News

Archive for: September 21st, 2017

അസാപ് നേതൃത്വ പരിശീലന ക്യാമ്പിന് തുടക്കമായി

ഇരിങ്ങാലക്കുട : സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അസാപ് പരിശീലന ക്യാമ്പിന് ക്രൈസ്റ്റ് കോളേജില്‍ തുടക്കമായി. മെയ് 15 വരെ നീണ്ടു നില്‍ക്കുന്ന ക്യാമ്പ് ടി. ഇന്നസെന്‍റ് എം.പി ഉദ്ഘാടനം ചെയ്തു.സാംസ്കാരിക നിലവാരത്തിലും സാങ്കേതിക വിദ്യയിലും ഈ നൂറ്റാണ്ടിലുണ്ടായ മാറ്റങ്ങളെ വിദ്യാഭാസവുമായി കൂട്ടിയോജിപ്പിച്ച് വിദ്യാര്‍ത്ഥികളുടെ ആശയവിനിമയ-നൈപുണ്യ വികസനത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അസാപിന് സാധിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രിന്‍സിപ്പല്‍ ഡോ. ടി.എം. ജോസ് അധ്യക്ഷനായിരുന്ന ചടങ്ങില്‍ യൂണിവേഴ്സിറ്റി ഇന്റഗ്രേഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ബി. എസ്.ചിത്രലേഖ, അസാപ് തൃശൂര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ . നൗഷാദ്, ,പഞ്ചായത്തംഗം . ഫിലോമിന, അസാപ് ക്രൈസ്റ്റ് കോളേജ് കോഴ്സ് ഡയറക്ടര്‍ . ഷിന്റോ വി.പി തുടങ്ങിയവര്‍ പ്രസംഗിച്ചു .
അസാപ് പ്രവര്‍ത്തനങ്ങളുടെ വിജയകരമായ നടത്തിപ്പും വിദ്യാര്‍ത്ഥികളുടെ ഉയര്‍ന്ന നിലവാരവും കണക്കിലെടുത്ത് കേരളാ ഗവണ്‍മെന്‍റ് കഴിഞ്ഞ 2 വര്‍ഷങ്ങളായി’ഫൈവ് സ്റ്റാര്‍’ പദവി നല്‍കി അംഗീകരിച്ച കോളേജാണ് ക്രൈസ്റ്റ് കോളേജ് ,ഇരിങ്ങാലക്കുട. കേരളത്തിലെ വിവിധ കോളേജുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 60 വിദ്യാര്‍ഥികള്‍ ഈ ക്യാമ്പില്‍ പങ്കെടുക്കുന്നു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, വ്യക്തിത്വ വികസനം,സാങ്കേതിക പരിജ്ഞാനം, നൈപുണ്യ വികസനം, ബ്രിട്ടീഷ് കൗണ്‍സിലുമായെ ചേര്‍ന്ന് നടത്തുന്ന ആപ്റ്റിസ് ടെസ്റ്റ് തുടങ്ങിയവയില്‍ പ്രത്യേക പരിശീലനം നേടിയ അദ്ധ്യാപകര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നു.വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം നേടിയവരുമായി ആശയവിനിമയം നടത്താനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്

കോണ്‍ഗ്രസ്സ് കുടുംബ സംഗമം -2017 ആഘോഷിച്ചു

ഇരിങ്ങാലക്കുട : ‘കോണ്‍ഗ്രസ്സ് കുടുംബ സംഗമം -2017 ‘ ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്നു . ബൂത്ത് പ്രസിഡന്റ്മാര്‍ക്കും, ബൂത്ത് ഭാരവാഹികള്‍ക്കും ചടങ്ങില്‍ സ്വീകരണം നല്‍കി . മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളെ ആദരിച്ചു . മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്സണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറിമാരായ സോണിയ ഗിരി , ആന്റോ പെരുമ്പിള്ളി , ബ്ലോക്ക് പ്രസിഡന്റ് ടി വി ചാര്‍ളി, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു എന്നിവര്‍ സംസാരിച്ചു .എല്‍ ഡി ആന്റോ സ്വാഗതവും സി ആര്‍ ജയപാലന്‍ നന്ദിയും പറഞ്ഞു . കോണ്‍ഗ്രസ്സ് കുടുംബാഗങ്ങളുടെ സംഗീത വിരുന്നും സ്‌നേഹവിരുന്നും കുടുംബസംഗമത്തില്‍ ഉണ്ടായിരുന്നു .

