News

Archive for: September 20th, 2017

കൂടല്‍മാണിക്യം വിളക്കാഘോഷം ഭക്തിസാന്ദ്രം : ഇപ്പോള്‍ തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തില്‍ എട്ടു വിളക്കാഘോഷങ്ങലാണ് ഉള്ളത് ക്ഷേത്രക്കെട്ടിനു ചുറ്റുമുള്ള ചുറ്റുവിളക്ക്മാടം ദീപപ്രഭയാല്‍ അലങ്കൃതമാകുമ്പോള്‍ ഭക്തരുടെ മനസില്‍ നിറയുന്ന അനുഭൂതിയായി മാറുന്നു വിളക്ക്. ക്ഷേത്രത്തിന്റെ നാല് ഭാഗത്തും അരങ്ങേറുന്ന നാദസ്വര കച്ചേരി ,മദ്ദളപ്പറ്റ് ,കുറത്തിയാട്ടം ,പാഠകം ,കൂത്തമ്പലത്തില്‍ കൂത്ത് തുടങ്ങിയ ക്ഷേത്രകലകള്‍ സന്ധ്യസമയത്ത് ആസ്വാദകരെ ഭക്തിലഹരിയില്‍ ആറാടിക്കുന്നു. തുടര്‍ന്ന് ദേവന്‍ പുറത്തേയ്ക്ക് എഴുന്നുള്ളുന്നതോടെ നടക്കുന്ന കൂട്ടിയെഴുന്നുള്ളിപ്പ് വിളക്കാഘോഷത്തിന്റെ മാറ്റ് കൂട്ടുന്നു. ചൊവാഴ്ചയിലെ വിളക്കാഘോഷത്തിനു പദ്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ പഞ്ചാരിമേള പ്രമാണിയായി. പാമ്പാടി രാജന്‍ ഭഗവാന്റെ തിടമ്പേറ്റി. ഇടത്ത് തിരുവമ്പാടി ചന്ദ്രശേഖരനും വലത്ത് അന്നമന്നട ഉമാ മഹേശ്വരനും അണിനിരന്നു. വിളക്ക് അതിന്റെ പരമകോടിയില്‍ എത്തുന്നതോടെ എട്ടാം ഉത്സവമായ വലിയ വിളക്കാഘോഷം നടക്കും. ക്ഷേത്രം വലിയ വിളക്കാഘോഷത്തിന്റെയന്ന് ദീപപ്രഭയില്‍ മുങ്ങിക്കുളിക്കും. കൂടല്‍മാണിക്യം വിളക്കാഘോഷം ഇപ്പോള്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ തത്സമയം click to watch LIVE

ഇരിങ്ങാലക്കുട ഉത്സവ നിറവില്‍, പക്ഷെ നഗരം മണിക്കൂറോളം ഇരുട്ടില്‍

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയും പരിസരവും ഉത്സവ നിറവില്‍ ആറാടുമ്പോളും കഴിഞ്ഞ നാലുദിവസമായി നഗരം മണിക്കൂറോളം ഇരുട്ടില്‍. ചൊവാഴ്ച വൈകീട് 4 മണിക്ക് പോയ വൈദ്യുതി വന്നത് രാത്രി 7:30നു ശേഷമാണ്. ഉത്സവകാലത്തുള്ള ഈ കടുത്ത വൈദ്യുതി നിയന്ത്രണത്തില്‍ പൊതുജനം രോക്ഷാകുലരാണ് . ക്ഷേത്രോത്സവത്തെ വൈദ്യുതി നിയന്ത്രണം നേരിട്ട് ബാധിക്കുന്നിലെങ്കിലും, പരോക്ഷമായി മറ്റുള്ളവര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാകുന്നു. ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴികളെല്ലാം ഇരുട്ടിലായതോടെ സുരക്ഷാ ഭീഷണിയും ഉയരുന്നുണ്ട്. എന്നാല്‍ സബ്സ്റ്റേഷനിലെ ട്രാസ്‌ഫോര്‍മെറില്‍  ഉണ്ടായ തകരാറാണ്  വൈദ്യുതി പോയതിനുപിറകിലെന്നു വൈദ്യുതി വകുപ്പ് ഉദ്യാഗസ്ഥര്‍ പറഞ്ഞു.

