News

Archive for: September 20th, 2017

കൂടല്‍മാണിക്യം ഉത്സവം – നഗരത്തില്‍ ദീപാലങ്കാര പന്തലും ഗോപുരങ്ങളും ഉയരുന്നു

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെയും ദീപക്കാഴ്ചയുടെയും ഭാഗമായുള്ള അലങ്കാര പന്തലിന്റെയും ദീപാലങ്കാര ഗോപുരങ്ങളുടെയും പണി 80 ശതമാനത്തോളം തീര്‍ന്നു . ഠാണാ ജംഗ്‌ഷനില്‍ നിര്‍മ്മിക്കുന്ന ദീപാലങ്കാര ഗോപുരത്തിന്റെയും ബസ് സ്റ്റാന്‍ഡ് മുതല്‍ ഇരുവശത്തും നിര്‍മ്മിക്കുന്ന ദീപാലങ്കാര ഗോപുരങ്ങളുടെയും പണി തീരാറായിട്ടുണ്ട് . ഉത്സവം കാണാന്‍വരുന്ന ഭക്ത ജനങ്ങള്‍ക്കു കണ്ണിനും മനസ്സിനും ഇമ്പമേകാന്‍ മനോഹരമായ ദീപാലങ്കാര കാഴ്ചയാണ് ഇത്തവണ ഒരുക്കുന്നത് . ഠാണാ മുതല്‍ ക്ഷേത്രം വരെ രാജവീഥിയില്‍ ആധുനിക രീതിയിലുള്ള പിക്സല്‍ എല്‍ ഇ ഡി വിസ്മയം , ബസ് സ്റ്റാന്‍ഡ്
പരിസരത്ത് അഞ്ചു നിലകളോടെ ഗംഭീരമായ പന്തല്‍ ,ദീപാലങ്കാര ഗോപുരങ്ങള്‍ തുടങ്ങി വര്‍ണമനോഹരമായ കാഴ്ചകളാണ് ഇത്തവണത്തെ പ്രത്യേകത . ഠാണാവിലും സ്റ്റാന്‍ഡിലും പണിയുന്ന അലങ്കാര പന്തലുകളുടെയും ഗോപുരങ്ങളുടെയും പണികള്‍ വളരെ വേഗതയിലാണ് നീങ്ങുന്നത്.  ദീപക്കാഴ്ച്ച സംഘടകസമിതിയുടെ നേതൃത്വത്തില്‍ ആണ് ദീപക്കാഴ്ച്ച നടക്കുന്നത് . തൊഴിലാളികള്‍ രാപ്പകല്‍ വളരെ വേഗതയിലാണ് പന്തലിന്റെയും മറ്റും പണി തീര്‍ക്കുവാനായി അധ്വാനിക്കുന്നത്.

ആഭ്യന്തര വൈദ്യുതോല്‍പാദനം വര്‍ധിപ്പിക്കുന്നതില്‍ മുടങ്ങി കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കണം- കെ എസ് ഇ ബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

ഇരിങ്ങാലക്കുട : ആഭ്യന്തര വൈദ്യുതോല്‍പാദനം വര്‍ധിപ്പിക്കുന്നതില്‍ മുടങ്ങി കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കണമെന്നു ഇലെക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിനോടും കേരള സര്‍ക്കാരിനോടും കെ എസ് ഇ ബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പ്രീമിയത്തില്‍ ആവശ്യപ്പെട്ടു.  കേരള ഇലെക്ട്രിസിറ്റി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഇരിങ്ങാലക്കുട ഡിവിഷന്‍ കമ്മിറ്റിയുടെ 33 – ാംമതു വാര്‍ഷികം ഇരിങ്ങാലക്കുട മിനി ടൗണ്‍ ഹാളില്‍ നടന്നു . സംസ്ഥാന പ്രസിഡന്റ് ജെ സുധാകരന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് എം രാധാകൃഷ്‌ണന്‍  അദ്ധ്യക്ഷത വഹിച്ചു . സെക്രട്ടറി സി കെ ലളിത ഭായ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു .  വൈസ് പ്രസിഡന്റ് വി മോഹനന്‍ ദാസ് മുഖ്യപ്രഭാഷണം നടത്തി . മുതിര്‍ന്ന പെന്‍ഷന്‍ക്കാരായ സരോജിനി , കെ പി ജോര്‍ജ് , കെ കെ ശ്രീനിവാസന്‍ , എന്നിവരെ സംസ്ഥാന സെക്രട്ടറി എം മുരളീധരന്‍ പൊന്നാട ചാര്‍ത്തി ആദരിച്ചു.  ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്‍ വികസിപ്പിക്കുന്നതിനും പാലരുവി എക്സ്പ്രസിന് ഇരിങ്ങാലക്കുടയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും മറ്റൊരു പ്രമേയത്തില്‍ കേന്ദ്രസര്‍ക്കാറിനോടും റെയില്‍വേ വകുപ്പിനോടും ആവശ്യപ്പെട്ടു . മൂന്നാമത്തെ പ്രമേയം ഇരിങ്ങാലക്കുട ഠാണാ, ബസ് സ്റ്റാന്‍ഡ് എന്നി ഭാഗങ്ങളിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും അപകട വിമുക്തമാക്കുന്നതിനും വേണ്ടി ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയോട് ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളയായി പ്രസിഡന്റ് എം രാധാകൃഷ്ണന്‍ , വൈസ് പ്രസിഡന്റ് പി എ രാധാകൃഷ്ണന്‍ , സെക്രട്ടറി ലളിത ഭായ് , ട്രഷറര്‍ കെ പി മായാദേവി , സി സി അംഗം എം മുരളീധരന്‍ എന്നിവരെ തിരഞ്ഞെടുത്തു . ചടങ്ങില്‍ കെ എസ് സുകുമാരന്‍ നന്ദി പറഞ്ഞു.

