News

Archive for: September 21st, 2017

മുന്‍ ISRO ചെയര്‍മാന്‍ ഡോ കെ രാധാകൃഷ്‌ണന്‌ ഗ്ലോബല്‍ ഇന്ത്യന്‍ അവാര്‍ഡ്

ഇരിങ്ങാലക്കുട : പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനായ മുന്‍ ISRO ചെയര്‍മാന്‍ ഡോ കെ രാധാകൃഷ്‌ണന്‌ ഇന്ത്യയിലെ മുന്‍നിര വാര്‍ത്ത മാധ്യമ ശൃംഖലയായ ടൈംസ് നൗ ഗ്രൂപ്പും ഐ സി ഐ സി ഐ ബാങ്കും സംയുക്തമായി നല്‍കി വരുന്ന ഗ്ലോബല്‍ ഇന്ത്യന്‍ (സയന്‍സ്) അവാര്‍ഡ് ലഭിച്ചു. തങ്ങളുടെ ഇതിഹാസ തുല്യമായ ജീവിതം കൊണ്ട് ഇന്ത്യയുടെ യശസ്സുയര്‍ത്തിയ, വിവിധ മേഖലകളില്‍ നിസ്തുല്യമായ സംഭാവനകള്‍ നല്‍കിയവര്‍ക്കാണ് ഈ ബഹുമതി നല്‍കിവരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ 2014 ലെ ഗ്ലോബല്‍ ഐക്കണ്‍ ആയി അമിതാബ് ബച്ചനും 2015 ലെ ഗ്ലോബല്‍ ഐക്കണ്‍ ആയി ഷാരുഖ് ഖാനും സാനിയ മിര്‍സയും ഐശ്വര്യാ റായിയും ആദരിക്കപ്പെട്ടിരിന്നു . സയന്‍സ് വിഭാഗത്തില്‍ ഈതവണയാണ് ആദ്യമായി അവാര്‍ഡ് പ്രഖ്യാപിക്കുന്നത് . ഐ സി ഐ സി ഐ ബാങ്ക് എം ഡിയും സി ഈ ഒയുമായ ചന്ദ കൊച്ചര്‍, ടൈംസ് നെറ്റ്‌വര്‍ക്ക് എം ഡിയും സി ഈ ഒയുമായ എം കെ ആനന്ദ് എന്നിവരില്‍നിന്നും ഡോ കെ രാധാകൃഷ്‌ണന്‍ മുംബയില്‍ വച്ച് കഴിഞ്ഞ ദിവസം അവാര്‍ഡ് സ്വീകരിച്ചു . അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷം ഉണ്ടെന്നു അദ്ദേഹം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന യുവാവ് പിടിയില്‍

ഇരിങ്ങാലക്കുട : കഞ്ചാവുമായി യുവാവ് പിടിയില്‍. കരൂപ്പടന്ന കുഞ്ഞലിപറമ്പില്‍ വീട്ടില്‍ സിയാദിനെയാണ് ഇരിങ്ങാലക്കുട എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. തൃശ്ശൂര്‍ എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. കരൂപ്പടന്നയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് എ.എസ്.ഐ പി.ഐ മമ്മുക്കുട്ടിയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ടി.എ ഷഫിക്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.പി ജിവേഷ്, വി.എം, സ്മിബിന്‍, അനീഷ്, ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

തോമസ് ഉണ്ണിയാടന്‍ നിരന്തരം പ്രസ്താവനകള്‍ ഇറക്കുന്നത് ജാള്യം മറയ്ക്കാനാണെന്ന് പ്രൊഫ കെ യു അരുണന്‍ എം എല്‍ എ

