News

Archive for: August 17th, 2017

സെന്റ് ജോസഫ്സ് കോളേജില്‍ ചെയര്‍പേഴ്സണ്‍ നസ്രിന്‍ മന്‍സൂര്‍, ജനറല്‍ സെക്രട്ടറി റോസ് ആന്റണി

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളിജിലെ സ്റ്റുഡന്റ്‌ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചെയര്‍പേഴ്സനായി നസ്രിന്‍ മന്‍സൂര്‍, വൈസ് ചെയര്‍പേഴ്സണ്‍ ജിയ റോസ് ജോണ്‍സന്‍, ജനറല്‍ സെക്രട്ടറി റോസ് ആന്റണി, ജോയിന്റ് സെക്രട്ടറി സന ടി നവാസ്, യു യു സിമാര്‍ – ദേവിക എം അനില്‍കുമാര്‍, തസ്ലീമ സി.എന്‍. ജനറല്‍ ക്യാപ്റ്റന്‍ അപര്‍ണ എബ്രഹാം. സ്റ്റുഡന്റ് എഡിറ്റര്‍ ഗംഗ ഗോപി, ക്ലാസ് റെപ്രന്‍സെന്ററ്റീവ് മൃദുല ഗോവിന്ദ്, നായര്‍ അപര്‍ണ രഞ്ജിത്ത്, വാണി നായര്‍, അമീന സാബു, ടെസിലിന്‍ സാബു എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. രാഷ്ട്രീയാടിസ്ഥാനത്തിലല്ല ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത് 

ബോംബ് കണ്ടെടുത്ത സംഭവത്തില്‍ സി പിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണം ബി ജെ പി

ഇരിങ്ങാലക്കുട: കാറളം പഞ്ചായത്തിലെ പുല്ലത്തറയില്‍ വീട്ടില്‍ ബോംബ് സൂക്ഷിച്ച കേസിലെ പ്രതിയുമായുള്ള സിപിഎമ്മിന്റെ ഉന്നതനേതാക്കള്‍ക്കുള്ള ബന്ധം അന്വേഷിക്കണമെന്ന് ബി ജെ പി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ ഗുണ്ട പടയാളികളില്‍ പ്രമുഖനാണ് ഇപ്പോള്‍ ബോംബ് കേസിലെ പ്രതിയായ ആള്‍. പോലീസുകാരെ അക്രമിച്ച കേസിലടക്കം പ്രതിയായിരുന്ന ഇയാളെ സിപിഎമ്മിന്റെ മേഖലയിലെ ഉന്നനേതാക്കള്‍ ഇടപെട്ടാണ് രക്ഷിച്ചെടുത്തിരുന്നത്. നിരവധി അക്രമ സംഭവങ്ങളില്‍ പങ്കാളിയായുള്ള പ്രതി സിപിഎമ്മിന്റെ അക്രമി സംഘത്തിലെ പ്രമുഖനാണെന്നും ബി ജെ പി മണ്ഡലം കമ്മിറ്റി ആരോപിക്കുന്നു. കൊലപാതക രാഷ്ട്രീയം ഇരിങ്ങാലക്കുടയിലും ആവര്‍ത്തിക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും ബി ജെ പി കുറ്റപ്പെടുത്തി. യോഗത്തില്‍ ബി ജെ പി മണ്ഡലം പ്രസിഡണ്ട് ടി.എസ്സ്. സുനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണന്‍ പാറയില്‍, കെ.സി വേണുമാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
related news : കാറളത്തുനിന്നും നാടന്‍ ബോംബുകള്‍ കണ്ടെടുത്തു

ക്യാമ്പസില്‍ തരംഗമായി ”റേഡിയോ നിഹേ”