ചെസ്സ് പരിശീലന ക്യാമ്പ് സമാപിച്ചു

അവിട്ടത്തൂര്‍ : സി ബി എസ് എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ നടന്നു വന്ന സൗജന്യ ചെസ്സ് പരീശീലന ക്യാമ്പ് സമാപിച്ചു . വേളൂക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയശ്രീ അനില്‍കുമാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു . സംഘാടക സമിതി ചെയര്‍മാന്‍ ജോയ് കോക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു . സംഘടന പ്രസിഡന്റ് പി ഗോപിനാഥന്‍ , എ സി സുരേഷ് , എ വി സുരേഷ് എന്നിവര്‍ സംസാരിച്ചു.

ഏകദിന ചെസ്സ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

പടിയൂര്‍ : മെയ് ദിനത്തില്‍ പടിയൂര്‍ ഗ്രാമപഞ്ചായത്ത് 8 – ാം വാര്‍ഡ് വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ ഏകദിന ചെസ്സ് പരിശീലന പരിപാടി സംഘടിപ്പിച്ചു . വാര്‍ഡ് മെമ്പര്‍ ടി ഡി ദശോബ് അദ്ധ്യക്ഷത വഹിച്ച പരീശീലന പരിപാടി പടിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ സി ബിജു ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ സി എം ഉണ്ണികൃഷ്ണന്‍ , സി എ ശിവദാസന്‍ , ബിനോയ് കോലന്ത്ര എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു . ഇന്ത്യന്‍ നാഷണല്‍ ആര്‍ബിറ്റര്‍ പീറ്റര്‍ ജോസഫ് കുട്ടികള്‍ക്കു പരീശീലനം നല്‍കി. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സില്‍വ്വസ്റ്റര്‍ സ്വാഗതവും ആതിര ഷാജു നന്ദിയും പറഞ്ഞു . ഓരോ മേഖലയിലും കഴിവുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹനം നല്‍കുന്നതിന് വേണ്ടി വാര്‍ഡ് തല കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്നും അതിന്റെ ആദ്യഘട്ടമായിട്ടാണ് ഈ ഏകദിന ചെസ്സ് പരിശീലന പരിപാടി സംഘടിപ്പിച്ചതെന്നും വാര്‍ഡ് മെമ്പര്‍ ടി ഡി ദശോബ് പറഞ്ഞു .

