News

Archive for: September 20th, 2017

ചിരട്ടയില്‍ തൃശൂര്‍ പൂരം തെക്കോട്ടിറക്കം സൃഷ്ടിച്ച് രാധാകൃഷ്‌ണന്‍ ആചാര്യ

ഇരിങ്ങാലക്കുട : വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരം തെക്കോട്ടിറക്കം ചിരട്ടയിലൂടെ പ്രദര്‍ശിപ്പിച്ചു കലാകാരനായ രാധാകൃഷ്ണന്‍ ആചാര്യ. ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശിയായ ഈ കലാകാരന്‍ ചിരട്ട കൊണ്ട് തൃശൂര്‍ പൂരത്തിന്റെ നയന മനോഹാരിത തുളുമ്പുന്ന തെക്കോട്ടിറക്കം വളരെ ഭംഗിയായി ഒരു മാസത്തിലേറെ പ്രയത്നിച്ചുകൊണ്ടു പൂര്‍ത്തിയാക്കി . ചിരട്ടയുടെ പ്രതലത്തില്‍ വളരെ സൂഷ്മമായി നിര്‍മ്മിച്ച 15 ആനകളും പുറകില്‍ ഗോപുരവും അടക്കമുള്ള രൂപം ഹൈലൈന്‍ ഷീറ്റില്‍ ഒട്ടിച്ചാണ് ഈ കലാശിൽപ്പം ഒരുക്കിയിരിക്കുന്നത് . പെയിന്റിംഗ് ഉപയോഗിച്ചിട്ടില്ല എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. നീണ്ട 15 വര്‍ഷത്തോളമായി രാധാകൃഷ്ണന്‍ ചിരട്ട കൊണ്ടുള്ള രൂപങ്ങള്‍ നിര്‍മ്മിക്കുന്നു. 2004 -ല്‍ ചിരട്ടകൊണ്ടുള്ള കൂടല്‍മാണിക്യം ഉത്സവത്തിന്റെ മുഴുനീള ചിത്രം ഇദ്ദേഹം നിര്‍മ്മിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്നു. കിഴക്കേ നടപ്പുരയില്‍ ഈ ചിത്രം ഇപ്പോഴും ഭക്തജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു .ഇതിനു പുറമെ സംഗമേശ്വരന്റെ രൂപം ,പട്ടാഭിഷേകം , ദസാരഥി സംഗമം , യേശുവിന്റെ രൂപം , ലാസ്‌റ് സപ്പര്‍ , തിരുഹൃദയം എന്നിവയും ഇദ്ദേഹം ആവശ്യക്കാര്‍ക്കു വേണ്ടി നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട് . കൂടുതല്‍ വിവരങ്ങള്‍ക്ക്  – 9387205086

ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് സ്കൂളില്‍ എസ് എസ് എല്‍ സി യില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട : അഭിരാമി ഇ ജെ , അലീന എന്‍ യു , അല്‍ഫിന കെ ഡെന്നി, ആലിയ വി ജെ , അള്‍ട്ടിന പോള്‍സണ്‍ , അനാമിക സി അനിലന്‍ , ഏയ്ഞ്ചല്‍ റോസ് ഇട്ടിര, അനീഷ്‌മ കെ ബി , അനുശ്രീ ബാബുരാജ്, ആഷിക ഫര്‍സാന, ആതിര ജയകുമാര്‍, ആതിര സത്യന്‍, ദേവിക വി , ഹനാന്‍ മറിയം, ഹരിത കെ ആര്‍ , കൃഷ്ണപ്രിയ പി സജിത്ത്, മേഘ ആന്റോ, മെര്‍ലിന്‍ ജേക്കബ് , നിരഞ്ജന എ ബി , പ്രതീക്ഷ പ്രകാശന്‍ , റോസ് റാഫേല്‍ , ശ്രീലക്ഷ്മി പി , അഞ്ജന ഐ വി , അഞ്ജലികൃഷ്ണ വി എം ,ഹംന മറിയം , അഞ്ജന കൃഷ്ണ കെ യു

