമസ് ഉണ്ണിയാടന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.കെ.പോളി, സി.പി.ഐ നിയോജക മണ്ഡലം സെക്രട്ടറി പി. മണി, പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഷാജു ജോസഫ്, സെക്രട്ടറി ബിജു പനങ്കൂടന്‍, ട്രഷറര്‍ ഉണ്ണികൃഷ്ണന്‍ പുളിക്കല്‍ എന്നിവര്‍ സംസാരിച്ച യോഗത്തില്‍ നിരവധി യാത്രക്കാരും പൊതു ജനങ്ങളും, മാധവാചാര്യ പുരുഷ സ്വയം സഹായ സംഘം പ്രവര്‍ത്തകരും , ഇരിങ്ങാലക്കുട നൂറ്റൊന്ന് അംഗ സഭ പ്രവര്‍ത്തകരും,  മൈ ഐ.ജെ.കെ  പ്രവര്‍ത്തകരും പങ്കെടുത്തു.

മുരിയാട് തിരുനാള്‍ ഏപ്രില്‍ 29 ,30 തീയതികളില്‍ : തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍

മുരിയാട് : വി . യൗസേപ്പിതാവിന്റെയും വി . സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ മുരിയാട് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ ഏപ്രില്‍ 29 ,30 തീയതികളില്‍ ആഘോഷിക്കുന്നു . 29 – ാം തീയതി ശനിയാഴ്ച രാവിലെ ഫാ .ബിനോയ് നെരേപ്പറമ്പില്‍ കാര്‍മികത്വം വഹിക്കുന്ന വിശുദ്ധ കുര്‍ബാനയും രൂപങ്ങള്‍ എഴുന്നള്ളിച്ചുവക്കലും , തുടര്‍ന്നു വീടുകളിലേക്ക് അമ്പ് എഴുന്നളിക്കുന്നു . 9 മണിക്ക് അമ്പ് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കുന്നു . ഏപ്രില്‍ 30 ഞായറാഴ്ച തിരുനാള്‍ ദിനത്തില്‍ രാവിലെ 9:30 ന് ഫാ . ജെയിംസ് അതിയുന്തന്‍ കാര്‍മികത്വം വഹിക്കുന്ന ആഘോഷമായ പാട്ടുകുര്‍ബാന, വൈകിട്ട് 4 :30 ന് തിരുനാള്‍ പ്രദക്ഷിണം , 7 മണിക്ക് വര്‍ണ്ണമഴ , തുടര്‍ന്നു എയ്ഞ്ചല്‍ വോയ്‌സ് മൂവാറ്റുപുഴ അവതരിപ്പിക്കുന്ന ഗാനമേള എന്നിവ ഉണ്ടാകും . തിരുനാള്‍ തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍

കോടനാട് കൊലപാതകം : അരിപ്പാലം സ്വദേശി സയന്‍റെ കുടുംബം അപകടത്തിന് മുമ്പ് കൊല്ലപ്പെട്ടെന്ന് സൂചന

