News

Archive for: August 20th, 2017

യുവജനങ്ങള്‍ വര്‍ഗ്ഗീയതയെ ചെറുത്ത് മത നിരപേക്ഷതയ്ക്കായി അണിനിരക്കണമെന്ന് പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ

മാടായിക്കോണം : നമ്മുടെ നാടിന്റെ നന്മയുടെ കാവലാളാകാനും, മാനവിക തയുടെ പക്ഷത്ത് അണിനിരക്കാനും വിഭജന സ്വരങ്ങള്‍ അകറ്റി നിര്‍ത്തി യുവജനങ്ങള്‍ വര്‍ഗ്ഗീയതയെ ചെറുത്ത് മത നിരപേക്ഷതയ്ക്കായി അണിനിരക്കണമെന്ന് പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. മാടായിക്കോണം ഡി.വൈ.എഫ്.ഐ. ചെമ്പട യൂണിറ്റും, എസ്.എഫ്.ഐ, ബാലസംഘം യൂണിറ്റുകളും സംയുക്തമായി സംഘടിപ്പിച്ച മതനിരപേക്ഷ സംഗമവും , അനുമോദന സദസ്സും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എസ്.എല്‍.സി – പ്ലസ് ടു വിജയികളെ സി.കെ. ചന്ദ്രൻ ഉപഹാരം നല്‍കി അനുമോദിച്ചു. ഡി. വൈ. എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ട് എ.വി പ്രസാദ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരങ്ങള്‍ വിതരണം ചെയ്തു. അതുല്യ .പി .എല്‍ അദ്ധ്യക്ഷയായ ചടങ്ങില്‍ കെ.എന്‍ ഷാഹിര്‍, ശ്രീയേഷ് കുറുപ്പത്ത്, അംബിക പള്ളിപ്പുറത്ത്, അഡ്വ.പി .സി മുരളീധരന്‍, നബിന്‍ഷാ നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു. നന്ദു ലാല്‍.പി.എം സ്വാഗതവും, സഞ്ജയ്.സി.ബി നന്ദിയും പറഞ്ഞു.

പച്ചക്കറി കൃഷിക്ക് വിത്തിറക്കി

കരുവന്നൂര്‍ : ഇരിങ്ങാലക്കുട ജൈവ കാര്‍ഷിക സഹകരണ സംഘത്തിന്‍റെ കീഴില്‍ കരുവന്നൂര്‍ സൂര്യ കാര്‍ഷിക ക്ലബ് നടത്തുന്ന പച്ചക്കറി കൃഷിക്ക് സംഘത്തിന്‍റെ പ്രഥമ അംഗം സി.കെ. ചന്ദ്രന്‍ വിത്തിറക്കി ഉദ്ഘാടനം ചെയ്തു. സംഘം ചീഫ് പ്രൊമോട്ടര്‍ ടി.എസ്. ബൈജു, പി.എസ്. വിശ്വംഭരന്‍, കെ.എം മോഹനന്‍, കെ.വി. സുനിലന്‍, ടി.വി. സിദ്ധാര്‍ത്ഥന്‍, പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു

ബാലികാസദനത്തിലെ കുട്ടികള്‍ക്കായി അറിവിന്റെ പൊതിയുമായി എന്‍ എസ് എസ് കുട്ടികള്‍

ഇരിങ്ങാലക്കുട : നാഷണല്‍ സെക്കന്‍ഡറി എന്‍ എസ് എസ് വിദ്യാത്ഥികളും കലപില ഫെയ്സ്ബുക്ക് കൂട്ടായ്മയും ചേര്‍ന്ന് വായിച്ചു വളരാന്‍ ഊരകത്തെ സഞ്ജീവിനി ബാലികാസദനത്തിലെ കുട്ടികള്‍ക്കായി പുസ്തകപ്പൊതികള്‍ സമ്മാനമായി നല്‍കി. ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളും, എന്‍ എസ് എസ് കുട്ടികളും ചേര്‍ന്ന് സമാഹരിച്ച 500ഓളം പുസ്തകങ്ങള്‍ സെക്രട്ടറി സി എം ശങ്കരനും വാര്‍ഡന്‍ ഷീനക്കും നല്‍കി. പല പ്രായത്തിലുള്ള 69 ഓളം കുട്ടികള്‍ സദനത്തില്‍ താമസിക്കുന്നുണ്ട്. ഇരിങ്ങാലക്കുട ഇലക്ട്രിട്രിസിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ ഹനീഷ്, അനില്‍ സേതുമാധവന്‍, അര്‍ച്ചന, എന്നിവര്‍ പങ്കെടുത്തു. വളണ്ടിയര്‍മാരായ വൈഷ്ണവി, വിശാല്‍, സ്വീറ്റി, വൈശാഖ് എന്നിവര്‍ നേതൃത്വം നല്‍കി

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ‘ഒറ്റാല്‍’ സ്ക്രീന്‍ ചെയ്യുന്നു – ഞായറാഴ്ച 6:30ന്

ഇരിങ്ങാലക്കുട : ദേശീയ- അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയ ഒറ്റാല്‍ ജൂണ്‍ 18 ഞായറാഴ്ച വൈകീട്ട് 6:30ന് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ക്രൈസ്റ്റ് കോളേജ് ജംഗ്ഷനു സമീപം ജോണ്‍സ് ഹോണ്ടക്ക് മുകളിലുള്ള ഓര്‍മ്മ ഹാളില്‍ സ്ക്രീന്‍ ചെയ്യുന്നു. പ്രവേശനം സൗജന്യമാണ്. 1980 -കളില്‍ സമാന്തരസിനിമയുടെ സൗന്ദര്യം ഇരിങ്ങാലക്കുട പട്ടണത്തിലെ ചലച്ചിത്ര ആസ്വാദകരിലേക്ക് എത്തിച്ച ഫിലിം സൊസൈറ്റി പുതിയ രൂപത്തില്‍ ഇപ്പോള്‍ മികച്ച സിനിമകളുടെ അവതരണത്തിനായി നഗരത്തില്‍ ഒരു സ്ഥിരം വേദിയിലെന്ന തിരിച്ചറിവില്‍ മാധ്യമപ്രവര്‍ത്തകരുടെയും കലാപ്രേമികളുടെയും നേതൃത്വത്തില്‍ ആണ് സൊസൈറ്റി പുനര്‍രൂപീകരിച്ചത്, പ്രാദേശികഭാഷ സിനിമകളുടെയും ദേശിയ അന്തര്‍ദേശിയ തലത്തില്‍ അംഗീകാരം നേടിയിട്ടുള്ള സിനിമകളുടെയും അവതരണം ലക്ഷ്യമിടുന്ന ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആദ്യ സ്ക്രീനിങ്ങാണ് ഞായറാഴ്ച വൈകീട്ട് 6.30ന് നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447814777.

Top
Close
Menu Title