ഇരിങ്ങാലക്കുട : ക്യാമ്പസിലെ ലഞ്ച് ബ്രേക്ക് വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും ആശയവിനിമയതിന്റെയും വേദിയാകാനായി റേഡിയോ പ്രക്ഷേപണത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് ഇരിങ്ങാലക്കുടയിലെ നമ്പൂതിരീസ്‌ കോളേജ് ക്യാമ്പസ് ആയ നിഹേയില്‍ ”റേഡിയോ നിഹേ” – ക്യാമ്പസ് റേഡിയോ പ്രക്ഷേപണം നടത്തി വരുന്നു. വിദ്യാര്‍ഥികള്‍ക്ക് സര്‍ഗാത്മകവും ക്രിയാത്മകവുമായ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വേദിയാകുന്നതിനൊപ്പം അറിയിപ്പുകളും വാര്‍ത്തകളും ആശംസകളും വിവിധ വിഷയങ്ങളെ കുറിച്ചുള്ള വിജ്ഞാനപ്രദമായ ടിപ്സും ”റേഡിയോ നിഹേ”യിലൂടെ ശ്രവിക്കാം. ഉച്ചക്ക് 12:30 മുതല്‍ 1:15 വരെയാണ് പ്രേക്ഷേപണം. തിങ്കള്‍ മുതല്‍ വെള്ളി വരെ വ്യത്യസ്തമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത് . തിങ്കളാഴ്ച ക്യാമ്പസിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നൊരുക്കുന്ന പാട്ടുകളുടെ പരിപാടിയായ ‘സ്‌മൃതി മഞ്ജരി’ . ചൊവാഴ്ച്ച ഡെഡിക്കേഷന്‍ പാട്ടുകളുടെ പരിപാടിയായ ‘ചിലമ്പൊലി’ , ബുധനാഴ്ച്ച തമിഴ് ഹിറ്റുകളുടെ ‘ഇസൈ തെന്‍റല്‍’ , വ്യാഴാഴ്ച്ച സിനിമാരംഗത്തെ പ്രഗത്ഭരുടെ തെരെഞ്ഞെടുത്ത പാട്ടുകള്‍ ‘രാഗഞ്ജലി’ വെള്ളിയാഴ്ച്ച ഹിന്ദി പാട്ടുകളുടെ ‘സുര്‍മാലയും’ ഉണ്ടാകും. നിഹേ ഡയറക്ടര്‍ ജാതവേദന്‍ നമ്പൂതിരിപ്പാട് ആണ് ഈ നൂതന സംരഭത്തിന് നേതൃത്വം നല്‍കുന്നത്. വിബ്ജിയോര്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് ജേതാവും യുവ സംവിധായകനുമായ ജീന്‍ ഖാദിയാണ് റേഡിയോയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് . റേഡിയോ ജോക്കികളായി വിദ്യാര്‍ഥികളായ കൃഷ്ണപ്രിയ, രോഹിത്, ജിഷ്ണു, ശരണ്യ എന്നിവരും, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍മാരായി ജിഷ്ണു , ശ്രീജിത് എന്നിവരും ഒപ്പം അദ്ധ്യാപികയായ ലത രത്‌നകുമാര്‍ കോര്‍ഡിനേറ്ററായും ഉണ്ട്. ”റേഡിയോ നിഹേ” കൂടല്‍മാണിക്യം കുട്ടംകുളത്തിനരികിലെ ക്യാമ്പസ്സില്‍ തരംഗമാകുകയാണ്.

