News

Archive for: August 20th, 2017

ബാഹുബലിയില്‍ കണ്ട കൂറ്റന്‍ കാളകളെ ഇരിങ്ങാലക്കുടയില്‍ വഴിയോരത്ത് കണ്ടപ്പോള്‍ വിസ്മയം

ഇരിങ്ങാലക്കുട : അ​​ന്താ​​രാ​ഷ്‌​ട്ര കൃ​​ഷ്ണാ​​വ​​ബോ​​ധ സ​​മി​​തി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ഭ​​ഗ​​വ​​ദ്ഗീ​​ത, ഭാ​​ഗ​​വ​​ത പ്ര​​ചാ​​ര​​ണാ​​ര്‍​​ഥം സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന ഇ​​സ്കോ​​ണ്‍ പ​​ദ​​യാ​​ത്ര ഇരിങ്ങാലക്കുടയിലെത്തി. പദയാത്രയിലെ പടുകൂറ്റന്‍ കാളകള്‍ നാടിന് അത്ഭുതം വിതറി. എവിടെയോ കണ്ടു മറന്ന ഒരു രൂപം, സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടിയ സംഘത്തില്‍ നിന്നൊരു ആള്‍ വിളിച്ചു പറഞ്ഞപ്പോള്‍ മാത്രമാണ് പലര്‍ക്കും ഇത് ബാഹുബലിയില്‍ യുദ്ധ രംഗത്ത് കണ്ട കാളകളാണിതെന്നു ഓര്‍മവന്നത്. ഉദ്ദേശം എട്ടടിയിലധികം പൊക്കവും വലിയ വളഞ്ഞ കൊമ്പുകളും ഉയര്‍ന്ന മുതുകും ഇതിനെ ഏവരുടെയും ശ്രദ്ധകേന്ദ്രമാക്കി . ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയില്‍നിന്നും കൊണ്ടുവന്ന ദ്വാപരയുഗത്തിലെ കൃഷ്ണന്റെ കാളകളായ കാങ്കറേജ് ഇനത്തില്‍പെട്ട ഈ അഞ്ചു കൂ​റ്റ​ന്‍ കാ​​ള​​ക​​ളാ​​ണു പ​​ദ​​യാ​​ത്ര​​യി​​ലെ പ്ര​​ധാ​​ന​​ ര​​ഥം വ​​ലി​​ക്കു​​ന്ന​​ത്. രണ്ടു കാളകള്‍ ര​​ഥം വ​​ലി​​ക്കുമ്പോള്‍ മറ്റു മൂന്നെണ്ണം വിശ്രമിച്ചു കൂടെ നടക്കും. കൃഷ്ണാവബോധ സമിതിയുടെ ജീവിതരീതികള്‍ പ്രകൃതിയോട് ഇണങ്ങി യുള്ളതിനാലാണ് കാളവണ്ടിയില്‍ ഭാരത പര്യടനം നടത്തുന്നതെന്ന് ഇവര്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു . എ​​ല്ലാ ദി​​വ​​സ​​വും ര​​ഥം ത​​ങ്ങു​​ന്ന സ്ഥ​​ല​​ത്തു വൈ​​കു​​ന്നേ​​രം ന​​ഗ​​ര​​സ​​ങ്കീ​​ര്‍​​ത്ത​​ന​​ത്തോ​​ടു കൂ​​ടി​​യ ര​​ഥ ഘോ​​ഷ​​യാ​​ത്ര ന​​ട​​ക്കും. തു​​ട​​ര്‍​​ന്ന് പൂ​​ജ​​യും