News

Archive for: August 20th, 2017

പ്രമാണിവര്‍ഗ്ഗത്തിന്റേയും വര്‍ഗ്ഗീയശക്തികളുടേയും കൂട്ടായ്മയായിരുന്നു വിമോചന സമരമെന്ന് ജയശങ്കര്‍

ഇരിങ്ങാലക്കുട : കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അട്ടിമറിക്കാന്‍ പ്രമാണി വര്‍ഗ്ഗവും വര്‍ഗ്ഗീയ ശക്തികളും നടത്തിയ കൂട്ടായ്മയായിരുന്നു വിമോചന സമരമെന്ന് രാഷ്ട്രിയ നീരിക്ഷകന്‍ ജയശങ്കര്‍ അഭിപ്രായപ്പെട്ടു. ആദ്യ സി.പി.ഐ മന്ത്രിസഭയുടെ 60-ാം വാര്‍ഷികഘോഷ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദേഹം. കാര്‍ഷിക പരിഷ്‌ക്കരണ നിയമവും, വിദ്യാഭ്യാസ നിയമവുമാണ് ഇവരെ പ്രകോപിപ്പിച്ചത്. വിമോചന സമര കാലത്ത് സവര്‍ണ്ണര്‍ കുറുവടി സേന രൂപികരിച്ചത് താഴ്ന്ന ജാതിക്കരെയും കമ്മ്യൂണിസ്റ്റ് കാരെയും അടിച്ചൊടക്കാന്‍ വേണ്ടിയായിരുന്നുവെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ജനാധിപത്യവാദിയെന്നറിയപ്പെട്ടിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനുപോലും ഈ വിരുദ്ധമുന്നണികളുടെ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ അതിജീവിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിപാടി ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സികൂട്ടിവ് അംഗം ടി.കെ സുധിഷ് അദ്ധ്യക്ഷനായിരുന്നു. പ്രൊഫ.മീനാക്ഷി തമ്പാന്‍, ജീല്ലാ ട്രഷറര്‍ കെ ശ്രീകൂമാര്‍, മണ്ഡലം സെക്രട്ടറി പി മണി, ലോക്കല്‍ സെക്രട്ടറി കെ.എസ് പ്രസാദ് എന്നിവര്‍ സംസാരിച്ചു.

ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തില്‍ പൊങ്കാല സമര്‍പ്പണം നടന്നു

എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച് ഡി പി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രം പ്രതിഷ്ടദിനത്തോട് അനുബന്ധിച്ച് പാര്‍വതി ദേവിക്ക് പൊങ്കാല സമര്‍പ്പണം നടന്നു . നിരവധി ഭക്തര്‍ ചടങ്ങില്‍ പങ്കെടുത്തു. തന്ത്രി സ്വയംഭൂശാന്തി , മേല്‍ശാന്തി രവീന്ദ്രന്‍ എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. സമാജം പ്രസിഡണ്ട് ഭരതന്‍ കണ്ടേങ്കാട്ടില്‍ , സെക്രട്ടറി കെ വി മോഹനന്‍ മറ്റു ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

നവീകരിച്ച കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു

കാട്ടുങ്ങച്ചിറ : നവീകരിച്ച ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പള്ളിയുടെ താക്കോല്‍ ബേബി ജസാ നൗറിന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. തുടര്‍ന്ന് ശിഹാബ് തങ്ങള്‍ പള്ളി ഉദ്ഘാടനം ചെയ്തു. ആദ്യത്തെ അസര്‍ നമസ്‌ക്കാരത്തിന് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന സമ്മേളനം തിരുവനന്തപുരം വലിയ ഖാളി ശൈഖുനാ ചേലക്കുളം അബുള്‍ ബുഷ്‌റ മൗലവി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മുസ്ലിം ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എ സൈറാജുദ്ദിന്‍ അദ്ധ്യക്ഷനായിരുന്നു. മുന്‍ പാളയം ഇമാം പി.എച്ച് അബ്ദുള്‍ ഗഫാര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി. മാടവന ഇബ്രാഹിം കുട്ടി മുസ്ലിയാര്‍, കെ.ആര്‍ നസറുദ്ദിന്‍ ദാരിമി, കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് ഇമാം സൈഫുദ്ദിന്‍ ഖാസിമി, തൃശ്ശൂര്‍ ചെട്ടിയങ്ങാടി ഇമാം ഇബ്‌റാഹിം ഫലാഹി തുടങ്ങിയവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കൗണ്‍സിലര്‍ പി.എ അബ്ദുള്‍ ബഷീര്‍, കേരള മുസ്ലീം ജമാംഅത്ത് കമ്മിറ്റി ജില്ലാ പ്രസിഡന്റ് എ.ബി കുഞ്ഞുമുഹമ്മദ്, ഷെയ്ക് മൊയ്തിന്‍, സി.പി കരിം എന്നിവര്‍ സംസാരിച്ചു. രാവിലെ നടന്ന പ്രാര്‍ത്ഥനയ്ക്ക് കാഞ്ഞാര്‍ അബ്ദുള്‍ ഷുക്കൂര്‍ ബാഖവി നേതൃത്വം നല്‍കി.