ക്യാറ്റ്പൂള്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : വര്‍ഷങ്ങളായി പൂച്ചക്കുളത്തെ യുവാക്കളുടെ സപന്ദനമായി പ്രവര്‍ത്തിച്ചു വരുന്ന ക്യാറ്റ്പൂള്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ഔദ്യോഗികമായ ഓഫീസ് ഉദ്ഘാടനം പൂമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ആര്‍ വിനോദ് നിര്‍വഹിച്ചു . വാര്‍ഡ് മെമ്പര്‍മാരായ കെ.പി കണ്ണന്‍, കെ കെ ശ്രീജിത്ത്, ലിസി ജോയ് എന്നിവരുടെ സാന്നിധ്യത്തില്‍ ക്ലബ് ഒദ്യോഗീകമായ മീറ്റിങ്ങ് നടത്തി . നാടിന്റെ സ്പന്ദനമായി നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന ഇതുപോലെയുള്ള യുവാക്കളെയാണ് നമുക്ക് വേണ്ടതെന്നു വൈസ് പ്രസിഡന്റ് ഇ ആര്‍ വിനോദ് പറഞ്ഞു.

ഇടതുപക്ഷ യൂണിയനുകള്‍ സംയുക്ത മെയ് ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ‘ലോക തൊഴിലാളി ദിനം മെയ് ഒന്ന്’ ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലം തലത്തില്‍ ഇടതുപക്ഷ യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തില്‍ മെയ് ദിന റാലിയും , പൊതുസമ്മേളനവും സംഘടിപ്പിച്ചു . സമരചരിത്രം ഉറങ്ങുന്ന ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ നിന്നും ആരംഭിച്ച റാലിക്കു സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് , എ ഐ ടി യു സി മണ്ഡലം സെക്രട്ടറി കെ നന്ദനന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സമരചരിത്ര ഭൂമിയായ ഇരിങ്ങാലകുടയേ പുളകം ചാര്‍ത്തിക്കൊണ്ടു സമര പോരാട്ട ചരിത്ര മുദ്രാവാക്യങ്ങള്‍ മുഴക്കി റാലി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു . തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം സി കെ ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു . എ ഐ ടി യു സി മണ്ഡലം സെക്രട്ടറി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു . സി ഐ ടി യു മണ്ഡലം സെക്രട്ടറി കെ എ ഗോപി , സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി കെ സുധീഷ് , കെ എസ് പ്രസാദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു .

പുല്ലൂരില്‍ അജ്ഞാത ജീവികളുടെ ആക്രമണം – ജനങ്ങള്‍ ഭീതിയില്‍

പുല്ലൂര്‍ : തുറവന്‍കാട് കാരേക്കാട്ട് രാജലക്ഷമിയുടെ വീട്ടില്‍ അജ്ഞാത ജീവികളുടെ ആക്രമണത്തില്‍ വിട്ടിലെ ആടുകളെ കടിച്ച് പരിക്കേല്‍പ്പിക്കുകയും, ആടിനെ കൊന്ന് ചോര കുടിക്കുകയും ചെയ്തു. ഈ പ്രദേശത്ത് തെരുവ് നായകളുടെ ശല്യവും വളരെ രൂക്ഷമാണ്. ഇവിടത്തെ ജനങ്ങള്‍ വളരെ ഭീതിയിലാണ് സ്കൂള്‍ തുറന്നാല്‍ കുട്ടികള്‍ യാത്ര ചെയ്ത് സ്കൂളുകളിലേക്ക് പോകുമ്പോള്‍ തെരുവ് നായ്ക്കള്‍ ഭീതി പടര്‍ത്തുകയും കുട്ടികളെ ആക്രമിക്കുമോ എന്നുമുള്ള ഭീതിയിലാണ് പരിസരവാസികള്‍.

