News

Archive for: July 27th, 2017

ശ്രീരാമ പട്ടാഭിഷേകം കഥകളി ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തിന്റെ വലിയവിളക്ക് ആഘോഷത്തിന്റെ ഭാഗമായി ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം വഴിപാടായി അവതരിപ്പിക്കുന്ന ശ്രീരാമ പട്ടാഭിഷേകം കഥകളി രാത്രി 12 മണി മുതല്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു .  CLICK TO WATCH LIVE NOW

ദൃശ്യ ഭംഗിയേകി കൂടല്‍മാണിക്യം വലിയവിളക്കാഘോഷം

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ വലിയവിളക്കാഘോഷം ഭക്തി സാന്ദ്രം . വിളക്കാഘോഷത്തില്‍ പങ്കെടുക്കാന്‍ നൂറുകണക്കിന് ഭക്തജനങ്ങളാണ് നിറ ദീപ പ്രഭയാല്‍ മുങ്ങി കുളിച്ചു നില്ക്കുന്ന ക്ഷേത്രത്തിലേയ്ക്ക് ഒഴുകിയെത്തിയത്. ശ്രീ കോവിലിന് ചുറ്റും ശ്രീകോവില്‍ പടികളിലും വാല്‍മാടങ്ങളിലും ഇടനാഴിയിലും പുറത്ത് ചുറ്റുവിളക്ക് മാടത്തിലും ദീപസ്തംഭങ്ങളിലും ദീപങ്ങളാല്‍ അലംകൃതമായിരുന്നു. കൊടി മരത്തിന്റെ കിഴക്ക് 9 തട്ടുള്ള വലിയ ദീപസ്തംഭത്തിലും കുലീപിനി തീര്‍ത്ഥകുളത്തിന്റെ നാല് വശങ്ങളിലും , ചുറ്റമ്പലത്തിന് 4 വശങ്ങളിലും നിറ ദീപങ്ങള്‍ പ്രകാശം ചൊരിഞ്ഞു. വലിയ വിളക്കിനോടനുബന്ധിച്ച് നടന്ന കൂട്ടിയെഴുന്നുള്ളിപ്പിന് പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളം അരങ്ങേറി. ഇപ്പോള്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ തത്സമയം  click to watch LIVE

കുറുംകുഴല്‍ പ്രമാണി കൊടകര ശിവരാമന്‍ നായര്‍ അന്തരിച്ചു

ഇരിങ്ങാലക്കുട : പ്രസിദ്ധ കുറുംകുഴല്‍ പ്രമാണി കൊടകര ശിവരാമന്‍ നായര്‍ (76) അന്തരിച്ചു . ഞായറാഴ്ച്ച  കൂടല്‍മാണിക്യം ക്ഷേത്രോത്സവ ശീവേലിക്ക് മേളത്തില്‍ പങ്കെടിത്തിരുന്നു.  ഞായറാഴ്ച്ച രാത്രി ഇരിങ്ങാലക്കുട പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസില്‍  വച്ചു ഹൃദയാഘാതം  മൂലമാണ് അന്തരിച്ചത്. രാത്രി 9  മണിയോടെ വിശ്രമമുറിയില്‍ ശിഷ്യന്‍ അധെഹതെ വിളിക്കാന്‍ ചെന്നപ്പോള്‍ ഉണരാത്തതിനാല്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിതികരിച്ചു .തൃശൂര്‍ പൂരം , ആറാട്ടുപുഴ, കൂടല്‍മാണിക്യം പെരുവനം, തൃക്കൂര്‍, ചേർപ്പ് ,  തൃപ്പൂണിത്തുറ എന്നി ക്ഷേത്രോത്സവങ്ങളില്‍ പ്രധാനിയായിരുന്നു. തൃശൂര്‍ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ ഇലഞ്ഞിത്തറമേളത്തിനു 60  വര്‍ഷം പങ്കെടുത്തു . 10  വര്‍ഷം കുറുംകുഴല്‍ നിരയുടെ അമരക്കാരനുമായിരുന്നു

രമ്യ നമ്പീശന്‍ അവതരിപ്പിക്കുന്ന നൃത്ത്യനൃത്തങ്ങള്‍

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ എട്ടാം ഉത്സവദിനമായ  വലിയവിളക്കാഘോഷത്തിന്  പ്രധാന സ്റ്റേജില്‍ സിനി ആര്‍ട്ടിസ്റ് രമ്യ നമ്പീശന്‍ അവതരിപ്പിക്കുന്ന നൃത്ത്യനൃത്തങ്ങള്‍ ഇപ്പോള്‍ തത്സമയം സംപ്രേക്ഷണം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍.

