News

Archive for: September 21st, 2017

സേവാഭാരതിയെ സുമനസ്സുകള്‍ ഏല്‍പ്പിച്ച ഭൂമിയുടെ വിതരണം ജൂലായ് 16ന് സുരേഷ് ഗോപി എം.പി നിര്‍വ്വഹിക്കും

ഇരിങ്ങാലക്കുട : തലചായ്ക്കാനിടമില്ലാത്തവര്‍ക്ക് നല്‍കുന്നതിനായി സുമനസ്സുകള്‍ ഇരിങ്ങാലക്കുട സേവാഭാരതിയെ ഏല്‍പ്പിച്ച ഭൂമിയുടെ വിതരണം ജൂലായ് 16ന് സുരേഷ് ഗോപി എം.പി. നിര്‍വ്വഹിക്കും. കാരുകുളങ്ങര നൈവേദ്യം ഹാളില്‍ രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ സേവനസാമൂഹ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

ആര്‍എസ്‌എസ്‌- ബിജെപി കള്ളനോട്ട്‌ മാഫിയക്കെതിരെ സിപിഐ(എം) ബഹുജന സംഗമം നടത്തി

ഇരിങ്ങാലക്കുട : ആര്‍എസ്‌എസ്‌ – ബിജെപി കള്ളനോട്ട്‌ മാഫിയക്കെതിരെ സിപിഐ(എം) ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബഹുജന സംഗമം നടത്തി. ടൗണ്‍ ഈസ്‌റ്റില്‍ ഏരിയ സെക്രട്ടറി ഉല്ലാസ്‌ കളക്കാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. കെപി ജോര്‍ജ്‌ അധ്യക്ഷനായി. കെ ഹരിദാസ്‌, പിവി ശിവകുമാര്‍, എവി ഷൈന്‍, മിനാക്ഷി ജോഷി എന്നിവര്‍ സംസാരിച്ചു. വേളുക്കര വെസ്‌റ്റില്‍ കെപി ദിവാകരന്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രദീപ്‌ മേനോന്‍ അധ്യക്ഷനായി. എന്‍ കെ അരവിന്ദാക്ഷന്‍, എ ടി ശശി എന്നിവര്‍ സംസാരിച്ചു. വേളൂക്കര ഈസ്‌റ്റില്‍ കെ സി പ്രേമരാജന്‍ ഉദ്‌ഘാടനം ചെയ്‌തു. കെ വി മോഹനന്‍ അധ്യക്ഷനായി. കെ എല്‍ ജോസ്‌, പി ശ്രീരാമന്‍ എന്നിവര്‍ സംസാരിച്ചു. പടിയൂരില്‍ അഡ്വ കെആര്‍ വിജയ ഉദ്‌ഘാടനം ചെയ്‌തു. എ കെ പ്രസന്നന്‍ അധ്യക്ഷനായി.സി ഡി സിജിത്ത്‌, പി എ രാമാനന്ദന്‍, പി ആര്‍ സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. മുരിയാട്‌ ലളിതബാലന്‍ ഉദ്‌ഘാടനം ചെയ്‌തു. ടി എം മോഹനന്‍ അധ്യക്ഷനായി. കെ യു വിജയന്‍, എ എം ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു. പൂമംഗലത്ത്‌ സി വി ഷിനു ഉദ്‌ഘാടനം ചെയ്‌തു. എ വി ഗോകുല്‍ദാസ്‌ അധ്യക്ഷനായി. വി എസ്‌ ബൈജു, വത്സല ബാബു, കെ വി ജിനരാജദാസന്‍ എന്നിവര്‍ സംസാരിച്ചു. കാട്ടൂരില്‍ ടി ജി ശങ്കരനാരായണന്‍ ഉദ്‌ഘാടനം ചെയ്‌തു. കെ ബി സന്തോഷ്‌ അധ്യക്ഷനായി. എന്‍ ബി പവിത്രന്‍, എം എന്‍ സുമിത്രന്‍ എന്നിവര്‍ സംസാരിച്ചു. കാറളത്ത്‌ എ വി അജയന്‍ ഉദ്‌ഘാടനം ചെയ്‌തു. പിവി ഹരിദാസ്‌ അധ്യക്ഷനായി. കെ കെ ഷൈജു, ചിന്ത സുഭാഷ്‌ എന്നിവര്‍ സംസാരിച്ചു. കിഴുത്താണിയില്‍ കെ കെ സുരേഷ്‌ബാബു ഉദ്‌ഘാടനം ചെയ്‌തു. ടി പ്രസാദ്‌ അധ്യക്ഷനായി. മല്ലിക ചാത്തുകുട്ടി, വിജി രവി എന്നിവര്‍ സംസാരിച്ചു. പൊറത്തിശേരി സൗത്തില്‍ എം ബി രാജു ഉദ്‌ഘാടനം ചെയ്‌തു. കെ കെ ദിവാകരന്‍ അധ്യക്ഷനായി.കെ ജെ ജോണ്‍സണ്‍, പ്രഭാകരന്‍ വടാശേരി, ഐ ആര്‍ ബൈജു എന്നിവര്‍ സംസാരിച്ചു. പൊറത്തിശേരി നോര്‍ത്തില്‍ ടി എസ്‌ സജീവന ഉദ്‌ഘാടനം ചെയ്‌തു. ഷൈല ബാലന്‍ അധ്യക്ഷയായി. പി എസ്‌ വിശ്വംഭരന്‍, എ ആര്‍ പീതാംബരന്‍, ടി കെ ജയാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