അഷ്ടാംഗ സദസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗ സഭയുടെ നേതൃത്വത്തില്‍ ‘അഷ്ടാംഗ സദസ്സ്’ എന്ന പേരില്‍ പാരമ്പര്യ വൈദ്യ സംഗമം നടത്തി . ചടങ്ങില്‍ പടിയൂര്‍ മൂപ്പന്‍ വൈദ്യര്‍ രഘുനാഥന്‍, കോറോളി മഠം ലക്ഷ്മിക്കുട്ടിയമ്മ , മണക്കുന്നത് ഗോപാലന്‍ വൈദ്യര്‍ ഷീല , ബ്രദര്‍ ആന്റണി ഇഞ്ചിക്കല്‍ , യുനാനി ചികിത്സ വിദഗ്ധന്‍ ഡോ. ഷറഫുദീന്‍ , ഒറ്റമൂലി ചികിത്സ വിദഗ്ധന്‍ കുട്ടി മാഷ് , കൊമ്പു ചികിത്സ വിദഗ്ധന്‍  ഫാസില്‍ അഷറഫ് , അക്യുപഞ്ചര്‍ ചികിത്സ വിദഗ്ധന്‍ അഡ്വ . ടി കെ ബോസ് എന്നിവരെ ആദരിച്ചു . സദസ്യരുടെ ചികിത്സ സംബന്ധമായ ചോദ്യങ്ങള്‍ക്കു വൈദ്യന്മാര്‍ മറുപടി പറഞ്ഞു . പരിപാടിയുടെ ഉദ്ഘാടനം തൈക്കാട്ടുശേരി വൈദ്യരത്നം ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ . കെ ജി വിശ്വനാഥന്‍ നിര്‍വഹിച്ചു . ചെയര്‍മാന്‍ ഡോ . ഇ പി ജനാര്‍ദ്ദന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ എം സനല്‍കുമാര്‍ , സെക്രട്ടറി പി രവിശങ്കര്‍ , ട്രഷറര്‍ എം നാരായണന്‍കുട്ടി,  കൂത്തുപാലയ്ക്കല്‍ വിശ്വനാഥന്‍ , ഡോ . ഹരീന്ദ്രനാഥ് വി എസ് , കെ മേനോന്‍ , പി എന്‍ സതീശന്‍ , രവീന്ദ്രന്‍ കുന്നില്‍ ,പ്രസ്സന്ന ശശി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

പാടം നികത്താന്‍ ശ്രമം, ടിപ്പര്‍ ലോറി പിടികൂടി

ഇരിങ്ങാലക്കുട : താഴേക്കാട് പാടം നികത്താന്‍ ചുവന്ന മണ്ണ് കൊണ്ട് പോയ ടിപ്പര്‍ ലോറി ഇരിങ്ങാലക്കുട എസ് ഐ സുശാന്ത് പിടികൂടി . കണ്ണിക്കരയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്നും അനധികൃതമായി മണ്ണെടുത്ത് താഴേക്കാട് ഭാഗത്ത് പാടം നികത്താന്‍ ഉപയോഗിച്ച   KL-45-H-3540  നമ്പര്‍ ടിപ്പര്‍ വാഹനവും ഡ്രൈവര്‍ അവിട്ടത്തൂര്‍ സ്വദേശി കദളിക്കാട്ടില്‍ ഷാജി എന്നയാളെയും പുതിയതായി ചാര്‍ജ് എടുത്ത എസ് ഐ കെ എസ് സുശാന്ത് പിടിച്ചെടുത്തത് . ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ സുരേഷ് കുമാറിന് കിട്ടിയ രഹസ്യ സന്ദേശത്തെ തുടര്‍ന്ന് ആണ് അറസ്റ്റ് . ഇരിങ്ങാലക്കുട സ്റ്റേഷന്‍ പരിധിയിലെ അനധികൃതമായ മണ്ണെടുപ്പ് അനുവദിക്കില്ലെന്നും ഭൂമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പുതിയതായി ചാര്‍ജ് എടുത്ത ഇരിങ്ങാലക്കുട എസ് ഐ സുശാന്ത് അറിയിച്ചു . അന്വേഷണസംഘത്തില്‍ മുരുകേഷ് കടവത്ത് , മനോജ് പി കെ എന്നിവരും ഉണ്ടായിരുന്നു.