സംഗമപുരിയെ സ്വര്‍ണ്ണ നാളങ്ങളാല്‍ പ്രഭാപൂരിതമാക്കിയ വലിയ വിളക്കാഘോഷം

ഇരിങ്ങാലക്കുട : സംഗമപുരിയില്‍ സ്വര്‍ണ്ണ നാളങ്ങളാല്‍ പ്രഭാപൂരിതമാകുന്ന വലിയ വിളക്കാഘോഷം , ഉത്സവത്തിന്റെ അവസാന വിളക്ക് കൂടിയാണ് . ശ്രീ കോവിലിന് ചുറ്റും ശ്രീകോവില്‍ പടികളിലും വാല്‍മാടങ്ങളിലും ഇടനാഴിയിലും പുറത്ത് ചുറ്റുവിളക്ക് മാടത്തിലും ദീപസ്തംഭങ്ങളിലും ദീപങ്ങള്‍ നിറഞ്ഞു. കൊടി മരത്തിന്റെ കിഴക്ക് 9 തട്ടുള്ള വലിയ ദീപസ്തംഭത്തിലും കുലീപിനി തീര്‍ത്ഥ കുളത്തിന്റെ നാല് വശങ്ങളിലും ദീപാലംകൃതമായി. ചുറ്റമ്പലത്തിന് നാലു വശങ്ങളിലും ദീപാലംകൃതമായി ചുറ്റമ്പലത്തിന് അകത്തു കത്തിച്ചുവച്ച ചിരാതുകള്‍ ക്ഷേത്രത്തിനകം രാത്രിയെ പകലാക്കി . വലിയ വിളക്കിനോടനുബന്ധിച്ച് നടക്കുന്ന കൂട്ടിയെഴുന്നുള്ളിപ്പിന് പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളം അരങ്ങേറും . സാധാരണ വിളക്കെഴുന്നള്ളിപ്പിനേക്കാള്‍ ദൈര്‍ഘ്യം കൂടും വലിയ വിളക്കിന് . കൂടല്‍മാണിക്യം ക്ഷേത്രം പ്രതിഷ്ഠയുമായി ബന്ധപ്പെട്ട രാമായണ കഥാസന്ദര്‍ഭം ആട്ടക്കഥ ആക്കിയ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ കൃതിയാണ് ശ്രീരാമപട്ടാഭിഷേകം . ഉണ്ണായിവാര്യര്‍ സമാരക കലാനിലയം വഴിപാടായി അവതരിപ്പിക്കുന്ന പട്ടാഭിഷേകം കഥകളിയില്‍ പങ്കെടുക്കുവാനും, നേദ്യം സ്വീകരിക്കുവാനും ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്ര സന്നിധിയില്‍ എത്തുക.