ഇരിങ്ങാലക്കുട : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരിയിലെ കോടനാട് എസ്റ്റേറ്റ് കൊലപാതക കേസുമായി ബന്ധപ്പെട്ട് എസ്റ്റേറ്റിലെ കാവല്‍ക്കാരനെ കൊലപ്പെടുത്തിയവരെന്ന് സംശയിക്കുന്ന രണ്ടു പേരുടെ വാഹനങ്ങള്‍ കേരളത്തിലും തമിഴ്നാട്ടിലുമായി ദുരുഹസാഹചര്യത്തില്‍ അപകടത്തില്‍പെട്ടു. രണ്ടാം പ്രതിഎന്നി സംശയിക്കുന്ന അരിപ്പാലം പഞ്ചായത്ത് ഗ്രൗണ്ടിന് സമീപം കൊനാകംപിള്ളി വേലു മകന്‍ സയനും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം പാലക്കാട്ട് അപകടത്തില്‍പെട്ടത് . സയന് ഒപ്പമുണ്ടായിരുന്ന ഭാര്യയും മകളും അപകടത്തില്‍ മരിച്ചു. കോയമ്പത്തൂരില്‍ നിന്ന് ഇരിങ്ങാലക്കുടയ്ക്കു പോകവെ പാലക്കാട് കണ്ണാടിയില്‍ നിര്‍ത്തിയിട്ട ലോറിക്കു പിന്നിലിടിച്ചു . ഇടിയുടെ ശക്തിയില്‍ ലോറിക്കടിയില്‍ കുടുങ്ങിയ കാര്‍ ഫയര്‍ഫോഴ്സ് എത്തി പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തെടുത്തത്. സയന്‍റെ ഭാര്യ വിനുപ്രിയയും മകള്‍ അഞ്ച് വയസുകാരി നീതുവുമാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ സയന്‍ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കോയമ്പത്തൂരില്‍ ഒരു ബേക്കറിയിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. ഏപ്രില്‍ 24-നാണ് എസ്‌റ്റേറ്റിലെ കാവല്‍ക്കാരന്‍ ബഹാദൂര്‍ കൊല്ലപ്പെട്ടത്. ഒന്നാം പ്രതി കനകരാജ് കഴിഞ്ഞദിവസം സേലത്തിനടുത്ത് ആത്തൂരിലുണ്ടായ ബൈക്ക് അപകടത്തിലാണ് മരിച്ചത് .ഇയാള്‍ സഞ്ചരിക്കുകയായിരുന്ന ബൈക്ക് രാത്രി കര്‍ണാടക രജിസ്ട്രേഷനിലുള്ള ഒരു കാറില്‍ ഇടിക്കുകയായിരുന്നു.

അരങ്ങ് 2017 ന്റെ 19 – ാം വാര്‍ഷികം ആഘോഷിച്ചു

ആളൂര്‍ :  ആളൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് അരങ്ങ് 2017 ന്റെ 19 – ാം വാര്‍ഷികം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍റെ അദ്ധ്യക്ഷതയില്‍ എം പി ഇന്നസെന്റ് ഉദ്ഘാടനം നിര്‍വഹിച്ചു . സി ഡി എസ് ചെയര്‍പേഴ്സണ്‍ ജയഭാരതി മുരളി സ്വാഗതം ആശംസിച്ചു .വൈസ് ചെയര്‍പേഴ്സണ്‍ സീമ ഷാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു . വൈസ് പ്രസിഡന്റ് എ ആര്‍ ഡേവീസ് , ജില്ലാ പഞ്ചായത്ത് മെമ്പര്‍ കാതറിന്‍ പോള്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു . ബ്ലോക്ക് പ്രസിഡന്റ് , സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ , വാര്‍ഡ് മെമ്പര്‍മാര്‍  എന്നിവര്‍ ചടങ്ങില്‍   സംസാരിച്ചു . മെമ്പര്‍ സെക്രട്ടറി സബിത നന്ദി പറഞ്ഞു .

ലോര്‍ഡ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന സൗജന്യ ക്രിക്കറ്റ് പരിശീലന ക്യാമ്പ് സമാപിച്ചു

ഇരിങ്ങാലക്കുട : ലോര്‍ഡ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗജന്യ ക്രിക്കറ്റ് പരിശീലന ക്യാമ്പ് സമാപിച്ചു . രാവിലെ 7 : 30 മുതല്‍ 10 മണി വരെ മുന്‍സിപ്പല്‍ മൈതാനിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത് . ഒരാഴ്ചത്തെ പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനത്തില്‍ ഐക്യരാഷ്ട്രസഭ പ്രോഗ്രാം മാനേജര്‍ സുജിത ശേഖര്‍ മുഖ്യാതിഥിയായിരുന്നു . കൗണ്‍സിലര്‍ വി സി വര്‍ഗീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു . ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ഗിരി , പ്രസിഡന്റ് രഞ്ജിത് മേനോന്‍ , സെക്രട്ടറി പ്രേംജി , ഷിജു എന്നിവര്‍ സംസാരിച്ചു . അന്‍പതോളം കുട്ടികള്‍ പങ്കെടുക്കുന്ന പരിശീലന ക്യാമ്പിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്രിക്കറ്റ് ടീം അംഗമായ രോഹിത്താണ് നേതൃത്വം നല്‍കിയത് . പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ബി വി എം ട്രോഫി ഇലവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് – തൃശൂര്‍ എഫ് സി ഫൈനലില്‍

