News

Archive for: August 20th, 2017

നന്മയുള്ള വാര്‍ത്തകള്‍ കണികണ്ടുണരുവാന്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിന്റെ എല്ലാ വായനക്കാര്‍ക്കും നല്ല ഒരു വിഷു പുലരി ആശംസിക്കുന്നു

മനസില്‍ ബാല്യത്തിന്റെ, ഗൃഹാതുരതയുടെ  പൊയ്‌പ്പോയ ആ കാലത്തിന്റെ ഓര്‍മകളും കണിവെള്ളരിയില്‍ നിറച്ചാര്‍ത്തും മനസ്സില്‍ നിറയെ കണിക്കൊന്നകള്‍ വിരിയിച്ചുകൊണ്ടു ജീവിതം ശാന്തവും സുന്ദരവുമായി ഒരു പൂവിതളിന്റെ പോലെ മൃദുലമായ സ്നേഹം മാത്രം മനസ്സില്‍ വിരിയട്ടെ …. നന്മയുള്ള വാര്‍ത്തകള്‍ കണികണ്ടുണരുവാന്‍ ഈ വിഷുക്കാലത്തു ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിന്റെ എല്ലാ വായനക്കാര്‍ക്കും നല്ല ഒരു വിഷു പുലരി ആശംസിക്കുന്നു 

ഇരിങ്ങാലക്കുടയില്‍ വിഷു വിപണി സജീവം

ഇരിങ്ങാലക്കുട : എ ടി എമ്മുകളില്‍ കറന്‍സി ക്ഷാമം രൂക്ഷമെങ്കിലും വിഷു വിപണി
ഇരിങ്ങാലക്കുടയില്‍ സജീവമായി. കണി കണ്ടുണരുവാനുള്ള കണിവെള്ളരി മുതല്‍ ആധുനിക രീതിയിലുള്ള ചൈനീസ് പടക്കങ്ങള്‍ വരെ ഇരിങ്ങാലക്കുടയില്‍ വിപണി സജീവമാക്കുന്നു. താല്‍ക്കാലിക വില്പ്പനകേന്ദ്രങ്ങളിലാണ് തിരക്ക് കൂടുതല്‍. ഇത്തവണത്തെ വിഷുവിനു ജൈവ പച്ചക്കറി സുലഭമാണ്. കഴിഞ്ഞ കാലങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വെള്ളരിയാണ് ലഭിച്ചിരുന്നതെങ്കില്‍ ജൈവ കൃഷി വ്യാപിച്ചതോടെ ശുദ്ധമായ മഞ്ഞ വെള്ളരി ചുരുങ്ങിയ വിലയ്ക്ക് ജൈവ പച്ചക്കറി ചന്തയില്‍ സുലഭമാണ്. കണി കാണാനുള്ള കൊന്നപ്പൂവിന്റെ കച്ചവടം വഴിയോരങ്ങളില്‍ തകൃതമാണ്. കെട്ടിന് പത്തു മുതല്‍ അമ്പതു രൂപ വരെ വിലയുണ്ട്. വ്യാഴാഴ്ച്ച ഉച്ചക്ക് മുന്‍പേ കൊന്നപ്പൂ വിപണിയില്‍ കിട്ടാത്ത അവസ്ഥയിലെത്തി. നാടന്‍ വെള്ളരിക്ക് 40 രൂപയും ഇടിയന്‍ ചക്കയ്ക്ക് 20 രൂപയുമാണ് വിപണി വില. പത്തു രൂപ മുതല്‍ 500 രൂപ വരെ വിലയുള്ള പല തരം പടക്കങ്ങളും വിപണിയില്‍ സുലഭം. രാവിലെ മഴക്കാര്‍ കണ്ടത് വിപണിയെ ബാധിക്കുമോ എന്ന ആശങ്കയുമുണ്ടായിരുന്നു. കടുത്ത വേനലിനെ അതിജീവിച്ചു വിഷു വിപണി വിഭവസമൃദ്ധമാക്കാന്‍ സി പി എം ഇരിങ്ങാലക്കുട ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആല്‍ത്തറയ്ക്കല്‍ ജനകീയ ജൈവ പച്ചക്കറി വിപണിയില്‍ നേന്ത്രക്കായ മുതല്‍ പച്ചമുളക് വരെ ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.