കാറളത്തുനിന്നും നാടന്‍ ബോംബുകള്‍ കണ്ടെടുത്തു

കാറളം : പുരയിടത്തില്‍നിന്നും പോലീസ് നാടന്‍ ബോംബുകള്‍ കണ്ടെടുത്തു. കാറളം പുല്ലത്തറയിലെ പെരിങ്ങാട് ശശിയുടെ മകന്‍ നിതീഷിന്റെ വീട്ടില്‍നിന്നാണ് ബോംബ് സ്‌ക്വാഡ് രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധിക്കുകയും നാടന്‍ ബോംബുകള്‍ കണ്ടെടുക്കുകയും ചെയ്തത്. കഴിഞ്ഞ മാസം തൊട്ടിപ്പാള്ളില്‍ രാപ്പാള്‍ റോഡില്‍ ബൈക്കിലെത്തിയവര്‍ റോഡില്‍ ബോംബെറിഞ്ഞ സംഭവത്തില്‍ അന്വേഷണം മേഖലയിലെ ഗുണ്ടാസംഘങ്ങളിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ ദിവസം അതില്‍ ഒരു പ്രതി അറസ്റ്റിലാവുകയും ചെയ്തിരുന്നു. അതിലെ കൂട്ട് പ്രതിയായ നിതീഷിന്റെ വീട്ടില്‍നിന്നാണ് ഇപ്പോള്‍ പോലീസ് ബോംബുകള്‍ കണ്ടെടുത്തത്. നിതീഷിനെ ഇതുവരെ പിടികൂടാനായിട്ടില്ല .

related news : ബോംബ് കണ്ടെടുത്ത സംഭവത്തില്‍ സി പിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണം ബി ജെ പി

കോണ്‍ഗ്രസ് കുടുംബസംഗമം ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കൊരുമ്പുശേരി 81 ,82 ബൂത്ത് കമ്മിറ്റികളുടെ സംയുക്ത കുടുംബ സംഗമം ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് എം വി ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു . ഡി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്സണ്‍ , മുന്‍ എം എല്‍ എ പി എ മാധവന്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു, ഡി സി സി വൈസ് പ്രസിഡന്റ് ജോസഫ് ടാര്‍ജെറ്റ് , നിജി ജസ്റ്റിന്‍, ഡി സി സി ജനറല്‍ സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് പ്രസിഡന്റ് ടി വി ചാര്‍ളി, ടി ജെ സനീഷ്, ജോസഫ് ചാക്കോ എന്നിവര്‍ പങ്കെടുത്തു. എ മഹേഷ് സ്വാഗതവും കൗണ്‍സിലര്‍ യു ഗിരിജ നന്ദിയും പറഞ്ഞു .

ക്രൈസ്റ്റ് കോളേജില്‍ എസ് എഫ് ഐ തൂത്തുവാരി

ഇരിങ്ങാലക്കുട : കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തിരെഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും എസ് എഫ് ഐ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. ചെയര്‍മാന്‍ ആയി വിനയ് മോഹന്‍ , വൈസ് ചെയര്‍പേഴ്സണ്‍ – ഫര്‍ഹാന നിയാസ്, ജനറല്‍ സെക്രട്ടറി – ജീസ് ജോണ്‍, ജോയിന്റ് സെക്രട്ടറി – വര്‍ഷ ആര്‍ , ഫൈന്‍ ആര്‍ട്സ് സെക്രട്ടറി – അജ്മല്‍ ലത്തീഫ്, സ്റ്റുഡന്റ്‌ എഡിറ്റര്‍ – എവിന്‍ ബാബു, ജനറല്‍ ക്യാപ്റ്റന്‍ – ജിതിന്‍ ബേബി വി . ആര്‍, യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലേഴ്‌സ് – ശ്രീജിത്ത് സി . കെ, സാരംഗ് ബാബു ടി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത് . തിരെഞ്ഞെടുപ്പ് വിജയാഘോഷത്തിന്‍റെ ഭാഗമായി കോളേജില്‍ നിന്നും ആരംഭിച്ച വമ്പിച്ച വിജയാഘോഷം ബസ് സ്റ്റാന്‍ഡ്- ഠാണാ ചുറ്റി ക്യാമ്പസില്‍ അവസാനിച്ചു. പല സീറ്റുകളിലേക്കും എസ് എഫ് ഐ ക്ക് എതിരുണ്ടായിരുന്നില്ല .

