News

Archive for: September 20th, 2017

കൂടല്‍മാണിക്യ സ്വാമിയുടെ ആറാട്ട് തിരിച്ചെഴുന്നള്ളത്ത് -ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ തത്സമയം

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള സംഗമേശ സ്വാമിയുടെ ആറാട്ട് തിരിച്ചെഴുന്നള്ളത്ത് പള്ളിവേട്ട ആല്‍ത്തറയില്‍ എത്തിചേര്‍ന്നു. തുടര്‍ന്ന് പഞ്ചവാദ്യം ആരംഭിച്ചു. തത്സമയ സംപ്രേക്ഷണം ഇപ്പോള്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ . കുട്ടന്‍കുളം പന്തലില്‍ പഞ്ചവാദ്യം അവസാനിച്ച് ചെമ്പട കൊട്ടി പാണ്ടിമേളം അരങ്ങേറും. പാണ്ടി കൊട്ടിലാക്കലില്‍ അവസാനിച്ച് തൃപുട കൊട്ടി ക്ഷേത്രത്തിലേയ്ക്ക് പ്രവേശിച്ച് പഞ്ചാരിയില്‍ ഒറ്റ പ്രദക്ഷിണം നടത്തി തകില്‍ നാദസ്വരത്തോടെ ബാക്കി 11 പ്രദക്ഷിണം പൂര്‍ത്തിയാക്കി കൊടിമരച്ചുവട്ടില്‍ ബലി തൂവി പൂജ മുഴുവനാക്കി കൊടിയിറക്കി ഭഗവാനെ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിപ്പിച്ച് തിടമ്പില്‍ നിന്നും ചൈതന്യത്തെ മൂലബിംബത്തിലേയ്ക്ക് ആവാഹിച്ച് ചേര്‍ത്ത് പൂജകള്‍ പൂര്‍ത്തിയാക്കുന്നു. തത്സമയ സംപ്രേക്ഷണം ഇപ്പോള്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍.  CLICK TO WATCH LIVE

ദീപപ്രഭയാല്‍ മുങ്ങി സംഗമപുരി

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നഗരം ദീപപ്രഭയാല്‍ മുങ്ങി. ഠാണാ മുതല്‍ ക്ഷേത്രംവരെ പിക്‌സല്‍ എല്‍ഇഡി ഉപയോഗിച്ച് അവതരിപ്പിച്ച ഡിജിറ്റല്‍ ഡിസ്‌പ്ലേ സംഗമപുരിയിലെത്തിയ ഭക്തജനങ്ങള്‍ക്ക് കണ്ണിനും മനസിനും ഇമ്പമേകി. ബസ സ്റ്റാന്‍ഡില്‍ ഉയര്‍ത്തിയ ദീപാലങ്കാര ബഹുനിലപന്തലും ആല്‍ത്തറ മുതല്‍ ക്ഷേത്രം വരെ റോഡിനിരുവശത്തും ഉയര്‍ത്തിയ ദീപാലങ്കാര ഗോപുരങ്ങളും വര്‍ണ്ണവിസ്മയമായി. ഒന്നേമുക്കാല്‍ കിലോമീറ്ററോളം ദൂരത്താണ് ദീപകാഴ്ച്ചയൊരുക്കിയത്. അറുപതിനായിരത്തോളം എല്‍ഇഡി ബള്‍ബൂകളുപയോഗിച്ചാണ് ദീപാലങ്കാരമൊരുക്കിയത്. കമ്പ്യൂട്ടര്‍ പ്രോഗ്രം ചെയ്താണ് എല്‍ഇഡി വിസ്മയമൊരുക്കിയത്. ദീപകാഴ്ച 2017 എന്ന പേരില്‍ അവതരിപ്പിച്ച ദീപാലങ്കാരങ്ങള്‍ ദര്‍ശിക്കാന്‍ വന്‍ജനത്തിരക്കാണനുഭവപ്പെട്ടത്. വ്യാപാരികളും, പൊതുപ്രവര്‍ത്തകരും, ഭക്തജനങ്ങളും പ്രവാസിവ്യവസായികളും സംയുക്തമായിയുള്ള സംഘാടകസമിതിയാണ് ദീപകാഴ്ചയൊരുക്കിയത്. ഖത്തറിലും കേരളത്തിലും ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറായ ശശീധരന്‍ പണിക്കവീട്ടിലിന്റെ ഉടമസ്ഥതയിലുള്ള മാപ്രാണം ഹൈടെക് ലൈറ്റ് ആന്റ് സൗണ്ടാണ് ദീപകാഴ്ചയൊരുക്കിയത്. കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്രയും ദൂരം പിക്‌സല്‍ എല്‍ഇഡി ഉപയോഗിച്ച് ദീപാലങ്കാരം ഒരുക്കുന്നതെന്ന് ദീപകാഴ്ചയൊരുക്കിയ ശശീധരന്‍ പണിക്കവീട്ടില്‍ പറഞ്ഞു.

