News

Archive for: August 17th, 2017

പഴയ വാഹന നികുതി കുടിശ്ശികയുള്ളവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

ഇരിങ്ങാലക്കുട : മാര്‍ച്ച് 31  2017 മുതല്‍ 5 വര്‍ഷമോ അതിലധികമോ വാഹന നികുതി കുടിശിക ഉള്ളവര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴി കുടിശിക നിവാരണത്തിന് സര്‍ക്കാര്‍ അവസരമൊരുക്കിരിക്കുന്നു . വാഹനം തുടര്‍ ഉപയോഗത്തിന് കഴിയാത്ത വിധത്തില്‍ ഉപയോഗ ശുന്യമായത് , വാഹനം പൂര്‍ണമായും നശിച്ചുപോകുകയും അവശിഷ്ടങ്ങള്‍ പൊളിച്ചു കളഞ്ഞു വിറ്റതിനാല്‍, വാഹനം മറ്റൊരു വ്യക്തിക്ക് വില്‍ക്കുകയും പിന്നിട് അയാളെകുറിച്ചോ വാഹനത്തെകുറിച്ചോ അന്വേഷിച്ചതില്‍ വ്യക്തമായ അറിവും സൂചനകളും ലഭ്യമല്ലാത്തതിനാല്‍ വാഹനം നിലവില്‍ ഇല്ല എന്ന് വിശ്വസിക്കുന്നതിനാല്‍ , വാഹനം മോഷണം പോയതിനാല്‍ , ഈ വാഹനത്തെക്കുറിച്ചു വിശദമായി അന്വേഷിച്ചിട്ടും കണ്ടെത്തുവാന്‍ സാധിക്കാത്തതിനാല്‍ എന്നി കാരണങ്ങള്‍ മൂലം ഉള്ളവര്‍ക്ക് കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഉപയോഗപ്പെടുത്താമെന്ന് ജോയിന്റ് ആര്‍ ടി ഒ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇരിങ്ങാലക്കുട ആര്‍ ടി ഒ ഓഫീസുമായി ബന്ധപെടുക .

കെ.പി.എം.എസ് സംസ്ഥാന സമ്മേളനം : സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കെ.പി.എം.എസ് 46 – ാം സംസ്ഥാന സമ്മേളനത്തിന് വേണ്ടിയുള്ള സ്വാഗതസംഘം ഓഫീസ്
ജില്ലാ പഞ്ചായത്തംഗം ടി.ജി ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇരിങ്ങാലക്കുട: കെ.പി.എം.എസ് 46-ാം സംസ്ഥാന സമ്മേളനത്തിനുവേണ്ടിയുള്ള സ്വാഗതസംഘം ഓഫീസ് തുറന്നു. ജില്ലാ പഞ്ചായത്തംഗം ടി.ജി ശങ്കരനാരായണന്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു . സ്വാഗതസംഘം ചെയര്‍മാന്‍ അനില്‍ ബഞ്ചമണ്‍പാറ അദ്ധ്യക്ഷത വഹിച്ചു. വൈ.എം ജന. സെക്രട്ടറി സുഭാഷ് എസ്. കല്ലട, ജനറല്‍ കണ്‍വീനര്‍ പി.എന്‍ സുരേഷ്, കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് ശാന്ത ഗോപാലന്‍, സെക്രട്ടറി പി.എ അജയഘോഷ്, സംസ്ഥാന കമ്മിറ്റി അംഗം കെ.എസ് രാജു, വൈ.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അരുണ്‍, വിനോദ്, ജില്ലാ ചുമതലക്കാരായ അജയന്‍, വിവേക് പ്രവീണ്‍, രാജേഷ്, പഞ്ചമി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷേര്‍ളി തുടങ്ങിയവര്‍ സംസാരിച്ചു. ആഗസ്ത് 12ന് നടക്കുന്ന സമ്മേളനത്തിനുള്ള ദീപം കെ.പി.എം.എസ് സ്ഥാപക നേതാവ് ചാത്തന്‍ മാസ്റ്ററുടെ സ്മൃതികുടീരത്തില്‍ നിന്നും കൊണ്ടുപോകും. സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് എസ്. കല്ലടയുടെ നേതൃത്വത്തില്‍ കൊണ്ടുപോകുന്ന ദീപം തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ സാംസ്‌ക്കാരിക സമ്മേളനവേദിയില്‍ സ്ഥാപിക്കും.

