News

Archive for: August 17th, 2017

കരുവന്നൂര്‍ സൗത്ത് ബണ്ട് റോഡ് നിര്‍മ്മാണത്തില്‍ മെല്ലെപ്പോക്ക് – കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

കരുവന്നൂര്‍ : വലിയ പാലം മുതല്‍ കാറളം വരെ നാലു കിലോമീറ്ററോളമുള്ള കരുവന്നൂര്‍ സൗത്ത് ബണ്ട് റോഡ് നിര്‍മാണ പൂര്‍ത്തീകരണം വൈകിപ്പിക്കുന്നതില്‍ വ്യാപക പ്രതിഷേധം. വശങ്ങള്‍ ഇടിഞ്ഞും കാടുപിടിച്ചും തകര്‍ന്നു കിടന്നിരുന്ന റോഡ് സഞ്ചാരയോഗ്യമാക്കണം എന്നാവശ്യപ്പെട്ട് ജനകീയ സമിതി നല്‍കിയ നിവേദനത്തെ തുടര്‍ന്ന് മുന്‍ സര്‍ക്കാര്‍ 2.06 കോടി രൂപ അനുവദിച്ചിരുന്നു. 8 മീറ്റര്‍ വീതിയില്‍ റോഡ് നിർമ്മിച്ച് ഇരുവശവും കെട്ടി സംരക്ഷിച്ച് 4.5 മീറ്റര്‍ വീതിയില്‍ ടാറിടുന്നതിനാണ് തുക അനുവദിച്ചിരുന്നത്. കരുവന്നൂര്‍ വലിയ പാലം മുതല്‍ മൂര്‍ക്കനാട് അങ്ങാടിത്തല വരെയുള്ള ഭാഗത്തെ നിര്‍മാണം പൂര്‍ണ്ണമായും പൂര്‍ത്തിയായി. ഇവിടെ നിന്നും ഇല്ലിക്കല്‍ റെഗുലേറ്റര്‍ വരെയുള്ള റോഡിന്റെ സോളിങും മെറ്റലിങും വശങ്ങളില്‍ സംരക്ഷണഭിത്തിയുടെ നിർമാണവും പൂര്‍ത്തീകരിച്ചു. ഇല്ലിക്കല്‍ മുതല്‍ കാറളം വരെയുള്ള ഭാഗത്ത് സോളിങ് പൂര്‍ത്തിയായിട്ടുണ്ട്. റോഡിന്റെ വശങ്ങളില്‍ നിര്‍മിച്ചിട്ടുള്ള സംരക്ഷണഭിത്തിയുടെ മുകളിലുള്ള കോണ്‍ക്രീറ്റിങും മൂര്‍ക്കനാട് അങ്ങാടിത്തല മുതല്‍ ഇല്ലിക്കല്‍ റെഗുലേറ്റര്‍ വരെയുള്ള ഭാഗത്തെ ടാറിങും തുടര്‍ന്നുള്ള ഭാഗത്തെ മെറ്റലിങും ടാറിങുമാണ് ഇനി നടക്കാനുള്ളത്. റോഡ് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ തൃശൂര്‍, കൊടുങ്ങല്ലൂര്‍ ഭാഗത്തു നിന്നും വരുന്നവര്‍ക്ക് എന്‍എച്ച് 17 ലേക്കുള്ള എളുപ്പവഴിയാകും ഇത്. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് കാറളം, തൃപ്രയാര്‍, കരുവന്നൂര്‍, മാപ്രാണം എന്നീ സ്ഥലങ്ങളിലേക്കുള്ള എളുപ്പമാര്‍ഗവുമാകും. കാറളം, മൂര്‍ക്കനാട്, കരുവന്നൂര്‍, മാപ്രാണം എന്നിവിടങ്ങളിലെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന നിരവധി വിദ്യാര്‍ത്ഥികളുടെ യാത്രാക്ലേശത്തിനും പരിഹാരമാകും. റോഡ് നിര്‍മാണത്തിനാവശ്യമായ മുഴുവന്‍ തുകയുണ്ടായിട്ടും നിര്‍മാണം പൂര്‍ത്തീകരിക്കാത്തതില്‍ കോണ്‍ഗ്രസ് മൂര്‍ക്കനാട് മേഖല യോഗം പ്രതിഷേധിച്ചു. എത്രയും വേഗം റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ സമരമടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു. നഗരസഭ കൗണ്‍സിലര്‍ കെ.കെ. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. കെ.എ.അബുബക്കര്‍ അധ്യക്ഷത വഹിച്ചു. ചിന്ത ധര്‍മ്മരാജന്‍, റപ്പായി കോറോത്തുപറമ്പില്‍, പി.ഡി. റാഫി, ടി.എം. ധര്‍മരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

