News

Archive for: August 20th, 2017

വെള്ളക്കെട്ടിനെത്തുടര്‍ന്ന് സ്വകാര്യ വ്യക്തിയുടെ സ്ളാബ് പൊളിച്ച രണ്ടു നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കെതിരെ പോലീസ് കേസ് എടുത്തു

ഇരിങ്ങാലക്കുട : തെക്കേനടയിലുണ്ടായ വെള്ളക്കെട്ടിനെ തുടര്‍ന്ന് കൈയേറ്റം ആരോപിച്ച് സംസ്ഥാന പാതയുടെ സമീപത്തെ സ്വകാര്യ നഴ്സറിയുടെ തോടിനു കുറുകെയുള്ള സ്ലാബും മതിലും ഭാഗികമായി പൊളിച്ചുമാറ്റിയതിനു ഉടമസ്ഥയുടെ പരാതി പ്രകാരം ഇരിങ്ങാലക്കുട നഗരസഭയിലെ 26 – ാം വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളി ജയന്‍ , 25 – ാം വാര്‍ഡ് കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസ് എടുത്തതായി ഇരിങ്ങാലക്കുട പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സുശാന്ത് കെ എസ് പറഞ്ഞു. നഴ്സറി ഉടമ മീനാ ഷാഫിയുടെ പരാതിയെത്തുടര്‍ന്ന്, അനുവാദമില്ലാതെയും മുന്നറിയിപ്പ് നല്‍കാതെയും സ്ഥലത്തു കടന്നുകയറി വസ്തുക്കള്‍ നശിപ്പിച്ചവകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. തെക്കേനടയില്‍ വെള്ളക്കെട്ട് മൂലം പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് സ്വകാര്യ വ്യക്തിയുടെ മതിലും സ്ലാബുകളും സ്ഥലം കൗണ്‍സിലര്‍ അമ്പിളി ജയനും സന്തോഷ് ബോബനും പൊളിച്ചതിനെതിരെ സമീപ വാര്‍ഡിലെ കൗണ്‍സിലര്‍ സോണിയ ഗിരി നഗരസഭയില്‍ ചോദ്യം ചെയ്ത നടപടി വിവാദമായിരുന്നു . ഇതിനെ തുടര്‍ന്ന് നടപടികള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ഇതിനിടെ വെള്ളക്കെട്ട് രൂക്ഷമാകുകയും പ്രദേശവാസികള്‍ ഇപ്പോള്‍ ബുദ്ധിമുട്ടിലാവുകയും ചെയ്തു. നഗരസഭയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെയാണ് രണ്ടു കൗണ്‍സിലര്‍മാര്‍ തോട് പൊളിച്ചതെന്നു ആയിരുന്നു സോണിയ ഗിരി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ആരോപിച്ചത് . ഇതേ തുടര്‍ന്ന് സോണിയ ഗിരിക്ക് ഭൂമാഫിയയുമായി ബന്ധം ഉണ്ടെന്നാരോപിച്ചു തെക്കേനട നിവാസികള്‍ കഴിഞ്ഞ ദിവസം ഫ്ലെക്സുകള്‍ വച്ചിരുന്നു. എന്നാല്‍ ഇവിടെ കൈയേറ്റമുണ്ടെന്നു കണ്ടെത്തിയതായി നഗരസഭാ സെക്രട്ടറി കഴിഞ്ഞ കൌണ്‍സില്‍ യോഗത്തില്‍ പറഞ്ഞിരുന്നു. കയ്യേറ്റം സ്വന്തം ചിലവില്‍ പൊളിച്ചു നീക്കാന്‍ സ്വകാര്യ വ്യക്തിക്ക് നോട്ടീന് നല്‍കുന്നതിനുള്ള നടപടിക്രമങ്ങളാണ് പൂര്‍ത്തികരിച്ചിട്ടുള്ളതെന്നും മുനിസിപ്പല്‍ എഞ്ചിനിയര്‍ കഴിഞ്ഞ കൗണ്‍സിലില്‍ പറഞ്ഞിരുന്നു. ഇതിനിടയിലാണ് തിങ്കളാഴ്ച രാത്രി രണ്ടു നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കെതിരെ പോലീസ് കേസ് എടുത്തത്. ജനങ്ങളുടെ ആവശ്യത്തിനായി കൈകൊണ്ട നടപടിയുടെ ഭാഗമായാണ് സ്ലാബുകള്‍ പൊളിച്ചതെന്നും, എത് തരത്തിലുള്ള കേസ്സിനെയും നേരിടാന്‍ തയാറാണെന്നു വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ ബി. ജെ. പി. അംഗങ്ങളായ അമ്പിളി ജയനും സന്തോഷ് ബോബനും കൗണ്‍സിലില്‍ അന്ന് പറഞ്ഞിരുന്നു.

സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ ഭൂമാഫിയ ബന്ധം പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് ഡി സി സി സെക്രട്ടറി സോണിയ ഗിരി

ഇരിങ്ങാലക്കുട : തെക്കേനടയിലെ വെള്ളക്കെട്ടും അതെ തുര്‍ന്ന് ഉണ്ടായ തോട് പൊളിക്കലിലും തനിക്ക് എതിരെ ഭൂമാഫിയ ബന്ധം ആരോപിച്ചു സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് ഡി സി സി സെക്രട്ടറിയും കോണ്‍ഗ്രസ് കൗണ്‍സിലറുമായ സോണിയ ഗിരി പറഞ്ഞു. ഒരു പൊതു പ്രവര്‍ത്തകയും സ്ത്രീയുമായി തനിക്കെതിരെ യാതൊരു അടിസ്ഥാനങ്ങളിലാത്ത ആരോപണങ്ങളാണ് ഫേസ്ബുക്കിലൂടെ തനിക്കെതിരെ ചിലര്‍ പ്രചരിപ്പിക്കുന്നതെന്നും ഇതിനു പുറകില്‍ ചില ഗുഢതാത്പര്യങ്ങള്‍ ഉണ്ടെന്നും ആരോപിച്ചാണ് പരാതി നല്‍കുന്നത് എന്ന സോണിയഗിരി പറഞ്ഞു. ഈ മേഖലയിലെ വെള്ളക്കെട്ട് മൂലം സ്വകാര്യ വ്യക്തിയുടെ മതിലും സ്ലാബുകളും സ്ഥലം കൗണ്‍സിലര്‍ പൊളിച്ചതിനെതിരെ സമീപ വാര്‍ഡിലെ കൗണ്‍സിലര്‍ നഗരസഭയില്‍ ചോദ്യം ചെയ്ത നടപടി വിവാദമായിരുന്നു . ഇതിനെ തുടര്‍ന്ന് നടപടികള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ഇതിനിടെ വെള്ളക്കെട്ട് രൂക്ഷമാകുകയും പ്രദേശവാസികള്‍ ബുദ്ധിമുട്ടിലാവുകയും ചെയ്തു. നഗരസഭയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെയാണ് സ്ഥലം കൗണ്‍സിലര്‍ അമ്പിളി ജയനും സന്തോഷ് ബോബനും തോട് പൊളിച്ചതെന്നു ആയിരുന്നു സമീപ വാര്‍ഡിലെ കൗണ്‍സിലര്‍ സോണിയ ഗിരി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ആരോപിച്ചത് . ഇതേ തുടര്‍ന്ന് സോണിയ ഗിരിക്ക് ഭൂമാഫിയയുമായി ബന്ധം ഉണ്ടെന്നാരോപിച്ചു തെക്കേനട നിവാസികള്‍ ഫ്ലെക്സുകള്‍ വച്ചിരുന്നു.

related news : ഭൂമാഫിയക്ക് വേണ്ടി ഒത്താശ പാടുന്നുവെന്നു ആരോപിച്ച് നഗരസഭ കൗണ്‍സിലര്‍ക്കെതിരെ നാട്ടുകാരുടെ ഫ്ളക്സ് പ്രചരണം

എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലറായിരുന്ന ഷാജിന്‍ നടുമുറിയുടെ ചരമവാര്‍ഷികാചരണം നടത്തി