റബ്ബര്‍ എസ്റ്റേറ്റും ഫാം ഹൗസും പാലക്കാട് മംഗലം ഡാമിനടുത്ത് വില്‍പ്പനയ്ക്ക്

അഞ്ചേക്കര്‍ റബ്ബര്‍ എസ്റ്റേറ്റും 38 സെന്ററില്‍ 2 ബെഡ്‌റൂം ഹാള്‍ ടെറസ് വീടും ഉള്‍പ്പെടെ പാലക്കാട് മംഗലം ഡാമിനടുത്ത് വില്‍പ്പനയ്ക്ക്. ടാറിട്ട റോഡ്, ബസ് സൗകര്യം. പുരയിടത്തില്‍ തെങ്ങ്, അടയ്ക്ക, മാവ്, പ്ലാവ്, അതിര്‍ത്തി ചേര്‍ന്ന് ഒഴുകുന്ന കാട്ടുചോല. എസ്റ്റേറ്റ് ഫ്രണ്ടേജ് 250 അടി. പുരയിടം 200 അടി. എസ്റ്റേറ്റില്‍ 500 റബ്ബര്‍ 60 ലേറെ തേക്കും. പഞ്ചായത്ത് വക കുടിവെള്ളം, ഇലെക്ട്രിസിറ്റി, ഫോണ്‍ ലൈന്‍.കാട്ടുമൃഗങ്ങളുടെ ശല്യമില്ല. ഫോറെസ്റ്റിലും ഹൈവേയിലും പെടുന്നില്ല. ഇരിങ്ങാലക്കുടയിലും സമീപ പ്രദേശ വസ്തുക്കളുമായുള്ള കൈമാറ്റം പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495503919, 7025182200.

റോഡിന്റെ വശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അടിയന്തിരമായി നീക്കണമെന്ന് താലൂക്ക് വികസന സമിതി