ശിവകുമാരേശ്വര ക്ഷേത്രത്തില്‍ മഹാഗണപതി ഹവനവും ഗജപൂജയും ആനയൂട്ടും നടന്നു

എടതിരിഞ്ഞി : ഹിന്ദു ധര്‍മ്മ പ്രകാശിനി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ മഹാഗണപതി ഹവനവും ഗജപൂജയും ആനയൂട്ടും ഞായറാഴ്ച ക്ഷേത്രം തന്ത്രി സ്വയംഭൂ ശാന്തിയുടെയും ക്ഷേത്രം തന്ത്രി രവീന്ദ്രന്റെയും മുഖ്യ കാര്‍മികത്വത്തില്‍ നടന്നു. നൂറുകണക്കിന് ഭകതജനങ്ങള്‍ സാനിദ്ധ്യം വഹിച്ചു. തുടര്‍ന്ന് ഭക്തജങ്ങള്‍ക്ക് കര്‍ക്കിടക കഞ്ഞി വിതരണം ചെയ്തു.

വസ്ത്ര വിപണനരംഗത്ത് പുതുമകളുമായി പവിത്ര വെഡ്ഡ്‌ങ്ങ്സ് ആഗസ്റ്റ് 9 മുതല്‍ ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : വസ്ത്ര വിപണനരംഗത്ത് പുതിയ തരംഗം സൃഷ്ടിച്ച് ഇരിങ്ങാലക്കുട ഠാണാ ബൈപാസ് റോഡില്‍ പവിത്ര വെഡ്ഡ്‌ങ്ങ്സ് ആഗസ്റ്റ്9 ബുധനാഴ്ച രാവിലെ 10 മണിക്ക് സിനിമാതാരം മിയ ഉദ്ഘാടനം നിര്‍വഹിക്കുന്നു . ആധുനികരീതിയില്‍ മുന്ന് നിലകളിലായി ഒരിക്കിയിരിക്കുന്ന ഷോറൂമില്‍ കാഞ്ചീപുരം, ബനാറസി , സില്‍ക്‌സ് സാരികള്‍, ബ്രാന്‍ഡഡ് റെഡിമെയ്ഡ് വസ്ത്രങ്ങള്‍, മെന്‍സ് & കിഡ്സ് വെയേഴ്സ്, റെഡിമെയ്ഡ് ചുരിദാര്‍ & ചുരിദാര്‍ മെറ്റിരിയല്‍സ് എന്നിവയുടെ അതിവിപുലമായ ശ്രേണികള്‍ മിതമായ വിലയില്‍ ഒരിക്കിയിട്ടുണ്ടെന്ന് പവിത്ര വെഡ്ഡ്‌ങ്ങ്സ് മാനേജിങ് ഡയറക്ടര്‍ കെ എസ് സുനിലാല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഓണക്കാലത്ത് ഷോപ്പിംഗ് ചെയ്യുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ അഞ്ച് ഹോണ്ട ഫോര്‍ജി ആക്ടിവ സ്കൂട്ടര്‍ സമ്മാനമായി നല്‍കും. പവിത്ര വെഡ്ഡ്‌ങ്ങ്സ് മാനേജര്‍ രമേശ്, സദാനന്ദന്‍, ഹരിലാല്‍, സുധീര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Top
Close
Menu Title