News

Archive for: August 20th, 2017

അപകടങ്ങള്‍ തുടര്‍ക്കഥയായ പോട്ട-മൂന്നുപീടിക റോഡിന്റെ ദുരവസ്ഥ പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് താലൂക്ക് വികസന സമിതി

ഇരിങ്ങാലക്കുട : പോട്ട- മൂന്നുപീടിക റോഡിന്റെ ദുരവസ്ഥ പരിഹരിക്കാന്‍ അടിയന്തിര നടപടിയെടുക്കണമെന്ന് താലൂക്ക് വികസന സമിതിയോഗം പി.ഡബ്ല്യൂ.ഡിയോട് ആവശ്യപ്പെട്ടു. ഈ റോഡില്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് യോഗം ഇക്കാര്യം ആവശ്യപ്പെട്ടത്. അനധികൃത മണ്ണെടുപ്പും നിലം നികത്തലിനുമെതിരെ കര്‍ശന നടപടി സ്വീകരിക്കണം. വരള്‍ച്ച രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്തുന്നതിന് അതിവ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. പടിയൂര്‍ ഭാഗത്ത് കെ.എല്‍.ഡി.സി കനാലിലെ ഷട്ടര്‍ ചോര്‍ച്ച ഒഴിവാക്കാന്‍ നടപടിയെടുക്കണം. ചോര്‍ച്ചമൂലം ഉപ്പുവെള്ളം കയറി കൃഷി നശിക്കുകയാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് യോഗം ആവസ്യപ്പെട്ടു. അര്‍ഹരായ എല്ലാവരേയും ഉള്‍പ്പെടുത്തി ബി.പി.എല്‍ ലിസ്റ്റ് വിപുലീകരിക്കണം. നന്തിക്കര റെയില്‍വേ ഗേറ്റില്‍ മേല്‍പാലം പണിയുന്നതിന് തുക അനുവദിച്ച സര്‍ക്കാര്‍ നടപടിയെ യോഗം അഭിനന്ദിച്ചു. താലൂക്ക് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രൊഫ. കെ.യു അരുണന്‍ എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. സി.എന്‍ ജയദേവന്‍ എം.പിയുടെ പ്രതിനിധി കെ. ശ്രീകുമാര്‍, നഗരസഭ ചെയര്‍പേഴ്‌സന്‍ നിമ്യ ഷിജു, ബ്ലോക്ക് പ്രസിഡന്റ് ഷാജി നക്കര, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികല്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍, തഹസില്‍ദാര്‍ ഐ.ജെ മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.

കല്ലിംങ്ങപ്പുറം ബാലന്‍ അന്തരിച്ചു

തൊമ്മാന : കല്ലിങ്ങപ്പുറം ബാലന്‍ (83) അന്തരിച്ചു. അവിട്ടത്തൂര്‍ ക്ഷേത്രപ്രവേശന സമരം, പ്രസിദ്ധമായ കുട്ടംകുളം സമരം തുടങ്ങി സമരങ്ങളില്‍ പങ്കാളിയായിരുന്നു. സംസ്‌ക്കാര കര്‍മ്മം തിങ്കള്‍ രാവിലെ 10 മണിയ്ക്ക് സ്വവസതിയില്‍ നടക്കും. ഭാര്യ സുഭാഷിണി. സഹോദരങ്ങള്‍ വാസു, മാധവി വേലായുധന്‍, വിശാല ഗംഗാധരന്‍, കെ ആര്‍ ഗംഗാധരന്‍ (പരേതന്‍), കെ ആര്‍ നാരായണന്‍ (ചെയര്‍മാന്‍ എസ്എന്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ്, റിട്ട.സിറ്റി ബാങ്ക്), കെ ആര്‍ ചന്ദ്രന്‍ (അമ്പളി ജ്വല്ലേഴ്‌സ്), കെ ആര്‍ ജനാര്‍ദ്ദനന്‍ (റിട്ട. വൈസ് പ്രസിഡന്റ് ട്രസ്റ്റ് ഗള്‍ഫ് ബാങ്ക്). മക്കള്‍ സീമ, സോണി(പരേതന്‍), സാനി. മരുമക്കള്‍ പ്രവീണ്‍, ഷിത.