ഇരിങ്ങാലക്കുട : മഴക്കാലത്ത് റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ റോഡിന്റെ വശങ്ങളില്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അടിയന്തിരമായി നീക്കണമെന്നും മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. പകര്‍ച്ചപനി വ്യാപകമാകുന്ന സാഹചര്യത്തില്‍ ആരോഗ്യവിഭാഗവും പൊതുജനങ്ങളും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് യോഗത്തില്‍ അദ്ധ്യക്ഷനായിരുന്ന പ്രൊഫ. കെ.യു അരുണന്‍ ആവശ്യപ്പെട്ടു. വ്യവസായ വികസനത്തിനുള്ള അനുകൂലസാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ ശ്രദ്ധ ചെലുത്തണം. തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശ്ശിക തുക കൊടുത്ത് തീര്‍ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സമിതി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തിര നടപടിയെടുക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. പുത്തന്‍ചിറ പാടശേഖരത്തിലെ വൈദ്യൂതി പ്രവാഹമില്ലാത്ത ലൈന്‍ അഴിച്ചുമാറ്റുന്നതിനുള്ള നടപടികള്‍ കെ.എസ്.ഇ.ബി അധികൃതര്‍ അടിയന്തിരമായി സ്വീകരിക്കണം. താലൂക്ക് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എയുടെ പ്രതിനിധി വേണു, സി.എന്‍ ജയദേവന്‍ എം.പിയുടെ പ്രതിനിധി കെ. ശ്രീകുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ.എന്‍ രാജു, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

അടച്ചുകെട്ടിയ കൂടല്‍മാണിക്യം തെക്കേനടവഴി പൊളിച്ചുമാറ്റുന്നത് ഹൈകോടതി തടഞ്ഞു

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തോട് ചേര്‍ന്നുള്ള തെക്കേ മതില്‍ ഇടവഴി ദേവസ്വം അടച്ചുകെട്ടിയത് പൊളിച്ചുനീക്കാന്‍ സബ്ബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഉത്തരവിനു ഹൈകോടതിയുടെ സ്റ്റേ . ഒരു മാസത്തേക്ക് സ്റ്റാറ്റസ്കോ നിലനിര്‍ത്തനാണ് ഉത്തരവിലുള്ളതെന്നു ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു. ആവശ്യമായ രേഖകള്‍ സംഘടിപ്പിക്കാന്‍ സമയം അനുവദിക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടിരുന്നു. സാമൂഹ്യവിരുദ്ധരുടെ ശല്യവും വലിയ വാഹനങ്ങള്‍ കടന്നുപോയാല്‍ ക്ഷേത്ര മതില്‍ക്കെട്ടിന് കോട്ടം സംഭവിക്കുമെന്നും കാണിച്ച് ദേവസ്വം ഭരണസമിതിയാണ് റോഡിന്റെ ഇരുവശത്തും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കാത്ത രീതിയില്‍ കാലുകള്‍ സ്ഥാപിച്ച് തടഞ്ഞത്. എന്നാല്‍ ഇതിനെതിരെ ചില എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിരുന്നു. ചരിത്രപ്രസിദ്ധമായ കുട്ടംകുളം സമരത്തിലൂടെ ജനങ്ങള്‍ നേടിയെടുത്ത സഞ്ചാരസ്വാതന്ത്ര്യമാണ് റോഡ് അടച്ചുകെട്ടിയതിലൂടെ ഇല്ലാതായതെന്നായിരുന്നു സമരക്കാരുടെ നിലപാട്. ഇതിനെ തുടര്‍ന്നാണ് പൊതുപ്രവര്‍ത്തകയായ നടവരമ്പ് കുന്നത്തുവീട്ടില്‍ കെ ആര്‍ തങ്കമ്മ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍, നഗരസഭ സെക്രട്ടറി എന്നിവരെ എതിര്‍കക്ഷികളാക്കി ആര്‍.ഡി.ഒയ്ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അടച്ചുകെട്ടിയ തെക്കേനടവഴി പൊളിച്ചുനിക്കാന്‍ നേരെത്തെ ഉത്തരവ് ഉണ്ടായത്. ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ എസ് സി, എസ് ടി കമ്മിഷന്‍ ചെയര്‍മാന്‍ എസ് സി/എസ്.ടി കമ്മിഷന്‍ ചെയര്‍മാന്‍ ക്ഷേത്ര പരിസരത്ത് തെളിവെടുപ്പിന് എത്തിയിരുന്നു.