പ്ര​​ഭാ​​ഷ​​ണ​​വും പ്ര​​സാ​​ദ​​വി​​ത​​ര​​ണ​​വും ഉണ്ടായിരിക്കും . ഇരിങ്ങാലക്കുട ഗായത്രി ഹാളില്‍ ആചാര്യ പ്രഭുവിന്റെ നേതൃത്വത്തിലാണ് ഇവര്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത് . പദയാത്ര ചൊവാഴ്ച പുലര്‍ച്ചെ 4 മണിക്ക് ഇവിടെനിന്നും അടുത്ത സ്ഥലത്തേക്ക് പുറപ്പെടും. 2011ല്‍ ​​ദ്വാ​​ര​​ക​​യി​​ല്‍​​നി​​ന്ന് ആ​​രം​​ഭി​​ച്ച പ​​ദ​​യാ​​ത്ര കു​​രു​​ക്ഷേ​​ത്രം, ഹ​​രി​​ദ്വാ​​ര്‍, ബ​​ഥ​​രി​​നാ​​ഥ്, മ​​ഥു​​ര, വൃ​​ന്ദാ​​വ​​നം, ജ​​ഗ​​നാ​​ഥ്പു​​രി, മാ​​യാ​​പൂ​​ര്‍, തി​​രു​​പ്പ​​തി, ശ്രീ​​രം​​ഗം, രാ​​മേ​​ശ്വ​​രം തു​​ട​​ങ്ങി​​യ പു​​ണ്യ​​സ്ഥ​​ല​​ങ്ങ​​ള്‍ സ​​ന്ദ​​ര്‍​​ശി​​ച്ച​ ശേ​​ഷ​​മാ​​ണു കേ​​ര​​ള​​ത്തി​​ലെ​​ത്തി​​യ​​ത്. ര​​ഥ​​ത്തി​​നു മു​​ന്നി​​ല്‍ ഇ​​സ്കോ​​ണ്‍ സ്ഥാ​​പ​​ക ആ​​ചാ​​ര്യ​​ന്‍റെ വി​​ഗ്ര​​ഹ​​മാ​​ണു​​ള്ള​​ത്. പി​​ന്നി​​ല്‍ ശ്രീ​​കൃ​​ഷ്ണ​​ന്‍റെ​​യും ബ​​ല​​രാ​​മ​​ന്‍റെ​​യും അ​​വ​​താ​​ര​​മാ​​യ ചൈ​​ത​​ന്യ മ​​ഹാ​​പ്ര​​ഭു​​വും നി​​ത്യാ​​ന​​ന്ദ പ്ര​​ഭു​​മാ​​ണ്. റ​​ഷ്യ, അ​​മേ​​രി​​ക്ക, അ​​ര്‍​​ജ​​ന്‍റീ​​ന തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ല്‍​​നി​​ന്നു​​ള്ള സ​​ന്യാ​​സി​​​​മാ​​രും ബ്ര​​ഹ്മ​​ചാ​​രി​​ക​​ളും അടക്കം 25 പേര്‍ പ​​ദ​​യാ​​ത്ര​​യി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്നു​​ണ്ട്. മൂ​​ന്നു വ​​ര്‍​​ഷ​​ത്തി​​നു​​ശേ​​ഷം പ​​ദ​​യാ​​ത്ര ദ്വാ​​ര​​ക​​യില്‍ എ​​ത്തും. ആ​​റാം ത​​വ​​ണ​​യാ​​ണു പ​​ദ​​യാ​​ത്ര കേ​​ര​​ള​​ത്തി​​ലെ​​ത്തു​​ന്ന​​ത്. തി​​രു​​വ​​ന​​ന്ത​​പു​​രം മു​​ത​​ല്‍ കാ​​സ​​ര്‍​​ഗോഡ് വ​​രെ സ​​ന്ദ​​​​ര്‍ശ​​നം ന​​ട​​ത്തു​​ന്ന പദ​​യാ​​ത്ര പി​ന്നീ​ടു ക​​ര്‍​​ണാ​​ട​​ക​യി​ലേ​ക്കു പ്ര​​വേ​​ശി​​ക്കും.

