News

Archive for: August 20th, 2017

ഇടതുപക്ഷ സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ യു ഡി എഫ് പ്രതിഷേധ സദസ്സ്

ഇരിങ്ങാലക്കുട : ഇടതുപക്ഷ സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ഇരിങ്ങാലക്കുട യു ഡി എഫ് കമ്മറ്റി പ്രതിഷേധ സദസ്സ് നടത്തി. ഇരിങ്ങാലക്കുട ആല്‍ത്തറയില്‍ നടന്ന പ്രതിഷേധ സദസ്സ് ഡി സി സി. ജനറല്‍ സെക്രട്ടറി ആന്‍റ്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ടി.വി. ചാര്‍ളി അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി കെ.കെ. ശോഭനന്‍, സോണിയാ ഗിരി, കെ.എ.റിയാസുദ്ദീന്‍, പോളി കുറ്റിക്കാടന്‍, എ.പി. ആന്‍റണി, പി.ബി. മനോജ്, ഡോക്ടര്‍ മാര്‍ട്ടിന്‍ പോള്‍ എന്നിവര്‍ സംസാരിച്ചു. വര്‍ഗ്ഗീസ് പുത്തനങ്ങാടി സ്വാഗതവും ജോസഫ് ചാക്കോ നന്ദിയും പറഞ്ഞു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ രാജ്യത്തിന് തന്നെ മാതൃക – കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ

ഇരിങ്ങാലക്കുട : കേരളത്തില്‍ പിണറായി വിജയന്‍ നയിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ രാജ്യത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണെന്ന് കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ.  തെരഞ്ഞെടുപ്പു കാലത്ത് ഇടതു മുന്നണി ജനങ്ങള്‍ക്കു മുമ്പാകെ അവതരിപ്പിച്ച പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പടിപടിയായി നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഒരു വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്കു മുമ്പാകെ സധൈര്യം അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. അഴിമതി രഹിതമായി ജനപക്ഷ വികസനവുമായി മുന്നോട്ട് പോകുന്ന സര്‍ക്കാരിനെ ശ്വാസം മുട്ടിച്ച് തകര്‍ക്കാനാണ് ബി.ജെ.പി.യും, കേന്ദ്ര സര്‍ക്കാരും ശ്രമിക്കുന്നത്. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.മണി അദ്ധ്യക്ഷത വഹിച്ച പൊതുയോഗത്തില്‍ അഡ്വ.കെ. രാജന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ .കെ .യു. അരുണന്‍ എം.എല്‍.എ, സി.പി.ഐ (എം) ഏരിയാ സെക്രട്ടറി ഉല്ലാസ് കളക്കാട്ട്, ജനതാദള്‍ (എസ്) ജില്ലാ സെക്രട്ടറി ജോസ് കുഴുപ്പില്‍, എന്‍.സി.പി.ജില്ലാ പ്രസിഡണ്ട് എ.വി. വല്ലഭന്‍ , സി.പി.ഐ നേതാവ് കെ. ശ്രീകുമാര്‍, ,ടി.കെ.സുധീഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.ജി.ശങ്കരനാരായണന്‍, കാതറിന്‍ പോള്‍, എന്‍.കെ.ഉദയ പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. കെ.പി.ദിവാകരന്‍ മാസ്റ്റര്‍ സ്വാഗതവും, കെ.ആര്‍.വിജയ നന്ദിയും പറഞ്ഞു.