സി പി ഐ എം ജില്ലാ വാഹന പ്രചരണജാഥ ശനിയാഴ്ച ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ രാജ്യദ്രോഹ നടപടികള്‍ക്കെതിരെയും വര്‍ഗീയ അജണ്ടകള്‍ക്കെതിരെയും ഉള്ള പ്രചാരണത്തിന്റെ ഭാഗമായി സി പി എം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ നയിക്കുന്ന ജില്ലാ വാഹന പ്രചരണജാഥാ മെയ് 20 ശനിയാഴ്ച ഇരിങ്ങാലക്കുട മണ്ഡലത്തില്‍ . രാവിലെ 10 ന് മാപ്രാണം , 11 ടൗണ്‍ ഹാള്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.

വിജയതിലകം ചൂടി എസ് എന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍

ഇരിങ്ങാലക്കുട : എസ് എന്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് 91 % വിജയത്തിളക്കം . പരീക്ഷ എഴുതിയ 225 കുട്ടികളില്‍ 205 പേരും ജയിച്ചു . സയന്‍സ് വിഭാഗത്തിന് 168 കുട്ടികളില്‍ പരീക്ഷ എഴുതിയതില്‍ 153 കുട്ടികളും വിജയിച്ചു . കോമേഴ്‌സ് വിഭാഗത്തില്‍ 57 വിദ്യാര്‍ത്ഥികളില്‍ 52 വിദ്യാര്‍ത്ഥികളും വിജയിച്ചു . 11 വിദ്യാര്‍ത്ഥിക്കള്‍ക്കു എല്ലാ വിഷയത്തിലും എ പ്ലസ് നേടി .

ശനിയാഴ്ച വൈദ്യുതി മുടങ്ങും

ഇരിങ്ങാലക്കുട : നം 1 സെക്‌ഷന്‍റെ പരിധിയില്‍ വരുന്ന അരിപ്പാലം , കെട്ടുചിറ , പടിയൂര്‍ വളവനങ്ങാടി , മതിലകം കടവ് , നിലംപതി , കുന്നത്തങ്ങാടി , പായമ്മല്‍ , എടക്കുളം കപ്പേള എന്നിവിടങ്ങളില്‍ 11 കെ വി ലൈനുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.

വിജയത്തിളക്കത്തില്‍ ഗവ . മോഡല്‍ ബോയ്സ് സ്കൂള്‍

ഇരിങ്ങാലക്കുട : വി എച്ച് എസ് ഇ പൊതു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി ഇരിങ്ങാലക്കുട ഗവ . മോഡല്‍ ബോയ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ലൈവ് സ്റ്റോക്ക് മാനേജ്‌മന്റ് വിദ്യാര്‍ത്ഥിയായ അനീക ആന്റണി സ്കൂളിന്റെ തിളക്കത്തിന് പൊന്‍തൂവല്‍ ഏകി . കമ്പ്യൂട്ടര്‍ സയന്‍സ് 90 % മാര്‍ക്കോടെ വിജയിച്ചു. ലൈവ് സ്റ്റോക്ക് മാനേജ്മെന്റിന് 85 % മാര്‍ക്കും നേടി .