ക്രൈസ്റ്റ് കോളേജിലെ കെ എസ് യു മുന്‍കാല പ്രവര്‍ത്തകരുടെ മഹാസംഗമം : വെബ്സൈറ്റ്,ബ്രോഷര്‍ ഉദ്‌ഘാടനം ജൂലൈ 2 ന്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിനും കെ എസ് യു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിനും 60 വയസ്സ് തികയുന്നതോടനുബന്ധിച്ചു നടത്തുന്ന കെ എസ് യു പ്രവര്‍ത്തകരുടെ മഹാസംഗമത്തിന്റെ വെബ്സൈറ്റ്,ബ്രോഷര്‍ ഉദ്‌ഘാടനം ജൂലൈ 2 ഞായറാഴ്ച്ച വൈകീട്ട് 3 മണിക്ക് പാട്ടമാളി റോഡിലെ കിട്ടായി ടവറിലെ സ്വാഗത സംഘം ഓഫീസില്‍ നടക്കും. ഡി സി സി പ്രസിഡണ്ട് ടി എന്‍ പ്രതാപന്‍ ഉദ്‌ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ അഡ്വ എം എസ് അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. 1969 ല്‍ കെ എസ് യുവിന്റെ ക്രൈസ്റ്റ് കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്ന ഹരിദാസ് ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.

ഇരുനില കെട്ടിടം വില്‍പ്പനയ്ക്ക് : ഇരിങ്ങാലക്കുട ബസ്‌ സ്റ്റാന്റിന് സമീപം കൂടല്‍മാണിക്യം റോഡില്‍

ഇരിങ്ങാലക്കുട ബസ്‌ സ്റ്റാന്റിന് സമീപം കൂടല്‍മാണിക്യം റോഡില്‍ കുട്ടന്‍കുളത്തിനടുത്ത് ഇരുനില കെട്ടിടം വില്‍പ്പനയ്ക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9497894628 .

കൂടിയാട്ടത്തിലെ വര്‍ണ്ണവേഷ വൈവിദ്ധ്യങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു

ഇരിങ്ങാലക്കുട : മാധവനാട്യഭൂമിയില്‍ അമ്മന്നൂര്‍ ചാച്ചുചാക്യാര്‍ സ്മാരക ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ ‘ഗുരുസ്മരണ കൂടിയാട്ട മഹോത്സവം ആഹാര്യോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ കൂടിയാട്ടത്തിലെ വര്‍ണ്ണവേഷ വൈവിദ്ധ്യങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. കേന്ദ്രസംഗീതനാടകഅക്കാദമി കൂടിയാട്ടകേന്ദ്രം ഡയറക്ടര്‍ ഡോ. ഏറ്റുമാനൂര്‍ പി. കണ്ണന്‍ മോഡറേറ്ററായിരുന്നു. യോഗത്തില്‍ കലാമണ്ഡലം രാംമോഹന്‍ വിഷയാവതരണം നടത്തി. കലാനിലയം പരമേശ്വരന്‍, കലാമണ്ഡലം സതീശന്‍, കലാമണ്ഡലം ഹരിദാസ് , കോതാവില്‍ രാമന്‍കുട്ടി , അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍, സൂരജ് നമ്പ്യാര്‍, കലാനിലയം ഹരിദാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു .

എസ് എന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മോട്ടിവേഷന്‍ ക്ലാസും അനുമോദനയോഗവും

ഇരിങ്ങാലക്കുട : എസ് എന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മോട്ടിവേഷന്‍ ക്ലാസും അനുമോദന യോഗവും സംഘടിപ്പിച്ചു. 2016 ലെ സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ഡോ ശ്രീലക്ഷ്മി ക്‌ളാസ്സിനു നേതൃത്വം നല്‍കി. സിവില്‍ സര്‍വീസ് വിജയകരമായി പൂര്‍ത്തിയാക്കിയ ഡോ ശ്രീലക്ഷ്മിയെ എസ് എന്‍ ചന്ദ്രിക എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ സി കെ രവി ഉപഹാരം നല്‍കി ആദരിച്ചു.