ഇരിങ്ങാലക്കുട : മുന്‍ എം എല്‍ എ തോമസ് ഉണ്ണിയാടന്‍ നിരന്തരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ ഇറക്കുന്നത് 15 കൊല്ലമായി മണ്ഢലത്തില്‍ താന്‍ നടത്തിയത് ഫ്ലക്സ് പ്രചാരണം മാത്രമാണെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നതിന്റെ ജാള്യം മറയ്ക്കാനാണെന്ന് പ്രൊഫ കെ യു അരുണന്‍ എം എല്‍ എ പത്രക്കുറിപ്പില്‍ അറിയിച്ചു. വെള്ളിയാഴ്ച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ മണ്ഡലത്തില്‍ ഉദ്‌ഘാടനം നിര്‍വഹിച്ച 5 റോഡുകളുടെ ഭരണാനുമതിയും ഫണ്ടും അനുവദിച്ചത് യു ഡി എഫ് സര്‍ക്കാര്‍ ആണെന്ന ഉണ്ണിയാടന്റെ പ്രസ്താവന തികച്ചും അസംബന്ധമാണെന്ന് എം എല്‍ എ അറിയിച്ചു. ഉദ്‌ഘാടനം നടത്തിയ 5 റോഡുകളില്‍ 2 എണ്ണത്തിന് മാത്രമാണ് കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് ഭരണാനുമതി കിട്ടിയത്. അതിനാകട്ടെ ഫണ്ട് അനുവദിച്ചതുമില്ല. പുതിയ ഗവൺമെന്റ് വന്നതിനു ശേഷമാണ് ഈ പ്രവര്‍ത്തികള്‍ക്കെല്ലാം ഫണ്ട് അനുവദിച്ചതും പ്രവര്‍ത്തനം ആരംഭിച്ചതും. പുല്ലൂര്‍ അപകട വളവു A S ആയത് ഫെബ്രുവരി 2016 ല്‍ ആയിരുന്നെങ്കിലും TS ആയത് മെയ് 2017 ലാണ്. ഠാണാ കൂടല്‍മാണിക്യം റോഡ് AS ആയത് ഫെബ്രുവരി 2016 ലും TS ആയത് ഒക്ടോബര്‍ 2016 ലുമാണ്. ഈസ്റ്റ് പഞ്ഞപ്പിള്ളി- പാറേക്കാട്ടുകര റോഡ് AS ആയത് ഫെബ്രുവരി 2017 ലും TS ആയത് മാര്‍ച്ച് 2017 ലും കാട്ടൂര്‍ ഗവ ഹോസ്പിറ്റല്‍ റോഡ് AS ഉം TS ഉം ആയത് മാര്‍ച്ച് 2017 ലാണ്. മുരിയാട് – കാരൂര്‍-കൊപ്രക്കളം റോഡ് AS ആയത് മാര്‍ച്ച് 2017 ലും TS ആയത് മെയ് 2017 ലും ആണ്. വ്യക്തമായ രേഖകള്‍ പ്രകാരം വസ്തുതകള്‍ ഇങ്ങനെയായിരിക്കെ വ്യാജപ്രചരണം നടത്തി ജനങ്ങളെ വിഡ്ഡികളാക്കാനാണ്‌ ഉണ്ണിയാടന്‍ ശ്രമിക്കുന്നതെന്ന് എം എല്‍ എ കൂട്ടിച്ചേര്‍ത്തു. കെ എസ് ആര്‍ ടി സി സബ് ഡിപ്പോ ആണെന്ന് പ്രചരിപ്പിച്ചിരുന്നത് ഓപ്പറേറ്റിംഗ് സെന്റര്‍ മാത്രമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതും ആളൂര്‍ പോലീസ് സ്റ്റേഷന്‍ പുതിയ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയതും 15 വര്‍ഷങ്ങൾക്കു ശേഷം ഒരു ഗവ. സ്ഥാപനം (ലോട്ടറി സബ് സെന്റര്‍) ഇരിങ്ങാലക്കുടയില്‍ എം എല്‍ എ യുടെ ശ്രമഫലമായി എത്തിയതും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് മുന്‍ എം എല്‍ എ വിറളി പിടിച്ച ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് എം എല്‍ എ കൂട്ടിച്ചേര്‍ത്തു.

related news : യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടി കാണിക്കുമ്പോള്‍ എം എല്‍ എ സഹിഷ്ണുത കാണിക്കണം – അഡ്വ. തോമസ് ഉണ്ണിയാടന്‍

