News

Archive for: September 20th, 2017

ഭാര്യയെ ചവിട്ടി എല്ലൊടിച്ച കേസില്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട : ഭാര്യയെ ചവിട്ടി എല്ലൊടിച്ച കേസില്‍ പ്രതിയെ ഇരിങ്ങാലക്കുട പോലിസ് അറസ്റ്റ് ചെയ്തു. മുരിയാട് സ്വദേശി തൊട്ടിപ്പുള്ളി വീട്ടില്‍ വിജയകുമാര്‍ (46)നെയാണ് ഇരിങ്ങാലക്കുട സി.ഐ എം.കെ സുരേഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ പ്രതി താന്‍ വാങ്ങിവെച്ചിരുന്ന മദ്യം ഭാര്യ ഒളിപ്പിച്ചുവെച്ചതിലുള്ള പ്രകോപനത്തിലാണ് അവരെ മര്‍ദ്ദിച്ചത്. ക്രൂരമായി മര്‍ദ്ദിക്കുകയും താഴെ തള്ളിയിട്ട് ഭാര്യയുടെ മുഖത്ത് ചവിട്ടി എല്ലുതകര്‍ക്കുകയുമായിരുന്നു. ആക്രമണത്തിനിരയായ ഭാര്യ ഇരിങ്ങാലക്കുടയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ തിവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇരിങ്ങാലക്കുട സി.ഐയ്ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണം ആരംഭിച്ചെങ്കിലും പ്രതി തമിഴ്‌നാട്ടിലേക്ക് ഒളിവില്‍ പോകുകയായിരുന്നു. പ്രതി ജോലി ചെയ്യുന്ന ആമ്പല്ലൂരിലെ സിമന്റ് ഗോഡൗണില്‍ നിന്നുമാണ് ശനിയാഴ്ച രാത്രി പോലിസ് ഇയാളെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ അഡിഷണല്‍ എസ്.ഐ പാര്‍ത്ഥന്‍, സീനിയര്‍ സീ.പി.ഒ മുരുകേഷ് കടവത്ത്, എം.വി തോമസ്, ജോഷി ജോസഫ്, പി.കെ മനോജ് എന്നിവരും ഉണ്ടായിരുന്നു. കോടതയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമന്റ് ചെയ്തു.

കൂടല്‍മാണിക്യം ഉത്സവം: ആനകളുടെ ഫിറ്റ്‌നസ്സ് പരിശോധന നടത്തി

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കുന്ന ആനകളുടെ ഫിറ്റ്‌നസ്സ് പരിശോധന നടന്നു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് ദേവസ്വം കൊട്ടിലാക്കല്‍ പറമ്പില്‍ 24 ആനകളെയാണ് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയത്. ആനകളുടെ ആരോഗ്യം, മദഗ്രന്ഥികള്‍, പരിക്കുകള്‍ എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. വെറ്റിനറി ഡോക്ടര്‍മാരായ ഡോ. ജോയ് ജോര്‍ജ്ജ്, ഡോ. എം. പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘവും മയക്കുവെടി വിദഗ്ദ്ധരായ ഡോ. ഗിരിദാസ്, ഡോ. വിവേക്, ഫോറസ്റ്റ് റെയ്ഞ്ചര്‍ ഓഫീസര്‍ കെ.കെ ഷാജുമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവുമാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഉദ്യോഗസ്ഥ സംഘം സംതൃപ്തി പ്രകടിപ്പിച്ചു.