ഇടതുപക്ഷ സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ യു ഡി എഫ് പ്രതിക്ഷേധ സദസ്സ്

സബ്ബ് ജയിലില്‍ ലഹരി വിരുദ്ധ ക്ലാസ് നടത്തി

ഇരിങ്ങാലക്കുട : സ്പെഷ്യല്‍ സബ്ബ് ജയിലിന്റെയും ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ അന്തേവാസികള്‍ക്ക് വേണ്ടി ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു . എക്‌സൈസ് റേഞ്ച് ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ റാഫേല്‍ എം എല്‍ ക്ലാസ് നയിച്ചു. ഇരിങ്ങാലക്കുട സ്പെഷ്യല്‍ സബ്ബ് ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം ലഹരിവിരുദ്ധ ക്ലാസ്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മദ്യം , മയക്കുമരുന്ന് , മറ്റ് ലഹരി വസ്തുക്കള്‍ എന്നിവയുടെ അമിത ഉപയോഗം മൂലം നിരവധി കുറ്റകൃത്യങ്ങള്‍ ഉണ്ടാകുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു . ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരായ കെ ജെ ജോണ്‍സണ്‍ സ്വാഗതവും സജി എം നന്ദിയും പറഞ്ഞു . ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ കെ ആര്‍ ആല്‍ബി , അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ കെ യു ജിജോ , കെ ആര്‍ ആനന്ദ് , പി എസ് ഷിബു , എ ബി രതീഷ് , എന്നിവര്‍ നേതൃത്വം നല്‍കി . ജയില്‍ വകുപ്പ് മേധാവിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇരിങ്ങാലക്കുട സ്പെഷ്യല്‍ സബ്ബ് ജയിലില്‍ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചത് .

ചെത്ത് – മദ്യവ്യവസായ തൊഴിലാളികളുടെ എക്‌സൈസ് ഓഫീസ് ധര്‍ണ്ണ

ഇരിങ്ങാലക്കുട : സുപ്രീം കോടതി വിധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ ഷാപ്പുകളിലെ ജോലി നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്നും മറ്റു ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് ചെത്ത് തൊഴിലാളികളും മദ്യവ്യവസായ തൊഴിലാളികളും ഇരിങ്ങാലക്കുട എക്‌സൈസ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സംസ്ഥാന കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷന്‍ സെക്രട്ടറി സി ആര്‍ പുരുഷോത്തമന്‍ ധര്‍ണ്ണ   ഉദ്ഘാടനം ചെയ്തു. ചെത്ത് തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് എ കെ പ്രസ്സനന്‍ അദ്ധ്യക്ഷത വഹിച്ചു. പി കെ മാധവന്‍ , ഇ വി വിജയന്‍ , ടി കെ ചന്ദ്രബാബു , പി പി പീതാംബരന്‍ , വി എ അനീഷ് , കെ കെ അയ്യപ്പന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ഇരിങ്ങാലക്കുടയില്‍ നിന്നും തെരുവ് നായ്ക്കളെ പിടികൂടി

ഇരിങ്ങാലക്കുട : തെരുവ് നായ്ക്കളെ പിടികൂടി വന്ധീകരിച്ച് പേവിഷബാധക്ക് എതിരെ കുത്തിവെപ്പ് നടത്തി പിടികൂടിയ അതേസ്ഥലത്ത് തന്നെ കൊണ്ടുവിടുന്ന ജില്ലാ പഞ്ചായത്തിന്റെ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ആന്റി റാബീസ് പദ്ധതി പ്രകാരം ഇരിങ്ങാലക്കുട മാര്‍ക്കറ്റ് പരിസരത്ത് നിന്നും 10 തെരുവ് നായ്ക്കളെ പിടികൂടി . ജില്ലാ പഞ്ചായത്തിന്റെ മൃഗ സംരക്ഷണ വകുപ്പിന്റെ സഹായത്തോടെ അനിമല്‍ കെയര്‍ ടേക്കര്‍ രതീഷും സഹായികളുമാണ് തെരുവ് നായ്ക്കളെ പിടി കൂടിയത് . പിടികൂടുന്ന തെരുവ് നായ്ക്കളെ വെള്ളാങ്ങലൂരിലുള്ള  മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ആശുപത്രിയിലാണ് വന്ധീകരണവും പേവിഷബാധക്ക് എതിരെയുള്ള കുത്തിവെപ്പും നടത്തുന്നത് . ആശുപത്രിയില്‍ ഡോക്ടറും വിപുലമായ സൗകര്യങ്ങളും വന്ധീകരിക്കുന്ന നായ്ക്കളെ പാര്‍പ്പിക്കുന്നതിനുള്ള വലിയ ഷെല്‍റ്ററുകളും ഒരുക്കിയിട്ടുണ്ട്.  ക്ഷേത്രം പള്ളി മുതലായ സ്ഥലങ്ങളില്‍ നിന്നും പിടികൂടുന്ന തെരുവ് നായ്ക്കളെ വീണ്ടും അവിടെ തന്നെ കൊണ്ടുവിടില്ലെന്നു അനിമല്‍ കെയര്‍ ടേക്കര്‍ രതീഷ് പറഞ്ഞു . പിടികൂടുന്ന നായ്ക്കളെ കൊണ്ടുപോകുന്നതിനുള്ള വാഹനത്തില്‍ തന്നെ വലിയ കൂടുകളും സജീകരിച്ചിട്ടുണ്ട് . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് തെരുവ് നായ്ക്കളെ പിടികൂടുന്നത്. പഞ്ചായത്തുകളില്‍ നിന്നും 30 തെരുവ് നായ്ക്കളെയും നഗരസഭ പ്രദേശത്തു നിന്നും 50 തെരുവ് നായ്കളെയുമാണ് ഇപ്പോള്‍ പിടികൂടിയത് .

