News

Archive for: September 20th, 2017

ക്ഷേത്രോത്സവ ചടങ്ങുകള്‍ക്ക് സമാപ്തി കുറിച്ച് പള്ളിവേട്ടയ്ക്ക് ഭഗവാന്‍ ആദ്യമായി പുറത്തേയ്ക്ക് എഴുന്നുള്ളി

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യ ക്ഷേത്രോത്സവ ചടങ്ങുകള്‍ക്ക് സമാപ്തി കുറിച്ച് ഭഗവാന്‍ ആദ്യമായി പുറത്തേയ്ക്ക് എഴുന്നുള്ളി. കൊടിമരച്ചുവട്ടില്‍ പാണി കൊട്ടിയാണ് ഭഗവാന്‍ പുറത്തേയ്ക്ക് എഴുന്നള്ളുക. ആളുകളെ മാറ്റി ഭഗവാന് വഴിയൊരുക്കാന്‍ ഒരാന മുന്നിലുണ്ടാകും . പിന്നിലായി കിഴക്കേ ഗോപുരദ്വാരത്തിലും ഗോപുരത്തോട് ചേര്‍ന്നുള്ള ആല്‍മരത്തിന്റെ തറയിലും ഹവിസ് തൂകി തന്ത്രിയും പരികര്‍മ്മികളും പരിവാരസമേതം ആല്‍ത്തറയ്ക്കലേയ്ക്ക് പോകുന്നതിന്റെ പിന്നാലെയാണ് അഞ്ച് ആനകളോടെ ഭഗവാന്‍ എഴുന്നുള്ളിയത് . പള്ളിനായാട്ട് നടത്തുന്നതിന്റെ പാരമ്പര്യ അവകാശികളായ മുളയത്ത് നായരാണ് പന്നിയുടെ പ്രതിരൂപത്തെ അമ്പെയ്ത് വീഴ്ത്തിയത് . പള്ളിവേട്ടയ്ക്ക് ശേഷം അഞ്ച് ആനകളെ അണിനിരത്തി പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഭഗവാന്‍ ക്ഷേത്രത്തിലേയ്ക്ക് തിരിച്ചെഴുന്നള്ളി. കുട്ടംകുളം പന്തലില്‍ പഞ്ചവാദ്യം അവസാനിച്ച് ചെമ്പട വകകൊട്ടി ആരംഭിച്ച പാണ്ടിപാണ്ടിമേളം ആരംഭിക്കുന്നു. . ക്ഷേത്രനടയ്ക്കല്‍ മേളം അവസാനിച്ചശേഷം തൃപുടകൊട്ടി ഭഗവാന്‍ ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിച്ച് പഞ്ചാരിയോടെ ഒരു പ്രദക്ഷിണംകൂടി പൂര്‍ത്തിയാക്കി ; ഇടയ്ക്കയില്‍ മറ്റു പ്രദക്ഷിണങ്ങളും. തുടര്‍ന്ന് തിടമ്പ് അകത്തേയ്ക്ക് നയിച്ച് പൂജയ്ക്ക് ശേഷം ക്രിയാബാഹുല്യം നിറഞ്ഞ പള്ളിക്കുറുപ്പ് ചടങ്ങ് നടക്കും . കൂടല്‍മാണിക്യ പള്ളിവേട്ട ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം ഇപ്പോള്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍  CLICK TO WATCH LIVE 

പഞ്ചാരിയുടെ മേളപ്രപഞ്ചം ഇന്ന് ശീവേലിയോടെ അവസാനിച്ചു : ഇന്ന് പള്ളിവേട്ട

ഇരിങ്ങാലക്കുട : പെരുവനം കുട്ടന്‍മാരാര്‍ ഉള്‍പ്പടെയുള്ള മേള വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ നൂറ്റമ്പതോളം കലാകാരന്‍മാര്‍ പങ്കിട്ട കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ പഞ്ചാരിയുടെ മേളപ്രപഞ്ചം ഇന്ന് അവസാന ശീവേലിയോടെ അവസാനിച്ചു . രണ്ടാം നാള്‍ മുതല്‍ ഒമ്പതാം ദിവസം വരെ നീണ്ടുനില്‍ക്കുന്ന എട്ടുശീവേലിയും എട്ട് വിളക്കിനും ഇതോടെ പരിസമാപ്തിയായി . തിങ്കളാഴ്ച പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തില്‍ നാലുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മേളം രാവിലെ 8.30 ഓടെ കിഴക്കെ നടപ്പുരയില്‍ ആരംഭിച്ച് പടിഞ്ഞാറെ

