News

Archive for: August 17th, 2017

ആരോഗ്യവകുപ്പ് ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ക്ക് വേണ്ടി ഇ-ഹെല്‍ത്ത് പ്രോഗ്രാം

ആനന്ദപുരം : ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ക്ക് വേണ്ടിയുള്ള ഇ-ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഉദ്ഘാടനവും ടാബ് വിതരണവും പ്രൊഫ. കെ യു അരുണന്‍ എം.എല്‍.എ നിര്‍വഹിച്ചു . ആനന്ദപുരം പി.എച്ച്.സിയില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ട്രെയിനിങ് ക്ലാസ്സില്‍ തൃശൂര്‍ ഡി.എം.ഓ (എച്ച്) ടെക്നിക്കല്‍ അസിസ്റ്റന്റ് പി കെ രാജു വിഷയം അവതരിപ്പിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ , ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വനജ ജയന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി.എച്ച്.സി സൂപ്രണ്ട് ഡോ. ആര്‍ രാജീവ് സ്വാഗതവും കെ ആര്‍ രാജന്‍ നന്ദിയും പറഞ്ഞു.

കേരള പ്രവാസി സംഘം മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം നടന്നു

ഇരിങ്ങാലക്കുട : കേരള പ്രവാസി സംഘം ഇരിങ്ങാലക്കുട ഏരിയ തല മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണന്‍ കൃപ ശാലിനിക്ക് മെമ്പര്‍ഷിപ്പ് നല്‍കി നിര്‍വഹിച്ചു. യോഗത്തില്‍ കേരള പ്രവാസി സംഘം ഇരിങ്ങാലക്കുട ഏരിയ പ്രസിഡന്റ് വി എസ് സുനീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എ കെ ശശീധരന്‍, ഏരിയ ട്രഷറര്‍ ഭരതന്‍ കണ്ടേക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ വി ഉണ്ണികൃഷ്ണന്‍ സ്വാഗതവും ഏരിയ കമ്മിറ്റി അംഗം പ്രഭാകരന്‍ വടാശേരി നന്ദിയും പറഞ്ഞു. ഇരിങ്ങാലക്കുട ഏരിയയിലെ മുഴുവന്‍ പഞ്ചായത്തുകളിലും മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.ജോണ്‍സണ്‍ , ശിവരാമന്‍, എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഡെങ്കിപനിയെ കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഡെങ്കിപനിയെ കുറിച്ച് ബോധ വത്ക്കരണ ക്ലാസ്സ് നടത്തി .തൃശൂര്‍ ജില്ല ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിക്ക് ആരോഗ്യ വകുപ്പ് സുപ്പര്‍വൈസര്‍ ഫ്രാന്‍സിസ് ,ജയന്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി . ഹൈസ്ക്കൂള്‍ ഹെഡ്മിസ്ട്രസ് രമണി ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സി.എസ്.അബ്ദുള്‍ ഹഖ് സ്വാഗതവും ഷൈനി ടീച്ചര്‍ നന്ദിയും രേഖ പ്പെടുത്തി.

