News

Archive for: September 21st, 2017

മദ്യലഹരിയില്‍ കുടുംബവഴക്ക് : അച്ഛന്‍ മകനെ വെട്ടിക്കൊലപ്പെടുത്തി

മുരിയാട് : മദ്യലഹരിയില്‍ വീട്ടുവഴക്കിനെത്തുടര്‍ന്ന് മുരിയാട് വെള്ളിലംകുന്നില്‍ അച്ഛന്‍ മകനെ വെട്ടിക്കൊലപ്പെടുത്തി. വെള്ളിലംകുന്ന് തോണിയില്‍ വീട്ടില്‍ രാഘവന്‍നായര്‍ (70) മകനായ ഗിരീഷിനെയാണ് വീട്ടില്‍ വച്ച് ചൊവാഴ്ച രാത്രി ഏഴരക്ക് കൊലപ്പെടുത്തിയത്. ഇരുവരും മദ്യപിച്ചെത്തി വീട്ടില്‍ ഉണ്ടായ വഴക്കിനെത്തുടര്‍ന്നാണ് നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായതെന്ന് പോലീസ് പറയുന്നു. തര്‍ക്കം മൂത്തപ്പോള്‍ പിതാവായ രാഘവന്‍ നായര്‍ കത്രികയും അരിവാളും എടുത്ത് മകനെ വെട്ടുകയായിരുന്നു. കഴുത്തില്‍ ആഴത്തിലേറ്റ മുറിവാണ് മരണകാരണമായി പറയുന്നത്. വെട്ടേറ്റ ഗിരീഷ് വീട്ടില്‍ തന്നെ വച്ച് മരിച്ചു. സംഭവമറിഞ്ഞ് നാട്ടുക്കാരും പോലീസും ചേര്‍ന്നാണ് ഗിരീഷിനെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവം നടക്കുമ്പോള്‍ ഇവര്‍ക്കു പുറമേ മാതാവായ സരസ്വതിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഗിരീഷ് അവിവാഹിതനാണ്. മൃതദേഹം താലൂക്ക് ആശുപത്രിയിലെ മേര്‍ച്ചറിയില്‍. രാഘവന്‍ നായരെ വീട്ടല്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരിങ്ങാലക്കുട സിഐ എം.കെ സുരേഷ് കുമാര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.എസ് സുശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ ദുരിതാശ്വാസനിധിയില്‍ നിന്നും 313 പേര്‍ക്കായി 46,71,000 രൂപ അനുവദിച്ചു

ഇരിങ്ങാലക്കുട :  സര്‍ക്കാര്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലേക്കായി ദുരിതാശ്വാസനിധിയില്‍ നിന്നും 46,71,000 രൂപ ധനസഹായമായി അനുവദിച്ച് തഹസില്‍ദാര്‍ മുഖാന്തിരം വിതരണം നടത്തിയിട്ടുണ്ടെന്ന് എം എല്‍ എ പ്രൊഫ് കെ യു അരുണന്‍ അറിയിച്ചു . കൊറ്റനെല്ലൂര്‍ സ്വദേശി വേണുഗോപാലിന്റെ വൃക്ക മാറ്റിവക്കുന്നതിനായി 3,00,000 രൂപയും അപകടത്തില്‍ ഭർത്താവ് മരിച്ച നടവരമ്പ് സ്വദേശിനി മേനകക്കു 1,00,000 രൂപയും ഉള്‍പ്പെടെ 313 പേര്‍ക്കായിട്ടാണ് ഇത്രയും ധനസഹായം അനുവദിച്ചിട്ടുള്ളത്.

