News

Archive for: August 20th, 2017

കുര്‍ബാനക്ക് എത്തിയ ആളുടെ ബൈക്ക് മോഷണം പോയി

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്ത്രീഡല്‍ പള്ളിയില്‍ രാവിലെ 9 മണിയുടെ കൂര്‍ബാനക്ക് എത്തിയ ആളുടെ ബൈക്ക് മോഷണം പോയതായി പരാതി . എല്‍ ഐ സി ഏജന്‍റ് ആയ കോമ്പാറ സ്വദേശി തട്ടില്‍ പെരുമ്പിള്ളി പോളിയുടെ കറുത്ത ഹീറോ ഹോണ്ട പാഷന്‍ ബൈക്ക് ആണ് മോഷണം പോയത് . ഇരിങ്ങാലക്കുട പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചതായി എസ് ഐ സുബീഷ് പറഞ്ഞു . പള്ളിയിലെ സി സി ടി വിയില്‍  മോഷണദൃശ്യം പതിഞ്ഞിട്ടുണ്ട് .

ചിന്താ സംഗമം ഏപ്രില്‍ 23 ന്

ഇരിങ്ങാലക്കുട : കാട്ടൂര്‍ കലാസദനം സംഘടിപ്പിക്കുന്ന ചിന്താസംഗമം 23 – ാം തീയ്യതി ഞായറാഴ്ച വൈകിട്ട് 3 .30 ന്  പൊഞ്ഞനം മൈതാനിയില്‍ നടക്കും . ശ്രീനാരായണ ഗുരു രചിച്ച അനുകമ്പാദശകം കൃതിയെ ആസ്പദമാക്കി വര്‍ക്കല ശിവഗിരി മഠത്തിലെ സ്വാമി അവ്യയാനന്ദ സംസാരിക്കുന്നതാണ് .

അഖില കേരള കര്‍ണാടകസംഗീത മത്സര വിജയികളെ സ്വാതിതിരുനാള്‍ സംഗീത വേദിയില്‍ ആദരിക്കും

ഇരിങ്ങാലക്കുട : നാദോപാസന സംഗീത സദസും സുന്ദരനാരായണ ഗീതാഞ്ജലി ട്രസ്റിന്റെയും ആഭിമുഖ്യത്തില്‍ നടന്ന അഖില കേരള കര്‍ണാടക സംഗീത മത്സരത്തില്‍ സീനിയര്‍ വിഭാഗം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കു ആര്‍ കൃഷ്ണമൂര്‍ത്തി കൊല്ലം , പെട്രീസാ സാബു, മൂവാറ്റുപുഴ പൂജ നാരായണന്‍ എന്നിവര്‍ അര്‍ഹരായി. ജൂനിയര്‍ വിഭാഗത്തില്‍ കൃതിക എസ് , ആദിത്യ ദേവ് പൂത്തൂര്‍ കുളം , ആതിര പൊന്നാനി എന്നിവരും അര്‍ഹരായി . സീനിയര്‍ വിഭാഗത്തിന് ഗുരുവായൂരപ്പന്‍ ഗാനാഞ്ജലി പുരസ്കാരവും, 10 ,000 രൂപയും , സര്‍ട്ടിഫിക്കറ്റും നല്‍കും.  രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കു 7000 രൂപയും 5000 രൂപയുമാണ് സമ്മാനതുക. സമ്മാനദാനം ഏപ്രില്‍ 20 നു വൈകിട്ട് 6 മണിക്ക് കൂടല്‍മാണിക്യം കിഴക്കേ ഗോപുരത്തിന് മുമ്പില്‍ പ്രത്യേകം സജ്ജമാക്കിയ സ്വാതിതിരുനാള്‍ സംഗീത വേദിയില്‍ നടക്കും .

കുടിവെള്ള വിതരണം നടത്തി

പടിയൂര്‍ : കുടിവെള്ളക്ഷാമംകൊണ്ട് രൂക്ഷമായ പടിയൂര്‍ പഞ്ചായത്തിലെ 6, 7, 8, 10 വാര്‍ഡുകളില്‍ ബിജെപി പ്രവര്‍ത്തകര്‍  കുടിവെള്ള വിതരണം നടത്തി. കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ പതിറ്റാണ്ടായി ഭരണം നടത്തികൊണ്ടിരിക്കുന്ന ഇടതുമുന്നണിയും പ്രതിപക്ഷമായ കോണ്‍ഗ്രസും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് അനൂപ് മാമ്പ്ര പറഞ്ഞു. കിലോ മീറ്ററുകള്‍ താണ്ടിയാണ് പഞ്ചായത്തിലെ ചിലയിടങ്ങളില്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ ബുദ്ധിമുട്ടുന്നത്. പഞ്ചായത്ത് പ്രസിഡണ്ട് അനൂപ് മാമ്പ്ര, രമേഷ് ആലുക്കത്തറ, ദിലീപ് പുന്നക്കുഴി, ജിബു കൊടുങ്ങൂക്കാരന്‍ തുടങ്ങീ അമ്പതോളം പ്രവര്‍ത്തകര്‍ കുടിവെള്ളവിതരണതില്‍ പങ്കെടുത്തു

കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ പ്രൊഫ.വി.ജി.തമ്പിയ്ക്ക് സ്വീകരണം നല്‍കി

ഇരിങ്ങാലക്കുട : എസ് എന്‍ ടി ടി ഐ യില്‍ നടക്കുന്ന ‘ഡി എഡ്’ വിദ്യാര്‍ത്ഥികളുടെ സഹവാസ ക്യാംപിന്റെ ഭാഗമായി നടത്തിയ കവിയരങ്ങില്‍ മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള ഈ വര്‍ഷത്തെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ പ്രൊഫ.വി.ജി.തമ്പിയ്ക്ക് സ്വീകരണം നല്‍കി. എസ് എന്‍ സ്കൂളുകളുടെ മാനേജര്‍ ഡോ.സി.കെ.രവി സമാദരണം നിര്‍വ്വഹിച്ചു. പി.കെ.ഭരതന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച കവിയരങ്ങിന്റെ ഉദ്ഘാടനം പ്രൊഫ.വി.ജി.തമ്പി നിര്‍വ്വഹിച്ചു. വര്‍ഗ്ഗീസ് ആന്റണി, പി.എന്‍. സുനില്‍, അലി കടുകശ്ശേരി, രാധിക സനോജ്, ശ്രീല. വി.വി, അനില്‍ സേതുമാധവന്‍ എന്നിവര്‍ കവിയരങ്ങില്‍ കവിതകള്‍ അവതരിപ്പിച്ചു.

കാണ്മാനില്ല

മൂന്നുപീടിക : മൂന്നുപീടിക -ബീച്ച് റോഡ് എം ഐ സി ക്ക് സമീപം താമസിക്കുന്ന പുന്നിലത്ത് ബാവ മകന്‍ അഷറഫ്(48) നെ ഏപ്രില്‍ 10 തിങ്കളാഴ്ച്ച രാവിലെ മുതല്‍ കാണ്മാനില്ല . ഇയാളുടെ കയ്യില്‍ ഖുറാനും വചനോത്സവവും ഉണ്ടായിരിക്കും എന്ന് ബന്ധുക്കള്‍ പറഞ്ഞു . ഇയാളെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ മതിലകം പോലീസ് സ്റ്റേഷനിലോ (0480 2850257 ) , ഈ കാണുന്ന നമ്പറിലോ ബന്ധപ്പെടുക: 9746630863 , 9846391942 , 9846515650

Top
Close
Menu Title