News

Archive for: September 21st, 2017

ശ്രീ കൂടല്‍മാണിക്യം തിരുവുത്സവം : വിളക്കാഘോഷത്തിനു ഭക്തജനത്തിരക്കേറുന്നു, പദ്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ മേളപ്രമാണിയായി

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ രണ്ടാം ദിനമായ തിങ്കളാഴ്ച വിളക്കാഘോഷത്തിനു പദ്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ പഞ്ചാരിമേള പ്രമാണിയായി . ചുറ്റമ്പലത്തില്‍ നിന്നും പുറത്തേക്കെഴുന്നള്ളുന്ന ശ്രീ കൂടല്‍മാണിക്യസ്വാമി ആദ്യത്തെ 5 പ്രദക്ഷിണം 3 ഗജവീരന്മാരോടൊപ്പം ചുറ്റി ആറാമത്തെ പ്രദക്ഷിണത്തില്‍ 17 ഗജവീരന്മാരോടൊപ്പം അകമ്പടിയോടെ കിഴക്കേ നടപ്പുരയില്‍ അണിനിരന്നത്. തിരുവമ്പാടി ചന്ദ്രശേഖരന്‍ ഭഗവാന്റെ തിടമ്പേറ്റി. ഇടത്ത് അന്നമന്നട ഉമാ മഹേശ്വരനും വലത്ത് പാറന്നൂര്‍ നന്ദന്‍ തുടങ്ങിയ ഗജവീരന്മാര്‍ അണിനിരന്നു. ഈ വര്‍ഷത്തെ തിരുവുത്സവത്തിനു പദ്മശ്രീ പെരുവനം കുട്ടന്‍മാരാരുടെ ആദ്യത്തെ മേളമാണ് ഇന്ന് നടക്കുന്നത്. പെരുവനം കുട്ടന്‍മാരാര്‍ പ്രമാണിയാകുന്ന ആറ് പഞ്ചാരി മേളങ്ങളാണ് ഈ വര്‍ഷം നടക്കുക. ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ ശ്രീ കൂടല്‍മാണിക്യം തിരുവുത്സവ  വിളക്കാഘോഷത്തിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടാകും  click here to WATCH LIVE  read more …

ക്ഷത്രിയ ക്ഷേമസഭ ഭക്ഷ്യ -വസ്ത്ര ശേഖരങ്ങളുടെ വിപണനമേള ഒരുക്കുന്നു

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യ ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട് ക്ഷത്രിയ ക്ഷേമസഭ ഇരിങ്ങാലക്കുട യൂണിറ്റിന്റെ വനിതാ വിഭാഗം , ഉത്സവം പ്രമാണിച്ചു അമ്പലത്തിനു സമീപം ഉള്ള സംഗമം ഹാളിനു മുന്‍പില്‍ ഭക്ഷ്യ -വസ്ത്ര ശേഖരങ്ങളുടെ ഒരു വിപണനമേള ഒരുക്കുന്നു . മെയ് 8 തിങ്കളാഴ്ച മുതല്‍ മെയ് 15 വരെ രാവിലെ 10 മണി മുതല്‍ രാത്രി 10:30 വരെ എക്സിബിഷന്‍ ഉണ്ടായിരിക്കും . ക്ഷത്രിയ സഭ സ്ത്രീ വിഭാഗം പ്രത്യേകം ഒരുക്കിയ സാബാര്‍ പൊടി , ചട്ട്ണി പൊടി , ചമ്മന്തി പൊടി , മഞ്ഞള്‍പൊടി , രസപൊടി , മുറുക്ക് , കൊണ്ടാട്ടം , അടമാങ്ങ എന്നിവയും , സംസ്‌കൃതി കളക്ഷന്‍സ് ഒരുക്കുന്ന കോട്ടണ്‍ വസ്ത്ര ശേഖരങ്ങളും , തുണി കൊണ്ട് നിര്‍മിച്ച ബാഗുകളും ഈ മേളയില്‍ ഉണ്ടായിരിക്കും .

