News

Archive for: August 20th, 2017

നവരത്‌ന ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ 9-ാമത് ഷോറൂം തിങ്കളാഴ്ച മുതല്‍ ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : നവരത്‌ന ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ 9-ാമത് ഷോറൂം തിങ്കളാഴ്ച ഇരിങ്ങാലക്കുടയിലെ സിവില്‍ സ്റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തനമാരംഭിക്കും. ഉദ്ഘാടന ദിവസം ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്കും പര്‍ച്ചെയ്‌സ് ചെയ്യുന്നവര്‍ക്കും ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ സ്വന്തമാക്കാം. പുതിയ ഡിസൈനര്‍ ലുക്കിലുള്ള ലേഡീസ് വെയര്‍, കിഡ്‌സ് വെയര്‍, പാര്‍ട്ടി വെയര്‍, ജെന്റസ് വെയര്‍, ഫാഷന്‍ റെഡിമെയ്ഡ് ആന്‍ഡ് ഗാര്‍മെന്റ്‌സ് കളക്ഷന്‍, പുതിയ ബാഗുകളുടെയും ഫുട്ട്വെയറുകളുടെയും കളക്ഷന്‍, ശുദ്ധമായ പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും വിപുലമായ ശ്രേണി, വൈവിധ്യമേറും മധുര പലഹാരങ്ങള്‍, പുതിയ പുതിയ മീനും ഇറച്ചിയും, ഗ്രോസറി, സ്റ്റേഷനറി, കോസ്‌മെറ്റിക്‌സ് തുടങ്ങിയവയെല്ലാമുണ്ട്.

ബൈപാസ് റോഡില്‍ അപകടാവസ്ഥയില്‍ കമ്പികള്‍ ഉയര്‍ന്നു നില്‍ക്കുന്നു

ഇരിങ്ങാലക്കുട : കാട്ടൂര്‍ ബൈപാസ് റോഡ് തുടങ്ങുന്നിടത്ത് സ്ലാബിന്റെ കമ്പികള്‍ ഉയര്‍ന്നു നില്‍ക്കുന്നത് വാഹനയാത്രക്കാര്‍ക്കും വഴിനടക്കാര്‍ക്കും ഭീഷണിയാകുന്നു. ഫുട്പാത്തില്‍ തന്നെയാണ് കമ്പികള്‍ ഉയര്‍ന്നു നില്‍ക്കുന്നത് എന്നുള്ളതുകൊണ്ട് വഴിനടയാത്രക്കാരും വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്. മാസങ്ങളായിട്ടും അധികൃതര്‍ ഇതിനെതിരെ നടപടി ഒന്നും സ്വീകരിച്ചിട്ടില്ല. ബൈപാസ് റോഡ് ആയതുകൊണ്ട് വളരെയധികം വാഹനങ്ങള്‍ ദിനംപ്രതി ഇതിലൂടെ യാത്ര ചെയുന്നുണ്ട്. റോഡിന്‍റെ ദയനീയാവസ്ഥ കണ്ടിട്ടും അധികൃതര്‍ അതിനു പരിഹാരം കാണുന്നില്ല . കമ്പികള്‍ ഉയര്‍ന്നു നില്‍ക്കുന്നത് കാരണം ഒട്ടനവധി വഴിയാത്രക്കാര്‍ക്കും വാഹനങ്ങളില്‍ പോകുന്നവര്‍ക്കും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട് . വഴിയാത്രക്കാരുടെ വസ്ത്രങ്ങള്‍ കീറുന്നതും വാഹനങ്ങളുടെ ടയര്‍ പൊട്ടുന്നതും സ്ഥിരം സംഭവമായിരിക്കുകയാണ് ഇവിടെ . റോഡിന്‍റെ ശോചനീയവസ്ഥ കണ്ടിട്ടും അധികൃതര്‍ കണ്ണടക്കുന്നതില്‍ ജനങ്ങള്‍ പ്രതിഷേധത്തിലാണ്.

കെ എസ് യു യൂണിറ്റ് രൂപികരിച്ചു

ഇരിങ്ങാലക്കുട : സ്വാശ്രയ മേഖലകളില്‍ നടന്നുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെ തൃശൂര്‍ ജില്ലയിലെ മുഴുവന്‍ സ്വാശ്രയ കോളേജുകളിലും കെ എസ് യു യൂണിറ്റ് രൂപീകരിക്കുന്നതിന്റെ ഭാഗമായി വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനിയറിങ് കോളേജില്‍ കെ എസ് യു യൂണിറ്റ് രൂപികരിച്ചു . കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറി ജിനേഷ്‌ വി എസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു . പഞ്ചായത്തു മെമ്പര്‍ ദശോബ് യോഗം ഉദ്ഘാടനം ചെയ്തു . യോഗത്തില്‍ കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറി വൈശാഖ് , നിധീഷ് എം ടി , പ്രിന്‍സ് ഫ്രാന്‍സിസ് , കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജു ടി ആര്‍ എന്നിവര്‍ സംസാരിച്ചു . യൂണിറ്റ് ഭാരവാഹികളായി അലക്സ് ഫ്രാന്‍സിസ് (പ്രസിഡന്റ് ) , ഫൈസല്‍ (വൈസ് പ്രസിഡന്റ് ) , ഷെമിദ് (ജന .സെക്രട്ടറി ), നകുല്‍ ടി ടി (ജോ. സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു.

ഓശാന ഞായര്‍ ആചരിച്ചു

ഇരിങ്ങാലക്കുട : യേശുക്രിസ്തുവിന്റെ ജറുസലേം നഗരത്തിലേക്കുള്ള രാജകീയപ്രവേശനത്തെ അനുസ്മരിച്ചുകൊണ്ട് ഇരിങ്ങാലക്കുടയില്‍ ഞായറാഴ്ച ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിച്ചു. കൈയില്‍ കുരുത്തോലകളുമേന്തി യേശുവിനെ വരവേല്‍ക്കുന്നതോടെ ക്രൈസ്തവര്‍ പീഢാനുഭവത്തിലേക്ക് പ്രവേശിക്കുകയായി. ജറുസലേം ദേവാലയം സന്ദര്‍ശിച്ച യേശുവിനെ കഴുതപ്പുറത്തേറ്റി ആബാലവൃദ്ധം ജനങ്ങള്‍ വഴിയില്‍ വസ്ത്രങ്ങള്‍ വിരിച്ചും ഒലീവിലകള്‍ ഉയര്‍ത്തിപ്പിടിച്ചും ഓശാനപാടി ഘോഷയാത്രയായി വരവേറ്റതാണ് ഓശാനയായി ആചരിക്കുന്നത്. ഇരിങ്ങാലക്കുട സെന്റ് തോമസ് പള്ളിയിലെ നിത്യാരാധനാ കേന്ദ്രത്തില്‍ രാവിലെ ആറിന് തിരുകര്‍മങ്ങള്‍ക്ക് തുടക്കമായി. വിശ്വാസികള്‍ വെഞ്ചരിച്ച കുരുത്തോലയും കൈയിലേന്തി ഓശാന ഘോഷയാത്രയില്‍ പങ്കെടുത്തു. പ്രദക്ഷിണം ദേവാലയവാതിക്കലെത്തി ഓശാനമുട്ടിന് ശേഷം തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് നടന്ന ഓശാന തിരുക്കര്‍മങ്ങള്‍ക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നേതൃത്വം വഹിച്ചു.  നിത്യാരാധനാ കേന്ദ്രത്തിലും കത്തീഡ്രല്‍ ദേവാലയത്തിലും ദിവ്യബലിയുണ്ടായിരുന്നു .

Top
Close
Menu Title