എന്‍ഡിഎയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ ഹര്‍ത്താല്‍ പ്രകടനം

ഇരിങ്ങാലക്കുട : ജിഷ്ണു പ്രണോയിയുടെ ഘാതകരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡിജിപിയെ കാണാനെത്തിയ അമ്മയേയും ബന്ധുക്കളെയും ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാനവ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ രാവിലെ എന്‍ഡിഎയുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു. ശ്രീകൂടല്‍മാണിക്യം ക്ഷേത്രനടയില്‍ നിന്നാരംഭിച്ച പ്രകടനം ഠാണാ ചുറ്റി ബസ്റ്റാന്റില്‍ സമാപിച്ചു. ബിജെപി മണ്ഡലം പ്രസിഡണ്ട് ടി.എസ്.സുനില്‍കുമാര്‍, ബിഡിജെഎസ് മണ്ഡലം പ്രസിഡണ്ട് പി.കെ.പ്രസന്നന്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി പാറയില്‍ ഉണ്ണികൃഷ്ണന്‍, ഒബിസി മോര്‍ച്ച ജില്ല വൈസ് പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, യുവമോര്‍ച്ച ജില്ല സെക്രട്ടറി കെ.പി.വിഷ്ണു, മണ്ഡലം പ്രസിഡണ്ട് അഖിലാഷ് വിശ്വനാഥ്, കൗണ്‍സിലര്‍മാരായ സന്തോഷ് ബോബന്‍, അമ്പിളി ജയന്‍, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ബിജുവര്‍ഗീസ്, കര്‍ഷകമോര്‍ച്ച ജില്ല കമ്മിറ്റി അംഗം ഷാജുട്ടന്‍, മുനിസിപ്പല്‍ പ്രസിഡണ്ട് വി.സി.രമേഷ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. സമാപനയോഗത്തില്‍ ടി.എസ്. സുനില്‍കുമാര്‍, പി.കെ.പ്രസന്നന്‍, ഉണ്ണികൃഷ്ണന്‍ പാറയില്‍ എന്നിവര്‍ സംസാരിച്ചു.

പി ആര്‍ ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി : മൊബൈല്‍ യൂണിറ്റ് ഉദ്‌ഘാടനം

ഇരിങ്ങാലക്കുട : പി ആര്‍ ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സാന്ത്വന പരിപാലന വിഭാഗം ‘ആര്‍ദ്രം’ പ്രവര്‍ത്തന വിപുലീകരണത്തിന്റെ ഭാഗമായി ആരംഭിക്കുന്ന പുതിയ മൊബൈല്‍ യൂണിറ്റിന്റെ ഉദ്‌ഘാടനം ഏപ്രില്‍ 8 ന് ഉച്ചക്ക് 3 മണിക്ക് ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടത്തുന്നു. ടൌണ്‍ ഹാളില്‍ ചേരുന്ന ജനകീയ ആരോഗ്യ സദസ്സില്‍ വച്ച് സി പി ഐ (എം ) ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ വാഹനം യൂണിറ്റിന് കൈമാറും. തുടര്‍ന്ന് സൊസൈറ്റിയുടെ വെബ്സൈറ്റ് ഉദ്‌ഘാടനവും സാന്ത്വനപരിപാലനത്തെക്കുറിച്ച് വിദഗ്ദര്‍ നയിക്കുന്ന ക്ലാസും ഉണ്ടായിരിക്കുമെന്ന് പി ആര്‍ ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ട് ഉല്ലാസ് കളക്കാട്ട്, സെക്രട്ടറി ടി എല്‍ ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