ക്രൈസ്റ്റ് കോളേജ് കെ.എസ്.യു മഹാസംഗമം : വെബ്‌സൈറ്റ് ഉദ്ഘാടനവും ബ്രോഷര്‍ പ്രകാശനവും നടന്നു

ഇരിങ്ങാലക്കുട : ജൂലായ് 23-ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്രൈസ്റ്റ് കോളേജ് കെ.എസ്.യു മഹാകുടുംബ സംഗമം മുന്നോടിയായി സംഘടനയുടെ വെബ്‌സൈറ്റ് ഉദ്ഘാടനവും ബ്രോഷര്‍ പ്രകാശനവും നടന്നു. ഇരിങ്ങാലക്കുട കിട്ടായി ടവറിലെ സ്വാഗതസംഘം ഓഫീസില്‍ ചേര്‍ന്ന സംഘാടകയോഗത്തില്‍ ഡിസിസി പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ബ്രോഷര്‍ ക്രൈസ്റ്റ് കോളേജിലെ ആദ്യത്തെ കെ.എസ്.യു ചെയര്‍മാനായിരുന്ന കെ.ആര്‍. ഹരിദാസിനു നല്‍കി ടി.എന്‍. പ്രതാപന്‍ പ്രകാശനം ചെയ്തു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അഡ്വ. എം.എസ്. അനില്‍കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ ക്രൈസ്റ്റ് കോളേജ് കെ.എസ്.യുവിന്റെ മുന്‍ ചെയര്‍മാന്‍മാരായിരുന്ന ജഗദീഷ് ചന്ദ്രന്‍, അഡ്വ.ആന്റണി തെക്കേക്കര, പ്രവീണ്‍ എം. കുമാര്‍, എ.വി. തോംസണ്‍ എന്നിവര്‍ സംസാരിച്ചു. ബാസ്റ്റിന്‍ ഫ്രാന്‍സീസ് നന്ദി പറഞ്ഞു. www.bluediamondsofchristcollege.com എന്ന വെബ്‌സൈറ്റിലൂടെ പ്രതിനിധികള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.

മൂര്‍ക്കനാട് മഴക്കാലരോഗ പ്രതിരോധയജ്ഞത്തിന്റെ ഭാഗമായി ബോധവത്കരണ സ്‌ക്വാഡ് പ്രവര്‍ത്തനവും ,ശുചികരണവും ആരംഭിച്ചു

മൂര്‍ക്കനാട് :  മഴക്കാല രോഗ പ്രതിരോധയജ്ഞത്തിന്റെ ഭാഗമായി ബോധവത്കരണ സ്‌ക്വാഡ് പ്രവര്‍ത്തനവും ,ശുചികരണവും ആരംഭിച്ചു. മൂര്‍ക്കനാട് സെന്റ് ആന്റണീസ് – ഹൈസ്കൂള്‍ , പ്ലസ് ടു വിഭാഗത്തിന്റെയും, ആശാവര്‍ക്കര്‍മാര്‍ , അംഗനവാടി പ്രവര്‍ത്തകര്‍ , ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാര്‍ എന്നിവരുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എ അബ്‌ദുള്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലറും  ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പറുമായ കെ കെ അബ്‌ദുള്ള കുട്ടി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാരായ സി ആര്‍ രാധാകൃഷ്ണന്‍ , സരിത ബി ഐ സി ഡി എസ് പ്രവര്‍ത്തക ആനന്ദവല്ലി , ആശാവര്‍ക്കര്‍മാരായ അജിതകുമാരി, ബിന്ദു പി എസ് എന്നിവര്‍ പ്രസംഗിച്ചു. 8 സ്ക്വാഡുകളിലായി 100 ഓളം സ്കൗട്സ് ,ഗൈഡ്സ്, റെഡ് ക്രോസ്സ്, എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ , അധ്യാപകര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.