ആറാട്ട് കഞ്ഞിയില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു

രാപ്പാള്‍: കൂടല്‍മാണിക്യ സ്വാമിയുടെ പള്ളി നീരാട്ടിന് ശേഷം ആറാട്ട് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഭക്ത ജനങ്ങള്‍ക്കായി ആറാട്ട് കഞ്ഞി വിതരണം നടന്നു. രാപ്പാള്‍  എന്‍ എസ് എസ് കരയോഗം ഹാളിലാണ് കഞ്ഞി വിതരണം ചെയ്തത്. കഞ്ഞിക്ക് പുറമേ മുതിര പുഴുക്ക്, മാമ്പഴക്കാളന്‍ ,  നാളികേര പൂള് , പപ്പടം ,ശര്‍ക്കര എന്നിവ വിതരണം ചെയ്തു. ആയിരക്കണക്കിന് ഭക്തര്‍ ആറാട്ട് കഞ്ഞിയില്‍ പങ്കെടുത്തു.രാപ്പാള്‍ എന്‍ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തിലാണ് ആറാട്ട് കഞ്ഞി വിതരണം നടന്നത്.

ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ മികച്ച വിജയവുമായി നാഷണല്‍ സ്കൂള്‍

ഇരിങ്ങാലക്കുട : ഹയര്‍ സെക്കണ്ടറി പരീക്ഷാഫലത്തില്‍ മികച്ച വിജയവുമായി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ മാതൃകയായി . 279 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 272 പേര്‍ വിജയിച്ച് 98% വിജയം നേടി ഇതില്‍  21 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി . ബയോളജി സയന്‍സ് വിദ്യാര്‍ത്ഥിയായ അലോക് പല്ലിശേരി 1200/1200 മാര്‍ക്ക് നേടി എന്നുള്ളതും വിജയത്തിന്റെ തിളക്കത്തിന് മാറ്റ് കൂടുന്ന ഒന്നാണ് .

കൂടല്‍മാണിക്യ സ്വാമിയുടെ പള്ളി നീരാട്ട് രാപ്പാള്‍ കടവില്‍ നടന്നു

രാപ്പാള്‍ : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി രാപ്പാള്‍ ആറാട്ട് കടവില്‍ കൂടല്‍മാണിക്യ സ്വാമിയുടെ പള്ളി നീരാട്ട് നടന്നു. നഗരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി, ശ്രീവല്ലഭന്‍ നമ്പൂതിരി, മണക്കാട് പരമേശ്വരന്‍ നമ്പൂതിരി  ,പുത്തില്ലത്ത് നീലകണ്ഠന്‍ നമ്പൂതിരി , പുത്തില്ലത്ത് ഹരി നമ്പൂതിരി എന്നിവര്‍ ആറാട്ട് ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. പുലര്‍ച്ചെ ക്ഷേത്രത്തിനകത്ത് പള്ളിയുണര്‍ത്തല്‍ ചടങ്ങുകള്‍ നടന്നു . മണ്ഡപത്തില്‍ പൂജ തുടങ്ങി ദേവനെ പള്ളിയുറക്കത്തില്‍ നിന്ന് ഉണര്‍ത്തി ശയ്യയിലിരുത്തി കണികാണിച്ച് . തലേന്നത്തെ പൂജ ചെയ്ത് പൂജിച്ച് പീഠത്തിന്മേല്‍ ഇരുത്തി സ്നാനകാലത്ത് സ്നാനപാത്രത്തില്‍ ഇരുത്തി ദന്തശുദ്ധി വരുത്തി പൂജിച്ച് ശുദ്ധികരിച്ച എണ്ണ കൊണ്ട് അഭിഷേകം ചെയ്തു . തുടര്‍ന്ന് കുളിപ്പിച്ച് പുണ്യാഹം ചെയ്ത് ശുദ്ധമാക്കിയ മഞ്ഞള്‍ പൊടി ചാര്‍ത്തി. പുനസ്നാനം ചെയ്യിച്ച് പീഠത്തില്‍ ഇരുത്തി പട്ടുടയാട , ആഭരണങ്ങള്‍ , കറുകമാല , കണ്ണെഴുത്ത് , വയറമാല എന്നിവകൊണ്ട് അലങ്കരിച്ചു . ഗ്രന്ഥം പൂജിച്ച് ദേവനെ വായിപ്പിച്ച് ദാനം ചെയ്ത് പൂജാവസാനം നിവേദ്യം സമര്‍പ്പിച്ച് മുളദേവനെ പൂജിച്ച് പാണി കൊട്ടി അകത്തേയ്ക്ക് എഴുന്നുച്ചു .തുടര്‍ന്ന് ഹവിസ് പൂജകള്‍ കഴിഞ്ഞ് ആറാട്ട് പൂജകള്‍ ആരംഭിച്ചു. അഭിഷേദികളെകൊണ്ട് ശുദ്ധമാക്കിയ തിടമ്പിലേയ്ക്ക് ആവാഹിച്ച് എഴുന്നള്ളിച്ച് മൂലബിംബത്തിന് മഞ്ഞള്‍ പൊടി ചാര്‍ത്തി പാണി കൊട്ടി ശ്രീഭൂതബലി നടത്തി . അകത്തും പുറത്തും ഓരോ പ്രദക്ഷിണം കൊണ്ടാണ് ശ്രീഭൂതബലി ചെയ്യുന്നത്. ശേഷം കൊടിമര ചുവട്ടില്‍ വന്ന് പാണി കൊട്ടി നിവേദിച്ച് തിടമ്പ് ആന പുറത്ത് കയറ്റി ,ശേഷം പ്രദക്ഷിണം ചെയ്ത് ഗോപുരദ്വാരങ്ങളിലും ആല്‍ത്തറയിലും തൂവി സര്‍ക്കാറിന്റെ രാജകീയ ബഹുമാനമായ റോയല്‍ സല്യുട്ട് സ്വീകരിച്ച് ആണ് കൂടല്‍മാണിക്യ സ്വാമി രാപ്പാള്‍ ആറാട്ട് കടവിലേയ്ക്ക് ആറാട്ടിനായി എഴുന്നുള്ളിയത് .