ഇരിങ്ങാലക്കുട : എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലറായിരുന്ന ഷാജിന്‍ നടുമുറിയുടെ ചരമവാര്‍ഷികം ആചരിച്ചു. എസ്.എന്‍.ഡി.പി മുകുന്ദപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന അനുസ്മരണസമ്മേളത്തില്‍ മുന്‍ യൂണിയന്‍ സെക്രട്ടറി വി.ആര്‍ സുകുമാരന്‍ അനുസ്മരണപ്രഭാഷണം നടത്തി. യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം അദ്ധ്യക്ഷനായിരുന്നു. യൂണിയന്‍ സെക്രട്ടറി പി.കെ പ്രസന്നന്‍, വൈസ് പ്രസിഡന്റ് എം.കെ സുബ്രഹ്മണ്യന്‍, യോഗം ഡയറക്ടര്‍ കെ.കെ ബിനു, കൗണ്‍സിലര്‍മാരായ ചന്ദ്രഹാസന്‍ തിരുകുളം, വി.ആര്‍ പ്രഭാകരന്‍, ശിവദാസന്‍ ടി.ബി, ബിജോയ് എന്‍.ബി, അനീഷ് പി.കടവില്‍, എം.എം സുഗതന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

ന്യൂയോര്‍ക്കിലെ സാംസ്‌ക്കാരിക വിനിമയ പരിപാടിയിലേക്ക് കപിലാ വേണുവിന് ക്ഷണം

ഇരിങ്ങാലക്കുട : പ്രശസ്ത കൂടിയാട്ടം കലാകാരി കപിലാ വേണു ന്യൂയോര്‍ക്കില്‍ ‘ദി സെറ്റ് അപ്പ്’ എന്ന പ്രൊജക്ടിന്റെ സാംസ്‌ക്കാരിക വിനിമയ പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടു. അമേരിക്കന്‍ കൊറിയോഗ്രാഫര്‍ വോളി കര്‍ഡോന, ബാലിനിസ് നര്‍ത്തകി ന്യുമാന്‍ കാത്ര, കംബോഡിയന്‍ നര്‍ത്തകി പ്രൗയെങ് ചിയെങ് തുടങ്ങി ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള ഏഴ് നാട്യപ്രതിഭകളെയാണ് ഈ സാംസ്‌ക്കാരിക വിനിമയ പരിപാടിയിലേക്ക് ഉള്‍കൊള്ളിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് സിറ്റിയിലെ ‘റിവര്‍ ടു റിവര്‍’ ഫെസ്റ്റിവലുമായി സഹകരിച്ചു നങ്ങ്യാര്‍കൂത്ത് അവതരണങ്ങള്‍ ജൂണ്‍ 24, 25 തിയ്യതികളില്‍ കപിലാ വേണുവിന്റേതായി സംഘടിപ്പിച്ചിട്ടുണ്ട്. കപില അവതരിപ്പിക്കുന്ന നരസിംഹാവതാരം നങ്ങ്യാര്‍കൂത്തിന് മിഴാവില്‍ പശ്ചാത്തലമേളം നല്‍ക്കുന്നത് കലാമണ്ഡലം രാജീവ് ആണ്. ഇരിങ്ങാലക്കുട നടനകൈരളിയുടെ ആഭിമുഖ്യത്തിലാണ് ഈ സാംസ്‌ക്കാരിക യാത്ര.

വെള്ളക്കെട്ടിന് പരിഹാരം തേടി നഗരസഭയില്‍ എത്തിയ പരിസരവാസികളും കൗണ്‍സിലറും തമ്മില്‍ ഫ്ലെക്സിനെ ചൊല്ലി തര്‍ക്കം

