News

Archive for: August 20th, 2017

കെ.എസ്.ഇ.ബി റീഡിങ്ങിനു തടസമായ നഗരസഭാ കെട്ടിടത്തിലെ മാലിന്യങ്ങള്‍ നിക്കി

ഇരിങ്ങാലക്കുട : നഗരസഭ ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലെക്സിലെ കെ.എസ്.ഇ.ബി റീഡിങ്ങിനു തടസമായ കോമണ്‍ മീറ്റര്‍ ബോര്‍ഡിന്‍റെ സമീപത്തെ മാലിന്യങ്ങള്‍ നഗരസഭ നിക്കി. കഴിഞ്ഞ ദിവസം ഷോപ്പിങ് കോംപ്ലെക്സിലെ മീറ്റര്‍ ബോര്‍ഡ് ഇരിക്കുന്നിടം മാലിന്യകൂമ്പാരത്തില്‍ നിറഞ്ഞതിനാല്‍ റീഡിങ് എടുക്കാനോ ബില്‍ വയ്ക്കനോ സാധിക്കാത്ത അവസ്ഥയിലായിരുന്നു കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍. ഇരുപതോളം കടയുടമകള്‍ക്ക്  ഇത്തവണ കെ എസ് ഇ ബി യുടെ ബില്‍ ലഭിക്കാത്തതിനാല്‍ പൈസ അടക്കാന്‍ സാധിച്ചില്ല . ഡിസ്കണക്ഷന് ജീവനക്കാര്‍ എത്തിയപ്പോള്‍ ആണ് ബില്‍ അടക്കുന്ന തീയ്യതിയെ കുറിച്ച് ഇവര്‍ അറിയുന്നത് . ഇത് മാധ്യമങ്ങളില്‍ വര്‍ത്തയായതിനെ തുടര്‍ന്ന് നഗരസഭാ മാലിന്യങ്ങള്‍ നിക്കി.

അനധികൃത വാഷ് പിടികൂടി

ഇരിങ്ങാലക്കുട : മറ്റത്തൂര്‍ -നൂലുവള്ളി കോതേങ്ങലത്ത് റോഡിനു സമീപം വാഷ് കണ്ടെടുത്ത് ഇരിങ്ങാലക്കുട റേഞ്ച് എക്‌സൈസ് പാര്‍ട്ടി കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല .കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഭൂരിഭാഗം മദ്യശാലകളും പൂട്ടിയ സാഹചര്യത്തില്‍ വ്യാജമായി ചാരായം നിര്‍മിക്കുന്നതിനാണ് വാഷ് സൂക്ഷിച്ചതെന്നാണ് പറയുന്നത് . ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്പെക്ടര്‍ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രിവന്റീവ് ഓഫീസര്‍ നന്ദകുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയിഡിലാണ് കേസ് കണ്ടുപിടിച്ചത് .റെയ്‌ഡുപാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ ജയദേവന്‍ കെ എ ,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സന്തോഷ് ബാബു കെ ജി ,അനീഷ് കെ എ ,ഗോവിന്ദന്‍ പി എ ,ഷൈജു ടി ആര്‍ എന്നിവര്‍ ഉണ്ടായിരുന്നു.

വരദാനങ്ങളുടെ നാട്ടിലെ ഡി വൈ എസ് പി ഓഫീസില്‍ സംഭവിച്ചതും തലസ്ഥാനത്തെ പോലീസ് ആസ്ഥാനത്തു സംഭവിച്ചതും

