News

Archive for: August 20th, 2017

കുടിവെളള പദ്ധതിയുടെ കിണര്‍ വൃത്തിയാക്കി

മാപ്രാണം : കുഴിക്കാട്ടുകോണം  സ്‌കൂളിന് സമീപം മതിലിടിഞ്ഞു വീണ് കാട് പിടിച്ചു കിടന്നിരുന്നു നൂറിനടുത്തു കുടുംബങ്ങളുടെ  ആശ്രയമായ കുഴിക്കാട്ടുകോണത്തെ കുടിവെളള പദ്ധതിയുടെ കിണറും പരിസരവും ബിജെപി നമ്പ്യാങ്കാവ്‌ ബൂത്ത് കമ്മിറ്റിയുടെ നേതൃത്തത്തില്‍ വൃത്തിയാക്കി. സൂരജ്‌  നമ്പ്യങ്കാവ്  ലഗേഷ്, ശ്രീനാഥ്‌, രാജു ഇത്തിക്കുളം, വൈശാഖ്  ശ്യാംപ്രകാശ്, ഉമേഷ്, നിധിന്‍ കുട്ടന്‍, അഖില്‍, അമല്‍, രനൂപ്, മനു, അജിത് അപ്പു, എന്നിവര്‍ പങ്കെടുത്തു.

300 കിലോ കുരിശുമായി കാട്ടൂരില്‍നിന്നും നിന്നും മലയാറ്റുരിലേക്ക്

കാട്ടൂര്‍ : 300 കിലോ കുരിശുമായി വ്രതം നോറ്റ് കാട്ടൂര്‍ സെന്റ് മേരീസ് പള്ളിയില്‍നിന്നും ഒരു സംഘം യുവാക്കള്‍ ജീവന്റെ മൂല്യം സംരക്ഷിക്കുന്നതിനായും, ലഹരിക്കും മദ്യത്തിനും അടിമപ്പെട്ട യുവജനങ്ങളുടെ മോചനത്തിനായി പ്രാര്‍ത്ഥനയും നിയോഗവുമായി മലയാറ്റുര്‍ കാല്‍നട തീര്‍ത്ഥയാത്ര നടത്തി. ഇടവക വികാരി ഫാ. തോമസ് കൂട്ടാലയുടെ കാര്‍മ്മികത്വത്തില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് ഭാരമേറിയ മരക്കുരിശും വഹിച്ചുകൊണ്ട് പത്തു പേര്‍ അടങ്ങുന്ന സംഘം പുറപ്പെട്ടത് . ജീസസ്‌ യൂത്ത് ലീഡര്‍ കിസ്റ്റിന്‍ വിന്‍സെന്റ്, അള്‍ത്താര സംഘം പ്രസിഡന്റ് അജിത് ജോസ്, എന്നിവരുടെ നേതൃത്വത്തില്‍ ജോസഫ് വിന്‍സെന്റ്, ഓസ്സ്റ്റീന്‍ ഫ്രാന്‍സിസ്, ആല്‍വിന്‍ വിന്‍സെന്റ്, നിഖില്‍ ആന്‍ഡ്രൂസ്, അല്‍ജോ ജോമോന്‍, അലന്‍ ആന്‍ഡ്രൂസ്, ആന്റണി വിന്‍സെന്റ്, എന്നിവരാണ് ഈ ത്യാഗയാത്ര നടത്തിയത്.

