News

Archive for: August 20th, 2017

ഔദ്യോഗിക ബോര്‍ഡ് വയ്ക്കാതെ ഓടിയിരുന്ന ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് വാഹനങ്ങളില്‍ ബോര്‍ഡ് വയ്ക്കാന്‍ ഉത്തരവ്

ഇരിങ്ങാലക്കുട : വര്‍ഷങ്ങളായി ഉടമസ്ഥത തെളിയിക്കുന്ന സൈന്‍ ബോര്‍ഡുകള്‍ ഇല്ലാതെ ഓടിയിരുന്ന ടൗണ്‍ കോ- ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രസിഡന്റും ജനറല്‍ മാനേജരും ഉപയോഗിച്ചിരുന്ന ബാങ്കിന്റെ വാഹനങ്ങളില്‍ ഔദ്യോഗിക ബോര്‍ഡുകള്‍ വയ്ക്കാന്‍ ഉത്തരവായി . ഇരിങ്ങാലക്കുട ടൗണ്‍ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ഇപ്പോള്‍ ഉടമസ്ഥതയിലുള്ള ഇന്നോവ ക്രിസ്റ്റ വാഹനമായ KL -45 -N 8001 , KL -45 A 1717 എന്നി നമ്പറോട് കൂടിയ വാഹനങ്ങളില്‍ മറ്റു വാഹനങ്ങളില്‍ ഉള്ള പോലെ ബാങ്കിന്റെ ഉടമസ്ഥത തെളിയിക്കുന്ന സൈന്‍ ബോര്‍ഡുകള്‍ വച്ചിരുന്നില്ല . ഈ വാഹനങ്ങള്‍ യഥാക്രമം ബാങ്കിന്റെ പ്രസിഡന്റും ജനറല്‍ മാനേജരും അവരുടെ സ്വകാര്യ രാഷ്ട്രീയ സാമൂഹിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് വരുന്നതായി പരാതി ഉണ്ടായിരുന്നു . ഇതിനെ തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകനും നഗരസഭ കൗണ്‍സിലറുമായ സന്തോഷ് ബോബന്‍ തൃശൂര്‍ സഹകരണ സംഘം ജോയിന്റ് റജിസ്ട്രാര്‍ മുന്‍പാകെ പരാതി ബോധിപ്പിക്കുകയും, കേരള ഹൈകോടതിയില്‍ നിയമനടപടി സ്വീകരിക്കും എന്ന് മുന്നറിയിപ്പ് നല്‍കിയപ്പോള്‍, വാഹനങ്ങളില്‍ ഉടമസ്ഥത തെളിയിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ഉത്തരവാകുകയും ചെയ്തതിനെ തുടര്‍ന്ന് ജൂണ്‍ 9 – ാം തീയതി മുതല്‍ അപ്രകാരം ബോര്‍ഡുകള്‍ ഈ വാഹനങ്ങളില്‍ സ്ഥാപിച്ചു. ഇപ്പോഴും ബാങ്കിന്റെ ഔദ്യോഗിക വാഹനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കയി ഉപയോഗിക്കുന്നതായും പരാതി ഉയരുന്നുണ്ട് . ബാങ്ക് പ്രസിഡന്റ് ഉപയോഗിക്കുന്ന KL -45 -N 8001 എന്ന ഇന്നോവ ക്രിസ്റ്റ വാഹനം ബാങ്ക് അവധി ദിനമായ രണ്ടാം ശനിയാഴ്ച രാവിലെ ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി ഡ്രൈവര്‍ കൊണ്ടുവന്നിരുന്നു . വാഹനം പാര്‍ക്ക് ചെയ്തിരുന്നതിന്റെ ദൃശ്യങ്ങള്‍ അഡ്വ. ആന്റണി തെക്കേക്കര പകര്‍ത്തുകയും ചെയ്തിട്ടുണ്ട് . ഇന്നേ ദിവസം ബാങ്ക് അവധിയായതിനാലും രണ്ടാം ശനിയാഴ്ച ആയതുകൊണ്ടും ബാങ്ക് പരിസരത്ത് സൂക്ഷിക്കേണ്ട വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതും , കഴിഞ്ഞ 25 ഓളം വര്‍ഷങ്ങളായി ഇത്തരത്തിലുള്ള  വാഹന ദുരുപയോഗം ഇവിടെ തുടര്‍ന്ന് വരുന്നതിനു എതിരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ  I. T. C. B എന്ന് നമ്പര്‍ പ്ലേറ്റിന് താഴെ സ്റ്റിക്കര്‍ പതിക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത് അല്ലാതെ ഉത്തരവ് പ്രകാരമുള്ള ഔദ്യോഗിക ബോര്‍ഡ് ഇതേ വരെ സ്ഥാപിച്ചിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു .

നിഷ്പക്ഷത എന്നൊന്നില്ല : പ്രൊഫ. കെ യു അരുണന്‍ എം എല്‍ എ

ഇരിങ്ങാലക്കുട : നിഷ്പക്ഷത എന്നത് സാഹചര്യങ്ങള്‍ അനുസരിച്ച് മാറി മറിയുന്ന വസ്തുതയാണെന്നും വേട്ട മൃഗത്തിന് വിശപ്പിന് വേണ്ടിയും ഇര ജീവന് വേണ്ടിയും ഒരാളോട് അപേക്ഷിക്കുമ്പോള്‍ നിഷ്പക്ഷത എന്നത് ഇല്ലാതാകുന്നു എന്ന് പ്രൊഫ. കെ യു അരുണന്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുടയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബിന്റെ 28 – ാം വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു മുഖ്യാതിഥിയായിരുന്നു . പ്രസ് ക്ലബ് പ്രസിഡന്റ് വി ആര്‍ സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: വി ആര്‍ സുകുമാരന്‍ (കേരളകൗമുദി ), വൈസ് പ്രസിഡന്റ്: ജോസ് മാമ്പിളി (തൃശ്ശിവപേരൂര്‍ എക്സ്പ്രസ് ), ജനറല്‍ സെക്രട്ടറി: കെ ബി ദിലീപ് (മാതൃഭൂമി ), ജോയിന്റ് സെക്രട്ടറി : മെല്‍വിന്‍ ദേവസ്സി (മലയാള മനോരമ ), ഖജാന്‍ജി:ടി ജി സിബിന്‍ (ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം ) കമ്മിറ്റി മെമ്പര്‍മാരായി കെ എ റിയാസുദീന്‍ (ചന്ദ്രിക ), എ ആര്‍ വര്‍ദ്ധനന്‍ (ജനയുഗം ) . കെ ബി ദിലീപ്കുമാര്‍ സ്വാഗതവും ജോസ് മാമ്പിളി നന്ദിയും പറഞ്ഞു.

related news: ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിന് പുതിയ ഭാരവാഹികള്‍

ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിന് പുതിയ ഭാരവാഹികള്‍

ഇരിങ്ങാലക്കുട :  മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബിന്റെ 28 – ാം വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: വി ആര്‍ സുകുമാരന്‍ (കേരളകൗമുദി ), വൈസ് പ്രസിഡന്റ്: ജോസ് മാമ്പിളി (തൃശ്ശിവപേരൂര്‍ എക്സ്പ്രസ് ), ജനറല്‍ സെക്രട്ടറി: കെ ബി ദിലീപ് (മാതൃഭൂമി ), ജോയിന്റ് സെക്രട്ടറി :മെല്‍വിന്‍ ദേവസ്സി (മലയാള  മനോരമ ), ഖജാന്‍ജി:ടി ജി സിബിന്‍ (ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം ) കമ്മിറ്റി മെമ്പര്‍മാരായി കെ എ റിയാസുദീന്‍  (ചന്ദ്രിക ),  എ ആര്‍ വര്‍ദ്ധനന്‍ (ജനയുഗം ) , എന്നിവരാണ് പുതിയ ഭാരവാഹികള്‍ . പ്രസ്സ് ക്ലബ്ബിന്റെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു മുഖ്യാതിഥിയായിരുന്നു .

related news: നിഷ്പക്ഷത എന്നൊന്നില്ല : പ്രൊഫ. കെ യു അരുണന്‍ എം എല്‍ എ

കാറളം ഹോളി ട്രിനിറ്റി ഇടവകയില്‍ ഊട്ടുതിരുനാളിനു കൊടിയേറി

കാറളം: കാറളം ഹോളി ട്രിനിറ്റി ഇടവകയില്‍ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളിനു വികാരി ഫാ. അനില്‍ പുതുശ്ശേരി തിരുനാള്‍ കൊടിയേറ്റം നിര്‍വഹിച്ചു . ജൂണ്‍ 11 ഞായറാഴ്ച ആണ് തിരുനാള്‍ . ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനക്കു റവ . ഫാ. വിപിന്‍ കുരിശുംതറയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. റവ .ഫാ. ഫ്രിജോ പാറയ്ക്കല്‍ തിരുനാള്‍ സന്ദേശം നല്‍കും . തുടര്‍ന്ന് ഊട്ടുനേര്‍ച്ച നടക്കും. വൈകിട്ട് 6.30 ന് ഇടവക ദിനാഘോഷവും നടക്കും.

Top
Close
Menu Title