നഗരസഭക്ക് മുന്നിലെ ‘കൊതുക് വളര്‍ത്തു കേന്ദ്രം’ : ഷീറ്റ് വിരിച്ച് ബി ജെ പിയുടെ പ്രതീകാത്മക ശുചികരണം

ഇരിങ്ങാലക്കുട : പൊതുജനങ്ങള്‍ക്കായി ഊര്‍ജ്ജിത പൊതുശുചികരണത്തിന് ആഹ്വാനം നല്‍കുകയും എന്നാല്‍ നഗരസഭക്ക് മുന്നിലെ ടാര്‍വീപ്പകള്‍ വൃത്തിയാക്കാതെ കെട്ടികിടക്കുന്ന മഴവെള്ളത്തില്‍ കൊതുകുകള്‍ക്ക് വളരുവാനുള്ള സാഹചര്യം ഉണ്ടാക്കുകയും ചെയ്ത നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നടപടിക്കെതിരെ ബി ജെ പി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടാര്‍ വീപ്പകള്‍ വൃത്തിയാക്കുകയും വീണ്ടും മഴവെള്ളം കിട്ടാതിരിക്കാന്‍ മുകളില്‍ ടാര്‍പോളിന്‍ ഷീറ്റ് വിരിച്ചു പ്രതീകാത്മക ശുചികരണം നടത്തി. നഗരസഭ മൈതാനത്ത് കൂട്ടിയിട്ടിരിക്കുന്ന ടാര്‍ വീപ്പകളില്‍ കെട്ടികിടക്കുന്ന മഴവെള്ളത്തില്‍ കൊതുകുകള്‍ക്ക് വളരുവാനുള്ള സാഹചര്യം ഉണ്ട്. ഇത്തരം വീപ്പകളില്‍ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാകരുത് എന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന നഗരസഭ തന്നെ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ല എന്നതാണ് വിരോധാഭാസം. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നഗരസഭയുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിത പൊതുശുചികരണ പ്രവര്‍ത്തനങ്ങള്‍ നടത്തി കഴിഞ്ഞപ്പോളും , കണ്ണിനുമുന്നിലെ ‘കൊതുക് വളര്‍ത്തു കേന്ദ്രം’ അത് പോലെ തുടരുകയായിരുന്നു. ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം കഴിഞ്ഞ ദിവസം ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബി ജെ പി നിയോജകമണ്ഡലം പ്രസിഡന്റ് ടി എസ് സുനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി പാറയില്‍ ഉണ്ണികൃഷ്ണന്‍, മണ്ഡലം ഭാരവാഹികളായ സുനിലന്‍ പീണിക്കല്‍, സുരേഷ് കുഞ്ഞന്‍, ഗിരീശന്‍ കിഴുത്താണി, കൗണ്‍സിലര്‍ സന്തോഷ് ബോബന്‍, മുനിസിപ്പല്‍ പ്രസിഡണ്ട് വി സി രമേഷ്, വൈസ് പ്രസിഡണ്ട് സൂരജ് നമ്പ്യങ്കാവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ കൂലി കുടിശിക ഉടനെ അനുവദിക്കണം എന്നാവശ്യപെട്ട് മാര്‍ച്ച് നടത്തി