നഗരികാണിക്കല്‍ ചടങ്ങ് പള്ളികളില്‍ നടന്നു

ഇരിങ്ങാലക്കുട : മാനവ വംശത്തിന്റെ പാപമോചനത്തിനായി കുരിശുമരണം വരിച്ച യേശുദേവന്റെ മഹാത്യാഗത്തിന്റെ സ്മരണയ്ക്കു മുമ്പില്‍ ക്രൈസ്തവര്‍ ദുഃഖവെള്ളി ആചരിച്ചു. മരണത്തിനു വിധിക്കപ്പെട്ട ശേഷം പീലാത്തിയൊസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്താമലയിലൂടെ കുരിശുമേന്തി ചാട്ടവാറടിയേറ്റ് നടന്നുനീങ്ങിയ യേശുദേവന്റെ പീഢാനുഭവത്തിന്റെ ഓര്‍മ്മപുതുക്കി ക്രൈസ്തവ ദേവാലയങ്ങളില്‍ കുരിശിന്റെ തിരുശേഷിപ്പ് ചുംബനവും പീഡാനുഭവ വായനകളും നഗരികാണിക്കലും കുരിശിന്റെ വഴിയും പീഡാനുഭവ പ്രസംഗവും നടന്നു . ആഘോഷമായ നഗരികാണിക്കല്‍ ചടങ്ങ് ഇടവകകളിലെ പള്ളികളില്‍ നടന്നു. രാത്രി കല്ലറയില്‍ അടക്കം ചെയ്യുന്നതിന്റെ പ്രതീകമായി രൂപം പെട്ടിയില്‍ അടച്ച ശേഷമാണ് ദുഃഖവെള്ളി ദിനത്തിലെ ആചാരങ്ങള്‍ അവസാനിച്ചത് . ശനിയാഴ്ച ദേവാലയങ്ങളില്‍ അഗ്നി, ജല ശുദ്ധീകരണം നടക്കും. ഞായറാഴ്ചയാണ് മൂന്നാം ദിനം ഉയിര്‍ത്തെണീറ്റ ക്രിസ്തുവിന്റെ സ്മരണ പുതുക്കി വിശ്വാസികള്‍ ഈസ്റ്റര്‍ ആചരിക്കുന്നത്.

നാട്ടിന്‍പുറങ്ങളിലെ നന്മ തിരിച്ചുപിടിക്കണം മാടമ്പ് കുഞ്ഞിക്കുട്ടന്‍

വള്ളിവട്ടം : നാട്ടിന്‍പുറങ്ങളിലെ ജീവിത നന്മ തിരിച്ചുപിടിക്കണമെന്ന് പ്രശസ്ത സാഹിത്യകാരനും തപസ്യ കലാസഹിത്യവേദി ജില്ല പ്രസിഡണ്ടുമായ മാടമ്പ് കുഞ്ഞിക്കുട്ടന്‍ പറഞ്ഞു. വള്ളിവട്ടം വിഷു ഗ്രാമോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിന്‍പുറങ്ങളിലെ മനുഷ്യര്‍ക്കിടയിലും വേലികളില്ലാത്ത സ്‌നേഹചാലുകളിലൂടെ നന്മ നിറഞ്ഞൊഴുകണമെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിന്‍പുറം ഇന്ന് നാട്യംപുറങ്ങളായി പരിണയിക്കുമ്പോള്‍ കവി പാടിയതുപോലെ നന്മകളാല്‍ സമൃദ്ധമായ ഒരു ഗ്രാമത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഗ്രാമോത്സവങ്ങള്‍ രാസത്വരകങ്ങളായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. കെ.വി സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണരാജ് പൂവ്വത്തുംകടവില്‍, പഞ്ചായത്ത്ംഗം ഷിബിന്‍ ആക്ലിപ്പറമ്പില്‍, എന്നിവര്‍ സംസാരിച്ചു. രാവിലെ ബാലഗോകുലം കൊടുങ്ങല്ലൂര്‍ താലൂക്ക് അദ്ധ്യക്ഷന്‍ കെ.വി.സുനില്‍ പതാക ഉയര്‍ത്തി. വള്ളിവട്ടം സംസ്‌കൃതി സാംസ്‌കാരികവേദി സംഘടിപ്പിച്ച വിഷു ഗ്രാമോത്സവം ബന്‍വാരി വിവിധ പരിപാടികളോടെ ആരംഭിച്ചത്. ആയുര്‍വേദ പ്രദര്‍ശനി, ശാസ്ത്രപ്രദര്‍ശനി, സംസ്‌കൃത പ്രദര്‍ശനി, പുരാവസ്തു പ്രദര്‍ശനി, കറന്‍സി പ്രദര്‍ശനി, സ്റ്റാമ്പ് പ്രദര്‍ശനി, നാടന്‍കളികള്‍, കലാസാംസ്‌കാരിക പരിപാടികളായ അഷ്ടപദി, നന്തുണി, ചാക്യാര്‍കൂത്ത്, വീണാവാദനം, കോല്‍കളി, മൃദംഗം, പുല്ലാങ്കുഴല്‍, യോഗ്ചാബ്, നൃത്തശില്പം, തിരുവാതിര, യോഗ, ഫ്യൂഷന്‍സോങ്ങ്, ഗോപിക നൃത്തം തുടങ്ങീ പരിപാടികള്‍ ബന്‍വാരിയില്‍ അരങ്ങേറും.

Top
Close
Menu Title