തൊഴിലിന്റെ മഹത്വം വിളിച്ചോതി ഊരകത്തെ യുവാക്കള്‍ മണ്ണിലേക്ക്

ഇരിങ്ങാലക്കുട : ഏത് തൊഴിലിനും മഹത്വമുണ്ടെന്ന് വിളിച്ചോതി പുതു തലമുറയിലെ യുവാക്കള്‍ മണ്ണിലേക്ക് പണിക്കിറങ്ങുന്നു. ഉന്നത സാങ്കേതിക വിദ്യാഭ്യാസം നേടിയവരും മെഡിക്കല്‍, എഞ്ചനീയറിങ്, ബിസിനസ് മാനേജ്മെന്റ് രംഗത്ത് ജോലിയെടുക്കുന്നവരും പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുമായ അമ്പതോളം യുവതീയുവാക്കളാണ് ശതോത്തര സുവര്‍ണ്ണ ജൂബിലിയാഘോഷിക്കുന്ന ഊരകം സെന്റ് ജോസഫ്സ് പള്ളിയില്‍ സി എല്‍ സി യുടെ നേതൃത്വത്തില്‍ കൈക്കോട്ടും കൊത്തിയും കുട്ടയുമായി മെയ് ദിനം മുതല്‍ ക്യഷി പണിക്കായി മണ്ണിലേക്കിറങ്ങിയത്. ദൈവത്തിന്റെ ദാനമായ ഭൂമിയെയും പ്രകൃതിയെയും നിലനിര്‍ത്താനും ആവശ്യമായ മഴയും വിഷമില്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങളും ശുദ്ധമായ വെള്ളവും മലിനമാകാത്ത വായുവും നഷ്ടപ്പെട്ട സംസ്കൃതിയും സംസ്ക്കാരവും വീണ്ടെടുക്കാനും മണ്ണിനെ സ്നേഹിക്കണമെന്ന സന്ദേശം ഉയര്‍ത്തുകയാണി യുവാക്കള്‍. മെയ്ദിനാചരണ ചടങ്ങ് ഫാ.റെനില്‍ കാരാത്ര ഉദ്ഘാടനം ചെയ്തു.പ്രൊമോട്ടര്‍ ഫാ.ഡോ.ബെഞ്ചമിന്‍ ചിറയത്ത് അധ്യക്ഷത വഹിച്ചു. ജൂബിലിയാഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ തോമസ് തത്തംപിള്ളി, ആനിമേറ്റര്‍ സിസ്റ്റര്‍ അനുപമ, കൈക്കാരന്മാരായ പി.എല്‍.ജോസ്, കെ.പി. പിയൂസ് ഭാരവാഹികളായ ക്രിസ്റ്റിന്‍ സ്റ്റീഫന്‍, അലക്സ് ജോസ്, സോന ജോയി, റോസ്ന സെബാസ്റ്റ്യന്‍, സിബി ജേക്കബ്, നിഖില്‍ ജോണ്‍, ഡെനില്‍ ഡേവിസ്, ജീസ് വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

അമ്മന്നൂര്‍ ജന്മശതാബ്‌ദി ആഘോഷിച്ചു

ഇരിങ്ങാലക്കുട : പത്മഭൂഷണ്‍ അമ്മന്നൂര്‍ മാധവചാക്യാരുടെ  100 – ാം ജന്മദിനാഘോഷം മാധവനാട്യഭൂമി അമ്മന്നൂര്‍ ചാച്ചുചാക്യാര്‍ സ്മാരക ഗുരുകുലത്തില്‍ ആഘോഷിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി കൂടിയാട്ടം കേന്ദ്രവും അമ്മന്നൂര്‍ചാച്ചുചാക്യാര്‍ ഗുരുകുലവും എസ് എന്‍ എ കൂടിയാട്ട കേന്ദ്രവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത് . ആഘോഷ പരിപാടികള്‍ മുന്‍ ഗവ .ചീഫ് വിപ്പ് അഡ്വ .തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. അമ്മന്നൂര്‍ ഗുരുകുലം പ്രസിഡന്റ് അമ്മന്നൂര്‍ കുട്ടന്‍ചാക്യാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. അമ്മന്നൂര്‍ ഗുരുകുലം ട്രഷറര്‍ സൂരജ് നമ്പ്യാര്‍ സ്വാഗതം പറഞ്ഞു . ചടങ്ങില്‍ പ്രൊഫ് ജോര്‍ജ് എസ് പോള്‍ , നിര്‍മല പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു . ചടങ്ങിന് മുന്നോടിയായി കപില വേണു അവതരിപ്പിച്ച കാളിയമര്‍ദ്ദനം നങ്യാര്‍കൂത്ത് ചടങ്ങിന്റെ പ്രത്യേക ആകര്‍ഷണമായിരുന്നു.

ക്രൈസ്റ്റ് കോളേജ് ജംഗ്ഷനില്‍ ബിജെപിയുടെ കൊടിമരം സാമുഹ്യ വിരുദ്ധര്‍ അറുത്തു മാറ്റിയനിലയില്‍

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ജംഗ്ഷനില്‍ ബിജെപിയുടെ കൊടിമരം സാമുഹ്യ വിരുദ്ധര്‍ അറുത്തു മാറ്റി നശിപ്പിച്ച നിലയില്‍ . തിങ്കളാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത് . സംഭവത്തില്‍ ബിജെപി ഇരിങ്ങാലക്കുട മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി . മുന്‍സിപ്പല്‍ പ്രസിഡന്റ് രമേഷ് വി .സി, സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം , ഷൈജു മാധവന്‍ , വിജയന്‍ പാറേക്കാട്ട് , കൃപേഷ് ചെമ്മണ്ട , ശ്യാംജി,  ദാസന്‍ വെട്ടത്ത് , വിജു എന്നിവര്‍ സംസാരിച്ചു.

Top
Menu Title