ഇരിങ്ങാലക്കുടയിലെ നിലവിലെ ബിവറേജസ് കേന്ദ്രം മാറ്റി സ്ഥാപിക്കാന്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം എടുക്കണം – ഹൈക്കോടതി

ഇരിങ്ങാലക്കുട : കാട്ടൂര്‍ റോഡിലെ ജനവാസ കേന്ദ്രത്തില്‍ നടത്തി കൊണ്ടിരിക്കുന്ന ബിവറേജസ് കേന്ദ്രം മാറ്റി സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ട് സമീപവാസികള്‍ നല്‍കിയ റിട്ട് ഹര്‍ജിയില്‍ തൃശൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമീഷണറോട്‌ ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവായി . നാട്ടുകാരായ ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വകേറ്റുമാരായ ഷാജു പുരുഷോത്തമന്‍ , കെ എസ് രാജേഷ്, അജയ്കുമാര്‍ കെ ജെ എന്നിവര്‍ ഹാജരായി.

മഹാത്മാഗാന്ധി റീഡിങ് റൂം ആന്‍ഡ് ലൈബ്രറി സംഘടിപ്പിക്കുന്ന കലോത്സവം -2017 സെപ്തംബര്‍ 9 ന്

ഇരിങ്ങാലക്കുട : മഹാത്മാഗാന്ധി റീഡിങ് റൂം ആന്‍ഡ് ലൈബ്രറി നടത്തി വരാറുള്ള കലോത്സവം 2017 സെപ്തംബര്‍ 9 ശനിയാഴ്ച ലൈബ്രറി ഹാളില്‍ നടക്കും. യു പി , ഹൈസ്കൂള്‍ എന്നീ നാല് വിഭാഗങ്ങളിലായി കാവ്യാലാപനം, ചലച്ചിത്ര ഗാനാലാപനം, പ്രസംഗം , കഥാപ്രസംഗം, നാടന്‍പാട്ട്, ചിത്രീകരണം (2 മണിക്കൂര്‍), സാഹിത്യകൃതി ഉള്‍പ്പെട്ട മോണോ ആക്ട് , കഥാപാത്ര നിരൂപണം – തത്സമയം നല്‍കുന്ന കഥ ( 1 മണിക്കൂര്‍ ), കവിത (1 മണിക്കൂര്‍) ഉപന്യാസം, ആസ്വാദനകുറിപ്പ് മത്സരം – തത്സമയം നല്‍കുന്ന കഥ (1 മണിക്കൂര്‍ ), കുട്ടികളുടെ ലഘുനാടകം, കാര്‍ട്ടൂണ്‍ രചന, കവിത രചന, കഥാരചന, എന്നീ ഇനങ്ങളിലാണ് മത്സരം നടത്തുന്നത്. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ സെപ്തംബര്‍ 2 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് മുന്‍പായി ലൈബ്രറിയില്‍ നേരിട്ടോ അല്ലെങ്കില്‍ താഴെ കാണുന്ന നമ്പറിലോ രജിസ്റ്റര്‍ ചെയ്യുക : 0480 -2823737 ,2826005 .