പാടം നികത്താന്‍ കൊണ്ടുപോയ മണ്ണുമായി ടിപ്പര്‍ലോറി പിടികൂടി

ഇരിങ്ങാലക്കുട : താഴേക്കാട് പിഗ്മെന്റ്സ് കമ്പനിയ്ക്ക് സമീപം പാടം നികത്താനായി കൊണ്ടുപോയ മണ്ണുമായി ടിപ്പര്‍ലോറി ഇരിങ്ങാലക്കുട എസ് ഐ കെ എസ് സുശാന്ത് പിടികൂടി. കൊമ്പൊടിഞ്ഞാമാക്കല്‍ ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്നും അനധികൃതമായി മണ്ണെടുത്ത് താഴേക്കാട് ഭാഗത്ത് പാടം നികത്താന്‍ ശ്രമിച്ച KL – 11 -E -4858 നമ്പറുള്ള ലോറിയും ഡ്രൈവര്‍ എവിന്‍(32) പയ്യപ്പിള്ളി വീട്, കുഴിക്കാട്ടുശ്ശേരി എന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അനധികൃത മണ്ണെടുപ്പ് നടത്തുന്ന പത്തോളം ടിപ്പര്‍ ലോറികള്‍ ഇരിങ്ങാലക്കുട പോലീസ് കഴിഞ്ഞ ചില ആഴ്ച്ചകള്‍ക്കുള്ളില്‍ പിടികൂടിയിരുന്നു. സ്റ്റേഷന്‍ പരിധിയില്‍ ഒരു കാരണവശാലും യാതൊരു മണ്ണെടുപ്പും പാടം നികത്തലും അനുവദിക്കില്ലെന്ന് ഇരിങ്ങാലക്കുട സി ഐ എം കെ സുരേഷ് കുമാര്‍ അറിയിച്ചു. സീനിയര്‍ സി പി ഓ മുരുകേഷ് കടവത്ത്, രാജീവ് വി ബി, ജസ്റ്റിന്‍ തോമസ് എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

ക്ഷേത്രോത്സവത്തില്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലിസ് സജീവം

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തില്‍ അനിഷ്ട സംഭവങ്ങളൊഴിവാക്കാന്‍ ക്രിയാത്മക നടപടികളുമായി ഇത്തവണയും പോലീസ് ഉദ്യോഗസ്ഥര്‍ സംഗമേശ സന്നിധിയില്‍ സജീവം. ഉത്സവ പറമ്പില്‍ വലിയവിളക്ക് ദിനത്തില്‍ ഭക്തജന തിരക്ക് വര്‍ദ്ധിക്കുന്തോറും ഉണ്ടായേക്കാവുന്ന തിക്കിനും തിരക്കിനുമിടെ ഉണ്ടാകുന്ന മോഷണം ഒഴിവാക്കാനാണ് പോലീസ് മുഖ്യമായും ശ്രമിക്കുന്നത്. സ്ഥിരം മാലമോഷ്ടാക്കളായ 38 പേരുടെ ചിത്രം സഹിതമുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചാണ് പോലീസ് മുന്‍കരുതല്‍ സ്വീകരിക്കുന്നത്. ക്ഷേത്ര പരിസരത്ത് ഇവരെ കണ്ടാല്‍ പോലീസിനെ അറിയിക്കാനും നിര്‍ദേശമുണ്ട്. തിരക്ക് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മാലമോഷണവും പോക്കറ്റടിയുമുണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പോലീസിന്റെ നടപടി. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ഉത്സവകാലങ്ങളില്‍ മോഷണസംഘങ്ങളെത്തുന്നത് പതിവാണ്. മാത്രമല്ല ക്ഷേത്രത്തിനുമുന്നില്‍ നിതാന്ത ജാഗ്രതയുമായി മുന്‍വര്‍ഷങ്ങളിലേതുപോലെ എയ്ഡ്‌പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമെ ജനമൈത്രി നൈറ്റ് പട്രോള്‍ ടീമും ഇവിടെ സജീവമാണ്.

വലിയവിളക്ക് ശീവേലി എഴുന്നള്ളിപ്പ് ദര്‍ശിക്കുവാനായി ആയിരങ്ങള്‍ സംഗമേശസന്നിധിയിലേക്ക്

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം തിരുവുത്സവം അനുബന്ധിച്ചുള്ള വലിയവിളക്ക് ആഘോഷ ദിനത്തില്‍ രാവിലെ ശീവേലി എഴുന്നള്ളിപ്പ് ദര്‍ശിക്കുവാനും ഭഗവാനെ തൊഴാനുമായി ആയിരക്കണക്കിന് ജനങ്ങള്‍ ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി.

ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ നിന്നും ക്ഷേത്രം വരെയുള്ള റോഡിലൂടെ തിങ്ങി നിറഞ്ഞാണ് ഭക്തജനങ്ങള്‍ ക്ഷേത്രത്തിലേക്കെത്തുന്നത്. കിഴക്കേ നടയില്‍ പെരുവനം സതീശന്‍ മാരാരുടെ നേതൃത്വത്തില്‍ കൂട്ടിയെഴുന്നള്ളിപ്പിനു പഞ്ചാരിക്ക് ആദ്യത്തെ കോല്‍ ഉയരുന്ന സമയത്ത് തന്നെ നടപ്പുരയും നടപ്പുരയോടനുബന്ധിച്ച കേളിപ്പന്തലും നിറഞ്ഞു കവിഞ്ഞിരുന്നു. തുടര്‍ന്ന് നടന്ന മേളത്തിന്റെ രണ്ടു കാലം കിഴക്കേ നടയിലവസാനിച്ചു പടിഞ്ഞാറേ നടയില്‍ എത്തിച്ചേര്‍ന്നതോടെ ക്ഷേത്രത്തിനകം നിറഞ്ഞു കവിഞ്ഞു. പടിഞ്ഞാറേ നടയിലെ എഴുന്നള്ളിപ്പ് കാണാനും മേളം ശ്രവിക്കുവാനും പ്രത്യേക പന്തലിലും പത്തായപ്പുരയിലും പടിഞ്ഞാറേ നടയോടനുബന്ധിച്ച് പണിതിരിക്കുന്ന പന്തലിലും ആയിരക്കണക്കിന് ജനങ്ങളാണ് തിങ്ങിനിറഞ്ഞത്. ക്ഷേത്രത്തിന്റെ തെക്കും പടിഞ്ഞാറും നടയിലും ഇതേ പോലെ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

കൂടല്‍മാണിക്യം തിരുവുത്സവം വലിയവിളക്ക് നാളില്‍ ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക് സംഭാരവിതരണം നടത്തി

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച വലിയവിളക്ക് നാളില്‍ ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക് സാമൂഹിക പ്രതിബദ്ധത ഏറ്റെടുത്തു കൊണ്ട് ഭക്തജനങ്ങള്‍ക്കായി സംഭാരവിതരണം നടത്തി. ബാങ്ക് ജീവനക്കാരായ ടി വി ചാര്‍ളി, ജോസഫ് ചാക്കോ, എം ആര്‍ ഷാജു, സനല്‍ കല്ലൂക്കാരന്‍, കലേഷ് എം കെ, ടോം എം ജെ, ബിജു ജി, അജയ് ബി മേനോന്‍, സന്തോഷ് വില്ലടം, ഷാനവാസ് എന്നിവര്‍ നേതൃത്വം നല്‍കി.

