News

Archive for: August 20th, 2017

ഠാണാ -ചന്തക്കുന്ന് റോഡ്‌ വികസനം സ്ഥാപിത താത്പര്യങ്ങള്‍ക്ക് വഴങ്ങി 17 മീറ്ററില്‍ നിന്നും 14 ലേക്ക് അട്ടിമറിച്ചത് രാഷ്ട്രീയക്കാര്‍ എന്ന് ഉദ്യോഗസ്ഥര്‍

ഇരിങ്ങാലക്കുട : വര്‍ദ്ധിച്ചുവരുന്ന വാഹന ബാഹുല്യം കണക്കിലെടുത്ത് ഠാണ മുതല്‍ ചന്തക്കുന്ന് വരെയുള്ള ഭാഗത്ത് റോഡ് വികസനത്തിന് പി ഡബ്ലിയു ഡി വര്‍ഷങ്ങള്‍ക്കു മുന്‍പ് സമര്‍പ്പിച്ച പദ്ധതിയ്ക്ക് സര്‍ക്കാര്‍ അനുമതി നല്കുകയും റോഡ്‌ വികസനത്തിന് ഫണ്ട് അനുവദിക്കുകയും ചെയ്ത സമയത്ത് 17 മീറ്റര്‍ എന്നുണ്ടായിരുന്നത് വ്യാപാരികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സ്ഥലം അക്വൈര്‍ ചെയ്യാന്‍ തുടങ്ങിയതോടെ അന്ന് പദ്ധതി നടപ്പിലാക്കേണ്ട മുന്‍ എം എല്‍ എ ഇടപെട്ട് 14 മീറ്ററില്‍ താഴെയാക്കി എന്നാരോപണത്തിനു സ്ഥിതികരണം. റോഡ് വികസനം സംബന്ധിച്ചു പ്രൊഫ് .കെ യു അരുണന്‍ എം എല്‍ എ പി ഡബ്ലിയു ഡി റസ്റ്റ് ഹൗസില്‍ തിങ്കളാഴ്ച്ച വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ 17 മീറ്ററില്‍ നിന്നും 14 മീറ്ററായി ചുരുക്കാന്‍ മുന്‍ എം എല്‍ എ തോമാസ് ഉണ്ണിയാടന്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇവിടെയുള്ള ഭൂരിഭാഗം കടകളും കൈയേറ്റമുണ്ടെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. കടകള്‍ക്കു ഉള്ളിലും ഷട്ടര്‍ ഉണ്ടെന്നും ഇത് പരിശോധനയില്‍ നേരിട്ടു കണ്ടതാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കയ്യേറ്റം ഒഴിപ്പിച്ചാല്‍തന്നെ റോഡിനു വീതി ലഭിക്കുമെന്നും അവര്‍ പറഞ്ഞു.

ഠാണാ റോഡ്‌ വികസനത്തിന് തടസമുണ്ടാക്കുന്നതാരാണെന്നതിനെ ചൊല്ലി നേതാക്കള്‍ പല ചേരിയിലായി പ്രസ്താവന യുദ്ധങ്ങള്‍ നടക്കുന്നതിനിടയിലാണ് ഈ വിവരങ്ങള്‍ പുറത്തു വരുന്നത്. ഠാണാവ് റോഡ്‌ വികസനത്തിന് തുരങ്കം വയ്ക്കുന്ന തത്പരകക്ഷികളെ പുറത്ത് കൊണ്ടുവരണം എന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്സണ്‍ മാസങ്ങള്‍ക്കു മുന്‍പ് പറഞ്ഞിരുന്നു . അതിനു മറുപടിയായി ഠാണാ റോഡ്‌ വികസനത്തിന് തടസം നില്‍ക്കുന്ന തത്പരകക്ഷി താനല്ലെന്ന് അന്നത്തെ എംഎല്‍ എ അഡ്വ തോമസ്‌ ഉണ്ണിയാടന്‍ പറഞ്ഞിരുന്നു. സ്ഥാപിത താത്പര്യങ്ങള്‍ക്ക് വഴങ്ങി ഠാണാവിലെ റോഡ്‌ വികസനം അട്ടിമറിച്ചു എന്ന ആരോപണം അന്വേഷിക്കുമെന്നു അധികാരത്തില്‍ വന്നയുടനെ പ്രൊഫ കെ യു അരുണന്‍ എം എല്‍ എയും പറഞ്ഞിരുന്നു. ഠാണ- ചന്തക്കുന്ന് റോഡ് വികസനം അട്ടിമറിച്ചതിന്റെ ഉത്തരവാദിത്വം മുന്‍ എം.എല്‍.എ ഉണ്ണിയാടനാണെന്ന് ജനതാദള്‍ (യു) സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ബാബുവും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു .

എന്നാല്‍ പദ്ധതി നടപ്പിലാക്കാന്‍ വൈകുന്നതിന് 17 മീറ്ററാണ് കാരണം എങ്കില്‍ പ്രായോഗികത മുന്നില്‍കണ്ട് 14 മീറ്റര്‍ ആക്കി ചുരുക്കി പണികള്‍ക്കുള്ള നടപടികള്‍ ആരംഭിക്കാന്‍ എംഎല്‍എ കെ യു അരുണന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. തുടക്കം 8 കോടിക്കുള്ള ഭരണാനുമതി ആണ് ലഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ 16 കോടി വേണ്ടി വരുമെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു

ഠാണാ മുതല്‍ ചന്തക്കുന്നു വരെ റോഡിനു ഇരുവശത്തുമായി 89 കടകളും ഒരു വീടും ഭാഗികമായി ഒഴിപ്പിക്കേണ്ടി വരും. പണി തുടങ്ങാന്‍ വേണ്ട അപേക്ഷകളും മറ്റും ഉടന്‍ തയാറാക്കാന്‍ എം എല്‍ എ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി . തൃശൂര്‍ ലാന്‍ഡ് അക്യുസേഷന്‍ വകുപ്പില്‍ നിന്നും ചന്ദ്രി കന്നിയോത് പൊയില്‍റെ നേതൃത്വത്തില്‍ ഉള്ള ഉദ്യോഗസ്ഥരും പിഡബ്ലിയുഡി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സുജ എം എസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പ്രേം ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള ഉദ്യോഗസ്ഥരും മുകുന്ദപുരം തഹസില്‍ദാര്‍ മധുസൂദനന്‍, മനവലശ്ശേരി, ഇരിങ്ങാലക്കുട വില്ലേജ് ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തു.