നടപ്പുരയില്‍ കൊട്ടിക്കലാശിച്ചു . വലിയ ശീവേലി മേജര്‍ സെറ്റ് പഞ്ചാരി മേളത്തില്‍ പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, കേളത്തു അരവിന്ദാക്ഷമാരാര്‍, ചേരാനെല്ലൂര്‍ ശങ്കരന്‍ കുട്ടിമാരാര്‍, തിരുവല്ല രാധാകൃഷ്ണകുമാര്‍, പഴുവില്‍ രഘുമാരാര്‍, കലാമണ്ഡലം ശിവദാസ്, വട്ടേക്കാട് പങ്കജാക്ഷന്‍, കലാനിലയം ഉദയന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു. അവസാന ശീവേലിക്ക് തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്‍ ആണ് തിടമ്പ് ഏറിയതു. തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്റെ ഇടത് അന്നമട ഉമാമഹേശ്വരനും വലതു തിരുവമ്പാടി ശിവസുന്ദറും അണി നിരന്നു . ശിവേലി എഴുന്നുള്ളിപ്പിന്റെ ഭാഗമായുള്ള തീര്‍ത്ഥക്കര പ്രദക്ഷിണവും തീര്‍ത്ഥക്കരയിലെ ചെമ്പട മേളവും ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. ഒമ്പതാം ഉത്സവദിനമായ മെയ് 15 തിങ്കളാഴ്ച പള്ളിവേട്ട ദിനത്തില്‍ രാവിലെ 8.30 മുതല്‍ 12 വരെ ശിവേലി ,ഉച്ചതിരിഞ്ഞ് 2 മണി മുതല്‍ 3 :30 വരെ തിരുവാതിരക്കളി , 3 :30 മുതല്‍ 4 :30 വരെ ഭഗവത് ഗീത ശ്ലോകാഞ്ജലി , 4 :30 മുതല്‍ 6 മണി വരെ സംഗീതക്കച്ചേരി , 6.00 മണി മുതല്‍ 8 മണി വരെ നൃത്തനൃത്ത്യങ്ങള്‍ , 8.15 ന്ക്ഷേത്ര മതില്‍കെട്ടിന് പുറത്തേയ്ക്ക് വരുന്ന ഭഗവാന്‍ ഗജവീരന്മാരുടെ അകമ്പടിയോടെ പള്ളിവേട്ട ആല്‍ത്തറയിലേയ്ക്ക് എഴുന്നുള്ളും.  9 മണിക്ക് പള്ളിവേട്ട . പള്ളിവേട്ടയ്ക്ക് ശേഷം പഞ്ചവാദ്യം തുടര്‍ന്ന് പാണ്ടിമേളം എന്നിവ നടക്കും 12. 45 ഓടെ ഭഗവാനെ അകത്തേയ്ക്ക് എഴുന്നുള്ളിക്കും.പള്ളിവേട്ട ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും .

പോത്താനി കീഴേടം പതിയാംകുളങ്ങര ക്ഷേത്രത്തില്‍ ഹരിതക്ഷേത്രം പദ്ധതി ഉദ്‌ഘാടനം ചെയ്തു

പോത്താനി : കേരള സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് രൂപം നല്‍കിയ ഹരിതക്ഷേത്രം പദ്ധതിയുടെ ഉദ്‌ഘാടനം പോത്താനി കീഴേടം പതിയാംകുളങ്ങര ക്ഷേത്രത്തില്‍ പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വര്‍ഷ രാജേഷ് വൃക്ഷത്തൈ നട്ടുകൊണ്ട് നിര്‍വഹിച്ചു. അസി കമ്മീഷണര്‍(എസ്റ്റേറ്റ്) ഇ കെ മനോജ്, പതിയാംകുളങ്ങര ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി കെ എന്‍ സുഗതന്‍, ട്രെഷറര്‍ മുകുന്ദന്‍ പിള്ള എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പോത്താനി ദേവസ്വം ഓഫീസര്‍ ചടങ്ങില്‍ സംസാരിച്ചു. നിരവധി ഭക്തജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

നടവരമ്പ് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളും ഇനി അന്താരഷ്ട്ര നിലവാരത്തില്‍