ഐ ഫെസ്റ്റ് പോസ്റ്റല്‍ കലാമേള മെയ് 10 ന്

ഇരിങ്ങാലക്കുട : ഐ ഫെസ്റ്റ് 2017 എന്ന പേരില്‍ ഇരിങ്ങാലക്കുട പോസ്റ്റല്‍ ഡിവിഷനിലെ 192 തപാല്‍ ഓഫീസുകളിലെ ജീവനക്കാരുടെയും കുടുംബാഗങ്ങളുടെയും സംഗമവും കലാമേളയും ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്നു. മെയ് 10 ബുധനാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഐ ഫെസ്റ്റ് ഇന്നസെന്റ് എം പി ഉദ്ഘാടനം ചെയ്യും . സ്വാഗതസംഘം ചെയര്‍മാനും പോസ്റ്റല്‍ സൂപ്രണ്ടുമായ ഐ കെ ലളിത കുമാരി അദ്ധ്യക്ഷത വഹിക്കും . ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം യു എസ് സുധീഷ് ഗാനമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും . കെ എസ് സുഗതന്‍ , എം എ അബ്‌ദുള്‍ ഖാദര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കും . തുടര്‍ന്ന് കലാപരിപാടികളും നടക്കും . വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ഇരിങ്ങാലക്കുട പോസ്റ്റല്‍ സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഗുണശേഖരന്‍ ഉദ്ഘാടനം ചെയ്യും .

ജൂനിയര്‍ ഫുട്ബോള്‍ മേള സംഘടിപ്പിക്കുന്നു

കരൂപ്പടന്ന : ന്യൂഹീറോസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കരൂപ്പടന്ന ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ മെയ് 22, 23 തിയ്യതികളില്‍ ജൂനിയര്‍ ഫുട്ബോള്‍ മേള നടത്തുന്നു . മേളയുടെ സമ്മാന കൂപ്പണ്‍ വിതരണം പി.കെ.എം അഷറഫ് നിര്‍വ്വഹിച്ചു , കെ.എസ്.മുഹമ്മദ്  കൂപ്പണ്‍ സ്വീകരിച്ചു. രണ്ടു ദിവസവും വൈകീട്ട് ഗാനമേള, മാജിക് തുടങ്ങിയ കലാപരിപാടികളും ഉണ്ടാകും . ഫുട്ബോള്‍ മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 95391884261, 949622 2936 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

തകര്‍ന്നു കിടന്നിരുന്ന വടക്കേ നട റോഡ് നഗരസഭ ഇന്റര്‍ലോക്ക് ടൈല്‍ വിരിച്ചു നവീകരിച്ചു

ഇരിങ്ങാലക്കുട : കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി തകര്‍ന്നു കിടന്നിരുന്ന വടക്കേ നട റോഡ് നഗരസഭ ഇന്റര്‍ ലോക്ക് ടൈല്‍ വിരിച്ചു നവീകരിച്ചതിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു നിര്‍വഹിച്ചു . വടക്കേ നടയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ അദ്ധ്യക്ഷത വഹിച്ചു . വടക്കേ നട പാലസ് വ്യൂ റോഡ് എന്ന് ഈ റോഡിനെ നാമകരണം ചെയ്തു . ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് വളരെ നല്ല രീതിയില്‍ പണി പൂര്‍ത്തിയാക്കിയ ജോവിന്‍ ജോണിന് വാര്‍ഡിന്റെ ഉപഹാരം പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വത്സല ശശി നിര്‍വഹിച്ചു . കൗണ്‍സിലര്‍ അംബിക ജയന്‍ , മുന്‍സിപ്പല്‍ എന്‍ജിനിയര്‍ മണികണ്ഠന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു .

അര്‍ബുദം ബാധിച്ച യുവാവിന് ബിജെപിയുടെ ധനസഹായം.

ഇരിങ്ങാലക്കുട : ക്യാന്‍സര്‍ രോഗബാധിതനായ പൊറത്തിശ്ശേരി പൊയ്യയില്‍ വാസു മകന്‍ രഞ്ജിത്തിന് ബി ജെ പി സ്വരൂപിച്ച ചികിത്സ സഹായം പൊറത്തിശ്ശേരി ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മഹിളാമോര്‍ച്ച മുനിസിപ്പല്‍ പ്രസിഡന്‍റ് സിന്ധു സതീഷ്‌ രഞ്ജിത്തിന്റെ കുടുംബത്തിന് കൈമാറി. പ്രസിഡണ്ട് വി.സി രമേഷ്, ഷൈജു കുറ്റിക്കാട്ട്, സൂരജ് നമ്പ്യാങ്കാവ്, ജയദേവന്‍, സുകുമാരന്‍, രാജേഷ്‌, സതീഷ് എന്നിവര്‍ പങ്കെടുത്തു . ഒരു നിശ്ചിത തുക ചികിത്സ സഹായമായി എല്ലാ മാസവും നല്‍കാനും കമ്മിറ്റി തീരുമാനിച്ചു.