ഇന്ത്യന്‍ സീനിയര്‍ ചേംബര്‍ പഠനം ആസ്വാദകരമാക്കുന്നതിനുള്ള പരിശീലന ക്ലാസ്സുമായി ബോയ്‌സ് ഹൈസ്കൂളില്‍

ഇരിങ്ങാലക്കുട : ഇന്ത്യന്‍ സീനിയര്‍ ചേംബറിന്റെ ആഭിമുഖ്യത്തില്‍ ഗവ. മോഡല്‍ ബോയ്‌സ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം ആസ്വാദകരമാക്കുന്നതിനു വേണ്ടിയുള്ള പരിശീലന ക്ലാസ് ഗവ. മോഡല്‍ ബോയ്‌സ് ഹൈസ്കൂളില്‍ സംഘടിപ്പിച്ചു. എന്‍ജോയ് എഡ്യൂക്കേഷന്‍ പ്രോജക്ടിന്റെ ഭാഗമായുള്ള പരിശീലന പരിപാടി എം പി ജാക്സണ്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സെബാസ്റ്റ്യന്‍ വെള്ളാനിക്കാരന്‍ അദ്ധ്യക്ഷത വഹിച്ചു. അന്തര്‍ദേശിയ പരിശീലകന്‍ എന്‍ജിനിയര്‍ അജിത് ക്ലാസുകള്‍ നയിച്ചു. സ്കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയില്‍ സെക്രട്ടറി കെ ജെ ജോണ്‍സണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സുധീര്‍ , ബോയ്‌സ് ഹൈസ്കൂള്‍ മുന്‍കാല വിദ്യാര്‍ത്ഥി ഡയറക്ടര്‍ പ്രസിഡന്റ് പ്രൊഫ ജോസ് തെക്കേത്തല എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു . വി എച്ച് എസ് ഇ പ്രിന്‍സിപ്പല്‍ ജിനേഷ് സ്വാഗതവും എന്‍ എസ് എസ് സി ഓര്‍ഡിനേറ്റര്‍ മഞ്ജു നന്ദിയും പറഞ്ഞു.

എടതിരിഞ്ഞി ഹിന്ദു ധര്‍മ്മ പ്രകാശിനി സമാജം ക്ഷേത്രത്തിലെ മഹാഗണപതി ഹവനവും ഗജപൂജയും ആനയൂട്ടും ആഗസ്ത് 6 ന്

എടതിരിഞ്ഞി :  ഹിന്ദു ധര്‍മ്മ പ്രകാശിനി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ മഹാഗണപതി ഹവനവും ഗജപൂജയും ആനയൂട്ടും ആഗസ്ത് 6 ഞായറാഴ്ച ക്ഷേത്രം തന്ത്രി സ്വയംഭൂശാന്തിയുടെയും ,ക്ഷേത്രം തന്ത്രി രവീന്ദ്രന്റെയും മുഖ്യ കാര്‍മികത്വത്തില്‍ നടക്കും. ആഗസ്ത് 6 ന് രാവിലെ 5 മണിക്ക് മഹാഗണപതി ഹവനവും, 9 മണിക്ക് ആനയൂട്ടും തുടര്‍ന്ന് കര്‍ക്കിടക കഞ്ഞി വിതരണവും ഉണ്ടാകും.

കാറ്റു പൂക്കും കാലം മാഗസിന്റെ പ്രകാശനം സെന്റ് ജോസഫ് കോളേജില്‍ നടന്നു

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജില്‍ മാഗസിന്റെ പ്രകാശനം നടന്നു. ‘കാറ്റു പൂക്കും കാലം’ എന്ന മാഗസിന്‍ ആര്‍ ജെ മാത്തുക്കുട്ടി പ്രിന്‍സിപ്പല്‍ ഡോ. സി ക്രിസ്റ്റിക്കു നല്‍കി പ്രകാശനം ചെയ്തു. സി. ക്രിസ്റ്റി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് എഡിറ്റര്‍ ലിറ്റി ചാക്കോ സ്വാഗതവും സ്റ്റുഡന്റ് എഡിറ്റര്‍ തസ്ലീമ സി.എന്‍.നന്ദിയും പറഞ്ഞു.

Top
Close
Menu Title