News

Archive for: August 17th, 2017

കലിറോഡ് റസിഡന്റ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം

പൊറത്തിശ്ശേരി : കലിറോഡ് റസിഡന്റ് അസോസിയേഷന്റെ 5 – ാമത് വാര്‍ഷിക പൊതുയോഗം നടന്നു. യോഗത്തില്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് പച്ചക്കറി വിത്ത് വിതരണവും വൃക്ക രോഗം ബാധിച്ച അനൂപ് എന്ന വ്യക്തിക്ക് ചികിത്സ ധനസഹായവും നല്‍കി. പുതിയ കമ്മിറ്റി ഭാരവാഹികളായി ബിനീഷ് കെ ബഷീര്‍ കളക്കാട്ട് ( പ്രസിഡന്റ് ) , പ്രിന്‍ജോ പണ്ടാരവിളയില്‍ ( സെക്രട്ടറി ), സജീവന്‍ ചെറാക്കുളം ( ട്രഷറര്‍ ), കമ്മിറ്റി അംഗങ്ങളായി ബെൽജ സുരേഷ് ബാബു, നിഷ രാമന്‍, ഓമന പ്രകാശന്‍, ബേബി സരോജം , മാണികുട്ടി, മുരളി കെ , ജയേഷ് ചക്കച്ചാംപറമ്പില്‍ , സിബിന്‍ ഞാറ്റുവെട്ടി, പ്രസന്നന്‍ മണപെട്ടി, സുലൈമാന്‍ കരിപ്പറമ്പില്‍ , ശിവദാസന്‍ ടി കെ , എന്നിവരെ തിരഞ്ഞെടുത്തു.

നഗരമധ്യത്തിലെ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നു

ഇരിങ്ങാലക്കുട : കുടിവെള്ളക്ഷാമം നേരിടുന്ന ഇന്നത്തെ അവസ്ഥയില്‍ നഗരമധ്യത്തിലെ പലയിടങ്ങളിലും മാസങ്ങളായി പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നു. അധികൃതരുടെ അനാസ്ഥയാണ് ഇതിനു പുറകില്‍. ടൗണ്‍ ഹാളിനു സമീപമുള്ള പഴയ മെട്രോ ഹോസ്പിറ്റല്‍ റോഡിലും, പോസ്റ്റ് ഓഫീസിനു മുന്‍വശത്തുള്ള റോഡിലും ആണ് മാസ്സങ്ങളായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിപോകുന്നത്. ഇതുമൂലം റോഡില്‍ ചളി നിറയുകയും കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നുണ്ട് . റോഡില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നതുകൊണ്ടു അതുവഴിയുള്ള യാത്ര വളരെയധികം അസഹനീയമാണ് . നഗരമധ്യത്തില്‍ ഇങ്ങനെ ഒരു അവസ്ഥ കണ്ടിട്ടും അധികൃതര്‍ അതിനെതിരെ ഇത് വരെ ഒന്നും തന്നെ ചെയ്യാന്‍ തയാറായിട്ടില്ല. റോഡില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നത് മൂലം റോഡിന്‍റെ പ്രതലവും കേടായി കൊണ്ടിരിക്കുകയാണ് .

പൂപ്പച്ചിറ കുടിവെള്ള പദ്ധതിക്കായി എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 53.50 ലക്ഷം രൂപ അനുവദിച്ചു

ഇരിങ്ങാലക്കുട : ആളൂര്‍ ഗ്രാമപഞ്ചായത്തിലെ പൂപ്പച്ചിറ കുടിവെള്ള പദ്ധതിക്കായി ആസ്തി വികസന ഫണ്ടില്‍ നിന്നും 53 .50 ലക്ഷം രൂപ അനുവദിച്ചതായി പ്രൊഫ കെ യു അരുണന്‍ എം എല്‍ എ അറിയിച്ചു . ആളൂര്‍ ഗ്രാമപഞ്ചായത്തിലെ 3 – ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പൂപ്പച്ചിറയില്‍ നിന്ന് പഞ്ചായത്തിലെ 6 വാര്‍ഡുകളിലേക്ക് കുടിവെള്ള വിതരണം നടത്തുന്നുണ്ട് . നിലവില്‍ ചണ്ടി നിറഞ്ഞ് നില്‍ക്കുന്ന ചിറയില്‍ നിന്നും കാര്യക്ഷമമായി കുടിവെള്ള വിതരണം നടത്താന്‍ സാധിക്കാത്ത അവസ്ഥയില്‍ ആണ് . ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ചിറയുടെ ആഴം കൂട്ടുകയും , ചണ്ടിയും ചളിയും നീക്കി നാല് വശവും കെട്ടി സംരക്ഷിക്കുകയും ചെയ്യും . ഫില്‍ട്ടറേഷന്‍ നടത്തുന്ന കിണര്‍ വൃത്തിയാക്കി ഫില്‍ട്ടറുകള്‍ മാറ്റി വക്കുന്നതിനും പദ്ധതിയില്‍ വിഭാവനം ചെയ്തിതുണ്ട്. കുടിവെള്ള വിതരണ പദ്ധതിക്കായി സമര്‍പ്പിച്ച പ്രവര്‍ത്തിക്ക് ഭരണാനുമതി ലഭിച്ചു കഴിഞ്ഞു എന്നും എം എല്‍ എ അറിയിച്ചു.