ജില്ലാതല ഫ്ളഡ് ലിറ്റ് വോളിബോള്‍ ടൂര്‍ണമെന്റില്‍ ആരാധനാ ഇരിങ്ങാലക്കുടക്കു വിജയം

ഇരിങ്ങാലക്കുട : ലോര്‍ഡ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മുന്‍സിപ്പല്‍ മൈതാനിയില്‍ നടന്ന ജില്ലാതല ഫ്ളഡ് ലിറ്റ് വോളിബോള്‍ ടൂര്‍ണമെന്റില്‍ ആരാധനാ ഇരിങ്ങാലക്കുട ടീം വിജയിച്ചു. കളര്‍ പെന്‍സില്‍ ടീം ഇരിങ്ങാലക്കുടയെയാണ് ആരാധനാ ഇരിങ്ങാലക്കുട ടീം തോല്‍പ്പിച്ചത്.  25/23 , 25 /19 ആയിരുന്നു സ്‌കോര്‍ നില. വിജയികള്‍ക്കുള്ള ട്രോഫിയും ക്യാഷ്പ്രൈസും ആരാധനാ ടീം അംഗങ്ങളും ടീം ക്യാപ്ടന്‍ ഡിപുനും ചേര്‍ന്നു വാര്‍ഡ് കൗണ്‍സിലര്‍ ശിവകുമാറില്‍ നിന്നും ഏറ്റുവാങ്ങി.

ബി വി എം ട്രോഫി ഇലവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് – ക്രൈസ്റ്റ് കോളേജ് കിരീടമണിഞ്ഞു

കല്ലേറ്റുംകര : ആവേശം മുറ്റി നിന്ന അഖില കേരള ബി.വി. എം ട്രോഫി ഇലവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ കരുത്തരായ എഫ് .സി തൃശൂരിനെ 2- 1 നു തോല്‍പ്പിച്ചു ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട കിരീടമണിഞ്ഞു. 1965 ല്‍ തുടങ്ങിയ ബി.വി.എം ട്രോഫി ടൂര്‍ണ്ണമെന്റ് ഇക്കൊല്ലം ഫ്ലഡ് ലെറ്റ് സ്റ്റേഡിയത്തിലാണ് സൗജന്യമായി മത്സരങ്ങള്‍ നടത്തിയത്. കല്ലേറ്റുംകര ഫുട്ബോള്‍ അക്കാദമിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ഫ്ലഡ് ലെറ്റില്‍ ടിക്കറ്റിലാതെ ഇലവന്‍സ് ടൂര്‍ണ്ണമെന്റ് ആദ്യമായിട്ടാണ് നടത്തുന്നത്. പ്രമാദമായി നടത്തുന്ന കേരള പ്രീമിയര്‍ ലീഗ് പോലും പകല്‍ വെളിച്ചത്തില്‍ നടത്തുമ്പോഴാണ് കല്ലേറ്റുംകര എന്ന ഗ്രാമത്തില്‍ ഇങ്ങനെയൊരു പരീക്ഷണം . സമാപന സമേളനത്തില്‍ ടൂര്‍ണമെന്റ് ഫിനാന്‍സ് കണ്‍വീനര്‍ ബെര്‍ട്ട് ഇ കരിയാട്ടില്‍ സ്വാഗതവും, ജനറല്‍ കണ്‍വീനര്‍ റോയ് ജോണ്‍ നന്ദിയും പറഞ്ഞു. കേരള ഫുട്ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിണ്ടന്റ് കെ പി സണ്ണി സമ്മാനദാനം നിര്‍വഹിച്ചു. ടൂര്‍ണ്ണമെന്റിന്റെ ധനശേഖാരണാര്‍ത്തം നടത്തിയ സമ്മാന കൂപ്പണ്‍ നറുക്കെടുപ്പ് കല്ലേറ്റുംകര സഹങ്കരണ ബാങ്ക് പ്രസിഡന്റ് എന്‍ കെ ജോസഫ് നിര്‍വഹിച്ചു.

ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്പോര്‍ട്സ് അക്കാദമിയുടെ അവധിക്കാല കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്പോര്‍ട്സ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഒരു മാസമായി നടന്നു വന്നിരുന്ന അവധിക്കാല കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. സമാപനസമ്മേളനം മാനേജര്‍ ഫാ .ജോണ്‍ തോട്ടാപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ. ജേക്കബ് ഞെരിഞ്ഞാപിള്ളി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് തേജോമയി തമ്പുരാട്ടി മുഖ്യാഥിതിയായിരുന്നു .മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫുട്ബോള്‍താരം സോളി സേവ്യര്‍, പി ടി എ മെമ്പര്‍ ജെയ്സണ്‍ പാറേക്കാടന്‍ , പീറ്റര്‍ ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു . വൈസ് പ്രിന്‍സിപ്പല്‍ ഫാ. സണ്ണി പുന്നേലിപ്പറമ്പില്‍ നന്ദി പറഞ്ഞു.

Top
Menu Title