കൂടല്‍മാണിക്യം തിരുവുത്സവം വലിയവിളക്ക് ഇന്ന്

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ എട്ടാം ഉത്സവദിനമായ ഇന്ന് വലിയവിളക്കാഘോഷം . സംഗമപുരിയില്‍ സ്വര്‍ണ്ണ നാളങ്ങളാല്‍ പ്രഭാപൂരിതമാകുന്ന വലിയ വിളക്കാഘോഷം , ഉത്സവത്തിന്റെ അവസാന വിളക്ക് കൂടിയാണ് . ശ്രീ കോവിലിന് ചുറ്റും ശ്രീകോവില്‍ പടികളിലും വാല്‍മാടങ്ങളിലും ഇടനാഴിയിലും പുറത്ത് ചുറ്റുവിളക്ക് മാടത്തിലും ദീപസ്തംഭങ്ങളിലും ദീപങ്ങള്‍ നിറയും . കൊടി മരത്തിന്റെ കിഴക്ക് 9 തട്ടുള്ള വലിയ ദീപസ്തംഭത്തിലും കുലീപിനി തീര്‍ത്ഥ കുളത്തിന്റെ നാല് വശങ്ങളിലും ദീപാലംകൃതമാകും ചുറ്റമ്പലത്തിന് 4 വശങ്ങളിലും ദീപാലംകൃതമാകും ചുറ്റമ്പലത്തിന് അകത്തു കത്തിച്ചുവച്ച ചിരാതുകള്‍ ക്ഷേത്രത്തിനകം രാത്രിയെ പകലാക്കും. വലിയ വിളക്കിനോടനുബന്ധിച്ച് നടക്കുന്ന കൂട്ടിയെഴുന്നുള്ളിപ്പിന് പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളം അരങ്ങേറും . സാധാരണ വിളക്കെഴുന്നള്ളിപ്പിനേക്കാള്‍ ദൈര്‍ഘ്യം കൂടും വലിയ വിളക്കിന് . കൂടല്‍മാണിക്യം ക്ഷേത്രം പ്രതിഷ്ഠയുമായി ബന്ധപ്പെട്ട രാമായണ കഥാസന്ദര്‍ഭം ആട്ടക്കഥ ആക്കിയ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ കൃതിയാണ് ശ്രീരാമപട്ടാഭിഷേകം .ഉണ്ണായിവാര്യര്‍ സമാരക കലാനിലയം വഴിപാടായി അവതരിപ്പിക്കുന്ന പട്ടാഭിഷേകം കഥകളിയില്‍ പങ്കെടുക്കുവാനും ,നേദ്യം സ്വീകരിക്കുവാനും ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്ര സന്നിധിയില്‍ എത്തുക. പ്രധാന സ്റ്റേജില്‍ നടക്കുന്ന കലാപരിപാടികള്‍ : ഉച്ച തിരിഞ്ഞു 2 മണി മുതല്‍ 3 . 30 വരെ വിവിധ ഗ്രൂപ്പുകള്‍ അവതരിപ്പിക്കുന്ന തിരുവാതിരകളി, 3 .30 മുതല്‍ 5 മണി വരെ വസുധ വാസുദേവന്‍ & പാര്‍ട്ടി, ഗുരുവായൂര്‍ അവതരിപ്പിക്കുന്ന ഭക്തിഗാനസുധ. വൈകീട്ട് 5 മണി മുതല്‍ 6 .30 വരെ അപര്‍ണ വിനോദ്, ബാംഗ്ലൂര്‍ അവതരിപ്പിക്കുന്ന ഭരതനാട്യം, 6 .30 മുതല്‍ രാത്രി 8 മണി വരെ പൂര്‍ണ്ണിമ കൃഷ്ണന്‍, മുംബൈ അവതരിപ്പിക്കുന്ന സംഗീതകച്ചേരി, രാത്രി 8 മണി മുതല്‍ 10 മണി വരെ സിനി ആര്‍ട്ടിസ്റ് രമ്യ നമ്പീശന്‍ അവതരിപ്പിക്കുന്ന നൃത്ത്യനൃത്തങ്ങള്‍.  Click Here For Full Program Details

കൂടല്‍മാണിക്യം ശീവേലി തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇപ്പോള്‍ രാവിലെ നടക്കുന്ന ശീവേലി തത്സമയം സംപ്രേക്ഷണം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍. ഞായറാഴ്ച്ച ശീവേലിക്ക് പെരുവനം  സതീശന്‍മാരാര്‍ മേളപ്രമാണിയാണ് . Click to Watch LIVE

യൂത്ത് മാര്‍ച്ചിന് സ്വീകരണം നല്‍കി

ഇരിങ്ങാലക്കുട : “വര്‍ഗീയതയ്‌ക്കെതിരെ നാടുണര്‍ത്താന്‍, ഭരണത്തകര്‍ച്ചയ്‌ക്കെതിരെ മനസുണര്‍ത്താന്‍ ” എന്ന സന്ദേശവുമായി കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ ഡീന്‍ കുര്യാക്കോസ് നയിക്കുന്ന യൂത്ത് മാര്‍ച്ചിന് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്സണ്‍ ഉദ്‌ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ധീരജ് തേറാട്ടില്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി രവീന്ദ്രദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍, ഡെല്‍ജിത്ത്, സുനില്‍ ലാലൂര്‍, ടി വി ചാര്‍ളി എന്നിവര്‍ പങ്കെടുത്തു.

Top
Menu Title