News

Archive for: September 20th, 2017

വാദ്യ സമന്വയം -ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ തത്സമയം

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം തിരുവുത്സവത്തിനോടനുബന്ധിച്ചു തൃശൂര്‍ നാദതരംഗം അവതരിപ്പിക്കുന്ന വാദ്യ സമന്വയം വൈകീട്ട് 7 :30 മുതല്‍ 10 മണി വരെ പ്രധാന സ്റ്റേജില്‍ . വയലിന്‍ 1 -സുധ മാരാര്‍ തൃശൂര്‍ , വയലിന്‍ 2 പാണവള്ളി വിജയകുമാര്‍ , വീണ – ശ്രീവിദ്യ വര്‍മ്മ ഇരിങ്ങാലക്കുട , പുല്ലാങ്കുഴല്‍ – ഗിരീശന്‍ പെരുമ്പാവൂര്‍ , മാന്‍ഡൊലിന്‍ – കണിമംഗലം അരുണ്‍കുമാര്‍ , മൃദംഗം 1 – പൂങ്ങാട് സനോജ് , മൃദംഗം 2- നവീന്‍ മുല്ലമംഗലം ,ഘടം- ബിജയ് ശങ്കര്‍ ചാലക്കുടി , ഇടക്ക -നന്ദകുമാര്‍ ഇരിങ്ങാലക്കുട എന്നിവര്‍ അവതരിപ്പിക്കുന്നു .കലാസ്നേഹികള്‍ക്കു ആകര്‍ഷണമായ വാദ്യ സമന്വയം ഇപ്പോള്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ തത്സമയം.

കൂടല്‍മാണിക്യം സ്വര്‍ണ്ണകോലം എഴുന്നള്ളിക്കുന്ന കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്ന്

ഇരിങ്ങാലക്കുട : ക്ഷേത്രത്തില്‍ ഉത്സവനാളുകളില്‍ രാവിലെ ശീവേലിക്കും, രാത്രി വിളക്കെഴുന്നള്ളിപ്പിനും സ്വര്‍ണ്ണകോലം എഴുന്നള്ളിക്കുന്ന കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ്‌ കൂടല്‍മാണിക്യം. മാതൃക്കല്‍ ബലിയും, മാതൃക്കല്‍
ദര്‍ശനവും കഴിഞ്ഞ്‌ ദേവചൈതന്യം ആവാഹിച്ച തിടമ്പ്‌ കോലത്തില്‍ ഉറപ്പിച്ചശേഷം കുത്തുവിളക്കുകളുടെ അകമ്പടിയോടെ പുറത്തേയ്‌ക്ക്‌ എഴുന്നള്ളിക്കും. തുടര്‍ന്ന്‌ ആനപ്പുറത്ത്‌ തിടമ്പേറ്റി വാളും പരിചയും, കുത്തുവിളക്കുമായി പാരമ്പര്യ അവകാശികളുടെ അകമ്പടിയോടെ രാജകീയ രീതിയിലാണ്‌ ഭഗവാന്റെ സ്വര്‍ണ്ണകോലം എഴുന്നള്ളിപ്പ്‌. മൂന്ന് പ്രദക്ഷിണം പൂര്‍ത്തിയാക്കിയ ശേഷം 17 ആനകളെ അണിനിരത്തികൊണ്ടുള്ള കൂട്ടിയെഴുന്നള്ളിപ്പ്‌ നടക്കും. കൂട്ടിയെഴുന്നള്ളിപ്പില്‍ പങ്കെടുക്കുന്ന 17 ആനകളില്‍ ഏഴ്‌ ആനയുടെ ചമയങ്ങള്‍ മുഴുവന്‍ സ്വര്‍ണ്ണത്തിലും പത്ത്‌ ആനകളുടെ ചമയങ്ങള്‍ വെള്ളിയിലുമാണ്‌. ഇതിനുപുറമെ തിടമ്പേറ്റുന്ന ആനപ്പുറത്തെ വെഞ്ചാമരത്തിന്റെ പിടികളും സ്വര്‍ണ്ണത്തിന്റേതാണെന്നതും കൂടല്‍മാണിക്യം ഉത്സവത്തിന്റെ പ്രത്യേകതയാണ്‌.