രാഷ്ട്രീയ പ്രേരിതമായ അധ്യാപകന്റെ സ്ഥലം മാറ്റം : കെ പി എസ് ടി എ പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : കെ പി എസ് ടി എ സംസ്ഥാന അസ്സോസിയേറ്റ് ജനറല്‍ സെക്രട്ടറി ടി കെ എവുജിന്‍ എന്ന അധ്യാപകനെ യാതൊരു കാരണവും കൂടാതെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലാ കമ്മിറ്റി ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡണ്ട് സി എസ് അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ച യോഗം ഡി സി സി സെക്രെട്ടറി ആന്റോ പെരുമ്പിള്ളി ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എ എം ജെയ്‌സണ്‍ ട്രെഷറര്‍ ടി യു ജെയ്‌സണ്‍ കെ എ നാസ്സര്‍, എ എന്‍ ജി ജെയ്‌കോ, പ്രവീണ്‍ എം കുമാര്‍, അനില്‍കുമാര്‍, എ ജിനേഷ്, രവീന്ദ്രന്‍ മാസ്റ്റര്‍, ലൂവിസ് മാസ്റ്റര്‍, ആന്റൂ പി തട്ടില്‍ , സുശീല്‍ മാസ്റ്റര്‍, കമലം ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിദ്യാഭ്യാസരംഗത്തെ ചുവപ്പ്‌വല്‍ക്കരിക്കാനും രാഷ്ട്രീയവല്‍ക്കരിക്കാനുമുള്ള ശ്രമത്തെ കെ പി എസ് ടി എ എതിര്‍ക്കുമെന്ന് സംഘടനാ സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.

ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ പുരസ്‌കാര സമര്‍പ്പണവും വിജയദിനാഘോഷവും

ഇരിങ്ങാലക്കുട : പത്താം ക്ലാസ്, +2 പരീക്ഷകളില്‍ 100 % വിജയം നേടിയ ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിനും എല്ലാ വിഷയത്തിനും എ വണ്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്കും സയന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ശാസ്ത്ര ക്വിസ്സ് മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനും രണ്ടാം സ്ഥാനത്തെത്തിയ ചെന്ത്രാപ്പിന്നി എസ് എന്‍ വിദ്യാഭവനും പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ചടങ്ങിന്റെ ഉദ്‌ഘാടനവും പുരസ്കാര സമര്‍പ്പണവും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും വിക്രം സാരാഭായ് സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞനുമായിരുന്ന എം ചന്ദ്രദത്തന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ എം ചന്ദ്രദത്തന് എസ് എന്‍ ഇ എസ് ചെയര്‍മാന്‍ കെ ആര്‍ നാരായണന്‍ ഉപഹാരം സമ്മാനിക്കുകയും ചെയ്തു. സൃഷ്ടാവ് നമുക്ക് തന്നിരിക്കുന്ന പഞ്ചേന്ദ്രിയങ്ങളാണ് യഥാര്‍ത്ഥത്തില്‍ ലോകത്‌ഭുതങ്ങളെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കുട്ടികളുമായി അദ്ദേഹം സംവാദത്തിലേര്‍പ്പെട്ടു. 10, 12 ക്ലാസ്സുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മാനേജ്മെന്റിന്റെ വക ട്രോഫികള്‍ സമ്മാനിച്ചു. എസ് എന്‍ ഇ എസ് പ്രസിഡന്റ് കെ ആര്‍ നാരായണന്‍, പ്രസിഡണ്ട് എ എ ബാലന്‍, എസ് എം സി ചെയര്‍മാന്‍ അഡ്വ കെ ആര്‍ അച്യുതന്‍, പ്രിന്‍സിപ്പല്‍ ഹരീഷ് മേനോന്‍, പി കെ പ്രസന്നന്‍, എം കെ സുബ്രഹ്മണ്യന്‍, എം വി ഗംഗാധരന്‍, എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ബിജോയ് നന്ദി പറഞ്ഞു.

വാഹനാപകടത്തില്‍ പരിക്കേറ്റ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്ക് 20.5 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ഇരിങ്ങാലക്കുട : വൈക്കം തലയോലപ്പറമ്പ് റോഡിലെ ചാലാപ്പറമ്പ് മങ്ങാട്ടുപടിയില്‍ കെ എസ് ആര്‍ ടി സി ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു കാലുകള്‍ക്കും ഗുരുതര പരിക്കുകളേറ്റ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ തൃശൂര്‍ തൊട്ടിപ്പാള്‍ കരിമ്പനക്കല്‍ രാമന്‍ മകന്‍ ശിവശങ്കരന് 20 .5 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഇരിങ്ങാലക്കുട മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യുണല്‍ ജഡ്ജ് ജി ഗോപകുമാര്‍ ഉത്തരവ് നല്‍കി. നഷ്ടപരിഹാരത്തിനായി ശിവശങ്കരന്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ 13,63690 രൂപയും 9 % പലിശയും കോടതി ചിലവുമടക്കം 20,56000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് ടിപ്പര്‍ ലോറിയുടെ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ശിവശങ്കരന് വേണ്ടി അഡ്വക്കേറ്റുമാരായ ഇ ബി ഷാജി, നളന്‍ ടി നാരായണന്‍, സൗമ്യ പി എസ് എന്നിവര്‍ ഹാജരായി.