ഇരിങ്ങാലക്കുട : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ കൂലി കുടിശിക ഉടനെ അനുവദിക്കണമെന്നാവശ്യപെട്ട് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പഞ്ചായത്തുകളിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.കാട്ടൂരില്‍ യൂണിയന്‍ ഏരിയ പ്രസിഡന്റ് കെ സി പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു. കെ ബി സുലോചന അധ്യക്ഷയായി. എന്‍ബി പവിത്രന്‍, അമിത മനോജ്, പുഷ്പ എന്നിവര്‍ സംസാരിച്ചു.  കാറളത്ത് താണിശേരിയില്‍ ഏരിയ സെക്രട്ടറി സുമതി ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഉഷ മോഹനന്‍ അധ്യക്ഷയായി.കെ കെ സുരേഷ്ബാബു, വി എന്‍ ഉണ്ണികൃഷ്ണന്‍,കെ വി ധനേഷ്ബാബു എന്നിവര്‍ സംസാരിച്ചു.  പടിയൂര്‍ എടതിരിഞ്ഞിയില്‍ ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു.ശോഭന പ്രേംകുമാര്‍ അധ്യക്ഷയായി. പി എ രാമാനന്ദന്‍,ടി ആര്‍ ഭൂവനന്‍,പി ആര്‍ സദാനന്ദന്‍,വാസന്തി ഷണ്‍മുഖന്‍ എന്നിവര്‍ സംസാരിച്ചു.  വേളുക്കര നടവരമ്പില്‍ സിഐടിയു ഏരിയ സെക്രട്ടറി കെ എ ഗോപി ഉദ്ഘാടനം ചെയ്തു.വാസന്തി വിജയന്‍ അധ്യക്ഷയായി. എ ടി ശശി, വി എച്ച്‌ വിജിഷ് എന്നിവര്‍ സംസാരിച്ചു.  മുരിയാട് എ വി അജയന്‍ ഉദ്ഘാടനം ചെയ്തു. ശശി തേറാട്ടില്‍ അധ്യക്ഷയായി.ശ്രീദേവി വിജയന്‍ സംസാരിച്ചു.  പൂമംഗലം അരിപ്പാലത്ത് മഹിള അസോസിയേഷന്‍ ഏരിയ പ്രസിഡന്റ് വത്സല ബാബു ഉദ്ഘാടനം ചെയ്തു. എ വി ഗോകുല്‍ദാസ് അധ്യക്ഷനായി. സി വി ഷിനു, കവിത സുരേഷ്,മിനി ശിവദാസന്‍, ലീല പേങ്ങന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍ പി.ജി. പ്രവേശനം ജൂലൈ 5 വരെ

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജില്‍ വിവിധ വിഷയങ്ങളില്‍ പി.ജി. കോഴ്സുകള്‍ക്ക് ജൂലൈ 5 വരെ അപേക്ഷിക്കാം. ഓട്ടോണമസ് കോളേജായതിനാല്‍ കോളേജ് വെബ്സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. മലയാളം, മാത്തമാറ്റിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, എം.കോം എന്നീ എയ്ഡഡ് കോഴ്സുകളിലേക്കും, ഫിസിക്സ്, സുവോളജി, ബോട്ടണി, ബയോടെക്നോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്സ്, MCJ, MSW എന്നീ സ്വാശ്രയ കോഴ്സുകളിലേക്കുമാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.stjosephs.edu.in എന്ന സൈറ്റ് സന്ദര്‍ശിക്കുക.