വിനായകന്റെത് ആത്മഹത്യയല്ല : അമ്മമാരുടെ നേതൃത്വത്തില്‍ പ്രതിഷേധ സായഹ്നം

ഇരിങ്ങാലക്കുട : വിനായകന്റെ മരണത്തെ സംബന്ധിച്ചുള്ള ഭൂരുഹതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇരിങ്ങാലക്കുട കൂട്ടായ്മയുടെ നേതൃത്വത്തില്‍ അമ്മമാരുടെ പ്രതിഷേധ സായഹ്നം സംഘടിപ്പിച്ചു. പാവറട്ടി എസ് ഐ ഉള്‍പ്പെടെ മുഴുവന്‍ പോലീസുകാരെയും സര്‍വ്വീസില്‍ നിന്നും പുറത്താക്കി കൊല കുറ്റത്തിന് കേസ്സേടുക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. പ്രൊഫസര്‍ കുസുമം ജോസഫ് പ്രതിഷേധ സായഹ്നം ഉദ്ഘാടനം ചെയ്തു. വര്‍ദ്ധിച്ചു വരുന്ന ജാതി കൊലപാതകങ്ങളും പീഢനങ്ങളും ഭൂമിയും അധികാരവുമായും ബന്ധപ്പെട്ടു കിടക്കുന്നുവെന്നും അധികാരവും സമ്പത്തുമുള്ളവര്‍ നടത്തുന്ന തോന്ന്യാസ്യാങ്ങളെ സര്‍ക്കാരും ഉദ്യോഗസ്ഥരും കണ്ടില്ലെന്ന് നടിക്കുമ്പോള്‍ ചെറിയ കുറ്റങ്ങള്‍ക്ക് പോലും ദളിതരും പാര്‍ശ്വവല്‍കൃതരും മര്‍ദ്ദനങ്ങള്‍ക്കും കയ്യേറ്റങ്ങള്‍ക്കും ഇരയാവുകയാണെന്നും അതിന്റെ ഭാഗമാണ് വിനായകന് നേര്‍ക്കുണ്ടായതെന്നും വിനായകന്റെത് കേവലം ഒരു ആത്മഹത്യയല്ലെന്നും പോലീസ് നടത്തിയ ഭീകര മര്‍ദ്ദനത്തെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷത്തിലാണ് മരണത്തിലേക്ക് നീങ്ങിയതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടി കാട്ടുന്നുണ്ടെന്നും അതുകൊണ്ട് തന്നെ എസ്ഐ ഉള്‍പ്പെടെ മുഴുവന്‍ പോലീസുകാരും കുറ്റവാളികള്‍ ആണെന്നും അവരെ നിമയത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പ്രൊഫസര്‍ കുസുമം ജോസഫ് ചൂണ്ടി കാട്ടി. അഡ്വ.ആര്‍.കെ.ആശ മുഖ്യാതിഥി ആയിരുന്നു. അഡ്വ.സുജ ആന്റണി, ഷീബ നാരായണന്‍, കുസുമം ബോധ്, കെ.ആര്‍ തങ്കമ്മ, ടി.കെ.തങ്കമണി എന്നിവര്‍ സംസാരിച്ചു.

തരണനെല്ലൂര്‍ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഡിഗ്രി മെറിറ്റ് സീറ്റ് ഒഴിവുകള്‍

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലൂടെ കിഴിലുള്ള ഇരിങ്ങാലക്കുട തരണനെല്ലൂര്‍ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ B .COM , BBA , BCA , BMMC എന്നി കോഴ്സുകളില്‍ ഏതാനും മെറിറ്റ് സീറ്റ് ഒഴിവുണ്ട്. കോളേജ് ഓപ്ഷന്‍ നല്‍കിയിട്ടുള്ളവര്‍ക്കും മെറിറ്റ് ക്യാപ് രെജിസ്ട്രേഷന്‍ ഉള്ളവര്‍ക്കും ആഗസ്ത് 2 ,3 തീയതികളില്‍ കോളേജില്‍ നേരിട്ട് വന്നു മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജില്‍ നേരിട്ടോ താഴെ പറയുന്ന നമ്പറിലോ ബന്ധപെടുക : 0480 2876986 , 9846730721.