കോണ്‍ഗ്രസ്സ്, സി.പി.എം, കേരള കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍ ഒത്തുകളിച്ച് നഗരസഭയുടെ വികസനം അട്ടിമറിക്കുന്നു – കേരള ജനപക്ഷം

ഇരിങ്ങാലക്കുട : കോണ്‍ഗ്രസ്സ്, സി.പി.എം, കേരള കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍ സാമ്പത്തിക ലാഭത്തിനുവേണ്ടി പരസ്പരം ഒത്തുകളിച്ച് ഇരിങ്ങാലക്കുട നഗരസഭയുടെ വികസനം അട്ടിമറിക്കുകയാണെന്ന് കേരള ജനപക്ഷം ഇരിങ്ങാലക്കുട നിയോജകമണ്ഡലം സമ്മേളനം ആരോപിച്ചു . ഠാണാ- ചന്തക്കുന്ന് വികസനം, കുടിവെള്ള പ്രശ്‌നം തുടങ്ങിയ കാര്യങ്ങളില്‍ തികഞ്ഞ സ്തംഭനാവസ്ഥ നിലനില്‍ക്കുകയാണ് ഇന്ന് . ജനങ്ങള്‍ കുടിവെള്ള ക്ഷാമവുമായിബന്ധപ്പെട്ട് കഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഇതൊന്നും നോക്കുവാനോ ജനങ്ങളുടെ വിഷമങ്ങള്‍ കാണുവാനോ ഇരിങ്ങാലക്കുടയിലെ ജനപ്രതിനിധികള്‍ക്ക് നേരമില്ല. കേരള ജനപക്ഷം ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി, ഠാണാ മുതല്‍ ചന്ത ക്കുന്ന് റോഡ് വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുവാന്‍ തീരുമാനിച്ചു . ഓര്‍മ്മാ പാലസില്‍ വെച്ച്നടന്ന കേരള ജനപക്ഷം ഇരിങ്ങാലക്കുട നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ സംസ്ഥാന ഹൈപവര്‍ കമ്മറ്റി അംഗം ജോയ് സ്‌കറിയ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ അഡ്വ. സൈജോ ഹസ്സന്‍, പ്രൊഫ. സെബാസ്റ്റ്യന്‍ ജോസഫ്, തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് ജോസ് പട്ടിക്കാട്, മറ്റു ഭാരവാഹികളായ ഖാദര്‍ അബൂബക്കര്‍, പ്രജാനന്ദന്‍ കെ,  ജോസ്കിഴക്കെപീടിക, സുരേഷ് പടിയൂര്‍, ജോര്‍ജ്ജ് വേളൂക്കര, ജി. ദേവാനന്ദ്, അരവിന്ദാക്ഷന്‍ പി, മുരിയാട് ആന്റോ, സഹദേവന്‍ എന്‍.ആര്‍, കെ. തങ്ക മ്മ, ടി.എം. ഷീല, അശ്വിന്‍ സോമസുന്ദരം, ലിവിന്‍ വിന്‍സെന്റ് , പി.എം. സുരേഷ്, ഷൈജു ആന്റണി, ഫിറോസ് ബാബു, വി.ഐ റഷീദ്, സുധീഷ് ചക്കുങ്ങല്‍,  ഷിജു മാത്യു, ബിജോ പോള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗം എട്ടു മണ്ഡലം കമ്മിറ്റി രൂപികരിക്കാന്‍ അഡ്‌ഹോക്ക് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

കൂടല്‍മാണിക്യം മൂന്നാം ഉത്സവം : ശീവേലി ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ തത്സമയം

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം മൂന്നാം ഉത്സവദിനമായ മെയ് 9 ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ 12 വരെ ശിവേലി,  ചൊവ്വാഴ്ച രാവിലത്തെ ശീവേലിക്ക് തിരുവല്ല രാധാകൃഷ്ണമാരാര്‍ മേളപ്രമാണിയായി . കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി പ്രധാന സ്റ്റേജില്‍ നടക്കുന്ന കലാപരിപാടികള്‍ :  വൈകീട്ട് 2 മണി മുതല്‍ 3 : 30 വരെ തിരുവാതിരക്കളി , 3 :30 മുതല്‍ 4 :30 വരെ സംഗീതക്കച്ചേരി , 4 :30 മുതല്‍ 6 മണി വരെ നൃത്തനൃത്ത്യങ്ങള്‍, 6 മണി മുതല്‍ 7 :30 വരെ ഭരതനാട്യം , 7 :30 മുതല്‍ 8 :30 വരെ ഭരതനാട്യകച്ചേരി 8 : 30 മുതല്‍ 10 മണി വരെ നൃത്തസന്ധ്യ , 9 :30 നു വിളക്ക് , തുടര്‍ന്ന് കഥകളി , കഥ കിരാതം സമ്പൂര്‍ണ്ണം . ശീവേലി ഇപ്പോള്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ തത്സമയം .

Top
Menu Title