ഇരിങ്ങാലക്കുട : കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മണ്ഡലത്തിലെ ഒരു സര്‍ക്കാര്‍ സ്കൂളിനെയാണ് ഇത്തരത്തില്‍ തിരഞ്ഞെടുത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുക. സ്കൂളുകളില്‍ ഉണ്ടാക്കുന്ന ജനകിയ സമിതികളുടെ മേല്‍നോട്ടത്തില്‍ സഹകരണ ബാങ്കുകള്‍ , മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ , പൊതുമേഖലാ വ്യവ സായങ്ങള്‍ വായനശാലകള്‍ എന്നിവരുടെയെല്ലാം സഹകരത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നടവരമ്പ് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന പ്രഖ്യാപന സമ്മേളത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി ജി ശങ്കരനാരായണന്‍ അദ്ധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജുള അരുണന്‍ , മിമിക്രി , സിനിമ ആര്‍ട്ടിസ്റ്റ് രാജേഷ് തംബുരു എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര , വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകന്‍ , വൈസ് പ്രസിഡന്റ് ടി ആര്‍ സുനില്‍ , ഡി ഇ ഒ എ കെ അരവിന്ദക്ഷന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പി ടി എ പ്രസിഡന്റ് ജോണി തെക്കിനിയാത്ത സ്വാഗതവും ഹെഡ്മിസ്ട്രസ്സ് പി എം റോസി നന്ദിയും പറഞ്ഞു.

ഔഷധവനം രൂപീകരിച്ച് എസ് എന്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ എന്‍ എസ് എസ് വോളണ്ടിയേഴ്‌സ്

ഇരിങ്ങാലക്കുട : ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും വൈദ്യരത്നം തൈക്കാട്ടുശേരിയുമായി സഹകരിച്ച് ഇരിങ്ങാലക്കുട എസ് എന്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ എന്‍ എസ് എസ് വോളണ്ടിയേഴ്‌സ് , കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിനു സമീപത്തായി ഔഷധവനം രൂപികരിച്ചു. ചന്ദ്രിക എഡ്യൂക്കേഷണല്‍ ട്രസ്റ് ചെയര്‍മാന്‍ ഡോ. സി കെ രവി ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു . വൈദ്യരത്നം ഔഷധശാല പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ മുകുന്ദന്‍ പി , പി ആര്‍ ഒ ഗോകുല്‍ ദാസ്, എന്നിവര്‍ ഔഷധസസ്യങ്ങളെ കുറിച്ച് സംസാരിച്ചു. പ്രിന്‍സിപ്പല്‍ സുനിത കെ ജി , ഡോ അനില്‍ കുമാര്‍ , എല്‍ പി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രാഖി രാമചന്ദ്രന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഊരകം പള്ളിയില്‍ മാലാഖാ വൃന്ദം

ഇരിങ്ങാലക്കുട: ഊരകം സെന്റ് ജോസഫ്സ് പള്ളിയില്‍ മാലാഖാ വൃന്ദം പരിപാടി സംഘടിപ്പിച്ചു.ശതോത്തര സുവര്‍ണ ജൂബിലി വര്‍ഷ ആദ്യ കുര്‍ബാന സ്വീകരണ ദിനത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. വികാരി റവ.ഡോ ബെഞ്ചമിന്‍ ചിറയത്ത്, ഡി ഡി പി കോണ്‍വെന്റ് സുപ്പീരിയര്‍ മദര്‍ വിന്‍സി, സിസ്റ്റര്‍ ഐറിന്‍ മരിയ, ജോസ് അച്ചങ്ങാടന്‍, റോസിലി പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം അനൗപചാരിക വിദ്യാഭ്യാസവും പരിപോഷിപ്പിക്കപ്പെടണം – പ്രൊഫ് കെ യു അരുണന്‍

കൊറ്റനെല്ലൂര്‍: ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം അനൗപചാരിക വിദ്യാഭ്യാസവും പരിപോഷിപ്പിക്കപ്പെടണമെന്ന് ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം അനൗപചാരിക വിദ്യാഭ്യാസവും പരിപോഷിപ്പിക്കപ്പെടണമെന്ന് എം.എല്‍.എ. പ്രൊഫ് കെ യു അരുണന്‍ അഭിപ്രായപ്പെട്ടു. ക്ളാസ് മുറികളും വായനശാല മുറികളും ഒരേപോലെ ഉപയോഗിക്കപ്പെടുമ്പോള്‍ പഠിതാക്കള്‍ ഉള്‍ക്കരുത്തുള്ള അറിവുകളുടെ ഉടമകളായി മാറുകയുള്ളുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കൊറ്റനെല്ലൂര്‍ ഗ്രാമീണ വായനശാല ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ചടങ്ങില്‍ വേളൂക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ അദ്ധ്യക്ഷത വഹിച്ചു. ഖാദര്‍ പട്ടേപ്പാടം, ലാലു വട്ടപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു. പി.വി ഷനോജ് സ്വാഗതവും സി.എ.സതീശന്‍ നന്ദിയും പറഞ്ഞു.

