News

Archive for: August 20th, 2017

കേന്ദ്ര ഭരണത്തിന്റെ തണലിലിരുന്ന് ആര്‍.എസ്.എസ് ഫാസിസം നടപ്പിലാക്കുന്നു: ശുഭേഷ് സുധാകരന്‍

എടതിരിഞ്ഞി : രാജ്യം ഭരിക്കുന്ന ബി ജെ പി സര്‍ക്കാരിന്റെ ഒത്താശയോടെ സംഘപരിവാര്‍ സംഘടനകള്‍ ഇന്ത്യയില്‍ അക്രമം അഴിച്ചു വിടുകയാണെന്ന് എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍ അഭിപ്രായപ്പെട്ടു. സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരായ അക്രമണം ഇതിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു. എടതിരിഞ്ഞി എച്ച് ഡി പി സ്കൂളിന് സമീപം നടന്ന എ ഐ എസ് എഫ് സംസ്ഥാനതല സ്കൂള്‍ മെമ്പര്‍ഷിപ്പ് ഉദ്ഘാനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ ഐ എസ് എഫ് ജില്ലാ പ്രസിഡണ്ട് സുബിന്‍ നാസര്‍ അദ്ധ്യക്ഷത വഹിച്ചു. എ ഐ എസ് എഫ് സംസ്ഥാന ജോ: സെക്രട്ടറി വി.കെ. വിനീഷ്, ജില്ലാ സെക്രട്ടറി ബി ജി. വിഷ്ണു, പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സി ബിജു, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി വി ആര്‍ രമേഷ്, പ്രസിഡണ്ട് എ എസ് ബിനോയ്, സനല്‍കുമാര്‍, ശ്യാംകുമാര്‍ എന്നിവര്‍ സംസാരിച്ചു. എച്ച് ഡി പി സ്കൂളിലെ വിദ്യാര്‍ത്ഥി ഹരിനന്ദന് മെമ്പര്‍ഷിപ്പ് നല്‍കി കൊണ്ട് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

വെള്ളക്കെട്ടിന് കാരണമായ തോട് കൈയേറി കെട്ടിയ മതില്‍ പൊളിച്ചുകളഞ്ഞു

ഇരിങ്ങാലക്കുട : വെള്ളക്കെട്ടിന് കാരണമായ തോട് കൈയേറി കെട്ടിയ മതില്‍ പൊളിച്ചുകളഞ്ഞു. കൂടല്‍മാണിക്യം തെക്കേ നട റോഡിഡിലെ ഭവന്‍സ് സ്കൂളിന് എതിര്‍വശത്തുള്ള പാടത്ത് നിന്നും വെള്ളം ഒഴുകി പോകാതെ സമീപത്തു താമസിക്കുന്നവരുടെ പുരയിടങ്ങളിലേക്ക് വെള്ളം കയറി പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യത്തില്‍ ആയിരുന്നു. ഇതിനെ തുടര്‍ന്ന് ആണ് നഗരസഭക്ക് നല്‍കിയ പരാതിയുടെ ഭാഗമായി നഗരസഭ ഇടപെട്ട് തോട് കൈയേറിയ മതില്‍ പൊളിച്ചു മാറ്റിയത് . വെള്ളക്കെട്ടിന് കാരണമായ മതില്‍ കഴിഞ്ഞ കാലവര്‍ഷത്തില്‍ സമാനമായ സംഭവം ഉണ്ടായപ്പോള്‍ നഗരസഭ ഇടപെട്ട് പൊളിച്ചുകളഞ്ഞതാണെന്നും അനധികൃതമായി ഉടമ വീണ്ടും കെട്ടിയതാണ് ഇപ്പോഴത്തെ സാഹചര്യത്തിന് വഴി വച്ചതു എന്നും പരിസരവാസികള്‍ നഗരസഭക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. കൗണ്‍സില്‍മാരായ അമ്പിളി ജയന്‍ , സന്തോഷ് ബോബന്‍ എന്നിവര്‍ നേതൃത്വം നല്‍കി .

സെല്‍ഫി എടുക്കണമെങ്കില്‍ മോഹന്‍ലാലും മമ്മൂട്ടിയൊന്നുമല്ല , ഞാനാണ് ബെസ്റ് ചോയ്സ് എന്ന് ബാലവേദി കുട്ടികളോട് ഇന്നസെന്‍റ്