പാമ്പാടി നെഹ്‌റു കോളജില്‍ മരിച്ച വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത അമ്മയ്ക്ക് തിരുവനന്തപുരം പോലീസ് ആസ്ഥാനത്തു ഒരു സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ നേരിടേണ്ടി വന്നത് പോലീസിന്റെ ക്രൂരമര്‍ദ്ദനം. എന്നാല്‍  ജിഷ്ണു ആത്മഹത്യ ചെയ്യാന്‍ കാരണകാരനെന്നു പോലീസ് തന്നെ പറയുന്ന കേസിലെ ഒന്നാം പ്രതിയായ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ ചോദ്യം ചെയ്യാന്‍ ഇരിങ്ങാലക്കുട ഡി വൈ എസ് പി ഓഫീസിലേക്ക് വിളിച്ചു വരുത്തിയപ്പോള്‍ ലഭിച്ചതാകട്ടെ രാജകീയ സൗകര്യങ്ങള്‍ . പൈസയുടെയും ആള്‍ബലത്തിന്റെയും ജ്യാമ്യത്തില്‍ ഉന്നതങ്ങളിലെ പിടിപാട് മൂലം കൂടുതല്‍ ഉന്മേഷവാനായി അറസ്റ്റിനു ശേഷം വിട്ടയിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഇരിങ്ങാലക്കുട ഡി വൈ എസ് പി ഓഫീസില്‍ നടന്നത് നാടകവും സ്വാധീനത്തിന്റെ പ്രതിഫലനവുമാണെന്നുള്ളത് ഒരു പോറല്‍ പോലും ഏല്‍ക്കാതെ പ്രതിയെന്നു ആരോപിക്കുന്ന കോളേജ് ചെയര്‍മാന്‍ അറസ്റ്റിനു ശേഷം അനുചരന്മാരോടൊപ്പം ഡി വൈ എസ് പി ഓഫീസില്‍ നിന്നും ജ്യാമ്യത്തില്‍ പുറത്തിറങ്ങിയപ്പോള്‍ പൊതുജനത്തിന് മനസിലായത്. ഇതിന്റെ കൂടെ കൂട്ടി വായിക്കേണ്ടതാണ്, ജിഷ്ണു മരിച്ച് 80 ദിവസമായിട്ടും കേസില്‍ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തില്‍ നീതി തേടി മകന്‍ നഷ്ടപെട്ട അമ്മ തലസ്ഥാനത്തെ പോലീസ് ആസ്ഥാനത്തു എത്തിയപ്പോള്‍ ലഭിച്ച ‘സ്വീകരണം’ . രാജ്യത്തെ പ്രഥമ ജനമൈത്രി തലപ്പാവണിഞ്ഞ വരദാനങ്ങളുടെ നാട്ടിലെ ഏമാന്മാര്‍ക്കു നീതിയുടെ കൂടെ നില്‍ക്കാന്‍ സാധിക്കുമോ എന്ന ചോദ്യമാണ് സഞ്ചാരിക്കുള്ളത്. ഈ തുറന്നെഴുത്തിനു ചില വാറോലകള്‍ പ്രതീക്ഷിച്ചുകൊണ്ട് ...  SANCHARI  – A Political Travelogue

ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കെതിരെ പോലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍. യുഡിഎഫ് ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ബിജെപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഇരിങ്ങാലക്കുട സബ് ഓഫീസ് ഏപ്രില്‍ 7 ന് പ്രവര്‍ത്തനം ആരംഭിക്കുന്നു


ഇരിങ്ങാലക്കുട :
ഭാഗ്യക്കുറി വകുപ്പ് സംസ്ഥാനത്തു പുതിയതായി ആരംഭിക്കുന്ന 18 സബ് ഓഫീസുകളില്‍ ഒന്ന് ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷന്‍ അനെക്സ് കെട്ടിടത്തില്‍ ഏപ്രില്‍ 7 വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക് എം എല്‍ എ പ്രൊഫ് .കെ യു അരുണന്‍  ഉദ്ഘാടനം നിര്‍വഹിക്കും . വില്‍പ്പനക്കാര്‍ക്കുള്ള ഭാഗ്യക്കുറി ടിക്കറ്റുകളും ഒരു ലക്ഷം രൂപ വരെയുള്ള സമ്മാന തുകകളും ഈ സബ് സെന്ററില്‍ നിന്നും മാറ്റാന്‍ പറ്റുമെന്ന് ജില്ലാ ഭാഗ്യക്കുറി വകുപ്പ് ഓഫീസര്‍ കെ ഡി അപ്പച്ചന്‍ , ഇരിങ്ങാലക്കുട സബ് ഓഫീസ് അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ആര്‍ അനില്‍ കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു . സംഘടക സമിതി വൈസ് ചെയര്‍മാന്‍ എം കെ ബാലകൃഷ്ണന്‍ , ഡോ.എം എന്‍ വിനയകുമാര്‍ , ജോയ് കോനേങ്ങാടന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

വെട്ടിക്കര നനദുര്‍ഗ്ഗാ നവഗ്രഹ ക്ഷേത്രത്തിലെ രണ്ടാം ഉത്സവവും സാംസ്‌കാരിക സമ്മേളനവും സമുചിതമായി ആഘോഷിച്ചു