ഇരിങ്ങാലക്കുട : ഭൂമാഫിയ പാടത്ത് തോട് നികത്തി മതില്‍ കെട്ടിയതു മൂലം വെള്ളക്കെട്ട് കെടുതികളില്‍ ദുരിതം അനുഭവിക്കുന്ന തെക്കേനട പ്രദേശവാസികള്‍ പരിഹാരം തേടി നഗരസഭയില്‍ നേരിട്ട് എത്തി സെക്രട്ടറിയോട് പരാതി പറഞ്ഞു . ഈ മേഖലയിലെ വെള്ളക്കെട്ട് മൂലം സ്വകാര്യ വ്യക്തിയുടെ മതിലും സ്ലാബുകളും സ്ഥലം കൗണ്‍സിലര്‍ പൊളിച്ചതിനെതിരെ സമീപ വാര്‍ഡിലെ കൗണ്‍സിലര്‍ നഗരസഭയില്‍ ചോദ്യം ചെയ്ത നടപടി വിവാദമായിരുന്നു . ഇതിനെ തുടര്‍ന്ന് നടപടികള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ഇതിനിടെ വെള്ളക്കെട്ട് രൂക്ഷമാകുകയും പ്രദേശവാസികള്‍ ബുദ്ധിമുട്ടിലാവുകയും ചെയ്തു. നഗരസഭയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെയാണ് സ്ഥലം കൗണ്‍സിലര്‍ അമ്പിളി ജയന്‍ തോട് പൊളിച്ചതെന്നു ആയിരുന്നു സമീപ വാര്‍ഡിലെ കൗണ്‍സിലര്‍ സോണിയ ഗിരി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ആരോപിച്ചത് . ഇതേ തുടര്‍ന്ന് സോണിയ ഗിരിക്ക് ഭൂമാഫിയയുമായി ബന്ധം ഉണ്ടെന്നാരോപിച്ചു തെക്കേനട നിവാസികള്‍ ഫ്ലെക്സുകള്‍ വച്ചിരുന്നു . തിങ്കളാഴ്ച രാവിലെ നഗരസഭയില്‍ സെക്രട്ടറിയെ നേരിട്ട് കാണാന്‍ വെള്ളക്കെട്ടില്‍ വീട് മുങ്ങിയ കൈപ്പാറ വള്ളിയും സമീപവാസിയായ ലളിതയും എത്തിയപ്പോള്‍ സെക്രട്ടറിയുടെ മുറിയില്‍ സോണിയ ഗിരിയും ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അബ്‌ദുള്‍ ബഷീറും കൗണ്‍സിലറായ സഹദേവനും ഉണ്ടായിരുന്നു. തനിക്കെതിരെ ആര് പറഞ്ഞിട്ടാണ് ഫ്ലെക്സ് വച്ചതെന്ന് സോണിയ ഗിരി ഇവരോട് ചോദിക്കുകയുണ്ടായി . ഇതേ തുടര്‍ന്ന് ഇവര്‍ തമ്മില്‍ ചെറിയ വാക്ക് തര്‍ക്കവും സെക്രട്ടറിയുടെ മുറിയില്‍ വച്ചുണ്ടായി. തങ്ങള്‍ക്ക് ആരോടും വ്യക്തിവിരോധം ഇല്ലെന്നും വെള്ളക്കെട്ടിന് ശ്വാശ്വത പരിഹാരം വേണമെന്ന ആവശ്യം മാത്രമേ ഉള്ളു എന്നും പ്രദേശവാസികള്‍ പറഞ്ഞു. പരാതിയെ തുടര്‍ന്ന് ആരോഗ്യ വിഭാഗം ഇന്ന് തന്നെ സ്ഥലം പരിശോധിച്ച് വേണ്ട നടപടികള്‍ എടുക്കുമെന്നും സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ ഭൂമാഫിയ ബന്ധം പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് സോണിയ ഗിരി

തെക്കേ നടയിലെ വെള്ളക്കെട്ടും അതെ തുര്‍ന്ന് ഉണ്ടായ തോട് പൊളിക്കലിലും തനിക്ക് എതിരെ ഭൂമാഫിയ ബന്ധം ആരോപിച്ചു സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് ഡി സി സി സെക്രട്ടറിയും കോണ്‍ഗ്രസ് കൗണ്‍സിലറുമായ സോണിയ ഗിരി പറഞ്ഞു. ഒരു പൊതു പ്രവര്‍ത്തകയും സ്ത്രീയുമായി തനിക്കെതിരെ യാതൊരു അടിസ്ഥാനങ്ങളിലാത്ത ആരോപണങ്ങളാണ് ഫേസ്ബുക്കിലൂടെ തനിക്കെതിരെ ചിലര്‍ പ്രചരിപ്പിക്കുന്നതെന്നും ഇതിനു പുറകില്‍ ചില ഗുഢതാത്പര്യങ്ങള്‍ ഉണ്ടെന്നും ആരോപിച്ചാണ് പരാതി നല്‍കുന്നത്.

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം നേടി പുണ്യ ദിലിപ്‌കുമാര്‍

ഇരിങ്ങാലക്കുട : സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തില്‍ എ വണ്‍ നേടിയ ഷാര്‍ജ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി പുണ്യ ദിലിപ്‌കുമാര്‍ . ഇരിങ്ങാലക്കുട സ്വദേശി കൊല്ലാട്ട്തൈത്തറ വീട്ടില്‍ ദിലിപ്‌കുമാറിന്റെയും പ്രിയയുടെയും മകളാണ് പുണ്യ .