ഇരിങ്ങാലക്കുടയില്‍ എസ് എസ് എല്‍ സി ക്കു മികച്ച വിജയം

ഇരിങ്ങാലക്കുട : ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ ഇരിങ്ങാലക്കുടക്കു മികച്ച വിജയശതമാനം . സര്‍ക്കാര്‍ സ്കൂളുകളും വിജയത്തില്‍ മികവ് കാട്ടി. തുടര്‍ച്ചയായി 7- ാം വര്‍ഷവും നൂറു ശതമാനം വിജയം നേടാന്‍ ഇരിങ്ങാലക്കുട ഗവ . ഗേള്‍സ് സ്കൂളിന് സാധിച്ചു . ഗവ . മോഡല്‍ ബോയ്സ് സ്കൂളില്‍ പരീക്ഷയെഴുതിയ 27 വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മാത്രമാണ് പരാജയപ്പെട്ടത് . കാട്ടുങ്ങച്ചിറ എസ് എന്‍ സ്കൂളില്‍ നൂറു ശതമാനം വിജയം നേടിയിട്ടുണ്ട്.എടത്തിരിഞ്ഞി എച്ച് ഡി പി സമാജം സ്കൂളില്‍ ആദ്യമായി നൂറു മേനി വിജയം കൈവരിക്കാന്‍ സാധിച്ചു . 93 വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തിയാണ് ഈ നേട്ടം സാധിച്ചത് . നൂറു ശതമാനം ലഭിച്ചില്ലെങ്കിലും 27 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ എ പ്ലസുമായി ലിറ്റില്‍ ഫ്ലവര്‍ ഗേള്‍സ് ഹൈസ്കൂള്‍ വിജയം നേടി. നാഷണല്‍ സ്കൂള്‍ , സെന്റ് മേരീസ് ,  ഡോണ്‍ ബോസ്കോ, നടവരമ്പ് ഗവ ബോയ്സ് സ്കൂള്‍ എന്നിവിടങ്ങളിലും മികച്ച വിജയം ആണ് .

Flat for Sale At Irinjalakuda

Flat for sale near Sree Koodalmanikyam Temple next to Kalanilayam. 2 Bedroom(attached), Hall, Kitchen, Balcony, Road Facing, 1000 Sq ft. 1st floor in a 12 flat apartment.  Those interested please contact directly at 9400192588

കുടുംബശ്രീ വാര്‍ഷികം ‘അരങ്ങ് 2017 ‘ ആഘോഷിച്ചു

പടിയൂര്‍ : എടതിരിഞ്ഞി എച്ച് ഡി പി സമാജം ശ്രീനാരായണ ഹാളില്‍ പടിയൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ  19- ാം വാര്‍ഷികാഘോഷം ‘അരങ്ങ് 2017 ‘ ആഘോഷിച്ചു. പടിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത മനോജ് അദ്ധ്യക്ഷത വഹിച്ചു.  പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു ഉദ്ഘാടനം നിര്‍വഹിച്ചു . വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പടിയൂര്‍ എടതിരിഞ്ഞി ഡിവിഷന്‍ മെമ്പര്‍മാരും ,പടിയൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരും ആശംസകള്‍ അര്‍പ്പിച്ചു . സി ഡി എസ് ചെയര്‍പേഴ്സണ്‍ അജിത വിജയന്‍ സ്വാഗതവും വൈസ് ചെയര്‍പേഴ്സണ്‍ ശോഭന കുട്ടന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു . തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങളുടെ കലാമത്സരങ്ങള്‍ ഉണ്ടായി.