അഡ്വ. പി ഇ ജനാര്‍ദ്ദനന്റെ നിര്യാണത്തില്‍ ഇരിങ്ങാലക്കുട പൗരാവലി അനുശോചിച്ചു

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം അന്തരിച്ച സി പി ഐ നേതാവ്, കരുവന്നൂര്‍ സര്‍വീസ് ബാങ്കിന്റെ മുന്‍ പ്രസിഡന്റ്, വിവിധ സാമൂഹിക സാംസകാരിക രംഗങ്ങളില്‍ നേതൃത്വം എന്നി നിലകളില്‍ പ്രവര്‍ത്തിച്ച അഡ്വ. പി ഇ ജനാര്‍ദ്ദനന്റെ നിര്യാണത്തില്‍ ഇരിങ്ങാലക്കുട പൗരാവലിയുടെ നേതൃത്വത്തില്‍ അനുശോചന യോഗം ചേര്‍ന്നു. ഇരിങ്ങാലക്കുട ആല്‍ത്തറക്കലിലില്‍ ചേര്‍ന്ന യോഗത്തില്‍ സി പി ഐ ജില്ലാ ട്രഷറര്‍ കെ ശ്രീകുമാര്‍, സി പി ഐ മണ്ഡലം സെക്രട്ടറി പി മണി, സി പി ഐ എം ലോക്കല്‍ കമ്മിറ്റി നേതാവ് പി വി ശിവകുമാര്‍ , കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ , ബി ജെ പി മണ്ഡലം പ്രസിഡന്റ് ടി എസ് സുനില്‍കുമാര്‍ , കേരള കോണ്‍ഗ്രസ് എം ജില്ലാ സെക്രട്ടറി ടി വര്‍ഗീസ്, യുവകലാസാഹിതി മേഖല പ്രസിഡന്റ് കെ കെ കൃഷ്ണാനന്ദ ബാബു , ലോക്കല്‍ സെക്രട്ടറി കെ എസ് പ്രസാദ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജേഷ് കൂട്ടാല, യുവ ജനതാദള്‍ പ്രസിഡന്റ് വര്‍ഗീസ് തെക്കേക്കര , ബി എസ് പി നേതാവ് സുബ്രമണ്യന്‍, ഐ എ എല്‍ സെക്രട്ടറി അഡ്വ ജയരാജ്, സി പി ഐ സെന്റര്‍ ബ്രാഞ്ച് സെക്രട്ടറി വര്‍ദ്ധനന്‍ പുളിക്കല്‍ എന്നിവര്‍ സംസാരിച്ചു.

കരനെല്‍ കൃഷിക്ക് തുടക്കം കുറിച്ച് മഹാത്മ യു.പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍

പൊറത്തിശ്ശേരി : മഹാത്മ യു.പി സ്കൂളില്‍ വിദ്യാര്‍ത്ഥികളും പി.ടി.എ യും സംയുക്തമായി പൊറത്തിശ്ശേരി ഹെല്‍ത്ത് സെന്ററിന്റെ ഭൂമിയില്‍ കരനെല്‍കൃഷിക്ക് ആരംഭം കുറിച്ചു. ഉഴുതു തയ്യാറാക്കിയ നിലത്തില്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ വത്സല ശശി വിത്ത് വിതച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് എല്ലാ വിദ്യാര്‍ത്ഥികളും വിത്ത് വിതച്ചു. ഹെഡ്മിസ്ട്രസ് യോഗത്തില്‍ സ്വാഗതം പറഞ്ഞു. പൊറത്തിശ്ശേരി കൃഷി ഭവനനിലെ കൃഷി ഓഫീസര്‍ സുരേഷ് നെല്‍ കൃഷിയുടെ വിവിധ ഘട്ടങ്ങള്‍, പരിപാലന രീതികള്‍ എന്നിവയെ കുറിച്ച് കുട്ടികള്‍ക്ക് വ്യക്തമായി ക്ലാസ്സെടുത്തു. പി.ടി.എ പ്രസിഡണ്ട് സുരേഷ് എം.എസ് മറ്റംഗങ്ങളായ എം.ബി ദിനേശ്, പ്രസാദ് എന്നിവരും അധ്യാപകരായ ലിനി, അമ്പിളി, ദീപ എന്നിവരും നേതൃത്വം നല്‍കി.