ഔഷധ സസ്യ സമ്പത്ത് സംരക്ഷണം : പ്രദര്‍ശന സന്ദേശയാത്ര നടത്തി

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യ ക്ഷേത്രോത്സവ പ്രദര്‍ശനത്തില്‍ ഇരിങ്ങാലക്കുട ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷനുമായി സഹകരിച്ചു എസ എന്‍ എച് എസ്എസ് സ്‌കൂളിലെ എന്‍ എസ് എസ് വോളന്റിയര്‍മാര്‍ തിങ്കളാഴ്ച്ച ഔഷധ സസ്യ സമ്പത്ത് സംരക്ഷിക്കുന്ന പ്രദര്‍ശന സന്ദേശ യാത്ര നടത്തി. ആല്‍ത്തറയില്‍ നിന്നാരംഭിച്ച സന്ദേശ യാത്ര പി ടി എ പ്രസിഡണ്ട് കെ കെ ബാബു ഫ്ലാഗ് ഓഫ് ചെയ്തു. പി കെ ഭരതന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ കെ ജി സുനിത എന്നിവര്‍ നേതൃത്വം നല്‍കി. ജലദൗര്‍ലഭ്യം എന്ന ആശയത്തില്‍ ഒരു ഫ്ലാഷ് മോബും നടത്തി. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

കേരള കോണ്‍ഗ്രസ് (എം) വിട്ട് മുപ്പത്തഞ്ചോളം പ്രവര്‍ത്തകര്‍ ബി ജെ പി യിലേക്ക്

കാറളം : കേരള കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് സ്ഥാനം രാജി വച്ച് കോട്ടുവല സത്യനും മുപ്പത്തഞ്ചോളം പ്രവര്‍ത്തകരും ബി ജെ പിയിലേക്ക് ചേര്‍ന്നു. കാറളം ആലുംപറമ്പില്‍ നല്‍കിയ സ്വീകരണയോഗം ബി ജെ പി ജില്ലാ പ്രസിഡണ്ട് എ നാഗേഷ് ഉദ്‌ഘാടനം ചെയ്തു. എസ് എസ് എല്‍ സി പരീക്ഷയില്‍ ഓള്‍ എ പ്ലസ് നേടിയ ശ്രീലക്ഷ്മി, മിഥുന്‍ കൃഷ്ണ, കാര്‍ത്തിക് എന്നീ വിദ്യാര്‍ത്ഥികളെ ജില്ലാ പ്രസിഡണ്ട് എ നാഗേഷ് ഉപഹാരം നല്‍കി ആദരിച്ചു. ബി ജെ പി കാറളം പഞ്ചായത്തു കമ്മിറ്റി പ്രസിഡണ്ട് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബി ജെ പി മണ്ഡലം പ്രസിഡണ്ട് സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രഭാകരന്‍ അമ്മാത്ത്, ഉണ്ണികൃഷ്ണന്‍ പാറയില്‍, സുരേഷ് കുഞ്ഞന്‍ എന്നിവര്‍ ആശംസകള്‍ പറഞ്ഞു. എസ് സി മോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി സര്‍ജു തൈക്കാവ്, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി ഘോഷ് എന്നിവര്‍ പങ്കെടുത്തു. ജില്ലാ വൈസ് പ്രസിഡന്‍റ് ഇ മുരളീധരന്‍ സമാനപ്രസംഗം നടത്തി. യോഗത്തില്‍ മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറി സിനി രവീന്ദ്രന്‍, മണ്ഡലം സെക്രട്ടറി സുനില്‍ ഇല്ലിക്കല്‍, ട്രെഷറര്‍ ഗിരീശന്‍, 11 ,12, വാര്‍ഡ് മെമ്പര്‍മാരായ വിനീഷ് കെ വി , സരിത വിനോദ് എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ പഞ്ചായത്ത് ജന. സെക്രട്ടറി രതീഷ് സ്വാഗതവും സെക്രട്ടറി രാമചന്ദ്രന്‍ കെ ബി നന്ദിയും പറഞ്ഞു.

ജില്ലാ ഷട്ടില്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ടാസാ ഇരിങ്ങാലക്കുടയും  ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടില്‍ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ഉണ്ണിപ്പറമ്പത് രാജീവ് മെമ്മോറിയല്‍ ഷട്ടില്‍ ടൂര്‍ണമെന്റ് , ടാസാ ഇരിങ്ങാലക്കുട എന്നിവയുടെ ഉദ്ഘാടനം എം പി ജാക്സണ്‍ നിര്‍വഹിച്ചു . ടാസാ പ്രസിഡന്റ് ജോസഫ് ചാക്കോയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ .സണ്ണി പുന്നേലിപറമ്പില്‍ , ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രിന്‍സിപ്പല്‍  മുഖ്യാതിഥിയായിരുന്നു . സോണിയ ഗിരി , വാര്‍ഡ് കൗണ്‍സിലര്‍ ബേബി ജോസ് കാട്ടള  എന്നിവര്‍ പങ്കെടുത്തു.  ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ പീറ്റര്‍ ജോസഫ് സ്വാഗതവും  ടാസാ കോര്‍ഡിനേറ്റര്‍ പ്രിന്‍സ് ഞാറ്റുവേറ്റി നന്ദിയും പറഞ്ഞു.