അയ്യങ്കാവ് മൈതാനം നഗരസഭയുടെ സ്റ്റോര്‍യാര്‍ഡ് ആക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം

ഇരിങ്ങാലക്കുട : നഗരസഭയുടെ വിവിധ പണികള്‍ക്ക് ആവശ്യമായ സാധന സാമഗ്രികള്‍ സൂക്ഷിക്കാനുള്ള സ്റ്റോര്‍യാര്‍ഡ് ആയി അയ്യങ്കാവ് മൈതാനത്തെ മാറ്റികൊണ്ടിരിക്കുന്നതില്‍ കായികപ്രേമികളുടെ പ്രതിഷേധം. കളിക്കാനുള്ള മൈതാനത്തുകൂടെ ഭാരമുള്ള വസ്തുക്കള്‍ കയറ്റി ലോറികള്‍ പോകുന്നതുമൂലം പ്രതലം കേടായിട്ടുണ്ട്. കൂടാതെ ചളിപിടിച്ചു ഗര്‍ത്തങ്ങളും ഉണ്ടാക്കുന്നു. കഴിഞ്ഞ ദിവസം മൈതാനത്തു മണലും മെറ്റലും ലോറികളില്‍ കൊണ്ടിറക്കി. നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നിര്‍മിക്കാനുള്ള ഹൈമാസ്റ്റ് ലൈറ്റ് പ്ലാറ്റ്‌ഫോം പണിയുന്നതിനായിട്ടുള്ളവയാണിത്. ഇതിനുപുറമെ നൂറിലധികം ടാര്‍ വീപ്പകളും ഇവിടെ മാസങ്ങളായി സ്ഥലം അപഹരിച്ചു സൂക്ഷിച്ചിട്ടുണ്ട്. നഗരസഭാ കെട്ടിടത്തിനടുത്ത് ഇവ സൂക്ഷിക്കാനുള്ള സ്ഥലം ഉള്ളപ്പോളാണ് ഇവ മൈതാനത്തു ഇട്ടിരിക്കുന്നത്. മൈതാനം നഗരസഭയുടെ സ്റ്റോര്‍യാര്‍ഡ് ആക്കാനുള്ള ശ്രമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം രാത്രി കായികപ്രേമികളും സി പി ഐ എം ടൌണ്‍ ലോക്കല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തകരും ചേര്‍ന്ന് മൈതാനത്തു നിക്ഷേപിച്ച മെറ്റല്‍ കൂനയില്‍ കൊടിനാട്ടി. കൗണ്‍സിലര്‍മാരായ പി വി ശിവകുമാര്‍, ശ്രീജിത്ത് കെ എന്നിവര്‍ നേതൃത്വം നല്‍കി.

Top
Close
Menu Title