ഡേവിസ് തെക്കേക്കര അബുദാബിയില്‍ ഹൃദയസ്തംഭനം മൂലം അന്തരിച്ചു

ആനന്ദപുരം : മുരിയാട് പഞ്ചായത്ത് മുന്‍ അംഗമായിരുന്ന ഡേവിസ് തെക്കേക്കര (47) അബുദാബിയില്‍ ജോലിക്കിടെ ഹൃദയസ്തംഭനം മൂലം അന്തരിച്ചു. അബുദാബി മറൈന്‍ കമ്പനിയിലെ ഓഫ് ഷോര്‍ വിഭാഗത്തില്‍ അല്‍ ഹാലെ എന്ന റിഗ്ഗില്‍ ജോലിചെയ്തു വരികയായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ സജീവസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രത്യേകിച്ചും സി.പി.ഐ. എമ്മിന്റെ സോഷ്യല്‍ മീഡിയയിലെ മുന്നണി പോരാളി ആയിരുന്നു ഡേവിസ് തെക്കേക്കര. അടുത്തിടെ പുതുവൈപ്പിനില്‍ ഗ്യാസ് ടെര്‍മിനല്‍ സ്ഥാപിക്കുന്നതിന് എതിരെ നടന്ന സമരത്തില്‍ പ്രതിക്കൂട്ടിലായ കേരള സര്‍ക്കാരിന് പിന്തുണ കൊടുത്ത് റിഗ്ഗില്‍ ജോലി ചെയ്യുന്ന ഡേവിസ് എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഭാര്യ ലുലു, മക്കള്‍ ഡെലീന ഡെല്‍വിന്‍ .

ആര്‍ദ്രം സാന്ത്വന പരിപാലനകേന്ദ്രം : ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി നവീകരണ പ്രവര്‍ത്തന സമാപനവും ആശുപത്രി ഉപകരണങ്ങളുടെ കൈമാറ്റവും ജൂലൈ 17ന്

ഇരിങ്ങാലക്കുട : പി ആര്‍ ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയും ആര്‍ദ്രം സാന്ത്വന പരിപാലനകേന്ദ്രവും ജനകീയ പങ്കാളിത്തത്തോടെ നടത്തിയ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ സമാപനവും ആശുപത്രി ഉപകരണങ്ങളുടെ കൈമാറ്റവും ജൂലൈ 17 തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് നടക്കുമെന്ന് സെക്രട്ടറി ടി എല്‍ ജോര്‍ജ്, കോ-ഓര്‍ഡിനേറ്റര്‍ പ്രദീപ് മേനോന്‍, ഡോ കെ പി ജോര്‍ജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മുന്‍ നിയമസഭാ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ ആശുപത്രിയിലേക്ക് സമാഹരിച്ച ഉപകരണങ്ങള്‍ ആശുപത്രി സൂപ്രണ്ടിന് കൈമാറും. യോഗത്തില്‍ സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം സി കെ ചന്ദ്രന്‍ പങ്കെടുക്കും. ഏകദേശം ആറു ലക്ഷം രൂപയുടെ നിര്‍മാണ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെയും പൊതുജന പങ്കാളിത്തത്തിലൂടെയും ആര്‍ദ്രം സാന്ത്വന പരിപാലന കേന്ദ്രം നടത്തിയത്.

മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവിന്റെ ഒന്നാം ചരമവാര്‍ഷികം പഴയാറ്റില്‍ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആചരിച്ചു

പുത്തന്‍ചിറ : ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവിന്റെ ഒന്നാം ചരമവാര്‍ഷികം ജൂലൈ 15 ശനിയാഴ്ച രാവിലെ 10 മണിക്ക് പുത്തന്‍ചിറ ഈസ്റ്റ് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ പഴയാറ്റില്‍ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആചരിച്ചു . രാവിലെ 10 മണിക്ക് വിശുദ്ധബലി സെന്റ് ജോസഫ്‌സ് പള്ളിയിലും , 11 .30 നു അനുസ്മരണ സമ്മേളനം പാരീഷ് ഹാളില്‍ നടന്നു. പരിപാടിയുടെ തത്സമയ സംപ്രേക്ഷണം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമില്‍ ഉണ്ടായിരിക്കും. click here to watch live

Top
Menu Title