തപാല്‍ ജീവനക്കാരുടെ അനിശ്ചിതകാല റിലേ നിരാഹാരസമരം ആരംഭിച്ചു

ഇരിങ്ങാലക്കുട : അന്യായമായ സ്ഥലംമാറ്റ ഉത്തരവുകള്‍ പിന്‍വലിക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ഇരിങ്ങാലക്കുട പോസ്റ്റല്‍ സൂപ്രണ്ടോഫീസിനു മുമ്പില്‍ എന്‍ എഫ് പി യുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സമരം നാലാം ദിവസവും തുടര്‍ന്നു . തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല റിലേ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു . എ ഐ പി.ആര്‍. പി എ സംസ്ഥാന സെക്രട്ടറി വി എ മോഹനന്‍ ഉദ്ഘാടനം ചെയ്തു. കെ എസ് സുഗതന്‍ സംസാരിച്ചു. സി സി ശബരീഷ് , ലി ഡി ഷാജു എന്നിവരാണ് നിരാഹാരസമരം അനുഷ്ടിക്കുന്നത്.

ഡി ജി പി സെന്‍കുമാര്‍ കാളിമലര്‍ക്കാവിലമ്മ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

ഇരിങ്ങാലക്കുട : ഡി ജി പി സെന്‍കുമാര്‍ കാക്കാത്തുരുത്തി കാളിമലര്‍ക്കാവിലമ്മ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി . ഡി ജി പി സെന്‍കുമാറിനെ കാളിമലര്‍ക്കാവിലമ്മ ക്ഷേത്രത്തിലേക്ക് പൂര്‍ണ്ണകുംഭം നല്‍കി ക്ഷേത്രപാലകന്‍ വി ആര്‍ ശിവദാസനും ഭാരവാഹികളും കൂടി സ്വീകരിച്ചു .

പൊതുനിരത്തുകളിലെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യല്‍ : നഗരസഭ നീക്കത്തില്‍ സ്വാധീനങ്ങളുടെ പക്ഷപാതം

ഇരിങ്ങാലക്കുട : വിവിധ സ്ഥാപനങ്ങളും വ്യക്തികളും രാഷ്ട്രീയ പാര്‍ട്ടികളും  റോഡില്‍ സ്ഥാപിച്ച എല്ലാ പരസ്യബോര്‍ഡുകളും നീക്കം ചെയ്യണമെന്ന് പൊതുമരാമത്ത് വകുപ്പ് നിര്‍ദേശത്തെ തുടര്‍ന്ന് ഇരിങ്ങാലക്കുട നഗരസഭ അതിര്‍ത്തിയിലുള്ള അനധികൃത ബോര്‍ഡുകള്‍ എല്ലാം നഗരസഭ നീക്കി തുടങ്ങി . എന്നാല്‍ സ്വാധീനമുള്ള സ്ഥാപനങ്ങളുടെ മാസങ്ങളോളം പഴക്കമുള്ള ബോര്‍ഡുള്‍ നീക്കം ചെയ്യുന്നില്ല. അവ നീക്കാന്‍ ചെയ്യണ്ടെന്നു ‘മുകളില്‍നിന്നും നിര്‍ദേശമുണ്ടെന്ന്’ നീക്കം ചെയ്യുന്നവര്‍ പറഞ്ഞു. നഗരസഭയില്‍ പൈസ അടച്ചിട്ടുണ്ടെന്ന മുട്ട് ന്യായമാണ് ഇതിനുള്ള വിശദികരണം. പൈസ അടച്ചിട്ടുണ്ടെങ്കിലും പൊതുനിരത്തില്‍ ഇലക്ട്രിക് പോസ്റ്റുകളിലോ , വഴി യാത്രികര്‍ക്കോ, വാഹനങ്ങള്‍ക്കോ തടസ്സമാകുന്ന രീതിയിലും ഇവ സ്ഥാപിക്കാന്‍ പാടില്ല. നിയമങ്ങള്‍ കാറ്റില്‍പറത്തി ചില സ്ഥാപനങ്ങള്‍ ഇവ സ്ഥാപിക്കുകയും അവ മാറ്റാതിരിക്കാന്‍ നഗരസഭക്കുമുന്നില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഇപ്പോള്‍ ഇവിടെ വ്യക്തമാകുന്നത് .ധനകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ചെറുതും വലുതുമായ ബോര്‍ഡുകള്‍ കൊണ്ട് പൊതുനിരത്ത് നിറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ . രാഷ്ട്രീയ പാര്‍ട്ടികളുടെ ആഴ്ചകള്‍ക്കു മുന്‍പ് കഴിഞ്ഞ പരിപാടികളുടെ ബോര്‍ഡുകള്‍ പോലും നഗരഹൃദയത്തിലെ കണ്ണായ സ്ഥലങ്ങളില്‍ കാല്‍നടക്കാര്‍ക്കും യാത്രക്കാര്‍ക്കും തടസ്സമായി ഇപ്പോഴും നിലനില്‍ക്കുന്നു . ഇവരുടെ ചില സില്‍ബന്ദികളുടെ വരാനിരിക്കുന്ന പരിപാടികളുടെ ഫ്ലെക്സുകള്‍ക്കു വേണ്ടി ‘സ്ഥലം പിടിക്കലാണ്’ ഇതിനു പുറകില്‍.