ഐശ്വര്യക്ക് വിഷുക്കൈനീട്ടമായി ഉറങ്ങാനൊരു വീട്

മാപ്രാണം :  അച്ഛന്റെ ശാരീരിക മര്‍ദ്ദനം സഹിക്കവയ്യാതെ പോലീസ് സ്റ്റേഷനില്‍ അഭയം തേടിയ ഐശ്വര്യയുടെ അമ്മയുടെ കൂടി പേരിലുള്ള സ്ഥലത്തെ വീടിന്റെ തകര്‍ന്ന നിലയില്‍ നിന്ന് നവീകരിച്ച് സി പി ഐ എം ബ്ലോക്ക് സെന്റര്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നവീകരിച്ച് നല്‍കി. വീടിന്റെ താക്കോല്‍ അമ്മ ഹേമലതയക്ക് സി പി ഐ എം ഏരിയ സെക്രട്ടറി ഉല്ലാസ് കളക്കാട്ട് കൈമാറി. മിഥുന്‍ വേണുഗോപാല്‍ ചടങ്ങിന്റെ ആദ്യക്ഷനായിരുന്നു. സി പി ഐ എം ലോക്കല്‍ സെക്രട്ടറി എം.ബി. രാജു മാസ്റ്റര്‍ നാടമുറിച്ചു. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി കെ എന്‍. ഷാഹിര്‍, മേഖല ജോയിന്റ് സെക്രട്ടറി സനീഷ്. എം എസ്, അനൂപ് കെ എസ് എന്നിവര്‍ സംസാരിച്ചു. സി.പി.ഐ(എം) ബ്ലോക്ക് സെന്റര്‍ ബ്രാഞ്ച് സെക്രട്ടി ആര്‍.എല്‍ ജീവന്‍ലാല്‍ സ്വാഗതവും, കെ ബി സച്ചു നന്ദിയും പറഞ്ഞു.

പാലരുവി എക്സ്പ്രസ്സിന് ഇരിങ്ങാലക്കുടയില്‍ സ്റ്റോപ്പ് അനുവദിക്കണം

കല്ലേറ്റുംകര : ഏപ്രില്‍ 19 നു പുതിയ സര്‍വീസ് ആരംഭിക്കുന്ന പുനലൂര്‍ – പാലക്കാട് – പുനലൂര്‍ പാലരുവി എക്സ്പ്രസ്സിന്  (No 16791 , 16792 ) ഇരിങ്ങാലക്കുടയില്‍ സ്റ്റോപ്പ് അനുവദിക്കുക എന്ന ആവശ്യം ശക്തമാക്കുന്നു. കേരളത്തിനകത്ത് മാത്രം സര്‍വീസ് നടത്തുന്ന ഈ ട്രെയിനിന് ഇപ്പോള്‍ ജില്ലയില്‍ തൃശ്ശൂരില്‍ മാത്രമാണ് സ്റ്റോപ്പ് പ്രഖ്യാപിച്ചിട്ടുള്ളത് . ഈ സ്റ്റേഷനെ ആശ്രയിക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും രണ്ട് ലോക സഭാ മണ്ഡലങ്ങളിലെയും അനവധി യാത്രക്കാര്‍ക്ക് തൃശ്ശൂരിനും ആലുവക്കും ഇടയില്‍ ഇരിങ്ങാലക്കുടയില്‍ കൂടി ഈ ട്രെയിന്‍ നിര്‍ത്തുകയാണെങ്കില്‍ വലിയൊരു ആശ്വാസമാകും. പുലര്‍ച്ചെ 3:25ന് പുനലൂരില്‍ നിന്നും പുറപ്പെട്ട് 9:35 എറണാകുളം നോര്‍ത്തിലും ഉച്ചക്ക് 1:30ന് പാലക്കാടുമെത്തുന്ന ഈ ട്രെയിന്‍ തിരിച്ച്  വൈകീട്ട് നാല് മണിക്ക് പാലക്കാട്ടുനിന്നും പുറപ്പെട്ട് രാത്രി 7:05  എറണാകുളത്തും രാത്രി 1:20 നു പുനലൂരിലും എത്തിച്ചേരുന്ന രീതിയിലാണ് സമയക്രമം നിശ്ചയിച്ചിട്ടുള്ളത് . ഈ ട്രെയിനിന് സ്റ്റോപ്പ് ലഭിക്കുകയാണെങ്കില്‍ വൈകീട്ട് തൃശ്ശൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്കും, ഇരിങ്ങാലക്കുടയില്‍നിന്നും എറണാകുളം ഭാഗത്തേക്കും യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ പ്രയോജനമാകും. എം.പിയും എം എല്‍ എ മാരുമടക്കമുള്ളവര്‍ എത്രയും പെട്ടെന്ന് റെയിവെയില്‍ സമ്മര്‍ദ്ദം ചെലുത്തി സ്റ്റോപ്പ് അനുവദിപ്പിക്കുവാനുള്ള തീരുമാനം എടുപ്പിക്കണമെന്ന്  കല്ലേറ്റുംകര – മാനാട്ടുകുന്ന് മാധവാചാര്യ പുരുഷ സ്വയം സഹായ സംഘത്തിന് വേണ്ടി, പ്രസിഡന്റ് സുഭാഷ്  പി സി, സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുളിക്കല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