ഭക്തിയുടെ നിറവില്‍ ശ്രീരാമ പട്ടാഭിഷേകം കഥകളി അവതരിപ്പിച്ചു

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തിന്റെ വലിയവിളക്ക് ആഘോഷത്തിന്റെ ഭാഗമായി ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം വഴിപാടായി അവതരിപ്പിക്കുന്ന ശ്രീരാമ പട്ടാഭിഷേകം കഥകളി അവതരിപ്പിച്ചു. കൂടല്‍മാണിക്യ ക്ഷേത്രവുമായി അഭേദ്യബന്ധമുള്ള രാമായണ കഥാ സന്ദര്‍ഭമാണ് പട്ടാഭിഷേകത്തില്‍ അവതരിപ്പിപ്പിച്ചത് . സാധാരണക്കാര്‍ക്കുപോലും മനസ്സിലാക്കുവാനും രസിക്കുവാനും കഴിയുന്ന രീതിയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയാണ് ഈ ആട്ടക്കഥ രചിച്ചിരിക്കുന്നത്. വഞ്ചിപ്പാട്ടടക്കം കേരളീയത തുളുമ്പുന്ന നിരവധിസംഭവങ്ങള്‍ ഈ കഥകളിയിലുണ്ട്. പച്ച, കത്തി, കരി, താടി, മിനുക്ക് തുടങ്ങി കഥകളിയിലെ എല്ലാ വേഷങ്ങളും അരങ്ങത്ത് വരുന്നു. രാവണനെ വധിച്ച് സീത അഗ്നിശുദ്ധി വരുത്തിയശേഷം സീതാ-രാമസംഗമത്തോടെയാണ് പട്ടാഭിഷേകം ആരംഭിക്കുന്നത്. 14 വര്‍ഷം തികയുന്ന അന്ന് രാവിലെ താന്‍ അയോദ്ധ്യയിലെത്താമെന്ന് ഭരതന് വാക്കുനല്‍കിയിട്ടുണ്ടെന്ന് രാമന്‍ സീതയെ ഓര്‍മ്മിപ്പിക്കുന്നു. തുടര്‍ന്ന് ലക്ഷ്മണനോട് പുഷ്പകവിമാനം കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നു. ശേഷം വിഭീഷണനും സുഗ്രീവനും ഹനുമാനും ലക്ഷ്മണസമേതം സീതാരാമന്മാര്‍ അയോദ്ധ്യയിലേയ്ക്ക് തിരിക്കുന്നു. തുടര്‍ന്ന് ഭരദ്വജാശ്രമപ്രദേശത്ത് താമസിച്ച് രാമന്‍ ഹനുമാനെ ഭരതന്റെ അടുത്തേയ്ക്ക് പറഞ്ഞയയ്ക്കുന്നു. ഹനുമാന്‍-ഹുനന്‍ സംവാദം, ഭരതന്റെ അഗ്നിപ്രവേശനശ്രമം, ഭരത-ഹനുമാന്‍ സംഭാഷണം, തുടര്‍ന്ന് ശ്രീരാമപട്ടാഭിഷേകം ഇത്രയും രംഗങ്ങളാണ് അരങ്ങേറുന്നത്.എഴുന്നള്ളിപ്പിനുപയോഗിക്കുന്ന കുടകളും ആലവട്ടവും വെഞ്ചാമരവുമാണ് ശ്രീരാമാദികളെ ആനയിക്കുവാന്‍ ഉപയോഗിക്കുക .അതുപോലെ അഭിഷേകത്തിനായി കുലീപിനി തീര്‍ത്ഥജലവും ക്ഷേത്രത്തിനകത്തുനിന്നുള്ള കലശക്കുടങ്ങളുമാണ് ഉപയോഗിക്കുന്നത്. വേദിയിലെത്തുന്നതുവരെ കൃഷ്ണമുടി ചൂടുന്ന ശ്രീരാമന്‍ വട്ടക്കിരിടമണിയുന്നതും ഹനുമാന് ഉപഹാരം നല്‍കുന്നതും ഭരതന്‍ ശ്രീരാമനെ ആനയിക്കുവാന്‍ വേദിയില്‍നിന്നും ഇറങ്ങിയോടുന്നതും കഥയിലെ പ്രധാന സന്ദര്‍ഭങ്ങളാണ്. ശ്രീരാമ പട്ടാഭിഷേകം കഥകളി ഇത്തവണയും ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം തത്സമയം ചെയ്തിരുന്നു .