ജില്ലയിലെ രണ്ടാമത്തെ റവന്യു ഡിവിഷനായി ഇരിങ്ങാലക്കുടയെ പ്രഖ്യാപിക്കുക – ജോയിന്റ് കൗണ്‍സില്‍ റവന്യൂമന്ത്രിക്ക് നിവേദനം നല്‍കി

ഇരിങ്ങാലക്കുട : ജില്ലയിലെ രണ്ടാമത്തെ റവന്യു ഡിവിഷനായി ഇരിങ്ങാലക്കുടയെ സര്‍ക്കാര്‍ പ്രഖ്യാപിക്കുക,നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കേറ്റും മുന്നോക്ക ജാതിക്കാരുടെ ജാതിസര്‍ട്ടിഫിക്കറ്റും ഓണ്‍ലൈനായി ലഭിക്കാന്‍ ആവശ്യമായ നടപടികളെടുക്കുക,വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് സര്‍ക്കാരിന്റെ പണം കളവുപോകുന്ന അവസ്ഥ അവസാനിപ്പിക്കുക, കൂടല്‍മാണിക്യം ദേവസ്വത്തിന് പതിച്ച് പട്ടയം കൊടുത്ത ഭൂമിയില്‍ സ്ഥിതിചെയ്യുന്ന മഴമാപിനി സിവില്‍സ്റ്റേഷന്‍ കോംപൗണ്ടിലേക്ക് മാറ്റി സ്ഥാപിക്കുക എന്നിവ അടങ്ങിയ നിവേദനം ജോയിന്റ് കൗണ്‍സില്‍ മേഖലാ കമ്മറ്റി ഭാരവാഹികള്‍ സംസ്ഥാന റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനു കൈമാറി. അഡ്വ.തമ്പാന്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇരിങ്ങാലക്കുടയിലെത്തിയതായിരുന്നു മന്ത്രി. നിവേദനത്തിലെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മന്ത്രി കമ്മറ്റി ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി. മേഖലാ സെക്രട്ടറി എ.എം. നൗഷാദ്, ജില്ലാകമ്മറ്റി അംഗം എം.കെ . ഉണ്ണി മേഖലാ കമ്മറ്റി അംഗങ്ങളായ പി.ബി. മനോജ്കുമാര്‍, കെ.എസ്. പ്രിയദര്‍ശനന്‍ എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.

പഠനോപകരണങ്ങളും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു

ഇരിങ്ങാലക്കുട : കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ബാങ്ക് പരിധിയിലെ ഗവണ്മെന്റ് സ്കൂളുകളിലെ ഒന്നാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും ഉന്നതവിജയികളായവര്‍ക്ക് ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് പ്രദീപ് യു.മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ഡോ. കെ പി ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. ഉന്നത വിജയികള്‍ക്ക് നടവരമ്പ് ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ എം നാസ്സറുദീന്‍ ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. ഒന്നാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹെഡ്മിസ്ട്രസ് പി എം റോസി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു . വാര്‍ഡ് മെമ്പര്‍ ഡെയ്സി ജോസ് , എല്‍ പി സ്കൂള്‍ ഹെഡ്മിസ്ട്രെസ്സുമാരായ ഗീത, ജയസൂനം , സി കെ ഗണേഷ് , കെ വി ചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Top
Close
Menu Title