ഹരിത കേരള മിഷന്റെ മാലിന്യത്തില്‍ നിന്നും സ്വന്തന്ത്ര്യം – സമഗ്ര വാര്‍ഡ്തല ഉദ്ഘാടനം നടന്നു

ഇരിങ്ങാലക്കുട : ഓരോ വീട്ടിലും ഉല്‍പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ നിലവില്‍ ഏതു വിധേയമാണ് സംസ്കരിക്കേണ്ടത് എന്ന് മനസ്സിലാക്കുന്നതിനും ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്നതിന് എന്തു സംവിധാനമാണ് ഓരോ വീടിനും അനുയോജ്യമെന്നു കണ്ടെത്തുന്നതിനും വീട്ടുകാര്‍ക്ക് ഈകാര്യത്തില്‍ ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി കൊണ്ടുള്ള ഇരിങ്ങാലക്കുട നഗരസഭ 20 – ാം ഗൃഹ സന്ദര്‍ശനം കനാല്‍ ബേസില്‍ ആദ്യമായി കുടില്‍ കെട്ടി താമസിച്ച ചാലിയപ്പുറം ശങ്കരന്റെ മകന്‍ ശ്രീധരന്റെ വസതിയില്‍ വിവരശേഖരണം നടത്തി കൗണ്‍സിലര്‍ പി വി ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു . സി സി എസ്‌ വൈസ് ചെയര്‍പേഴ്സണ്‍ പുഷപവതി , സി സി എസ്‌ മെമ്പര്‍ സൗമിനി ശശി , അംഗന്‍വാടി ടീച്ചര്‍ ഓമന കുട്ടപ്പന്‍, ശോഭന ജോയ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന ഗൃഹ സന്ദര്‍ശനത്തിന് കുടുംബശ്രീ പ്രവര്‍ത്തകര്‍ , അംഗന്‍വാടി പ്രവര്‍ത്തകര്‍, ഗ്രന്ഥശാല പ്രവര്‍ത്തകര്‍ എന്‍ എസ്‌ എസ്‌ വളണ്ടിയര്‍മാര്‍ എന്നവര്‍ പങ്കെടുത്തു. ആഗസ്ത് 6 മുതല്‍ 13 വരെയാണ് ഗൃഹ സന്ദര്‍ശനം .

ചേലൂര്‍ സെന്റ് മേരീസ് എല്‍ പി സ്കൂള്‍ ശതാബ്‌ദി ആഘോഷങ്ങള്‍ ആഗസ്ത് 11 ന്

ഇരിങ്ങാലക്കുട : ചേലൂര്‍ സെന്റ് മേരീസ് എല്‍ പി സ്കൂളിന്റെ ശതാബ്‌ദി ആഘോഷങ്ങള്‍ ആഗസ്ത് 11 വെള്ളിയാഴ്ച 2 മണിക്ക് പാരിഷ് ഹാളില്‍ ആഘോഷിക്കും. വ്യത്യസ്‍തങ്ങളായ നൂതന പ്രവര്‍ത്തനങ്ങളോടെ 100 – ാം വര്‍ഷ ആഘോഷം സജീവമാക്കാന്‍ ആഘോഷക്കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ് എന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വെള്ളാങ്കലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര ശതാബ്‌ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജു കെ സി ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. തെരുവോരം മുരുകന്‍ ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും. ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ്വ അധ്യാപകര്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും ആദരണം, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണം, ചികിത്സ സഹായം , 10 നിര്‍ധന കുടുംബങ്ങള്‍ക്ക് ആടിനെ നല്‍കല്‍ തുടങ്ങിയ പരിപാടികളും തൃശൂര്‍ നവമിത്ര അവതരിപ്പിക്കുന്ന ഒരാള്‍ നാടകവും അരങ്ങേറും എന്ന് ഹെഡ്മിസ്ട്രസ് സി മേരീസ് , ആഘോഷ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ സന്തോഷ് എം എസ്‌, ആഘോഷക്കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജെയ്‌സണ്‍ അച്ചങ്ങാടന്‍ , സാജന്‍ ആന്റണി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

മുരിയാട് മണ്ഡലം ഐ എന്‍ ടി യു സി കണ്‍വെന്‍ഷന്‍ നടന്നു

ഇരിങ്ങാലക്കുട : മുരിയാട് ഐ എന്‍ ടി യു സിയുടെ മണ്ഡലം കണ്‍വെന്‍ഷന്‍ നടന്നു. കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.മുരളിധരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി എം.എസ് അനില്‍കുമാര്‍ പതാക ഉയര്‍ത്തി. ആന്റോ പെരുമ്പുള്ളി പഴയ കാല ഐ എന്‍ ടി യു സി തൊഴിലാളികളെ ആദരിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കാര്‍ഡുകള്‍ സോമന്‍ മുത്രത്തിക്കര വിതരണം ചെയ്തു. ഓട്ടോ തൊഴിലാളികള്‍ക്കുള്ള കാര്‍ഡിന്റെ വിതരണം പി.ബി.സത്യന്‍ വിതരണം ചെയ്തു. ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണന്‍ , ജെയ്സണ്‍.കെ.എല്‍, മുരിയാട് മണ്ഡലം പ്രസിഡന്റ് ഐ.ആര്‍ ജെയിംസ്, കോണ്‍ഗ്രസ്സ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ തോമസ് തൊകലത്ത്, ബ്ലോക്ക് മെമ്പര്‍ തോമസ് തത്തംപ്പിള്ളി, സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്സണ്‍ മോളി ജേക്കബ്, പഞ്ചായത്ത് അംഗങ്ങളായ കോരു കുട്ടി എം.കെ , ഗംഗാദേവി സുനില്‍, ജെസ്റ്റിന്‍ ജോര്‍ജ്ജ്, ഐ എന്‍ ടി യു സി മണ്ഡലം വൈസ് പ്രസിഡന്റുമാരായ ഹരിദാസ് ആനന്ദപുരം, ക്രിസ്റ്റഫര്‍, ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Top
Close
Menu Title