ചെറുതൃക്കോവില്‍ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠാകലശം ബുധനാഴ്ച

ഇരിങ്ങാലക്കുട : ചിരപുരാതനമായ ചെറുതൃക്കോവില്‍ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തില്‍ ഒരു നൂറ്റാണ്ടിനു ശേഷം നടക്കുന്ന പുനഃ പ്രതിഷ്ഠയോട് അനുബന്ധിച്ചുള്ള പ്രതിഷ്ഠാകലശം ബുധനാഴ്ച നടക്കും . രാവിലെ ജീവകലശത്തില്‍ രക്ഷ വിടര്‍ത്തി പൂജ ചെയ്യും. തുടര്‍ന്ന് ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കും . കര്‍ക്കിടകം രാശിയില്‍ ഉള്ള ശുഭ മൂഹൂര്‍ത്തത്തിലാണ് ദേവ പ്രതിഷ്ഠ . ദര്‍ശന സായുജ്യമാണ് പുനഃ പ്രതിഷ്ട ചടങ്ങ് .തുടര്‍ന്ന് അഷ്ടബന്ധ സ്ഥാപനം കുംഭേശകലശാഭിഷേകം ,നിദ്രകലശാഭിഷേകം, ജീവകാലശാഭിഷേകം , പ്രതിഷ്ഠാബലി, എന്നിവക്ക് ശേഷം പ്രസാദ ഊട്ട് ഉണ്ടാകും.

കേരള ഫീഡ്സ് സമരം : വെയ്ബ്രിഡ്ജ് ഉപരോധിച്ച തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു

കല്ലേറ്റുംകര : ആളൂര്‍ കേരള ഫീഡ്സില്‍ 24 ഗ്രൂപ്പ് തൊഴിലാളികള്‍ നടത്തിയ സമരം ഒത്തുതീര്‍പ്പാക്കുന്നതിനു വേണ്ടി തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയില്‍ തിരുമാനമാകാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച തൊഴിലാളികള്‍ കമ്പനി വെയ് ബ്രിഡ്ജ് ഉപരോധിച്ചു . സമരം നടത്തിയ തൊഴിലാളികളെ ആളൂര്‍ പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ ജോഷിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു നീക്കി.

തരണനെല്ലൂര്‍ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ പുതിയ കോഴ്‌സുകളുടെ ഉദ്ഘാടനവും അവാര്‍ഡ് സമര്‍പ്പണവും ജൂലൈ 5 ന്

ഇരിങ്ങാലക്കുട : തരണനെല്ലൂര്‍ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2017 -18 അധ്യയനവര്‍ഷം പുതുതായി ആരംഭിക്കുന്ന B.Com . Co – operation , Bsc . MicroBiology , Bsc . BioChemistry കോഴ്സുകളുടെ ഉദ്ഘാടനവും വിദ്യാഭ്യാസത്തില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റ് ഡേ അവാര്‍ഡ് ദാനവും ജൂലൈ 5 ന് രാവിലെ 9 .30 ന് നിര്‍വഹിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാറാണ് പുതിയ കോഴ്സുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത് .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് മെറിറ്റ് അവാര്‍ഡ് ദാനം നിര്‍വഹിക്കും. ‘പുതിയ കോഴ്സുകളുടെ സാധ്യത’ എന്ന വിഷയത്തില്‍ മുഖ്യാതിഥിയായ  എം ജി യൂണിവേഴ്സിറ്റിയിലെ ഡോ. ബാബുരാജ് നയിക്കുന്ന കരിയര്‍ ഗൈഡന്‍സ്ക്ലാസും പാരന്റിങ് എന്ന വിഷയത്തില്‍ എം ജി യൂണിവേഴ്സിറ്റിയിലെ എന്‍ എന്‍ ഹെന്ന നയിക്കുന്ന സെമിനാറും നടക്കും.