കല്ലേറ്റുംകര : കല്ലേറ്റുംകര ഫുട്ബോള്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ബി വി എം ട്രോഫി ഇലവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ സെന്റ് ജോസഫ് കോളേജ് ദേവഗിരി, കോഴിക്കോടിനെ തോല്‍പ്പിച്ചു . തൃശൂര്‍ എഫ് .സി വിജയിച്ചു ഫൈനലില്‍ കടന്നു. ഏകപക്ഷീയമായ രണ്ടു ഗോളിനായിരുന്നു എഫ് .സി തൃശ്ശൂരിന്റെ വിജയം. ഞായാറാഴ്ച രാത്രി 7.30 നു നടക്കുന്ന ഫൈനലില്‍ കേരള ഫുട്ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സണ്ണി കെ പി സമ്മാനദാനം നിര്‍വഹിക്കും . ചടങ്ങില്‍ തൃശൂര്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി.സി ജോണ്‍സന്‍ മുഖ്യാഥിതിയായിരിക്കും മത്സരങ്ങള്‍ കല്ലേറ്റുംകര ബി.വി.എം ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ രാത്രി 7.30 നു ആരംഭിക്കും.

ജിഷ നീറുന്നോരു ഓര്‍മ്മ – പ്രതിരോധ സായാഹ്നം സംഘടിപ്പിച്ച് ഇരിങ്ങാലക്കുട കൂട്ടായ്മ

ഇരിങ്ങാലക്കുട : പെരുമ്പാവൂരിലെ ഒറ്റമുറി വീട്ടില്‍ അതിക്രൂരമായ് കൊല ചെയ്ത സഹോദരി ജിഷയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് ഇരിങ്ങാലക്കുട കൂട്ടായ്മ . ആല്‍ത്തറയ്ക്കല്‍ നടന്ന ജിഷ നീറുന്നോരു ഓര്‍മ്മ പ്രതിരോധ സായാഹ്നം പരിപാടി കവിയും, ആക്റ്റിവിസ്റ്റുമായ ബള്‍ക്കീസ് ബാനു ഉദ്ഘാടനം ചെയ്തു. അഡ്വ. പി കെ നാരായണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കണ്‍വീനര്‍ പീസി മോഹനന്‍,പി എന്‍ സുരന്‍, അഡ്വ.സി കെ ദാസന്‍, ടി.കെ.തങ്കമണി, ബാബു എടക്കുളം, രാജന്‍ കാറളം, രാധാകൃഷ്ണന്‍ വെട്ടത്ത്, എന്നിവര്‍ സംസാരിച്ചു. ടി.കെ.സന്തോഷ് സ്വാഗതവും, ഏ കെ ജയാനന്ദന്‍ നന്ദിയും പറഞ്ഞു.

പി.കെ.എസ്സ് മാള ഏരിയ പഠനക്ലാസ് പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ നടന്നു

മാള : പി.കെ.എസ്സ് മാള ഏരിയ പഠനക്ലാസ് മാള പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ വെള്ളിയാഴ്ച നടന്നു. അഡ്വ.കെ.വി.ബാബു ,  പി.കെ.എസ്സ്.ജില്ലാ കമ്മിറ്റി മെമ്പര്‍ ഇ.സി.സുരേഷ് , സി.പി.എം.ചാലക്കുടി ഏരിയ കമ്മിറ്റി മെമ്പര്‍ എന്നിവര്‍ ”കേരളത്തിലെ ജാതിയും ,അതിന്‍റെ ചരിത്ര പരമായ സാമൂഹ്യ വികാസ ഘട്ടങ്ങളും ”എന്ന വിഷയത്തെ അധികരിച്ച് ക്ലാസ്സ് എടുത്തു.പി.കെ.എസ്സ് സംസ്ഥാന കമ്മിറ്റി അംഗം ഗിരിജ പി.കെ.എസ്സ് ഏറ്റെടുത്തിരിക്കുന്ന ആസന്ന സമര പരിപാടികള്‍ വിശദീകരിച്ചു. പി.കെ.എസ് മാള ഏരിയ പ്രസിഡന്‍റ് പി.വി.വിജേഷ് ചടങ്ങില്‍ അധ്യക്ഷനായി . ഏരിയ സെക്രടറി കെ.വി.ഉണ്ണികൃഷ്ണന്‍ സ്വാഗതവും ഏരിയ ട്രഷറര്‍ പി.കെ.രവി വല്ലക്കുന്ന് നന്ദിയും പറഞ്ഞു.