ഇരിങ്ങാലക്കുട : ചടങ്ങിനെത്തിയ കുട്ടികള്‍ ഇന്നസെന്റിനൊപ്പം സെല്‍ഫിയെടുക്കുവാന്‍ കൂട്ടമായി എത്തിയപ്പോള്‍, മോഹന്‍ലാലും മ്മൂട്ടിയൊന്നുമല്ല ഞാനാണ് സെല്‍ഫിക്ക് ബെസ്റ് ചോയ്സ് എന്ന് ഇന്നസെന്‍റ് പറഞ്ഞപ്പോള്‍ അവിടെ കൂടിയിരുന്നവരുടെ കൂട്ടചിരി ഉയര്‍ന്നു. തന്നെ കാണുമ്പോള്‍ എല്ലാവരിലും ചിരി വിരിയുന്നതുകൊണ്ട് സെല്‍ഫിയും നന്നാകും. മഹാത്മാഗാന്ധി റീഡിങ് റൂം ആന്‍ഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ കീഴില്‍ നെടുപുഴ ഗവ. വനിത പോളി ടെക്‌നിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് ത്രൂ പോളിടെക്‌നിക് സ്കീമിന്റെ സഹകരണത്തോടെ നടത്തുന്ന 6 മാസത്തെ സൗജന്യ ഫാഷന്‍ ഡിസൈനിങ് കോഴ്സിന്റെ ഉദ്ഘാടനത്തിനു എത്തിയതായിരുന്നു ചാലക്കുടി എം പി കൂടിയായ ഇന്നസെന്‍റ്. മഹാത്മാഗാന്ധി റീഡിങ് റൂം ആന്‍ഡ് ലൈബ്രറിയുടെ ബാലവേദി പ്രസിഡന്റ് അനന്തകൃഷ്ണന്‍ എ, സെക്രട്ടറി ഗംഗാ സി. ലാല്‍, ജോയിന്റ് സെക്രട്ടറി സ്നേഹ എം എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ ലൈബ്രറിയുടെ മുന്നില്‍ സെല്‍ഫിക്ക് പോസ് ചെയ്തത്.

വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

ഇരിങ്ങാലക്കുട : നമ്പര്‍ വണ്‍ സെക്‌ഷന്‍റെ പരിധിയില്‍ വരുന്ന റസ്റ്റ് ഹൗസ് , കാഞ്ഞിരത്തോട് , നാഷണല്‍ സ്കൂള്‍ , കാരുകുളങ്ങര, കൊരുക്കുളം എന്നിവിടങ്ങളില്‍ 11 കെ വി ലൈനുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ജൂണ്‍ 9 വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.

താഷ്ക്കന്റ് ലൈബ്രറി വനിതാവേദി സംഗമവും എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണ സംരംഭവും ഉദ്ഘാടനം ചെയ്തു

പട്ടേപ്പാടം: താഷ്ക്കന്റ് ലൈബ്രറി വനിതാവേദി സംഘടിപ്പിച്ച വനിത സംഗമം ലൈബ്രറി കൗണ്‍സില്‍ സംസ്ഥന സമിതി അംഗം പി.തങ്കം ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.വനിതവേദിയുടെ ആഭിമുഖ്യത്തില്‍ തുടങ്ങുന്ന എല്‍.ഇ.ഡി. ബള്‍ബ് നിര്‍മ്മാണ സരംഭത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായ നളിനി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് മെമ്പര്‍ ഗീത മനോജ് അദ്ധ്യക്ഷത വഹിച്ചു. വല്‍സല ബാബു ചടങ്ങില്‍ സംസാരിച്ചു. സീല്‍ഫി ഷമീര്‍ സ്വാഗതവും രമിത സുധീന്ദ്രന്‍ നന്ദിയും പറഞ്ഞു.

തപാല്‍ ജീവനക്കാര്‍ സായാഹ്ന ധര്‍ണ്ണ നടത്തി

ഇരിങ്ങാലക്കുട : തപാല്‍ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിയ പോസ്റ്റല്‍ സൂപ്രണ്ടിന്റെ നടപടിക്കെതിരെ തപാല്‍ ജീവനക്കാര്‍ എന്‍ എഫ് പി യുടെ നേതൃത്വത്തില്‍ പോസ്റ്റല്‍ സൂപ്രണ്ടോഫീസിനു മുന്‍പില്‍ സായാഹ്ന ധര്‍ണ്ണ നടത്തി . കേന്ദ്ര ഗവ. ജീവനക്കാരുടെ സംസ്ഥാന കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് വി ശ്രീകുമാര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു . ധര്‍ണ്ണയെ അഭിസംബോധന ചെയ്തുകൊണ്ട് സഖാക്കള്‍ കെ എസ് സുഗതന്‍ , പി പി മോഹന്‍ദാസ് , തുടങ്ങിയവര്‍ സംസാരിച്ചു . സി സി ശബരീഷ് സ്വാഗതവും ടി കെ ശക്തിധരന്‍ നന്ദിയും പറഞ്ഞു . പ്രതിഷേധ സമരങ്ങളുടെ തുടര്‍ച്ചയായി ജൂണ്‍ 8 ,9 തീയ്യതികളില്‍ സൂപ്രണ്ടോഫീസിനു മുന്നില്‍ ധര്‍ണ്ണയും ജൂണ്‍ 12 മുതല്‍ അനിശ്ചിതകാല റിലേ നിരാഹാരവും നടത്തുമെന്ന് സംഘടനാ സെക്രട്ടറിമാര്‍ അറിയിച്ചു.