ഇരിങ്ങാലക്കുട : വെട്ടിക്കര നനദുര്‍ഗ്ഗാ നവഗ്രഹ ക്ഷേത്രത്തിലെ രണ്ടാം ഉത്സവവും സാംസ്‌കാരിക സമ്മേളനവും ആഘോഷിച്ചു . ക്ഷേത്രം പ്രസിഡന്റ് കെ ആര്‍ സുബ്രമുണ്യന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കേരള ക്ഷേത്രസംരക്ഷണസമിതി വൈസ് പ്രസിഡന്റ് ഡോ കെ അരവിന്ദാക്ഷന്‍ ദുര്‍ഗ്ഗാസഹസ്രനാമസ്ത്രോത്രം ഭാഷ ഭാഷ്യം പുസ്തകം അച്യുതന്‍ മാസ്റ്റര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ ഭാഷ ഭാഷ്യം രചിച്ച ആര്‍ രാജേശ്വരി , ആര്‍ ലക്ഷ്മിക്കുട്ടി , രഥം നിര്‍മ്മിച്ച ശില്പി എം ആര്‍ രാമദാസ് എന്നിവരെയും ആദരിച്ചു. ക്ഷേത്രസേവസമിതിയുടെ ചികിത്സ സഹായവിതരണവും നടന്നു.പി കെ ഉണ്ണികൃഷ്ണന്‍, എം നാരായണന്‍കുട്ടി ,അച്യുതന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്നു കല ഗോകുല്‍ ദാസിന്റെ ശിഷ്യകളുടെ നൃത്തനൃത്ത്യങ്ങള്‍ അരങ്ങേറി .

ഠാണാ ചന്തക്കുന്ന് വികസന അവഗണനക്കെതിരെ ബിജെപി ഏകദിന ഉപവാസം

ഇരിങ്ങാലക്കുട : ഠാണാ ചന്തക്കുന്ന് വികസനം യാഥാര്‍ത്ഥ്യമാക്കുക, ബൈപ്പാസ് റോഡ് ഉടന്‍ പണിപൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കുക, കുടിവെള്ളക്ഷാമം പരിഹരിക്കുക, നഗരസഭയിലെ തണ്ണീര്‍തട ജലാശയങ്ങള്‍ സംരക്ഷിക്കുക,നഗരം മാലിന്യവിമുക്തമാകുക, തുടങ്ങീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബുധനാഴ്ച ആല്‍ത്തറയ്ക്കല്‍ ഏകദിന ഉപവാസം നടന്നു . ബിജെപി ജില്ല പ്രസിഡണ്ട് എ.നാഗേഷ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡണ്ട് വി.സി.രമേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം,  മണ്ഡലം പ്രസിഡണ്ട് ടി.എസ്.സുനില്‍കുമാര്‍,  ഇ മുരളിധരന്‍ , ഉണ്ണികൃഷ്ണന്‍ പാറയില്‍ , ബിജു വര്‍ഗീസ് , അഖിലേഷ് വിശ്വനാഥന്‍ , കെ പി വിഷ്ണു, എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഷൈജു കുറ്റിക്കാട് , സൂരജ് നമ്പ്യാകാവ്, വിജയന്‍ പാറേക്കാട്ട് , സിന്ധു സതീഷ് , രാഖി മാരാത്ത് എന്നിവര്‍ ഉപവാസ സമരത്തിന് നേതൃത്വം നല്‍കി.

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യക്ഷേത്രത്തിനു സമീപം മഹാത്മാഗാന്ധി ലൈബ്രറിക്ക് മുന്നില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു ബൈക്ക് യാത്രികര്‍ക്ക് പരിക്ക്. ബുധനാഴ്ച്ച രാവിലെ 10 മണിയോട് കൂടിയായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടന്നു വരികയായിരുന്ന ടാക്സി കാര്‍ ബൈക്കിലിടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബൈക്കില്‍ യാത്ര ചെയ്തിരുന്നവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ എല്‍ 46 എ 185 ടി വി എസ് വിക്ടര്‍ ബൈക്കാണ് അപകടത്തില്‍ പെട്ടത്. ഈ വളവ് ഒരു സ്ഥിരം അപകടമേഖലയായി മാറുകയാണ്.

ഡല്‍ഹിയിലെ പള്ളികളിലേക്ക് ഓശാനത്തിരുനാളിനുള്ള കുരുത്തോലച്ചീന്തുകള്‍ ഇരിങ്ങാലക്കുടയില്‍നിന്നും