ആസ്വാദക മനം കവര്‍ന്ന് ഇടക്ക വിസ്‌മയം

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം തിരുവുത്സവത്തിനോടനുബന്ധിച്ചു പ്രധാന സ്റ്റേജില്‍ വൈകീട്ട് 5:30 മുതല്‍ 7:30 വരെ പെരിങ്ങോട് സുബ്രഹ്മണ്യനും സംഘവും അവതരിപ്പിക്കുന്ന ഇടക്ക വിസ്മയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ തത്സമയം.

കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മെറിറ്റ് ഡേ സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മെറിറ്റ് ഡേ – 2017 മെയ് 27 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് മാപ്രാണത്ത് സംഘടിപ്പിക്കുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് എസ് എസ് എല്‍ സി , പ്ലസ് – ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ചവരെയും, ബിരുദ – ബിരുദാനന്തര പരീക്ഷകളില്‍ റാങ്ക് നേടി വിജയിച്ചവരെയും ചടങ്ങില്‍ ക്യാഷ് അവാര്‍ഡ് നല്‍കി ആദരിക്കും. ബാങ്ക് ഓഹരിയുടമകളുടെ മക്കള്‍, ബാങ്കിന്റെ പ്രവര്‍ത്തന പരിധിയിലെ വിദ്യാലയങ്ങളില്‍ പഠിച്ചവര്‍, പ്രവര്‍ത്തന പരിധിയില്‍ സ്ഥിരതാമസമുള്ളവരുടെ മക്കള്‍ എന്നിവരില്‍ അര്‍ഹരായവര്‍ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, പൂര്‍ണ്ണ മേല്‍വിലാസവും, ഫോണ്‍ നമ്പറും രേഖപ്പെടുത്തിയ വെള്ളക്കടലാസിലുള്ള അപേക്ഷയോടൊപ്പം മെയ് 22 തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് മുമ്പായി കരുവന്നൂര്‍ ഉള്ള ബാങ്ക് ഹെഡ്ഡാഫീസില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് സെക്രട്ടറി ടി.ആര്‍.സുനില്‍കുമാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9446568804

വട്ടപ്പറമ്പില്‍ മുകുന്ദന്‍ മേനോന്‍ (93 ) അന്തരിച്ചു

ഇരിങ്ങാലക്കുട : മണ്ണാത്തിക്കുളം റോഡില്‍ ആരാമം വീട്ടില്‍ വട്ടപ്പറമ്പില്‍ മുകുന്ദന്‍ മേനോന്‍ (93 ) വയസ്സ് അന്തരിച്ചു . തേവര്‍വട്ടത്ത് പത്മാവതിയാണ് ഭാര്യ . മക്കള്‍ : ഗോപിനാഥന്‍ , ജയന്തി , ഹേമ  മരുമക്കള്‍ : ഗോവിന്ദന്‍കുട്ടി ,ജ്യോതി , ശശിധരന്‍.  ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് പാമ്പാടി ഐവര്‍ മഠത്തില്‍ നടക്കും .