കൂടല്‍മാണിക്യം ഒന്നാം ഉത്സവം – കലാപരിപാടികള്‍ക്കു തുടക്കമായി

ഇരിങ്ങാലക്കുട :  കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ പ്രധാന സ്റ്റേജില്‍ നടക്കുന്ന കലാപരിപാടികള്‍ തൃശൂര്‍ എം പി സി എന്‍ ജയദേവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു . കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പനമ്പിള്ളി രാഘവമേനോന്‍ അദ്ധ്യക്ഷത  വഹിച്ചു.  എംഎല്‍എ  പ്രൊഫ.കെ.യു. അരുണന്‍ മുഖ്യ പ്രഭാസാഹനം നടത്തി .  ക്ഷേത്രം തന്ത്രി പ്രതിനിധി എ എസ് ശ്രീവല്ലഭന്‍ നമ്പൂതിരി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ  സി മുരാരി, വി പി രാമചന്ദ്രന്‍,  വിനോദ് തറയില്‍, അശോകന്‍  ഐത്താടന്‍, ജെ മനോജ് , അഡ്മിനിസ്ട്രേറ്റര്‍  എ എം സുമ എന്നിവര്‍ പങ്കെടുത്തു. .കൊടിപ്പുറത്തു ദിവസമായ ഞായറാഴ്ച പ്രധാന സ്റ്റേജില്‍ നടക്കുന്ന കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് വൈകിട്ട് 6 മണി മുതല്‍ 7 മണി വരെ ജിതാബിനോയും സംഘവും അവതരിപ്പിക്കുന്ന തിരുവാതിരക്കളി , 7 മണി മുതല്‍ 8 :30 വരെ കുമാരി പാര്‍വതി മേനോനും സംഘവും അവതരിപ്പിക്കുന്ന കുച്ചിപ്പുടി , 8 :30 മുതല്‍ 10 മണി വരെ ഷണ്‍മുഖ പ്രിയ കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍, 9 :30 കൊടിപ്പുറത്ത് വിളക്ക്, രാത്രി 12 .30 ന് തിരുവനന്തപുരം സുവര്‍ണ്ണ ക്ഷേത്രം അവതരിപ്പിക്കുന്ന ബാലെ ‘അഗ്നിനക്ഷത്രം’.

ഉത്സവ പ്രേമികളെ ആശങ്കയിലാക്കി ഇരിങ്ങാലക്കുടയില്‍ കനത്ത മഴ

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യ ക്ഷേത്രത്തിലെ പ്രസിദ്ധമായ കൊടിപ്പുറത്തുവിളക്കിനായി ഉത്സവ പ്രേമികള്‍ കാത്തിരിക്കുന്നതിനിടയില്‍ ഇവരെ ആശങ്കയിലാക്കി ഇരിങ്ങാലക്കുടയില്‍ ഞായറാഴ്ച 6  മണിമുതല്‍ കനത്ത ഇടിയിയുടെയും മിന്നലിന്റെയും ശക്തിയേറിയ  കാറ്റിന്റെയും  അകമ്പടിയോടെ കനത്ത  മഴ. അപ്രതീക്ഷിതമഴയില്‍ കൂടല്‍മാണിക്യം ഉത്സാവത്തിനെത്തിയ പലരും നനഞ്ഞുകുളിച്ചു. വഴിയോര കച്ചവടക്കാരും ബുദ്ധിമുട്ടിലായി.

ഖത്തറില്‍ നിര്യാതനായി

കൊറ്റനെല്ലൂര്‍: പട്ടേപ്പാടം കുറ്റിനിക്കാട്ടില്‍ വേലായുധന്റെ മകന്‍ അശോകന്‍ ഖത്തറില്‍  നിര്യാതനായി. ഒരാഴ്ചയായി ദോഹയിലെ അഹമ്മദ് ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു. വിദഗ്ദ ചികില്‍സക്കായി സുഹൃത്തുക്കളും ബന്ധുക്കളും നാട്ടിലേക്ക് കൊണ്ടുവരാനിരിക്കെ ഞായറാഴ്ച  രാവിലെയാണു് ഹോസ്പിറ്റലില്‍ അന്ത്യം സംഭവിച്ചത്. ഭാര്യ: ലളിത. മക്കള്‍:സിന്ധു, സീന, സ്മിത, സിമി. മരുമക്കള്‍: സന്തോഷ്,പരേതനായ വിനോദ്, ഷാജു, പ്രദീപ് (രണ്ടുപേരും ദുബായ്). മൃതദേഹം നാട്ടില്‍ കൊണ്ടുവന്ന് സംസ്കരിക്കും.

ശ്രവ്യാനുഭവമായി മൃദംഗ മേള

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കൊടിയേറ്റത്തിന് ശേഷം കിഴക്കേ നടപ്പുരയില്‍ കൊരമ്പ് മൃദംഗകളരിയുടെ ആഭിമുഖ്യത്തില്‍ 50 -ഓളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ മൃദംഗ മേളയില്‍ പങ്കെടുത്തു . കേവലം വയസ്സ് മാത്രം പ്രായമുള്ള സരസ്സ് കൃഷ്ണ മൃദംഗ മേളയ്ക്കൊപ്പം താത്താചാരം പറഞ്ഞത് ഏക ആകര്‍ഷണമായി. അരമണിക്കൂര്‍ നീണ്ടുനിന്ന മേളക്ക് കൊരമ്പ് വിക്രമന്‍ നമ്പൂതിരി നേതൃത്വം നല്‍കി .

Top
Menu Title