എസ്എസ്എല്‍സി പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം നേടിയ വിദ്യാര്‍ത്ഥികളെ ബിജെപി ബൂത്ത് കമ്മിറ്റി ആദരിച്ചു

ഇരിങ്ങാലക്കുട : എസ്എസ്എല്‍ സി പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം നേടിയ വിദ്യാര്‍ത്ഥികളായ ജോസ്‌ലിന്‍ വര്‍ഗീസ്, ഹരിത രാധാകൃഷ്ണന്‍, അശ്വതി ബിജു എന്നിവര്‍ക്കു ബിജെപി കൊരുമ്പിശ്ശേരി 82 ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി ആദരിച്ചു. കൗണ്‍സിലര്‍മാരായ അമ്പിളി ജയന്‍, ഗിരിജ ഗോകുല്‍നാഥ്, ബിജെപി മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി വിജയന്‍പാറേക്കാട്ട്, ആശാലത ടീച്ചര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റോയല്‍ സല്യൂട്ട് സ്വീകരിച്ച് കൂടല്‍മാണിക്യസ്വാമി രാപ്പാള്‍ കടവിലേയ്ക്ക് ആറാട്ടിനായി എഴുന്നുള്ളി

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം സ്വാമിയുടെ ഈ വര്‍ഷത്തെ തിരുവുത്സവത്തിന് സമാപ്തി കുറിച്ച് കൊണ്ട് രാപ്പാള്‍ കടവിലേയ്ക്ക് ഭഗവാന്‍ ആറാട്ടിനായി എഴുന്നുള്ളി. കേരള സര്‍ക്കാരിന് വേണ്ടിയുള്ള പോലീസിന്റെ റോയല്‍ സല്യൂട്ട് സ്വീകരിച്ചതിനു ശേഷം രാവിലെ 8:45 മണിയോടെ ഭഗവാനും പരിവാരങ്ങളും ആറാട്ട് കടവിലേയ്ക്ക് എഴുന്നുള്ളിയത്.  ആറാട്ടിനായി ഭഗവാന്‍ പുറത്തേയ്ക്ക് എഴുന്നുള്ളിയത് ചെര്‍പ്പുളശ്ശേരി അയ്യപ്പന്റെ പുറത്താണ് . ഉച്ചയ്ക്ക് ഒരുമണിക്ക് രാപ്പാള്‍ ആറാട്ടുകടവിലാണ് ആറാട്ട്. ആറാട്ടിന് ശേഷം വൈകീട്ട് 4ന് തിരിച്ചെഴുന്നള്ളിപ്പ് നടക്കും. വരുന്നവഴിക്ക് വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പറയെടുത്ത് നാദസ്വരത്തിന്റേയും മേളത്തിന്റേയും അകമ്പടിയോടെ ഭഗവാന്‍ പള്ളിവേട്ട ആല്‍ത്തറയിലെത്തും. തുടര്‍ന്ന് പഞ്ചവാദ്യം ആരംഭിക്കും. കൊട്ടിലാക്കല്‍ പറമ്പിന് സമീപം പഞ്ചവാദ്യം അവസാനിപ്പിച്ച് പാണ്ടിമേളം കൊട്ടും. മതില്‍ക്കെട്ടിനകത്തേയ്ക്ക് എഴുന്നള്ളിയശേഷം 12 പ്രദക്ഷിണം നടക്കും. പിന്നീട് കൊടിയിറക്കി ഭഗവാനെ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ച് തിടമ്പില്‍ നിന്നും ചൈതന്യത്തെ മൂലബിംബത്തിലേയ്ക്ക് ആവാഹിച്ച് പൂജകള്‍ മുഴുവനാക്കും. ആറാട്ട് ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം 12:30  മണി മുതല്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ ഉണ്ടാകും ...