ഊഞ്ഞാല്‍ കഴുത്തില്‍ കുരുങ്ങി ആറ് വയസുകാരന്‍ മരിച്ചു

എടത്തിരിഞ്ഞി: ഊഞ്ഞാല്‍ കഴുത്തില്‍ കുരുങ്ങി ആറ് വയസുകാരന്‍ മരിച്ചു. പോത്താനി ശിവക്ഷേത്രത്തിന് സമീപം കൂളായി വീട്ടില്‍ മനോജിന്റെ മകന്‍ ശ്രീഹരി(6) ആണ് മരിച്ചത്.  വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് നാലുമണിയോടെയാണ് സംഭവം. വീടിന്റെ മുന്‍വശത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയുടെ കഴുത്തില്‍
സാരി ഉപയോഗിച്ച് കെട്ടിയിരുന്ന ഊഞ്ഞാല്‍ കുരുങ്ങുകയായിരുന്നു. ഈ സമയത്ത് വീട്ടില്‍ വൃദ്ധയായ മുത്തശ്ശിയും മൂന്നാം ക്ലാസുക്കാരി സഹോദരിയും മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടിയെ ഉടന്‍ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ സുനില, സഹോദരി ശ്രീക്കുട്ടി.

പൊന്‍കതിര്‍ സമൃദ്ധി – 20 വര്‍ഷത്തോളമായി തരിശായി കിടന്നിരുന്ന നിലം കൃഷിയോഗ്യമാക്കി

ഇരിങ്ങാലക്കുട : വെള്ളാനി പുളിയംപാടത്ത് 20 വര്‍ഷത്തോളമായി തരിശായി കിടന്നിരുന്ന 174 ഏക്കര്‍ നിലം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ 2016- 17 വര്‍ഷത്തെ പദ്ധതിയായ ‘പൊന്‍കതിര്‍ സമൃദ്ധി’ പ്രകാരം കാറളം ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ ചെമ്മണ്ടകായല്‍ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ കൃഷിയോഗ്യമാക്കി. വെള്ളിയാഴ്ച പുല്ലത്തറ പാലത്തിനു സമീപം നടന്ന കൊയ്ത്തുല്‍സവത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മനോജ് കുമാര്‍ നിര്‍വ്വഹിച്ചു. കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  കെ.എസ്. ബാബു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി. സുശീല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെമ്മണ്ടകായല്‍ കര്‍ഷക സംഘത്തിന്റെ പ്രസിഡന്റ്  വി.എന്‍. ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ജനപ്രതിനിധികളായ നളിനി ബാലകൃഷ്ണന്‍,  വനജ ജയന്‍, ഷംല അസീസ്,  മല്ലിക ചാത്തുക്കുട്ടി,  രാജന്‍ കരവട്ട് , അംബുജ രാജന്‍, രമ രാജന്‍,  കെ. ബി. ഷമീര്‍ എന്നിവരും കര്‍ഷക പ്രതിനിധികളായ  രാജീവ്, ഇന്ദിര തുടങ്ങിയവരും ആശംസകളര്‍പ്പിച്ചു സംസാരിച്ചു.  പി. കെ. തങ്കപ്പന്‍ നന്ദി പ്രകാശിപ്പിച്ചു.