യുഡിഎഫ് ഹര്‍ത്താലില്‍ പ്രകടനത്തെത്തുടര്‍ന്നു ഇരിങ്ങാലക്കുടയില്‍ പരക്കെ അക്രമം : വാഹങ്ങള്‍ തടഞ്ഞു, ബാങ്കിലും പോസ്റ്റ് ഓഫീസിലും കയറി ജീവനക്കാരെ അസഭ്യം പറഞ്ഞു

ഇരിങ്ങാലക്കുട : പതിവില്‍നിന്നും വിപരീതമായി ഇരിങ്ങാലക്കുടയില്‍ യുഡിഎഫ് ഹര്‍ത്താലില്‍ പ്രകടനത്തെത്തുടര്‍ന്നു പരക്കെ അക്രമം. വാഹങ്ങള്‍ തടഞ്ഞു, ബാങ്കിലും പോസ്റ്റ് ഓഫീസിലും കയറി ജീവനക്കാരെ അസഭ്യം പറഞ്ഞു. രാജീവ്ഗാന്ധി മന്ദിരത്തില്‍നിന്നും ആരംഭിച്ച പ്രകടനം കോടതി പരിസരം കഴിയുംവരെ സമാധാനപൂര്‍ണമായിരുന്നു. എതിരെവന്ന വാഹനങ്ങള്‍ തടയുകയും യാത്രക്കാരെ ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇതിനിടെ വന്ന ചില കോണ്‍ഗ്രസ് അനുഭാവികളുടെ വാഹനങ്ങളെ വിടുകയും ചെയ്തു. സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവടങ്ങളില്‍ കയറി കോണ്‍ഗ്രസ് നേതാവ് തങ്കപ്പന്‍ പാറയിലെന്റെ നേതൃത്വത്തില്‍ ഒരു സംഘം പ്രവര്‍ത്തകര്‍ വനിതാ ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവരെ അസഭ്യം പറയുകയും ചെയ്തു ബലമായി അടപ്പിക്കുവാന്‍ ശ്രമിച്ചു. പ്രകടനത്തിന്‌ പുറകില്‍ ജീപ്പില്‍ പോലീസ് ഉണ്ടായിരുന്നെങ്കിലും ഇതില്‍ ഇടപെട്ടില്ല.

ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇരിങ്ങാലക്കുട മേഖലയില്‍ പൂര്‍ണമായിരുന്നു. യുഡിഎഫ് ഹര്‍ത്താല്‍ പ്രകടനത്തിന് ഡി സി സി സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് പ്രസിഡന്റ് ടി വി ചാര്‍ളി, ജനതാദള്‍ സംസ്ഥാന കമ്മിറ്റി അംഗം കെ കെ ബാബു, , യു ഡി എഫ് ടൌണ്‍ മണ്ഡലം ചെയര്‍മാന്‍ ജോസഫ് ചാക്കോ, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ എല്‍ ഡി ആന്റോ, വിജയന്‍ ഇളയേടത്, നിതിന്‍ തോമസ്, തങ്കപ്പന്‍ പാറയില്‍, ബിബിന്‍ തുടിയത്, സതീഷ് വിമലന്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു, വി സി വര്ഗീസ്, കെ ഗിരിജ, ധന്യ ജിജു കോട്ടോളി, എം എസ് കൃഷ്ണകുമാര്‍, കെ ധര്‍മരാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഹര്‍ത്താല്‍ ഇരിങ്ങാലക്കുട മേഖലയില്‍ പൂര്‍ണം

ഇരിങ്ങാലക്കുട : ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇരിങ്ങാലക്കുട മേഖലയില്‍ പൂര്‍ണം. നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങി. കടകമ്പോളങ്ങളും സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. ഇരുചക്രവാഹങ്ങള്‍ ഇത്തവണ റോഡില്‍ ഉണ്ടായിരിക്കുന്നു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കല്ലേറ്റുംകരയിലെ റെയില്‍വേ സ്റ്റേഷനില്‍ തിരക്ക് കുറവാണ്. ട്രെയിനുകളില്‍ എത്തിയ യാത്രക്കാരില്‍ പലരും ഓട്ടോറിക്ഷ, ടാക്സികള്‍ കിട്ടാതെ സ്റ്റേഷനില്‍ കുടുങ്ങി. പ്രധാന സ്ഥലങ്ങളില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

Top
Close
Menu Title