കാവ്യാര്‍ത്ഥം സെമിനാറും ശില്പശാലയും ആഗസ്ത് 12 ന്


കരുവന്നൂര്‍ : എസ് എസ് എല്‍ സി ക്ലാസ്സിലെ മലയാളം പാഠങ്ങള്‍ എഴുതിയ സാഹിത്യകാരന്മാര്‍ വിദ്യാര്‍ത്ഥികളോട് നേരിട്ട് സംവദിക്കുന്ന ‘കാവ്യാര്‍ത്ഥം’ സെമിനാറും ശില്പശാലയും കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ തളിയക്കോണം ഗ്രാമീണവായനശാലയും കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്നു എന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആഗസ്ത് 12 ശനിയാഴ്ച 2 മണിക്ക് കരുവന്നൂര്‍ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് ഹൈസ്കൂളില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ മാസ്റ്റര്‍ നിര്‍വഹിക്കും. ചടങ്ങില്‍ മലയാള പാഠ പുസ്തകങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള അമ്മത്തൊട്ടില്‍ എന്ന കവിതയുടെ കര്‍ത്താവ് റഫീക്ക് അഹമ്മദും , നിലാവ് പെയ്യുന്ന നാട്ടില്‍ എന്ന കവിതയുടെ കര്‍ത്താവ് മനോജ് കുറൂരും പ്രഭാഷണം നടത്തും. കേരളസാഹിത്യ അക്കാദമി സംസ്ഥാനത്ത് ആദ്യമായിട്ടാണ് സഹകരണബാങ്കുമായി സഹകരിച്ച് ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കുന്നത്   എന്ന് പത്രസമ്മേളനത്തില്‍ കരുവന്നൂര്‍ ബാങ്ക് പ്രസിഡന്റ് കെ കെ ദിവാകരന്‍ മാസ്റ്റര്‍ ,കരുവന്നൂര്‍ ബാങ്ക് സെക്രട്ടറി ടി ആര്‍ സുനില്‍കുമാര്‍ , തളിയക്കോണം വായനശാല സെക്രട്ടറി ടി എസ് ബൈജു എന്നിവര്‍ അറിയിച്ചു. രജിസ്ട്രേഷന് വേണ്ടി ബന്ധപെടുക : 9961292639.

ന്യൂനപക്ഷ വിദ്യാര്‍ത്ഥിനികള്‍ക്കായി സൗജന്യ വ്യക്തിത്വ വികസന, കരിയര്‍ ഗൈഡന്‍സ് പരിശീലനപരിപാടി “പാസ് വേഡ് 2016-17 ” സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഹൈസ്കൂള്‍ -ഹയര്‍ സെക്കണ്ടറി തലങ്ങളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥിനികള്‍ക്ക് രണ്ടു ദിവസത്തെ സൗജന്യ വ്യക്തിത്വ വികസന, കരിയര്‍ ഗൈഡന്‍സ് പരിശീലനപരിപാടി “പാസ് വേഡ് 2016-17 ” നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എം.ആര്‍ ഷാജു ഉദ്ഘാടനം ചെയ്തു. തൃശൂര്‍ മൈനോരിറ്റീസ് കോച്ചിങ്ങ് സെന്റര്‍ പ്രിന്‍സിപ്പല്‍ ഡോ.കെ.കെ.സുലൈഖ പദ്ധതി വിശദീകരണം നടത്തി. പി.ടി.എ പ്രസിഡണ്ട് എം.ബി.രാജു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ കെ.ആര്‍.ഹേന, ഹെഡ്മിസ്ട്രസ്സ് ടി.വി.രമണി, അബ്ദുള്‍ ഹഖ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ എം. പ്യാരിജ സ്വാഗതവും, തൃശൂര്‍ കളക്ട്രേറ്റ് സൂപ്രണ്ട് വി.വി.വാസുദേവന്‍ നന്ദിയും പറഞ്ഞു. ഡോ.കെ.എം.എച് ഇക്ബാല്‍ ആദ്യ ക്ലാസ്സ് നയിച്ചു.

ചികില്‍സ സഹായ നിധി കൈമാറി

പട്ടേപ്പാടം : വാഹനാപകടത്തില്‍ ഗുരുതരമായ പരിക്കുപറ്റി ചികില്‍സയിലിരിക്കുന്ന ഓട്ടോ തൊഴിലാളി അടേനിപ്പറമ്പില്‍ അസ്സീസിനെ സഹായിക്കാനായി നാട്ടുകാര്‍ പിരിച്ചെടുത്ത 3,41,340 രൂപ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര അസ്സീസിന്റെ വീട്ടിലെത്തി കൈമാറി. വേളൂക്കര ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ആമിന അബ്ദുള്‍ ഖാദര്‍, പഞ്ചായത്തംഗം ടി.എസ്.സുരേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ഗീത മനോജ്, സഹായനിധി സംഘാടക സമിതി ഭാരവാഹികളായ ഖാദര്‍ പട്ടേപ്പാടം, ഷിബു കൈതയില്‍ എന്നിവരും അസ്സീസിന്റെ സഹപ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.

Top
Close
Menu Title