വിഷു ആഘോഷത്തിന്റെ ഭാഗമായി കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ താമരക്കഞ്ഞി വിതരണം നടത്തി

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ താമരക്കഞ്ഞി വിതരണം നടത്തി. വിഷു ആഘോഷത്തിന്റെ ഭാഗമായി തലേന്ന് അമ്പലവാസി വിഭാഗത്തില്‍പ്പെട്ട വാരിയര്‍ ,ഷാരടി ,നമ്പീശന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ കൂടല്‍മാണിക്യ സ്വാമിക്ക് വിഷുക്കണി ഒരുക്കുന്നതിനായി താമരമാലകള്‍ കെട്ടിയുണ്ടാക്കാന്‍ ഒത്തുകൂടുമ്പോള്‍ ഉച്ചക്ക് കഴിക്കുന്നതിനാണ് താമരക്കഞ്ഞി ഉണ്ടാക്കിയിരുന്നത്. 60 വര്‍ഷം മുമ്പ് ഇത് സാമ്പത്തിക പരാധീനതമൂലം താമരക്കഞ്ഞി ആഘോഷം നിലച്ചുപോയിരുന്നെങ്കിലും 2009 തില്‍ കെ വി ചന്ദ്രവാര്യരുടെ നേതൃത്വത്തില്‍ അമ്പലവാസികള്‍ മുന്‍കൈയ്യെടുത്ത് താമരക്കഞ്ഞി പുന:രാരംഭിക്കുകയായിരുന്നു.10 പറ അരി ഉപയോഗിച്ച് ഉണ്ടാക്കിയ കഞ്ഞിക്ക് പുറമേ , ചെത്ത് മാങ്ങാക്കറി, പപ്പടം, മുതിരപ്പുഴുക്ക്, ഭഗവാന് നിവേദിച്ച നാളികേര പൂള്, പഴം എന്നിവയും താമരക്കഞ്ഞിയുടെ ഭാഗമാണ്. തെക്കേ ഊട്ടുപുരയില്‍ നടന്ന താമരക്കഞ്ഞി ആഘോഷത്തില്‍ ആയിരത്തിലേറെ ഭക്തജനങ്ങള്‍ പങ്കെടുത്തു. കെ വി ചന്ദ്രവാരിയര്‍,  ,രാധാകൃഷ്ണ പിഷാരടി, കൃഷ്ണദാസ് വാരിയര്‍, രാജീവ് വാരിയര്‍, കൌണ്‍സിലര്‍ രമേശ്‌ വാര്യര്‍ എന്നിവര്‍ താമരക്കഞ്ഞിക്ക് നേതൃത്വം നല്കി.

പെസഹയോടനുബന്ധിച്ച് ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു

ഇരിങ്ങാലക്കുട : പെസഹ വ്യാഴാചരണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ്‌ തോമസ്‌ കത്തിഡ്രല്‍ ദേവാലയത്തില്‍ നടന്ന കാല്‍ കഴുകല്‍ ശുശ്രുഷയ്ക്ക് ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണുക്കാടന്‍ നേതൃത്വം നല്‍കി. രാവിലെ മുതല്‍ ആരാധന ആരംഭിച്ചു. വൈകീട്ട് 7 മണിക്ക് നടക്കുന്ന പൊതുആരാധനയ്ക്ക് ശേഷം അപ്പം മുറിയ്ക്കല്‍ ശുശ്രുഷ നടക്കും.

വിഷുവിനു വിഷരഹിത പച്ചക്കറിയുമായ് മുല്ല പുരുഷ സഹായ സംഘം

തുറവന്‍കാട്‌: മുരിയാട് പഞ്ചായത്തിലെ മുല്ല പുരുഷ സഹായ സംഘം വിഷുവിനുള്ള വിഷരഹിത പച്ചക്കറിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് തൊകലത്ത് നിര്‍വഹിച്ചു. സംഘം സെക്രട്ടറി ദാസന്‍ ചെമ്പാലി പറമ്പില്‍, ഷാജു എത്തപ്പിള്ളി, വിനോദ് എം.കെ. എന്നിവര്‍ നേതൃത്വം നല്‍കി.

Top
Close
Menu Title