കൂടല്‍മാണിക്യം തിരുവുത്സവ അവസാന ശിവേലി ആസ്വദിക്കാന്‍ ആയിരങ്ങള്‍

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ ഭാഗമായി രണ്ടാം നാള്‍ മുതല്‍ ഒമ്പതാം ദിവസം വരെ നീണ്ടുനിന്ന എട്ടു ശിവേലിയും എട്ട് വിളക്കും ഉള്‍പടെ നടക്കുന്ന മേള പ്രപഞ്ചത്തിന് ഈ വര്‍ഷം 13 മേള വിദഗ്ദരുടെ നേതൃത്വത്തില്‍ നൂറോളം കലാകാരന്മാര്‍ പങ്കെടുത്തു. ഒമ്പതാം ദിവസമായ തിങ്കളാഴ്ച പത്മശ്രീ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ നൂറ്റി അമ്പതോളം മേള കലാകാരന്മാര്‍ പഞ്ചാരിയുടെ പതികാലം മുതല്‍ അഞ്ചാം കാലം വരെയുള്ള നാല് മണിക്കൂര്‍ നീണ്ടു നില്ക്കുന്ന മേളം കിഴക്കേ നടപുരയിലും പടിഞ്ഞാറേ നടപുരയിലും കൊട്ടി കലാശിപ്പിക്കും. ശിവേലി എഴുന്നുള്ളിപ്പിന്റെ ഭാഗമായുള്ള തീര്‍ത്ഥക്കര പ്രദക്ഷിണവും തീര്‍ത്ഥക്കരയിലെ ചെമ്പട മേളവും ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. വലിയ ശീവേലി മേജര്‍ സെറ്റ് പഞ്ചാരി മേളത്തില്‍ പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, കേളത്തു അരവിന്ദാക്ഷമാരാര്‍, ചേരാനെല്ലൂര്‍ ശങ്കരന്‍ കുട്ടിമാരാര്‍, തിരുവല്ല രാധാകൃഷ്ണകുമാര്‍, പഴുവില്‍ രഘുമാരാര്‍, കലാമണ്ഡലം ശിവദാസ്, വട്ടേക്കാട് പങ്കജാക്ഷന്‍, കലാനിലയം ഉദയന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു. അവസാന ശീവേലിക്ക് തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്‍ ആണ് തിടമ്പ് ഏറിയതു. തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്റെ ഇടത് അന്നമട ഉമാമഹേശ്വരനും വലതു തിരുവമ്പാടി ശിവസുന്ദറും അണി നിരന്നു .കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ അവസാന ശിവേലി ഇപ്പോള്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ തത്സമയം   CLICK TO WATCH LIVE NOW

കൂടല്‍മാണിക്യ പള്ളിവേട്ട ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം ഇപ്പോള്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യ ക്ഷേത്രോത്സവച്ചടങ്ങുകള്‍ക്ക് സമാപ്തി കുറിച്ച് ഭഗവാന്‍ ആദ്യമായി പുറത്തേയ്ക്ക് എഴുന്നുള്ളി. കൊടിമരച്ചുവട്ടില്‍ പാണി കൊട്ടിയാണ് ഭഗവാന്‍ പുറത്തേയ്ക്ക് എഴുന്നള്ളുക. ആളുകളെ മാറ്റി ഭഗവാന് വഴിയൊരുക്കാന്‍ ഒരാന മുന്നിലുണ്ടാകും . പിന്നിലായി കിഴക്കേ ഗോപുരദ്വാരത്തിലും ഗോപുരത്തോട് ചേര്‍ന്നുള്ള ആല്‍മരത്തിന്റെ തറയിലും ഹവിസ് തൂകി തന്ത്രിയും പരികര്‍മ്മികളും പരിവാരസമേതം ആല്‍ത്തറയ്ക്കലേയ്ക്ക് പോകുന്നതിന്റെ പിന്നാലെയാണ് അഞ്ച് ആനകളോടെ ഭഗവാന്‍ എഴുന്നള്ളുന്നത് .പള്ളിനായാട്ട് നടത്തുന്നതിന്റെ പാരമ്പര്യ അവകാശികളായ മുളയത്ത് നായരാണ് പന്നിയുടെ പ്രതിരൂപത്തെ അമ്പെയ്ത് വിഴുതുന്നത് . പള്ളിവേട്ടയ്ക്ക് ശേഷം അഞ്ച് ആനകളെ അണിനിരത്തി പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഭഗവാന്‍ ക്ഷേത്രത്തിലേയ്ക്ക് തിരിച്ചെഴുന്നള്ളും.  ഭഗവാന്റെ കൂടല്‍മാണിക്യ പള്ളിവേട്ട ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം ഇപ്പോള്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍.  Click to Watch LIVE NOW

Top
Menu Title