ആറാട്ട് ചടങ്ങുകള്‍ ആരംഭിച്ചു : തത്സമയം ഇപ്പോള്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് ചടങ്ങുകള്‍ രാപ്പാള്‍ കടവില്‍ ആരംഭിച്ചു. തത്സമയ സംപ്രേക്ഷണം ഇപ്പോള്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ . വൈകീട്ട് 4 മണിക്ക് ആറാട്ട് തിരിച്ചെഴുന്നള്ളും. എഴുന്നുള്ളത്ത് പള്ളിവേട്ട ആല്‍ത്തറയില്‍ എത്തി ചേര്‍ന്നാല്‍  പഞ്ചവാദ്യം ആരംഭിക്കും. കുട്ടന്‍കുളം പന്തലില്‍ പഞ്ചവാദ്യം അവസാനിച്ച്  ചെമ്പട കൊട്ടി പാണ്ടിമേളം അരങ്ങേറും. പാണ്ടി കൊട്ടിലാക്കലില്‍ അവസാനിച്ച് തൃപുട കൊട്ടി ക്ഷേത്രത്തിലേയ്ക്ക് പ്രവേശിച്ച് പഞ്ചാരിയില്‍ ഒറ്റ പ്രദക്ഷിണം നടത്തി തകില്‍ നാദസ്വരത്തോടെ ബാക്കി 11 പ്രദക്ഷിണം പൂര്‍ത്തിയാക്കി കൊടിമരച്ചുവട്ടില്‍ ബലി തൂവി പൂജ മുഴുവനാക്കി കൊടിയിറക്കി ഭഗവാനെ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിപ്പിച്ച് തിടമ്പില്‍ നിന്നും ചൈതന്യത്തെ മൂലബിംബത്തിലേയ്ക്ക് ആവാഹിച്ച് ചേര്‍ത്ത് പൂജകള്‍ പൂര്‍ത്തിയാക്കുന്നു.  WATCH LIVE NOW

കൂടല്‍മാണിക്യം ആറാട്ട് പ്രമാണിച്ചു മെയ് 16ന് പ്രാദേശിക അവധി

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ആറാട്ട് നടക്കുന്ന മെയ് 16 ചൊവ്വാഴ്ച ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്കും വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും തൃശൂര്‍ കളക്ടര്‍ അവധി പ്രഖ്യാപിച്ചു . നേരത്തെ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര , സംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്കുമായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല . ഇത്തവണ കൂടല്‍മാണിക്യം ആറാട്ട് രാപ്പാള്‍ ആറാട്ട് കടവില്‍ ആണ് നടക്കുന്നത് .

Top
Menu Title