ക്രൈസ്‌ററ് എഞ്ചിനീയറിംഗ് കോളേജ് ഒന്നാം സ്ഥാനത്ത്

ഇരിങ്ങാലക്കുട : കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്സ്റ്റിയുടെ കീഴിലുള്ള നൂറ്റിഅന്‍പത്തിനാല് എഞ്ചിനീയറിംഗ് കോളേജിലെ ബി.ടെക് ഒന്നാം സെമസ്റ്റര്‍ പരീക്ഷാഫലം പുറത്തുവപ്പോള്‍ 85.8% വിജയത്തോടെ ക്രൈസ്‌ററ് എഞ്ചിനീയറിംഗ് കോളേജ് ഒന്നാമതെത്തി . എഞ്ചിനീയറിംഗ് കോളേജില്‍ ചേര്‍ന്ന അനുമോദനയോഗം സി.എം.ഐ ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ.ജോണ്‍ പാലിയേക്കര അദ്ധ്യക്ഷത വഹിച്ചു. എഡുക്കേഷന്‍ കൗണ്‍സിലര്‍ ഫാ.ഷാജു എടമന വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സജീവ് ജോണ്‍ , ജോയിന്റ് ഡയറക്ടര്‍ ഫാ.ജോയ് പയ്യപ്പിള്ളി , കോളേജ് ചെയര്‍മാന്‍ പ്രജുല്‍.എന്‍.എ.എസ്സ് , വൈസ് ചെയര്‍മാന്‍ ശില്‍പ ശിവദാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കോളേജിലെ ഒന്നാം റാങ്കുകാരി സീനിയ ജോണി നന്ദി പ്രകാശിപ്പിച്ചു.

ഓപ്പറേഷന്‍ പാലരുവിക്കു മുഴുവന്‍ പിന്തുണയുമായി മാധവാചാര്യ പുരുഷ സ്വയം സഹായ സംഘം

ഇരിങ്ങാലക്കുട : പുനലൂര്‍ പാലരുവി എക്സ്പ്രസിന് ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ ഇരിങ്ങാലക്കുട റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 30 – ാം തീയ്യതി ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 11 മണി വരെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ ‘ഓപ്പറേഷന്‍ പാലരുവി’ എന്ന പേരില്‍ നടത്തുന്ന പ്രതിഷേധ സമരത്തിന് മാധവാചാര്യ പുരുഷ സ്വയം സഹായ സംഘത്തിന്റെ എല്ലാ വിധ പിന്തുണയും ഉണ്ടാകുമെന്നു കല്ലേറ്റുംകര മാനാട്ടുകുന്ന് മാധവാചാര്യ പുരുഷ സ്വയം സഹായ സംഘം പ്രസിഡന്റ് സുഭാഷ് പി സി അറിയിച്ചു .

ബി.വി.എം ട്രോഫി ഇലവന്‍സ് ടൂര്‍ണമെന്റ് : പെനാല്‍റ്റി ഷൂട്ട്ഔട്ടിലൂടെ ക്രൈസ്റ്റ് കോളേജിനു വിജയം

കല്ലേറ്റുംകര : കല്ലേറ്റുംകര ഫുട്ബോള്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ബി.വി.എം ട്രോഫി ഇലവന്‍സ് ടൂര്‍ണമെന്‍റില്‍ ആദ്യ സെമി ഫൈനലില്‍ , ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട എഫ് സി കോവളത്തെ തോല്‍പ്പിച്ചു. കളിയുടെ അവസാന മിനിറ്റു വരെ 3-1 നു ലീഡ് ചെയത കോവളം എഫ്.സി യെ അവസാന സെക്കന്റുകളില്‍ രണ്ടു ഗോള്‍ തിരിച്ചടിച്ച് സമനില പിടിച്ചു വാങ്ങിയ ക്രൈസ്റ്റ് കോളേജ് (3 – 3) , പെനാല്‍റ്റി ഷൂട്ട്ഔട്ടില്‍ (4-3) വിജയിക്കുകയായിരുന്നു . ഞായാറാഴ്ച രാത്രി 7.30 നു നടക്കുന്ന ഫൈനലില്‍ കേരള ഫുട്ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സണ്ണി കെ മുഖ്യാഥിതിയായിരിക്കും. മത്സരങ്ങള്‍ കല്ലേറ്റുംകര ബി.വി.എം ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ രാത്രി 7.30 നു ആരംഭിക്കും.

Top
Menu Title