വയോജന സംഗമവും ആരോഗ്യ ക്ലാസും സംഘടിപ്പിച്ചു

എടതിരിഞ്ഞി : ഗ്രാമീണ വായനശാല പകല്‍ വീട് വയോജന വേദിയുടെ ആഭിമുഖ്യത്തില്‍ വയോജന സംഗമവും ആരോഗ്യ ക്ലാസും സംഘടിപ്പിച്ചു.വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലത വാസുദേവ് ഉദ്ഘാടനം ചെയ്തു . സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി വിജയന്‍ ക്ലാസ്സെടുത്തു.  വായനശാല പ്രസിഡന്റ് ഓ കെ രാമകൃഷ്ണന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു . കോ ഓര്‍ഡിനേറ്റര്‍ സി കെ വിനോദ് സ്വാഗതവും സെക്രട്ടറി സി കെ സിദ്ധാര്‍ത്ഥന്‍ നന്ദിയും പറഞ്ഞു .

പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ആശുപത്രി ജൂബിലിയുടെ നിറവില്‍

ഇരിങ്ങാലക്കുട : പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ആശുപത്രിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ മെയ് 8 തിങ്കളാഴ്ച 2 :30 നു ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണുക്കാടന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ തൃശൂര്‍ അതിരൂപത സഹായ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ഇരിങ്ങാലക്കുട എം എല്‍ എ കെ യു അരുണന്‍ എന്നിവര്‍ നിര്‍വ്വഹിക്കും. ആശുപത്രിയിലെ നവീകരിച്ച ജലശുദ്ധികരണ യൂണിറ്റിന്റെ ഉദ്ഘാടനം മുരിയാട് ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് സരള വിക്രമന്‍ നിര്‍വ്വഹിക്കും. ജൂബിലിയോടനുബന്ധിച്ചു നടപ്പിലാക്കുന്ന ആര്‍ എസ് ബി വൈ ഇന്‍ഷുറന്‍സ് സേവനം ഇരിങ്ങാലക്കുട അസി . പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ ഐ പി എസ് പ്രഖ്യാപിക്കും . നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സഹായ വിതരണം ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു നിര്‍വ്വഹിക്കും . ജൂബിലിയോടനുബന്ധിച്ചു വിവിധ
മേഖലകളില്‍ നിന്നും സമാഹരിച്ച 500 ഡയാലിസിസിനുള്ള തുക സമരിറ്റന്‍ സന്യാസിനി സുപ്പീരിയര്‍ സി . റോസ് കൊര്‍ണേലിയ വിതരണം ചെയ്യും . ജൂബിലി സ്മരണിക ഫാ. തോമസ് പൂവേലിക്കല്‍ പ്രകാശനം ചെയ്യും . തുടര്‍ന്ന് ആശുപത്രിയുടെ വികസന റിപ്പോര്‍ട്ട് അവതരിപ്പിക്കും . ഡയറക്ടര്‍ സി ആനി തോമസിയ, മെഡിക്കല്‍ സൂപ്രണ്ട് ഡോ.സി . റിറ്റ കോലങ്കണ്ണി എന്നിവരും ചടങ്ങില്‍ പങ്കെടുക്കുന്നു .

കര്‍ഷക സെമിനാര്‍ നടത്തി

ഇരിങ്ങാലക്കുട : കര്‍ഷക കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ കര്‍ഷക സെമിനാര്‍ ജില്ലാ പ്രസിഡന്റ് പി.എ. ബാലന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജോമി ജോണ്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി.ജനറല്‍ സെക്രട്ടറി എം.പി.ജാക്സണ്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറിമാരായ രവി പോലുവളപ്പില്‍, ഏ.ഡി. ഫ്രാന്‍സിസ് ദേവസഹായം, കോണ്‍ഗ്രസ് കാട്ടൂര്‍ ബ്ലോക്ക് പ്രസിഡന്റ് വര്‍ഗീസ് പുത്തനങ്ങാടി, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ധീരജ് തേറാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. വേണു അനിരുദ്ധന്‍ ക്ലാസെടുത്തു.

Top
Menu Title