ഠാണ മുതല്‍ ചന്തക്കുന്ന്‌ വരെയുള്ള ഭാഗത്തെ റോഡ്‌ വികസനത്തിന്‌ പിഡബ്ലിയുഡി നല്‍കിയ പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഭാവിയില്‍ ഇരിങ്ങാലക്കുടയുടെ വികസനത്തിന്‌ തന്നെ തിരിച്ചടിയാകുമെന്ന്‌ വിലയിരുത്തല്‍. വാഹനബാഹുല്യം കൊണ്ട്‌ ഇപ്പോള്‍ തന്നെ ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ഇരിങ്ങാലക്കുട നഗരത്തിന്‌ ദീര്‍ഘവീക്ഷണത്തോടെ സമര്‍പ്പിച്ച പദ്ധതിയാണ്‌ ചില വ്യാപാരികളും, ജനപ്രതിനിധികളും ചേര്‍ന്ന്‌ അട്ടിമറിക്കാന്‍ അണിയറയില്‍ ചരടുവലിക്കുന്നത്‌. ഠാണാവില്‍ നടുവില്‍ സിഗ്നല്‍ ഐലന്റ്‌, നാലുഭാഗത്തേയ്‌ക്കും എഴുമീറ്റര്‍ വീതിയില്‍ രണ്ടുഭാഗത്തേയ്‌ക്കുമായി നാലുവരി പാതകള്‍, മദ്ധ്യത്തില്‍ ഒരു മീറ്റര്‍ വീതിയില്‍ ഡിവേഡര്‍, റോഡിന്റെ രണ്ടറ്റങ്ങളിലും 1.25 മീറ്ററില്‍ ഫുട്‌പാത്തുകള്‍ എന്നിവയടക്കമാണ്‌ 17 മീറ്റര്‍ വീതിയിലാണ്‌ പിഡബ്ലിയുഡി പദ്ധതി തയ്യാറാക്കി സര്‍ക്കാറില്‍ പദ്ധതി സമര്‍പ്പിച്ചിരുന്നത്‌. ഗതാഗത കുരുക്കിന്‌ പരിഹാരമായി സമര്‍പ്പിച്ച പദ്ധതിക്ക്‌ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ റോഡ്‌ മാര്‍ക്ക്‌ ചെയ്‌ത്‌ തുടങ്ങിയതോടെ വ്യാപാരികളില്‍ ചിലര്‍ എതിര്‍പ്പുമായി രംഗത്തെത്തി. റോഡ്‌ വികസനം തങ്ങളുടെ കടകളെ ബാധിക്കുമെന്ന വ്യാപാരികളുടെ പരാതിയില്‍ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വ്യാപാരികള്‍ക്ക്‌ പിന്തുണയുമായി ഇരിങ്ങാലക്കുടയിലെ വികസന നായകരായ ജനപ്രതിനിധികളും ചേര്‍ന്നതോടെ പദ്ധതി 17 മീറ്ററില്‍ നിന്നും 14 ആയി ചുരുങ്ങി. ജനങ്ങളുടെ പൊതുവായ ആവശ്യം നേടിയെടുക്കാന്‍ മുന്നില്‍ നില്‍ക്കേണ്ട ജനപ്രതിനിധികള്‍ തന്നെ ചിലരുടെ വ്യക്തി താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയത്‌ . ഇരിങ്ങാലക്കുട നഗരത്തിലെ സുപ്രധാന ജംഗ്‌ഷനായ ചന്തക്കുന്ന്‌-ഠാണ റോഡ്‌ വികസനം അട്ടിമറിക്കപ്പെടുന്ന സാഹചര്യമുണ്ടായിട്ടും നഗരസഭ ഈ വിഷയത്തില്‍ ഇടപെടാതെ മാറിനില്‍ക്കുകയാണ്.

രാജ്യം ചിന്നഭിന്നമാകാതിരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം: എം.പി.ജാക്സണ്‍

ഇരിങ്ങാലക്കുട: വര്‍ഗീയ രാഷ്ട്രീയം കളിച്ച് ഇന്ത്യയെ ചിന്നഭിന്നമാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിനെ ചെറുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി എം.പി.ജാക്സണ്‍ പറഞ്ഞു.കോണ്‍ഗ്രസ് മുരിയാട് മണ്ഡലം നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഐ.ആര്‍.ജയിംസ് ചടങ്ങില്‍ അധ്യക്ഷ വഹിച്ചു. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പുള്ളി, ബ്ലോക്ക് പ്രസിഡന്റ് ടി.വി.ചാര്‍ളി, ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി,  മണ്ഡലം വൈസ് പ്രസിഡന്റ് ടി.എം.സുബ്രഹ്മണ്യന്‍, സെക്രട്ടറി എം.എന്‍.രമേഷ്, മുരിയാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മോളി ജേക്കബ്, അംഗങ്ങളായ തോമസ് തൊകലത്ത്, ഗംഗാദേവി സുനില്‍,  ജസ്റ്റിന്‍ ജോര്‍ജ്, റൂറല്‍ ബാങ്ക് പ്രസിഡന്റ് ജോമി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ബൂത്ത് പ്രസിഡന്റുമാര്‍ക്ക് യോഗത്തില്‍ സ്വീകരണം നല്‍കി.