കുട്ടികളുടെ അഭിരുചികള്‍ തിരിച്ചറിയേണ്ടത് അധ്യാപകരും മാതാപിതാക്കളും ആണെന്ന് ഇന്നസെന്റ്

ഇരിങ്ങാലക്കുട : വിവിധ വിഷയങ്ങളില്‍ കുട്ടികളുടെ താല്പര്യങ്ങളും അഭിരുചികളും മനസ്സിലാക്കി അവരെ ആ വഴിക്കു തിരിച്ചു വിടേണ്ടത് രക്ഷിതാക്കളും അധ്യാപകരുമാണെന്ന് ഇന്നസെന്റ് അഭിപ്രായപ്പെട്ടു . മഹാത്മാഗാന്ധി റീഡിങ് റൂം ആന്‍ഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ കീഴില്‍ നെടുപുഴ ഗവ. വനിത പോളി ടെക്‌നിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് ത്രൂ പോളിടെക്‌നിക് സ്കീമിന്റെ സഹകരണത്തോടെ നടത്തുന്ന 6 മാസത്തെ സൗജന്യ ഫാഷന്‍ ഡിസൈനിങ് കോഴ്സിന്റെ ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു ടി വി ഇന്നസെന്റ് എം പി .മഹാത്മാഗാന്ധി ലൈബ്രറി പ്രസിഡന്റ് കെ വി രാമനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. നെടുപുഴ ഗവ. വനിതാ പോളിടെക്‌നിക്
പ്രിന്‍സിപ്പല്‍ എ എസ് ചന്ദ്രകാന്ത കോഴ്സ് അവലോകനം നടത്തി . പുസ്തക സമാഹരണ ഉദ്ഘാടനം തൃശൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ എന്‍ ഹരി നിര്‍വഹിച്ചു. എസ് എസ് എല്‍ സി ക്ക് മുഴുവന്‍ എ പ്ലസ് നേടിയ ബാലവേദി അംഗങ്ങളായ അന്തകൃഷ്ണന്‍ എ , പ്ലസ് ടുവിനു മുഴുവന്‍ എ പ്ലസ് നേടിയ അനില്‍ സേതുമാധവന്‍ എന്നിവര്‍ക്ക് ചടങ്ങില്‍  ടി വി ഇന്നസെന്റ് പുരസ്‌കാരം നല്‍കി . ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ ശ്രീജ സുരേഷ് , എന്‍ രാമചന്ദ്രന്‍ , എസ് സുനില്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു . മഹാത്മാഗാന്ധി ലൈബ്രറി സെക്രട്ടറി അഡ്വ. അജയ്കുമാര്‍ കെ ജി സ്വാഗതവും വനിത വേദി ചെയര്‍പേഴ്സണ്‍ സോണിയ ഗിരി നന്ദിയും പറഞ്ഞു .

പാരമ്പര്യജലസ്രോതസ്സുകള്‍ സംരക്ഷിക്കപ്പെടണം – ഡോ.എസ്. ദിപു

ഇരിങ്ങാലക്കുട : പരമ്പരാഗത ജലസ്രോതസ്സുകളുടെ സംരക്ഷണം പരിസ്ഥിതിസംരക്ഷണത്തില്‍ സുപ്രധാനമാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ.എസ്. ദിപു അഭിപ്രായപ്പെട്ടു . ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ജിയോളജി, പരിസ്ഥിതിവിഭാഗം, സസ്യശാസ്ത്രവിഭാഗം, എന്‍വിറോ ഭൂമിത്ര ക്ലബ്ബ്, ജൈവവൈവിദ്ധ്യക്ലബ്ബ്, എന്‍.എസ്.എസ്. എന്നിവ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി സമിതിയുടെ ധനസഹായത്തോടെ സംയുക്തമായി സംഘടിപ്പിച്ച ‘പ്രകൃതിയെ അറിയുക’ എ ദേശീയസെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തൃശ്ശൂര്‍ ഡി.എഫ്.ഒ. ഡോ. പാട്ടീല്‍ സുയോഗ് സുഭാഷ് റാവു ചടങ്ങില്‍ ഐ.എഫ്.എസ്. സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ലോകമെമ്പാടും ശുദ്ധജലലഭ്യത കുറഞ്ഞുവരുന്ന ഇക്കാലത്ത് പരിസ്ഥിതിസംരക്ഷണവും ശുദ്ധജലസംരക്ഷണവും പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് കേന്ദ്രമലിനീകരണ നിയന്ത്രണബോര്‍ഡ് ശാസ്ത്രജ്ഞന്‍ ഡോ.വി. ദീപേഷ് അഭിപ്രായപ്പെട്ടു . കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍, ഡോ.ടെസ്സി പോള്‍, ഡോ.മഞ്ജു എന്‍.ജെ, ഡോ.രേഖ.വി.ബി, ഡോ.ലിന്റോ ആലപ്പാട്ട് എന്നിവര്‍ സംസാരിച്ചു.

Top
Close
Menu Title