സര്‍വീസില്‍ നിന്നും വിരമിച്ച എ സി സുരേഷിന് യാത്രയപ്പ് നല്‍കി

ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ എല്‍ ബി എസ് എം ഹയര്‍സെക്കണ്ടറി സ്കൂളിലെ ക്ലര്‍ക്ക് എ സി സുരേഷ് ജൂലൈ 31 ന് സര്‍വീസില്‍ നിന്നും വിരമിച്ചു . 20 വര്‍ഷത്തോളം പിഗ്മെന്റ്സ് ഇന്ത്യ ലിമിറ്റഡ് കമ്പനിയില്‍ അക്കൗണ്ടന്റ് മാനേജരായി സേവനം അനുഷ്ടിച്ചതിനു ശേഷം 2005 -ല്‍ ആണ് ഇദ്ദേഹം സര്‍വീസില്‍ ജോയിന്‍ ചെയ്തത്. എല്‍ ബി എസ് എം ഹയര്‍സെക്കണ്ടറി സ്കൂളിലെ മാനേജിങ് കമ്മിറ്റി അംഗവുമാണ് ഇദ്ദേഹം . പരേതനായ പ്രമുഖ സഹകാരി എ സി എസ് വാരിയരുടെ മൂത്ത മകന്‍ ആണ് സുരേഷ്. സാമൂഹിക സാംസ്‌കാരിക പൊതു രംഗങ്ങളിലും ഇദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. വാരിയര്‍ സമാജം ജില്ലാ പ്രസിഡന്റ് , എല്‍ ബി എസ് എം സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ ട്രഷറര്‍ , നാഷണല്‍ എച്എസ് എസ് പി ടി എ കമ്മിറ്റി അംഗം , കൊരുമ്പുശേരി റസിഡന്റ് അസോസിയേഷന്‍ സെക്രട്ടറി ,ജില്ലാ പി ടി എ കമ്മിറ്റി അംഗം , വാരിയര്‍ സമാജം സംസ്ഥാന സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ : കലാമണ്ഡലം ധന്യ ദേവി മക്കള്‍ : സൗമ്യ , സനല്‍ , സുദേവ് , മരുമകന്‍ : മിഥുന്‍ , പേരക്കുട്ടി : വേദിക്.

പടിഞ്ഞാറെക്കര വനിതസമാജത്തിന്റെ ആഭിമുഖ്യത്തില്‍ വീടുകളില്‍ നടക്കുന്ന രാമായണപാരായണം ശ്രദ്ധേയമാകുന്നു

ഇരിങ്ങാലക്കുട : പടിഞ്ഞാറെക്കര വനിതസമാജത്തിന്റെ ആഭിമുഖ്യത്തില്‍ രാമയണമാസത്തോടനുബന്ധിച്ച് വീടുകളില്‍ നടക്കുന്ന രാമായണപാരായണം ശ്രദ്ധേയമാകുന്നു. 30 പേരടങ്ങുന്ന വനിതകള്‍ രണ്ടു ബാച്ചായി മേഖലയിലെ വീടുകളില്‍ വൈകീട്ട് 4.30 മുതല്‍ 6വരെ രാമായണം പാരായണം ചെയ്യുന്നു. പാരായണം നടക്കുന്ന വീടുകളുടെ തൊട്ടടുത്ത വീടുകളില്‍ നിന്നുള്ളവര്‍ കൂടി പാരായണത്തില്‍ പങ്കുചേരുന്നു. പരിപാടിയില്‍ പങ്കെടുക്കുന്നവരെല്ലാവരും ചേര്‍ന്നാണ് പാരായണം നടത്തുന്നത്.മുപ്പത്തൊന്നു ദിവസങ്ങളിലായി മേഖലയിലെ മുഴുവന്‍ വീടുകളിലും പാരായണം നടത്തും. വനിതസമാജം പ്രസിഡണ്ട് ബിന്ദു സേതുമാധവന്‍, സെക്രട്ടറി സുഭദ്ര സേതുമാധവന്‍, വൈസ് പ്രസിഡണ്ട് ശ്രീകല കൃഷ്ണകുമാര്‍, മിനി ഗോപികൃഷ്ണന്‍, അദ്ധ്യാത്മിക സംഘം പ്രസിഡണ്ട് സരളവിശ്വനാഥന്‍, ഷൈല നന്ദകുമാര്‍, സുകുമാരി ശങ്കരന്‍കുട്ടി, സരസ്വതി മുകുന്ദന്‍, ഷീല സോമന്‍മേനോന്‍, രമ ശിവശങ്കരന്‍, ബിന്ദു മുരളിധരന്‍, സുലോചന രാംദാസ്, ശാന്ത മധു, ഗായത്രി,സുശീല ടീച്ചര്‍, ഗിരിജ ടീച്ചര്‍, ഗിരിജ ഗോപിനാഥ്,പ്രീത രാമചന്ദ്രന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.

Top
Close
Menu Title