കല്ലേറ്റുംകര ബി വി എം ഹൈ സ്കൂളില്‍ മെറിറ്റ് ഡേയും വായനാദിനവും ആഘോഷിച്ചു

കല്ലേറ്റുംകര : ബി വി എം ഹൈസ്കൂളില്‍ കാത്തലിക് എഡ്യൂക്കേഷണല്‍ ട്രസ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ മെറിറ്റ് ഡേ ആഘോഷിച്ചു. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നെയ്‌സന്‍ വായനാദിനവും സംയുക്ത ക്ലബ് ഉദ്ഘാടനവും നിര്‍വഹിച്ചു . 2016 -17 എസ് എസ് എല്‍ സി ബാച്ചിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അനുമോദിക്കുകയും പൂര്‍വ വിദ്യാര്‍ത്ഥി ഡോ. അനീഷ് വി അപ്പുവിനെ ആദരിക്കുകയും ചെയ്തു. മുന്‍ മാനേജര്‍ കെ എ ചാക്കുണ്ണി മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിത്സണ്‍ സ്വാഗതവും എന്‍ വി ബൈജു നന്ദിയും പറഞ്ഞു. മുന്‍ ഹെഡ്മാസ്റ്റര്‍ കെ ജി അച്യുതന്‍ വായനാദിന സന്ദേശം നല്‍കി . ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷൈനി സാന്റോ , വാര്‍ഡ് മെമ്പര്‍ ഐ കെ ചന്ദ്രന്‍ , സ്കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്‌ദുള്‍ ഹമീദ് , പി ടി എ പ്രസിഡന്റ് വിദ്യാധരന്‍ കെ ബി, ജിജി തോമസ് , പ്രീതി മേനാച്ചേരി , ആല്‍ബിന്‍ ഏലിയാസ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളില്‍ വായനപക്ഷാചരണത്തിനു തുടക്കം കുറിച്ചു

ആനന്ദപുരം : ശ്രീകൃഷ്ണ ഹൈസ്കൂളില്‍ വായനപക്ഷാചരണത്തിനു തുടക്കം കുറിച്ചു. സ്കൂള്‍ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി മലയാളം അധ്യാപകനും എഴുത്തുകാരനുമായ സുരേഷ് നായര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എ ജയശ്രീ അദ്ധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ ഗ്രന്ഥശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അര്‍ച്ചന എസ് നായര്‍ പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഗോപിക ഗോപി വായനദിന പ്രതിജ്ഞ ചൊല്ലി . ആരഭി .പി ബിജു എന്‍ എന്‍ കക്കാടിന്റെ സൗഗന്ധികം എന്ന കവിത ആലപിച്ചു. സ്കൂളില്‍ നിന്നും കഴിഞ്ഞ അധ്യയനവര്‍ഷം വിരമിച്ച അധ്യാപകരായ എ എന്‍ വാസുദേവന്‍ , ആര്‍ വത്സല , എന്‍ ജെ ലാല്‍ജോ , കെ കെ കൊച്ചുത്രേസ്യ , എം സി ദേവവതി , എം എന്‍ ശോഭന , കെ ജെ ഗിരിജ ,ജോളി ജോണ്‍സണ്‍ എന്നിവര്‍ സ്കൂള്‍ ഗ്രന്ഥശാലയിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി കെ ആര്‍ ശശി കുമാര്‍ സ്വാഗതവും പ്രധാനാധ്യാപിക കെ എസ് സരസ്വതി നന്ദിയും പറഞ്ഞു.