ഇരിങ്ങാലക്കുട : ഓശാനത്തിരുനാളിന് രാജ്യതലസ്ഥാനത്തെ ക്രൈസ്തവ വിശ്വാസികള്‍ക്ക് കയ്യിലേന്താനുള്ള കുരുത്തോല ഇരിങ്ങാലക്കുടയില്‍നിന്ന്. ഡല്‍ഹിയിലെ പതിമൂന്ന് പള്ളികളിലേക്കുള്ള പതിനാലായിരം കുരുത്തോലച്ചീന്തുമായി ഇരിങ്ങാലക്കുട ചാലാംപാടം സ്വദേശി ചെതലന്‍ വീട്ടില്‍ റോയി തീവണ്ടികയറി. ഡല്‍ഹിയില്‍ കുടുംബമായി താമസിക്കുന്ന റോയിയാണ് വര്‍ഷങ്ങളായി നാട്ടില്‍നിന്ന് ഡല്‍ഹിയിലെ പള്ളികളിലേക്ക് കുരുത്തോല എത്തിക്കുന്നത്. മൂന്ന് സീറോ മലബാര്‍ പള്ളികളിലേക്കും പത്ത് ലത്തീന്‍ പള്ളികളിലേക്കുമാണ് കുരുത്തോലകള്‍ കൊണ്ടുപോകുന്നത്. ഡല്‍ഹിയിലെ 27 രഘുവീര്‍ നഗറില്‍ ദക്ഷിണേന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനശാല നടത്തുകയാണ് റോയി. ആദ്യകാലത്ത് പുറത്തുനിന്ന് ആവശ്യമായ കുരുത്തോല വാങ്ങി പള്ളികള്‍ക്ക് നല്‍കുകയാണ് റോയി ചെയ്തത്. അത് കൂടുതല്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടില്‍നിന്ന് കുരുത്തോല ശേഖരിച്ച് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇരിങ്ങാലക്കുടയിലെ മൂക്കണാംപറമ്പില്‍ ഷാജി, തൊമ്മാന പിന്റോ, ചിറ്റിലപ്പിള്ളി ജോര്‍ജ് എന്നിവരുടെ പറമ്പുകളിലെ തെങ്ങുകളില്‍ നിന്നാണ് ഭൂരിഭാഗം കുരുത്തോലകളും ശേഖരിച്ചത്. എല്ലാം സൗജന്യമായി തന്നെ. കഴിഞ്ഞ വര്‍ഷം 17000 കുരുത്തോലകളാണ് കൊണ്ടു പോയത്. പടിയൂര്‍ പഞ്ചായത്തിലെ ചെട്ടിയാല്‍, കാക്കത്തുരുത്തി പ്രദേശങ്ങളില്‍നിന്നാണ് കൂടുതലായും കുരുത്തോല ശേഖരിച്ചത്. ഈ വര്‍ഷം കനത്ത ചൂടുകാരണം തെങ്ങുകളില്‍നിന്നും ഓല കാര്യമായി ലഭിച്ചിരുന്നില്ല. തെങ്ങുകൃഷി കുറഞ്ഞതും രോഗബാധമൂലവും കുരുത്തോലക്ഷാമം നേരിട്ടത് കൂടുതല്‍ ദുഷ്‌കരമാക്കി. 250 എണ്ണം വീതമുള്ള കെട്ടുകളാക്കി കുരുത്തോല ചാക്കില്‍ പൊതിയും. ചൂടേല്‍ക്കാതിരിക്കാന്‍ വാഴയില ഇട്ട് പൊതിയും. റോയിയുടെ സഹോദരി ജാന്‍സി, സഹോദരി പുത്രി സ്വീറ്റി, സുഹൃത്തുക്കളായ ജോഷി, ജോണി എന്നിവരാണ് കുരുത്തോല വെട്ടിയെടുത്ത് എണ്ണി കെട്ടുകളാക്കാന്‍ സഹായിക്കുന്നത്. തുടര്‍ച്ചയായി 11-ാം തവണയാണ് റോയി ഇരിങ്ങാലക്കുടയില്‍നിന്നും ഡല്‍ഹിയിലേക്ക് കുരുത്തോല ശേഖരിക്കുന്നത്. ഓശാന തിരുനാളിന് ഓരാഴ്ച മുമ്പ് നാട്ടില്‍ വന്ന് തെങ്ങുകള്‍ അധികമുള്ള പറമ്പിന്റെ ഉടമസ്ഥരെ നേരില്‍ കണ്ട് കുരുത്തോല ആവശ്യപ്പെടുകയാണ് പതിവ്. ബുധനാഴ്ച തിരുവനന്തപുരം-നിസാമുദീന്‍ എക്‌സ്പ്രസ് ട്രെയിനില്‍ റോയി ഡല്‍ഹിക്ക് കുരുത്തോലകളുമായി പുറപ്പെട്ടു. തീവണ്ടിയിലെ ലഗേജുകളില്‍ കയറ്റികൊണ്ടുപോകുന്ന കുരുത്തോല മൂന്ന് ദിവസം കഴിഞ്ഞാലും യാതൊരു വാട്ടവുമില്ലാതെ ഇരിക്കുമെന്ന് റോയി പറയുന്നു. ഭാര്യ ലിസി ഡല്‍ഹി ദ്വാരകയിലെ സെന്റ് ഗ്രിഗോറിയസ് സ്‌കൂള്‍ അധ്യാപികയാണ്. വിദ്യാര്‍ഥികളായ റിയ റോയി, ലിയാ റോയി എന്നിവര്‍ ഹോളി ചൈല്‍ഡ് കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാര്‍ഥികളും.

Top
Close
Menu Title