കലാനിലയത്തില്‍ പരാതിപ്പെട്ടി സ്ഥാപിക്കണമെന്ന് ബാലാവകാശസംരക്ഷണ കമ്മീഷന്‍

ഇരിങ്ങാലക്കുട : ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയത്തിലെ കഥകളി വിദ്യാര്‍ഥികളുടെ പരാതികള്‍ പരിഹരിക്കുന്നതിന് പരാതിപ്പെട്ടി സ്ഥാപിക്കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലറെ നിയമിക്കണമെന്ന് കലാനിലയം സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥാപനത്തിലെ ഹോസ്റ്റല്‍ കൂടുതല്‍ ശിശുസൗഹൃദ മാക്കുന്നതിനായി വാര്‍ഡന്‍, കുക്ക് എന്നിവയുടെ സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. സ്ഥാപനത്തിലെ കുട്ടികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു രക്ഷകര്‍ത്താവ് നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. സ്ഥാപനം നടത്തിക്കൊണ്ടുപോകുന്നതില്‍ നേരിടുന്ന പ്രശ്‌നങ്ങളും സ്ഥാപന ത്തിന്റെ നേട്ടങ്ങളും ഭരണസമിതി വിലയിരുത്തണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പത്താംക്ലാസ്സ് വരെയുളള സ്‌കൂള്‍ വിദ്യാഭ്യാസത്തിനൊപ്പം കലാവിദ്യാഭ്യാസം കൂടി നല്‍കുന്നതുകൊണ്ടുളള പ്രയോജനവും ജോലിസാധ്യതയും ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ഭരണസമിതി വിശകലനം ചെയ്യണം. നിലനിര്‍ത്താന്‍ തീരുമാനിക്കുക യാണെങ്കില്‍ സ്ഥാപനത്തിന്റെയും ഹോസ്റ്റലിന്റെയും നിലവാരം, കുട്ടികള്‍ക്കുളള സ്റ്റൈപ്പന്റ് എന്നിവ മെച്ചപ്പെടുത്തുന്നതിന് കര്‍മ്മപദ്ധതി തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന് സാസ്‌കാരിവകുപ്പ് സെക്രട്ടറിയും കലാനിലയം സെക്രട്ടറിയും നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ഉത്തരവായി. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ദിവസവും ആദ്യ പീരീഡിനുമുമ്പ് എത്തിച്ചേരാന്‍ കഴിയുന്നില്ലെന്ന പരാതി പരിഗണിച്ച് കുട്ടികളുടെ കലാപരിശീലന സമയം ക്രമീകരിക്കാനും രാവിലെ 9.30നു മുന്‍പ് കുട്ടികള്‍ക്ക് സ്‌കൂളില്‍ എത്താന്‍ കഴിയുന്ന സാഹചര്യം ഉറപ്പാക്കാനും കമ്മീഷന്‍ കലാനിലയം സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ വിദ്യാഭ്യാസാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ അവരുടെ വിദ്യാഭ്യാസത്തിന് കോട്ടം തട്ടാതെ നോക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സ്ഥാപനത്തിന്റെ നടത്തിപ്പിനും അറ്റകുറ്റപ്പണികള്‍ക്കുമുളള ഗ്രാന്റ് ലഭ്യമാക്കാന്‍ സാംസ്‌കാരികവകുപ്പ് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം അറിയിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിള ഇന്‍ഷുറന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്തു

ആളൂര്‍ : ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത്‌ കുടുംബശ്രീ ഹാളില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസണ്‍ നിര്‍വഹിച്ചു .പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എ ആര്‍ ഡേവിസ് അദ്ധ്യക്ഷത വഹിച്ചു .സ്റ്റാന്‍ന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അംബിക ശിവദാസന്‍, അജിത സുബ്രമണ്യന്‍, മെമ്പര്‍മാരായ ടി വി ഷാജു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .പദ്ധതി വിശദീകരണം കൃഷി ഓഫീസര്‍ ഹാരിസ് മുഹമ്മദ്‌ നടത്തി .കൃഷി അസിസ്റ്റന്റ്‌ അജീഷ് സ്വാഗതവും, ജിനി നന്ദിയും പറഞ്ഞു.

പള്ളിപ്പാട്ട് ആന്റണി മകന്‍ സേവ്യര്‍(67) അന്തരിച്ചു

കല്ലേറ്റുംകര : പള്ളിപ്പാട്ട് ആന്റണി മകന്‍ സേവ്യര്‍ (67) അന്തരിച്ചു . ഭാര്യ: ലിസ . മക്കള്‍: സുനില്‍ സേവ്യാര്‍. ആല്‍ബര്‍ട്ട് സേവ്യര്‍. മരുമകള്‍. ഗ്രീഷ്മ സുനില്‍. സംസ്കാര കര്‍മ്മം പിന്നീട്

Top
Menu Title