‘വിഷു കൈനീട്ടം 2017’ ഏപ്രില്‍ 12 ന്

ഇരിങ്ങാലക്കുട : ഈ വിഷുവിനോടനുബന്ധിച്ചു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് , കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റി , സാമൂഹ്യ പ്രവര്‍ത്തകനായ പയസ് മാനത്തില്‍, മരിയ ഹൗസിങ് കോംപ്ലക്സ് , കാട്ടുങ്ങച്ചിറ, ഇരിങ്ങാലക്കുടയും ചേര്‍ന്നു ഏപ്രില്‍ 12 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പി ടി ആര്‍ മഹലില്‍ ‘വിഷു കൈനീട്ടം 2017 ‘ സംഘടിപ്പിക്കുന്നു . കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്സണ്‍ വിഷു കൈനീട്ടം 2017 ഉദ്ഘാടനം ചെയ്യും . വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ആര്‍ ഷാജു ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും .

വിഷുക്കണി 2017- ഏപ്രില്‍ 12 ,13 തീയതികളില്‍

ഇരിങ്ങാലക്കുട : കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഏപ്രില്‍ 12 , 13 തീയതികളില്‍ എല്ലാ പഞ്ചായത്തുകളിലും വിഷു –   ഈസ്റ്റര്‍ വിപണി സംഘടിപ്പിക്കുന്നു .  വിഷുക്കണി 2017 റെ ഇരിങ്ങാലക്കുട ബ്ലോക്ക് തല ഉദ്ഘാടനം ഇരിങ്ങാലക്കുട മിനി ബസ് സ്റ്റാന്‍ഡ് പരിസരത്തു പ്രവര്‍ത്തിക്കുന്ന ഇക്കോ ഷോപ്പില്‍  എം എല്‍ എ പ്രൊഫ് .കെ യു അരുണന്‍ നിര്‍വഹിക്കുന്നു . ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് വി എ മനോജ് കുമാര്‍ , മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നു . എല്ലാ കര്‍ഷകര്‍ക്കും സ്വന്തം ഉല്പ്പന്നം വിറ്റഴിക്കുന്നതിനായി വിഷു വിപണിയെ സമീപിക്കാവുന്നതാണ് . വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് പഴം , പച്ചക്കറികള്‍ എന്നിവ ഇവിടെ ലഭ്യമാകും .

ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ ഹരീഷ് മേനോന്‍ പുതിയ പ്രിന്‍സിപ്പല്‍

ഇരിങ്ങാലക്കുട : ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ വിവിധ സി ബി എസ് ഇ സ്കൂളുകളില്‍  പ്രിന്‍സിപ്പളായി സേവനമനുഷ്ഠിച്ചിട്ടുള്ള ഹരീഷ് മേനോന്‍ പുതിയ പ്രിന്‍സിപ്പളായി ചാര്‍ജെടുത്തു . എം എസ് സി , എം എ , ബി എഡ്  എന്നി ഡിഗ്രികള്‍ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട് . വിവിധ മേഖലയിലുള്ള ആളുകള്‍ക്കു ട്രെയിനിങ് പ്രോഗ്രാമുകള്‍ നടത്തിയിട്ടുണ്ട് . എസ് എന്‍ ഇ എസ് ചെയര്‍മാന്‍ കെ ആര്‍ നാരായണന്‍ യോഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. എസ് എം സി ചെയര്‍മാന്‍ അഡ്വ . കെ ആര്‍ അച്യുതന്‍ സ്വാഗതം പറഞ്ഞു. എസ് എന്‍ ഇ എസ് പ്രസിഡന്റ് എ എ ബാലന്‍ , വൈസ് പ്രസിഡന്റ് കെ കെ കൃഷ്ണാനന്ദ ബാബു ,  സെക്രട്ടറി എ കെ ബിജോയ് , മാനേജര്‍ പ്രൊഫ്‌ . എം എസ് വിശ്വനാഥന്‍ , ട്രഷറര്‍ എം കെ സുബ്രമണ്യന്‍ , കെ ജി പി ടി എ പ്രസിഡന്റ് രമ്യ, വൈസ് പ്രിന്‍സിപ്പല്‍ നിഷ ജിജോ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു .

കണ്ഠേശ്വരം കലാസാഹിത്യ സാംസ്‌കാരിക സമിതി ഒന്നാം വാര്‍ഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : കണ്ഠേശ്വരം കലാസാഹിത്യ സാംസ്‌കാരിക സമിതിയുടെ ഒന്നാം വാര്‍ഷികാഘോഷം കണ്ഠേശ്വരം മൈതാനിയില്‍ നടന്നു .വാര്‍ഷികാഘോഷം എം എല്‍ എ പ്രൊഫ് കെ യു അരുണന്‍ ഉദ്ഘാടനം ചെയ്തു . കലാസമിതി പ്രസിഡന്റ് എം എസ് വേണുഗോപാലന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു . മുന്‍ എം പി പ്രൊഫ സാവിത്രി ലക്ഷ്മണന്‍ വിശിഷ്ടതിഥി ആയിരുന്നു . സ്ഥാപക പ്രസിഡന്റ് എം ടി വര്‍ഗീസിനെ ചടങ്ങില്‍ അനുസ്മരിച്ചു ജോയ് കോനേങ്ങാടന്‍ അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് കണ്ഠേശ്വരം എന്‍ എസ് എസ് വനിതാസമാജം അവതരിപ്പിക്കുന്ന തിരുവാതിരകളി, അങ്കമാലി അഭിരമ്യയുടെ നാടകം അച്ഛന്റെ ഒറ്റമകന്‍ എന്നിവ ഉണ്ടായിരുന്നു.

എസ് ബി ഐ ഓഫീസിലേക്ക് ഡി വൈ എഫ് ഐ മാര്‍ച്ച് നടത്തി

ഇരിങ്ങാലക്കുട : അന്യായമായ സര്‍വീസ് ചാര്‍ജ് പിന്‍വലിക്കുക,  ജനകീയ ബാങ്കിങ് സംരക്ഷിക്കുക എന്നി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് ബി ഐ യുടെ
.ഓഫീസിലേക്ക് മാര്‍ച്ച് നടത്തി . ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍ എല്‍ ശ്രീലാല്‍ മാര്‍ച്ച്  ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് ജോയിന്‍ സെക്രട്ടറി വി എ അനീഷ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍ സി ജീവന്‍ലാല്‍ , എം വി പ്രസാദ് എന്നിവര്‍  യോഗത്തില്‍ സംസാരിച്ചു

ശ്രീ കൂടല്‍മാണിക്യം ക്ഷേമൈശ്വര്യ സമിതി പൊതുചര്‍ച്ച സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മണിക്കിണര്‍ വേണം , മലിനമായ കുലീപിനി തീര്‍ത്ഥം പരിശുദ്ധമായി സൂക്ഷിക്കാത്തതു എന്തുകൊണ്ട്,  കുലീപിനി തീര്‍ത്ഥജലം ഏതെല്ലാം ആവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്നുണ്ട് , കോളിഫോം ബാക്റ്റീരിയയുടെ അളവ് പരിശോധിക്കുവാന്‍ തന്ത്രിമാര്‍ ആവശ്യപെടുന്നുണ്ടോ , ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഇടത്താവളം പദ്ധതിക്ക് കോടികള്‍ മുടക്കുന്നതിനു മുന്‍പ് ഇവിടെ പൂട്ടി കിടക്കുന്ന നിലവിലുള്ള ദേവസ്വം കെട്ടിടങ്ങള്‍ തീര്‍ത്ഥാടകര്‍ക്ക് തുറന്നു കൊടുക്കാത്തത് എന്തുകൊണ്ട് എന്നി വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി കൂടല്‍മാണിക്യം ക്ഷേമൈശ്വര്യ സമിതി 16 – ാം തീയതി ഞായറാഴ്ച പൊതുചര്‍ച്ച സംഘടിപ്പിക്കുന്നു .

Top
Close
Menu Title