ഠാണാ ചന്തക്കുന്ന് വികസനം അവഗണനക്കെതിരെ ബിജെപി പ്രക്ഷോഭത്തിലേക്ക് : 5ന് ആല്‍ത്തറയ്ക്കല്‍ ഏകദിന ഉപവാസം

ഇരിങ്ങാലക്കുട : ഠാണ ചന്തക്കുന്ന് റോഡ് വികസനം, ബൈപ്പാസ് റോഡ് തുടങ്ങി വികസനപദ്ധതികള്‍ അട്ടിമറിച്ച് ഇടതു-വലതുമുന്നണികള്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബിജെപി മുനിസിപ്പല്‍ കമ്മിറ്റി യോഗം പറഞ്ഞു. ഇവരുടെ അവഗണനക്കെതിരെ പ്രക്ഷോഭസമരങ്ങള്‍ ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു. ഠാണാ ചന്തക്കുന്ന് വികസനം യാഥാര്‍ത്ഥ്യമാക്കുക, ബൈപ്പാസ് റോഡ് ഉടന്‍ പണിപൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കുക, കുടിവെള്ളക്ഷാമം പരിഹരിക്കുക, നഗരസഭയിലെ തണ്ണീര്‍തട ജലാശയങ്ങള്‍ സംരക്ഷിക്കുക തുടങ്ങീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഏപ്രില്‍ 5ന് ആല്‍ത്തറയ്ക്കല്‍ ഏകദിന ഉപവാസം നടത്താന്‍ തീരുമാനിച്ചു. ബിജെപി ജില്ല പ്രസിഡണ്ട് എ.നാഗേഷ് ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ പ്രസിഡണ്ട് വി.സി.രമേഷ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, മണ്ഡലം പ്രസിഡണ്ട് ടി.എസ്.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിക്കും.

നടവരമ്പില്‍ 13 സെന്റ് സ്ഥലം വില്‍പ്പനയ്ക്ക്

നടവരമ്പ് കല്ലംകുന്ന് റോഡില്‍ (400 മീറ്റര്‍) വീടിന്റെ തറയോട് കൂടിയ 13 സെന്റ് വില്‍പ്പനയ്ക്ക്.ചുറ്റുമതില്‍, കിണര്‍ എന്നിവയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7012906169 (ഹരിദാസ് ), 9072061954 (അരുണ്‍)

മതസൗഹാര്‍ദ്ദ കൂട്ടായ്മയായി മാറിയ യാത്രയയപ്പ്

എടതിരിഞ്ഞി : എച് ഡി പി സമാജം ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്നും വിരമിക്കുന്ന കെ വി പ്രസന്ന , സി കെ മേരി ഗ്രേയ്സ് , സി കെ ഷീജ , കെ കെ വിജയലക്ഷ്മി എന്നിവര്‍ക്ക് നല്‍കിയ യാത്രയയപ്പ് മതസൗഹാര്‍ദ്ദ കൂട്ടായ്മയായി മാറി . സ്കൂള്‍ മാനേജര്‍ ഭരതന്‍ കണ്ടേക്കാട്ടില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു . പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു ഉദ്ഘാടനം നിര്‍വഹിച്ചു .ചേലൂര്‍ പള്ളി വികാരി ഫാ .ആന്റണി മുക്കാട്ടുകരക്കാരന്‍ , എടതിരിഞ്ഞി മഹല്ല് പ്രസിഡന്റ് താജുദ്ദിന്‍ , എസ് എന്‍ ഡി പി മുകുന്ദപുരം യൂണിയന്‍ വൈസ് പ്രസിഡന്റ് മുതുപറമ്പില്‍ സുബ്രമണ്യന്‍ , എന്‍ എസ് എസ് പ്രസിഡന്റ് വിനയന്‍ മാസ്റ്റര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു . അധ്യയന വര്‍ഷത്തെ പ്രധാന സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയ സ്മരണിക ‘നിറവ് 2017’ ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ , മുതുപറമ്പില്‍ സുബ്രമണ്യന്‍ എന്നിവര്‍ക്കു നല്‍കി പ്രകാശനം ചെയ്തു .കേരള ഗവണ്മെന്റിന്റെ പട്ടിക ജാതി- പട്ടിക വര്‍ഗ ഉപദേശക സമിതിയിലേക്ക് ജില്ലയില്‍ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ട സ്കൂള്‍ പി ടി എ വൈസ് പ്രസിഡന്റ് ബാബു ചിങ്ങാരത്തിനെയും സീഡ് എക്സലന്റ് അവാര്‍ഡ് നേടിയ വി ശ്രീദേവി ടീച്ചറെയും ചടങ്ങില്‍ ആദരിച്ചു .സമാജം സെക്രട്ടറി ദിനചന്ദ്രന്‍ കെ ബി , പ്രിന്‍സിപ്പല്‍ സീമ , ഹെഡ്മാസ്റ്റര്‍ എം ഡി സുരേഷ് എന്നിവര്‍ സംസാരിച്ചു . സുമത പദ്മനാഭന്‍ നന്ദിയും പറഞ്ഞു .

Top
Close
Menu Title