ആസ്വാദക മനം കവര്‍ന്ന് കൂടല്‍മാണിക്യം ആദ്യ ശീവേലി

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ചു രണ്ടാം ഉത്സവദിനമായ ഇന്ന് ആദ്യ ശീവേലി എഴുന്നള്ളിപ്പിന് തുടക്കമായി . രാവിലെ 8 മണിക്ക് കൂടല്‍മാണിക്യ സ്വാമി പുറത്തേക്ക് എഴുന്നള്ളി . മൂന്ന് ഗജവീരന്‍മാരുടെ അകമ്പടിയോടെ ആദ്യ നാല് പ്രദക്ഷിണം പൂര്‍ത്തിയാക്കി . അവസാനത്തെ കൂട്ടിയെഴുന്നള്ളിപ്പ് പ്രദക്ഷിണത്തിനായി പതിനേഴു ഗജവീരന്മാരോടൊപ്പം അണി നിരന്നു . തിരുവമ്പാടി ശിവസുന്ദര്‍ ആയിരുന്നു തിടമ്പ് ഏറ്റിയ ഗജവീരന്‍ .  ഇടതും വലതുമായി തിരുവമ്പാടി ചന്ദ്രശേഖരനും അന്നമനട ഉമാമഹേശ്വരനും നില്‍ക്കുന്നു. കലാനിലയം ഉദയന്‍ നമ്പൂതിരി ആയിരുന്നു പഞ്ചാരിമേളത്തിന്റെ പ്രമാണി. കൂട്ടിയെഴുന്നള്ളിപ്പ് മേളത്തിന്റെ ഒന്നാം കാലം കിഴക്കേ നടപ്പുരയിലും 2 ,3 ,4 ,5 കാലങ്ങള്‍ പടിഞ്ഞാറേ നടപ്പുരയിലുമായി നടന്നുകൊണ്ടിരിക്കുന്നു.

ഊരകം സി എല്‍ സിയുടെ ഫല വൃക്ഷ പ്രദര്‍ശന വിപണനമേള നടന്നു

ഇരിങ്ങാലക്കുട: ശതോത്തര സുവര്‍ണ ജൂബിലിയാഘോഷത്തിന്റെ ഭാഗമായി ഊരകം സെന്റ് ജോസഫ്സ് പള്ളിയില്‍ സി എല്‍ സി യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫലവൃക്ഷങ്ങളുടെ പ്രദര്‍ശന വിപണന മേള രൂപത വികാരി ജനറല്‍ മോണ്‍. ആന്റോ തച്ചില്‍ ഉദ്ഘാടനം ചെയ്തു.പൊമോട്ടര്‍ ഫാ.ഡോ.ബെഞ്ചമിന്‍ ചിറയത്ത് അധ്യക്ഷത വഹിച്ചു.ഡി ഡി പി കോണ്‍വെന്റ് സുപ്പീരിയര്‍ മദര്‍ വിന്‍സി, ജൂബിലിയാഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ തോമസ് തത്തംപിള്ളി, ആനിമേറ്റര്‍ സിസ്റ്റര്‍ അനുപമ, ഭാരവാഹികളായ ക്രിസ്റ്റിന്‍ സ്റ്റീഫന്‍, അലക്സ് ജോസ്, സിബി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