ലിംകാ ബുക് വേള്‍ഡ് റെക്കോര്‍ഡിനായി ഇരിങ്ങാലക്കുടയില്‍ കരാട്ടെ പ്രദര്‍ശനം

ഇരിങ്ങാലക്കുട : ലിംകാ ബുക് വേള്‍ഡ് റെക്കോര്‍ഡിനായി ഇരിങ്ങാലക്കുട ടൌണ്‍ ഹാളില്‍ ഹാന്‍ഷി കെ വി ബാബു മാസ്റ്റര്‍, സെന്‍സി ഓ കെ ശ്രീധരന്‍ മാസ്റ്റര്‍ എന്നിവര്‍ മെയ് 12 വെള്ളിയാഴ്ച്ച വൈകീട്ട് 6 മണിക്ക് വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ റെക്കോര്‍ഡ് സ്ഥാപിക്കാനായി പരിശ്രമം നടത്തുമെന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്ന് ഷോറായ് ഷോട്ടോ കാന്‍ കരാട്ടെ പ്രദര്‍ശനവും ഉണ്ടായിരിക്കും. ചടങ്ങ് ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ കെ യു അരുണന്‍ ഉദ്‌ഘാടനം ചെയ്യും. കേരള കരാട്ടെ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ക്വൊഷി കെ എ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ വിശിഷ്ടാതിഥിയായിരിക്കും.

സി പി ഐ യുടെയും എ ഐ വൈ എഫിന്റെയും പ്രചരണ ബോര്‍ഡുകളും തോരണങ്ങളും നശിപ്പിച്ച നിലയില്‍

കാറളം : കാറളം സെന്ററിലും തെക്കുമുറി-വി എച് എസ് ഇ സ്‌കൂള്‍ പരിസരത്തും വച്ചിരുന്ന സി പി ഐയുടെയും എ ഐ വൈ എഫിന്റെയും പ്രചാരണ ബോര്‍ഡുകളും തോരണങ്ങളും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. കൊടികള്‍ നശിപ്പിക്കുകയും പാര്‍ട്ടിക്കൊടി കത്തിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ എസ്എസ് എല്‍ സി പരീക്ഷയില്‍ എ+ നേടിയ കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും കൂട്ടത്തില്‍ നശിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് യാതൊരു പ്രകോപനങ്ങളുമില്ലാതെ ഇരുട്ടിന്റെ മറവില്‍ കൊടികളും ബോര്‍ഡുകളും പ്രചരണോപാധികളും നശിപ്പിച്ച സാമൂഹ്യവിരുദ്ധരെ പിടികൂടണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും സി പി ഐ കാറളം ലോക്കല്‍ സെക്രട്ടറി കെ എസ് ബൈജു ആവശ്യപ്പെട്ടു. കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

കൂടല്‍മാണിക്യം ശിവേലി തത്സമയം സംപ്രേക്ഷണം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍

ഇരിങ്ങാലക്കുട : ചരിത്ര പ്രസിദ്ധമായ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇപ്പോള്‍ രാവിലെ നടക്കുന്ന ശിവേലി തത്സമയം സംപ്രേക്ഷണം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍. രാവിലത്തെ ശീവേലിക്ക് പഴുവില്‍ രഘുമാരാര്‍ മേളപ്രമാണിയായി . കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി പ്രധാന സ്റ്റേജില്‍ നടക്കുന്ന കലാപരിപാടികള്‍ : വൈകീട്ട് 2 മണി മുതല്‍ 3 : 30 വരെ തിരുവാതിരക്കളി , 3:30 മുതല്‍ 4:30 വരെ സംഗീതക്കച്ചേരി , 4 :30 മുതല്‍ 5 :30 മണി വരെ നൃത്തനൃത്ത്യങ്ങള്‍, 5 :30 മുതല്‍ 7 :30 വരെ ഇടക്ക വിസ്മയം , അവതരണം പെരിങ്ങോട് സുബ്രമണ്യന്‍ ആന്‍ഡ് പാര്‍ട്ടി . 7 :30 മുതല്‍ 10 മണി വരെ വാദ്യ സമന്വയം , അവതരണം നാദതരംഗം തൃശൂര്‍. 9 :30ന് വിളക്ക് , തുടര്‍ന്ന് കഥകളി , കഥ നളചരിതം നാലാം ദിവസം . തത്സമയം സംപ്രേക്ഷണം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍

Top
Menu Title