News

Archive for: July 27th, 2017

നൂറ്റൊന്നംഗ സഭയുടെ ആഭിമുഖ്യത്തില്‍ ഹരിതപൂര്‍വ്വം ഞാറ്റുവേല സസ്യവല്‍ക്കരണം

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗ സഭയുടെ ആഭിമുഖ്യത്തില്‍ രണ്ടാം വര്‍ഷവും ഹരിതപൂര്‍വ്വം ഞാറ്റുവേല സസ്യവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കാരുകുളങ്ങര നൈവേദ്യം അങ്കണത്തില്‍ ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ആഫിസര്‍ ആര്‍. കീര്‍ത്തി ഉദ്ഘാടനം ചെയ്തു . കേരള വനം വകുപ്പിന്റെ സഹകരണത്തോടെ ഫല വൃക്ഷങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. നൂറ്റൊന്നംഗസഭ ചെയര്‍മാന്‍ ഡോ. ഇ.പി. ജനാര്‍ദ്ദനന്‍, ജനറല്‍ കണ്‍വീനര്‍ എം. സനല്‍കുമാര്‍, എം. നാരായണന്‍കുട്ടി, പ്രസന്ന ശശി, വി.എ. പങ്കജാക്ഷന്‍, കാട്ടികൂളം രാജേഷ്, കെ.ആര്‍. തിലകന്‍, ടി. നന്ദഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയ യുവാവ് അറസ്റ്റില്‍

ഇരിങ്ങാലക്കുട : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ഓട്ടോയില്‍ തട്ടികൊണ്ടു പോയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. മുരിയാട് കടവില്‍ വീട്ടില്‍ സുനില്‍ (34) നെയാണ്‌ ഇരിങ്ങാലക്കുട സി.ഐ എം.കെ സുരേഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ടിപ്പര്‍ ഡ്രൈവറാണ് പ്രതി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂരില്‍ നിന്നും പ്രതിയെ പിടികൂടിയത്. എ സ്.ഐ കെ.എസ് സൂശാന്ത്, പോലിസുകാരായ അനീഷ്, ബിന്നന്‍, രാഗേഷ്, രാജേഷ്, വനിത പോലിസുകാരായ സുജമോള്‍, ഡാജി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

സെന്റ്‌ തോമസ്‌ കത്തീഡ്രല്‍ ദുക്റാന ഊട്ടുതിരുനാള്‍ ജൂലൈ 3 ന്

ഇരിങ്ങാലക്കുട : സെന്റ്‌ തോമസ്‌ കത്തീഡ്രല്‍ ദേവാലയത്തിലെ മധ്യസ്ഥനായ വിശുദ്ധ തോമാശ്ലിഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മയാചരിക്കുന്ന ജൂലൈ 3 തിങ്കളാഴ്ച ദുക്റാന ഊട്ടുതിരുനാള്‍ ആഘോഷിക്കുന്നു. കത്തീഡ്രല്‍ ദേവാലയത്തില്‍ അന്നേദിവസം രാവിലെ 8:30 മുതല്‍ 2 മണിവരെ ഇരുപത്തിഅയ്യായിരത്തോളം പേര്‍ക്ക് സൗജന്യ ദുക്റാന നേര്‍ച്ചയൂട്ട് ഒരുക്കും . തിരുനാളിനോടനുബന്ധിച്ചുള്ള കൊടിയേറ്റം വികാരി ഫാ ജോയ് കടമ്പാട്ട് നിര്‍വഹിച്ചു. തിരുനാള്‍ ദിനത്തിലെ വിശുദ്ധ കുര്‍ബ്ബാനക്കും ഊട്ടു നേര്‍ച്ച വെഞ്ചിരിപ്പിനും ബിഷപ്പ് മാര്‍ പൊളി കണ്ണൂക്കാടന്‍ നേതൃത്വം വഹിക്കും. രാവിലെ 10 മണിക്ക് ആഘോഷമായ ദിവ്യബലിക്കും തിരുനാള്‍ സന്ദേശത്തിനും ഫാ. വില്‍സണ്‍ മൂക്കനാംപറമ്പില്‍ മുഖ്യ നേതൃത്വം വഹിക്കും. തുടര്‍ന്ന് പള്ളി ചുറ്റി പ്രദിക്ഷണവും കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കും. ജൂലായ് 4ന് ഇടവകദിനത്തോട് അനുബന്ധിച്ച് ഇടവകയിലെ 500ല്‍ പരം കലാകാരന്‍മാര്‍ 3 വേദികളിലായി ഒരുക്കുന്ന യോബേല്‍-2017 എന്ന ദൃശ്യാവിഷ്കാരവും ഉണ്ടാക്കും.

എസ്എന്‍ബിഎസ് മുന്‍ പ്രസിഡന്റ് ഗോപാലന്‍ (ബാലന്‍) അന്തരിച്ചു

ഇരിങ്ങാലക്കുട : എസ്എന്‍ബിഎസ് മുന്‍ പ്രസിഡന്റ് കോലോത്തുംപടി പാറമേക്കാട്ടില്‍ മാണിക്യന്‍ മകന്‍ ഗോപാലന്‍ (ബാലന്‍) (80) അന്തരിച്ചു . ഭാര്യ ലീല മക്കള്‍ വിന്‍സന്‍, വിനോദ്, വിപിന്‍. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Top
Menu Title