കൂടല്‍മാണിക്യം ഉത്സവം തിങ്കളാഴ്ച്ചയിലെ കലാപരിപാടികള്‍

ഇരിങ്ങാലക്കുട : രണ്ടാം ഉത്സവദിനമായ തിങ്കളാഴ്ച രാവിലെ 8 :30 മുതല്‍ 11 :30 വരെ ശീവേലി , തുടര്‍ന്നു പ്രധാന സ്റ്റേജില്‍ വൈകീട്ട് 2 മണി മുതല്‍ 3 :30 വരെ വിവിധ സംഘങ്ങള്‍ അവതരിപ്പിക്കുന്ന തിരുവാതിരക്കളി, 3 :30 മുതല്‍ 4:30 വരെ സംഗീതാര്‍ച്ചന , 4 :30 മുതല്‍ 5 :30 വരെ സംഗീതകച്ചേരി, 5 :30 മുതല്‍ 6 :30 വരെ നൃത്തനൃത്ത്യങ്ങള്‍, 6 :30 മുതല്‍ 8 മണി വരെ സാക്സ ഫോണ്‍ കച്ചേരി , 8 മണി മുതല്‍ 9 :30 വരെ സിനി ആര്‍ട്ടിസ്റ് സ്വാതി നാരായണന്‍ അവതരിപ്പിക്കുന്ന കുച്ചിപ്പുടി , 9 :30 നു വിളക്ക് ,വിളക്കിനു ശേഷം കഥകളി കഥ – പുറപ്പാട്, സംഗമേശ മാഹാത്മ്യം, നരകാസുരവധം .  click here for program details 

തിരുവുത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന കൊടിപ്പുറത്ത് വിളക്ക് സംഗമപുരിയെ ഭക്തിസാന്ദ്രമാക്കി

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന കൊടിപ്പുറത്ത് വിളക്കാഘോഷം സംഗമപുരിയെ ഭക്തിസാന്ദ്രമാക്കി. ശ്രീകോവിലില്‍ നിന്നും ഭഗവാന്‍ ആദ്യമായി പുറത്തേയ്ക്ക് എഴുന്നള്ളുന്ന കൊടിപ്പുറത്ത് വിളക്ക് ദര്‍ശിക്കാന്‍ ആയിരങ്ങളാണ് എത്തിച്ചേര്നത് . ഉത്സവാറാട്ട് കഴിഞ്ഞ് അകത്തേയ്ക്ക് എഴുന്നള്ളിച്ചാല്‍ പിന്നെ ഭഗവാന്റെ തിടമ്പ് പുറത്തേയ്‌ക്കെഴുന്നള്ളിക്കുന്നത് പിറ്റേവര്‍ഷം കൊടിപ്പുറത്ത് വിളക്കിനാണ്. വിളക്കാഘോഷത്തിന്റെ ഭാഗമായി ബുധനാഴ്ച വൈകീട്ട് ബീജാരോപണത്തിനുള്ള ക്രിയകളാരംഭിച്ചു. തുടര്ന്ന് കൊടിപ്പുറത്ത് വിളക്കിന് പുറത്തേക്കെഴുന്നുള്ളിക്കാനായുള്ള മാതൃക്കല്‍ ബലി ശ്രീകോവിലിന്റെ തെക്കുഭാഗത്ത് നടന്നു . തുടര്ന്ന് കുത്തുവിളക്കുകളുടെ അകമ്പടിയോടെ കോലത്തിലുറപ്പിച്ച ഭഗവത് തിടമ്പ് പുറത്തേയ്‌ക്കെഴുന്നുള്ളിച്ചു. ഭഗവദ് ദര്‍ശനത്തിനായി കാത്തുനിന്ന നൂറുകണക്കിന് ഭക്തജനങ്ങള്‍ ഭക്തിയോടെ തൊഴുതുനിന്നു . തുടര്ന്ന് സ്വന്തം ആനയായ മേഘാര്‍ജ്ജുനന്റെ ശിരസ്സിലേറി ദേവന്‍ ആചാരപ്രകാരമുള്ള ആദ്യപ്രദക്ഷിണം പൂര്‍ത്തിയാക്കി. നാല് പ്രദക്ഷിണം കഴിഞ്ഞ് അഞ്ചാമത്തെ പ്രദക്ഷിണത്തില്‍ കൂത്തമ്പലത്തിന്റേയും, ക്ഷേത്രകെട്ടിന്റെയും തെക്കുഭാഗത്തായി വിളക്കാചാരം നടന്നു. ആറാമത്തെ പ്രദക്ഷിണത്തില്‍ കിഴക്കെ നടപ്പുരയില്‍ 17 ഗജവീരന്മാര്‍ അണിനിരന്നതോടെ കലാമണ്ഡലം ഹരീഷ് മാരാരുടെ മേള പ്രമാണത്തില്‍ ആദ്യ പഞ്ചാരിമേളത്തിന് കോലുയര്ന്നു .

Top
Menu Title