എ ഐ എസ് എഫ് -എ ഐ വെെ എഫ് ലോങ് മാര്‍ച്ചും യുവജന കണ്‍വെന്‍ഷനും പ്രതിഭാസംഗമവും

കാറളം : എ ഐ വൈ എഫ് കാറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എ ഐ എസ് എഫ് -എ ഐ വെെ എഫ് ലോങ് മാര്‍ച്ചും യുവജന കണ്‍വെന്‍ഷനും പ്രതിഭാസംഗമവും നടത്തി. പത്താംക്ലാസിലും പ്ലസ്ടുവിലും മുഴുവന്‍ എ പ്ലസ് നേടിയ കുട്ടികളേയും,രാഷ്‌ട്രപതീപുരസ്ക്കാര്‍ നേടിയവരേയും ജില്ലാപഞ്ചായത്ത് ശാസ്ത്രമേളയില്‍ വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥിയേയും ആദരിച്ചു.കണ്‍വെന്‍ഷന്‍ എ ഐ വെെ എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തും,  പ്രതിഭാസംഗമം    സി പി ഐ ജില്ലാ ട്രഷറര്‍ കെ ശ്രീകുമാറും ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തഗം എന്‍ കെ ഉദയപ്രകാശ്,ബ്ലോക്ക് പഞ്ചായത്തഗം ഷംല അസീസ്,ഗ്രാമ പഞ്ചായത്ത് വെെസ് പ്രസിഡന്‍റ് അംബിക സുഭാഷ് എ ഐ വെെ എഫ് മണ്ഡലം പ്രസിഡന്‍റ് എഎസ് ബിനോയ്, ജില്ലാ കമ്മിറ്റി  അംഗം സുധീര്‍ ദാസ്,എ ഐഎസ്എഫ് മണ്ഡലം സെക്രട്ടറി ശ്യാം കുമാര്‍,എ ഐ വെെ എഫ് പഞ്ചായത്ത് സെക്രട്ടറി കെ എസ് പ്രസൂന്‍, പ്രസിഡന്‍റ് സിദ്ധി ദേവദാസ് എന്നിവര്‍ സംസാരിച്ചു. നൂറുകണക്കിന് യുവാക്കാള്‍ ചടങ്ങില്‍  പങ്കെടുത്തു.

പൂമംഗലം ഗ്രാമപഞ്ചായത്ത്തല വായനവാരാചരണം എടക്കുളം എസ് എന്‍ ജി എസ് എസ് യു പി സ്കൂളില്‍ നടന്നു

എടക്കുളം : പൂമംഗലം ഗ്രാമപഞ്ചായത്ത്തല വായനാവാരാഘോഷം എടക്കുളം എസ് എന്‍ ജി എസ് എസ് യു പി സ്കൂളില്‍ പ്രശസ്‌ത കവി ബക്കര്‍ മേത്തല ഉദ്ഘാടനം ചെയ്തു.   പഞ്ചായത്ത്  വൈസ് പ്രസിഡന്റ് ഇ ആര്‍ വിനോദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ. കെ പി ജോര്‍ജ് വിദ്യാര്‍ത്ഥികള്‍ക്ക് വായനദിനസന്ദേശം നല്‍കി. ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഭരതന്‍ ടി ടി കെ വിദ്യാര്‍ത്ഥികള്‍ക്ക് വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . സ്കൂള്‍ ലൈബ്രറിയിലേക്ക് ആയിരത്തോളം പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നാട്ടുക്കാരില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നും സമാഹരിച്ചു. ഹെഡ്മിസ്ട്രസ് ദീപ ആന്റണി , പി ടി എ പ്രസിഡന്റ് അലോഷി നാരായണന്‍ , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിനി ശിവദാസ് , കവിത സുരേഷ് , സിന്ധു ഗോപന്‍ , ജിനരാജാദാസ് , സ്കൂള്‍ മാനേജര്‍ വി സി ശശിധരന്‍ , കെ എസ് തമ്പി , വിക്രമന്‍ പുരയാറ്റില്‍ എന്നിവര്‍ സംസാരിച്ചു.

സുധര്‍മ്മ മെട്രോപ്പോളിസ് ലബോറട്ടറിയുടെ ഇരിങ്ങാലക്കുട ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : തൃശൂര്‍ സുധര്‍മ്മ മെട്രോപ്പോളിസ് ലബോറട്ടറിയുടെ ഇരിങ്ങാലക്കുട ബ്രാഞ്ച് , കാട്ടുങ്ങച്ചിറ ഹെല്‍ത്ത് കെയറില്‍ പ്രവര്‍ത്തനം ആരംഭിച്ചു . ഐ എം എ പ്രസിഡന്റ് ഡോ . ഹരിദ്രനാഥ് ലബോറട്ടറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.ആസ്ട്രോ ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടര്‍ ഡോ. മധു , സുധര്‍മ്മ മെട്രോപ്പോളിസ് ലബോറട്ടറി സി ഇ ഒ ഡോ. രമേഷ് കുമാര്‍ , ജനറല്‍ മാനേജര്‍ ടി എന്‍ ദേവദാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

എസ് എന്‍ സ്കൂളില്‍ വായനാദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : എസ് എന്‍ സ്‌കൂളില്‍ വായനാദിനത്തോടനുബന്ധിച്ച് വായനാപക്ഷാചരണവും വിവിധ ഭാഷാ ക്ലബ്ബുകളുടെ ഉദ്ഘാടനവും പ്രൊഫ.ഡോ.കെ.പി.ജോര്‍ജ് നിര്‍വ്വഹിച്ചു. മാനേജര്‍ ഡോ.സി. കെ.രവി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍  മായ ടീച്ചര്‍,  പി ടി എ പ്രസിഡന്റ് കെ.കെ.ബാബു,  ബിജുന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ വായനാനുഭവം, പ്രസംഗം, കവിത എന്നിവ അവതരിപ്പിച്ചു.