അംഗദവിജയം കഥകളി അരങ്ങേറി

ഇരിങ്ങാലക്കുട : ചെറുതൃക്കോവില്‍ ക്ഷേത്രത്തിലെ നവീകരണ കലശത്തിന്റെ ഭാഗമായി അംഗദവിജയം കഥകളി അരങ്ങേറി . രാമായണത്തില്‍ യുദ്ധാരംഭം മുതല്‍ അംഗദന്‍ മേഘനാഥനെ ജയിച്ച് തന്റെ മുത്തച്ഛനായ ഇന്ദ്രന് വരുത്തി തീര്‍ത്ത അപമാനത്തിനു പ്രതിക്രിയ ചെയ്യുന്ന കഥാഭാഗമാണ് ആട്ടക്കഥയായി ടി വേണുഗോപാല്‍ രചിച്ചു കലാനിലയം ഗോപി ചിട്ടപ്പെടുത്തിയ അംഗദവിജയം കഥകളി .ഇതില്‍ ശ്രീരാമനായി കലാനിലയം ഗോപി , മേഘനാഥനായി ഇ കെ വിനോദ് വാര്യര്‍, അംഗദനായി കലാനിലയം ഗോപിനാഥന്‍ എന്നിവര്‍ അരങ്ങിലെത്തി . സംഗീതം കലാമണ്ഡലം സുധീഷ് ,കലാമണ്ഡലം ശ്രീനാഥ് , കലാനിലയം വിഷ്ണു ,ചെണ്ട കലാനിലയം രതീഷ് ,കലാനിലയം ദീപക് , മദ്ദളം കലാനിലയം പ്രകാശന്‍ , കലാനിലയം ശ്രീജിത്ത് എന്നിവരും പങ്കെടുത്തു. ചുട്ടിയും അണിയറയും കലാനിലയം പ്രശാന്തും സംഘവും ഒരുക്കി ചമയം ഒരുക്കിയത് രംഗഭാഷ ഇരിങ്ങാലക്കുട ആണ്.

ആനന്ദപുരം ഗവ.യു.പി സ്കൂളില്‍ ഓണത്തിനൊരുകുട്ടപ്പൂ പദ്ധതിയ്ക്ക് തുടക്കമായി

ആനന്ദപുരം : “ഓണത്തിനൊരുകുട്ടപ്പൂ” പദ്ധതിയ്ക്ക് ആനന്ദപുരം ഗവ.യു.പി സ്കൂളില്‍ തുടക്കമായി. ആനന്ദപുരം റൂറല്‍ സഹകരണബാങ്കുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ബാങ്ക് പ്രസിഡണ്ട് ജോമി ജോണ്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് കെ .കെ സന്തോഷ്, ഹെഡ്മാസ്റ്റര്‍ ബോബന്‍ മാസ്റ്റര്‍, സ്കൂള്‍ ഹരിത ക്ലബ് പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് ചെണ്ടുമല്ലിചെടികള്‍ സ്കൂള്‍ കോമ്പൌണ്ടില്‍ നട്ടു.

കെ.പി.എസ്.ടി.എയുടെ നേതൃത്വത്തില്‍ അധ്യാപക ധര്‍ണ്ണ നടത്തി

ഇരിങ്ങാലക്കുട: നിയമന നിരോധത്തിനും നിതി നിഷേധത്തിനുമെതിരെ കെ.പി.എസ്.ടി.എയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ ധര്‍ണ്ണ നടത്തി. സംസ്ഥാന വ്യാപകമായി ഉപജില്ല കേന്ദ്രങ്ങളില്‍ നടത്തിയ അധ്യാപക ധര്‍ണ്ണയുടെ ഭാഗമായിട്ടായിരുന്നു ധര്‍ണ്ണ. ഇരിങ്ങാലക്കുട ആല്‍ത്തറ പരിസരത്ത് നടത്തിയ ധര്‍ണ്ണ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാര്‍ എം.ആര്‍.ഷാജൂ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് എ.ജി.അനില്‍കുമാര്‍ അദ്ധ്യക്ഷനായിരുന്നു. കെ.പി.എസ്.ടി.എ. ജില്ല പ്രസിഡന്റ് സി.എസ്.അബ്ദുള്‍ ഹഖ് മുഖ്യ പ്രഭാഷണം നടത്തി. എ.ജിനേഷ്, കെ.എ നാസ്സര്‍, എം.ജെ ഷാജി. സുശീല്‍, കമലം നിക്‌സണ്‍ പോള്‍ എന്നിവര്‍ സംസാരിച്ചൂ.

Top
Menu Title