എച്ച് ഡി പി സമാജം ഹയര്‍സെക്കണ്ടറി സ്കൂളില്‍ നിന്നും വിരമിക്കുന്നവര്‍

എടതിരിഞ്ഞി : എച്ച് ഡി പി സമാജം ഹയര്‍സെക്കണ്ടറി സ്കൂളില്‍ നിന്നും ഈ വര്‍ഷം വിരമിക്കുന്ന സി കെ ഷീജ എച്ച് എസ് എ (ഹിന്ദി) , സി കെ മേരിഗ്രേസ് (അദ്ധ്യാപിക),  കെ കെ വിജയലക്ഷ്മി (ക്ലര്‍ക്ക് ) .

മാപ്രാണം പള്ളിയിലെ വി .കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

മാപ്രാണം : ചരിത്ര പ്രസിദ്ധവും പ്രഥമ രൂപത തീര്‍ത്ഥാടന ദൈവാലയമായ മാപ്രാണം ഹോളിക്രോസ് പള്ളിയിലെ കുരിശുമുത്തപ്പന്റെ തിരുനാള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു . റെക്ടറും വികാരിയുമായ ഫാ. ഡോ. ജോജോ ആന്റണി തൊടുപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 501 അംഗ ആഘോഷക്കമ്മിറ്റിയേയും വിവിധ കണ്‍വീനര്‍മാരെയും തിരഞ്ഞെടുത്തു . തിരുനാള്‍ കമ്മിറ്റി ഓഫീസ്എല്ലാ ഇടവക അംഗങ്ങളുടെയും സാന്നിധ്യത്തില്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍. മോണ്‍. ജോബി പൊഴോലിപറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. റീസ് വടശ്ശേരി നന്ദി പ്രകാശിപ്പിച്ചു. ആഗോള കത്തോലിക്കാ സഭയില്‍ വി. കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ദിനമായ സെപ്തംബര്‍ 14 ന് ആണ് മാപ്രാണം പള്ളി തിരുനാള്‍ ആഘോഷം നടക്കുന്നത് . വി. കുരിശിന്റെ പ്രതിഷ്ടയില്‍ ഭാരതത്തിലെ ആദ്യ കത്തോലിക്കാ ദേവാലയവും അവിഭക്ത തൃശൂര്‍ രൂപതയില്‍ വി. കുരിശിന്റെ നാമത്തിലുള്ള ഏക തീര്‍ത്ഥാടന ദേവാലയവുമാണ് മാപ്രാണം പള്ളി.

ബാലഗോകുലം ജില്ല സമ്മേളനം സമാപിച്ചു

                                                                                                       ഇരിങ്ങാലക്കുട : ബാലഗോകുലം ഇരിങ്ങാലക്കുട,  ചാലക്കുടി ജില്ലകളുടെ സംയൂക്ത ജില്ലാവാര്‍ഷികസമ്മേളനം ഇരിങ്ങാലക്കുടയില്‍ നടന്നു. ഗായത്രി ഹാളില്‍ നടന്ന സമ്മേളനം ധ്വജാരോഹണത്തോടെ ആരംഭിച്ചു. ജില്ലാ അദ്ധ്യക്ഷന്‍ പി.ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനം മഹാത്മാഗാന്ധി യുണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ജി.പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി.ബാബുരാജന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല രക്ഷാധികാരി എ.സുബ്രഹ്മണ്യന്‍, എം.ആര്‍.രതീഷ്, ജില്ല സംഘടനാ കാര്യദര്‍ശി സി.ആര്‍.മാധവന്‍ എന്നിവര്‍ സംസാരിച്ചു. സമാപനസഭയില്‍ ആര്‍എസ്എസ് വിഭാഗ് സംഘചാലക് പി.കെ.പത്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് ധ്വജാവരോഹണത്തോടെ സമ്മേളനം സമാപിച്ചു.

Top
Close
Menu Title